Tuesday, October 03, 2006

എന്റെ ബൈബിള്‍ പ്രോജെക്‍റ്റിന്റെ ചരിത്രം

നന്നേ ചെറുപ്പക്കാലത്ത് എനിക്കൊരു കൊമഡോര്‍ 64 കമ്പ്യൂട്ടര്‍ കിട്ടി. കൊല്ലം 1987.
അബുദാബിയില്‍ വീഡിയോഷോപ്പുണ്ടായിരുന്ന ഒരു സുഹൃത്ത് കൂട്ടത്തില്‍ കല്യാണകാസറ്റുകളും എഡിറ്റുചെയ്തുകൊടുക്കുമായിരുന്നു. കാസറ്റുകളില്‍ ചേര്ക്കാന്‍ മലയാളത്തിലുള്ള അക്ഷരങ്ങളും ഗ്രാഫിക്സും അന്വേഷിച്ചുനടക്കുകയായിരുന്നു പുള്ളി അപ്പോള്‍. ഒരു രസത്തിനുവേണ്ടി ഞാന്‍ എന്റെ കൊച്ചുകമ്പ്യൂട്ടറും വെച്ച് അദ്ദേഹത്തെ സഹായിക്കാമെന്നേറ്റു. കൊമ്മോഡറില്‍ ഞാന്‍ കുറച്ചു മലയാളം അക്ഷരങ്ങള്‍ പടച്ചുണ്ടാക്കി. അതു കണ്ടിട്ട് ധാരാളം ആളുകള്‍ മലയാളം ഗ്രാഫിക്സ് ചെയ്തുകൊടുക്കാന്‍ എന്നെ സമീപിച്ചും തുടങ്ങി. അക്കാലത്ത് അത് ശരിക്കും ഒരു മഹാസംഭവമായിരുന്നു!
എന്തായാലും കൈപ്പള്ളിയും മലയാളം അക്ഷരങ്ങളും തമ്മിലുള്ള പ്രേമബന്ധം അതോടെ തുടങ്ങി. മലയാളം ലിപിയുടെ തനതായ ചില പ്രത്യേകതകള്‍ എന്നെ വല്ലാതങ്ങാകര്ഷിച്ചു ആ സമയത്തുതന്നെ.

എന്തൊക്കെ പറഞ്ഞാലും പ്രിന്റിങ്ങിനു പറ്റിയ ഏറ്റവും നല്ല ഉപായം അന്നും (ഇന്നും!) Apple Macintosh ആയിരുന്നു. Windows 3.1 വരുന്നതുവരെ Intel പ്ലാറ്റ്ഫോറത്തില്‍ മലയാളത്തില്‍ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷേ, 1992-ല്‍ വിന്‍ഡോസ് 3.1ല്‍ മലയാളത്തില്‍ വ്യത്യസ്തമായ 6 True Type ഫോണ്ടുകള്‍ നിര്‍മ്മിക്കാന്‍ പറ്റി. അക്കൊല്ലത്തെ Gitex എക്സിബിഷനില്‍ മൈക്രോസോഫ്റ്റിന്റെ 3rd Party Solution Partner ആയി പങ്കെടുക്കുകയും ചെയ്തു. പഴയലിപിയിലുള്ള മലയാളത്തില്‍ അച്ചടിച്ച ലഘുലേഖകള്‍ കണ്ട് Gitex-ല്‍ വന്ന പലരും അത്ഭുതപ്പെട്ടു. സംഗതി മലയാളമായിരുന്നെങ്കിലും എന്റേതായിരുന്നതുകൊണ്ട് അക്ഷരത്തെറ്റുകള്ക്കൊരു കുറവുമില്ലായിരുന്നു എന്നു പറയേണ്ടല്ലോ! :)

കൂട്ടത്തില്‍ ഒരു മഹാന്‍ ലഘുലേഖയിലെ അക്ഷരത്തെറ്റുകള്‍ ഒക്കെ ചൂണ്ടിക്കാണിച്ച് കുറച്ചൊക്കെ തിരുത്തിയും കൂടുതല്‍ പരിഹസിച്ചും കൊണ്ട് ചോദിച്ചു:“ മലയാളം ശരിക്കറിയാത്തവനാണോ മലയാളത്തില്‍ അക്ഷരങ്ങളും സോഫ്റ്റ്വെയറും ഉണ്ടാക്കാന്‍ പോകുന്നത്?”

അതെനിക്കിട്ടങ്ങു കൊണ്ടു. വല്ലാതെ വിഷമമായി. അപ്പോള്‍ കാര്യമാക്കിയില്ലെങ്കിലും ഒരു കാര്യം അന്നു ഞാന്‍ തീരുമാനിച്ചു. കിട്ടാവുന്നതില്‍ ഏറ്റവും Authentic ആയ ഒരു വലിയ മലയാളഗ്രന്ഥം ഞാന്‍ കമ്പ്യൂട്ടറില്‍ പകര്ത്തിയെഴുതും. നല്ല പ്രചാരമുള്ളതും ആളുകള്ക്കൊക്കെ ഇടയ്ക്കൊക്കെ വായിക്കേണ്ടി വരുന്നതുമായ ഒരു പുസ്തകമായിരിക്കണം അത്. അതില്‍ വരുന്ന തെറ്റുകള്‍ വിളിച്ചു കൂവി എന്നെ പരിഹസിച്ചുതോല്‍പ്പിക്കാന്‍ ഒരു വലിയ സംഘം ആളുകളും ഉണ്ടാവണം! പ്രാവര്‍ത്തികമായും സാങ്കേതികമായും നിയമപരമായും അങ്ങനെയുള്ള ഒരു ഗ്രന്ഥം ആയി യോജിച്ചുവന്നത് ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരുന്ന "സത്യവേദപുസ്തകം" തന്നെയായിരുന്നു.
പിന്നീടങ്ങോട്ട് അക്ഷീണമായ പരിശ്രമമായിരുന്നു. എട്ടുമാസം കൊണ്ട് ഇതിനു തക്കതായ ഒരു ഓഡിറ്റിങ്ങ് സോഫ്റ്റ്വെയറും പ്രൊജെക്റ്റ് മാനേജ്മെന്റ് ടൂളും ഉണ്ടാക്കിയെടുത്തു. ടൈപ്പിങ്ങിനുവേണ്ടി Lotus Amipro. ടൈപ്പു ചെയ്തുകഴിയുന്ന മുറയ്ക്ക് ഓരോ ഭാഗവും പ്രൂഫ് തിരുത്താന്‍ തയ്യാറായി ദുബായിലുള്ള ഒരു പാരിഷ് മുന്നോട്ടു വന്നു. 66 പുസ്തകങ്ങളിലായി പരന്നുകിടക്കുന്ന സമ്പൂര്ണ്ണ വേദപുസ്തകം പിന്നീടുള്ള രണ്ടുവര്ഷം കൊണ്ട് ഞാനും എന്റെ ഒരു സുഹൃത്തും കൂടി ടൈപ്പു ചെയ്തു പൂര്ത്തിയാക്കി.

2003 വരെ ASCII യിലായിരുന്നു അതൊക്കെ. 2003-ല്‍ പതുക്കെ യുണികോഡിലേക്കു മാറ്റാന്‍ ശ്രമം തുടങ്ങി. അപ്പോഴാണ് യുണികോഡില്‍ , പ്രത്യേകിച്ച് മലയാളം യുണികോഡില്‍ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ ഇനിയും കിടക്കുന്നുണ്ടെന്നു മനസ്സിലായതും!

സൌജന്യമായി ഹോസ്റ്റിങ്ങും ഡൊമെയ്നും ഏറ്റെടുത്തു ചില സുഹൃത്തുക്കള്. അതുപോലെ പലനിലയ്ക്കും ഈ സംരംഭത്തില്‍ ഒരു പാടു പേര്‍ സഹായിച്ചിട്ടുണ്ട്.

അന്നു തുടങ്ങിയ ഒരു ചെറിയ വാശി, പരീക്ഷണം ഇന്നു വലിയൊരു വിജയമായി നിങ്ങള്ക്കാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അതിനുള്ള ഒരു പ്രധാന കാരണം നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം: “ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തുതുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എല്ലാം സാദ്ധ്യമാണ്. പള്ളിക്കൂടത്തില്‍ മലയാളം പഠിക്കാത്ത എനിക്ക് ഇത് സാദ്ധ്യമാണെങ്കില്‍ നിങ്ങള്ക്കൊക്കെ എന്തുതന്നെ പറ്റില്ല? ഉദാഹരണത്തിന്‍ മലയാളത്തിലുള്ള ഏതെങ്കിലും ഒരു പഴയ മഹാകാവ്യം എന്തുകൊണ്ട് നമുക്ക് കൂട്ടായി ടൈപ്പുചെയ്തു തുടങ്ങിക്കൂടാ? Gutenberg Project-നു സമാനമായി നമുക്കു മലയാളത്തില്‍ എന്തുകൊണ്ട് ഒരു ‘എഴുത്തച്ഛന്‍ പള്ളിക്കൂടം’ പടുത്തുയര്‍ത്തിക്കൂടാ?

സിബു ഒക്കെ വിചാരിച്ചാല്‍ wiki പോലെ നമുക്കും ചെയ്യാവുന്നതേ ഉള്ളൂ ഇതും.

-----------------------------------------------------------------------
ഞാന്‍ എഴുതിയ ലേഖനത്തിലെ തെറ്റുകള്‍ തിരുത്തി നാട്ടുകാര്‍ക്ക് വായിക്കത്തക്ക രീതിയില്‍ ആക്കി തന്നത് എന്റെ നല്ല സുഹൃത്തായ വിശ്വപ്രഭയാണ്. ഇങ്ങനെ ഒരു പോസ്റ്റ് എഴുതാന്‍ നിര്‍ബന്ധിച്ചതും അദ്ദേഹമാണ്. അദ്ദേഹത്തിനോട് എന്റെ നന്ദി ഇവിടെ പ്രകാശിപ്പിക്കട്ടെ.

65 comments:

 1. It is great!! Kaipply. In year 1987 I was in College and you were working with a computer! It is history and thanks for this piece.
  -S-

  ReplyDelete
 2. വായിച്ചു. താങ്കളൊരു എക്സ്ട്രീം പോസിറ്റീവ് എനര്‍ജിക്കുടമ!
  ആശംസകള്‍

  ReplyDelete
 3. കൈപ്പള്ളി നിങ്ങള്‍ ഒരു സംഭവമാണ്‌. വളരേ വളരേ നന്ദി. ഞാന്‍ ഒരുപാടു നാളായി കാത്തിരുന്ന ഒന്നാണിത്‌. നിങ്ങള്‍ ചരിത്രം കുറിച്ചിരിക്കുന്നു

  ReplyDelete
 4. ഈശ്വരാ എനിക്ക് രോമാഞ്ചം വന്നുവോ എന്ന് ഒരു സംശയം.
  നിങ്ങള്‍ സൂപ്പറാണ് ഹേ...സഹായിച്ചവരും :)

  ReplyDelete
 5. കൈപ്പള്ളി ചേട്ടാ,
  ഈ പോസ്റ്റ് ഉചിതമായി. പല കാര്യങ്ങളും പലര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതിരുന്നത് കൊണ്ടുണ്ടായ പ്രശ്നങ്ങള്‍ ഈ പോസ്റ്റ് പരിഹരിക്കും എന്ന് കരുതാം.

  നമ്മള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. നമ്മള്‍ തന്നെ ചെയ്യുകയും വേണം.

  കൈപ്പള്ളി ചേട്ടാ,
  You inspire me and honestly I haven't seen many who can do that. Hats off to you.

  ReplyDelete
 6. ഈ വിവരങ്ങള്‍ ഞാന്‍ നേരത്തെ താല്പര്യത്തോടെ കണ്ടെത്തിയിരുന്നു. അതു കൊണ്ടാണ് പലരും അക്ഷരത്തെറ്റുകള്‍ക്കു തങ്കളെ പഴി പറയുമ്പോഴും എനിക്കു നിങ്ങളോടു ബഹുമാനം തോന്നിയത്‌. മലയാളം മുഖ്യ ഭാഷയായി പഠിച്ചവര്‍ പോലും തെരഞ്ഞെടുപ്പാണോ ശരി അതോ തിരഞ്ഞെടുപ്പാണോ ശരിയെന്നു ശങ്കിച്ചിരിക്കുമ്പോള്‍ താങ്കളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്‍പില്‍ അഭിമാനം കൊള്ളുന്നത് എല്ലാ മലയാളികള്‍ മാത്രമല്ല മനുഷ്യ കുലം മുഴുവനാണ്. ചിലരുടെ സാന്നിദ്ധ്യവും സ്പര്‍ശനവും എന്തിനു ഒരു വാക്കോ നോക്കോ വരെ ഉല്‍പ്പദിപ്പിക്കുന്ന പോസിട്ടീവ്‌ എനര്‍ജിക്കു മനുഷ്യന്റെ ഉന്നമനത്തിനു ഒരുപാടുതകും

  ReplyDelete
 7. കൈപ്പള്ളീ 87 -ല്‍ താങ്കള്‍ തുടങ്ങിയ പ്രയത്നം എത്രയോ പേര്‍ക്കു ഉപകാ‍രപ്പെട്ടുകാണും, ആ നന്മയ്ക്കു മുമ്പില്‍ എന്റെ ആദരവുകള്‍. മലയാളം അത്ര ബുദ്ധിമുട്ടുള്ള ഭാഷയൊന്നുമില്ല, ആ ഭാഷ ഉപയോഗിക്കുന്നതില്‍ 87 മുതല്‍ ഇക്കാലം വരെ താങ്കള്‍ക്കു ഉത്സാഹിക്കാമെങ്കില്‍ ‘കുറേകൂടി തെറ്റില്ലാതെ’ എഴുതുവാനും താങ്കള്‍ക്കു പഠിക്കാം. അതിനുകൂടി ശ്രമിക്കുക. ഭാവുകങ്ങള്‍.

  ReplyDelete
 8. കൈപ്പള്ളീ,

  താങ്കളുടെ ശ്രമങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനീയം! ചരിത്രം രേഖപ്പെടുത്താവുന്ന ഒരു നേട്ടത്തിനുടമയും!

  വേറിട്ട വ്യക്തിത്വം കാത്തുസൂക്ഷിക്കുക. കൈപ്പള്ളീ സ്റ്റെയിലില്‍ തന്നെ പ്രതികരിക്കുക, പരിശ്രമിക്കുക,മുന്നേറുക...

  ReplyDelete
 9. കൈപ്പള്ളി, കലേഷ് ചേട്ടന്‍ പറഞ്ഞത് തന്നെ ഞാനും
  “നിങ്ങള്‍ ഒരു അന്തം വിട്ട പുലിയാണ്”

  പ്രയത്നങ്ങള്‍ക്ക് മുന്നില്‍ പ്രണാമം.

  ReplyDelete
 10. 20 വറ്ഷം മുന്‍പ്....
  ജാംബവാന്‍ സിസ്റ്റത്തിന്റെ കാലത്ത്...
  മലയാ‍ളം പഠിയ്ക്കാത്ത ഒരാള്‍...
  വേദപുസ്തകം പകര്‍ത്തിയെഴുതാനുള്ള ഐഡിയ ഇട്ടു...
  അതു സാധ്യമാക്കുകയും ചെയ്തു..
  താങ്കളെ സമ്മതിച്ചിരിക്കുന്നു കൈപ്പള്ളീ...
  കൈപ്പള്ളീയ്കും കൂട്ടറ്ക്കും ഒരിക്കല്‍ കൂടി ആയിരം ആഭിനന്ദനങ്ങള്‍ ...

  ReplyDelete
 11. കലേഷ്ഭായിയും ഡാലിയും പറഞ്ഞത് ഞാനും ഇവിടെ പറയുന്നു. ഇവിടെ എന്തെഴുതിയാലും താങ്കളുടെ പ്രയത്നങ്ങള്‍ക്ക് പകരമാവില്ല എന്നറിയാം. ആ നല്ലമനസ്സിന് മുമ്പില്‍ എന്റെ ആദരവുകള്‍.

  ReplyDelete
 12. കൈപ്പള്ളി ഒരു അന്തം വിട്ട പുലിയാണ്.
  ശരിക്കും തന്നെ. നിശ്ചയദാര്‍ഢ്യം അപാരം.


  (ഡാലീ, കലേഷ് ചേട്ടന്‍ അങ്ങനെ പറഞ്ഞത് ഞാന്‍ കണ്ടില്ല. എവിടെയാ?)

  ReplyDelete
 13. അഭിനന്ദനങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.

  ഞാന്‍ ഈ പോസ്റ്റ് ഇടുന്നതിനു മുമ്പ് ഒരുപാട് ആലോചിച്ചു. ഇത്രയും വര്‍ഷമായി ഞാന്‍ ഇതിനെ പറ്റി ഒന്നും എഴുതിയിട്ടില്ല. പിന്നെ എന്തിനു് ഇപ്പോള്‍ എഴുതി?

  മലയാളത്തിനു അര്‍പ്പിച്ച ഈ സംഭാവന നിങ്ങള്‍ പറയുന്ന കണക്ക് ഒരു പ്രചോദനമായെങ്കില്‍ എന്റെ ശ്രമം പൂര്‍ണ്ണ വിജയമായി എന്ന് ഞാന്‍ മനസിലാക്കും.

  നിങ്ങളില്‍ പലരും എന്നെ അഭിനന്ദിക്കുന്നവരും സ്നേഹിക്കുന്നവരുമാണു്. പലരും "സഹായങ്ങളും" "സഹകരണങ്ങളും" വഗ്ദാനം ചെയ്യാറുണ്ട്. ഇനി ആ വാഗ്ദാനങ്ങള്‍ പാലിക്കു. (കാശ്ശല്ല !!)


  മലയാളം wikisource എന്നൊരു സൈറ്റ് ഉണ്ട്. അവിടെ നിങ്ങള്‍ ഒരോരുത്തരും തന്നാല്‍ കഴിയുന്ന വിധത്തില്‍ ഗ്രന്ധങ്ങള്‍ ശേഖരിക്കണം. അവിടുന്നു തുടങ്ങട്ടെ നിങ്ങളുടെ സംഭാവന.

  എനിക്ക് ശരി എന്നു തോന്നിയ കാര്യങ്ങള്‍ ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ ഒരോരുത്തരും നിങ്ങളുടെ പങ്കു ചെയ്യണം.

  സഹകരണവും സഹായങ്ങളും എന്നു വെറുതെ പറഞ്ഞിട്ട് പോകാന്‍ അനുവദിക്കില്ല. ജ്വാലികളൊരുപാട് ഒണ്ട് ചെല്ല !

  നല്ല വാക്കുകള്‍ക്ക് വീണ്ടും വീണ്ടും നന്ദി.

  ReplyDelete
 14. കലേഷ് ചേട്ടന്റെ ആ കമന്റ് ഇവിടെയല്ല അനില്‍ ചേട്ടാ. വെറെ ഏതൊ ബ്ലോഗില്‍ കൈപ്പള്ളീയെ പരിചയപ്പെടുത്തിയ (യു. എ. ഇ. മീറ്റുനു ശേഷം) ആ കമന്റ് കണ്ടാണ് ഞാന്‍ ഈ ആശാന്റെ ബ്ലോഗ് സന്ദര്‍ശക ആയത്. തപ്പി എടുക്കണോ?

  ReplyDelete
 15. അഭിനന്ദനങ്ങള്‍ പ്രിയ കൈപ്പള്ളീ....:-)
  ഇന്‍‌സ്പിരേഷണല്‍ അനുഭവം...

  ReplyDelete
 16. കൈപ്പിള്ളീ, വിക്കി സോര്‍സില്‍ ഞാന്‍ അക്കൌണ്ട്‌ ഉണ്ടാക്കി കഴിഞ്ഞു. കൃതികള്‍ റ്റൈപ്പു ചെയ്യുന്ന മുറയ്ക്ക്‌ പുബ്ലിഷ്‌ ചെയ്യാം.
  ബൂലോഗരേ വെബ്സൈറ്റ്‌ ഇതാണ്‌ http://wikisource.org/wiki/Main_Page:Malayalam മെമ്പെര്‍ഷിപ്‌ എടുക്കൂ

  ReplyDelete
 17. ക്ഷമിയ്ക്കണം URL മാറിപ്പോയീ...ശരിയ്ക്കുള്ളത്‌ മുകളില്‍ കൈപ്പിള്ളി തന്നെ പറഞ്ഞിട്ടുണ്ട്‌.

  ReplyDelete
 18. കൈപ്പള്ളീ,
  ഈ പ്രയത്നം ശരിയ്ക്കും അഭിനന്ദനം അര്‍ഹിയ്ക്കുന്നു. അര്‍ബി പറഞ്ഞതു പോലെ ഇന്‍സ്പിരേഷണല്‍.

  ReplyDelete
 19. കൈപ്പള്ളി,
  നിങ്ങള്‍ ഒരു സംഭവം തന്നെ!
  അതെ അതെ, inspirational!

  ReplyDelete
 20. കൈപ്പിള്ളീ.

  ഇന്നലെ വൈകീട്ടു വീട്ടില്‍ ചെന്നു കുറച്ചു ഫ്രീയായപ്പോഴാണു കൈപ്പിള്ളിയുടെ പുതിയ സംരംഭം “പോഡ്കാസ്റ്റ്” കാള്‍ക്കാമെന്നോര്‍ത്തത്.

  ഓഫീസില്‍, കേല്‍ക്കാന്നുള്ള സൌകര്യമുണ്ടെങ്കിലും, ആഡിയോ ഫയല്‍ കഴിയുന്നതും തുറക്കാറില്ല...

  സത്യം പറയട്ടേ മാഷേ.. ഗംഭീരം !
  8 പോസ്റ്റുകളും ഒറ്റയിരുപ്പിനു കേട്ടു. ചിലതൊക്കെ, 2-3 തവണ റിപ്ലേ ചെയ്തു !

  രസിച്ചു കേട്ടോ .. താങ്കളുടെ അക്ഷരതെറ്റുകള്‍, ആശുപത്രി സംഭവം, കോള വിവാദം എന്നിവയാണു എനിക്കു രസകരമായി തോന്നിയത് ! എഴുതുമ്പോള്‍ ഉള്ളതിനേക്കാള്‍, ഹ്യൂമര്‍ സെന്‍സ് താങ്കള്‍ക്കു സംസാരിക്കുമ്പോഴാണ്!

  ഇനിയും പ്രതീക്ഷിക്കുന്നു !

  ReplyDelete
 21. ഓഫീസില്‍ ഇരുന്ന് ബൈബിള്‍ വായിക്കാന്‍ ഉപയോഗിക്കുന്ന ആ മലയാളം ബൈബിള്‍ സൈറ്റ് താങ്കള്‍ ചെയ്തതാണെന്ന് ഇപ്പൊഴാണ് അറിഞ്ഞത്. അങ്ങനെ ഒരു വലിയ കാര്യം ചെയ്തതിനു വളരെ നന്ദി. അതിനു പുറകിലെ ചരിത്രം എഴുതിയതിനും നന്ദി.

  കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

  ReplyDelete
 22. നിഷാദ് ചേട്ടായിയെക്കുറിച്ച് പണ്ടേ എനിക്കൊരു ഏകദേശ ഐഡിയ കിട്ടിയതാ. അന്ന് ഞാനൊരു പോസ്റ്റും ഇട്ടിരുന്നു .(http://sgkalesh.blogspot.com/2005/11/blog-post.html)

  ഓരോ തവണ കാണുമ്പഴും പുള്ളിക്കാരന്റെ ഓരോരോ മുഖങ്ങളാ‍ണ് മുന്നില്‍ തെളിയുന്നത്! പുള്ളിയെ “അന്തം വിട്ട പുലി“ എന്നല്ല വിശേഷിപ്പിക്കേണ്ടത് - അതിലും സൂപ്പര്‍ലേറ്റീവായിട്ടെന്തേലും ഉണ്ടേല്‍ അത് വേണം വിളിക്കാന്‍!
  സൂര്യനു കീഴിലുള്ള എന്ത് വിഷയത്തെക്കുറിച്ച് വേണേലും പുള്ളിയോട് ചോദിക്ക് - സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ വളരെ രസകരമായി (പലപ്പഴും തലതല്ലി ചിരിക്കുന്ന രീതീല്‍) അത് പറഞ്ഞ്, വരച്ച് കാണിച്ച് മനസ്സിലാക്കിതരും. സകലകലാവല്ലഭന്‍!

  മലയാളം സ്കൂളില്‍ പോയി മ്പഠിക്കാത്ത പുള്ളിയുടെ അക്ഷരതെറ്റുകളൊന്നും ആരും കാര്യമാക്കണ്ട. പുള്ളി എഴുതുന്ന വാക്കിന്റെ പിന്നിലെ ആത്മാര്‍ത്ഥത, ആവേശം എന്നിവ മാത്രം കാണുക.

  ReplyDelete
 23. ഇടിവാള്‍ | iTivAL:
  എല്ലാം ഒറ്റ ഇരുപ്പിന്‍ കേട്ട താങ്കളെ ഞാന്‍ സമ്മതിചിരിക്കുന്നു. ഞാന്‍ പോലും എന്റെ ശബ്ദം കേട്ടല്‍ ഞെട്ടും. എനിക്ക് ഊഹിക്കാനെ കഴിയുന്നില്ല.

  ReplyDelete
 24. Hi Kaippally,

  I saw your Malayalam Bible...great work. Is there any Malayalam dictionary available?

  Thank You,
  YaSJ.

  ReplyDelete
 25. It is an amazing project, Kaipally ! No words to explain how much this helps to malayali people. My Salute to you !!

  നിങ്ങളുടെ പ്രോജക്ട്‌ , പിന്നെ നിങ്ങളുടെ മനസ്സിന്റെ വലുപ്പം, രണ്ടും ദൈവത്തിന്റെ മുന്‍പില്‍ വലിയവ തന്നെ.
  ചരിത്രം നിങ്ങളെ എന്നും ഓര്‍ക്കുകയും ആദരിക്കുകയും ചെയ്യും. ഒരു സംശയവും വേണ്ട.

  ReplyDelete
 26. Dear Kippally,
  I am a Christian Pentecost beliver,
  i am very much happy bout this , we all are waiting last few years for this , we really aprecite you , and i will give a request , please read this bible , it will help you,
  try to make a mobile phone using version also

  Regards

  Aji K George
  Al AIn
  UAE
  055/8621000

  ReplyDelete
 27. I was really, really motivated by your words:

  പരീക്ഷണം ഇന്നു വലിയൊരു വിജയമായി നിങ്ങള്ക്കാര്ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍, അതിനുള്ള ഒരു പ്രധാന കാരണം നിങ്ങള്‍ എല്ലാവരും മനസ്സിലാക്കണം: “ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തുതുടങ്ങണം.

  I think that Almighty spoke to me today, through your blog! May His blessing be on you.

  ReplyDelete
 28. Dear brother, May God bless you.
  Its really best. I read only one or two chapters. But its very helpful to me.

  Thank you brother

  by Rajesh

  ReplyDelete
 29. ഇതേ കുറിച്ചുള്ള ഒരു അഭിമുഖം Manorama News Channelൽ "Gulf This Week" എന്ന പരിപാടിയിൽ ഉണ്ടാകുന്നതാണു്.

  UAE Free To Air & E-vision, Friday 9:30pm UAE time , Saturday 1:00pm, Sunday 10:30. DISH TV Indian Time Saturday 11:pm, Sunday 3:30 PM

  Record ചെയ്യാൻ സൌകര്യം ഉള്ളവർ ദയവായി ഒരു copy എനിക്ക് അയച്ചു തരിക.

  ReplyDelete
 30. സഹോദരന്‍ കൈപള്ളി, താങ്കളെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയുകയില്ല. ഒരു യൂനിക്കൊട് മലയാളം ബൈബിള്‍ അന്വേഷിച്ചു നടന്ന് അവസാനമാണ്‍ താങ്കളുടെ സൈറ്റില്‍ എത്താന്‍ ഭാഗ്യം സിദ്ധിച്ചത്. അതൊരു മഹാഭാഗ്യമായി തന്നെ ഞാന്‍ കരുതുന്നു. ഉദ്ദേശിച്ച് രൂപത്തിലൊരു ബൈബിള്‍ കിട്ടിയെന്നത് മാത്രമല്ല, കാരണം.അസാധ്യമാണെന്ന് പലപ്പോഴും വിധിയെഴുതി, ഒന്നും ചെയ്യാതെ അലസമായി കഴിയുന്നതിന്ന് പകരം അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുന്ന പക്ഷം നമുക്ക് അത്ഭുതം സൃഷ്ടിക്കാന്‍ കഴിയുമെന്ന മഹത്തായ സന്ദേശം എന്നെ പോലുള്ള അലസന്മാര്‍ക്ക് ഒരു വീണ്ടു വിചാരത്തിന്ന് വഴി തെളിയിക്കുമെന്നതാണത്.ഇക്കാര്യത്തില്‍ ഞാനെന്നും താങ്കളൊട് കടപ്പെട്ടവനായിരിക്കും. താങ്കളുടെ സംരംഭങ്ങളെക്കുറിച്ച് കൂടുതലറിയാനും കഴിയും വിധം സഹകരിക്കാനും ആഗ്രഹമുണ്ട്. നന്ദി!

  ReplyDelete
 31. യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.ഈ വചനം വായിച്ചിട്ടും താങ്കള്‍ രക്ഷിക്കപ്പെട്ടില്ല എങ്കില്‍ നിത്യനാശം ആയിരിക്കും ഫലം. അത് കൊണ്ട് യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കൂ...

  ReplyDelete
 32. Bobby
  താങ്കൾ താങ്കളുടേ വിശ്വാസം എന്നോടു പറഞ്ഞു. അതിനെ ഞാൻ ബഹുമാനിക്കുന്നതിനോടൊപ്പം ഹൃദയം നിറഞ്ഞ നന്ദിയും പ്രകാശിപ്പിക്കട്ടെ. ആ വിശ്വാസങ്ങൾ എന്റെ ജീവിതത്തിലേക്ക് പകർത്താനുള്ള / പകർത്താതിരിക്കാനുള്ള സ്വാതന്ത്യവും എനിക്കു മാത്രമാണുള്ളതു് എന്നും താങ്കൾ മനസിലാക്കുമല്ലോ.

  താങ്കളുടേ വിശ്വാസം ഇവിടെ പങ്കുവെച്ചതിനാൽ ഇനി എന്റെ വിശ്വാസം കൂടി കേൾക്കാനുള്ള സന്മനസു കാണിക്കും എന്നു കരുതുന്നു.

  ശുക്രനിൽ ഒരു കൊതുകുണ്ടു്. ആ കൊതുകിന്റെ ഉദരത്തിൽ നിന്നും വിസർജ്ജിച്ച ഉച്ചിഷ്ടത്തിൽ ജന്മമെടുത്തതാണു് ഈ കാണുന്ന പ്രപഞ്ചവും മറ്റെല്ലാ ജീവജലങ്ങളും.

  കൊതുകിന്റെ ചിറകടികളാണു് ഭൂമിയിൽ കാറ്റും പേമാരികളും സൃഷ്ടിക്കുന്നതു്. വിശുദ്ധ കൊതുകു ചുമച്ചാൽ ഇവിടെ ഭൂമികുലുക്കങ്ങളും, കൊതുകു് കരഞ്ഞാൽ പ്രളയവും സംഭവിക്കും എന്നു ഞാൻ വിശ്വസിക്കുന്നു.

  അപ്പോൾ ശുക്രൻ പ്രപഞ്ചത്തിൽ അല്ലെയോ എന്നു നിങ്ങൾ ചോദിക്കും. അല്ല എന്നുതന്നെയാണു് കൊതുകാനികൾ വിശ്വസിക്കുന്നതു്. ശുക്രൻ എന്നും എപ്പോഴും അവിടെ തന്നെ കുറ്റിയടിച്ച് ഉണ്ടായിരുന്നു.

  താങ്കൾ ഇതു വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതു് തെളിയിക്കാൻ എനിക്ക് കഴിയില്ല. കരണം ഇതു് വിശ്വാസം മാത്രമാണു്. നമ്മുടെ രണ്ടുപേരുടേയും വിശ്വാസങ്ങൾ നമ്മളെ രക്ഷപ്പെടുത്തട്ടേ.

  വിശുദ്ധ കൊതുകിന്റെ ആത്മാവിനായി പ്രാർത്ഥിക്കുന്നവരെ ഒരു കൊതുകും കുത്തില്ല. അവർക്ക് മലേരിയ, ടെങ്കി, ചിക്കങ്ങ്-ഗുനിയ, തുടങ്ങിയ രോഗങ്ങൾ പിടിപെടില്ല,

  വിശുദ്ധ കൊതുകിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കു, അവന്റെ നാമം വഴ്തപ്പെടേണമെ, ഇതിൽ വിശ്വസിക്കാൻ ബോബിച്ചനു് കഴിയും എന്നു പ്രതീക്ഷിക്കാമല്ലോ.

  ReplyDelete
 33. ഈ ചരിത്രം താങ്കളോട് ചോദിക്കണം എന്നു പലപ്രാവശ്യം വിചാരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇതു വായിക്കുന്നത് നിഷാദ്. തീർച്ചയായും കൈപ്പള്ളി എന്നത് ഒരു വ്യക്തിയല്ല, പ്രസ്ഥാനമല്ല ഒരു സംഭവം തന്നെ !! കൊടുകൈ.

  ReplyDelete
 34. ശ്രീ കൈപ്പള്ളി.. സജിഅച്ചായന്റെ ബ്ലോഗിലൂടെയാണ് താങ്കളുടെ സൈറ്റില്‍ എത്തിയത് (നെറ്റില്‍ 1-2 വര്‍ഷമേ പരിചയമുള്ളു). ബൈബിള്‍ പഠനത്തിന് ഈ സൈറ്റ് വളരെ സഹായിക്കുന്നു. എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. തുടര്‍ന്ന് ഇതിലും വലിയ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാനുള്ള കഴിവും മനസ്സും ഉണ്ടാകട്ടെ എന്ന ആശംസകളും.. ടൈപ്പിങിലൊക്കെ എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ സഹകരിക്കാന്‍ താല്പര്യമുണ്ട്. സാബു ജോണ്‍ - അബുദാബി (sabuvjohn@gmail.com)

  ReplyDelete
 35. ponnu chettai,

  ente peru Anto. sthalam kottayam/thirwanthoram.

  chettaiyude ee prayathnam ammachiyaane kidilolkidilam!

  ippo entheru panikals? jeevitham engane? kachavadangal enthokke? samrambhangal enthokke?


  enikku malayalam ezhuthanum vaayikkanum ariyam. ennal typing ellam kashti kashti.

  ee samrambhathil ente kai kadathaan valla margavumondo?

  kooduthal ariyaan thaalparyamundu. onnu thirichu muttaamo?

  namovaagam!
  ~anto

  ReplyDelete
 36. ethu ningalaanalle chaithathu. thanks

  aithihyamaala enna bookinte oru digitalization projectnum evideyundu http://manojkmohan.blogspot.com/2011/06/blog-post_07.html

  ReplyDelete
 37. Amazing work.. May God reward you for this... I am praying for you....Tina

  ReplyDelete
 38. hi sir..

  congrats for your great work.. surely i will pray for you
  for fabulous forth coming project... God may bless you

  how can i download podcast...

  regards

  ReplyDelete
 39. മലയാളം ബൈബിൾ തപ്പിയാണ് ഇവിടെ എത്തിയത്.. കിടിലൻ..!! ആശംസകൾ..!!

  ReplyDelete
 40. താങ്കളുടെ ശ്രമങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിയട്ടെ!
  താങ്കളുടെ ശ്രമങ്ങളെ കുറിച്ച് എന്റെ ബ്ലോഗിൽ നേരത്തെ എഴുതിയിരുന്നു....
  ബ്ലോഗ് ചരിത്രത്തെ കുറിച്ച് എഴുതിയപ്പോൾ......
  http://kadalass.blogspot.com/2011/02/blog-post.html

  ReplyDelete
 41. ഗൂഗിൾ ബസ്സിലും ബ്ലോഗിലുമെല്ലാമായി കുറേ ഏറെ തവണ കണ്ട് സംവദിച്ചിട്ടുണ്ടെങ്കിലും (അതിനിടയിൽ താങ്കളുടെ ബ്ലോക്കും അൺബ്ലോക്കുമെല്ലാം അനുഭവിക്കാനും സാധിച്ചു :) )ഈ ചരിത്രം വായിച്ചിട്ട് ഇവിടെ ഒരു കമന്റ് ഇടാതെ പോകാൻ മനസ്സ് അനുവദിക്കുന്നില്ല.

  നിങ്ങൾ മലയാള ഭാഷക്ക് വളരെയേറെ സംഭാവന ചെയ്ത ആളാണ്. പക്ഷേ ഇതൊന്നും അറിയാതെയും കേൾക്കാതെയും, കൂടുതൽ ചർച്ചകളിലും മറ്റുള്ളവർ താങ്കളെ കുറ്റം പറയുന്നതാണ് കണ്ടിരിക്കുന്നത്. അതൊരുപക്ഷേ താങ്കളുടെ ഉരുളക്കുപ്പേരി പ്രകൃതം കൊണ്ടായിരിക്കാം.

  ഇതിലൊന്നിലും തളരാതെ (തളരില്ല എന്ന് അറിയാം) താങ്കളുടെ ഒറ്റയാൻ പോരാട്ടങ്ങൾ തുടരുക. ഭാവുകങ്ങൾ നേരുന്നു...

  ഓഫ് - യു.എ.ഇ യിൽ എവിടെ വെച്ചെങ്കിലും എന്നെങ്കിലും കണ്ടു മുട്ടാം എന്ന പ്രതീക്ഷയോടെ

  ReplyDelete
 42. facebookkil നിന്നുള്ള ലിങ്കില്‍ നിന്നുമാണ് ഞാന്‍ ഇവിടെ എത്തിയത്....താങ്കളുടെ പോസിറ്റീവ് ചിന്തകള്‍ക്ക് എന്‍റെ അഭിനന്തനങ്ങള്‍....

  ReplyDelete
 43. kollam kaippali , kollam :)
  Charithram bahu kemam ..
  hats off to you

  ReplyDelete
 44. താങ്കള്‍ ആരുതന്നെയായാലും , താങ്കള്‍ എന്നെ ഒരുപാട് സഹായിക്കുന്നുണ്ട് , ബൈബിളും , എന്‍റെ കുഞ്ഞു ബ്ലോഗില്‍ പലപ്പോഴും മത ഗ്രന്ഥങ്ങള്‍ ഉദ്ധരണികളാകാറുണ്ട് , അപ്പോഴെല്ലാം , ഇതില്‍ നിന്നാണ് എളുപ്പത്തില്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുന്നത് .
  നന്ദി .

  ReplyDelete
 45. kaippali, Superb..Liked so much..Well Done..Cheers..:)

  ReplyDelete
 46. അഭിനന്ദനങ്ങള്‍. എരിയലിന്‍റെ കുറിപ്പ് വഴിയാണ് ഇവിടെ എത്തിയത്.

  ReplyDelete
 47. താങ്കളുടെ ഈ പ്രൊജക്റ്റ്‌ വളരെ അഭിനന്ദനീയമാണ്. എങ്ങിനെയാണ്‌ നിങ്ങളുടെ സൈറ്റിൽ ലോഗ് ഇൻ ചെയ്യാൻ സാധിക്കുന്നത്‌. Restricted usage ആണല്ലോ ഇപ്പോൾ. contribution ആണോ ഉദ്ദേശിക്കുന്നത്. ദയവുചെയ്ത് അറിയിക്കുക.

  ReplyDelete
 48. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 49. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 50. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 51. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 52. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 53. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 54. SUPER BIBLE &SUPER FOOT NOTE.....

  ReplyDelete
 55. PLEASE ADD ONE OPTION '' PATHANEUSHANAM " & FACE BOOK LINK OPTION

  ReplyDelete
 56. www.facebook.com/Sathyavedapusthakam

  മുകളിൽ കാണുന്ന ലിങ്ക്, എന്റെ facebook ,പേജിന്റെ ലിങ്ക് ആണ് താങ്കളുടെ വെബ്സൈറ്റ് എനിക്ക് വളരെ അധികം പ്രയോച്ചനപ്പെടുന്നു ദിനവും.എന്റെ പേജ് ഇത്രയും വളരാൻ കാരണമേ തങ്ങളുടെ വെബ്സൈറ്റ് ആണ്. വളരെ അധികം നന്ദി ഉണ്ട്. ദൈവം താങ്കളെ അനുഗ്രഹികട്ടെ! :)

  ReplyDelete
 57. Facebook വഴി ദിവസവും ദൈവ വചനം എന്നും മറ്റുള്ളവരിലെക്ക് എത്തിക്കാൻ താങ്കളുടെ വെബ്സൈറ്റ് എന്നെ സഹായിക്കുന്നുണ്ട്!

  ReplyDelete
 58. Please add me! on facebook.
  please accept my friend request!

  ReplyDelete
 59. ഒരുകാരൃം ഉറപ്പാ...ഈ മഹദ് കാരൃം ചെയ്യാൻ പ്രേരണ യായ ഒരു യാഥാർത്ഥ്യം താങ്കളുടെ പുറകിൽ ഉണ്ട്..... അഭിനന്ദനങ്ങൾ....

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..