Thursday, March 01, 2007

berly thomas ശ്രദ്ദിക്കുക,

Calvin & Hobbs. എന്റെ കുട്ടികാലം തൊട്ടേ വായിക്കുന്ന strip ആണു.

ഈ cartoon കഥാപത്രങ്ങളെ തോന്നുന്നകണക്കിനു് കട്ട് ഉപയോഗികുന്നതിനെ കുറിച്ച് എന്താണു അഭിപ്രായം?
"ദ്രൌപദി വര്‍മ്മ" syndrome പിടിപെട്ടോ? "ഞാന്‍ ഒരു പാവം വിട്ടമ്മയാണേ, അതുകോണ്ടു് എനിക്ക് ഇതിന്റെ വശങ്ങള്‍ ഒന്നും അറിഞ്ഞൂടായിരുന്നേ"
"ഇതു എന്റേതാണെന്നു ഞാന്‍ പറഞ്ഞില്ലല്ലോ"
എന്നൊന്നും പറയല്ലും.

താങ്കളുടെ profileല്‍ ഇങ്ങനെ കണ്ടല്ലോ?
"Post Graduate in Economics. Working in media industry since 2003. Writing content for the web, print and visual media. Providing Lay out and graphic designing services."

ഒന്നുമില്ലെങ്കിലും post graduation വരെ പോയ ആളല്ലെ. ഇതു തെറ്റല്ലെ? നിങ്ങളുടെ media industryയില്‍ ഇതാണോ സമ്പ്രദായം?

yahoo വിന്റെ മോഷണ ബഹളം നടന്നുകൊണ്ടിരുന്നതിനാലാണു് ഇതു ഞാന്‍ രണ്ടു ദിവസം wait ചെയ്തതു. തെണ്ടിത്തരം ഇനി ഏതു പൊന്നുമോന്‍ കാണിച്ചാലും തെണ്ടിത്തരം താനെയാണു്. inspiration, dingolification, എന്നൊന്നും പറയരുത്.

Berly Thomas എന്ന ബ്ലോഗര്‍ എന്താ ഈ comment option വെക്കാത്തത്. "പൂന്തുറ യൂണിവേര്സിറ്റ്യിയിലെ" modern ശാസ്ത്രങ്ങള്‍ അനുസരിച്ച് journalists തുറന്ന മനസ്സോടെ വിഷയത്തെ കാണണം എന്നാണു.

ചെയ്യാനുള്ളതെല്ലാം പെട്ടന്നു തന്നെ ചെയ്യുമല്ലോ.

19 comments:

  1. Berly Thomas എന്ന ബ്ലോഗര്‍ എന്താ ഈ comment option വെക്കാത്തത്. "പൂന്തുറ യൂണിവേര്സിറ്റ്യിയിലെ" modern ശാസ്ത്രങ്ങള്‍ അനുസരിച്ച് journalists തുറന്ന മനസ്സോടെ വിഷയത്തെ കാണണം എന്നാണു.

    ചെയ്യാനുള്ളതെല്ലാം പെട്ടന്നു തന്നെ ചെയ്യുമല്ലോ.

    ഹ ഹ ഹ ഗ്രേറ്റ് കൈപ്പള്ളീ ഗ്രേറ്റ്!!

    ReplyDelete
  2. kaippalli, please put some links to the blofs/bloggers whom you are referring to.

    Thanks

    ReplyDelete
  3. ഇതാണു ആ സാമാനം

    http://berlythomas.blogspot.com/

    ReplyDelete
  4. anony.
    അല്പം ക്രിയാത്മകമായി വിളിക്കാന്‍ സൌകര്യത്തിനു ഒരു പേരുപയോഗിക്കു. "കോമളന്‍" "സുന്ദരന്‍" "രോമഹീനന്‍" "മൃദുലഹൃദയശൂന്യന്‍" എന്നോക്കെ. ചെയ്യില്ലെ? ചെട്ടാ. പ്ലീസ്

    ReplyDelete
  5. കൈപ്പള്ളി,
    കണ്ടു, വായിച്ചു. അഥിതികള്‍ക്ക്‌ ഒരു guest book വെച്ചിട്ടുണ്ടായിരുന്നു. കണ്ടില്ലേ?

    ReplyDelete
  6. i meen koraan...koppirite ?

    ReplyDelete
  7. പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം ബ്ലോഗില്‍ വയ്ക്കുന്നത് ബെര്‍ളി മാത്രമല്ലല്ലോ. ഇടിവാളും തന്റെ ബ്ലോഗില്‍ മുന്‍പ് കാല്‍‌വിന്റെ പടം വച്ചിരുന്നു. ഇപ്പോള്‍ ടോമിനെ ആണ് അവിടെ കാ‍ണുന്നത്. എന്റെ മണ്ടത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഞാന്‍ ടോംസിന്റെ മണ്ടൂസ് എന്ന കഥാപാത്രത്തിനെ ഉപയോഗിച്ചിട്ടുണ്ട്.

    ഒരു ആശയമല്ലല്ലോ, ഒരു ചെറിയ ചിത്രം മാത്രമല്ലേ എടുക്കുന്നത്. ഇത് ഒരു പരസ്യമായി മാത്രം കണ്ടാല്‍ പോരെ? കൈപ്പള്ളിയുടെ അഭിപ്രായത്തില്‍ ഇത് ഒരു ഫെയര്‍ യൂസ് ആകാന്‍ എന്ത് ചെയ്യണം?

    ReplyDelete
  8. anony
    ചെറ്റത്തരങ്ങള്‌ കാണിക്കത് ഞാന?

    ReplyDelete
  9. കൈപ്പള്ളി, ‘Berly Thomas എന്ന ബ്ലോഗര്‍ എന്താ ഈ comment option വെക്കാത്തത്.‘ എന്ന ചോദ്യം ബാലിശമാണെന്നെനിക്ക് തോന്നുന്നു. ബ്ലോഗ് ഒരാളുടെ സ്വകാര്യതയാണെന്നാണ് എനിക്ക് തോന്നുന്നത്. ബേര്‍ലി തോമസിനെയും വിചാരത്തെയും പിന്മൊഴികളുടെ ഉപജ്ഞാതാക്കള്‍ക്ക് ബ്ലോക്കു ചെയ്യാനുള്ള അവകാശം പോലെ തന്നെയല്ലേ ബ്ലോഗ്ഗേഴ്സിനു അവരുടെ ബ്ലോഗില്‍ കമന്റ് ഒപ്ഷന്‍ ഇടണമെന്നതോ ആ കമന്റ് പിന്മൊഴികളിലേക്ക് ഫോര്‍വേഡ് ചെയ്യണമെന്നതോ ?

    ReplyDelete
  10. പ്രിയ ബൂലോകരെ കൈപ്പള്ളിയുടെ ഈ ഉദ്യമത്തെ പുച്ഛിക്കുന്നതിന് മുന്‍പ് ബെര്‍ളി തോമസ് എന്ന ഈ മഹാന്‍ ബ്ലോഗേര്‍സ്സിനെ കുറിച്ച് മനോരമയിലെഴുതിയ ഈ ലേഖനം വായിക്കുക http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?catName=null&com.broadvision.session.new=Yes&contentId=1298181&contentType=EDITORIAL&articleType=lifestyle&programId=1073776556&Failed_Reason=Session+not+found&Failed_Page=%2fportal%2fep%2fmalayalamContentView.do

    ReplyDelete
  11. ബെര്‍ളി ഈ ലേഖനം രണ്ടാം റൌണ്ട് പൂശിയോ? :-)
    പണ്ട് ഇത് ഒരു വട്ടം വന്നതാണല്ലോ.

    ReplyDelete
  12. ഇല്ല ആദ്യം തന്നെ ... ബെര്‍ളിയുടെ ഈ ലേഖനം കാണാത്തവര്‍ക്കുള്ളതാണിത് മാത്രമല്ല അദ്ദേഹത്തിന്‍റെ തെറ്റ് കൈപ്പള്ളി കണ്ടെത്തിയപ്പോള്‍ എതിര്‍ത്തവര്‍ക്കും കൂടി ... ബ്ലോഗേര്‍സ്സിനെ എതിര്‍ക്കുന്ന ബര്‍ളി .. അദ്ദേഹം ചെയ്യുന്ന തെറ്റിനെ എങ്ങനെ ബ്ലോഗേര്‍സ് നേരിടണമെന്ന് ബ്ലോഗേര്‍സ് തന്നെ തീരുമാനിക്കുക

    ReplyDelete
  13. വിചാരം,
    ബെര്‍ളി ചെയ്ത തെറ്റെന്താണെന്ന് മനസ്സിലായില്ല. ബ്ലോഗിങ്ങിനേയും മലയാളി ബ്ലോഗേഴ്സിനെയും വിമര്‍ശിച്ച് അയാള്‍ ജോലി ചെയ്യുന്ന പത്രത്തില്‍ ലേഖനമെഴുതിയതോ? ഒരു ബ്ലോഗര്‍ എന്നാല്‍ ആരാ പടച്ചോനോ വിമര്‍ശിക്കപ്പെടാതിരിക്കാന്‍? അനോണിയായി തന്തയ്ക്ക് വിളിക്കുന്നതിനേക്കാള്‍ ഭയങ്കരമൊന്നുമല്ലല്ലോ ഇത്.

    പിന്നെ കൈപ്പള്ളി ബെര്‍ളിയെ വിമര്‍ശിക്കുന്നതും ഇതും തമ്മില്‍ പറഞ്ഞ ബന്ധവും മനസ്സിലായില്ല.

    ബ്ലോഗേര്‍സ്സിനെ എതിര്‍ക്കുന്ന ബര്‍ളി .. അമ്മമ്മോ.. ഭയങ്കര പാതകം തന്നെ. ഞാന്‍ ഫയറിങ് സ്ക്വാഡിനെ വിടട്ടേ?

    ReplyDelete
  14. ദില്‍ബു.. കൊടുകൈ..

    ReplyDelete
  15. ബ്ലോഗിങ്ങിനുപയോഗിക്കുന്ന സങ്കേതം ഉപയോഗിച്ചെഴുതുന്നു എന്നതുകൊണ്ടു് ആരും ഒരു ബ്ലോഗറാവുന്നില്ല. ഒരു മിനിമം ബ്ലോഗറാവാനുള്ള യോഗ്യതകള് എന്തൊക്കെയാണെന്നതില് തറ്ക്കം നിലനില്ക്കുന്നതുകൊണ്ടു്, അതു ഞാന് ബഹുമാന്യസുഹൃത്തുക്കളുടെ കൊലവിളിയ്ക്കു വിടുന്നു.

    ReplyDelete
  16. "ഞാന്‍ അങ്ങോട്ടു നോക്കി,
    അവള്‍ ഇങ്ങോട്ടു നോക്കി,
    ഞങ്ങള്‍ രണ്ടുപേരും അങ്ങൊട്ടും ഇങ്ങോട്ടും നോക്കി.
    ഞങ്ങല്‍ രണ്ടുപേരും ഒന്നും കണ്ടില്ല.കാരണം, ഞങ്ങളുടെ ഇടയില്‍ സമുദായത്തിന്റെ മതിലുകളുണ്ടായിരുന്നു."

    എന്നെഴുതിയിട്ട്‌ കവിത എഴുതി എന്ന് അഭിമാനിച്ചിരിക്കുന്ന മലയാളി ബ്ലോഗ്ഗന്മാരെക്കുറിച്ചാണ്‌ ബെര്‍ലി തോമസ്‌ എഴുതിയത്‌ എന്നെനിക്കു തോന്നുന്നു.സാമൂഹികമായി വളരെ അധികം മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ബ്ലോഗ്ഗിംഗ്‌ പോലെയുള്ള ഒരു മാധ്യമത്തിന്റെ ഒരു വളരെ താഴ്‌ന്ന നിലയിലുള്ള ഉപയോഗമാണ്‌ നമ്മളില്‍ പലരും ചെയ്യുന്നത്‌ എന്ന് നമുക്ക്‌ പലര്‍ക്കും അറിയാം എങ്കിലും you scratch my back and I will scratch yours അധവാ എന്നെ കുറ്റം പറഞ്ഞില്ലെങ്കില്‍ ഞാനും നിന്നെ കുറ്റം പറയില്ല എന്ന ഒരു അഡ്ജസ്റ്റ്മെന്റിലാണ്‌ പല ബ്ലോഗ്ഗന്മാരും. അതു കൊണ്ടു തന്നെ ബ്ലോഗ്ഗിംഗിന്റെ നിലവാരം ഉയരാനുള്ള സാധ്യത കുറയുന്നു.

    ReplyDelete
  17. ഞാനിടാനുദ്ദേശിച്ച കമന്റ് ദില്‍ബന്‍ ഇട്ടു.. എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ ഇവിടെ കോപ്പിയടിച്ചു വച്ചതിനു അവനെതിരെ ഞാന്‍ കോപ്പിറൈറ്റ് ലംഘനത്തിനു കേസെടുക്കുന്നുണ്ട്.. ഫെബ്രുവരി 31 നു ഉഗ്രന്‍ ഒരു പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്... ദില്‍ബന്റെ ബ്ലോഗ് കത്തിയെരിയും ആ പ്രതിഷേധം കണ്ട് ! ങാഹാ...

    നി, ബെര്‍ളി തോമസിനെപ്പറ്റി വിചാരത്തിന്റെ കമന്റു കണ്ടു: സുഹൃത്തേ, ആക്ഷേപഹാസ്യം പലര്‍ക്കും ദഹിക്കില്ല. ബെര്‍ളിയുടെ ആ പോസ്റ്റ് ഞാന്‍ മുപേ വായിച്ചതാ, അതിലെന്ത ഇത്ര പ്രശ്നം? ബ്ലോഗിങ്ങ് എന്നതിനെ പറ്റി ആര്‍ക്കും ഒന്നും പറയാന്‍ പാടില്ലെന്നാണോ സുഹൃത്തേ? വിമര്‍ശനം ബ്ലോഗേഴ്സിനു ദഹിക്കില്ലേ? വെറും കമന്റ് പുറം ചൊറിയലു മാത്രമാണൊ ബ്ലോഗിങ്ങ് എന്നതിന്റെ ലക്ഷ്യം ? ആരെങ്കിലും അതിനെ ഒന്നു വിമര്‍ശിച്ചാലോ പരിഹസിച്ചാലോ തീര്‍ന്നുപോകുന്നതാണൊ ബ്ലോഗിങ്ങ് ആമ്പിയര്‍? ച്ഛേ!

    അങ്ങനെയൊരു ലേഖനം എഴുതിയതിനാണോ ബെര്‍ളി ബ്ലോഗേഴ്സ്ന്റെ ശത്രുവായത് ? ഞാന്‍ ബെര്‍ളിബ്ലോഗിന്റെ ഒരു സ്ഥിരം വായനക്കാരനാണ്.

    ചിന്ത ബ്ലോഗ് റോളില്‍ ബെര്‍ളിയുഎ പോസ്റ്റുകള്‍ കാണാറുണ്ട്. എന്നാല്‍ പിന്മൊഴികളിലോ, തനിമലയാളത്തിലോ അതില്ല.. അതിനര്‍ത്ഥം ബെര്‍ളി തനിയിലും പിന്മൊഴിയിലും അനഭിമതനാനെന്നല്ലേ? ബാബുക്കുട്ടന്‍ എന്ന കഥ എഴ്തിയതാണൊ അയാളു ചെയ്ത കുറ്റം ?

    ബ്ലോക്കു ചെയ്യാന്‍ മാത്രം വലിയൊരു പാതകമാണൊ അത്?

    ബെര്‍ളി എഴുതുന്നത് പകുതിയും വളിപ്പാണെങ്കിലും, ചില പോസ്റ്റെങ്കിലും ഞാന്‍ രസിച്ചു വായിച്ചിട്ടുണ്ട്ന്നു സത്യം...

    പിന്മൊഴികളിലു, തനിമലയാളത്തിലും ബ്ലോക്കു ചെയ്യപ്പെടുനവരുടെ എണ്ണം വര്‍ദ്ധിക്കുന്നല്ലോ....

    ഇന്നു ഞാന്‍ .. നാളെ നീ.. ! കഷ്ടം!

    ReplyDelete
  18. ദില്‍ബൂ ആരും വിമര്‍ശനാതീതരല്ല എന്നാല്‍ വിമര്‍ശ്ശിക്കുന്നവന്‍ ഇങ്ങനെ ആവരുത് .. ഒരു കാലിലെ മന്തുള്ളവന്‍ അത് മണ്ണില്‍ പൂഴ്ത്തിവെച്ച് രണ്ടുകാലില്‍ മന്തുള്ളവനെ പരിഹസിക്കുന്ന ഒരു രീതി .. പിന്നെ കൈപ്പള്ളിയും ബെര്‍ളിയുടെ ഈ വിമര്‍ശനവും തമ്മിലുള്ള ബന്ധവും അതു തന്നെ, ഞാന്‍ ശുദ്ധനാണെങ്കിലേ ശുദ്ധിയെ കുറിച്ച് പ്രസംഗിക്കാനെനിക്ക് അവകാശമൊള്ളൂ അല്ലെങ്കില്‍ ഞാന്‍ വെറും കാഴ്ച്ചക്കാരനാവുക
    മലയാളി ബ്ലോഗേര്‍സ് ഇന്നും ശൈശവാവസ്ഥയിലാണ് അവരില്‍ ഒത്തിരി ബാലാരിഷ്ടതകള്‍ ഉണ്ടാവാം അതിനെ ക്രിയാത്മകമായ വിമര്‍ശനവും അത്യാവശ്യം തന്നെ അതു ബെര്‍ളിയായാലും കൊള്ളാം മറ്റാരായാലും ബെര്‍ളിയുടെ നല്ല എഴുത്തുകള്‍ വളരെ രസായിട്ട് തന്നെ ഏവരും വായിച്ചിട്ടുണ്ട് , ബെര്‍ളി ആരുടേയും ശത്രുവല്ല അങ്ങനെ കാണാന്‍ എനിക്കാവില്ല ബെര്‍ളി ബ്ലോഗേര്‍സ്സിനെ വിമര്‍ശ്ശിച്ചൂന്ന് കരുതി ബ്ലോക്കാനും പാടില്ല പക്ഷെ ബെര്‍ളി ഇവിടെ ഒരു ബ്ലോഗറാണ് മാത്രമല്ല ബ്ലോഗേര്‍സ്സിന്‍റെ വിമര്‍ശകന്‍ കൂടിയാണ് ആയതിനാല്‍ മറ്റു പക്ക്വത വരാത്ത ബ്ലോഗേര്‍സ്സിനേക്കാള്‍ ജ്ഞാനം പ്രകടിപ്പിക്കണം കോപ്പിറൈറ്റ് തുടങ്ങിയ ഏടാകൂടത്തില്‍ നിന്നല്ലാം വിമുക്തമായിരിക്കണം
    ബെര്‍ളിയെ ബഹിഷ്കരിക്കണം എന്നല്ല ഞാന്‍ പറയുന്നത് ബെര്‍ളിയെ മനസ്സിലാക്കണം അതുപോലെ ബെര്‍ളിയും മനസ്സിലാക്കണം ബെര്‍ളിക്ക് ബ്ലോഗേര്‍സിനെ കുറിച്ചെഴുതാന്‍ ഒരു മാധ്യമമുണ്ട് അതുപോലെ ബ്ലോഗിലെഴുതാന്‍ അദ്ദേഹത്തിന്‍റേതായ ഒരു ബ്ലോഗും ഉണ്ട് എന്നാല്‍ അദ്ദേഹത്തിനെതിരെയുള്ള ബ്ലോഗേര്‍സ്സിന്‍റെ എതിരഭിപ്രായം പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗത്തെ അദ്ദേഹം കൊട്ടിയടച്ചിരിക്കുന്നു ഒരു ഏകാതിപതിയുടെ സ്വരം അല്ലെങ്കിലയാളെ റേഡിയോ എന്നു വിളിക്കാം

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..