Saturday, November 11, 2006

മലയാളം ബ്ലോഗിന്റെ കൌമാരം.

മലയാളം ബ്ലോഗുകള് കൌമാരത്തിലേക്കു രൂപാന്തരം പ്രാപിച്ചുവരികയാണു്. പതിനഞ്ജ് വര്ഷം മുമ്പ് നാം ചര്ച്ച ചെയ്തിരുന്ന വിഷയങ്ങള് നമ്മുടെ ഭാഷ എങ്ങനെമുദ്രണം ചെയ്യാമെന്നായിരുന്നു. സാകേതികവശങ്ങളില് മാത്രം ഒതുക്കിനിന്നിരുന്നു. ഇന്ന് നമുക്കു മലയാളത്തില് എഴുതാനും വിനിമയം നടത്താനും കഴിയുന്നു. ഇന്ന് നാം സാംസ്കാരികവും, സാഹിത്യവും, രാഷ്ട്രീയവും ചര്ച്ച ചെയുന്നു. കൌമാരത്തില് നമുക്കു സംഭവിച്ച എല്ലാസ്വഭാവ വൈവിധ്യങ്ങളും നമ്മുടെ മലയാള ഇന്റര്നെറ്റില്/ബ്ലോഗില് ഞാന്‍ കാണുന്നു. Teenagers ന്റെ മാനസീകവും ശാരീരികവുമായ മാറ്റങ്ങള് എന്നപോ ലെനാം അതിനെ കാണുക.
എത്രതന്നെ ഞാന് എന്റെ സഹോദരങ്ങെ ശാസിച്ചാലും ഞാന് അവരെ അത്രമാത്രം സ്നേഹിക്കുന്നു. നല്ലതു കണ്ടാല് സ്വ്യീകരിക്കുന്നവരാണു നാം. യൂണികോഡിന്റെ സാധ്യതകള് ബ്ലോഗുകളിലൂടെ മനസിലാക്കി, ഒണ്-ലൈന് മാസികകള് അവരുടെ മുദ്രണ സംവിധാനങ്ങള് പരിവര്ത്തനം ചെതു. ക്രമേണ പത്രമാധ്യമങ്ങളും ഈവഴി സ്വീകരിക്കൂം എന്ന കാര്യത്തില് എനിക്ക് സംശയമില്ല. അതിനു നാമെല്ലാം സൃസ്ടിച്ച ഈ "ബൂലോഗ" കോലാഹലങ്ങളും ഒരു കാരണമാണു.
"മൂനാമിടം" എന്ന ഓണ്ലൈന് മാസിക യൂണികോഡ് മുദ്രണ സംവിധാനത്തിലേക്ക് മാറ്റിയപ്പോള് ഉണ്ടായ ജന പിന്തുണയെ പറ്റി ഞാന് വായിച്ചപ്പോള്‍ സത്യത്തില് എനിക്ക് കണ്ണ് നിറഞ്ഞു. 1988ല് ഞാനും എന്റെ ബാല്യത്തിലെ സുഹൃത്തായിരുന്ന സഞ്ജയനും ചേര്ന്ന് ഒരു 300 baud rate modem വാങ്ങി. എന്റെ വീട്ടില് നിന്നും സഞ്ജയന്റെ വിട്ടിലെക്ക് ടെലിഫോണ് വഴി Xmodem പ്രോട്ടൊക്കോള് ഉപയോഗിച്ച് മലയാളത്തിലെ "ആ" എന്ന അക്ഷരത്തിന്റെ ഒരു sprite map അവന്റെ സ്ക്രീനില് പ്രത്യക്ഷപെടുത്തിയത് ഓര്മ്മ വരുന്നു. അവന് ഇന്നു ജീവിച്ചിരിപ്പില്ല. എത്ര ദൂരം നാം ആ വഴികളേല്ലാം കടന്നുവന്നിരിക്കുന്നു. ഇനി എത്രയോ ദൂരം ആ പാത നീണ്ടുകിടക്കുന്നു.

മലയാളം യൂണികോഡ് ഇനി ഇവിട തന്നെ ഉണ്ടാകും. ചില ചെറിയ മറ്റങ്ങള് ഉണ്ടാകും എന്നല്ലാതെ, അതിന്റെ beta ഘട്ടം കഴിഞ്ഞു എന്നു തന്നെ പറയാം. It has ceased to remain an experiment, and sustains a life of its own. വിശ്വപ്രഭ എന്നോടു ബ്ലൊഗ് എഴുത്തിലൂടെ സൃഷ്ടിക്കപെടുന്ന മലയാളവിവര ശേഖരത്തിന്റെ ആവശ്യത്തെ പറ്റി പറഞ്ഞതു ഞാന് ഓര്ക്കുന്നു. വിഷയം എന്തായാലും എഴുതണം എല്ലാവരും എഴുതണം. എഴുതി എഴുതി മലയാളത്തില് Data enrichment ഉണ്ടാവണം.

എല്ലാ സംസ്കാരങ്ങളും ജീവികളായിട്ടാണു് കരുതേണ്ടത്. ഭക്ഷിക്കുകയും, ചിന്തിക്കുകയും, സൃഷ്ടികുകയും ചെയ്യുന്ന, സഹസ്രവര്ഷങ്ങള്‍ ജീവിച്ചിരിക്കുന്ന ജീവികള്. ചിലതു വളര്ന്നു അവയുടെ സാനിധ്യത്താല്‍ അനേകം പ്രദേശങ്ങള്‍ കീഴ്പെടുത്തും. അവ ഊര്‍ജ്ജം ഉപയോഗിച്ച് ആശയങ്ങള്‍ സൃഷ്ടിക്കും. ഈ ജീവികളുടെ ആശയങ്ങള്‍ കൃഷിസ്ഥലങ്ങളും, ഗ്രാമങ്ങളും, നഗരങ്ങളും, ഗ്രന്ധങ്ങളും, വിവരസാങ്കേതിക യന്ത്രങ്ങളും, ബഹിരാകശ പേടകങ്ങളുമായി സാക്ഷാല്കരിക്കപെടും. യുഗങ്ങളുടെ കാലംകൊണ്ട് മജ്ജയും മാംസവും ഉള്ള് ജീവികളെ അപേക്ഷിച്ച് ഇവയുടെ പരിണാമം അതിവേഗം മാറികോണ്ടിരിക്കുകയും ചെയ്യും.

സനാതന കാലങ്ങളിലെ സംസ്കാരങ്ങളെക്കാള്‍ ഇന്നത്തെ സംസ്കാരത്തിന്റെ മറ്റങ്ങള്‍ക്ക് വേഗത വളരെ കൂടുതല്‍ തന്നെയാണു. നമ്മള്‍ സൃഷ്ടിക്കുന്ന ഈ ബ്ലോഗുകളില്‍ നിന്നും ഉരുത്തിരിയുന്ന ആ സംസ്കാരം തീര്‍ച്ചയായും മാറും. അതു പരിണമിച്ച് പ്രവച്ചിക്കാന്‍ പോലും പറ്റാത്തവിധത്തില്‍ വളര്‍ന്ന് പന്തലിക്കും. ഇനി എന്തെല്ലാമോ സംഭവിക്കാന്‍ കിടക്കുന്നു. സംസ്കാരങ്ങള്‍ കുട്ടിമുട്ടും. ചിലപ്പോള്‍ ആ കുട്ടിമുട്ടലുകള്ളില്‍ പ്രണയവും സംഭവിക്കും. ആ പ്രണയത്തില്‍ നിന്നും ഒരു സങ്കര സംസ്കാരം ഉണ്ടായേക്കാം. അനേകം സാംസ്കാരിക കുട്ടിമുട്ടലുകള്‍ക്ക് ശേഷം ഒരു സംസ്കാരം മാത്രംനിലനില്ക്കും. സഹസ്രാബ്ധങ്ങള്‍ക്ക് ശേഷം വീണ്ടും ആശയങ്ങള്‍ ഭിനിക്കും. ചെറുകഷ്ണങ്ങളായി വീണ്ടും പിരിയും. അങ്ങനേ ആ പ്രക്രിയതുടര്‍ ന്നുകൊണ്ടേയിരിക്കും.

5 comments:

  1. മലയാളം ബ്ലോഗിന്റെ കൌമാരം.

    ReplyDelete
  2. മലയാളം ബ്ലൊഗ് കൌമാരത്തിലെ അപ്പിഹിപ്പിയില്‍ നിന്ന് ഊര്‍ജസ്വലനായി വളര്‍ന്നു പടര്‍ന്ന് പന്തലിക്കട്ടെ കൈപ്പള്ളി..!

    ReplyDelete
  3. ലേഖനം വളരെ സമയോചിതം തന്നെ.. സംസ്കാരങ്ങള്‍ കൂട്ടിമുട്ടട്ടെ..അതില്‍ നിന്നു പുതിയ ഒരു ചേതനയുറ്റ സംസ്കാരം ഉടലെടുക്കട്ടെ....എങ്കിലും ഈ പ്രവാഹത്തില്‍ നാം നമ്മുടെ കടമ മറക്കരുത്‌.... നാം ഏതു സംസ്കൃതിയുടെ ഭാഗമാകണമെന്നു തീരുമാനിയ്ക്കാനുള്ള അവകാശം വിട്ടുകൊടുക്കരുത്‌... Fate bows to him who defies it..എന്നാണല്ലോ പ്രമാണം..
    അതുകൊണ്ടു ഒരു ഉത്തമ വഴികാട്ടിയായി നിങ്ങളെപ്പോലെയുള്ളവര്‍ എപ്പോഴും മുന്നിലുണ്ടാകുമെന്ന പ്രത്യാശയോടെ......

    .....കൊച്ചുഗുപ്തന്‍

    ReplyDelete
  4. കൈപ്പള്ളിയുടെ ഈ ഇടപെടല്‍ നന്നായി. നമ്മുടെ സഹയാത്രികരുടെ ചില നേരങ്ങളിലെ 'കമണ്ഡലു' വായിച്ചാല്‍ തോന്നും 'ഇവര്‍ക്കാര്‍ക്കും യാതൊരു പണിയുമില്ലെന്ന്‌'. സ്വതന്ത്ര്യത്തെ വിലമതിച്ചുകൊണ്ടുതന്നെ പറയട്ടെ; കമന്റുകള്‍ വെറും 'ചപ്പടാച്ചി'കളായി മാറാതെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ചിലപ്പോള്‍ 'കൌമാരമല്ല, എല്‍. കെ. ജി.-യാണ്‌' നിലവാരമെന്ന്‌ തോന്നും. എന്തായാലും ഈ ബൂലോഗം കുറേക്കൂടി ഗൌരവത്തിലൂടെ വിശാലമാവട്ടെ, വികസിക്കട്ടെ.

    ReplyDelete
  5. കൈപ്പള്ളിയുടെ സ്വതന്ത്ര മനസ്സ്‌ മലയാള ബൂലോകത്തിന്റെ മുഴുവന്‍ ആത്മാവായി മാറുന്നു ഈ ലേഖനത്തില്‍. രാത്രി കാലങ്ങളില്‍ പ്രകാശം പരത്തുന്ന പ്രകാശഗോപുരങ്ങല്‍ ബൂലോകത്തിന്റെ ഭാഗ്യമാണ്‌.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..