Saturday, March 31, 2007

പുതിയ bloggerലേക്ക് switch ചെയ്യാന്‍ കഴിയുന്നില്ല

സുഹൃത്തുകള്ളെ
പുതിയ ബ്ലോഗറിലേക്ക് എന്റെ ബ്ലോഗ് switch ചെയ്യാന്‍ കഴിയുന്നില്ല.
കഴിഞ്ഞ മൂനു മാസമായി ഞാന്‍ ശ്രമിക്കുംബോള്‍ എനിക്ക് കിട്ടുന്ന message ഇതാണു:
Could not switch you to the new Blogger

Thanks for your interest in the new version of Blogger! For now, we are only switching a limited number of users to this new version. We can't switch your account at this time, but hope to be able to do so soon. Please check back through your dashboard for when you'll be able to try switching again.

ഈ പ്രശ്നം ഉള്ള വേറെ ആരെങ്കിലും ഇവിടുണ്ടോ?
ഈ ബ്ലോഗ് പൂട്ടി കെട്ടി വേറെ പുതിയതൊരണ്ണം തുടങ്ങണോ?
ഒരു പിടിയും കിട്ടുന്നില്ല.

Thursday, March 29, 2007

വീണ്ടും സന്ദര്‍ശിക്കും വരൈ.....

നമ്മുടെ നാട്ടിന്റെ കൊച്ചും വലുതുമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനും അതേകുറിച്ച് പഠിക്കാനും നാം തന്നെ തയ്യാറാകണം. റഹസ്യമായി മൂടിവെക്കേണ്ട കാര്യമില്ല.
മലയാളികള്‍ക്ക് പണ്ടേ പരാമര്‍ശം ഇഷ്ടപ്പെടാത്തവരാണു് എന്നറിയാം.
സമൂഹത്തെ പരാമര്‍ശിച്ചാല്‍ പരാമര്‍ശിക്കുന്നവനെ പരാമര്‍ശിക്കും. അല്ലെങ്കില്‍ അവനോടു പരിഹാരങ്ങള്‍ ചെയ്യാന്‍ പറയും. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യില്ല. മേന്മകള്‍ കൊട്ടിഘോഷിച്ചാല്‍ തിന്മകള്‍ തന്നത്താനെ തിരുത്തപ്പെടുകയില്ല.

വികസനമുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങ് ബങ്ക്ളൂരിലേയും, ഹൈദെറബാദിലേയും, ചിറപ്പൂഞ്ജിയുടേയും കാര്യം പറയും.

എനിക്ക്, മുടിവെട്ടിയത് മോശമാണോ നല്ലതാണോ എന്ന് പറയാനറിയാം. എന്റെ കൈയില്‍ കത്രിക തന്നിട്ട് മുടി വെട്ടാന്‍ പറയരുത്.

പിന്നെ എനിക്ക് ഒന്നും തലോടി പറയാന്‍ അറിയില്ല ചിലപ്പോഴ് ഇത്തിരി കൂടിപ്പോയി എന്നിരിക്കും. അത് എന്റെ ഒരു ഇതാണു്. യേത്? നിങ്ങള്‍ അതു കാര്യമായിട്ടെടുക്കണ്ട.

പിന്നെ ഈ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്നു കൊട്ടികളിക്കലല്ല engineering. വല്ലതും ചെയ്യണമെങ്കിലും വെളിയില്‍ (വിദേശത്തു) നിന്നും പൈയ്യന്മാരെ കൊണ്ടു വരണം എന്നും ഇപ്പോഴ് മനസിലായി. ഇവുടുത്ത പയ്യന്മാരെ പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ materials പോലും കിട്ടില്ല. കൊണ്ടുവരാനാണെങ്കില്‍ മാസത്തില്‍ നാലും അഞ്ജും ഹര്‍ത്താലുകള്‍. ഗദാഗദ പ്രശ്നം. വെള്ളത്തിന്റെ പ്രശ്നം. കറണ്ടിന്റെ പ്രശ്നം. മലിനീകരണ പ്രശ്നം. പ്രശ്നം. പ്രശ്നം. പ്രശ്നം. പ്രശ്നം !!!!!

കാശും മുടക്കി നേതാക്കളേയും "കണ്ട്". പിന്നെ തൊഴിലാളികള്‍. അവരുടെ തൊഴികള്‍ ഏല്ക്കാനുള്ള ശേഷിയും വേണം. അവസാനം കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം വെള്ളത്തിലാകും.

ലാഭ നഷ്ടം നോക്കാതെ ദേശസ്നേഹം മൂത്ത് ഇവിടെന്തെങ്കിലും കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നതാണു്. ഇനിയും അലോച്ചിക്കേണ്ടിയിരിക്കുന്നു.

എന്തായാലും കേരള സന്ദര്‍ശനം വളരെ രസകരമായിരുന്നു. പലതും പഠിച്ച്. അരോ കമന്റിയത് ശരിയാണു. കേരളത്തിനു ഇനിയും ഒരു 15 വര്‍ഷമെങ്കിലും വേണം.

ഞാന്‍ എഴുതിയതാണു് നിങ്ങള്‍ക്ക് സഹിക്കാനാവത്തതെങ്കില്‍, നാടിനു് വെളിവുണ്ടാവട്ടെ എന്നു ആഗ്രഹിച്ചുകൊണ്ടു നിര്‍ത്തുന്നു.

Wednesday, March 28, 2007

കേരളത്തിലെ വിവര സാങ്കേതിക തൊഴിലാളികളുടെ ശ്രദ്ധെക്ക്. Part II

എന്റെ കൊച്ചനിയന്‍ ദിലീപ് (ദില്ബാസുരന്‍) ഒരു ചോദ്യം ചോദിച്ചിരിന്നു. മാറ്റങ്ങള്‍ ആരംഭിക്കേണ്ടത് സര്‍ക്കാരിലാണോ ജനങ്ങളിലാണോ? 

ഞാന്‍ ഇവിടെ നിലവിലുള്ള് പ്രശ്നങ്ങളും ദിശതെറ്റിയുള്ള വികസനങ്ങളെയുമാണു് ചൂണ്ടിക്കാട്ടിയത്. Back Office തീരെ ഉപേക്ഷിക്കാന്‍ ഞാന്‍ പറയില്ല. ഈ industryയുടെ bred and butter അണു അത്. പക്ഷെ 110 കോടി ജനമുള്ള നമ്മുടെ നാട്ടില്‍ Technology Development തീരെ ഉണ്ടാകുന്നില്ല. ഇതു അപകടകരമാണു്. നമ്മള്‍ ശ്രദ്ധിക്കണം.

അതു ചെയ്യേണ്ടവരെയാണു ഈ കൂലി പണി ചെയ്യിപ്പിച്ച് call centreലും back officeലും software companyകളിലും തരതമ്യേനെ നല്ല ശമ്പളം കൊടുത്ത് ഒതുക്കിയിരിക്കുന്നത്.

പണ്ടു ഒരിക്കല്‍ ഞാന്‍ വായിച്ച ഒരു ലേഖനത്തില്‍ നിന്നും ഒരു ഉദാഹരണം പറയട്ടെ.:
അനേകം central african രാജ്യങ്ങളില്‍ തുച്ചമായി കൂലിക്ക് പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ കൃഷി ചെയ്ത് ഉല്പാതിപ്പിക്കുന്ന ഒരു ഉല്പന്നമാണു കൊക്കൊ ബീന്സ്. ഇതു പല വികസിത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് സംസ്കരിച്ചതിനു ശേഷമാണു മൃതുലവും രുചിയുമുള്ള ചോക്ക്ലേറ്റ് (chocolate) ആയി വിപണിയില്‍ എത്തുന്നത്.

ഒരിക്കല്‍ Nestle പുതുതായി രൂപീകരിച്ച EU പോളിസികള്‍ മാനിച്ച് ഒരു നുറ്റാണ്ടോളം കൊക്കോ കൃഷി ചെയ്ത ജീവിക്കുന്ന ഒരു ആഫ്രിക്കന്‍ ഗ്രമത്തില്‍ പോയിരുന്നു. കൊക്കോ കര്‍ഷകരുടെ ക്ഷേമം അന്വേഷിക്കാന്‍.  ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍  ഉല്പാതിപ്പിക്കുന്ന വസ്തുവിന്റെ സംസ്കരിച്ച രൂപമായ chocolate രുച്ചിച്ചിട്ടില്ലായിരുന്നു. ഗ്രാമവാസികള്‍ ഇതിന്റെ രുചി അറിയാന്‍ Nestle ഉദ്യോഗസ്ഥരോടു് ആഗ്രഹം പ്രകടിപ്പിച്ച്. അപ്പോള്‍ ഒരു സ്ത്രി അവരുടെ കൈയിലിരുന്ന ഒരു packet chocolate ചിലര്‍ക്ക് സമ്മാനിച്ച്. അന്നാണു ആ ഗ്രാമവാസികള്‍ അവര്‍ ഉല്പാതിപ്പിക്കുന്ന ഉല്പന്നത്തിന്റെ ഗുണവും രുചിയും സാമ്പത്തിക ശക്തിയും മനസ്സിലാക്കിയത്.

ഇനി ഇവുടുത്തെ IT കാരിലേക്ക് തിരിച്ചെത്താം. നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തി അറിയില്ല. നിങ്ങള്‍ ഉല്പാതിപ്പിക്കുന്ന വസ്തു ഇവിടെത്തന്നെ സംസ്കരിക്കന്‍ പഠിക്കു. പുതിയ ധാരണകളും ആശയങ്ങളും കൈക്കൊള്ളാന്‍ ശ്രമിക്കു.

നിങ്ങള്‍ക്ക് ഈ ഉദാഹരണത്തില്‍ നിന്നും എന്തെങ്കിലും മനസിലായെങ്കില്‍ ഞാന്‍ സന്തുഷ്ടനായി.
 

കേരളത്തിലെ വിവര സാങ്കേതിക തൊഴിലാളികളുടെ ശ്രദ്ധെക്ക്.

നിങ്ങള്‍ മനസിരിത്തി വായിക്കണം.

ഇന്ന് ലോകത്തിലെ വിവര സങ്കേതിക വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട  ഒരു സ്ഥലമാണു അമേരിക്കയിലെ കാലിഫോര്ണിയ. 1940 ല്‍ ആണു അവിടെ ബില്‍ ഹ്യൂലെറ്റും ഡേവ് പക്കാര്‍ഡും HP എന്ന് ലോകമെമ്പാടും അറിയപെടുന്ന Technology Company സ്ഥാപിച്ചത്. അവിടെ അതിനു ശേഷം അനേകം Technology സ്ഥാപനങ്ങള്‍ ഉണ്ടായി. ആ സ്ഥാപനങ്ങളുടെ എല്ലാം പ്രധാന മൂലധനം പുതുമയേറിയ ആശയങ്ങള്‍ തന്നെയായിരുന്നു. ഇന്നും അവിടങ്ങളില്‍ തന്നെയാണു ഏറ്റവും കൂടുതല്‍ Technology Developmentകള്‍ നടക്കുന്നതു. സെമി കണ്ടകറ്റര്‍, നനോ ടെക്നോളജി, ജെനെറ്റിക്സ്, ജി.ഐ.എസ്., ഏറോസ്പേസ്, റോബോടിക്സ് തുടങ്ങി എല്ലാ മേഖലയിലും അവിടം മുന്‍ നിരയിലാണു. അവിടെ ജോലി ചെയ്യുന്നവര്‍ ടെക്നോളജിയെ സ്നേഹിക്കുന്നവരാണു. എഞ്ജിനീര്‍സ് ആണു്.

ഭാരതത്തില്‍ അനേകം സ്ഥാപനങ്ങളുണ്ട്. വിദേശ രാജ്യങ്ങളില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ പകര്‍ത്തി സ്വദേശീവല്കരിക്കല്‍ അല്ലാതെ മറ്റ് വികസനങ്ങള്‍ കുറവാണു.  ഇവരെ solution provider ഇന്നാണു് അറിയപ്പെടുന്നത്. ഇവര്‍ provide ചെയ്യുന്ന solution എല്ലാം വിദേശികള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകളുടെ കൂട്ടീചേര്‍ക്കല്‍ മാത്രം. സ്വന്തമായി R&D ഉള്ള സ്ഥാപനങ്ങള്‍ വിരലില്‍ എണ്ണാവുന്നത് മാത്രം. കാലിഫോര്‍ണിയയിലെ  സിലിക്കണ്‍ വാലിയുമായി ഭാരതത്തിലെ IT വികസനം താരതമ്യപെടുത്തുന്നതെന്തിനു് എന്ന ചോദ്യം സ്വാഭാവികം.

എന്തിനും ഒരു benchmark ഉള്ളതു് നല്ലതാണു. മാര്‍ഗ ദര്‍ശനത്തിനു. പഠങ്ങള്‍ക്ക്.

ഇന്നു കേരളത്തിലും, ബാങ്ക്ലൂറിലും, ഹൈദറബാദിലും ഉള്ള് IT parkകുകള്‍ ചെയ്യുന്നത് മറ്റൂ ദേശക്കാരുടെ ബുദ്ധിശൂന്യമായ back office ജോലികളും module developmentഉം മാത്രമാണു് എന്ന കാര്യത്തില്‍ സംശയമില്ല. (ബുദ്ധിശൂന്യം എന്നാല്‍ repetitive work എന്നര്‍ത്ഥം)
ചില pharmacutical സ്ഥാപനങ്ങള്‍ R&D operations ഇങ്ങോട്ട് കൊണ്ടു വരുന്നു എന്നും കേട്ടു. പക്ഷേ അതും വിദേശ സ്ഥപനങ്ങളാണു്. അവര്‍ ഉല്പാദിപ്പിക്കുന്ന അറിവും അവര്‍ക്ക് സ്വന്തം.

ഇന്നു IT സ്താപനങ്ങളിലെ ചെറുപ്പകാര്‍ ധാരാളം പണം സമ്പാതിക്കുന്നു.
ഭാരതത്തിന്റെ വികസനം പണം മാത്രമായാല്‍ ഭാവിയില്‍ അനേകം പ്രശ്നങ്ങള്‍ ഉണ്ടാകും. Technologyയില്‍ നാം സ്വയം പരിയാപ്തി നേടണം. അതിനു് out-sourcing parkകുകള്‍ അല്ല വേണ്ടത്. Technology parkകള്‍ തന്നെ വേണം. ഇന്നു Techno-parkഉം Smart-cityയും എല്ലാം അതി ബുദ്ധിമാന്മാരായ Real-esate brokersന്റെ Marketing വിജയങ്ങള്‍ മാത്രം.  വളരെ കുറഞ്ഞ ശമ്പളത്തിനു ഇന്നു കേരളതില്‍ വിദ്യഭയാസമുള്ളവരെ കിട്ടും എന്നറിഞ്ഞ് സ്ഥാപിച്ച് കുറെ കേട്ടിടങ്ങള്‍.  അവിടൊന്നും  Technology വികസിപ്പിക്കുന്നില്ല. Research and Development Centres ഇല്ല. Biotechnologyയും, Artificial Intelligence Researchഉം, Nano-Technologyയും ഒന്നും ഇല്ല. പുതിയ ആശയങ്ങള്‍ ഉണ്ടാകുന്നില്ല.  ഉള്ള Technology ഉപയോഗിക്കുന്നു എന്നു മാത്രം. അവിടെ കേരളത്തിലെ യുവാക്കളുടെ വിയര്‍പ്പിന്റെ ഗന്ധം മാത്രം. Engineering മറന്നുപോയ കുറെ Software Engineers മാത്രം. നമുക്കാവശ്യം Technology development ആണു്. നമ്മള്‍ വികസിപ്പിച്ചെടുക്കേണ്ട സ്ഥാപനങ്ങള്‍ Research and Development centres ആണു. ഓകത്തിന്റെ മുഴുവന്‍ Industrial Back office അല്ല.

യുവാക്കളുടെ മസ്തിഷ്കത്തിന്റെ ചിന്ത ശക്തിയെ ഭാവനാ ശേഷിയും ക്ഷെയിപ്പിക്കുന്ന വിധത്തിലാണു കേരളത്തിലെ IT വികസനം എന്നാണു ഞാന്‍ മനസിലാക്കിയതു്.

മനസിലാക്കാന്‍ കഴിയുമെങ്കില്‍ മനസിലാക്കു, പ്രതികരിക്കു.

 



Tuesday, March 27, 2007

കറണ്ടില്ലാത്ത Medical College

വിചാരത്തിന്റെ സൂചന അനുസരിച്ച് Medical Collegeല്‍ പോയി.
ഇന്നു് Medical collegeല്‍ അത്യാഹിത വിഭാഗത്തില്‍ കറണ്ടില്ല.
genset ഇല്ല. staircaseല്‍ emergency light ഉന്നുമില്ല. കൂടുതല്‍ ഒന്നും കാണാനും കഴിഞ്ഞില്ല.
കണ്ടതെല്ലാം എഴുതിയാല്‍ നിങ്ങള്‍ സഹിക്കില്ല.

തിരുവന്തപുരത്തും ഒരു Muscat.. അതെന്തരു്?

(Mascot) മാസ്കോട്ട് ഹോട്ടല്‍ അന്വേഷിച്ച് വഴി തിരക്കി പോയപ്പോഴ്, ആര്‍ക്കും മനസിലായില്ല. പിന്നെ ഒരാളിന് കാര്യ പിടികിട്ട്. എന്നിട്ട് എന്നെ തിരുത്ത്. "സാര്‍ അതു് "മാസ്കോട്ട്" എന്നല്ല "മസ്കറ്റ് " എന്നാണു് ശരിയായ പ്രയോഗം"
ഞാന്‍: "ഓ ശരി ഇനി ഇവിടെ വരുമ്പോള്‍ അങ്ങനെ തന്നെ പറയാം"

ഇനി വിവരമില്ലാത്ത നിങ്ങള്‍ എല്ലാം ശ്രദ്ദിക്കുക. നാട്ടില്‍ Mascotന്റെ ഉച്ചാരണം Muscat എന്നാണു.

പൊങ്ങച്ചം

പൊങ്ങച്ചത്തിന്റെ കാര്യത്തില്‍ മല്ലൂസ് തീരെ പിന്നിലല്ല്.

Parthas തിരുവനന്തപുരത്തെ അല്പം ഭേതപ്പെട്ട ഒരു തുണിക്കടയാണു്. ഇവിടുള്ളവര്‍ കല്യാണ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോക്കുന്ന് ഇടം. "Gelf"കാര്‍ സ്ഥിരം വരുന്ന ഇടം. "Gelf"കാരല്ലാത്ത് അബ്കാരി മുതലാളിമാരുടെ മക്കളും, അവരുമായി കിടപിടിക്കാന്‍ കഴിവുള്ള സര്‍ക്കാര്‍ മുതലാളിമാരും സന്ദര്‍ശിക്കുന്ന സ്ഥലം. ഞാനും ബീഗവും സാധാരണ plastic ബാഗുകള്‍ കടകളില്‍ നിന്നും വാങ്ങാറില്ല. പേപര്‍ ബാഗ് ആവശ്യപെട്ടു്. തുണി പൊതിയുന്ന തൊഴിലളി ആശ്ചര്യപ്പെട്ട് ചോദിച്ച്. "Why sir?" plastic carry bag വിട്ടില്‍ പരിസ്ഥിധി പ്രശ്നമുണ്ടാക്കും എന്നു പറഞ്ഞു. അയ്യാള്‍ ചിരിച്ചുകൊണ്ടു് paper bagല്‍ വസ്ത്രങ്ങള്‍ എല്ലാം പോതിഞ്ഞ് ഒരു തുണി സഞ്ചിയില്‍ ഇട്ടു തന്നു. Parthasഇല്‍ പോയി ജട്ടി വാങ്ങിയാലും Parthasന്റെ ബാഗ് അത്യാവശ്യം ചോദിച്ചു വാങ്ങുന്നവരാണു ഇവുട്ടുള്ളവര്‍. Parthasല്‍ പോയ വിവരം പത്തുപേരെ അറിയണ്ടെ.

ground floorല്‍ receptionല്‍ ഇരുന്നപ്പോള്‍ കേട്ട conversations എല്ലാം തന്നെ പോങ്ങച്ചങ്ങളായിരുന്നു. വിട്ടില്‍ T.V.യുടെ കാര്യവും. ഓടിക്കുന്ന വണ്ടിയുടെ കാര്യവും. കച്ചവടത്തിന്റെ കാര്യവും, മകന്‍ മസ്കറ്റില്‍ നിന്നും അയക്കുന്ന കാശിന്റെ കണക്കുകളും എല്ലാം അപരിചതരോടു വിളമ്പുന്നതില്‍ യാതൊരു മടിയും ഇല്ല. ഞാന്‍ ചിരി അടക്കാന്‍ ശ്രമിച്ച്, കഴിഞ്ഞില്ല.

തിരിച്ചു വിട്ടില്‍ പോകുന്ന വഴി വരി വരിയായി T-shirtഉം Jeansഉം ധരിച്ച് Technoparkല്‍ നിന്നും 18 Km ദൂരേയുള്ള ഭക്ഷണശാലയില്‍ ഉച്ച ഭക്ഷണത്തിനു് ഇരിക്കുന്ന ചെറുപ്പക്കരെ കണ്ടു. കഴുത്തില്‍ Technoprkന്റെ ID Tag ഇപ്പോഴും തൂക്കി ഇട്ടിട്ടുണ്ട്. "Asad"ന്റെ ബിരിയാണി കടയിലെ സപ്പ്ലയര്‍ ചെറുക്കന്‍ ഇതു കണ്ടാലെ ബിരിയാണി കൊടുക്കു എന്നുണ്ടോ? വെറുതെ നാട്ടുകാരെ കാണിക്കാന്‍, അല്ലാതെന്തിനു്. "ഞാന്‍ നാടന്‍ വെറൈറ്റിയല്ല നട്ടുകാരെ. IT "കൊളാണ്ടിങ്" and Dingolification കഴിഞ്ഞ് പൊക്കത്തിലെ ജോലി ചെയ്യുന്നവനാണു്" എന്നു അറിയിക്കനല്ലാതെ പിന്നെ എന്തിന ഈ കുന്തം എപ്പോഴും ഇങ്ങനെ തൂക്കി ഇട്ട് നടക്കുന്നത്. വെറും IT കൂലിപ്പണിയാണെന്നുള്ളത് നാട്ടുകാര്‍ അറിയുന്നില്ലല്ലോ.

തലയുണ്ടെങ്കില്‍ മുടി കോതാം

ഇന്നലെ രാവിലെ NH47ലൂടെ തിരുവനന്തപുരം നഗരത്തില്‍ പോയപ്പോഴ് രണ്ടു bike ഇടിച്ച് ചെറുപ്പക്കാരായ യാത്രക്കാര്‍ റോഡ് അരുകില്‍ കുത്തിയിരുന്നു മുറിവുകളുടേയും ഒടിവുകളുടേയും കണക്കെടുക്കുന്നു. പതിനേഴ് വര്‍ഷം മുമ്പ് ഇരുചക്രവാഹനം ചന്തിയില്‍ ഒട്ടിച്ച് തെക്ക് വടക്ക് പറന്നിരുന്ന എനിക്ക് സഹതപിക്കാന്‍ കഴിഞ്ഞില്ല. മൃഗീയമായ ഒരു പരിഹാസം മനസില്‍ തോന്നിപ്പോയി. റോഡില്‍ ചരിഞ്ഞും മറിഞ്ഞും തോന്നിവാസം കാട്ടി വെട്ടിത്തിരിച്ച് എതിരേ വരുന്ന വണ്ടികളെ ദിശ തെറ്റിക്കുന്ന വിദ്യ ഇവര്‍ക്ക് നല്ല വശമാണു. പക്ഷെ എതിരെ വരുന്നവനും ഇവനേപ്പോലെ തന്നെ തലതിരിഞ്ഞവനാണെങ്കിലോ? ഭാഗ്യമുണ്ടെങ്കില്‍ റോഡരുകില്‍ ഇരുന്നു മുറിവുകളുടെ കണക്കെടുക്കാം. ഇല്ലെങ്കില്‍ ശ്വാസമറ്റ് കിടക്കാം. അതെന്ത കൈപ്പള്ളി ഇവരാരും hemet ഉപയോഗിക്കാറില്ലെ?

പിന്നേ, helmet ഉപയോഗിക്കുന്നത് കൊണ്ട് എന്തെല്ലാം പ്രശ്നമാണെന്നോ?
1) Junctionല്‍ bus കാത്തുനില്കുന്ന പെമ്പിള്ളേര്‍ക്ക് bike ഓടിക്കുന്നതാരാണെന്ന് കാണാന്‍ കഴിയില്ല.
2) മോബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. (mobile phoneന്റെ hands-free ഉപയോഗിച്ചാല്‍ ഏത് mobile phone ആണു ഉപയോഗിക്കുന്നത് എന്ന് അറിയില്ലല്ലോ!)
3) തലമുടി കൊഴിയും. (Ventilated Helmet ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെ?)
4) തലവേദന ഉണ്ടാകും ( ???)

ഈ തല ഉണ്ടെങ്കിലല്ലെ ഇതെല്ലാം സാധിക്കു. വണ്ടി മുട്ടി തല പോയാല്‍ എന്തു ചെയ്യും?

Monday, March 26, 2007

വേണമെങ്കില്‍ ചക്ക വേരിലും...



M.G. Roadല്‍ റോഡരുകില്‍ സ്ഥിതിചെയ്യുന്ന അനേകം പഴയ കെട്ടിടങ്ങള്‍ രണ്ടു ദിവസത്തിനകം ഇടിച്ചു നിരത്തി.



ഇന്നു വരെ M.G. Road വികസിപ്പിക്കാന്‍ നട്ടെല്ലുള്ള ഒരുത്തന്‍ പോലും ഇല്ലായിരുന്നു. ഇന്നലെ (25-മാര്‍ച് 2007) ഉണ്ടായി. തിരുവനന്തപുരത്തെ പൊന്നോമനപുത്രന്‍: District Collector ശ്രി N. അയ്യപ്പന്‍ (IAS) ആണു് ഇദ്ദേഹം. എന്റെയും നിങ്ങളുടേയും ഒരു Public Servant. ഇന്ന് എനിക്ക് തിരുവനതപുരത്ത് ഏറ്റവും ബഹുമാനമുള്ള വ്യക്തി. ഇതുപോലെ അനേകം അയ്യപ്പന്മാര്‍ എന്റെ നാട്ടിനു വേണം. ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു. തിരികെ ദുബൈക്ക് പോകുന്നതിനു മുമ്പ് ഒരു നല്ല കാഴ്ച്ചയായിരുന്നു ഇതു. അടുത്ത വര്‍ഷം ഇതിലും നല്ലതെന്തെങ്കിലും പ്രതിക്ഷിക്കാം അല്ലെ? നാടു നന്നാവുന്ന ലക്ഷണങ്ങള്‍ കാണുന്നു.

Saturday, March 24, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 3

തേക്കടിയില്‍ നിന്നും ഞങ്ങള്‍ ആലപ്പുഴയിലേക്ക് പോയി. വളരെ നല്ല റോടുകളാണു. ഭൂനിരപ്പില്‍ നിന്നും 2 മീറ്റര്‍ താഴെയാണു ഈ പ്രദേശം. ഇരുവശത്തും നില്പാടങ്ങളും കായലും. വഴി വക്കില്‍ ജീവനുള്ള മത്സ്യങ്ങള്‍ വില്ക്കാന്‍ തൂക്കി പിടിച്ചു നില്കുന്ന നാട്ടുകാരേയും കാണാം. വാങ്ങാനല്ലാ എന്നറിഞ്ഞിട്ടും മത്സ്യം ഞങ്ങളെ കാണിച്ചു തന്നു. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ (തിരോന്തരത്ത്) മീന്‍ വാങ്ങാതെ പോയ്യാല്‍ നല്ല മുഴുത്ത രണ്ടു തെറി ഉറപ്പാണു്.

വൈകുന്നേരം ഏഴ് മണിക്ക് ഞങ്ങള്‍ Finishing Point എന്നറിയപ്പെടുന്ന warfല്‍ എത്തി. House boatകളുടെ ഒരു വന്‍ നിര തന്നെയുണ്ട്. 20 ലക്ഷം മുതല്‍ 200 ലക്ഷം വരെ വിലയുള്ള luxurious ബോട്ടുകള്‍. ഒരു രാത്രിക്ക് 6000 രൂപ മുതല്‍ 40,000 രൂപ വരെയുള്ള cruise ബോട്ടുകള്‍. Breakfast, lunch and Dinner ഇതില്‍ ഉള്‍പ്പെടും. പല വന്‍ മലയാളം സിനിമാ താരങ്ങള്‍ക്കും ഇവിടെ ബോട്ടുകള്‍ ഉണ്ടെന്നും കേട്ടു. ആലോചിച്ചപ്പോള്‍ രണ്ടണ്ണം പണിഞ്ഞിട്ടാല്‍ വയസ്സാങ്കാലത്ത് നല്ല ഒരു പരിപാടിയായി എനിക്കുംതോന്നി. നാലുപേര്‍ക്ക് എല്ലാ അധുനിക സൌകര്യങ്ങളോടെ താമസിക്കാന്‍ പറ്റുന്ന ബോട്ടുകളാണു ഇവ. കുമരകത്തേകാള്‍ ചിലവും കുറവാണു്.




Single bedroom കിട്ടാനില്ലാത്തതിനാല്‍ ഞങ്ങള്‍ ഒരു two bedroom ബോട്ട് വാടകക്കെടുത്തു്. ബോട്ടില്‍ രണ്ടു Bedrooms, രണ്ടു toilets, ഒരു Diningഉം, Living roomഉം, Kitchenഉം, staff toiletഉം upper sun deckഉം ഉണ്ടായിരുന്നു.



മൂനുപേര്‍ ഉള്‍പെടുന്ന crew. Captain, Chef, Engine operator. വളരെ professional ആയി തന്നെ ഇവര്‍ കാര്യങ്ങള്‍ ചെയ്തു.
നല്ല ഭക്ഷണം. നല്ല ഗംഭീരം ചായ. മറക്കാനാവത്തെ അനുഭൂതി. ഫോട്ടോ എടുക്കാന്‍ ആവശ്യംപോലെ വിഷയങ്ങള്‍. അവര്‍ണ്ണനീയമായ പ്രകൃതി ഭംഗി. ജീവിതത്തില്‍ ഒരിക്കല്‍ എല്ലാവരും ചെയ്യേണ്ട കാര്യം തന്നെയാണു് ഇതു. ആനയും കാടും കടുവയും തേടി അലഞ്ഞതെല്ലാം മിച്ചം. എന്റെ അനുഭവത്തില്‍ കേരളത്തില്‍ ചെയ്യാന്‍ പറ്റിയ ഏക വിനോദം ഇതു മാത്രമാണു്.





അടുത്ത വര്‍ഷം ഞാന്‍ ഇവിടെ വീണ്ടും വരും. കഴിയുമെങ്കില്‍ നിങ്ങളും വരണം. മറക്കാനാവാത്ത ഒരുനുഭവം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഈ അവധിയില്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. Gods own country ഈ പരസ്യങ്ങളില്‍ കാണുന്ന കണക്ക് സുന്ദരമല്ല. More hype than actual service. സന്ദര്‍ശകരില്‍ നിന്നും പണം എങ്ങനെ ഒറ്റ വരവിനു തന്നെ തട്ടി എടുക്കാം എന്നു ഒറ്റ ഉദ്ദേശം മാത്രമേയുള്ളു. Return customers ഇവര്‍ക്ക് ആവശ്യമില്ല.

പക്ഷെ KTDC "തൂറി"സം നടത്തി നശിപ്പിക്കാത്ത അനേകം സുന്ദരമായ സ്ഥലങ്ങള്‍ ഇനിയും കേരളത്തില്‍ ബാക്കിയുണ്ട്. ആ സ്ഥലങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി സന്ദര്‍ശിക്കു. അവിടമാണു് ദൈവത്തിന്റെ സ്വന്തം നാടു്.

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 2

തേക്കടി: ഇടുക്കി ജില്ലയില്‍ കുമിളി പട്ടണിത്തില്‍ നിന്നും തെക്കോട്ട് രണ്ട് കിലോമിറ്റര്‍ ഉള്ളില്‍ അതി സുന്ദരമായ വനവും പെരിയാറിന്റെ ജലസംഭരണിയുമാണു ഇവുടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. അനേകം സ്വകാര്യ ഹോട്ടലുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ചിലതെല്ലാം വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയുമാണു്. Forest പരിധിക്ക് പുറത്ത് സ്വകാര്യ 3 star ഹോട്ടലുകള്‍ രു 1500 / night ഈടക്കുന്നുണ്ട്. Forestനു ഉള്ളില്‍ പഴയ മൂനു ഹോട്ടലുകളുണ്ട്. Arnya Nivas, Periyar House, Hotel Lake Palace. ഇതോക്കെ പൊതുവേ blade ആണു. പണ്ടു സായിപ്പന്മാര്‍ പുലിയെയും കടുവയെയും വേട്ടയാടി കൊന്നു രസിക്കാന്‍ നിര്‍മ്മിച്ച സ്ഥലങ്ങളാണു് ഇവ. കെട്ടിടങ്ങളില്‍ എല്ലാം 100 വര്‍ഷം മുന്‍പുള്ള അതേ രൂപം. മാറ്റങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല. വാങ്ങുന്ന കാശിനു് പ്രത്യേകതകള്‍ ഒന്നുമില്ല.



ഉദാഹരണം ഇതു KTDC യുടെ star hotelലെ deluxe suite roomന്റെ കവാടം. പൂട്ടാനും തുറക്കാനും നാലു് കയ്യും പിന്നെ ഒരു കാലും വേണം. ഈ നൂറ്റണ്ടിലെ ഒരു door knobഉം lockനും എത്ര ലക്ഷം ചിലവാകും?

ചിലവു പട്ടിക:
1) വണ്ടി ഉള്ളില്‍ കടത്താന്‍ രുപ 30.
2) രണ്ടു പേര്‍ക്കുള്ള entry fee രൂപ 200. (കുട്ടികള്‍ക്‍ Free)
3) റൂം വാടക രൂപ 3500/ night.
4) ബോട്ടിങ്ങ് Fee ഒരു ആളിനു് രൂപ 100.
5) binoculars deposit രു 300.
6) binoculars വാടക രു 40.
7) still കാമറ fee രു 25.

Forest Dept ആയാലും കൃത്യമായ ചില്ലറ കൊടുക്കണം. യാത്ര കഴിഞ്ഞ് വരുമ്പോള്‍ തരാം എന്നു പറയും. യാത്രയെല്ലാം കഴിഞ്ഞ് ക്ഷീണിച്ച് വരുന്നവര്‍ ഇതു പലപ്പോഴും മറക്കാന്‍ സാദ്ധ്യതയുണ്ട്. ഇതു വെറും ഒരു കാശ് മുക്കല്‍ പരിപാടി ആയി നടക്കുന്നതായി കേട്ടിടുമുണ്ട്.

പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാം sequenc തെറ്റിക്കാതെ തന്നെ ചെയ്യുകയും വേണം.
Entry fee pass > boating fee > camera Fee> binocular deposit & Fee
എന്ററി ഫീ ഇല്ലാതെ ബോട്ടിങ്ങ് ഫീ കൊടുക്കാന്‍ പറ്റില്ല. ബോട്ട് ticket കാണിക്കാതെ camera feeയും binocular feeഉം അടക്കാന്‍ പറ്റില്ല. ഇതെല്ലാം പല സ്ഥലങ്ങളിലുമാണു. വളരെ നല്ല ഒരു സംവിധാനമാണു ഉണ്ടാക്കി വെച്ചിരിക്കുന്നത്. അതായത് ഒരിക്കല്‍ വന്നവന്‍ പിന്നെ ഈ വഴി വരരുത്.

"ബ്വാ"ട്ടിങ്ങ്.
തുരുംബിച്ച ഈ സാദനം 1930ല്‍ ഏതോ ആഫ്രിക്കന്‍ രാജ്യത്ത് നിന്നും കണ്ടം ചെയ്യാന്‍ കൊടുത്തപ്പോള്‍ കൈ കൊണ്ടു പെയിന്റടിച്ചിട്ട് പോക്കി എടുത്ത ഇവിടെ തള്ളി. Boat Jettyയില്‍ ഇതിലും മൂത്ത് "retire" ചെയ്ത സധനങ്ങള്‍ അവിടെ ദ്രവിക്കാനും ഉണങ്ങാനുമായി വെയിലത്ത് വെച്ചിറ്റുണ്ട്. Tetanus vaccine എടുക്കാത്തവര്‍ ശ്രദ്ദിച്ച് യത്ര ചെയ്യേണ്ടതാണു. ഇതിന്റെ engine പ്രവര്‍ത്തിപ്പികുമ്പോള്‍ നാലു് കിലോമിറ്റര്‍ ദൂരെയുള്ള കാട്ടാനയും കാട്ട് പോത്തും ഓടി ഒളിക്കും. കാത് തീരെ കേള്‍ക്കാത്ത് മൃഗങ്ങളെ ചിലപ്പോള്‍ കണ്ടാലായി.

ബോട്ടില്‍ യാത്ര സമയം 7:00am തൊട്ടു 10:00am വരെ ആണു. രണ്ടു മണിക്കൂര്‍. കുടിക്കാനും തിന്നാനും ബോട്ടിലും ഒന്നും കിട്ടില്ല. Jettyക്കടുത്തുള്ള KTDCയുടെ cafetaeria and souvanir സെന്റര്‍ തുറക്കുന്നത് കൃത്യം 7:15am തുറന്ന് സജ്ജീവമായി പ്രവര്‍ത്തിക്കുന്നതാണു്. അതായത് ബോട്ടുകള്‍ Jetty വിട്ട ഉടന്‍. എത്ര സുന്ദരമായ സംവിധാനങ്ങള്‍. ആനയെ കാണാന്‍ രാവിലെ പോകുന്ന ബോട് ട്രിപ്പില്‍ പറ്റില്ല എന്നു ബോട്ട് ഡ്രൈവര്‍ പറഞ്ഞു. ആനയെ കാണാനുള്ള ആഗ്രഹം മൂത്ത് വട്ടായ ഞാന്‍ വൈകുന്നേരമുള്ള ട്രിപ്പിലും പോയി. അപ്പോള്‍ വേറെ ഒരു ബോട് ഡ്രൈവര്‍ എന്നോടു പറഞ്ഞു രാവിലെ ആണു ആനകളെ കാണാന്‍ പറ്റിയ സമയം എന്നു. ചുരുക്കത്തില്‍ ഇതൊരു പറ്റിക്കല്‍ പരിപാടി ആണെന്നു എനിക്ക് ബോദ്ധ്യപെട്ടു. രാവിലെ പോകുന്നവരോടു വൈകുന്നേരവും പോകാനുള്ള ഒരു പറ്റിക്കല്‍ പരിപാടി. ബെസ്റ്റ് കണ്ണ ബെസ്റ്റ്! ഞാനൊരു മണ്ടന്‍. KTDC കീ ജെയ്. നമ്മുടെ Trade Culture ഇതാണല്ലോ. കപടം നടത്താന്‍ കച്ച കെട്ടിയവര്‍. ഒരിക്കല്‍ വന്നവന്‍ ഇനി ഒരിക്കലും വരരുത്.


സാധാരണ horror സിനിമകളില്‍ കാണുന്ന അദരീക്ഷം. സന്ദര്‍ശകര്‍ക്ക് ബോട്ടിങ്ങിനു് ഇറങ്ങി പോകാനുള്ള പടികെട്ട്.
തേക്കടി വന്യ മൃഗ സംകേതത്തിനു് Forest Departmentന്റെ Information Centreല്‍ സന്ദര്‍ശകര്‍ക്ക് brochure ഉന്നു കൊടുക്കാറില്ല. പക്ഷെ ഒരു നീണ്ട price list കൊടുക്കും.

കടുവയും പുലിയും ആനയും.
Overnight Camping Tiger Trail രുപ 10,000 ! day trip ഒന്നും ഇല്ല. ഞാന്‍ രാവിലെ കൃത്യം 5 മണിക്ക് അലാം ക്ലോക്ക് ഇല്ലാതെ ഉണരുന്നവനാണു്. രവിലെ തന്നെ പ്രാധമിക കര്‍‍മ്മങ്ങള്‍ ചെയ്യുകയും വേണം. വനം വൃത്തികേടക്കാന്‍ തീരെ താല്പര്യമില്ലായിരുന്നു. പിന്നെ ബോട്ടിങ്ങിന്റെ നല്ല അനുഭവം മനസില്‍ ഉള്ളതുകോണ്ടും, ഇവിടെ ശേഷിക്കുന്ന് നാലും മൂനു ഏഴ് കടുവയെ വെറും ഒരു 12 മണിക്കൂറ് കൊണ്ടു കാണാനുള്ള സാദ്ധ്യതയില്‍ വിശ്വാസം തീരെ ഇല്ലാത്തതുകൊണ്ടും, അതു് ഒഴിവാക്കി. മാത്രമല്ല ഈ overnight tiger trailല്‍ പോയ ഒരു അമേരിക്കന്‍ സഞ്ജാര സംഘത്തെ ഞാന്‍ പരിചയപെടു. അവര്‍ കാലിലും കൈയിലും മുഖത്തും കൊതുകടി കൊണ്ട പാടുകള്‍ എന്നെ കാണിച്ചു തന്നു. പിന്നെ കടുവ, അതിനെ കണ്ടവര്‍ ആരുമില്ലയിരുന്നു. 10,000 രൂപാ കോടുത്ത് കൊതുകു് കടി കൊള്ളണ്ട എന്നു കരുതി.

ദൈവത്തിന്റെ സ്വന്തം ദേശീയ പക്ഷി.
നമ്മുടെ സ്വന്തം ദേശീയപക്ഷിയായ കൊതുവിനെ നിലയ്ക്ക് നിര്‍ത്താന്‍ ഞാന്‍ ഒരു മാര്‍ഗ്ഗം കണ്ടേത്തി. വിയര്‍പ്പിന്റെ ഗന്ധം മണത്താണു കൊതുക് നമ്മളെ തേടി എത്തുന്നത്. Axeന്റെ Deodarant spray കാല്‍ പാതങ്ങളിലും മുതുകത്തും കക്ഷത്തിലും നല്ലതുപോലെ അടിക്കുക. കോതുകല്ല, തിമിങ്കലം പോലും അടുക്കില്ല.


റൂം വലിയ തെറ്റില്ല. Air conditioned double rooms, നല്ല വൃത്തിയുള്ള western toilets. വളരെ നല്ല professional and well trained staff ആണു്. Forestന്റെ ഉള്ളിലാണു KTDC ഹോട്ടലുകള്‍. വൈകുന്നേരം ആറു മണി മുതല്‍ രാവിലെ ആറു മണിവരെ ഹോട്ടലിന്റെ പുറത്ത് ഇറങ്ങാനും പറ്റില്ല ! Restaurantലെ ഭക്ഷണം വന്‍ ചളമാണു! ഹോട്ടല്‍ Restaurantല്‍ chocolate, ice cream, coca cola, pepsi cola, sprite, fanta, candy, ഒന്നും ഒരിക്കലും stock കാണില്ല. ഇതെല്ലാം നേരത്തെ തന്നെ പുറത്തു കുമിളി പട്ടണത്തില്‍ നിന്നും വാങ്ങി കൊണ്ടുപോകണം. അവിടുത്തെ പരിതാപരമയ സ്ഥിധിവിശേഷങ്ങള്‍ ഹോട്ടല്‍ ജോലിക്കാര്‍ തന്നെ നമുക്ക് പറഞ്ഞു തരും.



എങ്കിലും കുറ്റം പറയരുതല്ലോ. വളരെ അധികം പ്രകൃതി ഭംഗിയുള്ള സ്ഥലം തന്നെയാണു് ഇവിടം. ചില ഇടങ്ങളില്‍ പരിസ്ഥിധി ഭോധമില്ലാത്ത തെണ്ടി domestic tourists ഇടുന്ന പ്ലാസ്റ്റിക്‍ ബാഗും കുപ്പികളും ഇവിടെയും കാണം.


മൃഗങ്ങള്.
ആനയും പുലിയും കടുവയും ഒന്നും കാണാന്‍ കഴിയില്ലെങ്കിലും അനേകം പക്ഷികളും മറ്റു മൃഗങ്ങളും ഉള്ള സ്ഥലം തന്നെയാണു തേക്കടി. കരിങ്കുരങ്ങ്. nut-cracker, മ്ലാവ്, കലമാന്‍, കാട്ട് പോത്ത്, കാട്ട് പന്നി, (Unidentified) Giant squirel, (Unidentified) Otter, Indian Cormorrant, Lesser Cormorant, Black crane, Lesser Egret, Greater Egret, Purple Heron, Cattle Egret, (Unidentified) Black Frog. (Unidentified) species of Mynah, (Unidentified) species from the Corvus Family. (ഇതെല്ലാം കൃത്യമായി തിരിച്ചറിഞ്ഞ ശേഷം "പോട്ടം" ബ്ലോഗില്‍ ഇടുന്നതായിരിക്കും.) ബോട്ടില്‍ guide ആരും ഇല്ല. പക്ഷികളെ കുറിച്ച് അറിയാവുന guideഉം അവിടെ ഇല്ലായിരുന്നു. കാണുന്നത് പോത്താണോ തടി കഷണമാണോ എന്ന് സന്ദര്‍ശകര്‍ സ്വയം ഊഹിച്ചെടുക്കണം. വരുന്ന സന്ദര്‍ശകരെ പരിസ്ഥിധിയെകുറിച്ചും പ്രകൃതി സംരക്ഷണത്തെകുറിച്ചും ബോധവല്കരണം നടത്താനുള്ള ഒരു നല്ല് അവസരമാണു ഈ boating trip. പക്ഷെ ഇത് ഇവിടെ ആരും നടത്തുന്നില്ല. കാണുന്ന മൃഗങ്ങളെ ഒച്ച വെച്ചും തുപ്പിയും വിരട്ടി ഓടിക്കുന്നതിലാണു് നമ്മുടെ സഞ്ജാരികള്‍ "വിനോദിക്കുന്നത്". Forest Dept.ന്റെ Guide ആരും എന്റെ കൂടെ വരാന്‍ തയ്യാറായില്ല. വേറെ Tripഉണ്ടെന്നു പറഞ്ഞു ഒഴിഞ്ഞു. Tips കിട്ടില്ല എന്നു കരുതിയായിരിക്കണം.


രാവിലെ ഹോട്ടലിന്റെ പിന്നില്‍ ഒരു മനുഷ്യന്‍ ജലാശയത്തില്‍ വലവീശി മീന്‍ പിടിക്കുന്നതു കണ്ടു. പ്രായം തികയാത്ത കുഞ്ഞു മീന്‍ പോലും പിടിക്കാവുന്ന ചെറിയ അഴികളുള്ള വീശ് വല. അദ്ദേഹത്തിനോടു ഞാന്‍ കാര്യം അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഒരു ഫോറസ്റ്റ്(officer) ആണെന്നു പറഞ്ഞു. അദ്ദേഹത്തിന്റെ പടം എടുക്കരുതെന്നും പറഞ്ഞു. വല വീശിയപ്പോള്‍ മുഖം തിരിഞ്ഞു നില്കുന്ന പടം അദ്ദേഹം അറിയാതെ തന്നെ ഞാന്‍ എടുത്തു. കാക്കാന്‍ നിര്‍ത്തിയവന്‍ തന്നെ വിള തിന്നുന്ന ആ പടം നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഇവിടെ ഇടുന്നു. ആനയും, കടുവയും, പുലിയു, കരടിയും എല്ലാം ഈ വലയില്‍ തന്നെ വീണിരിക്കും.

Friday, March 23, 2007

കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 1

റോടുകള്‍
വനത്തില്‍ ആനയെ കാണണം എന്നു മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായി. ഇത്തിരി ഭേദപ്പെട്ട ഒരു ആഗ്രഹം അയതുകൊണ്ടു് വെച്ച് വിട്ട്. കെട്ടി പറക്കി തേക്കടിക് പോയി. ഇരുകാലി വന്യമൃഗങ്ങള്‍
വസിക്കുന്ന തിരു"വന"ന്തപുരം districtല്‍ മാത്രമെ മോശം റോടുകള്‍ ഉള്ളു. ഇവിടം വിട്ടാല്‍ പിന്നെ തേക്കടി വരെ നല്ല റോഡുകളാണു. വിഷമമില്ലാതെ 80ലും 100ലും വണ്ടി ഓടികാം. നല്ല കാലാവസ്ഥയും. തിരുവനതപുരത്തുള്ളവമ്മാരു് റോട്ടില്‍ handicraft നടത്തി റോഡ് മൊത്തം patch work ആക്കി വെച്ചിട്ടുണ്ട്. ഒരു കിലോമീറ്റര്‍ കഷ്ടിച്ച് നല്ല റോട് ഇല്ല. റോടില്‍ നിന്നും ഉയര്‍ത്തിയ നടപ്പാത ഇല്ലാഞ്ഞ് ജനം റോടില്‍ നിന്നും ഇറങ്ങി നടക്കില്ല. വളവില്‍ റോടിനു് വീദി കുട്ടിയിരിക്കുന്നത് over takingന്റെ സൌകര്യത്തിനുള്ളതാണെന്നു ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ബസ്സ് കാരെ പേടിച്ചാണു വണ്ടി ഓടിക്കേണ്ടത്.

വണ്ടി മുട്ടിയാല്‍ കുറ്റം ആരുടേതാണെങ്കിലും ദുബൈയ്യിലാണെങ്കില്‍ പോലിസിനെ വിളിച്ചാല്‍ മതി. ഇനി കഷ്ടകാലത്തിനു് ഇവിടെങ്ങാനം വണ്ടി തട്ടിയാല്‍ ഒന്നികില്‍ അടി കൊള്ളണം അല്ലങ്കില്‍ ഓട്ടം അറിഞ്ഞിരിക്കണം. ഞ്യായം എപ്പോഴും നാട്ടുകരുടെ തീരുമാനത്തിനു വിട്ടുകൊടുക്കണം. അപ്പോള്‍ വളരെ കരുതലോടെ വണ്ടി ഓടിക്കണം. Welcome to kerala!


Packaging
നാട്ടുകാര്‍ കുടിക്കുന്ന വെള്ളം നമ്മള്‍ കിടിച്ചാല്‍ നാട്ടുകാര്‍ക്കുള്ള immunity നമുക്കുണ്ടാവണം എന്നില്ല. കുടിക്കാന്‍ bottled water മാത്രമെ വാങ്ങാവു. പക്ഷെ KTDCയുടെ packaging പോലെ തന്നെ കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉരുവിധം എല്ലാ packagingഉം മോശമാണു. "Green Valley" എന്ന bottled water ഞാന്‍ വാങ്ങി, രണ്ടു കൈയ്യും ഒരു കാലും ഉപയെഗിച്ചു വേണം കുപ്പി തുറക്കാന്‍. പരസ്യങ്ങളേല്ലാം നല്ല കിടിലിം തന്നെ പക്ഷെ നമ്മുടെ ഉല്പന്നങ്ങളുടെ packaging എന്തെ ഇങ്ങനെ? shampoo sachetയില്‍ വാങ്ങാന്‍ കിട്ടും. കുളിക്കുന്നതിന്നു മുമ്പെ കത്രിക ഉപയോഗിച്ച് cut ചെയ്തു വെക്കണം. കുളിയുടെ ഇടയില്‍ ഇതു ഒരു കാരണവശാലും തുറക്കാന്‍ പറ്റില്ല്. പല്ലും നഖവും ഉപയോഗിക്കേണ്ടി വരും.

കാലം കുറെ ആയില്ലെ തേങ്ങ ആട്ടി നമ്മള്‍ എണ്ണ വില്കുന്നു? വെളിച്ചെണ്ണ തണുത്താല്‍ കട്ടിയാകും എന്നും, ആ എണ്ണയുള്ള കൂര്‍ത്ത അറ്റമുള്ള കുപ്പി കമഴ്തുമ്പോള്‍ കട്ടിയായ എണ്ണ ഒരു valveന്റെ ഗുണം ചെയ്യുമെന്നും, അലിഞ്ഞ എണ്ണ പുറത്തേക്കിറങ്ങില്ല എന്നും ഈ എണ്ണ package ചെയ്യുന്ന കഴുതകള്‍ക്കറിയില്ലെ? കട്ടിയായ എണ്ണ കമഴ്തുമ്പെള്‍ എണ്ണയുടെ flow തടയാതിരിക്കാന്‍ ഇനി പോക്കത്തുല "പുത്തി" വല്ലതും വേണോ? യവമ്മാരു് നന്നാവുല്ലന്ന്. നന്നാവണമെങ്കി കൊള്ളാത്ത സാദനം കൊള്ളൂല്ല എന്ന പറയാന്‍ ബോധമുള്ള് നാട്ടുകാര്‍ വേണം.


കക്കൂസ്
"തൂ"റിസം "തൂ"റിസം എന്നു വിളിച്ച് കൂവുന്ന സര്‍ക്കാര്‍ സ്വദേശ സന്ദര്‍ശകര്‍ക്ക് നല്ല മൂത്രപ്പുര ഉണ്ടാക്കാന്‍ മറന്നുപോയി. കാശ് കൊടുത്താലും കിട്ടില്ല നല്ല toilet. പോയ ഇടത്തെല്ലാം ഇതു തന്നെ സ്ഥിധി. പോകുന്ന എല്ലാ ഇടത്തും ഹോട്ടലില്‍ മുറി എടുത്ത് വിസര്‍ജ്ജിക്കാന്‍ കഴിയില്ലല്ലോ. അതിനാല്‍ എല്ലാ കാര്യവും ഹോട്ടല്‍ മുറിയില്‍ തന്നെ സാദിച്ചിട്ട് പുറത്തിറങ്ങണം. പൊതു സ്ഥലത്ത് clean toilets കെരളത്തില്‍ ഞാന്‍ കണ്ടിട്ടില്ല.

വസ്ത്രം/രൂപം
എനിക്ക് നാട്ടില്‍ ധരിക്കാന്‍ ഏറ്റവും സൌകര്യം bermuda shorts ആണു്. ചുവന്ന ജട്ടി വെളിയില്‍ കാണിച്ച് മുണ്ട് മടക്കി കുത്തി നടക്കുന്നതിനെ കാള്‍ എനിക്കതാണു ഇഷ്ടം. നീട്ടിവളര്‍ത്തിയ തലമുടിയും, മീശയില്ലാത്ത മുഖത്ത് വള്ളം പോലത്തെ (© sandoz !) താടിയും ഫിറ്റ് ചെയ്ത് ഏതു കടയില്‍ ഞാന്‍ കയറി ചെന്നാലും മലയാളികളില്‍ വൈവിധ്യങ്ങള്‍ കണ്ടിട്ടില്ലാത്ത മലയാളി കടക്കാര്‍ ആദ്യം ഇം‌ഗ്ലീഷില്‍ അല്ലെങ്കില്‍ ഹിന്ദിയില്‍ മാത്രമെ സംസാരിക്കു. ചള ചളാന്നുള്ള എന്റെ "തിരോന്തരം" മലയാളം കേള്‍ക്കുമ്പോള്‍ യവമ്മാരു് കണ്ണു് തള്ളി ഞെട്ടി വിഴണത് കാണാന്‍ ഫയങ്കര രസമാണു് കെട്ട. അപ്പോള്‍ average മലയാളിയായാല്‍ full trouser ധരിക്കണം. മീശ mustആണു്. തല മുടി നീട്ടി വളര്‍ത്തരുത്. പിന്നെ ഭാര്യ/girl friend ചൂരിദാര്‍ മാത്രമെ ധരിക്കാവു !

വര്‍ക്കല.
ഷാര്‍ജ്ജയിലുള്ള എന്റെ വണ്ടിയില്‍ rearview mirrorഇല്‍ തൂക്കാന്‍ ചെറിയ ആന നെറ്റിപട്ടങ്ങള്‍ വേണം എന്ന കുറെ കാലമായുള്ള ആഗ്രം മൂത്ത് ഞാന്‍ അന്വേഷിച്ച് ഇറങ്ങി. Handicrafts വില്കുന്ന സ്ഥലങ്ങളെല്ലാം അന്വേഷിച്ച കൂട്ടത്തില്‍ വര്‍ക്കലയില്‍ cliff topല്‍ ഉള്ള കടകളില്‍ തിരക്കി. നമുക്ക് ഈ non-local appearance ഉള്ളതുകൊണ്ട് വര്‍ക്കല ബീച്ചില്‍ എത്തിയപ്പോള്‍ രണ്ടു ലോക്കല്‍സ് എന്നെ സമീപിച്ചു. എന്നിട്ട് ശബ്ദം താഴ്തി ചോദിച്ചു "സാര്‍ യൂ വണ്ട് ഷുഗര്‍, ബ്രൌണ്‍ ഷുഗര്‍, ഗഞ്ജ, ഗ്രാസ്സ്, റ്റാബ്ലറ്റ്സ് റ്റാബ്ലറ്റ്സ്, സാര്‍ ഗുഡ് പ്രൈസ്. സാര്‍ യൂ വാണ്ട് ലേടി മസാജ്, വെരി യങ്ങ്, വെരി നൈസ്സ്." ഞാന്‍ ചേട്ടനെ അടുത്ത് വിളിച്ചിട്ട് പറഞ്ഞു. "ടെയ് ഞായിങ് ദോ, ലവിടെ ഉള്ളത് തന്ന കെട്ട. ചെല്ല പോ." അവന്‍ പാവം ഞെട്ടിപ്പോയി. തീരെ പ്രതീക്ഷിച്ചില്ല.

കടകളില്‍ നെറ്റിപ്പട്ടം പോയിട്ട് കേരളത്തിന്റെ കരകൌശല ഉല്പനങ്ങള്‍ ഒന്നും തന്നെ കണ്ടില്ല. മറിച്ച് നേപ്പാളിന്റേയും, ഭുട്ടാനിന്റേയും, ഗുജറാത്തിന്റേയും, രാജസ്ഥാനിന്റേയും മറ്റു അന്യ സംസ്ഥാനങ്ങളുടേയും ഉല്പനങ്ങള്‍ കണ്ടു. കടകള്‍ എല്ലാം നടത്തുന്നതും മറ്റു ദേശക്കാരാണു്. കേരളത്തിന്റെ ഉല്പനങ്ങള്‍ കേരളത്തിനേയും promote ചെയ്യുന്നവയാണു് എന്നു നാം ഓര്‍ക്കണം. കേരളം സന്ദര്‍ശ്ശിക്കുന്ന വിദേശികള്‍ ഇവിടുന്ന് വാങ്ങി കുണ്ടുപോകുന്നത് അന്യ സംസ്ഥാനകാരുടേയും, അന്യദേശക്കാരുടേയും കരകൌശല ഉല്പനങ്ങളാണു, കേരളത്തിന്റേതല്ല. ഇതു് ശരിയാണോ?
ക്ഷയിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പികേണ്ട വ്യവസായ മന്ത്രാലയം എന്തെ ഈ കാര്യം ശ്രദ്ദിക്കാത്തത്? പിന്നെ, ഈ വരുത്തന്മാര്‍ക്ക് നിരങ്ങാന്‍ വര്‍ക്കലക്കാര്‍ എന്തിനു അനുവാദം കൊടുത്തു? സ്വന്തം നാട്ടില്‍ കട നടത്താന്‍ അവിടെ അണുങ്ങള്‍ ആരും ഇല്ലെ?

പിന്നെ വര്‍ക്കല ബീച്ചിനെ പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല. cliff topല്‍ നിന്നും ബീച്ചിലേക്ക് പടി കെട്ടന്‍ എത്ര രൂപ വേണം. വിദേശികള്‍ക്ക് ഹോട്ടലില്‍ നിന്ന് 30 മീറ്റര്‍ താഴെയുള്ള ബീച്ചില്‍ ഇറങ്ങി പോകാന്‍ ഒരു പോട്ടി പോളിഞ്ഞ ചെങ്കല്‍ പടിക്കെട്ട് ഉണ്ട്. 20 വര്‍ഷമായി ഈ പടികെട്ട് മണോലിച്ചും പെട്ടിയും കിടപ്പാണു. അതായത് ഒരിക്കല്‍ വരുന്നവന്‍ ഈ ജന്മം ഇങ്ങോട്ട് വരരുത്. എന്റെ പേരില്‍ വസ്തു എഴുതി തരാമെങ്കില്‍ ഞാന്‍ കെട്ടി തരാം, ഒരു ഒന്നൊന്നര പടിക്കെട്ട്. ഒരു airconditioned escalator! and elevator.

Saturday, March 17, 2007

തലപ്പ് പോയ തെങ്ങ്

ഞങ്ങളുടേ പഞ്ജായത്തില്‍ അനേകം തെങ്ങുന്തോപ്പുകളുണ്ട്. അവിടങ്ങളിലൂടെ സഞ്ജരിക്കുമ്പോള്‍ ചില തോപ്പുകളില്‍ തലപ്പു പോയ തെങ്ങുകള്‍ കാണാറുണ്ട്. ചില തെങ്ങുകള്‍ വര്‍ഷങ്ങളായി അതേപടി നില്ക്കുന്നതും കാണാം.

കൃഷി പരിപോഷിപ്പിക്കാന്‍ പഞ്ജായത്ത് കര്‍ഷകര്‍ക്ക് പല വിധ സഹായങ്ങള്‍ ചെയ്തു് കൊടുക്കാറുണ്ട്. കാറ്റുവീഴ്ച മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടം ഉണ്ടാകാറുണ്ട്. എങ്കിലും തലപ്പ് പോയ തെങ്ങുകള്‍ക്ക് ഓരോന്നിനും രു 250 വിതം പഞ്ജായത്ത് കൊടുത്തുവരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി അതെ തലപ്പ് പോയ തെങ്ങ് കാണിച്ച് ഈ ആനുകൂല്യം സ്ഥിരമായി ചില കര്‍ഷകര്‍ വാങ്ങാറുണ്ടായിരുന്നു. ഈ തെങ്ങ് വെട്ടി മാറ്റി പുതിയ തൈ തെങ്ങ് വെക്കും എന്ന് കരുതിയാണു സര്‍ക്കാര്‍ ഈ സഹായം ചെയ്യുന്നത്. ഞങ്ങള നാടിലുള്ള ഒരുവിധം എല്ലാ തെങ്ങ് കര്‍ഷകരും ഈ പറ്റിക്കല്‍ പരിപാടി സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു.

ഈ വര്‍ഷം സര്‍ക്കാരിനു ഇത്തിരി ബുദ്ധിവെച്ചു. തെങ്ങ് മുറിച്ച് ഇട്ടു കാണിച്ചതിനു ശേഷം മാത്രമെ കാശു കൊടുക്കു എന്നായി. അതുകൊണ്ടു വേറെ ചില ഗുണങ്ങളുണ്ടായി. 250രുപായില്‍ 50രുപാ അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനു കോടുത്താല്‍ മതി. തലപ്പ് പോയാലും പോയില്ലേലും കാശ് കിട്ടും. കൈകൂലി വങ്ങാനും കൊടുക്കാനും സര്‍ക്കാര്‍ എന്തെല്ലാം സുന്ദരമായ മാര്‍ഗ്ഗങ്ങളാണു് നമുക്ക് കാണിച്ചു തരുന്നത്. ഈ ബുദ്ധി എന്തെ നേരത്തെ തോന്നാത്തത് ദാസ.

Thursday, March 15, 2007

The Damn നെയ്യാര്‍ഡാം



പതിനേഴ് വര്‍ഷം മുമ്പ് ഒരിക്കല്‍ നെയ്യാര്‍ dam Tiger reserveല്‍ പോയ ഓര്‍മ്മ വെച്ച് വിലപിടച്ച പെട്രോളും (49 Rs/Litre !!) അടിച്ച് രാവിലെ ചെന്നകൊട്-ത്ത്.

കേരളത്തിലെ റോടില്‍ വണ്ടി ഓടിക്കുന്നത് ഒരു അനുഭവം തന്നെയാണു്. പോട്ടിപോളിഞ്ഞ റോടിലൂടെ ബാലരാമപുരം വഴി വണ്ടി ഓടിച്ചു. വഴിവക്കില്‍ മനുഷ്യരാരും ഇടുങ്ങിയ റോഡില്‍ നിന്നും ഇറങ്ങി നടക്കില്ല. ചന്തി റോടിലും ബാക്കി അല്പം മാറ്റി തരും. റോടില്‍ നിന്നും ഇറങ്ങുന്നതു് വലിയ ക്ഷീണമാണു്. പിന്നെ ആരെയും കണ്ടു smile ചെയ്യാന്‍ പാടില്ല. തിരിച്ച് smile ചെയില്ല. കാശു കൊടുത്തല്‍ ചിലപ്പോള്‍ smileഉം. എതിരെ Transport Bus ഓട്ടിച്ചു വരുന്ന ഭ്രാന്തനേയും, ഇടതു വശത്തു് തിരിക്കി കയറ്റി വായു ഗുളിക വാങ്ങാന്‍ ഓടുന്ന ഓട്ടോറിക്ഷക്കാരനേയും ഭയന്നാണു പോക്ക്.

വഴിവക്കില്‍ plastic bagഉം paper plateന്റെ കൂമ്പാരങ്ങള്‍ കണ്ടപ്പോള്മനസിലായി ഞങ്ങള്‍ നെയ്യാര്‍ഡാമില്‍ എത്തി എന്ന്.
ഞങ്ങള്‍ 15 രൂപ gateല്‍ കൊടുത്ത് വണ്ടി damന്റെ അകത്തു കയറ്റി. Tourist Information boothല്‍ ആരും ഇല്ല. പിന്നെ അവിടെയെല്ലാം ഒന്നു് വെറുതെ ചുറ്റി കറങ്ങി. അത്ഭുതം എന്നു തന്നെ പറയട്ടെ...ഉണങ്ങാന്‍ തൂക്കിയിട്ടിരിക്കുന്ന കുറേ അടിപ്പാവാടകളും കോണാനും ഒഴികെ അവിടെ കാണാന്‍ ഒന്നുമില്ലായിരുന്നു. അതിമനോഹരമായ കുറ പോട്ടിയ പ്രതിമകളും വെളം കിട്ടാതെ ഒണങ്ങിയ ചെടികളും ഉണ്ടായിരുന്നു. പിന്നെ ഇവിടെ മുതലകളെ സംരക്ഷിക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ ചെന്നു കണ്ടപ്പോള്‍ മനസിലായി അതു് മുതലകളെ സംരക്ഷിക്കല്‍ അല്ല മറിച്ച് ദ്രോഹിക്കുകയാണു് എന്ന്. വളരെ പ്രാകൃതവും ശോചനീയമായ നിലയിലാണു് മൃഗങ്ങളെ സൂക്ഷിച്ചിരിക്കുന്നതു്.

Tiger reserve ഇപ്പോള്‍ അവിടെ ഇല്ല. അതിന് പകരം Lion Safari എന്ന് വെളുത്ത ഭീമന്‍ അക്ഷരങ്ങള്‍ അങ്ങ് ദൂരെ ഒരു കുന്നിന്മേല്‍ കണ്ടു. ഞങ്ങള്‍ പ്രതീക്ഷയോടെ അവിടേക്ക് വണ്ടി വിട്ടു. 60 കിലോമിറ്റര്‍ വണ്ടിയോടിച്ച് വന്നതു് വെറുതേയാവില്ല. അവിടെ ചെന്നപ്പോള്‍ ചുണ്ടിന്റെ അറ്റത്ത് ഒരു തുണ്ട് ബീഡി തൂക്കിയിട്ട് ഒരു യൂണിഫോം ഇട്ട തൊഴിലാളി ഞങ്ങളെ സമീപിച്ചു. "ങ് ?.... യെന്തര്? "
ഞാന്‍: "അണ്ണ ഈ lion safari.. "
അദ്ദേഹം: "വ അത് ഇന്നില്ല സാറെ. അങ്ങാട്ട് പ്വാവാനൊള്ള ബസ്സില്‍ ഇവടത്ത് സാറമ്മാരു് എല്ലാരും എങ്ങാട്ട പോയിരിക്കേണു്. പോയിറ്റ് നാള വ"

ഓരോ തവണ ഞാന്‍ അവധിക്ക് വരുബോഴും ഞാന്‍ ഇവിടെ പോകാന്‍ ശ്രമിച്ചിറ്റുണ്ട്. ഒരിക്കല്‍ പോലും സാധിച്ചിട്ടില്ല. ഇനി സിംഹമല്ല, dinasour ഉണ്ടെന്നു പറഞ്ഞാലും ഈ ജന്മം ഇവിടേക്ക് ഞാനില്ല. 15 രൂപ gateല്‍ കൊടുത്തത് മിച്ചം. നന്നായി വരട്ടെ.

Tuesday, March 13, 2007

അഷ്ടനേത്രന്‍



ഇന്നു ഉച്ചക്ക് കലേഷിന്റെ വീട്ടില്‍ അതി മനോഹരമായ പൂന്തോട്ടത്തില്‍ നിന്നെടുത്ത ഒരു ദൃശ്യം.

അഷ്ട നേത്രനായ ഒരു ചിലന്തി. പേരറിയില്ല. അറിയാവുന്നവര്‍ സഹായ്കുക.
(hi res image. വലുതാക്കി കാണുക.)

Wednesday, March 07, 2007

garmin 276 splash screen




എന്റെ ഗാര്‍മിന്‍ 276c യുടെ splash screen മാറ്റി ഇതാക്കി,
24 colour BMP file അതില്‍ upload ചെയ്തു. ഇപ്പോള്‍ സാധനം on ചെയ്യുമ്പോള്‍ വരുന്ന ആദ്യത്തെ പടം ഇതാണു.

:)

എന്റെ തംശയങ്ങളെല്ലാം മാറ്റി മലയാള പദം ചെവ്വാക്കി തന്നതിനു്. ദില്ബനും, ഏര്‍നാടനും‍, മഞ്ജിത്തിനും, പട്ടേരിക്കും നന്ദി. (അതെ കൂട്ടുകാരെ നിങ്ങളെല്ലാവരോടും ചോദിച്ചിരുന്നു !), :)

Saturday, March 03, 2007

Comprehensive list of Blog articles Protesting Yahoo's Copyright infringment. he he he !!!

09:31:57 PM
1) And Yahoo counsels us to respect intellectual rights of others (ദേവനും തന്റെ രൂപം കാട്ടിയിരിക്കുന്നു. )
2) BLOG FOR THE GLOBE Don't steal away our dreams. എന്റെ പ്രതിഷേധം!
3) Bloggers protest on March 5th 2007 against Yahoo!
4) Content Lift - Sponsored By Yahoo
5) Content theft by Yahoo India
6) Content Theft by Yahoo! Shame Shame…
7) Copyright Violations
8) Corporate Plagiarism?
9) Dirty dirty games!
10) Ginger and Mango: Bloggers Protest Event against Yahoo! India - March 5th 2007
11) Global Voice - News
12) If it were…
13) Indian Bloggers Enraged at Yahoo! India’s Plagiarism
14) Indian bloggers Mad at Yahoo
15) Indian bloggers Mad at Yahoo
16) Indian Bloggers' protest against Yahoo's Plagiarism
17) JUGALBANDI
18) Just do it!
19) Lawyers’ Opinion
20) Malayalam Bloggers Don’t Agree with Yahoo India
21) MARCH 5, 2007- PROTEST AGAINST YAHOO! INDIA'S PLAGIARISM
22) March 5th Event against Plagiarism!
23) Mathrubhoomi (Malayalam News)
24) Moong Bean Thoran
25) My protest against plagiarisation of Yahoo India | പ്രതിഷേധിക്കുക
26) My protest against plagiarisation of Yahoo India! (ഉപഭോക്താവ്‌)
27) My protest against plagiarisation of Yahoo India! (സൂര്യഗായത്ര)
28) Plagiarism
29) Protest against Yahoo India
30) Radish mezhukkupuratti
31) Tamil News
32) Wat Blog
33) Yaaaaaaaaaa! Hoooooooo!! Protest against Yahoo!!
34) Yahoo India accused of plagiarism by Malayalam blogger
35) Yahoo India Denies Stealing Recipes
36) Yahoo Plagiarism Protest Scheduled March 5th
37) Yahoo! India's dirty play...
38) Yahoo's Copyright infringement on Malayalam Blog content.
39) आज याहू के खिलाफ एक पोस्ट समरप्पित करें
40) याहू का विरोध मत करो चन्द्रशेखरन!
41) याहू ने साहित्यिक चोरि की
42) കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...
43) കറിവേപ്പില - സൂര്യഗായത്രി
44) ബ്ലാക്ക് & വൈറ്റ്
45) ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും..
46) മനോരമ ഓണ്‍ലൈന്‍
47) മാതൃഭൂമി
48) യാഹൂ മാപ്പു പറയുക!
49) യാഹൂവിന്റെ ബ്ലോഗ് മോഷണം
50) രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം
51) ലാബ്‌നോള്‍ - അമിത് അഗര്‍വാള്‍
52) ശേഷം ചിന്ത്യം- സന്തോഷ്
53) സങ്കുചിത മനസ്കന്‍

Friday, March 02, 2007

Yahoo's Copyright infringement on Malayalam Blog content.

The idea that intellectual content should be available for public consumption is as old as the written word itself. Providing attribution to that intellectual creation has also been the foundation of learning and ultimately our value system.

That's what motivates us to create. We as a species love applause. We adore our heroes. And our heroes love the adoration. And that applause eventually translates to a fee. The content is free but some one has created it. The author also bears responsibity for the content.

There exists a parallel ideology that removes the attribution element from the equation altogether. Thereby removing any transaction availed from its creation. Since there is no creator. No one owes anything to anyone. The drawback of this sort of information is it is free from any responsibility as well. Anyone is free to copy, modify, and freely distribute it. Since no one pays for it, no one is responsible for that information, that information also has no intrinsic value.

It is possible for both these ideas to co-exist. As long authorship is made explicitly clear.

However when one steals work attributed to another individual and lay claim to its creation. The authenticity, and the entire value system collapses. There arises a dangerous trend which could lead to intellectual anarchy. The bastardification of content. Content with no parents. No value and no responsibility. Like those countless e-mail forwards we receive. Those pretty pictures someone took. Those beautiful verses someone wrote.

Those are content that were orphaned by some ruthelss priate, from some unknown wesite.

Even if there is no mention of copyright or the copyright symbol, Information that has authorship mentioned in very clear terms is subject to laws of copyright in certain countries. If found by a competent court beyond reasonable doubt, The suspect could face fines and/or jail terms.

Recently the Malayalam portal of Yahoo.com blatantly copied content without consent from an independent Malayalam blog and posted the content on Yahoo Malayalam without any attribution whatsoever. Yahoo has miserably failed to wriggle out of the situation by denying any wrong doing.

Yahoo claims that it cannot be responsible for the actions committed by their regional content provider.

Yahoo has also provided its own copyright notice on the portal. Which actually means. Yahoo can copy content from blogs and put it on its portal and claim copyright if someone else copies it.

Now I would say thats a plain and simple fucked up system. Don't you think? Yahoo claiming parenthood of some one elses creation.

Lets stop yahoo from making our creations into other peoples bastards. Stop the Bastardification of our content.


What do you think?

Other blogs that Discuss this issue:

Thursday, March 01, 2007

berly thomas ശ്രദ്ദിക്കുക,

Calvin & Hobbs. എന്റെ കുട്ടികാലം തൊട്ടേ വായിക്കുന്ന strip ആണു.

ഈ cartoon കഥാപത്രങ്ങളെ തോന്നുന്നകണക്കിനു് കട്ട് ഉപയോഗികുന്നതിനെ കുറിച്ച് എന്താണു അഭിപ്രായം?
"ദ്രൌപദി വര്‍മ്മ" syndrome പിടിപെട്ടോ? "ഞാന്‍ ഒരു പാവം വിട്ടമ്മയാണേ, അതുകോണ്ടു് എനിക്ക് ഇതിന്റെ വശങ്ങള്‍ ഒന്നും അറിഞ്ഞൂടായിരുന്നേ"
"ഇതു എന്റേതാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ"
എന്നൊന്നും പറയല്ലും.

താങ്കളുടെ profileല്‍ ഇങ്ങനെ കണ്ടല്ലോ?
"Post Graduate in Economics. Working in media industry since 2003. Writing content for the web, print and visual media. Providing Lay out and graphic designing services."

ഒന്നുമില്ലെങ്കിലും post graduation വരെ പോയ ആളല്ലെ. ഇതു തെറ്റല്ലെ? നിങ്ങളുടെ media industryയില്‍ ഇതാണോ സമ്പ്രദായം?

yahoo വിന്റെ മോഷണ ബഹളം നടന്നുകൊണ്ടിരുന്നതിനാലാണു് ഇതു ഞാന്‍ രണ്ടു ദിവസം wait ചെയ്തതു. തെണ്ടിത്തരം ഇനി ഏതു പൊന്നുമോന്‍ കാണിച്ചാലും തെണ്ടിത്തരം താനെയാണു്. inspiration, dingolification, എന്നൊന്നും പറയരുത്.

Berly Thomas എന്ന ബ്ലോഗര്‍ എന്താ ഈ comment option വെക്കാത്തത്. "പൂന്തുറ യൂണിവേര്സിറ്റ്യിയിലെ" modern ശാസ്ത്രങ്ങള്‍ അനുസരിച്ച് journalists തുറന്ന മനസ്സോടെ വിഷയത്തെ കാണണം എന്നാണു.

ചെയ്യാനുള്ളതെല്ലാം പെട്ടന്നു തന്നെ ചെയ്യുമല്ലോ.