ഞങ്ങളുടേ പഞ്ജായത്തില്‍ അനേകം തെങ്ങുന്തോപ്പുകളുണ്ട്. അവിടങ്ങളിലൂടെ സഞ്ജരിക്കുമ്പോള്‍ ചില തോപ്പുകളില്‍ തലപ്പു പോയ തെങ്ങുകള്‍ കാണാറുണ്ട്. ചില തെങ്ങുകള്‍ വര്‍ഷങ്ങളായി അതേപടി നില്ക്കുന്നതും കാണാം.
കൃഷി പരിപോഷിപ്പിക്കാന്‍ പഞ്ജായത്ത് കര്‍ഷകര്‍ക്ക് പല വിധ സഹായങ്ങള്‍ ചെയ്തു് കൊടുക്കാറുണ്ട്. കാറ്റുവീഴ്ച മൂലം കര്‍ഷകര്‍ക്ക് വലിയ നഷ്ടം ഉണ്ടാകാറുണ്ട്. എങ്കിലും തലപ്പ് പോയ തെങ്ങുകള്‍ക്ക് ഓരോന്നിനും രു 250 വിതം പഞ്ജായത്ത് കൊടുത്തുവരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി അതെ തലപ്പ് പോയ തെങ്ങ് കാണിച്ച് ഈ ആനുകൂല്യം സ്ഥിരമായി ചില കര്‍ഷകര്‍ വാങ്ങാറുണ്ടായിരുന്നു. ഈ തെങ്ങ് വെട്ടി മാറ്റി പുതിയ തൈ തെങ്ങ് വെക്കും എന്ന് കരുതിയാണു സര്‍ക്കാര്‍ ഈ സഹായം ചെയ്യുന്നത്. ഞങ്ങള നാടിലുള്ള ഒരുവിധം എല്ലാ തെങ്ങ് കര്‍ഷകരും ഈ പറ്റിക്കല്‍ പരിപാടി സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു.
ഈ വര്‍ഷം സര്‍ക്കാരിനു ഇത്തിരി ബുദ്ധിവെച്ചു. തെങ്ങ് മുറിച്ച് ഇട്ടു കാണിച്ചതിനു ശേഷം മാത്രമെ കാശു കൊടുക്കു എന്നായി. അതുകൊണ്ടു വേറെ ചില ഗുണങ്ങളുണ്ടായി. 250രുപായില്‍ 50രുപാ അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനു കോടുത്താല്‍ മതി. തലപ്പ് പോയാലും പോയില്ലേലും കാശ് കിട്ടും. കൈകൂലി വങ്ങാനും കൊടുക്കാനും സര്‍ക്കാര്‍ എന്തെല്ലാം സുന്ദരമായ മാര്‍ഗ്ഗങ്ങളാണു് നമുക്ക് കാണിച്ചു തരുന്നത്. ഈ ബുദ്ധി എന്തെ നേരത്തെ തോന്നാത്തത് ദാസ.
തലപ്പ് പോയ തെങ്ങ്
ReplyDeleteഇപ്പൊ ആയിരം രൂപയല്ലേ അലവന്‍സ് തലപോയ മണ്ഡരി ബാധ തെങ്ങിനു കേന്ദ്രം അനുവദിച്ചിരിക്കുന്നത്?
ReplyDeleteപക്ഷികള്‍ക്കു കൂടുകൂട്ടാന്‍ പൊത്തു നോക്കി നടക്കേണ്ടി വരില്ല; തലപ്പു പോയ തെങ്ങു അവിടെ കിടന്നോട്ടെ... അന്നൊരിക്കല്‍ ഒരു പൊന്മാന്റെ പടത്തിനു വേണ്ടി കൈപള്ളി എന്തോരം പണിപ്പെട്ടതാ..ഈ പൊന്മാണു തെങ്ങിന്‍ പൊത്തു ഒരു നൊസ്റ്റാജിയയാ.( കാകയുടെ shape ഉള്ള പറക്കുമ്പോല്‍ ചിറക് നീല നിറത്തില്‍ കാണുന്ന വളരെ ഭംഗിയുള്ള പക്ഷി - എന്റെ നാട്ടില്‍ പൊന്മാന്‍ എന്നു പറയും കൈപ്പള്ളിയുടെ ദിങ്ങോലാപി എനിക്കു അറിയില്ല)- നമ്മുടെ നാടല്ലെ വളരെ രഷ്ട്രീയ അവബോധമുള്ളതു കൊണ്ടു തലപ്പില്ലെങ്കിലും ജീവിച്ചു പോയ്കൊള്ളും.
ReplyDeleteബയാന്‍ കാടുകയറി, എന്നേയും കാട്ടില്‍ കയറ്റി അല്ലെ? :)
ReplyDeleteകക്കയുടെ ഷേപ്പില്‍ പറക്കുമ്പോള്‍ വൃത്താകൃതിയില്‍ നീല ചിറകുള്ള പക്ഷി Indian Roller ആണു്.
മൈനയുടെ വലുപ്പം മാത്രമുള്ള പക്ഷിയാണു നീല പോന്മാന്‍.
വിഷയം തലപ്പ് പോയ തെങ്ങ്.
നല്ലൊരു ഫോട്ടോ കാണാംന്നും വെച്ചാണ്‍ ഓടി വന്നത്! :-(
ReplyDeleteപോസ്റ്റിന്റെ വിഷയം ഒരു പുതുമയില്ലാത്തതുകൊണ്ട് , കൈപ്പള്ളിയുടെ സാധാരണ പോസ്റ്റുകളുടെ നിലവാരം ഇതിനില്ല എന്നു പറഞ്ഞോട്ടെ.. വിഷമമില്ലല്ലോ! :-)
സതീശ:
ReplyDeleteഅനിയന്റ അഭിപ്രായഥിനു് ഫയങ്കര നന്ദി കെട്ട. പണ്ടത്ത പോല ഒക്കണില്ലടെയ്. വയസും പ്രായവും ഒക്ക ആയില്ലി?
പോട്ടങ്ങളു് കാണാന്‍ ലവിടെ പോയാമതി. ഇപ്പോം ഇവിട എന്റ നാട്ടു വിശേഷങ്ങള്‍ മാത്രം. യേത്?
കൈക്കൂലി വാങ്ങാനും കൊടുക്കാനും ഓരോരോ കാരണങ്ങളേ!.
ReplyDeleteഇഞ്ചി പറഞ്ഞതു ശരിയാ ഇപ്പോ ആയിരം രൂപയാക്കിയിട്ടുണ്ട്. വെട്ടി മാറ്റി (തെങ്ങ്) പകരം അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനം തെങ്ങ് വച്ച് പിടിപ്പിക്കാനായാണ്‍ ഈ ആയിരം രൂപ നല്‍കുന്നതു. നഷ്ടപരിഹാരത്തിന്റെ തുക ഉയര്‍ത്തിയതു കൊണ്ട് കിമ്പളത്തിന്റെ തോതും ഉയര്‍ന്നു കാണും.
കൈപ്പള്ളീ, “കേരള ദര്‍ശനങ്ങള്‍“ ഇനിയും പോരട്ടെ. (കൈപ്പള്ളി കണ്ട കേരളം എന്നൊരു പുസ്തക പ്രകാശനം പ്രതീക്ഷിക്കാമൊ?).
ചില അക്ഷരങ്ങള്‍ കൂടെ നേരെയാക്കാനുണ്ട്. മലയാളം പഠിച്ചിട്ടില്ലാത്ത ഒരു വ്യക്തി എന്ന നിലയില്‍ ഇത് തന്നെ ധാരാളം. ക്ഷമിച്ചിരിക്കുന്നു.
പഞ്ചായത്തിലെതു ‘ഞ്ച‘ (ncha) ആണ്‍ ‘ഞ്ജ‘ (njja) അല്ല.
എന്റെ കൈപ്പള്ളീ,
ReplyDeleteഞാന്‍ 2005 അവസാനം നാട്ടില്‍ പോയപ്പോള്‍ ഞങ്ങളുടെ വീട്ടുപറമ്പില്‍ നിന്നിരുന്ന തല പോയ തെങ്ങ് ഒരാള്‍ക്കു 50 രൂപ കൊടുത്തു വെട്ടിച്ചുകളഞ്ഞു.
ഈ പോസ്റ്റ് നേരത്തെ വിട്ടിരുന്നെങ്കില്‍ എനിക്കു ശകലം കാശുണ്ടാക്കാമായിരുന്നു.
നന്ദു പറഞ്ഞതുപോലെ “കൈപ്പള്ളി കണ്ട കേരളം” എന്ന ഒരു പുസ്തകം പ്രകാശിപ്പിക്കണം.
ആ പ്രകാശനത്തില്‍ സംബന്ധിക്കാന്‍ ഞാന്‍ ഇല്ലാത്ത കാശുണ്ടാക്കി ദുബായ് വരെ വരാം.
സസ്നേഹം
ആവനാഴി
കൈപ്പള്ളി..
ReplyDeleteതല യില്ലാത്ത തെങ്ങിന് സര്‍ക്കാര്‍ 1000 രൂപ പ്രഖ്യാപിച്ചാലും അത് തെങ്ങിന്‍റെ ഉടമയ്ക്ക് കിട്ടുക 500 ആയിരിക്കും 500 രൂപ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മ്മാര്‍ക്കും അപ്പൊ പിന്നെ രണ്ടു തവണ വാങ്ങിയാലല്ലേ 1000 കിട്ടൂ കൈപ്പള്ളിക്കറിയോ ഈ പുത്തി പറഞ്ഞുകൊടുക്കുന്നതും ഈ ഉദ്യോഗസ്ഥന്മാരാ എങ്കിലല്ലേ അവര്‍ക്കും ഒരു തെങ്ങിന്‍റെ പേരില്‍ 1000 കിട്ടൂ
കൈപ്പള്ളി കേരളത്തിലാണെങ്കില്‍ അടുത്തുള്ള സര്‍ക്കാരാശുപത്രിയൊന്ന് പോയി കാണണം കണ്ടാല്‍ മാത്രം പോരാ അവിടത്തെ ചില സ്ഥിതിവിശേഷങ്ങള്‍ മനസ്സിലാക്കുകയും വേണം സ്വന്തം കുഞ്ഞിന്‍റെ മുഖം ആദ്യമായി കാണണമെങ്കില്‍ ഉറുപ്പിക 1000 കൊടുക്കണം അങ്ങനെ പലതും കൈപ്പള്ളിക്ക് കേരളത്തില്‍ കാണാം തലപോയ നാട്ടുക്കാര്‍ക്കെന്തിനാ തലയുള്ള തെങ്ങ്... യേത് !!!
ഇത്രയും ഉത്തരവാദിത്വവും ജാഗ്രതയുമുള്ള
ReplyDeleteപഞ്ചായത്ത് ജീവനക്കാരുള്ള ആ നാട്ടില്‍
ഒരു പത്തു സെന്‍റ് സ്ഥലം കിട്ടുമോ?
സതീഷ് പറഞ്ഞപോലെ നല്ലൊരു ഫോട്ടോയാണ്
പ്രതീക്ഷിച്ചത്.