Friday, November 03, 2006

Podcast12 നുള്ള മറുപടി

ഉമേഷ് അണ്ണ:
എന്റ ലേഖനത്തിനൊന്നും കമന്റ് കിട്ടാത്തതുകോണ്ടാണു എന്നു നിങ്ങള്‍ക്ക് തോന്നുനു എങ്കില്‍. തെറ്റി. നിങ്ങള്‍ വയിച്ചൊ എന്നറിയാനുള്ള വ്യഗ്രത മാത്രമായിരുന്നു. ഇനി തൊട്ട് വെറുതെ ഒരു :) അല്ലെങ്കില്‍ :( ഇട്ടാല്‍ മതി. ഒന്നും എഴുതണ്ട.  

ചെട്ട ഞാന്‍ പരാമര്‍ശിച്ചത് ഇവിടെയുള്ള് ബ്ലോഗന്‍ മാരെയാണു. കുഞ്ഞുണ്ണിമാഷിന്റെ കവിതകളുടെ നിലവാരത്തില്‍ എഴുതുന്ന അരെങ്കിലും ഇവിടെ ഉണ്ടെന്നു ഉമേഷിനു് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് അതു വായിക്കണം. അടുത്ത Podcast നു വിഷയം അതാവട്ടെ.

ഇതു നല തമാശ. അപ്പോള്‍ നിങ്ങളൊക്കെ കരുതിയിരിക്കുന്നത് കുഞ്ഞുണ്ണിമാഷിന്റെ നിലവാരത്തില്‍ blogspotല്‍ നിന്നും അരൊക്കയോ ഉണ്ടെന്നാണു. വെണ്ട. അത്രക്കും കടന്നു ചിന്തിക്കാറായില്ല. തല മറന്നു ഒന്നും എടുത്തുവെച്ച് തേക്കണ്ട.

ജാട എന്ന് ഞാന്‍ പറഞ്ഞത്  തടിപ്പ് എന്നാണു. Daialectഉം
Deviatian ഉം Sub-species ഉം Dingoelappiയും ഒന്നുംഅല്ല. പച്ച മലയാആആആആളം. പഴയ മലയാളത്തില്‍ "ജാട" എന്ന ഒരു വാക്കാണു. ഉമേഷിനു് ഇത അറിഞ്ഞുകൂടെ? ("ജാഢ" അല്ല അണ്ണ "ജാട") ശബ്ദതാരവലി പോക്കി എടുത്തുവെച്ച് നോക്ക അണ്ണ.  

പഴയ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ പാടില്ല അല്ലെ.? എനിക്കതറിയില്ലായിരുന്നു. കൊച്ചു ബാലനല്ലെ ഞാന്‍.

നിങ്ങളെല്ലാം ഏന്തൊക്കയോ ധരിച്ചുവെച്ചിരിക്കുന്നു. നേരത്തെ പറഞ്ഞപോലെ എനിക്ക് കാര്യം പറയാന്‍ ബന്ധങ്ങള്‍  പ്രശ്നമല്ല. വര്‍ഗ്ഗങ്ങളും labelഉകളും ഒന്നും വേണ്ട.

നിങ്ങള്‍ കരുതുന്ന കണക്കിനുള്ള വിവരം എനിക്ക് ഇല്ല. അതുകോണ്ടു നിങ്ങളുടെ അമേരിക്കന്‍ "ബുജ്ജി" സങ്കത്തിലുള്ള അരെയെങ്കിലും കുറ്റം പറഞ്ഞാല്‍ ഉടന്‍ ചാടി ആക്രമിക്കും.

പിന്നെ ഞാന്‍ വളരേ ബാലിശമായി ചിന്തിക്കുന്നവനാന്‍ തന്നെയാണു്. 37 വയസുള്ള ബാലന്‍. എന്റെ ഇടത്തെ ചെവിട്ടില്‍ അടിച്ചാല്‍ മാറി നിന്നു പ്രസങ്ങിക്കാറില്ല.  അരെന്നൊന്നും നോക്കില്ല. കുനിച്ച് നിറിത്തി പടക്കം പെട്ടിക്കും. പച്ചയായ മനുഷ്യനും ആണു. എല്ലവരേയും പോലെ എനിക്കും അബദ്ദങ്ങള്‍ പറ്റും. നല്ല കമന്റുകള്‍ എനിക്കിഷ്ടമാണു. മോശം കമന്റുകള്‍ സഹിക്കാനുള്ള ഭോധവും എനിക്കുണ്ട്.

കഴിഞ്ഞ മൂനു വര്‍ഷമായി ഞാന്‍ Flickr ല്‍ അങ്ങമാണു. അവിടത്തെ Deleteme group ഇല്‍ നിന്നും എനിക്ക് കിട്ടാറുള്ള് മോശം കമന്റുകള്‍ ഒന്നും തന്നെ വ്യക്തിപരമായതല്ല. മലയാളത്തില്‍ മാത്രം വിമര്‍ശനങ്ങള്‍ എന്തേ വ്യക്തിപരമായി മാറുന്നു? വ്യക്തി വികാരങ്ങള്‍ എന്തുകോണ്ടു സൃഷ്ടിയില്‍ ഒട്ടിപിടിച്ചിരിക്കുന്നു. ചിന്തിക്കു.

ഞാന്‍ പറയുന്നതിനെ കുറിച്ച് നിങ്ങള്‍ പരാമര്‍ശിക്കു. വിഷയം ചര്‍ച്ച ചെയ്യു. ഞാന്‍ എന്തിനു ഇതു പറഞ്ഞു എന്നു തോണ്ടി തോണ്ടി നഖം കളയല്ലെ.


അനംഗാരി:
ഞാനിവിടെയൊക്ക തന്ന കാണും. എങ്ങും പോവുല്ല.

ഈവുരാന്‍:
എല്ലാവരും യോജിക്കാന്‍ ഇതെന്ത pope നെ തിരഞ്ഞെടുക്കുകയാണോ?വിയോജിച്ചുകൊള്ളു. സന്തോഷം.

ദിവാസ്വപ്നം:
നലതുപോലെ കഥ എഴുതുന്ന ഒരാള്‍ ഒറ്റ വാക്കു കോണ്ട് കഥ സൃട്ടിക്കുന്നത് അല്പം തരംതാണ publcity stunt അയി തോന്നി.
ഞാന്‍ അശയം വ്യക്തമാക്കാന്‍ ഉദാഹരണങ്ങള്‍ എടുത്തു പറഞ്ഞു. അതിവിടയുള്ള മറ്റ്  അമേരിക്കന്‍ "ബുജ്ജി" കള്‍ക്ക് സഹിച്ചില്ല. അതുകൊണ്ട് എന്നോടുഉള്ള വ്യക്തി ഹത്യകള്‍ മാത്രം. സാരമില്ല.

മന്‍ജിത്‌:
ഒരു നല്ല പേര്‍ എന്റെ ബ്ലോഗിനില്ലാതിരികുകയായിരുന്നു. "പുച്ഛരസ പ്രകടനം". you are right. Thank you ഇനി ഞാന്‍ എന്റെ podcast നു. "പുച്ഛരസ പ്രകടനം" എന്ന് പേര്‍ നള്‍കാം.
എന്റ പോട്കാസ്റ്റ് അല്ലെ എനികിഷ്ടമുള്ള് പേര്‍ കോടുക്കാമല്ലോ. പുച്ഛരസ പ്രകടനം എന്ത കലാ രൂപമല്ലെ? വികലാങ്കരേയും. മാനസികരോഗികളേയും കളിയാക്കുന്ന സംസ്കാരമാണു മലയാളിയുടേത്. അത് TVയിലും Cinemaയിലും കണ്ടു കൈയടിക്കും. എന്നാല്‍ എനിക്ക് എന്താ pseudo-genius കളെ കളിയാക്കിയാല്‍?

ബൃഹത്തായ കൃതികള്‍ സൃട്ടിക്കുന്ന, അക്ഷരസംയുക്തമുള്ള നിങ്ങളെല്ലാവരും അക്ഷവര്‍ജ്ജിതനായ ഒരുത്തന്റെ ബ്ലോഗില്ല് വന്ന് അഭിപ്രായം എഴുതിയതിനു നന്ദി.

31 comments:

  1. അയ്യോ കൈപ്പള്ളീ..ഇതെന്ത് പോസ്റ്റാണ്!!!!!
    നശിപ്പിച്ചല്ലോ..:((

    ഒരു ബ്ലോഗറുടെ സഹായത്തൊടെ പതാക പ്രശ്നം അടക്കം പലതും ഇപ്പോളാണ് കണ്ടത്....ചിത്രം വ്യക്തമായതേയുള്ളൂ. കഷ്ടായി.

    താങ്കളെക്കുറിച്ചല്ല, താങ്കളുടെ പോസ്റ്റിനെക്കുറീച്ച് പറയാന്‍ പറയുമ്പോള്‍
    താങ്കള്‍ എന്താണ് ചെയ്യുന്നത്? ദേ ഇപ്പോ തുറന്ന് സമ്മതിച്ചു ബ്ലോഗറെക്കുറീച്ചാണ്, ഒരു പ്രത്യേക ആളെക്കുറീച്ചാണ് താങ്കള്‍ പറയുന്നതെന്ന്? അത് ഹിപ്പോക്രസി അല്ലേ?

    പ്‌സ്യൂഡോ ബുദ്ധിജീവി എന്നൊക്കെ താങ്കളുടെ അഭിപ്രായമാണ്. അത് ഒരാളെക്കുറിച്ചാകുമ്പോള്‍ അത് പേര്‍സണല്‍ ആകുന്നു.
    അപ്പോ ആ പോഡ് കാസ്റ്റിന്റെ ഉദ്ദേശ്യം ആ ഒറ്റ ബ്ലോഗറെ ഉദ്ദേശിച്ചാണെന്ന് വരുന്നു..അയ്യേ!
    അപ്പോ അത് പ്‌സ്യൂഡോ വിമര്‍ശനം ആകുന്നല്ലോ.

    കൈപ്പള്ളി എന്തെങ്കിലും പറഞ്ഞെന്ന് വച്ച് എന്തിന് മൈന്‍ഡ് ചെയ്യണം എന്ന നിലവാരത്തകര്‍ച്ച ഉണ്ടാകേണ്ടെങ്കില്‍ ഇങ്ങനെയുള്ള പേര്‍സണല്‍ വിരോധം തീര്‍ക്കല്‍ ഭാവിയില്‍ ഒഴിവാക്കണം എന്ന്,

    താങ്കളുടെ പോഡ് കാസ്റ്റുകള്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി.

    നിരാശയോടെ.(സാരമില്ല, മാറും എന്ന് പ്രതീക്ഷിക്കുന്നു)

    ReplyDelete
  2. Did you notice that the comments developing here that make personal judments against me are all from American Malayaalees.

    If you still havn't noticed it, you should. I see a spilt developing along certain lines.

    And Do I care about that. Certainly not.

    I am not part of any club. I detest them because they breed partisanship. They inhibit open criticism.

    cool man. you have your opinions. I have mine.

    ReplyDelete
  3. ഓഫീസിലുള്ള നിയന്ത്രണം കൊണ്ട് കൈപ്പള്ളിയുടെ പോഡ്കാസ്റ്റുകളൊന്നും കേള്‍ക്കാന്‍ പറ്റിയിട്ടില്ല. അതു കൊണ്ട് ഞാനിവിടെ അഭിപ്രായം പറയുന്നത് കണ്ണുപൊട്ടന്‍ ആനയെ കണ്ടതുപോലെയാണ്. എങ്കിലും വായിച്ച കമന്റുകള്‍ വെച്ച് ഞാനുമൊന്ന് വിവരിക്കട്ടെ..
    1. അരവിന്ദ് ഹുസൈനെ പറ്റി പറഞ്ഞത് ഇത്തിരി കടന്നുപോയി. പണ്ട് ഞാനും ഉത്തരാധുനിക ചിത്രകാരന്മാരെ കുറിച്ച് അങ്ങിനെയൊക്കെ കരുതിയിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുംബൈയില്‍ വെച്ച് ഒരു സുഹ്ര്യ്ത്ത് എന്നെ ഒരു ചിത്രപ്രദര്‍ശനത്തിനു കൊണ്ട്പോയി. അന്നു ഇതു പോലൊരു അഭിപ്രായം പറഞ്ഞ എനിക്കവന്‍ ഒരു ക്ലാസ്സെടുത്തു, ഈ ചിത്രങ്ങളെല്ലാം എങ്ങനെ ആസ്വദിക്കണമെന്നതിനെ പറ്റി. മുഴുവനായി മനസ്സിലായില്ലെങ്കിലും ഇതില്‍ എന്തൊക്കെയോ കാര്യമുണ്ടെന്ന് മനസ്സിലായി.
    അതു പോലെ അടൂര്‍ ഗോപാലക്രുഷ്ണന്റേയും സത്യജിത് റേയുടേയും സിനിമകള്‍ ആദ്യം കണ്ടപ്പോഴും ഇങ്ങനെയെല്ലാം കരുതിയിരുന്നു. കുറച്ച് വളര്‍ന്നപ്പോഴാണു ഇതെല്ലാം വീക്ഷിക്കേണ്ടതെങ്ങിനെയാണെന്നും ഇതെങ്ങിനെയാണു മഹത്തരമാകുന്നതെന്നും മനസ്സിലായത്. പക്ഷേ, ഇന്നും അരവിന്ദന്റെ പല സിനിമകളും എനിക്കു മനസ്സിലാകാറില്ല
    2. മലയാളം ബ്ലോഗിലെഴുതുന്നവരില്‍ വളരെ ചുരുക്കം ചിലരൊഴിച്ച് (ആരെന്ന് പറയുന്നില്ല, എല്ലാവരും അവരവരുണ്ടെന്ന് കരുതിക്കോട്ടെ) ആരുടേയും തന്നെ ഉത്ക്രുഷ്ട ക്രിതികളല്ല (മൊഴിയില്‍ ഈ ഋ എഴുതുന്നതെങ്ങിനെയെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാവോ; ഞാനെത്രയെഴുതിയിട്ടും ശരിയാകുന്നില്ല). ഇതെല്ലാം ഒരു കാമ്പസ് മാഗസിന്‍ നിലവാരത്തിലുള്ളതൊ ചിലപ്പോള്‍ അതിലും താഴെയോ ആണ്. അതു കൊണ്ട് അതിനനുസരിച്ചുള്ള വിലയിരുത്തലേ എല്ലാവരും പ്രതീക്ഷിക്കുന്നൊള്ളൂ
    3. കൈപ്പള്ളി പലപ്പോഴും തന്നെ വിമര്‍ശിക്കാന്‍ പറയാറുണ്ടെങ്കിലും ഇത്തിരി സ്ട്രോങായി വിമര്‍ശനം വരുമ്പോള്‍ അതു പേഴ്സണലായി എടുക്കുന്നുണ്ട്. അതു പോലെ പതാകയുടെ കാര്യത്തില്‍ ഞാന്‍ കൈപ്പള്ളിയുടെ വികാരം മനസ്സിലാക്കുന്നു, അതിനെ ബഹുമാനിക്കുന്നു. സ്വാതന്ത്യദിനത്തില്‍ ദേശീയ പതാക വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരു ഷോ-ക്ക് വേണ്ടിയാണെന്നു കരുതുന്നില്ല.
    കഠിന വിമര്‍ശനം രണ്ട് കാരണങ്ങള്‍ കൊണ്ടായിരിക്കും. ഒന്ന് നന്നായി കാണാന്‍, രണ്ട് കുശുമ്പ് കൊണ്ട്. അതു കൊണ്ട് രണ്ടാമത്തേത് വന്നാല്‍ പോലും ഒന്നാമത്തേതായി എടുത്താല്‍ മതി.
    (ഞാനൊരുപദേശിയായി മാറിയോ പടച്ചവനേ)
    ഓ. ടോ. ഇങ്ങനെയൊക്കെ പറഞ്ഞതു കൊണ്ട് എനിക്ക് ഫോട്ടോയെടുക്കാനുള്ള ട്രിക്ക്സ് പഠിപ്പിച്ചുതരാമെന്ന് പറഞ്ഞ വാക്ക് മാറ്റരുത്. ഞാന്‍ വേണമെങ്കില്‍ മാറ്റി പറയാം. അഭിപ്രായം ഇരുമ്പുലക്കയല്ല

    ReplyDelete
  4. ആദ്യമായാണു കൈപ്പള്ളിയുടെപോഡ്‌കാസ്റ്റ് കേള്‍ക്കുന്നതു്.ഇപ്പൊഴാണു കേട്ടത് .ഫോട്ടോസ് ഇപ്പൊഴാണു ക്ണ്ടത്. നന്നായിരിക്കുന്നു.കൈപ്പള്ളിചേട്ടാ, നമുക്ക് ഒരു പാട്ട്/(എനി കലാസൃഷ്ടി ) ഒരുപാ‍ാ‍ാറ്ട് ഇഷ്ടായാല്‍ നമ്മള്‍ അറിയാതെ എണീറ്റ് കൈ ഉയറ്ത്തി ക്ലാപ്പു ചെയ്യുന്നില്ലേ..അതല്ല ഒ.കെ ന്നു തോന്നിയാല്‍ ഒരു സാധാരണ കൈമുട്ടല്‍.അല്ലേ.ഒരു വരിയോ ഒരു വരയോ എന്നല്ല ആസ്വദകന് മനോഹരം ന്നു തോന്നിയാല്‍ അവന്‍ കൈ അടിച്ചിരിക്കും.


    (പുറത്തു പഠിച്ച പലരും “മലയാലം പരയാന്‍ കുരച്ച് അരിയാം എയ്താന്‍ തീരെ അരിയില്ല” എന്നുപറയുന്നവറ്‌ക്ക് ചേട്ടന്‍ ഒരു അപവാദം ആണ്. അധുനിക കലാസൃഷ്ടികളെപ്പറ്റിയും മിനിമലിസത്തിനെപ്പറ്റിയുമെല്ലാം ചേട്ടന് അഭിപ്രായം പറയാം പക്ഷെ അതിന്റെ ഇടയില്‍ ബ്ലോഗ്,കമന്റ്,ബ്ലോഗ് വിമറ്‌ശനം ഇവ തിരുകിക്കയറ്റി അഭിപ്രായത്തിന്റെ ഭംഗി എന്തിനാ കുറയ്ക്കുന്നെ...എന്റെ ഒരു തോന്നലാണെ.)

    ReplyDelete
  5. Peelikkutty:
    താങ്കള്‍ പറഞ്ഞതാണു് ശരി. ഞാനെന്തിനാ ബ്ലോഗുകളെ വിലയിരുത്താന്‍ തുനിഞ്ഞതു. ആ തരം താണ പണി വേണ്ടായിരുന്നു. വേറീ എന്തെല്ലാം എഴുതാം. എനിക്കാണോ വിഷയമില്ലാത്തത്.

    തെറ്റു പറ്റി പോയി. ക്ഷമി. അമേഏഏഏഏഏരിക്കന്‍ "ബുജ്ജി"കളെ ക്ഷമി. :-)

    നിങ്ങളുടെ ഒറ്റ ബ്ലോഗുകളും ഞാന്‍ അധവ വയിച്ചാലും അതിനെപറ്റി മിണ്ടൂല. Happy :-)

    ReplyDelete
  6. കൈപ്പള്ളീ,

    എന്നെ പെറ്റിട്ടതു് അമേരിക്കയിലല്ല. 24 വയസ്സു വരെ കേരളത്തിലും 30 വയസ്സു വരെ ഇന്ത്യയിലും ജീവിച്ച ഞാന്‍ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ വന്നതാണു് അമേരിക്കയില്‍. ഗ്രീന്‍‌കാര്‍ഡും പൌരത്വവും നേടാന്‍ നോക്കിയിട്ടുമില്ല. അമേരിക്കയിലുള്ള ബ്ലോഗര്‍മാരേക്കാള്‍ (മിക്കവാറും ആഴ്ചകളില്‍ കാണാറുള്ള രാജേഷ് ഒഴികെ) എനിക്കു കൂടുതല്‍ അടുപ്പം കേരളത്തിലും ജപ്പാനിലും ദുബായിയിലും കുവൈറ്റിലും ആഫ്രിക്കയിലും ഒക്കെയുള്ള ബ്ലോഗര്‍മാരെയാണു്.

    ബുദ്ധിജീവി അല്ല. ആണെന്നുള്ള നാട്യവുമില്ല. മലയാളം നേരേ ചൊവ്വേ എഴുതുന്നവനെ അവന്‍ ഏതു ചേരിയില്‍ ജീവിച്ചാലും പ്രശംസിക്കും. തോന്ന്യവാസം എഴുതുന്നവനെ പ്രസിഡന്റിന്റെ അമ്മായിയപ്പനായാലും വിമര്‍ശിക്കുകയും ചെയ്യുന്നു. കുറേ വായിച്ചിട്ടു കൊള്ളില്ലെന്നു തോന്നിയാല്‍ വായിച്ചില്ലെന്നും ഇരിക്കും. അര്‍ഹതയുണ്ടെന്നു് എനിക്കു തോന്നുന്നിടത്തേ സ്മൈലി പോലും ഇടാറുള്ളൂ.

    അമേരിക്കക്കാര്‍ (ഇവരിലൊരുത്തരും അമേരിക്കക്കാരല്ല. ആണെങ്കില്‍ അവര്‍ ഇങ്ങനെ മലയാളത്തില്‍ എഴുതില്ല സുഹൃത്തേ!) പരസ്പരം പുറം ചൊറിയുന്നു എന്ന നിരീക്ഷണം താങ്കളുടെ അല്പത്തത്തെ വെളിവാക്കുന്നു. എല്ലാ പോസ്റ്റിലും ദേശാഭിമാനവും പുരോഗമനവാദവും വിളമ്പുന്ന താങ്കളുടെ മനസ്സില്‍ ദേശ-വര്‍ണ്ണ-വര്‍ഗ്ഗ-ബോധം മാത്രമേ ഉള്ളൂ എന്നു്. ശ്രീനാരായണഗുരുവിന്റെയും പല്‍പ്പുവിന്റെയും കാര്യം പറഞ്ഞപ്പോള്‍ “ഈഴവന്മാരേ കണ്ടില്ലേ” എന്നു ചോദിച്ചപ്പൊഴേ മനസ്സിലായതാണു്. ഇവര്‍ ഈഴവരുടെ മാത്രം നേതാക്കളാണെന്നു് നിങ്ങള്‍ മാത്രമെ പറയൂ.

    ഇനി സൂക്ഷിച്ചു നോക്കിയിട്ടു പറയൂ. സന്തോഷ് എഴുതിയ ഒറ്റവാക്യക്കഥയെ ഞാന്‍ അഭിനന്ദിച്ചതു് സന്തോഷ് അമേരിക്കക്കാരനോ നായരോ ഹിന്ദുവോ വിവാഹിതനോ തെക്കന്‍ കേരളക്കാരനോ വിശാഖം നക്ഷത്രത്തില്‍ ജനിച്ചവനോ ആണ്‍‌കുട്ടിയുടെ അച്ഛനോ സ്വവര്‍ഗ്ഗഭോഗിയല്ലാത്തവനോ ബാര്‍ബര്‍ ഷോപ്പിലെ നാലാം നമ്പര്‍ ക്ലിപ്പര്‍ കൊണ്ടു തലമുടിവെട്ടുന്നവനോ ആയതുകൊണ്ടാണെന്നു്. ഇതില്‍ എന്തു താങ്കള്‍ പറഞ്ഞാലും ഇവിടെ ആര്‍ക്കും അദ്ഭുതം തോന്നുകയില്ല.

    അമേരിക്കന്‍ മലയാളികളെയും ഇതു വായിച്ചു പുളകിതരായി രോഷം കൊള്ളുമെന്നു താങ്കള്‍ വ്യാമോഹിച്ച യൂ. ഏ. ഈ. മലയാളികളെയും വെറുതേ വിടൂ. നമുക്കു മലയാളത്തെയും ഇന്ത്യയെയും (ഹിന്ദിയില്‍ ഇതിനെ ഇന്തിയാ എന്നോ മറ്റോ ആണു പറയുന്നതു്, അല്ലേ?) ദേശീയപതാകയെയും പറ്റി സംസാരിക്കാം.

    “ജാട” എന്ന വാക്കു തിരുത്തിയതിനു നന്ദി. അതൊരു ഹിന്ദി വാക്കാണു്. മറ്റു ഭാഷയിലെ വാക്കുകള്‍ മലയാളത്തില്‍ വരുമ്പോള്‍ മലയാളത്തിലെ ഉച്ചാരണത്തിനനുസരിച്ചു് രൂപഭേദം വരാറുണ്ടു്. Office എന്നതിനെ മലയാളത്തില്‍ ആപ്പീസ് എന്നു പറയാറുണ്ടു്. “ജാഡ” എന്നതു് ഇത്തരം ഒരു തദ്ഭവമാണു്. ശബ്ദതാരാവലിയെപ്പോലുള്ള പുസ്തകങ്ങള്‍ അവയുടെ ശരിയായ ഉറവിടം കാണിച്ചു തരുന്നു. മലയാളമല്ലെങ്കില്‍ ആ കാര്യവും ബ്രായ്ക്കറ്റില്‍ ഉണ്ടാവും. ഒന്നുകൂടി വായിച്ചുനോക്കൂ.

    അപ്പോള്‍ ശബ്ദതാരാവലിയൊക്കെ കൈയിലുണ്ടു്, അല്ലേ? മുഖസ്തുതി പറയുകയാണെന്നു വിചാരിക്കരുതു്, ഇതു വരെയുള്ള എഴുത്തിന്റെ ഒറിജിനാലിറ്റി കണ്ടിട്ടു തോന്നിയേ ഇല്ല, കേട്ടോ. തലയിണയ്ക്കു പകരമായാണോ ഉപയോഗിക്കുന്നതു്?

    ഒന്നു കൂ‍ടി. ഓണമുണ്ണുമ്പോള്‍ തൂശനിലയില്‍ ചോറു വിളമ്പി പരിപ്പും പപ്പടവും സാമ്പാറും പ്രഥമനുമൊക്കെ നേരാം വണ്ണം കൂട്ടി ഭക്ഷിക്കാറുണ്ടു്. വിശന്നു വലഞ്ഞു യാത്രചെയ്തു വരുമ്പോള്‍ വഴിയരിയിലെ ഈച്ചയാര്‍ക്കുന്ന ഭക്ഷണം കിട്ടിയാല്‍ ചിലപ്പോള്‍ കൈ കഴുകാതെ തന്നെ തിന്നാറുമുണ്ടു്. ആഴ്ചകളെടുത്തെഴുതുന്ന പോസ്റ്റുകള്‍ക്കു നിഘണ്ടുവും വിക്കിപീഡിയയും ഒക്കെ ഉപയോഗിക്കാറുണ്ടു്‌. അഞ്ചുമിനിട്ടു കൊണ്ടു പടച്ചുവിടുന്ന കമന്റുകളില്‍ അത്ര ശ്രദ്ധിക്കാറില്ല.

    എന്തായാലും ജാഡ എന്ന വാക്കിന്റെ മൂലരൂപം ഹിന്ദിയില്‍ “ജാട” എന്നാണെന്നു മനസ്സിലാക്കിത്തന്നതിനു വളരെ നന്ദി. ജാട എന്നാല്‍ എന്തു് എന്നു് എന്നെ പഠിപ്പിച്ചു തന്ന ആള്‍ എന്ന നിലയില്‍ ഞാന്‍ കൈപ്പള്ളിയെ എന്നും ഓര്‍ക്കും.

    ReplyDelete
  7. അപ്പോള്‍ ശബ്ദതാരാവലിയൊക്കെ കൈയിലുണ്ടു്, അല്ലേ? മുഖസ്തുതി പറയുകയാണെന്നു വിചാരിക്കരുതു്, ഇതു വരെയുള്ള എഴുത്തിന്റെ ഒറിജിനാലിറ്റി കണ്ടിട്ടു തോന്നിയേ ഇല്ല, കേട്ടോ. തലയിണയ്ക്കു പകരമായാണോ ഉപയോഗിക്കുന്നതു്?

    ശബ്ദതാരവലി എന്ത കാശു കൊടുത്താല്‍ കിട്ടാത്ത സാധനം വല്ലതുമാണോ. പിന്നെ ചിലപ്പോള്‍ തലങ്ങണയായും ഉപയോഗിക്കാം. എന്താ അങ്ങനെ ഉപയോഗിച്ചുകൂടെ. എഴുതിയ അക്ഷരത്തെ ബഹുമാനിച്ച പോരെ അച്ചടിച്ച പേപ്പറിനേയും ബഹുമാനിക്കണോ? വിവരമില്ല പറഞ്ഞു തരൂ.

    ജാട എന്ന വാക്കിന്റെ അര്‍ത്ഥം ചൂണ്ടികാണിച്ചതിന്‍ നന്ദി ഒന്നും പറയണ്ട. അതൊരുമാതിരി കളിയാക്കല്‍ ആണു്. എന്നിട്ടും ഒരുളലിനു് ഒരു കുറവുമില്ല. എന്തരണ്ണ ഇതു്?

    "ദേശീയപതാകയെയും പറ്റി സംസാരിക്കാം."

    സംസാരിക്കാം.

    പിന്നെ ഒരു അണ്ണന്‍ അതിനെ ആക്ഷേപിച്ചപ്പോള്‍ എന്ത് ഒന്നും പറയാത്തതു?

    അണ്ണന്‍ കണ്ടില്ലേ? അതോ അങ്ങനെ ചെയുന്നതു് തെറ്റല്ല എന്നുണ്ടോ? ഇതിനെ പുറം ചോറിയലല്ലാതെ എന്തു വിളിക്കും. അണ്ണ?

    പരസ്പരം പുറം ചൊറിയുന്നു എന്ന നിരീക്ഷണം താങ്കളുടെ അല്പത്തത്തെ വെളിവാക്കുന്നു

    ഒരു അഭിപ്രായം പറഞ്ഞല്‍, ഉടന്‍ തന്നെ, പറയുന്നവന്‍ അല്പനാവും. കോള്ളാം. അല്പനെ അല്പന്‍ എന്നു വിളിക്കുന്നവനെ എന്തുവിളിക്കും?

    എന്തര് വേണമെങ്കിലും വിളി. മുഖമില്ലാത്ത മധ്യമമായതുകോണ്ടാണല്ലോ ഈ ധൈര്യം. നേരില്‍ കണ്ടു താങ്കള്‍ ഇതു മുഖത്തു നോക്കി വിളിച്ചിരുന്നു എങ്കില്‍.. :) ഹോ പിന്നെ പടക്കം പോട്ടുന്നതിന്റെ ശബ്ദം ഒന്നു വേറെ തന്നെ എന്റെ അണ്ണ. :)

    ReplyDelete
  8. വിരട്ടല്ലേ കൈപ്പള്ളീ. ആറരയടി പൊക്കവും അര ക്വിന്റല്‍ ഭാരവുമുണ്ടെന്നു പറഞ്ഞു കവലച്ചട്ടമ്പികളെപ്പോലെ ഭീഷണിപ്പെടുത്തുകയാണോ? അതു സ്വന്തം വീട്ടിനകത്തു്, പടിപ്പുര വാതില്‍ അടച്ചു് തഴുതിട്ടതിനു ശേഷം നാലാളെക്കൂടി കൂട്ടിയിട്ടു മതി.

    താങ്കളെക്കാള്‍ പൊക്കവും വണ്ണവും കൈക്കരുത്തുമുള്ള മനുഷ്യരോടൊപ്പമാണു് ഞാന്‍ ദിവസവും ജോലി ചെയ്യുന്നതു്. തോന്ന്യവാസം കാണിച്ചാല്‍ ഇതിനെക്കാളും വലിയ ഭാഷയില്‍ പറയുകയും ചെയ്യാറുണ്ടു്. അടിയൊന്നും ഇതുവരെ കിട്ടിയിട്ടില്ല. അടിച്ചാല്‍ വിവരമറിയും മോനേ!

    അടുത്ത തവണ നാട്ടില്‍ നിന്നു തിരിച്ചു വരുമ്പോള്‍ ദുബായി വഴി വരണമെന്നു് ആഗ്രഹമുണ്ടു്‌. പെരിങ്ങോടനെയും വിശാലനെയും കണ്ണൂസിനെയുമൊക്കെ ഒന്നു കാണണം. അപ്പോള്‍ നമുക്കു രണ്ടുപേര്‍ക്കും സൌകര്യമുണ്ടെങ്കില്‍ കാണാം. തല്ലാനുള്ള ത്രാണിയും മനഃസ്ഥിതിയും പലപ്പോഴും ഇല്ലെങ്കിലും തല്ലു മുഖത്തു കിട്ടാതെ തടുക്കാന്‍ എന്റെ കൈയ്ക്കു പറ്റും എന്നു തോന്നുന്നു. മുഖമില്ലാത്തതു കൊണ്ടു വീമ്പിളക്കുന്നതാണോ എന്നു് അപ്പോള്‍ രണ്ടുപേര്‍ക്കും മനസ്സിലാകും.

    ഞാന്‍ മുമ്പു പറഞ്ഞതു പോലെ, എനിക്കു തോന്നുന്നിടത്താണു ഞാന്‍ കമന്റിടുന്നതു്. അല്ലാതെ എല്ലാ ബ്ലോഗും വായിച്ചു് എല്ലായിടത്തും കമന്റിടാറില്ല. ഇവിടെ എന്നെ വ്യക്തിപരമായി പരാമര്‍ശിച്ചതുകൊണ്ടാണു കമന്റിട്ടതു്. ദേശീയപതാകയെപ്പറ്റി കമന്റിടണമെന്നു തോന്നിയില്ല. അത്ര മാത്രം. പാര്‍ലമെന്റ് ആക്രമണത്തെപ്പറ്റിയുള്ള പോസ്റ്റിലും കമന്റിട്ടിട്ടില്ല. പലപ്പോഴും പൊളിറ്റിക്കല്‍ വാദങ്ങളെക്കാള്‍ അക്ഷരത്തെറ്റുകളും തമാശകളും കണക്കും ഓഫ്‌ടോപ്പിക്കുമൊക്കെയാണു് എനിക്കു പഥ്യം. മനുഷ്യര്‍ പല തരത്തിലുള്ളവരല്ലേ?

    അതോ ഇനി മിണ്ടാതിരിക്കുന്നതിനെയാണോ അവിടൊക്കെ പുറം ചൊറിയുക എന്നു പറയുന്നതു്‌?

    സത്യമായും, “ജാഡ” എന്നു മലയാളത്തില്‍ പറയുന്ന വാക്കിന്റെ മൂലപദം ഹിന്ദിയിലെ “ജാട” എന്നാണു് എന്നു പറഞ്ഞു തന്നതിനു നന്ദിയുണ്ടു്. വേണ്ടെങ്കില്‍ വേണ്ട. അതെനിക്കറിയില്ലായിരുന്നു. ഇനി മുതല്‍ “ജാട” എന്നെഴുതിക്കൊള്ളാം.

    ReplyDelete
  9. വേണ്ട ഉമേഷ്‌, വേണ്ട കൈപ്പിള്ളി, നമുക്കിത്‌ വേണ്ട. ആശയ വിനിമയം നടത്തുവാന്‍ ഉപകരിയ്കുന്ന ബ്ലോഗ്ഗുഗളും കമന്റുകളും, ആശയത്തിലൂടെ വിഷം വിളമ്പുന്നത്‌ ശരിയാണോ? ദയവായി ഇത്‌ തുടരാതെ നിര്‍ത്തൂ. കൈപ്പിള്ളിയേയും വേണം അത്ര തന്നെ ഉമേഷിനേയും വേണം, ചേരിതിരിവൊക്കെ ആദര്‍ശങ്ങളിലല്ലേ? ആളുകളില്ലല്ലോ?

    ഒന്നു നേടാതെ, അന്യോന്യം അറിയാതെ കാണാതെ ഇങ്ങനെ വാക്കുകള്‍ ഇങ്ങനെ വര്‍ഷിയ്കണോ? പണ്ടെപ്പോഴോ വിശ്വംജി എന്നെ വിമര്‍ശിച്ചിരുന്നു, അതുല്യ ബെല്ലും ബ്രേക്കുമില്ലാതെ ... , ഇതൊക്കെ കുഞ്ഞുങ്ങളടക്കമുള്ള കുടുംബവുമൊത്താണു ബ്ലോഗിംഗ്‌ പലര്‍ക്കും എന്ന്. അതോടെ എനിക്കും തോന്നി തുടങ്ങിയിരുന്നു, വിമര്‍ശനത്തിന്റെ/കമന്റിന്റെ രീതി മാറ്റണമ്മെന്ന്. അതു പോലെ ഈ കൈമാറിയ കമന്റുകള്‍ പ്രൊജകറ്റര്‍ വഴി വീടിന്റെ അകത്തളത്തിലേ എല്ലാരും ഇരിയ്കുന്ന ചുമരിലാണു തെളിയുന്നതെന്ന് കരുതുമ്പോ എനിക്ക്‌ നോവുന്നു. വാക്കുകള്‍ കൊണ്ട്‌ തല്‍ക്കാലം ജയിച്ചാല്‍ തന്നെ, ഒരുപാട്‌ പാടുകള്‍ പലരുടെയും മനസ്സില്‍ ബാക്കി നില്‍ക്കും കുറെ കാലത്തേയ്ക്‌. അത്‌ വേണോ? ബ്ലോഗ്ഗ്ഗിംഗ്‌ വഴി അല്‍പം പ്രെഷര്‍ റിലീസോ/ഉന്മാദമോ/ലഹരിയോ ഒക്കെ കിട്ടുമെന്ന് കരുതി തുടങ്ങുമ്പോ, അതു ഒരുപാട്‌ മുറിപാടുകള്‍ വാങ്ങി മോണിറ്റര്‍ അടച്ച്‌ തിരിച്ച്‌ പോകുന്നത്‌ നമുക്ക്‌ ഒഴിവാക്കിക്കൂടേ?

    പ്ലീസ്‌ ഉമേഷ്ജി, പ്ലീസ്‌ കൈപള്ളി... എനിക്ക്‌ നോവുന്നു. എന്റെ കൂടേപ്പിറപ്പുകള്‍ തറവാട്ടിന്റെ മുറ്റത്ത്‌ നിന്ന് വാഗ്വാവാദം നടത്തുമ്പോ, എനിക്ക്‌ സമാധാനം നഷ്ടപെടുന്നു.

    ആരെങ്കിലും.... മൈക്ക്‌ ഓവര്‍ റ്റു ഒതര്‍ സിമിലര്‍ തിങ്കേഴ്സ്‌... പ്ലീസ്‌...

    ReplyDelete
  10. കൈപ്പള്ളി സൂക്ഷിച്ച് സംസാരിക്കണം.
    മുഖത്ത് പടക്കം പൊട്ടിക്കാനോ?
    ഉമേഷ്ജിയുടേയോ?
    വിട്ടുപിടി മോനേ....
    കൈപ്പള്ളീ...

    തന്നോട് വന്ന് ഉമേഷ്ജി സംസാരിക്കുന്നത് തന്നെ അദ്ദേഹത്തിന് മോശം ആണടോ..ചേരിയില്‍ വന്ന് വഴക്കിടുന്നത് പോലെയാണ് അത് എന്ന് ഇപ്പോള്‍ തോന്നുന്നു.

    ചോറുണ്ടുതന്നെയാണ്ടോ ഇവടെ എല്ലാരും ജീവിക്കണത്. താന്‍ ഇത്രത്തോളം ചീപ്പായി സംസാരിക്കുമെന്ന് കരുതിയില്ല. ഇത് എല്ലാ അതിരുകളും ലംഘിക്കുന്നു.

    അടി ഇടിയൊക്കെ കുത്തകയാണോ? ശരിക്കുമുള്ള അടി കണ്ടിട്ടുണ്ടോ മ്വാനേ?
    വെറുതേ എളക്കല്ലേ ഗള്‍ഫ് കാവടീ....

    പോട്ടെ.

    ഉമേഷ്ജിയെക്കുറിച്ച് ആ എഴുതിയത് ശരിയായില്ല കൈപ്പള്ളി.
    അതിന് കൈപ്പള്ളി മാപ്പിവിടെയെഴുതിയില്ലെങ്കില്‍, പിന്നെ കൈപ്പള്ളിയെന്നയാള്‍ക്ക് എനിക്ക് വെറും പുല്ലുവിലയായിരിക്കും.

    ReplyDelete
  11. അരവിന്ദ് പറഞ്ഞതിന് എന്റെയും ഒരു ഒപ്പ്.

    അടി എവിടെ തുടങ്ങണം എന്ന് നമുക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.

    ReplyDelete
  12. ഉമേഷ്:

    Sorry man. I went overboard.

    really sorry.

    ReplyDelete
  13. Adithyan:

    ഇവിടെ വന്നാല്‍ മതി. അല്ലെങ്കില്‍ നാട്ടില്‍ Decemberല്‍ വരുന്നുണ്ടു. അല്ല, നമ്മള്‍ തമ്മില്‍ എന്താണു് പ്രശ്നം. പ്രശ്നമില്ലല്ലോ. ഇല്ലങ്കിലും സാരമില്ല. കണ്ടമുടാം

    ReplyDelete
  14. ഒരു ഓഫര്‍ ഇങ്ങോട്ട് വെക്കുമ്പോ അങ്ങോട്ടും ഒരു ഓഫര്‍ വെക്കണമല്ലോ -

    ഡിസംബറില്‍ നാട്ടില്‍ വരണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്റെ മാനേജര്‍ സമ്മതിക്കുന്നില്ല. അതു കൊണ്ട്

    ഇവിടെ വന്നാല്‍ മതി. അല്ലെങ്കില്‍ നാട്ടില്‍ മാര്‍ച്ചില്‍ വരുന്നുണ്ടു. എവിടെ വെച്ചു വേണേല്‍ കാണാം :)

    ReplyDelete
  15. അപ്പൊ എല്ലാം പറഞ്ഞ് കോമ്പ്ലിമെന്‍റ്സാക്കിയിരിക്കുന്നൂ....

    :)

    ReplyDelete
  16. അപ്പൊള്‍ ഇതാണൊ ബൂലോകം.? എന്നൊക്കെ പറയാന്‍ തൂടങ്ങിയ ഞാന്‍ ആദിത്യന്‍ ഒപ്പു വച്ച കടലാസ്സില്‍ പാവം ഈ ഇന്ദ്യയില്‍ നിന്നൊരു കൈഒപ്പു് ഒരു പേടിയുമില്ലാതെ വയ്ക്കുന്നു എന്നു മാത്രമല്ലാ,
    അരവിന്ദ് എഴുതിയതെനിക്കും എഴുതണം.
    ഉമേഷ്ജിയെക്കുറിച്ച് ആ എഴുതിയത് ശരിയായില്ല കൈപ്പള്ളി.
    സ്നേഹപൂര്‍വ്വം.

    ReplyDelete
  17. എന്താ ചേട്ടായീസ്‌ ഇത്‌..

    നമ്മളൊക്കെ ഒന്നല്ലേ... (അല്ലെന്നറിയാം, എന്നാലും ആണെന്നങ്ങു കരുതിക്കൂടേ)

    ഇതിനു മാത്രം പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ ഇവിടെ, പുറം ചൊറിയുന്നവരും, ചൊറിഞ്ഞു കൊടുക്കുന്നവരും അതങ്ങ്‌ ചെയ്യട്ടേ കൈപ്പ്ള്ളീ, അറ്റ്‌ലീസ്റ്റ്‌ അതുകൊണ്ടു രണ്ടാള്‍ക്കും സുഖിക്കുന്നുണ്ടല്ലോ...

    എന്തായാലും പച്ചാളം പറഞ്ഞ പോലെ, "കോമ്പ്ലിമെന്റാ"യതില്‍ സന്തോഷം.

    വ്യാഴം വെള്ളി ദിവസങ്ങളില്‍ ഗള്‍ഫുകാര്‍ ഇടുന്ന കമന്റുകള്‍ക്ക്‌ കുറച്ചു സമരവീര്യം കൂടിയിരിക്കും.. കാരണം? കുറുമാനോട്‌ ചോദിക്ക്‌ ;)

    ( എത്ര കാലായി നല്ലൊരടി കണ്ടട്ട്‌.. അതിനുള്ള അവസരവും പോയി.. ;) )

    ReplyDelete
  18. എത്തിയപ്പോ താമസിച്ചു..രണ്ട് കമന്റ് മുമ്പിലാണ് വന്നിരുന്നെങ്കില്‍ അരവിന്ദന്‍ പറഞ്ഞതിന് ഒരൊപ്പു കൂടെയിട്ടേനേ..ഇപ്പോ ക്ഷമ പറഞ്ഞ സ്ഥിതിയ്ക്ക് എന്തു പറയാന്‍...ഇതിങ്ങനെ നീളാഞ്ഞത് വളരെ നന്നായി.

    ഇനി കൈപ്പള്ളിയോട്..

    താങ്കള്‍ ഈ തല്ലാനുള്ള ആരോഗ്യം എവിടുന്നു കിട്ടി എന്നാലോചിച്ചിട്ടുണ്ടോ?..മാഷേ..ത..എന്നു പറായും മുന്‍പ് ചിലപ്പോ തറയില്‍ വീണെന്നു വരും..
    തിരിച്ചാ‍രും തല്ലിയിട്ടൊന്നുമല്ല..
    ശരീരത്തിലെവിടെയെങ്കിലുമുള്ള ഒരു ചെറിയ രക്തക്കട്ടയ്ക്ക് ചുമ്മാ ഒന്ന് ശ്വാസ കോശത്തിലേയ്ക്കോ, തലച്ചോറിലേയ്ക്കോ, ഹൃദയത്തിലേയ്ക്കോ ഒക്കെ ഒന്ന് പോയിവരാം എന്നു തോന്നിയാല്‍ മതി..അതെനിയ്ക്കും തനിയ്ക്കും തല്ലു കൊള്ളുന്ന ആള്‍ക്കും എല്ലാവര്‍ക്കും സംഭവിയ്ക്കാം.
    അതുകൊണ്ട് സ്വന്തം ആരോഗ്യത്തിലല്‍പ്പം പോലും അഹമ്മതി വേണ്ടാ..
    പിന്നെ നമ്മളിലാര്‍ക്കും ഇങ്ങനെയൊക്കെയൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ ..ബാക്കി അരവിന്ദനെ വായിയ്ക്കുക..


    ഇനി മുഖമില്ലെന്നുള്ള ആരോപണവും വേണ്ടാ..തൂലികാ നാമമൊന്ന് മാറ്റിവച്ച് പറയാം...
    മുഴുവന്‍ പേര് മധു ശശിധരനുണ്ണിത്താന്‍ വസുമതി..
    (മധു. എസ് .വി)
    മധുവെന്ന് വിളിയ്ക്കും
    നാട് കൊല്ലം
    ഇപ്പോ ആംഗലേയ നാട്ടില്‍
    ക്ഷമിയ്ക്കുക..പച്ചാളം ഇങ്ങനെ കോമ്പ്ലിമെന്റ്സാക്കിയിരുന്നെങ്കിലും ഇത് പറായാതെ വയ്യ

    ReplyDelete
  19. അരവിന്ദും, ആദിത്യനും.
    ഒക്കുന്ന കാര്യങ്ങള്‍ നമുക്ക് സംസാരിച്ച് തീര്‍ക്കാം. നിങ്ങളെ രണ്ടാളേയും ഭീഷണി പെടുത്തിയിട്ടില്ല. നിങ്ങള്‍ ഇതില്‍ ഇടപെടുന്നതു ശെരിയാണെന്ന് എനിക്കു തോന്നുന്നില്ല.

    വിമര്‍ശനം വ്യക്തിപരമായതുകൊണ്ടാണു ഞാന്‍ അങ്ങനെ പ്രതികരിച്ചതു. ഉമേഷ് എന്നെ അല്പന്‍ എന്നു വിളിച്ചത് എനിക്കിഷ്ടപെട്ടില്ല. സാധാരണ എന്നെ അരെങ്കിലും നേരില്‍ തെറിവിളിച്ചാല്‍ ഞാന്‍ ചെയ്യുന്ന കാര്യമാണു് പറഞ്ഞതു്. ചിലപ്പോള്‍ ഞാന്‍ താഴെകിടക്കും. ചിലപ്പോള്‍ വിളിച്ചവന്‍. ഇതാണു് സാധരാണ സംഭവിക്കാര്‍. എനിക്ക് സംസാരിക്കാനും പ്രസങ്ങിക്കാനും ഒന്നും ക്ഷമ ചിലപ്പോള്‍ കിട്ടാറില്ല. ഇതൊന്നും ഭീഷണിയല്ല. സത്യാവസ്ഥകളാണു്. ഒരുപാടു അടികള്‍ ഉണ്ടാക്കിയിട്ടുണ്ട്. പണ്ടു് അബുദാബിയിലും ദുബൈയിലും പോലിസ് സ്റ്റേഷനില്‍ പല അടിപിടി കേസുകളില്‍ കയറിയിട്ടുണ്ട്. അതൊന്നും ഒരിക്കലും എനിക്ക് ഇഷ്ടമല്ലായിരുന്നു.

    ഉമേഷിനോട് ഞാന്‍ മാപ്പ് പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ വീണ്ടും വെറുതെ പ്രശ്നം വലുതാക്കരുത്.

    ഒരു നേരത്ത് എനിക്ക് നിയന്ത്രണം വിട്ട് എഴുതിയതാണു. അതു കാര്യമായ ഭീഷണിയായിട്ടെടുക്കുമെന്നു കരുതിയില്ല.

    ഭീഷണി എന്താണെന്ന് നിങ്ങള്‍ക്കറിയാമോ എന്ന് എനിക്ക് അറിയില്ല. ഞാന്‍ പലവിധ ഭീഷണികള്‍ അനുഭവിച്ചവനാണ്‍. അതെന്നെകുറിച്ചെല്ലാം ഞാന്‍ എന്നെങ്കിലും ഒരിക്കല്‍ എഴതാം.

    നേരത്തെ എഴുതിയതൊക്കെ ഞാന്‍ മറന്നുകളഞ്ഞു. നിങ്ങളും മറക്കു.

    ReplyDelete
  20. കൈപ്പള്ളീജീ
    ഉമേഷ്ജിയോട് ഖേദം പ്രകടിപ്പിച്ചതില്‍ സന്തോഷിക്കുന്നു.
    ഞാന്‍ പറഞ്ഞതിലും ഖേദമുണ്ട്.

    പക്ഷേ അടിയും ഇടിയും പോക്രിത്തരവും കൈയ്യൂക്കും തോന്നിയവാസവും എല്ലാവര്‍ക്കുമുണ്ട്, ബ്ലോഗ് പോലൊരു സ്ഥലത്തോ അഭ്യസ്തവിദ്യരായ നമുക്കോ അത് എടുക്കുന്നത് ഭൂഷണമല്ല എന്നേയുള്ളൂ.

    കൈപ്പള്ളിക്ക് തടുക്കാന്‍ സ്വന്തം കൈ വേണ്ടി വന്നേക്കും. പക്ഷേ ബൂലോഗത്തില്‍ ഉമേഷ്ജിയെപ്പോലെയുള്ളവര്‍ക്ക് അതു പോലും ഒരു പക്ഷേ വേണ്ട.

    എന്തിനെ വേണമെങ്കിലും വിമര്‍ശിച്ചോളൂ, പക്ഷേ ജയിക്കുവാനായി അതിര് ലംഘിക്കരുത്, വാക്കില്‍ പോലും.

    ഒരിക്കലും പ്രായത്തില്‍ മൂത്ത കൈപ്പള്ളിയോടിടയുമെന്ന് കരുതിയതല്ല.
    പക്ഷേ ശുണ്ഠിയും അരിശവും വാക്കിനു മുന്‍പേ അടിയും ...ആര്‍ക്കും ആകാമല്ല്ലോ.

    നമ്മളൂം ആളു തരികിടയാണ് ജീ, മഹാ അലമ്പ് :‌)

    അല്ലെങ്കില്‍ ഈ പട്ടിക്കാട്ടില്‍ വന്ന് ജീവിക്കേണ്ട കാര്യമുണ്ടായിരുന്നില്ല്ല.

    അതു കൊണ്ട് ഞാന്‍ പറഞ്ഞതും മറന്നു കള.


    ഇതിവിടെ തീരട്ടെ.

    ചിയേര്‍സ്.

    :-)

    ReplyDelete
  21. അരവിന്ദാ...

    ഇതിവിടെ തീര്‍ന്നു.. സന്തോഷം..


    പക്ഷേ, കൈപ്പിള്ളിയെ ഉമേഷ്ജി അല്‍പന്‍ എന്നു വിളിച്ചതു ശരിയായില്ല... ആരായാലും അങ്ങനെ പ്രതികരിച്ചതില്‍ അത്ഭുതമില്ല....കൈപ്പിള്ളിയുടെ പല വാദങ്ങളോടും ഞാന്‍ യോജിക്കുന്നില്ല എങ്കിലും !

    അതുശരി.. സൌത്താഫ്രിക്ക അലമ്പന്മാര്‍ക്കുള്ള ഏരിയ ആണല്ലേ ;)

    ReplyDelete
  22. ഒരു കറുത്ത തോക്ക് വീണ്കിട്ടിയിട്ടൂണ്ട്. ആരുടേതാണെന്ന് വെച്ചാല്‍ വന്ന് വാങ്ങണം. പിന്നെ വെറുതേ എന്നെ തോക്ക് കള്ളാ തോക്ക് കള്ളാ എന്ന് വിളിക്കരുത്.

    ReplyDelete
  23. അത് പീപ്പിളിവില്പനക്കാരന്റെ കയ്യിന്നും വീണുപോയ ബ്ലാസ്റ്റിക് തോക്കല്ലേ തണുപ്പോ?
    :D*

    (* ഇത് തമാശയാണെന്ന് അറിയിക്കാന്‍)

    ReplyDelete
  24. അയ്യോ! അടി തീര്‍ന്നോ. നല്ല രസം പിടിച്ച് വരികയായിരുന്നു. അപ്പോ ഇനി കൈപ്പള്ളി ഉമേഷേട്ടനെ തല്ലുന്നതും അപ്പോള്‍ ആദിത്യനും അരവിന്ദനും അതിനു പകരം ചോദിക്കാന്‍ ചെല്ലുന്നതും ഒന്നും കാണാന്‍ പറ്റില്ലേ? ആന കൊടുത്താലും ആശ കൊടുക്കരുത് :(

    ഇനി ഉള്ള കാര്യം പറയാം. എന്റേതടക്കം ഈ ബ്ലോഗില്‍ വന്ന ഗംബ്ലീറ്റ് കമന്റ് മഹാ ബോറ് ആയിപ്പോയി. ഒരു മീന്‍‌മാര്‍ക്കെറ്റില്‍ കയറിയത് പോലുണ്ട്. കമന്റിട്ട ആളുകള്‍ക്ക് പരസ്പരം ഫോണ്‍ നമ്പര്‍ അറിയില്ല എന്ന് ഞാന്‍ ഊഹിച്ചാല്‍ അത് തെറ്റാകുമോ നാട്ടാരേ?

    ReplyDelete
  25. ഞാന്‍ മുമ്പ്‌ ഇവിടെ വന്ന് ഈ കമന്റിടാന്‍ നോക്കിയപ്പോള്‍ ഇവിടെ കമന്റുകള്‍ എടുക്കുന്നില്ലായിരുന്നു. അതിനാല്‍ ഇപ്പോളെഴുതുന്നു:

    പ്രിയപ്പെട്ട അമേരിക്കന്‍ ബു.ജി. ക്ലബ്‌ അംഗങ്ങളേ,

    ഇവിടെ എന്നെ അനുകൂലിച്ചു കമന്റി നിങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ മാനം കാത്ത എല്ലാ ക്ലബ്‌ അംഗങ്ങള്‍ക്കും അകൈതവമായ നന്ദി. നിങ്ങള്‍ക്ക്‌ അടുത്താഴ്ചത്തെ ക്ലബ്‌ മീറ്റിങ്ങില്‍ ചായയും പരിപ്പുവടയും എന്റെ വക. (ബുജ്ജികള്‍ ബജ്ജി കഴിക്കാറില്ല.)

    :-)

    ReplyDelete
  26. ഹോ! ഞാനെന്താ ഈ കണ്ടത്..എന്താ കേട്ടത്...
    വിമര്‍ശനങ്ങളാണ് ഏതൊന്നിന്റേയും കുറവുകള്‍ പരിഹരിക്കാന്‍ ഉത്തമം...പക്ഷേ ഇത് എന്താ പറയാ, പരസ്പരമുള്ള ഈഗൊ തീര്‍ക്കുന്നതിനായി...
    ഞാനാദ്യമായി ഈ ബൂലോകത്തില്‍ വന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി, ഇവിടെയുള്ളവരുടെ സഹായമനസ്ഥിതി കണ്ടിട്ട്..സ്നേഹം കണ്ടിട്ട്.അത്മാര്‍ത്ഥത കണ്ടിട്ട്...
    പക്ഷേ എന്തഭിപ്രായമാണെന്നു പറഞ്ഞാലും ഇതെന്നെ സങ്കടപ്പേടുത്തുന്നു...
    അതുല്യേച്ചി പറഞ്ഞ പോലെ നമ്മുടെ സഹൊദരങ്ങള്‍ തമ്മില്‍ ഇതിന്റെ ആവശ്യമുണ്ടോ?
    വികാരങ്ങള്‍ പ്രകടിപ്പിക്കേണ്ടതു തന്നെ..എങ്കിലും....

    ReplyDelete
  27. നിഷാദന്‍:
    അഫിപ്രായത്തിനു, തങ്ക്യൂ. :)ഫയങ്കര നന്ദിയൊണ്ട്.കെട്ട.

    പിന്ന, അക്‍ച്യലി സാറിന്റെ പ്യാര്‍ന്തര്. എന്റെ പ്യാരും അതായതുകൊണ്ട് ച്വാദിച്ചതാണ്‍ കേട്ട. പെണങ്ങല്ല്.

    ReplyDelete
  28. സ്നേഹപൂര്‍വ്വം, കൈപള്ളീ/ഉമേഷ്‌/അരവിന്ദ്‌, ഞാന്‍ ഒരു പുതിയതാ, കൂടുതലൊന്നും അറിയില്ലായിരുന്നു, ബ്ലോഗ്ഗിലുള്ള ആള്‍കാരെ പരിചയപ്പെട്ടു (പഠിച്ചു) വരുന്നെയുള്ളൂ, എല്ലാവരോടും നല്ല മതിപ്പായിരുന്നു, ഉമേഷ്‌-അരവിന്ദ്‌-ആദിത്യന്‍-വേണു/കൈപള്ളീ ഇഷ്യൂ കഴിഞ്ഞതോടെ, അതു തീര്‍ന്നു.

    അരവിന്ദിന്റെ കമന്റില്‍നിന്നു.
    "കൈപള്ളിക്കു തടുക്കാന്‍ സ്വന്തം കൈ വേണ്ടിവന്നേക്കും, പക്ഷെ ബൂലോഗത്തില്‍ ഉമേഷ്ജിയെ പോലെയുള്ളവര്‍ക്കു ഒരു പക്ഷേ, അതുപോലും വേണ്ട,"

    "നമ്മളും ആളു തരികിടയാണു ജീ, മഹാ അലമ്പ്‌, അല്ലെങ്കില്‍ ഈ പട്ടിക്കാട്ടില്‍ വന്നു ജീവിക്കേണ്ട കാര്യമുണ്ടായിരുന്നില്ല."

    ഇതിന്റെയൊക്കെ മാനങ്ങളെന്താണ്‌??

    പുതുതായി വന്നു, ബ്ലോഗു വായിക്കാന്‍ തുടങ്ങിയപ്പ്പ്പോള്‍, നിങ്ങള്‍ പരസ്പരം പുതിയ പോസ്റ്റുകള്‍ക്കു, അഞ്ഞൂറും ആയിരവും തേങ്ങയുടക്കാന്‍ കാണിക്കുന്ന മത്സരം കണ്ടപ്പോള്‍, വിചാരിച്ചു മലയാളം ബ്ലോഗു വൈദേശികാതിപത്യത്തില്‍ ഞെരിഞ്ഞമര്‍ന്നു എന്നു.

    ഉമേഷിന്റെ ഒരു കമന്റ്‌ ഇങ്ങിനെ :"എല്ലാ പോസ്റ്റിലും ദേശാഭിമാനവും പുരോഗമനവാദവും വിളമ്പുന്ന താങ്കളുടെ മനസ്സില്‍ ദേശ-വര്‍ണ്ണ-വര്‍ഗ്ഗ-ബോധം മാത്രമേ ഉള്ളൂ എന്നു്. ശ്രീനാരായണഗുരുവിന്റെയും പല്‍പ്പുവിന്റെയും കാര്യം പറഞ്ഞപ്പോള്‍ “ഈഴവന്മാരേ കണ്ടില്ലേ” എന്നു ചോദിച്ചപ്പൊഴേ മനസ്സിലായതാണു്. ഇവര്‍ ഈഴവരുടെ മാത്രം നേതാക്കളാണെന്നു് നിങ്ങള്‍ മാത്രമെ പറയൂ."


    ഇതൊക്കെ എന്തിനാണു ഇത്രയുംകാലം മനസ്സില്‍ കൊണ്ടു നടന്നതു, അതു കാപട്യമല്ലെ, നിങ്ങള്‍ക്കു നേരത്തെ കൈപള്ളിയുടെ മനസ്സു ദേശ-വര്‍ണ്ണ-വര്‍ഗ്ഗ-ബോധം-ഉണ്ടായിരുന്നു എന്നു തോന്നിയിരുന്നെങ്കില്‍ നിങ്ങള്‍ അതു നേരത്തെ ചോദിക്കണമായിരുന്നു, അല്ലാതെ, അയാളുടെ തോളില്‍ കയ്യിട്ടു നടന്നു നിങ്ങളുടെ മേക്കിട്ടു കയറുന്നതുവരെ കാത്തിരുന്നെങ്കില്‍ നിങ്ങള്‍ക്കു സമൂഹത്തോടുള്ളതിനേക്കാളും പ്രതിബദ്ധത നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളോടെന്നല്ലെ ??

    കൈപള്ളി, നിങ്ങളുടെ പോഡ്‌കാസ്റ്റ്‌,മുഖം നോക്കാതെയുള്ള മറുപടി ഇതെല്ലാം ഇഷ്ടമാണു, മനസ്സു തുറന്നു മറകളില്ലാതെ ഇനിയും ബ്ലോഗ്ഗണം, ഈയിടെയായി കുറച്ചു സ്വരം താഴ്തി സംസാരിക്കുന്നു, അതു വേണ്ട, മുഖമുയര്‍ത്തി, കണ്ണുകള്‍ നോക്കി സംസാരിക്കണം,അതാണു ആണ്‍കുട്ടികള്‍ ( നിങ്ങളുടെ കണ്ണുക്കള്‍ക്കു നല്ല തീഷ്ണതയുണ്ടു, ആ ഫോട്ടോ കണ്ടാല്‍ മനസ്സിലാകില്ലേ - തമാശിച്ചതാണു - കൈപള്ളിയുടെ വാമഭാഗം ക്ഷമി- നെരത്തെ നിങ്ങളുടെ നെഞ്ചുവിരിച്ചു നിന്ന ഫോട്ടോയോക്കുറിച്ചു ഞാന്‍ അഭിപ്രായം പറഞ്ഞിരുന്നു, ബീച്ചിന്റെ പേരും പറഞ്ഞു, നെഞ്ചു കാണിക്കേണ്ടായിരുന്നു, എനി ഭാര്യ ശ്രദ്ധിക്കും)

    കൈപള്ളി, ഉമേഷിന്റെ തനിനിറം പുറത്തു കൊണ്ടു വന്നതിനു, നന്ദി, ഇത്തരം സുഹൃത്തുക്കളെ സൂക്ഷിക്കുക.

    സംഗീത.

    കൈപള്ളിയുടെ ദേശ-വര്‍ണ്ണ-വര്‍ഗ്ഗ-ബോധം-ത്തിന്റെ ഉദാഹരണങ്ങള്‍. ഉമേഷിനും ഒന്നു ശ്രമിക്കരുതോ,

    കൃഷ്ണഗാഥ, ബൈബ്‌ള്‍, ശ്രീ നാരയണഗുരുവിന്റെ ചിത്രമുള്ള അഞ്ചുരൂപ നാണയം, ഷാര്‍ജയിലെ മുസ്ലിം പള്ളി.

    http://mallu-ungle.blogspot.com/2006/10/blog-post_116094111466991398.html#links

    http://mallu-ungle.blogspot.com/2006/10/blog-post_116081589366995633.html#links

    http://mallu-ungle.blogspot.com/2006/10/pdf-edition-wikisource.html#links

    http://mallu-ungle.blogspot.com/2006/10/mosque-no-112.html#links

    "ഒരു തെരഞ്ഞെടുപ്പുകാലത്തു്‌ പ്രസംഗവേദിയില്‍ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങളെപ്പറ്റിയുള്ള വാഗ്വാദങ്ങള്‍ (ഇതില്‍ ജാതിമതചിന്തകള്‍ക്കെതിരെയുള്ള തീപ്പൊരിപ്രസ്താവനകളും ഉണ്ടായിരുന്നു.) മാത്രം നടത്തിയ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്റെ വീട്ടില്‍ വന്നു്‌ "ഒന്നുമല്ലെങ്കിലും ഞാനൊരു നായരല്ലേ" എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അയാളോടു തന്നെ അയാളുടെ പ്രവൃത്തിയെ വിശേഷിപ്പിക്കാന്‍ "അല്‍പത്തരം" എന്ന വാക്കാണു്‌ ഉപയോഗിച്ചതു്‌."

    ഈ രാഷ്രീയ നേതാവു ആരാണെന്നു പറഞ്ഞുതരുമോ ?
    ഇത്തരം കൂട്ടുകെട്ടാണു നിങ്ങളുടെ ബലം അല്ലെ? !!!

    സംഗീത.

    ReplyDelete
  29. സംഗീതയ്ക്കു്,

    അഭിപ്രായത്തിനു നന്ദി. ആ സംവാദം അതിരു കടന്നു എന്നു ഞാനും സമ്മതിക്കുന്നു. അതിനി കുത്തിപ്പൊക്കാനോ, ന്യായങ്ങള്‍ നിരത്താനോ ഞാനിവിടെ തുനിയുന്നില്ല. സംഗീതയുടെ രണ്ടു ചോദ്യങ്ങള്‍ക്കു് ഉത്തരം പറയാം.

    നേരത്തേ കമന്റിടാഞ്ഞതു സമയമില്ലാഞ്ഞതുകൊണ്ടു്. അഭിപ്രായമുള്ള ബ്ലോഗിലൊക്കെ കമന്റിടണം എന്നു് ആഗ്രഹമുണ്ടു്. സമയമില്ലായ്മ അതനുവദിക്കുന്നില്ല. ആ പോഡ്‌കാസ്റ്റില്‍ എന്നെപ്പറ്റിയാണു പറഞ്ഞതെന്നു കൈപ്പള്ളി കമന്റില്‍ പറഞ്ഞിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഞാന്‍ അതിനും കമന്റിടില്ലാ‍യിരുന്നു.

    നായര്‍-സംഭവം നടന്നതു പഞ്ചായത്തുതെരഞ്ഞെടുപ്പില്‍. അദ്ദേഹം ഇന്നില്ല. അദ്ദേഹം കമ്യൂണിസ്റ്റും എതിരാളി ക്രിസ്ത്യാനിയും ആയിരുന്നു. സംഗീത എന്റെ നാട്ടിനടുത്തുള്ള ആളാണെങ്കില്‍ ചിലപ്പോള്‍ അറിഞ്ഞേക്കും. പ്രശസ്തവ്യക്തികള്‍ ആരുമല്ല.

    സമൂഹത്തോടുള്ള പ്രതിബദ്ധത ഞാന്‍ ബ്ലോഗുകളില്‍ കാണിക്കുന്നു എന്നു് അവകാശപ്പെടുന്നില്ല. അവിടെ സംഗീത പറഞ്ഞതു തന്നെയാണു ശരി. പലപ്പോഴും ഞാന്‍ കമന്റിടുന്നതു വ്യക്തിപരമായ കാര്യങ്ങളിലാണു്. അതിനു മുമ്പു കൈപ്പള്ളിയുടെ തോളില്‍ കയ്യിട്ടു നടന്നിട്ടുമില്ല. വിയോജിപ്പു തോന്നിയപ്പോള്‍ ഇതിനു മുമ്പും പറഞ്ഞിട്ടുണ്ടു്.

    ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും പറയാനില്ല. എന്റെ തനിനിറം വെളിച്ചത്തുകൊണ്ടു വന്നതിനു നന്ദി. ആരെങ്കിലും പറഞ്ഞുതരുമ്പോഴല്ലേ ഞാനും അതറിയൂ?

    ReplyDelete
  30. thoroughly enjoyed !
    HA HA HA HA !!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..