Thursday, March 29, 2007

വീണ്ടും സന്ദര്‍ശിക്കും വരൈ.....

നമ്മുടെ നാട്ടിന്റെ കൊച്ചും വലുതുമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനും അതേകുറിച്ച് പഠിക്കാനും നാം തന്നെ തയ്യാറാകണം. റഹസ്യമായി മൂടിവെക്കേണ്ട കാര്യമില്ല.
മലയാളികള്‍ക്ക് പണ്ടേ പരാമര്‍ശം ഇഷ്ടപ്പെടാത്തവരാണു് എന്നറിയാം.
സമൂഹത്തെ പരാമര്‍ശിച്ചാല്‍ പരാമര്‍ശിക്കുന്നവനെ പരാമര്‍ശിക്കും. അല്ലെങ്കില്‍ അവനോടു പരിഹാരങ്ങള്‍ ചെയ്യാന്‍ പറയും. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യില്ല. മേന്മകള്‍ കൊട്ടിഘോഷിച്ചാല്‍ തിന്മകള്‍ തന്നത്താനെ തിരുത്തപ്പെടുകയില്ല.

വികസനമുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങ് ബങ്ക്ളൂരിലേയും, ഹൈദെറബാദിലേയും, ചിറപ്പൂഞ്ജിയുടേയും കാര്യം പറയും.

എനിക്ക്, മുടിവെട്ടിയത് മോശമാണോ നല്ലതാണോ എന്ന് പറയാനറിയാം. എന്റെ കൈയില്‍ കത്രിക തന്നിട്ട് മുടി വെട്ടാന്‍ പറയരുത്.

പിന്നെ എനിക്ക് ഒന്നും തലോടി പറയാന്‍ അറിയില്ല ചിലപ്പോഴ് ഇത്തിരി കൂടിപ്പോയി എന്നിരിക്കും. അത് എന്റെ ഒരു ഇതാണു്. യേത്? നിങ്ങള്‍ അതു കാര്യമായിട്ടെടുക്കണ്ട.

പിന്നെ ഈ കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്നു കൊട്ടികളിക്കലല്ല engineering. വല്ലതും ചെയ്യണമെങ്കിലും വെളിയില്‍ (വിദേശത്തു) നിന്നും പൈയ്യന്മാരെ കൊണ്ടു വരണം എന്നും ഇപ്പോഴ് മനസിലായി. ഇവുടുത്ത പയ്യന്മാരെ പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ materials പോലും കിട്ടില്ല. കൊണ്ടുവരാനാണെങ്കില്‍ മാസത്തില്‍ നാലും അഞ്ജും ഹര്‍ത്താലുകള്‍. ഗദാഗദ പ്രശ്നം. വെള്ളത്തിന്റെ പ്രശ്നം. കറണ്ടിന്റെ പ്രശ്നം. മലിനീകരണ പ്രശ്നം. പ്രശ്നം. പ്രശ്നം. പ്രശ്നം. പ്രശ്നം !!!!!

കാശും മുടക്കി നേതാക്കളേയും "കണ്ട്". പിന്നെ തൊഴിലാളികള്‍. അവരുടെ തൊഴികള്‍ ഏല്ക്കാനുള്ള ശേഷിയും വേണം. അവസാനം കഷ്ടപ്പെട്ടുണ്ടാക്കിയതെല്ലാം വെള്ളത്തിലാകും.

ലാഭ നഷ്ടം നോക്കാതെ ദേശസ്നേഹം മൂത്ത് ഇവിടെന്തെങ്കിലും കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നതാണു്. ഇനിയും അലോച്ചിക്കേണ്ടിയിരിക്കുന്നു.

എന്തായാലും കേരള സന്ദര്‍ശനം വളരെ രസകരമായിരുന്നു. പലതും പഠിച്ച്. അരോ കമന്റിയത് ശരിയാണു. കേരളത്തിനു ഇനിയും ഒരു 15 വര്‍ഷമെങ്കിലും വേണം.

ഞാന്‍ എഴുതിയതാണു് നിങ്ങള്‍ക്ക് സഹിക്കാനാവത്തതെങ്കില്‍, നാടിനു് വെളിവുണ്ടാവട്ടെ എന്നു ആഗ്രഹിച്ചുകൊണ്ടു നിര്‍ത്തുന്നു.

17 comments:

 1. വീണ്ടും സന്ദര്‍ശിക്കും വരൈ.....

  ReplyDelete
 2. നാടിനെക്കുറിച്ചു വായിച്ചപ്പോള്‍ ഓര്‍ത്ത ഒരു കാര്യം. വസന്തകാലത്തിന്റെ വരവ് അറിയിച്ചുകൊണ്ട് ജപ്പാനിലെ പ്രസിദ്ധമായ ‘സക്കുറ’ഫെസ്റ്റിവല്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. ശൈത്യകാലത്ത് ഇല പൊഴിച്ചു നില്‍ക്കുന്ന ‘ചെറി ബ്ലോസം’മരങ്ങള്‍ പൂവിടുന്നതിനോട് അനുബന്ധിച്ചാണു ഇതു ആഘോഷിക്കുന്നത്. ജപ്പാനില്‍ ഉടനീളം പാതയുടെ ഇരുവശങ്ങളിലും, പാര്‍ക്കുകളിലും, കെട്ടിടങ്ങളുടെ മുന്‍ഭാഗത്തുമെല്ലാം ചെറി ബ്ലോസ്സം കാഴ്ച്ചയുടെ മായാപ്രപജ്ഞമൊരുക്കും. പത്തോ പതിനന്‍ജോ ദിവസം മാത്രം ആയുസുള്ള ഈ പുഷ്പക്കൂട്ടങ്ങളെ കാണുവാന്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും സഞ്ചാരികള്‍ എത്തും.

  ഇതേ സമയത്ത് തന്നെ നമ്മുടെ നാട്ടില്‍ പൂത്തുലയുന്ന കണീക്കൊന്നകളെ ഓര്‍ത്തു പോയി. കാഴ്ച്ചയുടെ ഉത്സവമായ കൊന്നപ്പൂക്കളുടെ നാലയലത്തു വരില്ല ജാപ്പനീസ് ചെറി ബ്ലോസം. കേരളത്തിന്റെ തെക്കു വടക്കു നീണ്ടു കിടക്കുന്ന ഒരു ഹൈവെ! അതിന്റെ ഓരങ്ങളിലും ഡിവൈഡറുകളിലും പൂത്തു നില്‍ക്കുന്ന കണിക്കോന്നകള്‍! ഈ അഭൌമ കാഴ്ച്ച ആസ്വദിക്കാന്‍ മാത്രം ആയിരങ്ങള്‍ നാട്ടില്‍ പറന്നെത്തും.‍

  ReplyDelete
 3. കൈപ്പള്ളീ :) കണ്ടെത്തിയ കാര്യങ്ങള്‍ക്കൊക്കെ വേണ്ടിയുള്ള പുരോഗതിക്ക് വേണ്ടി എന്തുചെയ്യാനാവും എന്ന്, അടുത്ത വരവാകുമ്പോഴേക്കും തീരുമാനിച്ചുറപ്പിക്കണേ. എല്ലാ പ്രാവശ്യവും വന്ന്, അങ്ങനെ ആവരുതായിരുന്നു, അത് തീരെ ശരിയായില്ല, നാട് നന്നാവണം എന്നൊക്കെപ്പറഞ്ഞ് പോകാനിട വരല്ലേ.

  റ്റാറ്റാ... ബൈ ബൈ...സീ യൂ...

  ReplyDelete
 4. കൈപ്പള്ളി ഗള്‍ഫിലെത്തിയാലെ ഇനീതെല്ലാം വായിക്കൂ എന്നറിയാം ഞാന്‍ മുന്‍പത്തെ പോസ്റ്റിലിട്ടത് ഇവിടേയും ഇടുന്നു കാരണം അതു കൈപ്പള്ളി കണ്ടില്ലെങ്കിലോ ??? യേത്

  കൈപ്പള്ളിയുടെ കമന്‍റ് വായിച്ചു സന്തോഷം, താങ്ങിയത് മതിയെന്ന് , താങ്ങിയെന്നത് ശരിയാണ് അതിനതിന്‍റേതായ കാരണങ്ങള്‍ കാണും അതു വിശദമാക്കേണ്ടത് എന്‍റെ ബാധ്യതയാണല്ലോ ഇതില്‍ വ്യക്തിപരമായ ചില സം‌വാദവിഷയവും സ്വാഭാവികമായും വരും
  ആദ്യമാദ്യം കൈപ്പള്ളിയോടെനിക്ക് വലിയ ബഹുമാനമായിരുന്നു കാരണം കൈപ്പള്ളിയുടെ ഭാഷയില്‍ പറഞ്ഞാല്‍ തലയില്‍ കൈപ്പള്ളിയുടെ തലയില്‍ ആരെല്ലാമോ താമസിക്കുന്നുണ്ട് എന്നറിഞ്ഞതിനാല്‍ പയ്യെ പയ്യെ കൈപ്പള്ളി തന്‍പ്രമാണിത്വം കാണിക്കാന്‍ തുടങ്ങി അതിനെതിരെ ഞാന്‍ പ്രതികരിച്ചു അതുപിന്നെ വ്യക്തിഹത്യവരെ എത്തി ഇതെല്ലാം വായിക്കുന്ന ബൂലോകത്തെ നല്ല സുഹൃത്തുക്കള്‍ ചാറ്റ് വഴിയും നേരിട്ടും കൈപ്പള്ളി എന്ന വ്യക്തിയുടെ നല്ല മനസ്സ് എനിക്ക് കാണിച്ചു തന്നു .. മാത്രമല്ല കൈപ്പള്ളി തന്നെ എനിക്കയച്ച മെയിലില്‍ എന്‍റെ ധാരണകളെ തിരുത്തി ( ഞാന്‍ കരുതിയത് കൈപ്പള്ളി വലിയ പണക്കാരന്‍റെ പുത്രനായി ജനിച്ചതിനാലാണ് പാവപ്പെട്ടവന്‍റെ മനസ്സറിയാതെ സംസാരിക്കുന്നത് എന്ന് ഇങ്ങനെ തോന്നാന്‍ കാരണം മാഹരാഷ്ട്രയിലെ ദളിതനായ എഴുത്തുക്കാരന്‍റെ ഗെയ്ഗവാദിനെ കുറിച്ചുവന്നൊരു കൂടികാഴ്ച്ച ഞാനെന്‍റെ ബ്ലോഗില്‍ പോസ്റ്റാക്കിയത് കൈപ്പള്ളിക്ക് മെയില്‍ വഴി അയച്ചതിന് ദേഷ്യത്തോടെ സംസാരിച്ചു അതുവഴി ഞാന്‍ മനസ്സിലാക്കിയത് പാവപ്പെട്ടവനോട് പുച്ഛമാണന്നായിരുന്നു എന്നാല്‍ കൈപ്പള്ളി എനിക്കുവേണ്ടി നല്ലതാണ് പറയുന്നത് എന്ന് ശ്രിജിത്തിനുള്ള ഇംഗ്ലീഷിലുള്ള കൈപ്പള്ളിയുടെ കമന്‍റ് കണ്ടപ്പോഴാണ് ഞാന്‍ മന്‍സ്സിലാക്കിയത് .. പലര്‍ക്കും മെയില്‍ അയച്ചാല്‍ ലോനപ്പന് സംഭവിച്ചത് പോലെ എനിക്ക് സംഭവിക്കരുതന്ന് കൈപ്പള്ളി ആഗ്രഹിച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി . പിന്നീട് ഞാന്‍ അയച്ച വ്യക്തിപരമായ മെയിലിന് കൈപ്പള്ളിയില്‍ നിന്ന് നല്ല മറുപടി കിട്ടി മാത്രമല്ല കുറച്ചു വര്‍ഷം മുന്‍പുവരെ കൈപ്പള്ളി ഒത്തിരി സാമ്പത്തിക ബുദ്ധിമുട്ടുസഹനങ്ങള്‍ക്ക് ശേഷമാണ് സ്വന്തമായ കഠിന പ്രയത്നഫലമായി ഇന്നത്തെ നിലയില്‍ എത്തിയതെന്നും . അതില്‍ എനിക്ക് കൈപ്പള്ളിയോട് സഹാനുഭൂതി തോന്നി .. ഞാന്‍ അമിതബച്ചനെ വളരെയധികം ആദരവോടെ കാണുന്നവനാണ് കാരണം അദ്ദേഹത്തിനെ അഭിനയമല്ല മറിച്ച് അദ്ദേഹത്തിനെ ആത്മവിശ്വാസം .ഒത്തിരി ശാരീരിക മാനസ്സിക സമ്പത്തിക വിഷമ ഘട്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് സമൂഹത്തിന്‍റെ അത്യുന്നതിയില്‍ എത്തിയ മഹാന്‍ എന്ന നിലയില്‍ ... ഇവരോടെല്ലാം കാണുന്ന ആരാധനാ മനോഭാവം പുലര്‍ത്താന്‍ കാരണം ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞാനും വളരുന്നത് ഈ കാരണത്താലെല്ലാം തന്നെ കൈപ്പള്ളിയോടും എനിക്ക് ആരാധനാ മനോഭാവം ഉണ്ടായി ഇതേ മനോഭാവം തന്നെയാണ് എനിക്ക് സതീശ് മാക്കോത്തിനോടും ഉള്ളത്
  പിന്നെ താങ്ങിയ രാജ്യത്തിന്‍റെ വികസനോന്മുഖമായൊരു വിഷയം ചര്‍ച്ചക്ക് വന്നപ്പോള്‍ തിര്‍ച്ചയായും ഞാന്‍ താങ്കളെ പിന്താങ്ങി ഈ വിഷയം മറ്റാര്‍ കൊണ്ടുവന്നാലും അവനെ പിന്താങ്ങി അവിടെ കൈപ്പള്ളിയാണ് എതിര്‍ക്കാന്‍ വന്നതെങ്കില്‍ മാന്യമായി എതിര്‍ക്കുകയും ചെയ്യും, കൈപ്പള്ളി ഐ.ടിക്കാരുടെ ഐ.ഡി പ്രശ്നം ചര്‍ച്ച ചെയ്ത പോസ്റ്റില്‍ എന്‍റെ കമന്‍റ് നോക്കൂ ... അതൊരിക്കലും കൈപ്പള്ളിക്ക് അനുകൂലമല്ല എല്ലാം കൂലിവേല തന്നെ അമേരിക്കന്‍ പ്രസിഡന്‍റ് പോലും കൂലി വേലചെയ്യുന്നു ... നല്ല വിഷയം ആരിട്ടാലും അതിനെ താങ്ങും ഇഷ്ടമല്ലാത്തതിനെ വായിച്ച് തള്ളും അത്രതന്നെ എന്‍റെ താങ്ങള്‍ കണ്ട് താങ്കളുടെ മൂട് താങ്ങിയാണ് എന്നര്‍ത്ഥമാക്കിയതെങ്കില്‍ താങ്കള്‍ക്ക് തെറ്റി , താങ്കളുടെ കേരള സന്ദര്‍ശനത്തില്‍ പറഞ്ഞ പലതും ഞാന്‍ പറയേണ്ടതായിരുന്നു 1995 ല്‍ ഞാനിങ്ങ് ഗള്‍ഫിലേക്ക് വരുന്നത് വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കാനഡൈറ്റ് മെംബറായിരുന്നു ഞാന്‍ ഒട്ടുമിക്ക സമര പരിപാടികള്‍ക്കും ഞാന്‍ സജീവായി പങ്കെടുത്തിട്ടുമുണ്ട് താങ്കളുടെ നാട്ടുക്കാരന്‍ കണിയാപുരം രാമചന്ദ്ര സഖാവുമായി വ്യക്തിപരമായി തന്നെ സം‌വദിച്ചിട്ടുമുണ്ട് ( അന്തരിച്ച സഖാവ് കൊളാടി ഗോവിന്ദന്‍റെ സാന്നിത്യത്തില്‍ ) പാര്‍ട്ടിക്ക് വെളിയില്‍ സാമൂഹികമായ ഒത്തിരി കര്‍മ്മപരിപാടികളില്‍ സജീവമായി പങ്കെടുത്തിട്ടുമുണ്ട് താങ്കള്‍ ഇപ്പോള്‍ എഴുതിയത് പണ്ട് ഞാനതിനെതിരെ പ്രവര്‍ത്തിച്ചതിന്‍റെ ഒരു ഭാഗം മാത്രം അതുകൊണ്ടാണ് താങ്കളുടെ കേരള സന്ദര്‍ശനത്തെ പ്രോത്സാഹിപ്പിച്ചത് , താങ്കളുടെ ചന്തം കണ്ടാണന്ന് കരുതിയോ ? ചെറുപ്പം തൊട്ടെ ഒരു കമ്യൂണിസ്റ്റ് ചിന്താഗതിക്കാരനും സാമൂഹിക പ്രതിബദ്ധതാ താല്പര്യനുമായിരുന്നതിനാല്‍ ചീഞ്ഞുനാറുന്ന സാമൂഹിക ദുഷ്പ്രവണതക്കെതിരെ പ്രതികരിക്കുന്നവരുമായി എന്നും ഞാന്‍ സമയപ്പെട്ടു പോകും അതെന്‍റെ രക്തത്തിന്‍റെ രൂക്ഷതയായിരിക്കാം, തെറ്റെന്‍റെ പിതാവ് ചെയ്താലും ഞാന്‍ എതിര്‍ക്കും ശരിയെന്‍റെ ശത്രു ചെയ്താല്‍ അനുകൂലിക്കും ഇതാണെന്‍റെ മുദ്രാവാക്യം
  ശത്രുവിനെ സ്നേഹം കൊടുത്തു കീഴടക്കുക എന്നതാണ് എന്‍റെ ശൈലി കൈപ്പള്ളിയുടേത് നേരെ തിരിച്ചും സ്നേഹത്തെ വിദ്വേഷം കൊണ്ട് നശിപ്പിക്കുക എന്നതും .. ഇനി തെറ്റായി ധരിക്കേണ്ട ഇതെല്ലാം എഴുതിയ വിദ്വേഷത്തോടെയാണന്ന് .. നല്ലതെന്ന് തോന്നിയാല്‍ ഇനിയും താങ്ങും അതു സൌന്ദര്യം കൊണ്ടാണന്ന് തെറ്റായി ധരിക്കരുത് പ്ലീസ്......

  ReplyDelete
 5. എല്ലാം വായിച്ചപ്പോല്‍; അടുത്ത തലമുറയുടെ കാര്യവും സ്വാഹ യാണെന്നു തിരിച്ചറിയുന്നു; നന്ദി കൈപള്ളീ.. പ്രതീക്ഷ വിടരുത്‌.. ഇനിയും എഴുതണം...അടുത്ത സന്ദര്‍ശനം അടുത്തു തന്നെയാവട്ടെ...പ്രവാസികള്‍ക്കു, നാട്ടില്‍ ജോലി ചെയ്യുന്നവരേക്കാള്‍ താരതമ്യ പഠനം നടത്താന്‍ പറ്റും..കൂടുതല്‍ അനുഭവ സമ്പത്തുകള്‍ അവരെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിച്ചേക്കും...ഇതിന്നായി ഇവിടെ ഒരു വേദിയുണ്ടാകിയാല്‍ നന്നായിരുന്നു.

  നാട്ടില്‍ നിന്നു വിട്ടു നില്‍ക്കുന്നതിനാല്‍ നാടിന്നോടു കൂടുതല്‍ സ്നേഹവും കൂറും കാണും; തന്റെ മക്കള്‍ക്കെങ്കിലും ഈ ഗതി വരാതിരിക്കാന്‍ പ്രവാസികള്‍ ഇനിയും ഞാനും തട്ടാനും മത്രമായ ലോകത്തുനിന്നും പുറത്തുവരിക.

  പിന്നെ സു: എല്ലാം തീരുമാനിച്ചുറപ്പിക്കാന്‍ കൈപള്ളിയെ തന്നെ കാത്തിരിക്കണമെന്നില്ല. മൂപ്പര്‍ക്ക്ക്കു ചിറാപുഞ്ചിയില്‍ ഇത്തിരി ജോലിയുണ്ടു.

  ReplyDelete
 6. വിചാരം .. ആ കമന്റ് ഇവിടേം ഇട്ടോ.. ഹാ ഹാ അയ്യോ ഇനി ചിരിക്കാന്‍ എനിക്കു വയ്യേ...

  ReplyDelete
 7. വിചാരത്തിന്റെ കമന്റ് കാണാന്‍ വന്നതാണ്. ഹ ഹ ഹ...

  ഉണ്ണിക്കുട്ടാ ഞാനും ചിരിച്ച് മറഞ്ഞെടോ... :-)

  ReplyDelete
 8. ദേ.. ഉണ്ണികുട്ടാ കിടക്കട്ടെ ഒരെണ്ണം ഇബഡേം
  ........ഉണ്ണികുട്ടാ കൈപ്പള്ളി പാവമാ നല്ല മനുഷ്യാ എന്നെഴുതിയാല്‍ എന്‍റെ അമ്മാവനെ പോലെയാവും .. എന്‍റെ അമ്മാവന്‍റെ സ്വഭാവമെന്തന്നറിയോ .. പുള്ളി 35 വര്‍ഷത്തോളമായി കുവൈറ്റില്‍ കക്ഷിയുടെ കൈയ്യില്‍ ആവശ്യത്തിനകധികം പണമുണ്ട് ഞങ്ങള്‍ മരുമക്കള്‍ ( നാലപതിലധികം മരുമക്കളുണ്ട്) അദ്ദേഹത്തിന്‍റെ അടുത്ത് ചെന്നാല്‍ പുള്ളിയാകെ പരുങ്ങും അദ്ദേഹത്തിന്‍റെ ധാരണ കാശടിക്കാന്‍ വന്നതാണന്നാ.. പിന്നെ ഓരോ കുറ്റം ഉണ്ടാക്കി ഞങ്ങളെ അദ്ദേഹത്തില്‍ നിന്നും അകറ്റും ഒരുപക്ഷെ കൈപ്പള്ളി അങ്ങനെ തെറ്റായി ധരിച്ചു കാണും എന്നാ ചെയ്യാനാ നല്ലത് പറഞ്ഞാലും അമ്മേടെ നെഞ്ചത്താഞ്ഞ് കുത്ത് എന്നതുപോലെയാ .. എനിക്കിപ്പോഴും കൈപ്പളിയില്‍ വിശ്വാസമാ .. എന്‍റെ ബാപ്പ എന്‍റെ അമ്മാവനെ പറ്റി ഇങ്ങനെ പറയും കൈതമുള്ളിന്‍റെ സ്വഭാവമാ നിന്‍റെ അമ്മാവന്‍ മേലോട്ടും ഉഴിയാന്‍ പറ്റില്ല താഴോട്ടും ഉഴിയാന്‍ പറ്റില്ല
  കൈപ്പള്ളി ഇപ്പോഴാ കേരളത്തെ കാണാന്‍ തുടങ്ങിയത് .. ഒന്നു പ്രോത്സാഹിപ്പിച്ചു ദേ ഞാന്‍ ചാണക കുഴിയില്‍ മറിഞ്ഞൊരു വീഴ്ച അതുകണ്ട് ന്നിയും ദില്‍ബനും ചിരിയോട് ചിരി . എന്നാ ചെയ്യാനാ ഞാനും ചിരിക്കുന്നു :)

  ReplyDelete
 9. കലിപ്പുകള്‌ തീരാതെ രോക്ഷാകുലയുമായി കൈപ്പള്ളി തിരോന്തരം വിട്ട്‌ ദുഫായി വിമാനത്തില്‍ എത്തികൊണ്ടിരിക്കുന്നതായി ഇറാഖിറേഡിയോ റിപ്പോര്‍ട്ട്‌!

  ReplyDelete
 10. എന്ടീശോയേ, ദാണ്ടെ വിചാരംസ്, ബാപ്പാന്റെ പേര് പറഞ്ഞാണെങ്കിലും, എന്നേം പരാമര്‍ശിച്ചിരിക്കുന്നേയ്....കൈപ്പള്ളിക്കും അമ്മാവനും എനിക്കും ഒരേ സ്വഭാവമോ?

  -‘ശക്തിമത്തായി‘ പ്രതിഷേധിക്കാമല്ലോ, അല്ലേ?

  ReplyDelete
 11. പ്രിയ കൈപ്പള്ളി,
  താങ്കളുടെ എല്ലാ കുറിപ്പുകളും വായിച്ചു. അക്ഷരം പ്രതി ശക്തിയായി യോജിക്കുന്നു.
  കൈപ്പള്ളി ഒരുപാടു സത്യങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
  പലരു, പ്രത്യേകിച്ച് പ്രവാസികള്‍ (മറുനാടു കാണാന്‍ യോഗം കിട്ടിയതിനാല്‍) ഈ രീതിയില്‍ പ്രതികരിച്ചു കണ്ടിട്ടുണ്ട്. പല മാസ്റ്റര്‍പ്ലാനും കേരളത്തിനു നല്‍കിയിട്ടുണ്ട്. പ്രവാസികളുടെ പ്രതികരണം കേരളീയര്‍ക്കൊരു തമാശയാണ്..കൂപമണ്ഡൂകങ്ങളുടെ തമാശ...വിശേഷിച്ച് രാഷ്ട്രീയക്കാര്‍ക്ക്.
  എന്താ കൈപ്പള്ളീ നമ്മുടെ നാട് നന്നാവാത്തത്?
  നമ്മുടെ രാഷ്ട്രപതി ഭാരതീയൊര്‍ക്കൊരു വിചാരധാര എന്ന ലേഖനത്തില്‍ നമ്മുടെ നാട്ടുകാരുടെ മന:ശാസ്ത്രം അപഗ്രഥനം ചെയ്തിട്ടുണ്ട്.എല്ലാവരും അതൊന്നു മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍. (ലിങ്കില്ല.

  അധ്യായംപ്പുറമേ :- കൈപ്പള്ളിയുടെ ഭാഷ വളരെ പുരോഗമിച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
  “മലയാളികള്‍ക്ക് പണ്ടേ പരാമര്‍ശം ഇഷ്ടപ്പെടാത്തവരാണു് എന്നറിയാം.
  സമൂഹത്തെ പരാമര്‍ശിച്ചാല്‍ പരാമര്‍ശിക്കുന്നവനെ പരാമര്‍ശിക്കും.” കൈപ്പള്ളി വിമര്‍ശനം ആവും ഉദ്ദേശിച്ചിട്ടുണ്ടാവുക. പരാമര്‍ശം വെറുമൊരു കമന്റല്ലേ? വിമര്‍ശനമല്ലേ ക്രിറ്റിസിസസം.

  ReplyDelete
 12. "..കൂപമണ്ഡൂകങ്ങളുടെ തമാശ..."

  നമസ്കാരം ... സന്തോഷം .... എവിടെ ഒക്കെ തന്നെ കാണുമല്ലോ.. അല്ലേ....

  ReplyDelete
 13. This comment has been removed by a blog administrator.

  ReplyDelete
 14. Anony baby.
  This is a malayalam blog for malayalees to read and discuss our own problems.

  This is not a PR front for the country.

  And your post is ridiculously too long so I have deleted it.

  I wouldn;t have done it. If there was any contribution from your spineless self.

  ReplyDelete
 15. yaaro oraal:
  ഞാന്‍ എഴുതിയ പോസ്റ്റുമായി എന്തെങ്കിലും ബന്ദമുണ്ടോ അണ്ണ?

  ReplyDelete
 16. കൈപ്പള്ളി സാറേ, താങ്കളുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്നുകൊന്ടിരുന്ന തുടര്‍ അദ്ധ്യായങ്ങളില്‍ ‘നാടിന്റെ വികസനം അല്ലെങ്കില്‍ വികസനം ഇല്ലായ്മ’എന്നൊരു അന്തര്‍ധാര (അങ്ങനെ തന്നെ അല്ലേ?)ഉന്ടായിരുന്നു എന്നു തോന്നി. അതിവേഗപാത എന്നോ, തെക്കു വടക്കു ഹൈവെ എന്നോ ഒക്കെ പേരിട്ട് വിളിക്കാവുന്ന ഒരു സംഭവം കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയം ആയിരുന്നല്ലൊ? താങ്കളുടെ ലേഖനങ്ങളും പിന്‍‌മൊഴികളുമൊക്കെ വായിച്ച് വായിച്ച് ബോറടിച്ച ഞാന്‍ (ചുമ്മാ)പന്ത്രണ്ടാം നിലയിലെ എന്റെ ഓഫീസിന്റെ ജനാലയിലൂടെ ഒന്നു പുറത്തേക്ക് നോക്കിപ്പോയി. താഴെ നിറയെ കാണ്ണിനു കുളിര്‍മ്മയേകി ചെറി പൂക്കളുടെ വര്‍ണ്ണജാലം. പെട്ടന്നു നാട്ടിലെ കൊന്നപൂക്കള്‍ മനസ്സില്‍ വന്നു. അപ്പോഴത്തെ ഒരു തോന്നല്‍ കമ്മന്റായി അവതരിച്ചതാണ്. സാറ് ക്ഷമീര്.

  ReplyDelete
 17. ഞാന്‍ എഴുതിയ കമന്റിനോടനുബന്ധിച്ച് വായിക്കാവുന്ന ഒരു സംഭവം. ലിങ്ക് പോസ്റ്റുന്നതു ശരിയാണോ എന്നറിയില്ല. എങ്കിലും...

  Two festivals and a funeral: rites of Spring

  Rajeev Srinivasan

  http://www.rediff.com/news/2007/apr/11rajeev.htm

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..