തേക്കടിയില്‍ നിന്നും ഞങ്ങള്‍ ആലപ്പുഴയിലേക്ക് പോയി. വളരെ നല്ല റോടുകളാണു. ഭൂനിരപ്പില്‍ നിന്നും 2 മീറ്റര്‍ താഴെയാണു ഈ പ്രദേശം. ഇരുവശത്തും നില്പാടങ്ങളും കായലും. വഴി വക്കില്‍ ജീവനുള്ള മത്സ്യങ്ങള്‍ വില്ക്കാന്‍ തൂക്കി പിടിച്ചു നില്കുന്ന നാട്ടുകാരേയും കാണാം. വാങ്ങാനല്ലാ എന്നറിഞ്ഞിട്ടും മത്സ്യം ഞങ്ങളെ കാണിച്ചു തന്നു. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ (തിരോന്തരത്ത്) മീന്‍ വാങ്ങാതെ പോയ്യാല്‍ നല്ല മുഴുത്ത രണ്ടു തെറി ഉറപ്പാണു്.
വൈകുന്നേരം ഏഴ് മണിക്ക് ഞങ്ങള്‍ Finishing Point എന്നറിയപ്പെടുന്ന warfല്‍ എത്തി. House boatകളുടെ ഒരു വന്‍ നിര തന്നെയുണ്ട്. 20 ലക്ഷം മുതല്‍ 200 ലക്ഷം വരെ വിലയുള്ള luxurious ബോട്ടുകള്‍. ഒരു രാത്രിക്ക് 6000 രൂപ മുതല്‍ 40,000 രൂപ വരെയുള്ള cruise ബോട്ടുകള്‍. Breakfast, lunch and Dinner ഇതില്‍ ഉള്‍പ്പെടും. പല വന്‍ മലയാളം സിനിമാ താരങ്ങള്‍ക്കും ഇവിടെ ബോട്ടുകള്‍ ഉണ്ടെന്നും കേട്ടു. ആലോചിച്ചപ്പോള്‍ രണ്ടണ്ണം പണിഞ്ഞിട്ടാല്‍ വയസ്സാങ്കാലത്ത് നല്ല ഒരു പരിപാടിയായി എനിക്കുംതോന്നി. നാലുപേര്‍ക്ക് എല്ലാ അധുനിക സൌകര്യങ്ങളോടെ താമസിക്കാന്‍ പറ്റുന്ന ബോട്ടുകളാണു ഇവ. കുമരകത്തേകാള്‍ ചിലവും കുറവാണു്.
Single bedroom കിട്ടാനില്ലാത്തതിനാല്‍ ഞങ്ങള്‍ ഒരു two bedroom ബോട്ട് വാടകക്കെടുത്തു്. ബോട്ടില്‍ രണ്ടു Bedrooms, രണ്ടു toilets, ഒരു Diningഉം, Living roomഉം, Kitchenഉം, staff toiletഉം upper sun deckഉം ഉണ്ടായിരുന്നു.
മൂനുപേര്‍ ഉള്‍പെടുന്ന crew. Captain, Chef, Engine operator. വളരെ professional ആയി തന്നെ ഇവര്‍ കാര്യങ്ങള്‍ ചെയ്തു.
നല്ല ഭക്ഷണം. നല്ല ഗംഭീരം ചായ. മറക്കാനാവത്തെ അനുഭൂതി. ഫോട്ടോ എടുക്കാന്‍ ആവശ്യംപോലെ വിഷയങ്ങള്‍. അവര്‍ണ്ണനീയമായ പ്രകൃതി ഭംഗി. ജീവിതത്തില്‍ ഒരിക്കല്‍ എല്ലാവരും ചെയ്യേണ്ട കാര്യം തന്നെയാണു് ഇതു. ആനയും കാടും കടുവയും തേടി അലഞ്ഞതെല്ലാം മിച്ചം. എന്റെ അനുഭവത്തില്‍ കേരളത്തില്‍ ചെയ്യാന്‍ പറ്റിയ ഏക വിനോദം ഇതു മാത്രമാണു്.
അടുത്ത വര്‍ഷം ഞാന്‍ ഇവിടെ വീണ്ടും വരും. കഴിയുമെങ്കില്‍ നിങ്ങളും വരണം. മറക്കാനാവാത്ത ഒരുനുഭവം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ അവധിയില്‍ ഒരു കാര്യം എനിക്ക് ബോദ്ധ്യമായി. Gods own country ഈ പരസ്യങ്ങളില്‍ കാണുന്ന കണക്ക് സുന്ദരമല്ല. More hype than actual service. സന്ദര്‍ശകരില്‍ നിന്നും പണം എങ്ങനെ ഒറ്റ വരവിനു തന്നെ തട്ടി എടുക്കാം എന്നു ഒറ്റ ഉദ്ദേശം മാത്രമേയുള്ളു. Return customers ഇവര്‍ക്ക് ആവശ്യമില്ല.
പക്ഷെ KTDC "തൂറി"സം നടത്തി നശിപ്പിക്കാത്ത അനേകം സുന്ദരമായ സ്ഥലങ്ങള്‍ ഇനിയും കേരളത്തില്‍ ബാക്കിയുണ്ട്. ആ സ്ഥലങ്ങള്‍ അന്വേഷിച്ച് കണ്ടെത്തി സന്ദര്‍ശിക്കു. അവിടമാണു് ദൈവത്തിന്റെ സ്വന്തം നാടു്.
"കേരളം സന്ദര്‍ശിക്കുന്ന യാത്രക്കാരുടെ ശ്രദ്ദക്ക്. part 3"
ReplyDeleteപക്ഷെ KTDC "തൂറി"സം നടത്തി നശിപ്പിക്കാത്ത അനേകം സുന്ദരമായ സ്ഥലങ്ങള്‍ ഇനിയും കേരളത്തില്‍ ബാക്കിയുണ്ട്. - തീര്‍ച്ചയായും കൈപ്പള്ളി. എത്രയോ സുന്ദരങ്ങളായ സ്ഥലങ്ങള്‍ ഇപ്പോഴും അധികം ആളുകള്‍ക്കറിയാതെ (unexplored)ഉണ്ട്.
ReplyDeleteഅതിരപ്പിള്ളി (എല്ലാവര്‍ക്കും അറിയാം), വാഴച്ചാല്‍ (ഇതും അറിയാം), പെരിങ്ങല്‍കുത്ത് (അത്ര അധികം പേര്‍ക്കറിയില്ല), ഇവിടെ നിന്ന് പറമ്പികുളത്തേക്ക് കാടു വഴി പോകാം (ആദിവാസികള്‍ വഴികാട്ടിയായി വേണം), ഷോളയാര്‍ (പെരുങ്കാട്), പറമ്പിക്കുളം, തൂണക്കടവ്, അങ്ങിനെ എത്രയോ മനോഹരമായ സ്ഥലങ്ങള്‍.
യു പിയിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനേക്കാളും എനിക്കിഷ്ടം പറമ്പിക്കുളം തന്നെ. ഫോറസ്റ്റ് ഓഫീസില്‍ നിന്നും പെര്‍മിഷന്‍ വാങ്ങി കാട്ടിലേക്കിറങ്ങണാം. ആനയേം, മാനേം, കാട്ടുപോത്തിനേം കണ്മൂന്‍പില്‍ കാണാം, ജാതകയോഗമുണ്ടെങ്കില്‍ ജീവനും കൊണ്ടു തിരിച്ചു വരികയും ചെയ്യാം. വിശദായി പിന്നെ ഒരു പോസ്റ്റായി ഇടുന്നതാണ്
അതിനെന്തിനാ അടുത്തവര്‍ഷം വരെ കാത്തുനില്ക്കുന്നതു... ഈ വര്‍ഷം തന്നെ റെഡി.... നൈസ് പിക്ക്സ്......
ReplyDeleteകൈപ്പള്ളിയുടെ ക്യാരളം ട്രിപ്പ് പുരോഗമിക്കട്ടെ.
ReplyDeleteടിപ്പുകളെല്ലാം കൊള്ളാം. എംകിലും യെന്തരു പറയണ്.
യിത് യെല്ലാം പണ്ടേ ലങ്ങിനെയല്ല്യോ.
പാലീസിനെ കണ്ടാല്‍ യന്നും യിന്നുമെല്ലാം ഒരേ ഫീലിങ്ങ്സ്.
ആപ്പീസറ് മാരെല്ലാം ഒന്നു തന്യെ.
മുനിസിപ്പാലിറ്റി കക്കൂസിന്റെ മണം
പാറശ്ശാല തൊട്ട് കണ്ണുര് വരെ ഒന്നു തന്ന്യെ.
ലേത് ബസ് സ്റ്റാന്‍ഡ്യീ പോയാലും
ലെത് സൗജന്യം.
ഓണത്തിനും ,വിശെഷങ്ങള്‍ക്കുമെല്ലാം ചാരായം തരുന്നതു നമ്മുടെ
എക്സൈസുകാരല്യോ.
യെന്തിന് രൂപസാദൃശ്യം കണ്ടിട്ടായിരിക്കണം ഇരിഞ്ഞ്യാലക്കുട
ടവ്ണില്‍ വെച്ചൊരുവള്‍ പമ്മി വന്നൊരു ചോദ്യം "സാറ് മറന്നാ.. "
കൂടേയുള്ളത് ഗൊജാന്‍ എന്ന ഓമനപ്പേരുള്ള ഒരു കോഴിച്ചാത്തനായതിനാല്‍
നാറിയില്ല. അരിശം കൊണ്ട് ഞാന്‍ ചൊറിച്ച് മല്ലി "ഉവ്വ സാറ് പുഞ്ചിരിക്കാ. "
കേരളം പ്രകൃതി സൗന്ദര്യത്തില്‍ ദൈവത്തിന്റെ സ്വന്തം നാടൂ തന്നെ.
മഴ നനഞ്ഞ വയനാടന്‍ വനങ്ങളും എന്തിന്, കുഗ്രാമമായ എന്റെ വെള്ളാനിയിലെ
പട്ടന്റെ കുന്നും അതിനു കീഴിലെ പാടവും ആയിരക്കണക്കിന് കൊക്കുകളും
പാടത്തിന് നടുവിലൂടെ പോകുന്ന റോഡിലെ ബസ്സും, കറ്റയേന്തി പോകുന്ന ചെറുമികളൂം,അവരുടെ മണവും, കൈത്തോട്ടിലെ വെള്ളത്തില്‍ നഗ്നമേനി കുതിര്‍ക്കുന്ന കാരെള്ളിന്റെ നിറമുള്ള
സ്ത്രീകളും , പശൂവും ,ചാണകവും, എരുമയും.
നിഷ്കളങ്കതയുടെ അവശേഷിപ്പുകളാണവ.
എന്നോടൊരിക്കല്‍ കൂടെ ജോലിചെയ്യുന്ന ഒരു ആധൂനിക വനിത ചോദിച്ചു നീ എന്തുകോണ്ടെപ്പോഴും നാടിനെപ്പറ്റി പറയുന്നു നിനക്കവിടെ ഈ ലക്ഷ്വറി ചിന്തിക്കാനാകുമൊ.
ഞാന്‍ പറഞ്ഞു വീടിന്റെ ഉമ്മറക്കോലായില്‍ അലസമായിരിക്കുമ്പോള്‍ വഴിയിലൂടെ
ആട്ടിത്തെളിച്ചു പോകുന്ന കാലികള്‍ ചാണമിടുന്നത് കാണുമ്പോഴുള്ള
സന്തോഷം എനിക്ക് ബര്‍ജ് അല്‍ അറബിലെ ബൊഫ്ഫേയില്‍ കിട്ടുന്നില്ല.
ഞാനൊരു പഴഞ്ചനാണ്.
അവളുടെ മുഖത്തെ പുച്ചം എന്നെ ആനന്ദിപ്പിച്ചു
യാത്രാവിവരണം കൊള്ളാം.
ReplyDeleteഓടോ: ഗന്ധര്‍വന്‍ ചേട്ടന്റെ ബ്ലോഗ് എവിടെപ്പോയി?
കേരള യാത്ര ശരിക്കും ആസ്വദിച്ച് വായിച്ചു .. കേരളത്തെ സ്നേഹിക്കുന്നൊരാളുടെ വിലാപങ്ങളും ക്ഷോഭങ്ങളും എല്ലാം ശരി വെയ്ക്കുന്നു
ReplyDeleteപ്രകൃതിരമണീയമായ ഒത്തിരി സ്ഥലങ്ങള്‍ നമ്മുക്കുണ്ട് കുറുമാന്‍ പറഞ്ഞ സ്ഥലങ്ങള്‍ .. അതിരപ്പള്ളീയും വാഴച്ചാലുമെല്ലാം നല്ല സുന്ദര സ്ഥലങ്ങള്‍ തന്നെ
അറിയാതെ വെറുതെ സമയം കളയാന്‍ പോയൊരു സ്ഥലത്തെ കുറിച്ചൊരു വാക്ക്
കൂട്ടുക്കാരുമൊത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു വന്‍ഡേ ട്രിപ്പ് വിനോദം മാത്രമായിരുന്നു ലക്ഷ്യം .. പാലക്കാട് മലമ്പുഴ ഡാമും മറ്റും കാണുക ഞങ്ങള്‍ അതി പുലര്‍ച്ചേ പുറപ്പെട്ടും ഒരു ട്രക്കറില്‍ 12പേര്‍ .. വളരെ നേരത്തെ അവിടെ എത്തിയതിനാല്‍ ഉദ്യാനം തുറന്നിരുന്നില്ല ചുമ്മാ നടക്കുന്നതിനിടയില്‍ അവിടത്തെ സ്ഥലവാസി പറഞ്ഞു ഈ ഡാമിന്‍റെ അപ്പുറത്തെ പുഴകടന്നാല്‍ നല്ല മനോഹരമായ ഭൂപ്രകൃതി ആസ്വദിക്കാം സമയം കളയേണ്ടാന്നു കരുതി വഞ്ചി കിട്ടുന്ന സ്ഥല(റോപ്പ് വേക്ക് പുറകിലായി)ക്ക് പോയി ഒരാള്‍ക്ക് അന്ന് രണ്ടു രൂപ വീതം വെച്ച് ഞങ്ങള്‍ യാത്രയായി .. രസമുള്ളൊരു യാത്രക്കൊടുവില്‍ തികച്ചും വിജനമായൊരു ദ്വീപ് പോലെയുള്ളൊരു സ്ഥലം.. രണ്ടു മണിക്കാണ് അക്കരെയെക്ക് അവസാനത്തെ വഞ്ചി അതിനുള്ളില്‍ എത്തണമെന്ന് താക്കീത് തന്നു .. ആ സ്ഥലത്ത് ഇത്തിരി ജനങ്ങള്‍ ഉണ്ടെങ്കിലും അവരെ കാണാന്‍ പാടാ കാരണം അതൊരു വനമായിരുന്നു ആനപ്പാറ എന്നാണ സ്ഥലത്തിന്‍റെ പേര് ആനകളെ കണ്ടില്ലെങ്കിലും ശരിക്കും ആനകളെന്ന് തോന്നിപ്പിക്കുന്ന ഒത്തിരി പാറകള്‍ അവിടെ ഉണ്ടായിരുന്നു വനത്തിനുള്ളിലെ നല്ല തണുപ്പുള്ള ചോലയില്‍ ഒരു കുളി എന്തൊരു സുന്ദരമായൊരിടം അറിയാതെ വന്നൊരിടമായിരുന്നെങ്കിലും യാത്രയില്‍ ശരിക്കും ആസ്വദിച്ചതവിടെയായിരുന്നു .. ഇങ്ങനെ ഒത്തിരി ഇടങ്ങള്‍ മലമ്പാറില്‍ ഉണ്ട് കൈപ്പള്ളി പറയുന്ന് തൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ശ്രദ്ധയില്‍ പെടാത്ത ഒത്തിരി സ്ഥലങ്ങള്‍ .. അതിരിപിള്ളി പോലെയാണ് തുഷാരഗിരി .. വയനാട്ടിലെ (വിഷ്ണുപ്രസാദ് മാഷിന് നന്നായി അറിയാം) വൈത്തിരിയിലെ പൂക്കോട് തടാകവും കാടും , പാലക്കാട് ജില്ലയിലെ സൈലന്‍റ്വാലി... പാലക്കാട് ജില്ലയിലെ തന്നെ നെല്ലിയാമ്പതി അങ്ങനെ ഒത്തിരി നല്ല സ്ഥലങ്ങള്‍ .. കൈപ്പള്ളിയുടെ ഇഷ്ട വിനോദങ്ങളിലൊന്നായ പക്ഷികളുടെ സങ്കേതമാണ് സൈലന്‍റ് വാലി .. പിന്നെ പക്ഷികളെ കുറിച്ച് മാത്രം അറിയണമെങ്കില്‍ ഇബ്രു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പൊന്നാനി തിരൂര്‍ പുഴയിലെ അഥിതികളായി എത്തുന്ന പക്ഷികൂട്ടങ്ങള്‍ (ഒത്തിരി പക്ഷികളെ ഇവിടെ കാണാം ) മറ്റൊരു പക്ഷി സങ്കേതമാണ് കടലുണ്ടി പുഴയോരം .. കൈപ്പള്ളി ഒരു മലബാര്‍ യാത്ര കൂടി നടത്തൂ
കൈപ്പള്ളിയുടെ ‘വിമര്‍ശനാത്മക കേരള യാത്ര‘ എന്തുകൊണ്ടൂം ശ്രദ്ധേയം തന്നെ. കുറുമാന്‍ പറയുന്നത് പോലെ ഇനിയും unexplored സ്ഥലങ്ങള്‍ ധാരാളമുണ്ട്. പക്ഷേ അവിടങ്ങളിലും സ്വകാര്യസംരംഭകര്‍ സര്‍ക്കാര്‍ സ്വാധീനമുപയോഗിച്ചു തന്നെ ടൂറിസംവികസനമെന്നപേരില്‍ വെട്ടിവെളുപ്പിക്കുകയാണ്. വാഗമണ്‍ എത്രയോ മനോഹരമായ ഒരു സ്ഥലമായിരുന്നു, ഇന്നോ? പണ്ട് ട്രക്കിംഗ് ഹരമായിരുന്ന കാലത്ത് പോകുന്ന ഒരിടമായിരുന്നൂ തിരുവനന്തപുരത്തെ അഗസ്ത്യാര്‍ക്കൂടം. ഇത്രയും വൈവിധ്യമാര്‍ന്ന സസ്യലതാദികള്‍ മറ്റൊരിടത്തും കാണാനാവില്ല തന്നെ.മലമുകളിലെത്തി ആ ഔഷധസസ്യങ്ങളുടെ സുഗന്ധമേറ്റാല്‍ ത്തന്നെ എല്ലാ ക്ഷീണവും പമ്പകടക്കുമായിരുന്നു. ഇന്ന് അവിടെ ശരണം വിളികളോടെയെത്തുന്ന പില്‍ഗ്രിം ടൂറിസ്റ്റുകള്‍ പ്ലാസ്റ്റിക് മാലിന്യവും കുപ്പിചില്ലും നിറച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നു.കുപ്പിചില്ലില്‍ ചവിട്ടാതെ നടക്കാന്‍പ്രത്യേക പരിശീലനം തന്നെ വേണം. ഇത് പരിപോഷിപ്പിക്കുന്നത് തിറ്റുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്‍റെ മേല്‍നോട്ടത്തിലും. ഫെബ്രുവരി മാസ സീസണില്‍ അഗസ്ത്യാര്‍ കൂട സന്ദര്‍ശനത്തിനു 50രൂപയോ മറ്റോ ഇപ്പോള്‍ ഫീസുമുണ്ട്. ‘ചേട്ടാ, ഈ പ്ലാസ്റ്റിക്ക് ഒന്നും ഇട്ട് കാട് നശിപ്പിക്കുന്നത് ശരിയല്ല്ലന്ന്’ പറഞ്ഞാല്‍ ‘പീന്നേ,, ഞാന്‍ ഫീസ് കൊടുത്താണ് വന്നത്,, എനിക്കിഷ്ടമുള്ളത് പോലെ ചെയ്യുമെന്ന് ‘ പറയുന്ന ഭക്തജന ടൂറിസ്റ്റുകളോട് എന്ത് പറയാന്‍.
ReplyDeleteഇതിലും ഭീകരമായ അവസ്ഥയാണ് ‘വിചാരം’ സൂചിപ്പിക്കുന്ന നെല്ലിയാമ്പതി മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത്. യാതൊരു മുന്‍വിധിയുമില്ലാതെ തന്നെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ തീര്‍ക്കുകയാണ് ടുറിസം പ്രമോട്ടികള്‍. പിന്നെ, വിചാരം, കടലുണ്ടിയില്‍ ഇപ്പോള്‍ പഴയമാതിരി ദേശാടനപക്ഷികള്‍ വരുന്നില്ല, ഫോറസ്റ്റുകാര്‍ വെച്ചുപിടിപ്പിച്ച ‘കണ്ടല്‍‘ ഒന്നും അങ്ങോട്ടേല്‍ക്കുന്നില്ലത്രേ..(തൊട്ടടുത്ത് വള്ളികുന്ന് ഗ്രാമപഞ്ചായത്തിന്‍റെ ചില പ്രോജക്ടുകളുമായി ബന്ധപ്പെട്ട് നിരവധി ദിവസം തങ്ങേണ്ടി വന്നിട്ടുണ്ട് അവിടെ)കണ്ടല്‍ നശിച്ചതില്‍ പിന്നെ പക്ഷികള്‍ക്കും വരാന്‍ മടിയായേക്കുന്നു.
കുറുമാന്‍; പറമ്പിക്കുളം, ഷോളയാര്‍, തൂണക്കടവ് ഒക്കെ എത്ര മനോഹരം, ഇനിയും കൊതി തീര്‍ന്നിട്ടില്ല ആ വഴിയുള്ള യാത്ര.ഇതിനി വല്ലാതെ ആരോടും പറയണ്ട..സര്‍ക്കാര്‍ തീര്‍ത്തുമറിയണ്ട..നശിപ്പിച്ചുകളയും..!!
കൈപള്ളീ..
ReplyDeleteമൂന്നും വായിച്ചു.. വിവരണം നന്നായി.
ഫൊട്ടൊകള്‍ പതിവുപോലെ അത്യുഗ്രന്‍! ബാക്കി കൂടി ...
പ്രിയ കൈപ്പള്ളീ,
ReplyDeleteതാങ്കള്‍ അങ്കിളിനു നല്‍കിയ മറുപടി വായിച്ചതു കൊണ്ടാണ് ഇങ്ങിനെയൊരു കമന്റ് ഇവിടെ ഇടാമെന്നു കരുതിയതു.
ഒന്ന്. താങ്കള്‍ക്ക് മലയാളം അറിയില്ലെന്ന്‍ വളരെ ചുരുക്കം ബ്ലോഗര്‍മാര്‍ക്കെ അറിയൂ, പുതുതായി വരുന്ന ആളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും. മാത്രവുമല്ല താങ്കളുടെ മലയാളത്തിലെ എഴുത്തു കണ്ടാല്‍ തീരെ പിടികിട്ടുകയുമില്ല. അതിനാല്‍ അവരോട് വിദ്വേഷമരുത്.
രണ്ട്.
താങ്കളുടെ ഈ സീരീസിലെ ആദ്യ ഭാഗത്തില്‍ ഞാന്‍ ചില അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തീര്‍ച്ചയായും അതു താങ്കളെ അവഹേളിക്കുവാനോ അധിക്ഷേപിക്കാനോ അല്ല എന്നു മനസ്സിലാക്കുമല്ലോ?. താങ്കള്‍ക്കു മലയാളം അറിയില്ലെന്ന വിവരം മുന്‍പൊരിക്കല്‍ വായിച്ച ഓര്‍മ്മയുള്ളതിനാല്‍ കഴിയുന്നിടത്തോളം മലയാള പദങ്ങള്‍ ശരിയാക്കട്ടെ എന്ന സദുദ്ദേശത്തോടെയാണതു ചെയ്തത്. ഞാനും മലയാളത്തില്‍ പണ്ഡിതനൊന്നുമല്ല. എങ്കിലും ഉള്ള അറിവു വച്ച് തിരുത്തി എന്നേയുള്ളു.(താങ്കള്‍ മലയാളത്തെ ഇഷ്ടപ്പെടുന്ന വ്യക്തിത്വമായതിനാല്‍ പ്രത്യേകിച്ചും). ഞാനിതു കുറിയ്കാന്‍ കാരണം അങ്കിളിനുള്ള മറുപടിയില്‍ അക്ഷരതെറ്റുകളേയും പ്രതിപാദിച്ചിരുന്നു അതിനാല്‍ അതു എന്നെയും ബാധിക്കുമെന്നതിനാലാണ്. (മൊഴിയില്‍ ടൈപ്പു ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തെറ്റുകളല്ല മറിച്ച് ഭാഷ അറിയാന്‍ വയ്യാത്തതു കൊണ്ടുണ്ടാകുന്ന തെറ്റുകളാണ് ഞാനുദ്ദേശിച്ചത്)അങ്ങനെയൊരു
തിരുത്തല്‍ താങ്കള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ മേലില്‍ ആ തെറ്റു ഞാനായിട്ട് ചെയ്യില്ല.
-സ്നേഹത്തോടെ നന്ദു.
qw_er_ty
നന്ദു:
ReplyDeleteതിരുത്തലുകള്‍ ദയവായി തുടരണം.
അതില്‍ സന്തോഷമെയുള്ളു.
qw_er_ty