Tuesday, March 27, 2007

പൊങ്ങച്ചം

പൊങ്ങച്ചത്തിന്റെ കാര്യത്തില്‍ മല്ലൂസ് തീരെ പിന്നിലല്ല്.

Parthas തിരുവനന്തപുരത്തെ അല്പം ഭേതപ്പെട്ട ഒരു തുണിക്കടയാണു്. ഇവിടുള്ളവര്‍ കല്യാണ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോക്കുന്ന് ഇടം. "Gelf"കാര്‍ സ്ഥിരം വരുന്ന ഇടം. "Gelf"കാരല്ലാത്ത് അബ്കാരി മുതലാളിമാരുടെ മക്കളും, അവരുമായി കിടപിടിക്കാന്‍ കഴിവുള്ള സര്‍ക്കാര്‍ മുതലാളിമാരും സന്ദര്‍ശിക്കുന്ന സ്ഥലം. ഞാനും ബീഗവും സാധാരണ plastic ബാഗുകള്‍ കടകളില്‍ നിന്നും വാങ്ങാറില്ല. പേപര്‍ ബാഗ് ആവശ്യപെട്ടു്. തുണി പൊതിയുന്ന തൊഴിലളി ആശ്ചര്യപ്പെട്ട് ചോദിച്ച്. "Why sir?" plastic carry bag വിട്ടില്‍ പരിസ്ഥിധി പ്രശ്നമുണ്ടാക്കും എന്നു പറഞ്ഞു. അയ്യാള്‍ ചിരിച്ചുകൊണ്ടു് paper bagല്‍ വസ്ത്രങ്ങള്‍ എല്ലാം പോതിഞ്ഞ് ഒരു തുണി സഞ്ചിയില്‍ ഇട്ടു തന്നു. Parthasഇല്‍ പോയി ജട്ടി വാങ്ങിയാലും Parthasന്റെ ബാഗ് അത്യാവശ്യം ചോദിച്ചു വാങ്ങുന്നവരാണു ഇവുട്ടുള്ളവര്‍. Parthasല്‍ പോയ വിവരം പത്തുപേരെ അറിയണ്ടെ.

ground floorല്‍ receptionല്‍ ഇരുന്നപ്പോള്‍ കേട്ട conversations എല്ലാം തന്നെ പോങ്ങച്ചങ്ങളായിരുന്നു. വിട്ടില്‍ T.V.യുടെ കാര്യവും. ഓടിക്കുന്ന വണ്ടിയുടെ കാര്യവും. കച്ചവടത്തിന്റെ കാര്യവും, മകന്‍ മസ്കറ്റില്‍ നിന്നും അയക്കുന്ന കാശിന്റെ കണക്കുകളും എല്ലാം അപരിചതരോടു വിളമ്പുന്നതില്‍ യാതൊരു മടിയും ഇല്ല. ഞാന്‍ ചിരി അടക്കാന്‍ ശ്രമിച്ച്, കഴിഞ്ഞില്ല.

തിരിച്ചു വിട്ടില്‍ പോകുന്ന വഴി വരി വരിയായി T-shirtഉം Jeansഉം ധരിച്ച് Technoparkല്‍ നിന്നും 18 Km ദൂരേയുള്ള ഭക്ഷണശാലയില്‍ ഉച്ച ഭക്ഷണത്തിനു് ഇരിക്കുന്ന ചെറുപ്പക്കരെ കണ്ടു. കഴുത്തില്‍ Technoprkന്റെ ID Tag ഇപ്പോഴും തൂക്കി ഇട്ടിട്ടുണ്ട്. "Asad"ന്റെ ബിരിയാണി കടയിലെ സപ്പ്ലയര്‍ ചെറുക്കന്‍ ഇതു കണ്ടാലെ ബിരിയാണി കൊടുക്കു എന്നുണ്ടോ? വെറുതെ നാട്ടുകാരെ കാണിക്കാന്‍, അല്ലാതെന്തിനു്. "ഞാന്‍ നാടന്‍ വെറൈറ്റിയല്ല നട്ടുകാരെ. IT "കൊളാണ്ടിങ്" and Dingolification കഴിഞ്ഞ് പൊക്കത്തിലെ ജോലി ചെയ്യുന്നവനാണു്" എന്നു അറിയിക്കനല്ലാതെ പിന്നെ എന്തിന ഈ കുന്തം എപ്പോഴും ഇങ്ങനെ തൂക്കി ഇട്ട് നടക്കുന്നത്. വെറും IT കൂലിപ്പണിയാണെന്നുള്ളത് നാട്ടുകാര്‍ അറിയുന്നില്ലല്ലോ.

47 comments:

  1. “പൊങ്ങച്ചത്തിന്റെ കാര്യത്തില്‍ മല്ലൂസ് തീരെ പിന്നിലല്ല്.”

    വളരെ ശരിയാണ് കൈപ്പള്ളീ. അത്, നാട്ടില്‍ കൂലിപ്പണി എടുക്കുന്നവരായാലും അതെ, വിദേശത്ത് കൂലിപ്പണി എടുക്കുന്നവരായാലും അതെ. നാട്ടിലുള്ളവരാണെങ്കില്‍, ജനം തിരിച്ചറിയും, “അവന്‍ ആരാന്ന് നമുക്കറിയാലോ, എന്നിട്ടാ അവന്റെയൊരു പൊങ്ങച്ചം” എന്ന് പറയും. വിദേശത്ത് നിന്ന് വന്ന്, കോട്ടും സൂട്ടുമിട്ട്, പൊങ്ങച്ചം വിളമ്പുന്നവനെക്കണ്ടാല്‍, ജനം തിരിച്ചറിയില്ല. അവിടെ എന്താ ജോലി എന്നറിയില്ലല്ലോ. അത്രയേ ഉള്ളൂ വ്യത്യാസം. ;)

    പിന്നെ, “മല്ലൂസ്” മാത്രമല്ല. ലോകത്തുള്ള ജനങ്ങള്‍ മുഴുവന്‍, ഞാനോ നീയോ എന്ന മട്ടിലാ പൊങ്ങച്ചം.

    പിന്നെ, ഐ. ടി.ക്കാരുടെ കാര്യവും വളരെ രസമാണ്. ഇന്ത്യയില്‍, പെട്ടിക്കടകളേക്കാളും ഐ ടി കമ്പനി ഉണ്ട്. എന്നാലും വിദേശത്ത് പോകും. അവിടേയും ഈ ഐ ടി കൂലിപ്പണിയാണെന്ന് പലര്‍ക്കും തോന്നിയിട്ടില്ല. ;)

    ReplyDelete
  2. ചാത്തനേറ്: ഒരു കാര്യത്തില്‍ പ്രതികരിക്കാതിരിക്കാനാവുന്നില്ല. ചാത്തനും ടാഗു കെട്ടുന്ന ഒരു ഐടിക്കാരനാ. എന്നാല്‍ ഓഫീസില്‍ നിന്നിറങ്ങൂമ്പോള്‍ തന്നെ ഇത് അഴിച്ച് തോളില്‍ കൊണ്ടു നടക്കുന്ന ബാഗിലിടും.

    പക്ഷേ ചാത്തനത് ചെയ്യുന്നത് ഒരു വാശിക്കു പുറത്താ ജോലിയില്ലാതെ തെണ്ടിത്തിരിഞ്ഞു നടന്നപ്പോള്‍ ടാഗുകാരെ ഒരു പാട് കണ്ടിട്ടുണ്ട്. അന്ന് മനസ്സില്‍ പറഞ്ഞതാ എന്നെങ്കിലും ഈപ്പണി കിട്ടുമ്പോള്‍ ചാത്തന്‍ അതു പുറത്ത് കാണിച്ച് ജാഡ കാട്ടൂലാന്ന്.

    പക്ഷേ ഇതേ തീരുമാനം എല്ലാര്‍ക്കും എടുക്കാന്‍ പറ്റും എന്ന് ഇപ്പോള്‍ തോന്നുന്നില്ലാ. ടാഗ് കെട്ടിത്തൂക്കിയില്ലേല്‍ പലരും അതു എടുക്കാന്‍ മറന്നേക്കൂം. അതോണ്ട് അവര്‍ അതിനെ ദിനചര്യയുടെ ഭാഗമാക്കുന്നു. ടാഗ് ഇടാതെയും ജാഡ കാണിക്കുന്നവരും ഇട്ടിട്ടും മര്യാദയ്ക്കു നടക്കുന്നവരും ഉണ്ട്.

    പിന്നെ ടാഗ് പുറത്ത് കാണിക്കുന്നതോണ്ട് വേറെ ഒരു അപകടോം കൂടിണ്ട്. തട്ടിപ്പുകാര്‍ക്ക് ഫ്രീയായി പേരും ജോലിയും എല്ലാം നോട്ടീസടീക്കുന്നതിനു തുല്യാ ഇതു.

    ReplyDelete
  3. ഇഷ്ടവിഷയമല്ലെങ്കിലും വായിച്ചതിനാല്‍ എഴുതുന്നു:

    പൊങ്ങച്ചം എന്നവാക്കിന്‍റ്റെ അര്‍ത്ഥമെനിക്കറിയില്ല ,

    ഇല്ലാത്തത്‌ പറയുന്നവനെയാണുദ്ദേശിച്ചതെങ്കില്‍ നുണയന്‍ എന്നേ ഞാന്‍ പറയൂ ,

    ഉള്ളതില്‍ കൂടുതല്‍ പറയുന്നവനും നുണയനെ ആകുന്നുള്ളൂ ,

    പിന്നെ തനിക്കുള്ളതു മറച്ചുവെച്ചുകൂടെ എന്നാണെങ്കില്‍ അതിനൊരു മറു ചോദ്യം ,

    മനുഷ്യണ്റ്റെ ആഗ്രഹം എപ്പോഴും സന്തോഷവാനായിരിക്കണമെന്നതാണ്‌ ,

    അതിനവന്‍ പലവഴികളും കണ്ടെത്തുന്നു.

    എല്ലാവരില്‍ നിന്നും വ്യത്യസ്ഥനാവാന്‍ അവന്‍ ശ്രമിക്കുന്നു അതിണ്റ്റെ ഭാഗമാണ്‌ കൈപള്ളി കണ്ടതില്‍ പലതും.

    സത്യത്തില്‍

    അസൂയ ഉള്ളവര്‍ക്കെ ഉള്ളതുപറയുന്നവരെ

    "പൊങ്ങച്ചം"

    എന്ന ലേപലിട്ട്‌ തള്ളാന്‍ പറ്റൂ എന്നാനെനിക്കു തോന്നുന്നത്‌.

    ഐ.ടിയില്‍ ജോലിചെയ്യുന്ന ഒരാള്‍

    " ഞാന്‍ ഒരു ഐടി ജോലിക്കാരനാണ്‌കേട്ടോ"

    എന്ന്‌ മാളോരെ അറിയീക്കാന്‍വേണ്ടിതന്നെ അവണ്റ്റെ ഐ.ഡി കാര്‍ഡ്‌ കഴുത്തില്‍ തൂക്കുമ്പോള്‍ ,

    അവനതില്‍ നിന്നും ഒരു സന്തോഷം കിട്ടുന്നു ,

    നുണപറഞ്ഞല്ലല്ലോ അവനിരിക്കുന്നതു ആണോ?

    അസൂയയുള്ളവര്‍ക്കതു സഹിക്കുന്നില്ല ,

    അവര്‍ക്ക്‌ സന്തോഷം കിട്ടാന്‍ ഒരു മാര്‍ഗ്ഗമെയുള്ളു

    " പൊങ്ങച്ചക്കാരന്‍"

    എന്ന ലേബലിട്ടവനെ തള്ളുക.

    പിന്നെ ഏതു തൊഴിലും ഒരിക്കലും ചെറുതല്ല ,

    വലുതും എന്നു വിശ്വാസമാണെനിക്ക്‌.

    ReplyDelete
  4. മനുഷ്യമ്മാര് അവരുടെ ഈ ചെറുജീവിതത്തില്‍ കാണിക്കാന്‍ പറ്റുന്നതെല്ലാം കാണിച്ച് മനസ്സമാധാനത്തോടെ മരിച്ചുപോട്ടെ എന്റെ കൈപള്ളീ. :)

    -സുല്‍

    ReplyDelete
  5. കൈപ്പള്ളിയോട് പൂര്‍ണ്ണമായും യോജിക്കുന്നു.

    ടാഗ് കഴുത്തിലിട്ടു നടക്കുന്നവര്‍ ഓഫീസ് സമയം കഴിഞ്ഞാലും ചരട് കഴുത്തില്‍ തന്നെ അണിഞ്ഞു നടന്നോട്ടെ പക്ഷെ ആ കാറ്ഡെടുത്തു പോക്കറ്റിനുള്ളിലിടാമല്ലോ?. (അതിനിനി പോക്കറ്റുള്ള ടീ ഷര്‍ട്ട് വാങ്ങേണ്ടിവരും. ഇതാവുമ്പോ കമ്പനി ഫ്രീയായി കൊടുക്കുന്ന ഷര്‍ട്ടായിരിക്കുമല്ലൊ!). നല്ല ഒന്നാംതരം റെസ്റ്റോറന്റ് ടെക്നോപാര്‍ക്കിലെ മിക്ക ബ്ലൊക്കിലെയും ഒന്നാം നിലയില്‍ ഉണ്ടല്ലോ പിന്നെന്തിനാ ഉച്ചഭക്ഷണത്തിനു 18 കി.മീ ഓടിച്ച് കഷ്ടപ്പെട്ട് സിറ്റിയിലെത്തുന്നത്? (അതോ അതൊക്കെ ഇപ്പോ പൂട്ടിയൊ?)

    ഓ:ടോ: കൈപ്പള്ളിയുടെ ഇമെയില്‍ ഐ.ഡി. എനിക്കൊന്നു അയച്ചു തരാമൊ?

    ReplyDelete
  6. കൈപ്പള്ളി അണ്ണാ,
    അണ്ണന്‍ ടാഗിനെ പറ്റി പറഞ്ഞത് നമ്മടെ ഐടി ചെല്ലകള്‍ക്കൊക്കെ കയറിയങ്ങ് കൊണ്ടു. ഉഴിഞ്ഞ് കൊടുക്കണോ? :-)

    അണ്ണന്‍ രാഷ്ട്രീയക്കാരെ മാത്രം തെറി വിളിച്ചാല്‍ മതി, എല്ലാരും വന്ന് കൂടും അവനെ പൂശാന്‍. അവനാണെങ്കില്‍ ഈ ബ്ലോഗിനും മാങ്ങാത്തൊലിയ്ക്കുമൊന്നും സമയവുമില്ല, പ്രതികരിക്കുകയുമില്ല. നാല് മുക്കാലുണ്ടാക്കുന്ന തെരക്കിലല്ലേ ലവന്‍?

    വിമര്‍ശനം മറ്റുള്ളോരെ മതി. അതാവുമ്പൊ രസമുണ്ട്. ഇത് മേത്ത് തട്ടുന്നത് കൊണ്ട് വലിയ സുഖം കാണില്ല. യേത്? :-)

    ReplyDelete
  7. എന്റെ റ്റാഗ്‌, എന്റെ കഴുത്ത്‌, എന്റെ പോക്കെറ്റ്‌. അതു കഴുത്തിലിടണൊ പോക്കെറ്റിലിടണൊ എന്നു ഞാന്‍ തീരുമാനിച്ചാ പോരേ. ഇതു മീശയില്ലാതെ താടി മാത്രം വക്കുകയൊ, മുണ്ടുടുക്കാതെ ചുവന്ന trouser ഇട്ടു നടക്കുകയോ പോലത്തെ ഒരു സ്വാതന്ത്യം. കൂലിപ്പണിയാണെങ്കിലും പിള്ളേരും ജീവിച്ചു പോട്ടെ.

    ReplyDelete
  8. കൈപ്പള്ളിയുടെ ആശയങ്ങളോട് 100 വട്ടം യോജിക്കുന്നു. ഞാനും ഇതെല്ലാം ചിന്തിച്ചിട്ടുള്ളതാണ്.
    പക്ഷെ കൈപ്പള്ളി വളരെ അധികം റേഞ്ച് ഉള്ള ആളാണ്. ഒരു പാടു നല്ല ആശയങ്ങളും ദീര്‍ ഘവീക്ഷണവും ഒക്കെ ഉള്ള ഒരാള്‍ . പക്ഷെ എല്ലാവരും കൈപ്പള്ളിയെപ്പോലെ ചിന്തിക്കണം എന്നു മോഹിക്കാമോ?

    ഞാനും ടാഗ് ഇട്ടു നടക്കാന്‍ ഒരു പാടു കൊതിച്ചിട്ടുണ്ട്. ആദ്യം ഒക്കെ കുറച്ചു ആളുകളെ കാണിക്കന്‍ വേണ്ടിയും ഇട്ടിട്ടുണ്ട്. ഇപ്പൊ ആരെങ്കിലും പുറത്തു ടാഗ് ഇട്ടു നടക്കുമ്പോള്‍ ചിരി വരും എങ്കിലും ... പാവങ്ങളാ കൈപ്പള്ളീ

    ReplyDelete
  9. ടാഗ് മാത്രമാണോ മെഡിസിനു പഠിക്കുന്നവര്‍ ആ വെള്ള കോട്ടുമിട്ട് റോഡില്‍ കൂടെ നടക്കുമ്പോഴും എനിക്കിതു തന്നെയാ ഓര്‍മ്മ വരുന്നത്.
    മറ്റൊരു കാര്യമോര്‍മ്മ വരുന്നത് ഒരിക്കല്‍ ഒരാളെ പരിചയപ്പെട്ടു പേരു ചോദിച്ചപ്പോ പറഞ്ഞത് “ഡോക്ടര്‍.ശൈലേഷ്”.

    ReplyDelete
  10. ഐ ടി കൂലിപ്പണിയോ? രണ്ടു വര്‍ ഷമായി ഇതു
    ചെയ്യുന്നു എനിക്കിതു വരെ അങ്ങനെ തൊന്നീല്ല. ആര്‍ ക്കാ അങ്ങനെ തോന്നിയത് ? ഇട്ടീട്ടു പോണം ആ നിമിഷം . എല്ലാ ജോലിക്കും അതിന്റെ മാന്യത ഉണ്ട്. ഇനീപ്പോ കൂലിപ്പണി ആണെങ്കില്‍ അതിനും . ഞാന്‍ ചെയ്യുന്ന ജോലിക്ക് അര്‍ ഹിക്കുന്ന കാശ് എനിക്കു കിട്ടുന്നുണ്ട്. നമ്മളില്ലേ...

    ReplyDelete
  11. ശ്ശോ.. എട്ട് വര്‍ഷമായി ഞാന്‍ കൂലിപ്പണി ചെയ്യായിരുന്നു ല്ലേ? വെറുതെ ജാഡ കാണിച്ച് നാണക്കേടായി. :(

    ഇനി കുറച്ച് ഫോട്ടോസ് ഒക്കെ എടുത്ത് പഠിക്കണം. പിന്നെ സ്കൂളില്‍ പോകാതെ തെലുങ്ക് പഠിച്ചിട്ട് തെലുങ്കില്‍ യൂണിക്കോഡ് രാമായണം കിളിപ്പാട്ടും എഴുതണം.

    ReplyDelete
  12. എല്ലാരും ഡിസ്ക് ട്ക്കുമ്പം അമ്മ്ണ്യമ്മേ ങ്ങളും ട്ക്കിഒരു ഡിസ്ക്... ന്ന് പണ്ട് പപ്പു പറഞ്ഞപോലെ പാവപ്പെട്ട ഐടിക്കാരും അവരെ ക്കൊണ്ട് കഴിയുന്നത് ചെയ്തോട്ടെ.പട്ടാളക്കാര്‍ക്ക് പറയാന്‍ ടാങ്കിന്റെ അടീകെടന്ന് റമ്മടിച്ച കത്തിണ്ടാകും ഗള്‍ഫ് കാര്‍ക്ക് ഷെയ്ക്കിന്റെ കൂടെബിരിയാണി ഉണ്ടതും... പാവം ഐടി ക്കാര്‍ക്ക് ഈ ടാഗേ ഉള്ളൂ കൈക്കള്ള്യേ...

    ReplyDelete
  13. കൈപ്പള്ളീ നല്ല പോസ്റ്റ്..
    കേരള യാത്രാ പോസ്റ്റുകളെല്ലാം നന്ന്..ഇത്തിരികൂടി സമയമെടുത്തെഴുതി, അതൊക്കെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിയെഴുതിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. ബൂലോഗര്‍ക്ക് ഡിസ്കഷന്‍ ചെയ്യാനായി മാറ്റിവയ്ചതായിരിക്കും അല്ലേ...ദീര്‍‌ഘമായ കമന്റുകള്‍ എഴുതണമെന്നുണ്ടായിരുന്നു, സമയക്കുറവ് മൂലം സാധിക്കുന്നില്ല.
    ഈ പോസ്റ്റും കൊള്ളാം. പക്ഷേ അല്പം അമിത പ്രാധാന്യം ഇല്ലേ എന്നൊരു സംശം..ഇതൊരു പ്രതികരണമോ, അവജ്ഞയോ അര്‍ഹിക്കുന്ന വിഷയമായി തോന്നിയിട്ടില്ല.
    ഐ.ഡി പ്രദര്‍‌ശനം പൊങ്ങച്ചത്തിന്റെ പ്രതിഫലനമാണോ എതോ അഭിമാനത്തിന്റേതാണോ എന്നറിയില്ല. പക്ഷേ കൂടുതലും ആ ഒരു അഭിമാനപ്രദര്‍ശനമാണ്. ചായക്കടക്കാരനെ കാണിക്കാനാണെന്നും തോന്നുന്നില്ല.മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരേയും, പെണ്‍‌പിള്ളേരെയും, വിദ്യാര്‍ത്ഥികളേയും മറ്റുമാണ് ലക്ഷ്യം. ഒരു തരത്തില്‍ അതൊരു ഇന്‍‌സ്പിരേഷന്‍ ആണ് കേട്ടോ..ചെല്ലകള്‍ കുത്തിയിരുന്ന് പഠിച്ച് ജോലി വാങ്ങും.
    യുവത്വത്തിന്റെ ചോരത്തിളപ്പായി കൂട്ടിയാല്‍ മതി. പക്ഷേ ഞാനതിനെ പ്രോത്സാഹിപ്പിക്കും. ഒരു ബൈക്ക് വാങ്ങി അപായപാച്ചില്‍ പാഞ്ഞ് ചെത്തുന്നതിനേക്കാള്‍, സിഗര്‍ട്ട് പുകച്ച് ചെത്തുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ്..നാടിന്റെ സ്റ്റൈല്‍ കണ്‍‌സെപ്‌റ്റ്സ് അങ്ങനെ മാറി വരട്ടെ...ജോലിയുള്ളവര്‍ പഠിത്തം ഒഴപ്പി ജോലി വാങ്ങാതെ അച്ചാലിച്ചാല്‍ നടക്കുന്നവര്‍ക്ക് ഒരു പ്രചോദനമാകട്ടെ.
    പണ്ട് മൈക്രോസോഫ്റ്റിന്റെ ടീ ഷര്‍ട്ടുമിട്ട് നടക്കുന്നവരെ കണ്ട് അസൂയ കൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ വമ്പന്‍ കമ്പനികളുടെയൊന്നും (എക്‍സെപ്റ്റ് വിപ്രോ) ടാഗ് പ്രദര്‍ശനം അത്ര അഭിമാനകരമായി എനിക്ക് തോന്നിയിട്ടില്ല (മൈന്‍‌ഡ് ട്രീ, സാസ്‌കെന്‍, മിസ്‌റ്റ്രാല്‍ തുടങ്ങി ഛോട്ടാ കമ്പനികള്‍ക്ക് എന്നാല്‍ നല്ല ബുജി ഇമേജുണ്ട് താനും). പക്ഷേ ഭീമന്മാരായ ഐ ബി എമ്മും ആക്‍സെഞ്ച്വറും ഒക്കെ തഥൈവ-റിക്രൂട്ട്മെന്റ് ക്വിന്റല്‍ കണക്കിനായതിനാലാകാം( ആരും തല്ലല്ലേ...). ടി ഐ, മോട്ടോറോളാ, ഓറാക്കിള്‍, ബോഷ്, എന്‍.ഇ.സി എന്നിവര്‍ ഒക്കെ ജാഡ പാര്‍ട്ടികളാണ്. ഗൂഗിളോ യാഹൂവോ ഒക്കെയാണേ..അവന്റെ ചെത്താനുള്ള ടൈം.....

    കേരളത്തില്‍ എന്തിട്ട് ചെത്തണ്? യു എസ് സോഫ്റ്റ്വെയറോ? ഐ ബി എസ്സോ?
    ചെത്തൊക്കെ ബാംഗ്ലൂരിലാണണ്ണ. എനിക്കിഷ്ടാ ആ ട്രെന്റ്..പിള്ളേര് കോമ്പീറ്റ് ചെയ്യട്ടെ.വാശിക്ക് നല്ല ജോലി വാങ്ങട്ടെ. പിന്നെ കൂടിയാലൊരു ആദ്യത്തെ മൂന്ന് കൊല്ലം..അതോടെ ആ ഭ്രമം തീരുകയും ചെയ്യും.

    (കൂലിപ്പണി എന്ന് വിളിച്ചതിന് ഇത്ര ചൊടിക്കണോ? പിന്നെ ആക്ച്വലി എന്നതാ ചെയ്യണേ? സാമൂഹ്യപ്രവര്‍ത്തനമോ?)

    ReplyDelete
  14. കൈപ്പള്ളീ നല്ല പോസ്റ്റ്..
    കേരള യാത്രാ പോസ്റ്റുകളെല്ലാം നന്ന്..ഇത്തിരികൂടി സമയമെടുത്തെഴുതി, അതൊക്കെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിയെഴുതിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. ബൂലോഗര്‍ക്ക് ഡിസ്കഷന്‍ ചെയ്യാനായി മാറ്റിവയ്ചതായിരിക്കും അല്ലേ...ദീര്‍‌ഘമായ കമന്റുകള്‍ എഴുതണമെന്നുണ്ടായിരുന്നു, സമയക്കുറവ് മൂലം സാധിക്കുന്നില്ല.
    ഈ പോസ്റ്റും കൊള്ളാം. പക്ഷേ അല്പം അമിത പ്രാധാന്യം ഇല്ലേ എന്നൊരു സംശം..ഇതൊരു പ്രതികരണമോ, അവജ്ഞയോ അര്‍ഹിക്കുന്ന വിഷയമായി തോന്നിയിട്ടില്ല.
    ഐ.ഡി പ്രദര്‍‌ശനം പൊങ്ങച്ചത്തിന്റെ പ്രതിഫലനമാണോ എതോ അഭിമാനത്തിന്റേതാണോ എന്നറിയില്ല. പക്ഷേ കൂടുതലും ആ ഒരു അഭിമാനപ്രദര്‍ശനമാണ്. ചായക്കടക്കാരനെ കാണിക്കാനാണെന്നും തോന്നുന്നില്ല.മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരേയും, പെണ്‍‌പിള്ളേരെയും, വിദ്യാര്‍ത്ഥികളേയും മറ്റുമാണ് ലക്ഷ്യം. ഒരു തരത്തില്‍ അതൊരു ഇന്‍‌സ്പിരേഷന്‍ ആണ് കേട്ടോ..ചെല്ലകള്‍ കുത്തിയിരുന്ന് പഠിച്ച് ജോലി വാങ്ങും.
    യുവത്വത്തിന്റെ ചോരത്തിളപ്പായി കൂട്ടിയാല്‍ മതി. പക്ഷേ ഞാനതിനെ പ്രോത്സാഹിപ്പിക്കും. ഒരു ബൈക്ക് വാങ്ങി അപായപാച്ചില്‍ പാഞ്ഞ് ചെത്തുന്നതിനേക്കാള്‍, സിഗര്‍ട്ട് പുകച്ച് ചെത്തുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ്..നാടിന്റെ സ്റ്റൈല്‍ കണ്‍‌സെപ്‌റ്റ്സ് അങ്ങനെ മാറി വരട്ടെ...ജോലിയുള്ളവര്‍ പഠിത്തം ഒഴപ്പി ജോലി വാങ്ങാതെ അച്ചാലിച്ചാല്‍ നടക്കുന്നവര്‍ക്ക് ഒരു പ്രചോദനമാകട്ടെ.
    പണ്ട് മൈക്രോസോഫ്റ്റിന്റെ ടീ ഷര്‍ട്ടുമിട്ട് നടക്കുന്നവരെ കണ്ട് അസൂയ കൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ വമ്പന്‍ കമ്പനികളുടെയൊന്നും (എക്‍സെപ്റ്റ് വിപ്രോ) ടാഗ് പ്രദര്‍ശനം അത്ര അഭിമാനകരമായി എനിക്ക് തോന്നിയിട്ടില്ല (മൈന്‍‌ഡ് ട്രീ, സാസ്‌കെന്‍, മിസ്‌റ്റ്രാല്‍ തുടങ്ങി ഛോട്ടാ കമ്പനികള്‍ക്ക് എന്നാല്‍ നല്ല ബുജി ഇമേജുണ്ട് താനും). പക്ഷേ ഭീമന്മാരായ ഐ ബി എമ്മും ആക്‍സെഞ്ച്വറും ഒക്കെ തഥൈവ-റിക്രൂട്ട്മെന്റ് ക്വിന്റല്‍ കണക്കിനായതിനാലാകാം( ആരും തല്ലല്ലേ...). ടി ഐ, മോട്ടോറോളാ, ഓറാക്കിള്‍, ബോഷ്, എന്‍.ഇ.സി എന്നിവര്‍ ഒക്കെ ജാഡ പാര്‍ട്ടികളാണ്. ഗൂഗിളോ യാഹൂവോ ഒക്കെയാണേ..അവന്റെ ചെത്താനുള്ള ടൈം.....

    കേരളത്തില്‍ എന്തിട്ട് ചെത്തണ്? യു എസ് സോഫ്റ്റ്വെയറോ? ഐ ബി എസ്സോ?
    ചെത്തൊക്കെ ബാംഗ്ലൂരിലാണണ്ണ. എനിക്കിഷ്ടാ ആ ട്രെന്റ്..പിള്ളേര് കോമ്പീറ്റ് ചെയ്യട്ടെ.വാശിക്ക് നല്ല ജോലി വാങ്ങട്ടെ. പിന്നെ കൂടിയാലൊരു ആദ്യത്തെ മൂന്ന് കൊല്ലം..അതോടെ ആ ഭ്രമം തീരുകയും ചെയ്യും.

    (കൂലിപ്പണി എന്ന് വിളിച്ചതിന് ഇത്ര ചൊടിക്കണോ? പിന്നെ ആക്ച്വലി എന്നതാ ചെയ്യണേ? സാമൂഹ്യപ്രവര്‍ത്തനമോ?)

    ReplyDelete
  15. കൂലി ഇല്ലാത്ത പണിവല്ലതും ഉണ്ടോ ?
    അമേരിക്കന്‍ പ്രസിഡണ്ട് പോലും കൂലിപണിക്കാരനാ എന്നിട്ടാണോ ?

    ReplyDelete
  16. കൈപ്പള്ളീ നല്ല പോസ്റ്റ്..
    കേരള യാത്രാ പോസ്റ്റുകളെല്ലാം നന്ന്..ഇത്തിരികൂടി സമയമെടുത്തെഴുതി, അതൊക്കെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടിയെഴുതിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയി. ബൂലോഗര്‍ക്ക് ഡിസ്കഷന്‍ ചെയ്യാനായി മാറ്റിവയ്ചതായിരിക്കും അല്ലേ...ദീര്‍‌ഘമായ കമന്റുകള്‍ എഴുതണമെന്നുണ്ടായിരുന്നു, സമയക്കുറവ് മൂലം സാധിക്കുന്നില്ല.
    ഈ പോസ്റ്റും കൊള്ളാം. പക്ഷേ അല്പം അമിത പ്രാധാന്യം ഇല്ലേ എന്നൊരു സംശം..ഇതൊരു പ്രതികരണമോ, അവജ്ഞയോ അര്‍ഹിക്കുന്ന വിഷയമായി തോന്നിയിട്ടില്ല.
    ഐ.ഡി പ്രദര്‍‌ശനം പൊങ്ങച്ചത്തിന്റെ പ്രതിഫലനമാണോ എതോ അഭിമാനത്തിന്റേതാണോ എന്നറിയില്ല. പക്ഷേ കൂടുതലും ആ ഒരു അഭിമാനപ്രദര്‍ശനമാണ്. ചായക്കടക്കാരനെ കാണിക്കാനാണെന്നും തോന്നുന്നില്ല.മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരേയും, പെണ്‍‌പിള്ളേരെയും, വിദ്യാര്‍ത്ഥികളേയും മറ്റുമാണ് ലക്ഷ്യം. ഒരു തരത്തില്‍ അതൊരു ഇന്‍‌സ്പിരേഷന്‍ ആണ് കേട്ടോ..ചെല്ലകള്‍ കുത്തിയിരുന്ന് പഠിച്ച് ജോലി വാങ്ങും.
    യുവത്വത്തിന്റെ ചോരത്തിളപ്പായി കൂട്ടിയാല്‍ മതി. പക്ഷേ ഞാനതിനെ പ്രോത്സാഹിപ്പിക്കും. ഒരു ബൈക്ക് വാങ്ങി അപായപാച്ചില്‍ പാഞ്ഞ് ചെത്തുന്നതിനേക്കാള്‍, സിഗര്‍ട്ട് പുകച്ച് ചെത്തുന്നതിനേക്കാള്‍ എത്രയോ മെച്ചമാണ്..നാടിന്റെ സ്റ്റൈല്‍ കണ്‍‌സെപ്‌റ്റ്സ് അങ്ങനെ മാറി വരട്ടെ...ജോലിയുള്ളവര്‍ പഠിത്തം ഒഴപ്പി ജോലി വാങ്ങാതെ അച്ചാലിച്ചാല്‍ നടക്കുന്നവര്‍ക്ക് ഒരു പ്രചോദനമാകട്ടെ.
    പണ്ട് മൈക്രോസോഫ്റ്റിന്റെ ടീ ഷര്‍ട്ടുമിട്ട് നടക്കുന്നവരെ കണ്ട് അസൂയ കൊണ്ടിട്ടുണ്ട്. ഇന്ത്യന്‍ വമ്പന്‍ കമ്പനികളുടെയൊന്നും (എക്‍സെപ്റ്റ് വിപ്രോ) ടാഗ് പ്രദര്‍ശനം അത്ര അഭിമാനകരമായി എനിക്ക് തോന്നിയിട്ടില്ല (മൈന്‍‌ഡ് ട്രീ, സാസ്‌കെന്‍, മിസ്‌റ്റ്രാല്‍ തുടങ്ങി ഛോട്ടാ കമ്പനികള്‍ക്ക് എന്നാല്‍ നല്ല ബുജി ഇമേജുണ്ട് താനും). പക്ഷേ ഭീമന്മാരായ ഐ ബി എമ്മും ആക്‍സെഞ്ച്വറും ഒക്കെ തഥൈവ-റിക്രൂട്ട്മെന്റ് ക്വിന്റല്‍ കണക്കിനായതിനാലാകാം( ആരും തല്ലല്ലേ...). ടി ഐ, മോട്ടോറോളാ, ഓറാക്കിള്‍, ബോഷ്, എന്‍.ഇ.സി എന്നിവര്‍ ഒക്കെ ജാഡ പാര്‍ട്ടികളാണ്. ഗൂഗിളോ യാഹൂവോ ഒക്കെയാണേ..അവന്റെ ചെത്താനുള്ള ടൈം.....

    കേരളത്തില്‍ എന്തിട്ട് ചെത്തണ്? യു എസ് സോഫ്റ്റ്വെയറോ? ഐ ബി എസ്സോ?
    ചെത്തൊക്കെ ബാംഗ്ലൂരിലാണണ്ണ. എനിക്കിഷ്ടാ ആ ട്രെന്റ്..പിള്ളേര് കോമ്പീറ്റ് ചെയ്യട്ടെ.വാശിക്ക് നല്ല ജോലി വാങ്ങട്ടെ. പിന്നെ കൂടിയാലൊരു ആദ്യത്തെ മൂന്ന് കൊല്ലം..അതോടെ ആ ഭ്രമം തീരുകയും ചെയ്യും.

    (കൂലിപ്പണി എന്ന് വിളിച്ചതിന് ഇത്ര ചൊടിക്കണോ? പിന്നെ ആക്ച്വലി എന്നതാ ചെയ്യണേ? സാമൂഹ്യപ്രവര്‍ത്തനമോ?)

    ReplyDelete
  17. ബിരിയാണിക്കുട്ടീ :) അവസാനത്തെ “പാര” കുറച്ച് കടന്ന കൈ ആയിപ്പോയി കേട്ടോ. വേണ്ടായിരുന്നു.

    ReplyDelete
  18. ഇന്ത്യന്‍ കളറുമായിച്ചെന്നാല്‍ സായിപ്പിന്റെ മുകളില്‍ കേറി ഇരുന്ന് വര്‍ക്ക് ചെയ്താലും സായിപ്പിനേക്കാളിലും കുറഞ്ഞ സാലറി കിട്ടുന്ന ഇന്ത്യന്‍ ഗെള്‍ഫന്മാരെ കണ്ടിട്ടുണ്ട്.ഒന്നുകില്‍ കാനഡയിലോ അല്ലെങ്കില്‍ ലണ്ടനിലോ ചെന്ന് കെട്ടിയവളുടേയോ അല്ലെങ്കില്‍ പിറക്കാന്‍ പോകുന്ന കൊച്ചിന്റെറ്യോ പേരില്‍ ഒരു പാസ്പ്പോര്‍ട്ട് ഒക്കെ ഒപ്പിച്ച് തിരിച്ചു വന്ന് സായിപ്പിന്റെയൊപ്പം മുറിയിങ്ലീസുമടിച്ച് സാലറി മേടിക്കുന്ന ഇന്ത്യന്‍ ഗള്‍ഫന്മാരേ കാണുന്നതിലും പൊങ്ങച്ചം കൊച്ചിയിലും തിരുവന്തോരത്തുമൊക്കെയുള്ള ഐടി കൂലിപ്പണിക്കാരേ കാണുമ്പോള്‍ ശരിക്കും കൈപ്പള്ളിച്ചേട്ടനു തോന്നുന്നുണ്ടോ ? ഐടിക്കാരുടെ ജാഡ ടാഗു കണ്ട് കൊതി തോന്നി ഐടീ ഫീല്‍ഡില്‍ വരാന്‍ കഴിഞ്ഞതു കാരണം എന്റെ കുടുംബത്തിനു പട്ടിണി ഇല്ല.ഐടിക്കാരു ടാഗ് പുറത്തിടുന്നത് കൊണ്ട് അങ്ങനെ ഒരു ഗുണം മാത്രേ എനിക്കു തോന്നിയുള്ളു.

    കേരളത്തിന്റെ കുറ്റം പറയുന്നവനൊന്നും ഇഷ്ടം പോലെ ജോലി സാധ്യതകള്‍ ഉണ്ടെങ്കിലും ഇവിടെ വര്‍ക്കൂല്ല.ചിലപ്പോള്‍ മര്യാദക്കു ടാക്സ് അടക്കണം,കുറ്റം ഹര്‍ത്താലിനും ബന്ദിനും.(ഹര്‍ത്താലിനും ബന്ദിന്റെ ദിവസങ്ങളിലൊമൊക്കെ അത്യാവശ്യം ടാര്‍ജറ്റ് ഫിനിഷ് ചെയണ്ട കമ്പനികളൊക്കെ മര്യാദക്ക് കേരളത്തിലും വര്‍ക്ക് ചെയ്യുന്നുണ്ട്).ബിസിനസ് മാഗ്നറ്റുകളേക്കാളും കൂലിപ്പണിക്കാര്‍ക്ക് ടെന്‍ഷനും ഹൃദ്രോഗവും കുറവുണ്ടെങ്കില്‍ ആ കൂലിപ്പണി തന്നെ നല്ലത്.

    മറ്റൊരു കൂലിപ്പണിക്കാരന്‍..!!

    ReplyDelete
  19. ഹട ബജറേ!! കുറേ ദിവസമായി വിവാദം ഒന്നും ഇല്ലാത്തതു കൊണ്ട്‌ ആകെ ബോറടിച്ചിരിക്കുകയായിരുന്നു. ഇവിടെ വല്ലതും തടയും!!

    (നാട്ടീപ്പോയാ, ഒന്ന് മസില്‌ പിടിച്ച്‌ നടക്കാനൊക്കെ കൊതിയുള്ള കൂട്ടത്തിലായതു കൊണ്ട്‌, എനിക്ക്‌ പൊങ്ങച്ചക്കാരെ കുറ്റം പറയുന്നതിന്റെ കൂടെ കൂടാന്‍ പറ്റില്ല. അരിക്കട, പെട്ടിക്കട, കൂലിപ്പണിക്കാര്‍ക്ക്‌ എന്റെ പിന്തുണ)

    ഇനി എന്നെ ഇവിടെ കാണില്ല. :-)

    ഓ.ടോ : ബീക്കുട്ടി, തെലുങ്ക്‌ തര്‍ജ്ജമ തുടങ്ങുന്നത്‌ മാത്താട്‌ മാത്താട്‌ മല്ലികേ എന്ന ഗാനം വെച്ചായാലോ? :-)

    ReplyDelete
  20. ടാഗ്ഗിട്ടോ.
    പണിയറിയാവുന്ന വിവരമുള്ള മലയാളിയായ നാലു് logistics systems engineersനെ കണ്ടിപിടിച്ചു ത. വെറുതെയല്ല കാശുകൊടുക്കാം.

    ഉണ്ണിക്കുട്ടന്‍ :
    ഇവുടുത്തെ IT പ്രബുദ്ധത കൊണ്ടല്ല ഇവിടെ US companies projects കൊടുക്കുന്നത്. Its because of the cost. Because labour is cheap here. Technopark സ്ഥാപിച്ചപ്പോള്‍ പറഞ്ഞ software സ്വയം പര്യാപ്തത എവിടെ പോയി? എന്തെ ഒരു ഒറ്റ മലയാളിയുടെയും പേരു ഒരു ഹൊളിവൂഡ് Animation സിനിമയില്‍ കാണാത്തത്. (Toonzന്റെ കാര്യം പറയല്ലെ. Thenali കണ്ടിട്ട് എന്റെ മകനും മരുമക്കളും എന്നെ തല്ലീലെനെയുള്ളു).

    East Europeലും Indonesiaയിലും Malaysiaയിലും ചെയ്യുന്ന quality of work എന്തായലും കേരളത്തില്‍ നിന്നും പ്രതീക്ഷികണ്ട. അവിടെ അവര്‍ക്ക് ലഭിക്കുന്ന feeയും ഇവുടുത്തേക്കാള്‍ കൂടുതല്‍ തന്നെയാണു്.

    കഴിവുള്ളവനെ പോലും കഴിവുകെടുത്തി code monkeys ആക്കി മാറ്റുന്ന പത്ഥതിയാണു ഇവുടുത്തെ IT വികസനം.

    Face it you are not paid what you deserve. You have sold yourself cheap.

    ബിരിയാണികുട്ടി:
    കൂലിപണി എന്നു പറഞ്ഞതു എന്തെ സഹിക്കാന്‍ പാടു. Where are the locally made software's they promised. What happened to the localisation projects. ITs not done here in Kerala. Its done elsewhere. The creative folks in the state leave the state as soon as they get an opportunity. Whay are they not retained here.
    Hence you are a coolie.

    പടം പിടിക്കല്‍ അല്പം ബുദ്ധിമുട്ടുള്ള പണിയാണു കുട്ട. Software company പൂട്ടിയിട്ടാണു ഇതു തുടങ്ങിയത്. പടിച്ചിട്ട് വാ പണി തരാം. ഒരു ദിവസം താങ്കളുടെ ഇന്നത്തെ ഒരു മാസത്തെ ശമ്പളവും ലഭിക്കും. പോരുന്നോ :)

    ReplyDelete
  21. "The creative folks in the state leave the state as soon as they get an opportunity."

    ഇപ്പറഞ്ഞതിനോട് എനിക്കൊട്ടും യോജിപ്പില്ല കൈപ്പള്ളിയേ. എവിടെ വേണമെങ്കിലും ജോലി കിട്ടും എന്നുള്ള ചിലര്‍, നല്ല ബുദ്ധിയുള്ളവര്‍, ഇന്നും കേരളത്തില്‍ത്തന്നെ പിടിച്ച് നില്‍ക്കുന്നുണ്ട്. അത് വീടിനോടും, കുടും‌ബത്തോടും ഉള്ള സ്നേഹമോ, നാടിനോടുള്ള അടുപ്പമോ ആയിരിക്കും. നാട്ടില്‍, ഉള്ള ജോലിയും ചെയ്ത് ജീവിക്കുന്നവരൊക്കെ, വിഡ്ഡികള്‍ അല്ല, തക്കം പാര്‍ത്ത്, വിദേശത്തേക്ക് പായുന്നവരൊക്കെ ബുദ്ധിമാന്മാരും അല്ല.

    ReplyDelete
  22. ബിരിയണിക്കുട്ടി
    നല്ല ആശയമാണു് തെലിങ്കില്‍ ഒരു നല്ല ഗ്രന്ധം UNICODEല്‍ ഇല്ല. പക്ഷെ അതു ചെയ്യുന്നതിനു മുമ്പല്ല. ചെയ്തതിനു് ശേഷമാണു പറയേണ്ടത്. ധൈര്യമായിട്ട് പുറപ്പെട്ടോളു, ഞാനും കൂടാം.

    ReplyDelete
  23. കൈപ്പള്ളി പറഞ്ഞതെല്ലാം ഒരു മാതിരിപെട്ട എല്ലാ ഐ ടി കാര്‍ ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണ്.

    ഇനി മുതല്‍ ഇങ്ങനെ എല്ലാം ചെയ്യാം :

    1. എനിക്കു അടുത്ത മാസം മുതല്‍ ശമ്പളം ഡോളറില്‍ മതി എന്നു മനേജരോടു പറയാം . (ചീപ്പാക്കണ്ട..)

    2. അടുത്ത ഹോളിവുഡ് അനിമേഷന്‍ ചിത്രത്തില്‍ മിനിമം 10 മല്ലൂസിന്റെ പേരെങ്കിലും ...

    എന്റെ കൈപ്പള്ളീ എല്ലാം സമ്മതിച്ചു. ഇതാരുടെ കുഴപ്പമാണ്‌..?
    quality of work ഇല്ലത്തതും .. ശമ്പളം കുറവായതും ഒക്കെ അതു കൂടി പറഞ്ഞു താ...

    ReplyDelete
  24. ഐ ടി കൂലിപ്പണി എന്നു പറഞ്ഞതിനു പകരം വിവരസാങ്കേതികരംഗത്തെ കൂലിപ്പണിക്കാര്‍ എന്നു പറഞ്ഞിരുന്നെങ്കില്‍ ഒരു ഇതു തോന്നില്ലായിരുന്നു, യേത്‌. കാരണം ഐ ടി കൂലിപ്പണി എന്നു പറയുന്നതു found missing എന്നു പറയുംപോലെ ഒരു oxymoron ചുവയുള്ള തമാശായതുകൊണ്ടാണ്‌. ഇതറിയാവുന്ന കൈപ്പള്ളി ചുമ്മാ കെടക്കട്ടെ ഒരെണ്ണം ആരെലും ഏറ്റു പിടിച്ചല്‍ പിന്നെ നല്ലതല്ലേന്നു വിചാരിച്ചു കാച്ചിയതാണ്‌.

    ആരാ കൂലി വാങ്ങതെ പണി ചെയ്യുക? ബഡ്‌ജറ്റ്‌ ഡിസൈന്‍ ചെയ്യുന്ന IASകാര്‍ പറയുംപോലെ ചെയ്യുന്ന ബാങ്കുദ്യോഗസ്ഥരോ അതോ VATനോട്‌ cope ചെയ്യാന്‍ ശ്രമിക്കുന്ന sales tax workerസോ... :)

    ReplyDelete
  25. കിരണ്‍സെ,

    "കേരളത്തിന്റെ കുറ്റം പറയുന്നവനൊന്നും ഇഷ്ടം പോലെ ജോലി സാധ്യതകള്‍ ഉണ്ടെങ്കിലും ഇവിടെ വര്‍ക്കൂല്ല.ചിലപ്പോള്‍ മര്യാദക്കു ടാക്സ് അടക്കണം,കുറ്റം ഹര്‍ത്താലിനും ബന്ദിനും"


    ഞാന്‍ തയ്യാറാ , എന്‍റ്റെ ഭര്യയും , ഇവിടത്തെ ശമ്പളം വേണ്ട , ഓരോരുത്തരുടെയും 15% കിട്ടിയാല്‍ മതി , 14 വര്‍ഷം പരിജയമുള്ളാ രണ്ടെഞ്ചിനീയേര്‍സാ തരുമോ ഒരു ജോലി?

    പിന്നെ ഇന്നു പണ്ടുള്ള ആ ഗള്‍ഫല്ല മറ്റങ്ങളുണ്ട് ,

    പറഞ്ഞ സ്ഥിതിക്ക് ഒരു ചിന്ന കഥപറയാം: ഉണ്ടായ കഥ

    ഒരു ചെറിയ ഇന്ഡസ്റ്റ്രിയുണ്ടൈ നാട്ടില്‍ , പത്തു 60 പേര്‍ ജോലിയും ചെയ്യുന്നുണ്ട് , സംഭവം വലുതായപ്പോള്‍ ഒരു ചെറിയ യൂണിറ്റ് പ്പുതിയ സ്ഥലത്തുതുടങ്ങി.

    ദാ കിടക്കുന്നു , നാറ്റിലെ ചിലര്‍ പടിക്കല്‍ അവരുടെ ആളുകളെ ജൊലിക്കെടുക്കണമെന്നുപറഞ്ഞ്,

    ആവശ്യത്തിനാളുണ്ട് , ആവശ്യം വരുമ്പൊള്‍ പറയമെന്നുപറഞ്ഞ ഞങ്ങള്ക്കിട്ടവര്‍ പണിതന്നു.

    ഒഴിഞ്ഞ 15 ഏക്കര്‍ പറമ്പിന്റെ അപ്പുറത്തെ പറമ്പില്‍ മീന്‍ ചത്തുപൊങ്ങിയിരിക്കുന്നു , കാരണം ഞങ്ങളുടെ കമ്പനിയും.


    വേസ്റ്റ് കെമിക്കല്‍ പോളിത്തീന്‍ ബക്കറ്റില്‍ സ്റ്റോര്‍ ചെയ്തു ഒരുമിച്ച്‌ ശരിയായി ഡിസ്പോസ് ചെയ്യുന്ന ഞങ്ങള്‍ വേണ്ടതുപോലെ പ്രവര്‍ത്തിച്ചു .

    ആ മീനും, വെള്ളവുമ്, ടെസ്റ്റു ചെയ്തു , വിഷം കലക്കി ചത്ത മീന്‍ മറ്റെവിടെനിന്നോ കൊന്ടുവന്നതാണ്‌ ,
    ചെയ്ത ചേട്ടന്‍മാരെ ശരിക്കും കണ്ടു , വേണ്ടതു ചെയ്തു , ഇപ്പോള്‍ ഒരു കുഴപ്പവുമില്ല ,

    ഇതാണു മോനെ കേരളം

    ReplyDelete
  26. സു ,

    നിങ്ങളോടൊരിക്കലും

    പ്രതികരിക്കില്ലാന്നുകരുതിയതാണ്‌

    പ്ക്ഷെ ഇതു കണ്ട്‌

    "എവിടെ വേണമെങ്കിലും ജോലി കിട്ടും എന്നുള്ള ചിലര്‍, നല്ല ബുദ്ധിയുള്ളവര്‍, ഇന്നും കേരളത്തില്‍ത്തന്നെ പിടിച്ച് നില്‍ക്കുന്നുണ്ട്. അത് വീടിനോടും, കുടും‌ബത്തോടും ഉള്ള സ്നേഹമോ, നാടിനോടുള്ള അടുപ്പമോ ആയിരിക്കും"

    സഹിക്കുന്നില്ല

    ഈയിടെയായി വിടുവായിത്തം മാത്രം പറയുന്ന നിങ്ങള്‍

    ഇത്തരത്തിലുള്ള തരംതാണ വാക്കുകളും പറയാന്‍ തുടങ്ങിയോ? കഷ്ടം

    ( ഓ:ടോ : കൈപ്പള്ളി , ഇതിവിടെ ഇടേണ്ടിവന്നതില്‍ ഖേദിക്കുന്നു)

    ReplyDelete
  27. മുഴുവന്‍ എഴുതാന്‍ വിട്ടു ,


    ഗള്‍ഫില്‍ ജോലിചെയ്യുന്നവരും , മറ്റു വിദേശത്തുജോലിചെയ്യുന്നവരും നാടിനോടും കുടുമ്പത്തോടും തീരെ സ്നേഹമില്ലാത്തവരാണ്‌ അല്ലെ സു

    ReplyDelete
  28. കൈപ്പള്ളീ ന്നാലും സ്വന്തം നാട്ടീകാരടെ പൊങ്ങച്ചം അതും തിരോന്തരംകാരടെ പ്വങ്ങച്ചം വെളമ്പിയതിന്‌ കൊടുകൈ..

    അനുബന്ധമായ ഒരു കഥകേട്ടിരുന്നു. ഒരുത്തി അവളുടെ വീട്ടിലെ സാധനങ്ങളുടെ കണക്കുകള്‍ അറിയിക്കാനുപയോഗിച്ച പൊങ്ങച്ചകഥ.

    "എടീയേ ഇന്നലൊരു ചുണ്ടെലി മുകളിലെ പുതിയ ഫാനിന്റെ മോളീന്നും താഴെ ചാടീട്ട്‌ പുത്യേ ടീവീടെ മണ്ടേല്‍ കേറി. ഓടിച്ചപ്പോ അവന്‍ വാഷിംഗ്‌ മെഷീന്റെ ചോട്ടിലൂടെ ഫിഡ്‌ജിന്റെ അരികിലൂടെ വാക്വം ക്ലീനറിന്റെ കൊഴലീക്ക്‌ കേറി. അതോണാക്കിയപ്പം അത്‌ പാഞ്ഞുചെന്ന്‌ ഓവനില്‍ ഒളിച്ചു."

    ഇക്കഥ ഇവിടൊന്നും തീരൂല. അതോണ്ട്‌ നിറുത്തട്ടേ.

    ReplyDelete
  29. തറവാടീ, നിങ്ങളോട് ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ കൈപ്പള്ളി പറഞ്ഞ വാചകത്തിനുമാത്രമാണ് അഭിപ്രായം പറഞ്ഞത്. ഒരു അവസരം കിട്ടിയാല്‍, നാട് വിട്ട് പുറത്ത് പോകും എന്നാണ് കൈപ്പള്ളി പറഞ്ഞത്. അതിനുമറുപടിയായി, അവസരം കിട്ടിയാലും പുറത്ത് പോകാത്തവരും ഉണ്ടാകും, അവര്‍ക്ക്, ചിലപ്പോള്‍ അവസരത്തിനേക്കാളും, നാടിനോടും വീടിനോടും ഉള്ള സ്നേഹം ആവും കാരണം എന്നാണ് പറഞ്ഞത്. നാട്ടില്‍ നിന്ന് പോകുന്നവര്‍ക്ക് കുടുംബത്തോട് സ്നേഹമില്ല എന്നൊന്നും അതിനു അര്‍ത്ഥമില്ല. ഞാന്‍ പറഞ്ഞിട്ടുമില്ല.


    വൃത്തികെട്ട രീതിയിലുള്ള വ്യക്തിഹത്യ ഒഴിവാക്കുക. എന്തും പറയാമെന്നൊരു വിചാരം ഉണ്ടെങ്കില്‍ അത് നിര്‍ത്തുക.

    കഷ്ടം!

    ReplyDelete
  30. "എന്തും പറയാമെന്നൊരു വിചാരം ഉണ്ടെങ്കില്‍ അത് നിര്‍ത്തുക"

    ഇതൊന്നു മനസ്സിരുത്തി ഇവായിക്കുക , സ്വയം പകര്‍ത്തുക

    ReplyDelete
  31. "എന്തും പറയാമെന്നൊരു വിചാരം ഉണ്ടെങ്കില്‍ അത് നിര്‍ത്തുക"

    ഇതൊന്നു മനസ്സിരുത്തി ഇവായിക്കുക , ആദ്യം സ്വയം പകര്‍ത്തുക

    ReplyDelete
  32. ബൂലോകത്തിലെ ബഹുമാന്യരായിട്ടാണ് ഞാന്‍ തറവാടിയേയും സൂവിനേയും കാണുന്നത് . ആര് പറഞ്ഞതാണ് ശരി തെറ്റ് എന്ന് ചീകിയാല്‍ ഒരു എത്തും പിടുത്തവും കിട്ടില്ല കൈപ്പള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വിഷയത്തില്‍ നിന്ന് കാട് കയറി പോകുന്നു നിങ്ങള്‍ രണ്ടു പേരും .. പരസ്പരം വ്യക്തിഹത്യകള്‍ ഒഴുവാക്കുക

    ReplyDelete
  33. തറവാടി, സു.

    അങ്കം ഇവിടെ വേണ്ട. അല്പം മാറ്റി ദോ. ലവിടെങ്ങാനം മാറി നിന്നു പയറ്റു.

    ReplyDelete
  34. കൈപ്പള്ളീ :) വ്യക്തിഹത്യ ആയതുകൊണ്ടാണ് ഒരു മറുപടി കൊടുത്തത്. അത്രയേ ഉള്ളൂ.

    ReplyDelete
  35. 'ഞാനും ബീഗവും സാധാരണ പ്ലാസ്റ്റിക്ക്‌ ബാഗുകള്‍ കടയില്‍ നിന്നും വാങ്ങാറില്ല' ശരിക്കും തലകുനിക്കുന്നു കൈപ്പിള്ളി. ഞാന്‍ ഇവിടെ തുണി സഞ്ചി കൊണ്ടാണ്‌ കടയില്‍ പോകാറ്‌.പക്ഷെ നാട്ടില്‍ പോയാല്‍ എനിക്കതിനു പറ്റാറില്ല. മുമ്പൊരിക്കല്‍ നിങ്ങള്‍ കടലാസു മാസികകള്‍ക്കു പകരം ഓണ്‍ ലൈന്‍ മാസികകള്‍ പ്രിഫര്‍ ചൈയതത്‌ എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്‌. . ഐ ആം പ്രൗഡ്‌ ഓഫ്‌ യു. എനിക്കും മരങ്ങള്‍ വെട്ടിവീഴുന്നത്‌ ഇഷ്ടമില്ല.

    ReplyDelete
  36. ഒരു കാര്യം പറഞ്ഞിട്ട് ഞാന്‍ ഇത് അവസാനിപ്പിക്കുന്നു. ഈ കഴുത്തില്‍ Tag തൂക്കി നടക്കുന്ന എത്ര പേര്‍ കേരളത്തിന്റെ ഭാഷ മുദ്രണ സംവിധാനത്തിനു എന്തെങ്കിലും ചെയ്തിട്ടുണ്ട്? At least ചയവാങ്ങാനെങ്കിലും പോയിറ്റുണ്ട് എന്നു IT ഗുരുക്കന്മാര്‍ ഒന്നു പറഞ്ഞു തരാമോ. അറിയാത്തതു കൊണ്ടാണേ.

    ഈ മേഖലയില്‍ കര്യമാത്രപ്രസക്തമായ സംഭാവന നടത്തിയവരെല്ലാം പ്രവാസി മലയാളിയളാണു് എന്നാണു എന്റെ അറിവ്.

    നമ്മുടെ ഭാഷക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ട് നിവര്‍ന്ന് നടക്കു, ഞാന്‍ അവരെ നമിക്കാം.

    എല്ലാ ജോലിക്കും ഒരു passion ഉണ്ടാവണം. Drive ഉണ്ടാവണം. Destination ഉണ്ടാവണം. കുറഞ്ഞ പക്ഷം 5% സമയമെങ്കിലും ഇവര്‍ മലയാള ഭാഷ മുദ്രണത്തിനൊ ജനകീയമായ open source softwareനോ ചിലവാക്കിയിരുന്നു എങ്കില്‍ സമധാനിക്കാമായിരുന്നു. വല്ലാത്ത വിഷമം കൊണ്ടു പറഞ്ഞു പോയതാണു പലതും. അനിയന്മാര്‍ എല്ലാം ബുദ്ധിയും കഴിവും ഉള്ളവരാണു. വല്ലവനും വേണ്ടി software നിര്മിക്കുന്ന കൂട്ടത്തില്‍ മലയാളത്തിനും കേരളത്തിനും വേണ്ടിയും എന്തെങ്കിലും ചെയ്യു. നന്ദി. നമസ്കാരം

    ReplyDelete
  37. നിങ്ങളൊക്കെ കൂടി ഞങ്ങടെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിയിരിക്കുകയാ? :-(

    (പള്‍പ്പ്‌ ആന്റ്‌ പേപ്പര്‍ വ്യവസായത്തില്‍ മഷിനറിയും ഓട്ടോമേഷനുമായി 80% ബിസിനസ്സ്‌ ചെയ്യുന്ന ഒരു ഗ്രൂപ്പാണ്‌ എനിക്ക്‌ ശമ്പളം തരുന്നത്‌.)

    ReplyDelete
  38. കൈപ്പള്ളീ,
    താങ്കളുടെ പൊങ്ങച്ചത്തെക്കുറിച്ചുള്ള ലേഖനം നന്നായി. പക്ഷെ അതിലുള്ള ചില പ്രയോഗങ്ങള്‍ താങ്കള്‍ക്കു നേരെ തന്നെയാണ്‌ വിരല്‍ ചൂണ്ടുന്നത്‌ എന്നൊരു കുഴപ്പം കാണുന്നു. ലോക്കല്‍ മല്ലൂസിന്റെ ജാഡയെക്കാള്‍ (പൊങ്ങച്ചത്തെക്കാള്‍)എത്രയോ ഇരട്ടി പൊങ്ങച്ചമുള്ള കൈപ്പള്ളി ഇങ്ങനെ ഒരു അബദ്ധം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
    സ്വന്തം ബെഡ്‌ റൂമില്‍നിന്നും ബാത്രൂമിലേക്കുപോകാന്‍പോലും ചിക്കിലി(ഡാളര്‍) ചിലവാക്കി വാങ്ങിയ ഗ്ലോബല്‍ പൊസിഷനിങ്ങ്‌ സംവിധാനം ഉപയൊഗിക്കുമെന്ന് പറയാന്‍ സാധ്യതയുള്ള ബൂലൊകത്തെ ഒരേയൊരു പൊങ്ങച്ചക്കാരനാണ്‌ കൈപ്പള്ളി. കാറുകളായാലും,ക്യാമറകളായാലും കൈപ്പള്ളിക്കു കൊടുത്തതിനു ശേഷമുള്ള തിരവുകളെ സായിപ്പിനുപോലും കിട്ടു.
    അല്‍പ്പത്വത്തിന്റേയും, പൊങ്ങച്ചത്തിന്റെയും കോമാളി വേഷം കെട്ടിയാടുന്ന കൈപ്പള്ളിയാണോ പാവം "ഐടി കൂലിപ്പണിക്കാരുടെ" നാടയില്‍ കേറിപ്പിടിച്ച്‌ മാത്രുകാപുരുഷനാകുന്നത്‌ ? കേരളം മുഴുവനായി മലയാളിയുടെ പൊങ്ങച്ചം അരിച്ചുപെറുക്കുന്ന കൈപ്പള്ളിയോട്‌ യോജിക്കുന്നുണ്ടെങ്കിലും, സ്വന്തം മനസ്സിനകത്തുകൂടി ഒരു പൊങ്ങച്ച വേട്ട നടത്തുന്നത്‌ ഉചിതമായിരിക്കുമെന്ന് അഭ്യര്‍ഥിക്കട്ടെ.

    ReplyDelete
  39. മുരളി:
    ഹ ഹ ഹ
    അതു കലക്കി.

    എപ്പം ഇറങ്ങി? കാണാനില്ലായിരുന്നല്ലെ കുറേനാളായിട്ട്?

    Technolgy exposure ചിലര്‍ ആവശ്യപെടുമ്പോള്‍ കൊടുക്കുന്നത് പൊങ്ങച്ചമാണെന്നു തോന്നുന്നത്. തലയില്‍ ആള്‍ താമസമില്ലാത്തതു കൊണ്ടാണു.

    ഈ GPSഉം Sattelite imagingഉം വെച്ച് ചേട്ടന്റെ വിടും ജോലിസ്ഥലവും എല്ലാം കണ്ടുപിടിച്ചതുകൊണ്ടാണോ ഈ കലിപ്പ്?

    ഇനി ഇപ്പോള്‍ എനിക്കറിയാവുന്നു പുതുമയുള്ള് എന്ത് പറഞ്ഞാലും അതു പോങ്ങച്ചമാകും. അതുകൊണ്ടു അതൊന്നും ഇനി പറയുന്നില്ല.

    ReplyDelete
  40. തിരോന്തോരത്ത് വന്നു ആട്ടോക്കാരനോടു “മസ്കോട്ട്” ഹൊട്ടല്‍ അന്വേഷിക്കുന്നത് പൊങ്ങച്ചത്തിന്റെ പരിധിയില്‍ വരുമോ?

    ReplyDelete
  41. പൊങ്ങച്ചത്തെപ്പറ്റിയുള്ള പോസ്റ്റും കമന്റുകളും രസകരമായി തോന്നിയത് കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. ആപേക്ഷികമായ ഒരു തോന്നലാണ് പൊങ്ങച്ചം എന്ന് തോന്നുന്നു.
    ഉദാഹരണത്തിനു ആഷയുടെ കമന്റില്‍ പേരു ചോദിച്ച വ്യക്തി തന്റെ പേര് ഡോക്ടര്‍ ശൈലേഷ് എന്ന് മൊഴിഞ്ഞത് പൊങ്ങച്ചം മൂലമാണെന്ന് ധരിച്ചിരിക്കുന്നു. അദ്ദേഹത്തോട് പേര് ചോദിക്കാനുണ്ടായ സാഹചര്യവും, അതിന് ആ വ്യക്തി മറുപടി പറഞ്ഞ രീതിയും അറിഞ്ഞാല്‍ മാത്രമല്ലേ പൊങ്ങച്ചക്കാരനാണോ അല്ലയോ എന്നറിയാന്‍ കഴിയു?
    എനിക്കിയിടെ ഒരു രസകരമായ അനുഭവം ഉണ്ടായി. ഒരു ഹര്‍ത്താല്‍ ദിനത്തില്‍
    എന്റെ മകളുടെ സ്കൂളില്‍ ക്ലാസ് ഉണ്ടോ ഇല്ലയോ എന്നറിയാന്‍ ഫോണില്‍ വിളിച്ചു; ഉമ്മച്ചി എന്നു എല്ലാവരും വിളിക്കുന്ന ആയ ആയിരുന്നു ഫോണ്‍ എടുത്തത്; എന്നെ അവര്‍ക്കു നല്ല പരിചയം ഉണ്ട് എന്ന ധാരണയില്‍, “ഞാന്‍ മണിയാണ്, ഇന്നു അവുധിയാണോ-“
    എന്റെ വാക്കുകള്‍ മുഴുമിപ്പിക്കുന്നതിനു മുന്‍പേ: “മണിയാണോ? എടാ മണീ നീ ഇങ്ങോട്ട് വേഗം വാ. രണ്ട് ചാക്ക് പഞ്ചസാ‍ര ഉടനെ എത്തിക്കണം“ എന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. എനിക്കൊന്നും മനസ്സിലായില്ല. പിറ്റേന്ന് മോളെ ക്ലാസില്‍ എത്തിച്ചപ്പോള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എന്റടുത്ത് വന്നു. ഉമ്മച്ചിയും കൂടെ ഉണ്ട്. “സാര്‍ ക്ഷമിക്കണം, ആളറിയാതെ പറ്റിയതാ. ഇവിടത്തെ പ്യൂണ്‍ മണി ആണ് വിളിച്ചതെന്നാ ഉമ്മച്ചി കരുതിയത്. അവനെ ക്കാത്ത് വിഷമിച്ചിരുന്ന സമയത്താണ് സാര്‍ വിളിച്ചത്. സാര്‍ പ്രൊഫസര്‍ മണിയെന്നോ ഡോക്ടര്‍ മണിയെന്നോ പറയാതിരുന്നത് കൊണ്ട് പറ്റിപ്പോയതാ” പ്രിന്‍സിപ്പല്‍ന്റെ ന്യായീകരണം.

    Identify ചെയ്യേണ്ടുന്ന അവസരത്തില്‍ പ്രൊഫഷണോ, അക്കാദമിക്ക് യോഗ്യതയോ പറയുന്നത് പൊങ്ങച്ചമാണെന്ന് എനിക്കു തോന്നുന്നില്ല.
    അതുപോലെ identity card കഴുത്തില്‍ അണിയുന്നത് പൊങ്ങച്ചത്തിന്റെ അതിപ്രസരം ആണെന്നും അഭിപ്രായം ഇല്ല. എവിടേങ്കിലും വച്ച് മറന്നു പോകാതിരിക്കാന്‍ കഴുത്തില്‍ തന്നെ അണിഞ്ഞിരുന്നവരും കൈപ്പള്ളി കണ്ടവരുടെ കൂട്ടത്തില്‍ കാണില്ലേ?
    -മറ്റൊരു പൊങ്ങച്ചക്കാരന്‍

    ReplyDelete
  42. മണി,
    Identify ചെയ്യേണ്ടുന്ന അവസരത്തില്‍ പ്രൊഫഷണോ, അക്കാദമിക്ക് യോഗ്യതയോ പറയുന്നത് പൊങ്ങച്ചമാണെന്ന് എനിക്കു തോന്നുന്നില്ല.
    അങ്ങനെ ഐഡന്റിഫൈ ചെയ്യേണ്ട ഒരു സന്ദര്‍ഭത്തില്‍ ആയിരുന്നില്ല അദ്ദേഹമത് പറഞ്ഞത്. അത് കൊണ്ടാണ് എനിക്കത് പൊങ്ങച്ചമായി തോന്നിയതും.

    ReplyDelete
  43. കൈപ്പള്ളിയുടെ ഈ പോസ്റ്റ്‌ നേരത്തേ കണ്ടിരുന്നു. ഐ ഡി ടാഗ്‌ പ്രതികരിക്കാന്‍ മാത്രം അത്യാവശ്യമുള്ള കാര്യമാണെന്ന് തോന്നാത്തതുകൊണ്ട്‌ കമന്റാതെ പോയെന്നേയുള്ളു.

    കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ നാട്ടിലുണ്ടായിരുന്നു. ഒരാളെ കാണാന്‍ പങ്കജ്‌ ഹോട്ടലില്‍ പോയതാണ്‌. ലോബിയില്‍ ഐഡി ടാഗ്‌ തൂക്കി നാലഞ്ചു പേര്‍ നില്‍ക്കുന്നത്‌ കണ്ട്‌ ജീവനക്കാരെന്നു കരുതി സംസാരിച്ചു തുടങ്ങിയപ്പോഴാണ്‌ അബദ്ധം മനസ്സിലായത്‌. ഒരു കാര്‍ഡ്‌ പ്രിന്റര്‍ വാങ്ങി വച്ചിട്ട്‌ ഫോട്ടോക്കോപ്പിക്കട പോലെ ഒന്നു തുടങ്ങിയാല്‍ തരക്കേടില്ലാത്ത കച്ചവടം നടക്കുമല്ലോ എന്ന് ഓര്‍ത്തു പോയി.

    പണ്ടുകാലത്ത്‌ ഈ ഐഡി ഇല്ലായിരുന്നല്ലോ, അപ്പോള്‍ നമ്പൂതിരിമാര്‍ അറയുടെയും നിരയുടെയും ഒക്കെ വലിയ വലിയ താക്കോല്‍ക്കൂട്ടം അരയില്‍ തിരുകിയാണ്‌ നടന്നിരുന്നത്‌. അങ്ങനെ ഇരിക്കുമ്പോള്‍ മുട്ടസ്സു നമ്പൂതിരി പൂരപ്പാറമ്പില്‍ വന്നത്‌ ഇരുമ്പിന്റെ വലിയ അഞ്ചാറു കഷണവുമായാണ്‌. ഇതെന്തെന്നു ചോദിച്ചവരോടൊക്കെ ഇങ്ങനെ പറഞ്ഞു.

    "പൂരമാണെന്നു കേട്ടപ്പോ വേഗമിങ്ങട്‌ പോന്നു, വരണ വഴീല്‍ കൊല്ലനെ കണ്ട്‌ ഇതങ്ങ്ട്‌ കൊടുത്ത്‌ താക്കോല്‍ പണിയിക്കാനുള്ള സാവകാശം കിട്ടിയില്യാ."


    ഇതൊക്കെ കാലത്തിന്റെ മാറ്റങ്ങളാണെന്നേ, പോയിക്കോളും. ഈ നാട്ടിലൊക്കെ എല്ലാ പണിസ്ഥലത്തും ഐഡി കാര്‍ഡ്‌ ഉള്ളതുകൊണ്ട്‌ ആരും ട്രാന്‍സ്പോര്‍ട്ട്‌ ബസ്സ്‌ പോലെ വഴിയേ ബോര്‍ഡും തൂക്കി നടക്കാറില്ല. ഇതുമിട്ട്‌ ഹോട്ടലില്‍ പോയി ഇരുന്നാല്‍
    ഉറപ്പായും ആരെങ്കിലും "ഡേയ്‌ രണ്ടു ചായ" എന്നു പറയും

    ReplyDelete
  44. ഞങ്ങള നാട്ടില്‍ electrician പണി ചെയ്യുന്ന ഒരു പയ്യനുണ്ട്. അവനു് രാത്രി technoparkല്‍ data entry പണിയാണു് side business.

    അവന്‍ കുളിക്കുമ്പോള്‍ പോലും ഈ സാധനം അഴിച്ച് മാറ്റിവെക്കാറില്ല. എപ്പോഴാണീ Data entry emergency വരുന്നത്ത് എന്നു പറയാന്‍ പറ്റില്ലല്ലോ.

    കല്ല്യാണത്തിനും അടിയന്തരത്തിനും ഈ കോപ്പ് കഴുത്തില്‍ ഇട്ടാട്ടി ആട്ടി കയറി വരുന്നവനെ എന്തു പറയും?

    ടാഗില്ല് നോക്കി ഇങ്ങനെ സ്വീകരിക്കണോ?
    "ഓഹ് Data operator Mr. ചെല്ലപ്പാന്‍, please come in..."

    ReplyDelete
  45. കൈപ്ലീ,

    പൊങ്ങച്ചത്തെപ്പറ്റി വായിച്ചപ്പോള്‍ എനിക്കുണ്ടായ ഒരനുഭവം ഓര്‍മ്മ വന്നു.

    അറുപതുകളുടെ ഉത്തരാര്‍ദ്ധം. ഞാനന്നു കാലടി ശങ്കരാ കോളേജില്‍ വിദ്യാര്‍ത്ഥി. കാഞ്ഞൂര്‍ ബസ് സ്റ്റാന്റില്‍ കോളേജിലേക്കു പോകാന്‍ ബസ്സു കാത്തു നില്‍ക്കുകയാണു.

    മാര്‍ച്ചു മാസത്തിലെ ചൂടില്‍ രാവിലെ 9 മണിയേ ആയിട്ടുള്ളുവെങ്കിലും എല്ലാവരും വിയര്‍ത്തൊലിക്കുന്നു.

    അപ്പോഴുണ്ട് ത്രീപീസ് സൂട്ടു ധരിച്ച ഒരു യുവാവും കൂടെ സാദാ മുണ്ടും കുപ്പായങ്ങളുമിട്ട കുറെ പേരും. ബോംബേയില്‍ സ്റ്റെനോ ആണു സൂട്ടിട്ട കക്ഷി. കൂടെയുള്ളവര്‍ ബന്ധുക്കളും.

    അന്വേഴിച്ചപ്പോള്‍ മനസ്സിലായി പെണ്ണുകാണാന്‍ പോകുകയാണെന്നു.

    ബസ്സു വന്നു. ആ ബസ്സില്‍ ആ സംഘവും കയറി.

    പൊങ്ങച്ചം, പൊങ്ങച്ചം!

    ഏതായാലും പിന്നീടറിഞ്ഞു ആ പൊങ്ങച്ചത്തില്‍ തല കറങ്ങി വീണു പെണ്ണ് എന്നു.

    അവള്‍ അയാളുടെ നല്ല പകുതിയായി.

    കൃത്യം പത്തുമാസം തികയാന്‍ കാത്തിരുന്നുവോ എന്നറിയില്ല പേറും കഴിഞ്ഞു.

    ReplyDelete
  46. തിരുവന്ന്തരം മെഡിയ്‌ക്കല്‍ കോളേജിള്ല്‍ കണട്ത്- ജൂനിയര്‍ ഡാക്കിട്ടര്‍/ പിള്ളേര്‍ സ്റ്റതോസ്കോപ്പ് (മണപ്പിച്ചു നോക്കുന്ന കുഴല്‍ ) കഴുത്തിലിട്ടു മാത്രമേ ക്യാന്‍റിനില്‍ പോകയുള്ളു.ബാംങ്കില്‍ പോകയുള്ളു.
    പാസ്സ്ഞ്ചര്‍ ട്രെനില്‍ കണ്ട്ത്- ഓഫീസ്സില്‍ പോകുന്നവര്‍ ശമ്പള പരിഷ്ക്കരണം, ഡിയെ,റ്റി എ , പ്രോവിഡന്‍ ഫണ്‌ഡ് മുതലായ ഓഫീസ് ജല്പ്പനങ്ങള്‍ -പാവം ജനം കെള്‍ക്കവിളമ്പി രസിയ്‌ക്കുന്നു.
    പാവം ജനം - ടിയ്ക്കറ്റ് കിട്ടാന്‍ , അല്ലങ്കില്‍ അതിന്‍റെ ബാക്കി കിട്ടാന്‍ ട്രാന്‍സ്പ്പോര്‍ട്ട് കണ്‌ണ്ടറ്ററെ - സാര്‍ ,സാര്‍ എന്നു വിളിയ്‌ക്കണം.(എവിടെ പഠിപ്പിച്ച സാറോ എന്തോ?)
    അമേരിയ്‌ക്കന്‍ ഐ.ടി.പിള്ളേര്‍ ബര്‍മ്മൂഡയും ടീ ഷര്‍ട്ടു മിട്ട് പണ്ടു നെഷ്സറിയില്‍ പോയമാതിരിയെ നാട്ടില്‍ നടക്കു.
    കാള്‍ സെന്‍ററിലേ കൊച്ച് ട്രൈനല്‍ കയറിയാല്‍ പിന്നെ ഉറങ്ങും‌മ്പോഴും എസ്.എം.എസ്- കളിച്ചു കൊണ്ടിരിയ്‌ക്കും.
    പാവം ഇവറ്റകള്‍‌ക്കൊക്ക തീറ്റയുണ്ടാക്കുന്ന കര്‍ഷകന്‍ ആത്‌മഹത്യയ ചെയ്‌തുകൊണ്‍ടിരിയ്‌ക്കും.അതാണ` കേരളം.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..