
ഉമ്മ് അല്‍ കുവൈനില്‍ ബരക്കുഡ ബീച് റിസൊര്‍ട്ടിലേക്ക് പോകുന്ന വഴി ഹൈ വേയുടെ വലതുവശത്തായി ഏകദേശം മുന്നൂര് Sq. metre. വലുപ്പതില്‍ ഒരു ഉപ്പു കളം ഉണ്ട്. അവിടെ വേലിയേറ്റമുണ്ടാകുംബോള്‍ കടല്‍ വെള്ളം മണ്ണില്‍ നിന്നും ഊറി മുകളില്‍ വരും. ഉപ്പ് കളത്തിലെ തൊഴിലാളികള്‍ പ്രായം ചെന്ന രണ്ടു പകിസ്ഥാനികളാണു. ഞാന്‍ പക്ഷികളെ കാണാന്‍ പരിസരത്തുള്ള ചതുപ്പ് പ്രദേശങ്ങളിലേക്ക് പെക്കുംബോഴെല്ലാം പല തവണ ഇവരെ കണ്ടിട്ടുണ്ട്. ഇന്നല്ലെ ഞാന്‍ അവരുടെ ഫോട്ടോ എടുക്കാം എന്നു കരുതി. ഉപ്പുകളം അറബി മുതലാളി പാട്ടത്തിനെടുത്ത് നടത്തുന്ന ചെറുകിട വ്യവസായമാണ്. ഇവര്‍ രണ്ടുപരും ശമ്പളക്കാരും. Iodine ചെര്‍ത്താണോ ഇതു വില്കുന്നതെന്നു ചോദിക്‍ചപ്പോള്‍. കാലിതീറ്റയില്‍ ചെര്‍കാനുള്ളതിനാല്‍ അതിന്റെ ആവശ്യമില്ല എന്നു അദേഹം പറഞ്ഞു


മുഹമ്മദ് യാക്കൂബ് എന്ന ഫൈസലബാദുകാരന്‍.

പജ്ജിമോളെ അല്‍പ്പം മാറ്റി ദൂരെ നിര്‍ത്തി. ഉപ്പെങ്ങാണം chassisല്‍ എവിടയെങ്കിലും കയറിപ്പോയാല്‍ പിന്നെ അത് അവിടെ ഇരുന്നു തുരുമ്പെടുത്തു തുടങ്ങും.

ഉപ്പില്‍നിന്നും കാല് പാദങ്ങളെ സംരക്ഷിക്കാന്‍ പഴയ കാലുറകള്‍ ധരിച്ചിരിക്കുന്നു. ഉപ്പിന്റെ സാന്ദ്രത വളരെ കൂടുതലുള്ള വെള്ളത്തില്‍ മണിക്കൂറുകളോളം നിന്നാല്‍ ഈ സാധരണ കാലുറകള്‍ എന്തു സംരക്ഷണ നള്‍കും എന്ന് എനിക്കറിയില്ല.

ഇവര്‍ താമസിക്കുന്ന കുടില്‍.

മഞ്ഞുപെഒലത്തെ ഉപ്പ്.
ഇതു പോലൊരു സ്ഥലത്താണ് ഞങ്ങള്‍ പണ്ട് കക്ക വാരാന്‍ പോയത്.വെള്ളത്തിലറിങ്ങിയ പലരുടേയും തൊലി പോയി.
ReplyDeleteഅസംഘടിതമായ ഇവരുടെ സങ്കടങ്ങള്‍ ആരറിയാന്‍.
ഇതിലേ പലപോഴും കടന്നു പോയിട്ടുണ്ടെങ്കിലും, ഈ ഉപ്പുകണ്ടത്തിനേ കുറിച്ച് അറിയാന്‍ കഴിഞ്ഞത് ഇന്നാണ്. കൈപ്പള്ളീ ഡാങ്ക്യ്യു
ReplyDeleteകക്കാവാരലും, ഞാണ്ട് പിടിത്തവും എല്ലാം ശിക്ഷാര്‍ഹമാണ്. ചെയ്യാതിരിക്കുക. ചെയ്യുന്നവരെ ഉപദേശിക്കുക. പക്ഷികള്‍ക്കും, ഈ പ്രദേശത്തെ ജീവികളുടേയും ഭക്ഷണമാണു് അവ. കാറിന്റെ വണ്ടിനമ്പര് വെച്ചുമാത്രം ക്ഴിഞ്ഞ ആഴ്ച്ച രണ്ടുപേരെക്ക് പിഴ വാങ്ങി കൊടുത്തു.
ReplyDeleteAED 1000 മുതല്‍ AEd 3,500 വരെ ഉണ്ട്.
ചന്ദയില്‍ പോയി 5 ദിര്‍ഹത്തിന്റെ സാധനം 1000 ദിര്‍ഹം കൊടുത്ത് വാങ്ങണോ.
മീറ്റിനുപോവുമ്പോള് ഒരു 5 മിനുട്ട്സ് സ്റ്റോപ്പ് ഓവര്‍ ഇവിടെ......(സദ്യക്കു ഉപ്പുകുറഞ്ഞാലും ഇനി പ്രശ്നമില്ല :)
ReplyDeleteവേറെ എന്തൊക്കെയുണ്ട് ആ വഴിയരികില്‍ ....
പറഞ്ഞു തരൂ....ഡാങ്ക്യു തരാം :)
മറ്റുള്ള സ്ഥലങ്ങള്‍ Emirates Environmental Agency സംരക്ഷിക്കാന്‍ ശ്രമിച്ചുകോണ്ടിരിക്കുന്ന സ്ഥലങ്ങളാണു. റോടിന്റെ അരുകില്‍ നിന്നും നോക്കാം.
ReplyDeleteഉള്‍പ്രദേശങ്ങളില്‍ അനുവാദമില്ലതെ കടക്കാന്‍ ശ്രമിക്കരുത്. ചതുപ്പ് സ്ഥലങ്ങളാണു. അതിനു തക്കതായ വാഹനം മാത്രം പോര. അപകടം നിറഞ്ഞ, രോഗങ്ങള്‍ പിടിപെടാവുന്ന foreign migratory birds ഉള്ള സ്ഥലങ്ങളാണു. വണ്ടി ചതുപ്പില്‍ മുങ്ങിയാല്‍ കളഞ്ഞിട്ട് വരാനെ കഴിയൂ. പരിസര മലിനീകരണത്തിന്, വീട് വിറ്റ് കൊടുക്കേണ്ടിവരും.
അവിടെ പഠനത്തിനു അനുവാദം ഉള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവതിച്ചിട്ടുള്ളു.
നേരെ വണ്ടി റോടിലൂടെ ഓടിച്ച് ബരക്കുടായില് വരുക. നാലു പാട്ടയടിച്ചിട്ട് ഇരുന്ന് കാര്യം പറയാം.
നന്ദി
This comment has been removed by a blog administrator.
ReplyDeleteprevious post was some fool trying to place a silly ad for some service
ReplyDeleteചെന്നൈക്ക് വടക്കു ഭാഗത്തായി എണ്ണൂര്‍, അത്തിപേട്ട് എന്നീ ഗ്രാമങലിലും ഉപ്പു ഉണ്ടാക്കാനുള്ള വിശാലമായ പാടങ്ങള്‍ കാണാം.
ReplyDeleteഉപ്പളങ്ങള്‍ ബോംബയില്‍ നിന്ന് വാസായ് വരെ പോയപ്പോള്‍ ആണ് ആദ്യമായി ഞാന്‍ നേരില്‍ കാണുന്നത്. പക്ഷേ അവിടെ പണിയെടുക്കുന്ന ഇവരെപ്പോലെയുള്ളവരുടെ അവസ്ഥ അറിയില്ലായിരുന്നു. ഈ ചിത്രങ്ങള്‍ കൊണ്ട് തന്നെ ഇവരുടെ ജീവിതം മനസ്സിലാക്കാം..
ReplyDeleteആ ചെറിയ കുടിലിലാണോ ഇവര്‍ താമസിക്കുന്നത്..? അവിടെ നല്ല ചൂടത്തും തണുപ്പത്തും ഇവര്‍ എങ്ങനെ കഴിയും..? നമുക്ക് വിലയില്ലാത്ത ഉപ്പിനു പുറകിലും ഇങ്ങനെ ചിലര്‍ കഷ്ടപ്പെടുന്നുണ്ട് എന്ന് കാട്ടിത്തന്ന ചിത്രങ്ങള്‍ക്ക് കൈപ്പള്ളി മാഷിന് നന്ദി.
ഒരു വിത്യസ്തമായ പോസ്റ്റ്; കൊള്ളാം
ReplyDeleteqw_er_ty