ഇന്നലെ രാവിലെ NH47ലൂടെ തിരുവനന്തപുരം നഗരത്തില്‍ പോയപ്പോഴ് രണ്ടു bike ഇടിച്ച് ചെറുപ്പക്കാരായ യാത്രക്കാര്‍ റോഡ് അരുകില്‍ കുത്തിയിരുന്നു മുറിവുകളുടേയും ഒടിവുകളുടേയും കണക്കെടുക്കുന്നു. പതിനേഴ് വര്‍ഷം മുമ്പ് ഇരുചക്രവാഹനം ചന്തിയില്‍ ഒട്ടിച്ച് തെക്ക് വടക്ക് പറന്നിരുന്ന എനിക്ക് സഹതപിക്കാന്‍ കഴിഞ്ഞില്ല. മൃഗീയമായ ഒരു പരിഹാസം മനസില്‍ തോന്നിപ്പോയി. റോഡില്‍ ചരിഞ്ഞും മറിഞ്ഞും തോന്നിവാസം കാട്ടി വെട്ടിത്തിരിച്ച് എതിരേ വരുന്ന വണ്ടികളെ ദിശ തെറ്റിക്കുന്ന വിദ്യ ഇവര്‍ക്ക് നല്ല വശമാണു. പക്ഷെ എതിരെ വരുന്നവനും ഇവനേപ്പോലെ തന്നെ തലതിരിഞ്ഞവനാണെങ്കിലോ? ഭാഗ്യമുണ്ടെങ്കില്‍ റോഡരുകില്‍ ഇരുന്നു മുറിവുകളുടെ കണക്കെടുക്കാം. ഇല്ലെങ്കില്‍ ശ്വാസമറ്റ് കിടക്കാം. അതെന്ത കൈപ്പള്ളി ഇവരാരും hemet ഉപയോഗിക്കാറില്ലെ?
പിന്നേ, helmet ഉപയോഗിക്കുന്നത് കൊണ്ട് എന്തെല്ലാം പ്രശ്നമാണെന്നോ?
1) Junctionല്‍ bus കാത്തുനില്കുന്ന പെമ്പിള്ളേര്‍ക്ക് bike ഓടിക്കുന്നതാരാണെന്ന് കാണാന്‍ കഴിയില്ല.
2) മോബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റില്ല. (mobile phoneന്റെ hands-free ഉപയോഗിച്ചാല്‍ ഏത് mobile phone ആണു ഉപയോഗിക്കുന്നത് എന്ന് അറിയില്ലല്ലോ!)
3) തലമുടി കൊഴിയും. (Ventilated Helmet ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെ?)
4) തലവേദന ഉണ്ടാകും ( ???)
ഈ തല ഉണ്ടെങ്കിലല്ലെ ഇതെല്ലാം സാധിക്കു. വണ്ടി മുട്ടി തല പോയാല്‍ എന്തു ചെയ്യും?
തലയുണ്ടെങ്കില്‍ മുടി കോതം
ReplyDeleteകൈപ്പള്ളി, എത്ര വാസ്തവം!
ReplyDeleteഷാമ്പുവും, കണ്ടീഷണറും ചെയ്ത്, ജെല്ലും പുരട്ടി സുന്ദരമാക്കിയിരിക്കുന്ന മുടി ഹെല്മെറ്റിനുള്ളില് പൂഴ്ത്തി വെയ്ക്കുകയോ? ഛെ, അബദ്ധം പറയാതെ.
കൈപ്പള്ളി ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് തലയുടെ രക്ഷക്കാണെന്നത് വാസ്തവം- അംഗീകരിച്ചു.
ReplyDeleteജീവ രക്ഷക്കല്ല എന്നുംകൂടി പറയട്ടെ.
ഇരുചക്രത്തില്‍ പോകുന്നവന്റെ പരിപ്പെന്തായലും പോകും എന്നാല്‍ പിന്നെ തിരിച്ചറിയന്‍ തലയെങ്കിലും ഉടയാതിര്ക്കട്ടെ എന്ന പോലീസ് ഏമാന്മാരുടെ കണക്കുകൂട്ടലാണ്. തിരിച്ചറിയുന്നതുവരേയുള്ള തൊരടികള് ഒഴിവാക്കാമല്ലൊ.
കൈപ്പള്ളീ :) അതൊക്കെത്തന്നെയാവും കാര്യം. പക്ഷെ, ഒരു പത്ത് ദിവസമെങ്കിലും, കാറില്‍ നിന്നും ടാക്സിയില്‍ നിന്നും ഇറങ്ങി, ആരുടെയെങ്കിലും സ്കൂട്ടറോ ബൈക്കോ എടുത്ത്, സ്ഥിരമായി ഹെല്‍മറ്റും വെച്ച് യാത്ര ചെയ്തു നോക്കൂ. അപ്പോള്‍, യഥാര്‍ത്ഥമായിട്ട്, എന്താ കാര്യം എന്ന് പിടികിട്ടും. കണക്കുകൂട്ടി എഴുതുന്നതിനേക്കാള്‍ നല്ലതാണല്ലോ, അനുഭവത്തില്‍ നിന്നെഴുതുന്നത്.
ReplyDeleteസൂ
ReplyDeleteവീണ്ടും വായിക്കു:
"പതിനേഴ് വര്‍ഷം മുമ്പ് ഇരുചക്രവാഹനം ചന്തിയില്‍ ഒട്ടിച്ച് തെക്ക് വടക്ക് പറന്നിരുന്ന എനിക്ക് സഹതപിക്കാന്‍ കഴിഞ്ഞില്ല"
:)
"Ventilated Helmet ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഇല്ലെ?"
ReplyDeleteഒരു സം ശയം : കൈപ്പള്ളി ഏതു രാജ്യക്കാരനാ?
കൈപ്പള്ളിച്ചേട്ടാ,
ReplyDeleteഅത് മാത്രമല്ല. ഹെല്‍മറ്റ് നിര്‍ബന്ധം എന്ന് പറയുമ്പോള്‍ “ഞാനാരാ മോന്.. ഇതില്ലാതെ ഓടിച്ച് കാണിച്ച് തരാം” എന്ന റിബല്‍ ചിന്തയുമുണ്ട്.
തന്നെ... ഞാനൊക്കെ ആ ടൈപ്പ് തന്നെ. (അല്ലാതെ ബൂലോഗത്ത് എന്ത് ഉപദേശമെഴുതിയാലും ഞമ്മള് അതിന്റാളാണ്, ഞാന്‍ എല്ലാരോടും പറയാറുണ്ട് എന്ന് പറയുന്നത് തൊലിച്ചിത്തരമല്ലേ? ട്രെന്റിപ്പൊ അതാണെങ്കിലും...:-)
നേരിട്ടും മാധ്യമങ്ങളിലൂടെയും എത്ര ബൈക്കപകടങ്ങള്‍ നമ്മളറിയുന്നു? എന്നാലും എത്ര തന്തമാര് മക്കള്‍ക്ക് ബൈക്ക് വാങ്ങിക്കൊടുക്കുന്നു.എത്രപേര്‍ ലോണെടുത്ത് വാങ്ങുന്നു.തലപോയാലെന്താ പെമ്പിള്ളേര്ടമുമ്പീ ചെത്തിക്കൂടെ? ഹെല്‍മെറ്റിനകത്ത് തലപൂഴ്ത്തിയാലെങ്ങനേ ചെത്തല്‍?
ReplyDeleteമുടിയനായ കൈപ്പള്ളി,(മുടിയുള്ളവന് എന്ന് അര്‍ത്ഥം)
ReplyDeleteതാങ്കള്‍ തന്നെ ഇത് പറയണം?
തലമാത്രമായി മിച്ചം കിട്ടിയിട്ടെന്തിനാ??
ഞാന്‍ കേരളത്തില്‍ കാലു കുത്തുന്നത് തന്നെ ഇത്തരത്തിലുള്ള civil/criminal disobedience നടത്താനാണ്.(ദുബായില്‍ നടത്തിയാല്‍ വെവരമറിയും)
കേരളത്തില്‍ ഇടയ്ക്ക് ഈ ചട്ടി നിര്‍ബന്ധമാക്കുന്നത് പിള്ളക്കും പിള്ളയുടെ പിള്ളക്കുമൊക്കെ നാല് ചക്രം കമ്മീഷന് കിട്ടാനാണ്.അല്ലാതെ നാട്ടുകാരുടെ തലയോടുള്ള പ്രേമം കൊണ്ടൊന്നുമല്ല.
അല്ലെങ്കില്‍ തന്നെ മലയാളിക്ക് ഈ തല എന്ന അവയവം ഒരു അധികപറ്റാണെന്ന് ഈ കേരളപര്യടനത്തിലൂടെ പുടി കിട്ടിയില്ലെ കൈപ്പള്ളി???
പതിനേഴ് വര്‍ഷം മുമ്പ്, കൈപ്പള്ളി ദിവസവും ഹെല്‍മറ്റ് ധരിച്ചാണോ ഇരുചക്രവാഹനത്തില്‍ തെക്ക് വടക്ക് പറന്നിരുന്നത്?
ReplyDeleteഹെല്‍മറ്റ് നിര്‍ബ്ബന്ധം തന്നെ. അത് വച്ച് വണ്ടി ഓടിച്ചു ശീലിച്ചു നോക്കൂ. ഗുണം മനസ്സിലാകും.
ReplyDeleteഞാന്‍ ഒരു സ്ഥിരം ഹെല്‍മറ്റ് ധാരി ആണ്.
പൊന്നമ്പലം , സ്ഥിരം വെക്കണോ..? വണ്ടി ഓടിക്കുമ്പോള്‍ മാത്രം വെച്ചാല്‍ പോരേ..? ചുമ്മ പറഞ്ഞതാ സന്തോഷേ ഹെല് മറ്റ് വെക്കുന്നതു നല്ലതു തന്നെ.
ReplyDeleteRadheyan:
ReplyDelete"മുടിയനായ കൈപ്പള്ളി"
simply brilliant comment :)
ഞാന്‍ ചിരിച്ചു.
സു:
ഒരു നാലുമാസം പണ്ടു നാടിലായിരുന്നപ്പോള് സ്ഥിരമായി ഉപയോഗിച്ചിറ്റുണ്ട്. ഈ പറയുന്ന കണക്കുള്ള പ്രശ്നമൊന്നും ഇല്ല. എന്നാല്‍ പിന്നെ ഇവനോക്കെ ദുബയില്‍ Pizzaയും Newspaperഉം Courierഉം 45 degree ചൂടില്‍ bike ഓട്ടിക്കുന്നതെങ്ങനെ?
പൊന്നമ്പലം:
ReplyDeleteപൊന്നമ്പലം full face helmet വെച്ച് ഞണ്ട് കറിയും കപ്പയും കഴിക്കുന്ന ആ scene ഓര്‍ത്ത് ഞാന്‍ ചിരിച്ച് താഴെവീണു തലമുട്ടി.
അതുതന്നെയാണ് നാടിന്റെ ഗുണം. ഹിഹി. ഫൈന്‍ കൊടുക്കണം എന്നുവന്നാല്‍ ആരും, അനുസരണശീലമുള്ളവരാകും. നിയമം അനുസരിച്ചാലേ രക്ഷയുള്ളൂ എന്നുവന്നാല്‍, എല്ലാവരും മര്യാദരാമന്മാര് ആവും. അതിനുവേണ്ടിയാണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്. വെറുതേ, അഭിപ്രായം പറഞ്ഞ് വായും പൂട്ടി പോയാല്പ്പോര.
ReplyDeleteഇവിടെ, ചേട്ടന് ഹെല്‍മറ്റ് ഉപയോഗിക്കുന്നുണ്ട്, 14 വര്‍ഷമായിട്ട്, സ്ഥിരമായി.(കല്യാണം കഴിഞ്ഞതില്പ്പിന്നെയാണല്ലേ എന്ന് പറയുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ടേ. ഹിഹിഹി ) പല പ്രാവശ്യം, അപകടം ആയിട്ടും രക്ഷപ്പെട്ടുപോന്നിട്ടുമുണ്ട്. സ്കൂട്ടര്‍ എടുത്തിട്ട് പോകുന്ന ഒരു സ്ഥലത്തും, ഹെല്‍മറ്റ് ഒഴിവാക്കിപ്പോകാറില്ല. ഒരു സിനിമയ്ക്ക് പോലും. ചില സ്ഥലങ്ങളില്‍, അതും കൈയില്‍ത്താങ്ങി നടക്കേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. എന്നാലും വേണ്ട എന്ന് വെക്കാറില്ല. ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ ഒരു തകരാറും ഇല്ല.
ഒരു നിയമം ഉണ്ടെങ്കില്‍, അത് അനുസരിച്ച് നടക്കുന്നത്, കുറച്ചിലല്ലേന്ന് നമ്മുടെ നാട്ടുകാര്‍ക്കൊരു വിചാരം ഉണ്ട്. അത് മാറിയാല്‍ത്തന്നെ നാട് നന്നാവും.
ഇന്‍ഡ്യയില്‍ ഉണ്ടാകുന്ന ടൂവീലര്‍ അപകടങ്ങളില്‍ മരണം സംഭവിക്കുന്ന കേസുകളില്‍ 75 ശതമാനവും തലക്കു പരിക്കേല്‍ക്കുന്നത് കൊണ്ടാണെന്ന് ഒരു റിപോര്‍ട്ട് കണ്ടിരുന്നു........
ReplyDeleteഎന്നാലും വയ്യ...ഒരു മാരണം ആണു ഈ ഹെല്‍മെറ്റ്.....ഓടിക്കാത്ത സമയത്ത് ഏതു നേരവും അതു കൈയില്‍ പിടിച്ച്....അല്ലെങ്കില്‍ ബൈകില്‍ തന്നെ പൂട്ടി വയ്ക്കണം....പിന്നെ മനസ്സമാധാനക്കേട് ആയി..വിലകൂടിയ ഇനം ആണെങ്കില്‍ പറയുകയും വേണ്ട...ആരെങ്കിലും ലോക്കും പൊട്ടിച്ച് എടുത്ത് കൊണ്ട് പോകുമോ എന്ന ആധി......
പിന്നെ അതു വച്ച് ഓടിക്കണ സമയത്തുള്ള പാട്...പുറകീന്നു വണ്ടിവന്നാലും അറിയില്ലാ.....തലവിയര്ത്തു ഒരു പരുവമാകും....മുടി പെട്ടെന്നു കൊഴിയാന്‍ ചാന്‍സ് ഉണ്ടെന്ന് പഠനം നടത്തിയവര്‍ പറയുന്നു......
ഇനി എന്റെ കാര്യം പറഞ്ഞാല്‍ ...2 എണ്ണം പൂശിക്കൊണ്ടു ഈ കുണ്ട്രാണ്ടം എടുത്ത് തലയില്‍ വച്ചാല്‍ 4 എണ്ണം അടിച്ച എഫക്ട് ആണു....അല്ലെങ്കില്‍ തന്നെ തല നേരേ നില്‍ക്കണില്ലാ..അതിന്റെ ഇടയില്‍ ഇതിന്റെ ഭാരം കൂടി......
കുറച് നാള് മുന്‍പ് സെക്കന്‍ഡ് ഷോ കഴിഞ്ഞ് വരുക ആയിരുന്നു...പാലാരിവട്ടം കവലയില്‍ എത്തിയപ്പോള്‍ ഒരു ആള്‍ക്കൂട്ടം.....ആദ്യമെത്തിയ എന്റെ സുഹൃത്തുക്കളും അവിടെ ബൈക് ചവുട്ടി കാഴ്ച കാണുന്നുണ്ട്......ഞാന്‍ നോക്കിയപ്പോ...ഒരു കൈനെറ്റിക് ഹോണ്ട മറിഞ്ഞു കിടക്കുന്നു......അടുത്ത് തന്നെ ഒരു പായ് വച്ച് എന്തോ മൂടി ഇട്ടിരിക്കുന്നു....തൊട്ടടുത്ത് ഒരു ഹെല്‍മറ്റും.......മരണം നടന്നു കഴിഞ്ഞു എന്നു എനിക്ക് മനസിലായി......ബോഡി കാണാന്‍ പറ്റുമോടാ എന്ന് ഞാന്‍ ആദ്യം സ്പോട്ടിലെത്തിയിരുന്ന സുഹൃത്തിനോട് ചോദിച്ചു..പരിചയക്കാര് ആരെങ്കിലും ആണോ എന്ന് അറിയാമല്ലോ....
ആപ്പോള്‍ അവന് പറഞ്ഞത് ...കാണണ്ട....ബോഡിക്കു തലയില്ലാ.......ഞാന്‍ ഒന്ന് ഞെട്ടി..തലയില്ലേ...പിന്നെ തലയെവിടെ പോയി....അപ്പോള്‍ അവന് പറഞ്ഞു..
തല ഹെല്മറ്റിനകത്തുണ്ട്...........
രാത്രി ഏതോ വലിയ വണ്ടി ഇടിച്ചിട്ട് കഴുത്ത് വഴി കയറി പോയതായിരിക്കണം.....ഏതായാലും മലയാളികള്‍ അല്ലേ......വലിയ വണ്ടിയുടെ പൊടി പോലും ഇല്ലാ കണ്ടുപിടിക്കാന്‍.അവന് വിട്ടു പോയത്രേ...
വേറൊരു കാര്യം.....നിയമ അനുശാസിക്കുന രീതിയില്‍ ഉള്ള ഹെല്‍മെറ്റ് ഇന്‍ഡ്യയില്‍ കിട്ടാനില്ലാ എന്നു തന്നെ പറയാം......പിന്നെ ഹെല്‍മെറ്റ് വയ്ക്കണം എന്നു നിര്‍ബന്ധം വരുന്ന ചില സമയങ്ങളില്‍ റോഡരികില്‍ തണ്ണിമത്തന് കൂട്ടിയിട്ട് വില്‍ക്കുന്ന മാതിരി ഹെല്‍മെറ്റ് കച്ചവടം ചെയ്യുന്നത് കാണാം....അതു വാങ്ങി വച്ചു കൊണ്ട് ഓടിക്കുമ്പോള്‍ അപകടം സംഭവിച്ചാല്‍ ആ ഹെല്‍മെറ്റിന്റെ കുഴപ്പം കൊണ്ട് തന്നെ മരണം സംഭവിക്കാം......നല്ല ഹെല്‍മെറ്റ് ആണെങ്കില്‍ തലയിടിച്ച് വീണാല്‍ ....ആഘാതം ഹെല്‍മെറ്റ് ഏറ്റെടുത്ത് തലയെ രക്ഷിക്കുന്നു...ആ സമയം തന്നെ അതു പൊട്ടി പോകുകയും ചെയ്യും....അതായത് ഒരപകടം നടന്നാല്‍ പിന്നെ ആ ഹെല്‍മെറ്റ് ഉപയോഗ ശൂന്യമാണെന്ന് അര്‍ഥം....പക്ഷെ വ്യാജന് ആണെങ്കിലോ...അതു ചളുങ്ങും....പിന്നെ തല അതില്‍ നിന്ന് ഊരിയെടുക്കാന്‍ പണി കുറച്ച് എടുക്കേണ്ടി വരും.......
ReplyDeleteവേറൊരു രസകരമായ സംഭവം ഉണ്ട് കേരളത്തില്‍...ഒരു മൂന്ന് വര്‍ഷം കൂടുമ്പോള്‍...ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും....കോടതി വഴി ആയിരിക്കും മിക്കവാറും നിര്‍ബന്ധമാക്കല്‍......ആ സമയത്ത് വ്യാജനും ...ഒറിജിനല്‍ എന്നു അവകാശപ്പെട്ട് അംഗീക്രിത കടകളില്‍ ലഭിക്കുന്ന പാതി ഒറിജിനലും......എല്ലാം വിറ്റു പോകും...ശരിക്കും കോടികളുടെ കച്ചവടം.......കുറച്ച് നാള് കഴിയുമ്പോ...നിയമത്തിനു ഒരു സ്റ്റേ.....കഴിഞ്ഞു എല്ലാ പുകിലും...കിട്ടേണ്ട കച്ചവടം കിട്ടി കഴിഞ്ഞു..പിന്നെന്തിനു നിയമം.......കിട്ടേണ്ടവനു കാശും കിട്ടി കഴിഞ്ഞു......
നിയമം ഉണ്ടാക്കുന്നവനും...വിധിക്കുന്നവനും.....നടപ്പിലാക്കുന്നവനും..കച്ചവടക്കാരും ചേര്‍ന്ന ഒരു ലോബി അല്ലേ ഇതിന്റെ പിന്നില്‍ എന്നു സാധാരണക്കാരന് സംശയിച്ചു പോയാല്‍ അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ....
വെള്ളമടിച്ച് ബൈക്കോടിക്കുന്നവരാണ് ഹെല്‍മെറ്റ് നിര്‍ബന്ധമായും വെക്കേണ്ടത് :) വെള്ളമടിച്ച് വണ്ടിയില്‍ നിന്നു വീഴുന്നവര്‍ ഭൂരിഭാഗവും മുഖമടച്ചാണ് വീഴുന്നത്. ഇതു പറഞ്ഞത് സിറ്റി ഹോസ്പിറ്റലിലെ ഒരു ഡാക്കിട്ടറാട്ടോ സാന്റോസേ!
ReplyDeleteകൂട്ടൂകാരനേയും താങ്ങി എടുത്തു കൊണ്ട് ചെന്നപ്പോള്‍ പറഞ്ഞതാ. ഹെല്‍മെറ്റ് ഒക്കെ ഉണ്ടായിരുന്നു, അത് പുറകിലിരുന്ന എന്റെ കയ്യിലായിരുന്നു. എന്റെ ലാന്റിങ്ങ് ഹെല്‍മെറ്റ് നിലത്തു കുത്തി കൊണ്ടായിരുന്നു, അതു കൊണ്ട് കൈയില്‍ പലിയ പാടുണ്ടായില്ല. ബൈക്കോടിച്ച സുഹൃത്ത് മുഖമടച്ച് വീണു, തലയൊന്നും നേരെ നില്ക്കുന്നില്ല. പിന്നെ പരീശോധന കഴിഞ്ഞ് ഡോക്ടര്‍ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്.