Wednesday, November 01, 2006

Podcast No 12




അധുനിക കലാസൃഷ്ടികളും, മിനിമലിസവും, പിന്നെ അതിന്റെ കുറേ "ആരാധകരും"

20 comments:

  1. അധുനിക കലാസൃഷ്ടികളും, മിനിമലിസവും, പിന്നെ അതിന്റെ കുറേ "ആരാധകരും"

    ReplyDelete
  2. പൂര്‍ണ്ണമായും വിയോജിക്കുന്നു, ചില കാര്യങ്ങളിലെങ്കിലും!
    പിന്നെ നാലുമിനിറ്റ് സൈലന്‍സ് കേള്‍പ്പിച്ചത് കറണ്ട് പോയതാവാനേ സാധ്യതയുള്ളൂ :)
    ഒരു വരിയിലും കവിതയെഴുതാം,ഇതിനൊന്നും പ്രത്യേക മാനദണ്ഡങ്ങളുടെന്ന് കരുതുന്നില്ല. ഒറ്റവരികൊണ്ട് ചിത്രവും വരയ്ക്കാം... ഗാന്ധിജിയുടെ ചിത്രം കണ്ടിട്ടില്ലേ?
    (എന്‍റെ അഭിപ്രായങ്ങള്‍ )

    ReplyDelete
  3. Sorry for the english post. not at home right now. I am not against minimalism. in fact I love it. But the lack of aesthetics in the execution and conforming to a format for the sake of conformity is what I detest. The line art of gandhi is aceptable as art. but it does not qualify as great art. However A meaningless line without any definition will be absurd.

    Once again sorry for the english reply. How I wish I could write in Malayalam from my phone.

    ReplyDelete
  4. കൈപ്പള്ളീ, ഇതിനെ ഒന്നാക്കിയതാണോ:) ആവാന്‍ വഴിയില്ല, താങ്കള്‍ വന്‍ കലാകാരന്മാരെക്കുറിച്ചായിരിക്കുമല്ലോ പറഞ്ഞത്...

    ReplyDelete
  5. പിടി കിട്ടി: ഇതിനെ ആയിരിക്കും. അതോ ഈ ബ്ലോഗിലെ ഉമേഷിന്‍റെ കമന്‍റിനെയോ:)

    ReplyDelete
  6. സന്തോഷ്:
    രണ്ടാമത് പറഞ്ഞതു തന്നെ

    ReplyDelete
  7. ഈ അങ്കിളിന്‍റെ ഒരു കാര്യം

    ReplyDelete
  8. കൊള്ളാം കൈപ്പള്ളി...
    പ്രശസ്തിയൊന്നും മനസ്സില്‍ കാണാതെ, ഒറ്റ വരിയും വരയും കൊണ്ട് കഥയുണ്ടാക്കുന്നവരുണ്ട്, കവിതയുണ്ടാക്കുന്നവരുണ്ട്, ചിത്രം വരക്കുന്നവരുണ്ട്. യഥാര്‍ത്ഥ ബുദ്ധിജീവികള്‍.അവര്‍ക്ക് ബുദ്ധിയുണ്ടെന്ന് അവര്‍ക്കുതന്നെ പിടി കിട്ടില്ല.

    എന്നാല്‍ കപടബുദ്ധിജീവികളുമുണ്ട്...കേരളത്തില്‍ ഫിലിം ഫെസ്റ്റിവലിലൊക്കെ കണ്ടിട്ടില്ലേ? നാട്ടിലെ പല ചിത്രകാരന്മാരേയും കണ്ടിട്ടില്ലേ? ഹുസൈന്‍ അടക്കം..(എന്തു കുന്തമാണ് അയാള്‍ വരച്ചു വയ്കുന്നത് ഇത്ര വില കിട്ടാന്‍?)

    അവര്‍ക്കിട്ടാണ് ഈ കൊട്ട്.
    ഞാന്‍ തെറ്റിദ്ധരിച്ചില്ല ;-)

    ReplyDelete
  9. കൈപ്പള്ളീ,
    താങ്കള്‍ ആരെങ്കിലും ഇട്ടു തട്ടുന്ന പാവയായി താഴരുതായിരുന്നു എന്നെനിക്കു തോന്നുന്നു.
    ബ്ലോഗാഭിമാനിയില്‍ താങ്കളെക്കുറിച്ച് അവര്‍ എഴുതിയല്ലോ എന്നാ ഇനി ഒന്നു വിമര്‍ശിച്ചേക്കാം എന്നും പറഞ്ഞ് ഇങ്ങനെ ഒരു പോസ്റ്റിട്ടത് ബാലിശമായില്ലെ?

    അത് പോയന്റ് നമ്പര്‍ ബണ്‍.
    ഇനി പോയന്റ് നമ്പര്‍ രണ്ട്.

    ഈ പോസ്റ്റില്‍ താങ്കള്‍ ആരെയാണ് ഉദ്ദേശിച്ചതെന്ന് പഴയ പോസ്റ്റുകള്‍ വായിച്ചിട്ടുള്ള എല്ലാവര്‍ക്കും അറിയാം. ആ പോസ്റ്റ് ഇട്ടിട്ട് കുറെ നാളായി. ആ പോസ്റ്റ് വെറുതെ ഔട്ട് ഓഫ് ദ് ബ്ലൂ വന്നതല്ല. ആ സമയത്ത് മറ്റു ചില ബ്ലോഗുകളിലും ആ മാതിരി പോസ്റ്റുകള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അത് വന്നത്. അപ്പോള്‍ അത് ഒറ്റപ്പെട്ട ശ്രദ്ധപിടിച്ചു പറ്റാനുള്ള ഒരു ശ്രമം ഒന്നുമല്ലായിരുന്നു.

    പോയന്റ് നമ്പ്ര ത്രീ‍ീ...
    ഇതാണ് പ്രധാന പോയന്റ്.
    താങ്കള്‍ ആ പഴയ പോസ്റ്റിനെ ഇപ്പോള്‍ വിമര്‍ശിച്ചതിന്റെ കാരണവും പകല്‍പോലെ വ്യക്തം. അതേ ബ്ലോഗില്‍ ഒരു പുതിയ പോസ്റ്റില്‍ താങ്കള്‍ അഭിപ്രായം പറയുകയും താങ്കള്‍ പറഞ്ഞത് വിശദമാക്കാന്‍ താങ്കള്‍ക്കു തന്നെ കഴിയാതെ വരികയും ചെയ്തു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെ അതിനു പകരം വീട്ടാന്‍ വേണ്ടി ഉടനെ ആര്‍ക്കൈവ്സ് പരതി പഴയ ഒരു പോസ്റ്റ് ഒക്കെ തപ്പിപ്പിടിച്ചോണ്ട് വന്നത് തികച്ചും ബാലിശം ആയിപ്പോയില്ലെ?

    ReplyDelete
  10. കൈപ്പള്ളിയണ്ണോ,

    ഇതാണു പറഞ്ഞതു കുശുമ്പിനു മരുന്നില്ലെന്നു്. എഴുതിയതിനൊന്നും ആഗ്രഹത്തിനനുസരിച്ചു കമന്റു കിട്ടുന്നില്ല്ല, അല്യോ?

    (കമന്റു കിട്ടാതെ വരുമ്പോള്‍ വല്യ വായില്‍ വിലപിക്കുന്നതു്
    ഇവിടെ
    യും ഇവിടെയും കണ്ടിട്ടുണ്ടു്. അതുകൊണ്ടു ചോദിച്ചതാ.)

    ഇനി അടുത്ത പോഡ്‌കാസ്റ്റില്‍ കുഞ്ഞുണ്ണിമാഷിനെയും തെറി പറഞ്ഞോളൂ. അതു കവിതയാണോ?

    ഒറ്റ വാക്കില്‍ കഥയെഴുതുക, അമ്പതു വാക്കില്‍ കഥയെഴുതുക, സമസ്യയ്ക്കു പൂരണമെഴുതുക, പാരഡിയെഴുതുക തുടങ്ങിയവയെയൊന്നും ആരും ഉത്‌കൃഷ്ടകൃതികളായി കരുതിയിട്ടില്ല. അവ സാഹിത്യവിനോദങ്ങളാണു്. അതിനു്‌ അതിന്റേതായ മൂല്യമുണ്ടു്. അതൊക്കെ മനസ്സിലാവണമെങ്കില്‍ ഇത്തിരി സമയമെടുക്കും.

    ആദിത്യന്‍ പറഞ്ഞതു പോലെ ദേശീയപതാകയുടെ വഴക്കിന്റെ ചൊരുക്കായിരിക്കും. അല്ല്ലെങ്കില്‍ പോളും സന്തോഷും രാജേഷും പണ്ടെങ്ങോ ചെയ്ത ഇതിനെ ഇപ്പോള്‍ പൊക്കിക്കൊണ്ടു വരുന്നതെന്തിനു്?

    കമന്റുകളെപ്പറ്റി. പലരും പോസ്റ്റുകളെയല്ല, വ്യക്തികളെയാണു പലപ്പോഴും പൊക്കുന്നതു്. അതവരുടെ ഇഷ്ടം.

    മറ്റു പലര്‍ എല്ലാ പോസ്റ്റുകളിലും, എന്തിനു ഇഷ്ടപ്പെട്ട എല്ലാ പോസ്റ്റുകളിലും പോലും കമന്റിടാറില്ല. കമന്റിടാന്‍ അര്‍ഹതയുണ്ടെന്നു തോന്നുന്ന (നല്ലതോ ചീത്തയോ ആവാം) പോസ്റ്റുകളിലേ ഇടാറുള്ളൂ. ഞാന്‍ ആ തരത്തിലൊരാളാണു്. “ബ്രില്യന്റ്” എന്നു ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ബ്രില്യന്റ് ആണെന്നു് എനിക്കു തോന്നിയിട്ടു തന്നെയാണു്. അല്ലാതെ ഏതെങ്കിലും ഒരുത്തന്‍ വലിയവനായതു കൊണ്ടു മാത്രം പൃഷ്ഠം ചൊറിഞ്ഞു കൊടുക്കുന്നതല്ല.

    പിന്നെ, ജാഡ എന്നു ഞങ്ങള്‍ പറയുന്നതു അഭിപ്രായം തോന്നിയതു പറയുന്നതല്ല, സ്വന്തം വീട്ടിനെയും അവിടത്തെ ബെന്‍സ് കാറിനെയും ബാക്കി സുനകളെയും പറ്റി പറയുന്നതിനാണു്. ഒരു പക്ഷേ, നമ്മള്‍ മലയാളത്തിന്റെ രണ്ടു ഡയലക്റ്റുകളാവാം പറയുന്നതു്.

    ചന്തയില്‍ പോകുന്ന കവിതയെപ്പറ്റി കൈപ്പള്ളി പറഞ്ഞതിനോടു് എനിക്കു വ്യക്തിപരമായി യോജിപ്പുണ്ടു്. പക്ഷേ, അതിനെ ഇഷ്ടപ്പെടുന്ന അനേകം ആളുകളുണ്ടു്. അവരുടേതൊന്നും ജാഡകളല്ല്ല. കവിത ചിത്രത്തിന്റെയും പ്രാസത്തിന്റെയും വൃത്തത്തിന്റെയും താളത്തിന്റെയും ചട്ടക്കൂടുകളില്‍ നിന്നു മോചിതമായിക്കൊണ്ടിരിക്കുകയാണു്. രണ്ടു നൂ‍റ്റാണ്ടു മുമ്പു് ശാര്‍ദ്ദൂലവിക്രീഡിതത്തിലോ സ്രഗ്ദ്ധരയിലോ എഴുതുന്നതേ കവിതയായി കരുതിയിരുന്നുള്ളൂ. അതൊക്കെ പോയില്ലേ?

    പിന്നെ, ആദ്യമായാണു കൈപ്പള്ളിയുടെ പോഡ്‌കാസ്റ്റ് കേള്‍ക്കുന്നതു്. നന്നായിരിക്കുന്നു. അക്ഷരത്തെറ്റില്ലല്ലോ :)

    ReplyDelete
  11. കൈപ്പള്ളീ,

    പലപ്പോഴും യോജിച്ചതു പോലെ, ഈയവസരത്തില്‍ തീര്‍ത്തും വിയോജിക്കുന്നു.

    പലരും മലയാളത്തില്‍ ബ്ലോഗുന്നുവെങ്കിലും, വ്യക്തിപ്രഭാവങ്ങളിലെ വ്യത്യാസം ചിലരെ വേര്‍തിരിച്ചു നിര്‍ത്തുന്നു.

    ഒരുപാട് തൂവലുകള്‍ ഉള്ള തൊപ്പിയുള്ളവരും നമ്മുടെയിടയിലുണ്ടെന്ന കാര്യം നിഷേധിക്കാനാവാത്തത് തന്നെയാണ്.

    ഭിന്നരുചിയുള്ള ലോകത്തിന്റെ ചായ്‌വ് വിചിത്രമെന്ന് തോന്നാം. (കഥയറിയാതെ ആട്ടം കാണല്‍ എന്നു ചൊല്ലൊരെണ്ണം ഓര്‍മ്മ വരുന്നു.)

    എന്നു വെച്ച്, ആ ചായ്‌വ് നിവരുകയില്ലല്ലോ?

    അല്പം നിരാശയുമില്ലാതില്ല. ഇതാ കൊള്ളാവുന്നൊരാള്‍ എന്ന് തോന്നിയിട്ട്, ഇങ്ങനെ പറഞ്ഞു/എഴുതി പിടിപ്പിച്ചല്ലോ എന്നൊരു നിരാശ -- അതെന്റെ ചായ്‌വ് മാത്രം.

    ഒരാള്‍ കാണുന്നതു കാണാനും, ചിന്തിക്കുന്ന പോലെ ചിന്തിക്കാനും, ചെയ്യുന്നത് ചെയ്യാനും ആയാള്‍ക്കല്ലാതെ മറ്റ് ആര്‍ക്കാവും...?

    താങ്കള്‍ പറഞ്ഞത്/എഴുതിയത്, താങ്കളുടെയും ചായ്‌വെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

    എങ്കിലും...!

    ReplyDelete
  12. ബുദ്ധിജീവികള്‍ എന്ന പേരില്‍ കാപട്യം നടിയ്ക്കുന്നതിനെയാണ് പൊതുവെ കൈപ്പള്ളി വിമര്‍ശിക്കുന്നത് എന്ന് ആണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട്, കൈപ്പള്ളിയോട് ഒരു വലിയ പരിധി വരെ യോജിക്കുന്നു, മുഴുവനുമല്ലെങ്കിലും.

    അതേസമയം, ആരോടെങ്കിലും പ്രത്യേകമായി വാശി തീര്‍ക്കാന്‍ ആണ് കൈപ്പള്ളി ശ്രമിക്കുന്നതെങ്കില്‍ അതിന് ഞാന്‍ കൂട്ടില്ല.

    :)

    ReplyDelete
  13. ജീനിയസുകള്‍ കാര്യമാത്ര പ്രസക്തമായ വിമര്‍ശനങ്ങള്‍ നടത്താറുണ്ട്. അവര്‍ക്കുമാത്രം കഴിയുന്ന കാര്യം. അല്പജ്ഞാനികള്‍ കാണുന്നതിനെയെല്ലാം വിമര്‍ശിക്കാറുണ്ട്. അല്പം ക്ഷമയുണ്ടെങ്കില്‍ അതും സഹിക്കാം. പക്ഷേ വിമര്‍ശനമെന്ന പേരില്‍ താങ്കള്‍ നടത്തുന്നത് ഇതു രണ്ടുമല്ലല്ലോ കൈപ്പള്ളീ. ഇതു കേവലം പുച്ഛരസ പ്രകടനമാണ്.

    അര്‍ദ്ധരാത്രിയില്‍ എങ്ങനെ കുടപിടിക്കാമെന്നു താങ്കള്‍ സമര്‍ത്ഥമായി കാണിക്കുന്നു. പറയാതെവയ്യ.

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. പല കൃതികള്‍ക്കും പ്രതികരിക്കാതിരിക്കേണ്ടതില്ല എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. കാരണം, പ്രതികരണത്തെ തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖാനിക്കുകയും, അതുവഴി ബ്ലോഗിംഗ് നിര്‍ത്തുമെന്ന് കൊച്ചു കുട്ടികളെ പോലെ ഭീഷണിപ്പെടുത്തുകയും ചെയ്താല്‍ എന്തു ചെയ്യും.ഇതു പക്ഷെ പ്രതികരിക്കാതിരിക്കാന്‍ വയ്യ. എനിക്ക് പറയാനുള്ളത് ഭംഗിയായി, മന്‍‌ജിത്തും, ഉമേഷ്ജിയും പറഞ്ഞു. എങ്കിലും പറയട്ടെ,ചില കവിതകളും, കഥകളും, എന്തിനു, ചില നിശബ്ദതകളും വരെ, ഉദാത്ത കലാസൃഷ്ടികള്‍ ആയിട്ടുണ്ട്. പിന്നെ ദിവാ പറഞ്ഞതല്ല കൈപ്പിള്ളി ഉദ്ദേശിച്ചതെന്ന് സന്തോഷിന് മറുപടിയായി കൈപ്പിള്ളി തന്നെ പറഞ്ഞിട്ടുണ്ട്.ഒരു പതാക പ്രശ്നവും, അതുളവാക്കിയ അസഹിഷ്ണുതയും ആണ് ഈ കൃതിക്ക് പിന്നിലെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.അതു കൊണ്ടാണല്ലോ ഒരു പഴയ കൃതിയെ പൊക്കി പിടിച്ച് ഇപ്പോള്‍ ഇത് ഉന്നയിച്ചത്?.
    ഒരു നോട്ടം കൊണ്ട് ഒരായിരം കാര്യങ്ങള്‍ നമ്മള്‍ പറയുന്നില്ലേ?കാമുകിമാര്‍ പ്രത്യേകിച്ചും. അതിന് മൌനം വാചാലം എന്നൊക്കെ പറയും. കുഞ്ഞുണ്ണി കവിതകള്‍ വളരെ ചെറിയ കവിതകളാണ്. അതു കൊണ്ട് അത് മഹത്തരമല്ലാതാകുമോ? അതു കവിതയല്ലാതാകുമോ?. “ഇന്ന്” മാഗസിനില്‍ പ്രസിദ്ധീകരിക്കുന്ന ആയിരക്കണക്കിന് മിനിക്കഥകള്‍, ഒരു വരിയിലും, അന്‍‌പത് വാ‍ക്കുകളിലും, ഒതുങ്ങുന്ന എത്രയോ നല്ല കലാ സൃഷ്ടികളാണ്. ഇതൊന്നും കാണാതെ കാടടച്ച് വെടിവെച്ചതിന്റെ ഉദ്ദേശം കൈപ്പിള്ളി തന്നെ പറഞ്ഞല്ലോ?.
    ആദ്യം മനസ്സ് ശുദ്ധമായിരിക്കുക.വിമര്‍ശിക്കുമ്പോള്‍, വിമര്‍ശിക്കപ്പെടാനും, അത് ഉള്‍ക്കൊള്ളാനും ഉള്ള സഹിഷ്ണുത പ്രകടിപ്പിക്കുക.
    വേണമെങ്കില്‍ എനിക്ക് ഒറ്റവാക്കില്‍ പ്രതികരിക്കാമായിരുന്നു.
    ദാ ഇതു പോലെ.
    എന്നെ തല്ലിയാല്‍ ഞാന്‍ നന്നാകുമെന്നും,അതല്ല എന്നെ തല്ലാമെന്നും ആരെങ്കിലും ധരിച്ച് വച്ചിട്ടുണ്ടെങ്കില്‍ അവരുടെ അറിവിലേക്കായി ഞാന്‍ പറയുകയാണ്,ഞാന്‍ വിമര്‍ശനാതീതനും, വിമര്‍ശിക്കാന്‍ മാത്രം യോഗ്യതയുള്ളവനുമാണ്.

    ReplyDelete
  16. ഹോയ്!
    എന്താപ്പദ് കഥ!

    കൈപ്പള്ളീടെ പോസ്റ്റില്‍ എന്താത്ര തെരക്ക് എന്ന് നോക്കാന്‍ വന്നതായിരുന്നു.
    ആര്‍ക്കെങ്കിലും എം.എഫ് ഹുസൈനെക്കുറിച്ച് ഞാന്‍ എഴുതിയത് ഇഷ്ടപ്പെട്ടില്ലെന്നും അതില്‍ പിടീച്ചുള്ള സംവാദമാണെന്നുമാണ് കരുതിയത്.
    ആദിയുടെ കമന്റ് കണ്ടപ്പോള്‍ ഞെട്ടി. ആദിയെക്കുറിച്ച് കൈപ്പള്ളി പറഞ്ഞാരുന്നോ? ഉമേഷ്ജിയെക്കുറിച്ച്? വര്‍മ്മാജിയെക്കുറീച്ച്? വിവാദപരമായി എന്തെങ്കിലും?(ഒരു കം‌പോസറെക്കുറിച്ചല്ലാതെ...)
    ഇല്ല പോഡ് കാസ്റ്റ് ശ്രദ്ധിച്ചു കേട്ടില്ല. കുറേ പെന്‍ഡിംഗ് ഉണ്ടായിരുന്നേ...പെട്ടെന്ന് കേട്ടതാണ്. ശ്രദ്ധിച്ചുകാണില്ല. കണ്‍ഫ്യൂഷനായിപ്പോയി. ഇനി കേള്‍ക്കണമെങ്കില്‍ വീട്ടില്‍ പോണം.

    പക്ഷേ കൈപ്പള്ളി കമന്റില്‍ ലിങ്ക് കൊടുത്തത് ഇപ്പോളാണ് ക്ലിക്കി ഏതാണെന്ന് നോക്കിയത്..
    അപ്പോ ഇത്തിരി പിടികിട്ടി.

    വേറൊന്നും പറയാനില്ല..ദിവാസ്വപ്നത്തിന്റെ കമന്റ് ഞാന്‍ കടമെടുക്കുന്നു.

    പക്ഷേ കൈപ്പള്ളി, രാജേഷ് വര്‍മ്മയുടെ ആ ഒറ്റവരിക്കഥ ഒന്നാന്തരമാണ്. അല്ലേ?
    ഒന്നാലോചിച്ചുനോക്കിയേ....അതില്‍ കടിച്ചാല്‍ പൊട്ടാത്തതായി ഒന്നുമില്ല. ചവയ്കാന്‍ ഇഷ്ടം പോലെയുണ്ടു താനും.
    അതീപ്പറയുന്ന കൂട്ടത്തില്‍പ്പെടില്ല. എന്റെ ചില കവിതകള്‍ പെടും താനും. :-|

    ഡിയര്‍ അമേരിക്കന്‍സ്...ബുള്‍ഡോസറിനെ നിരപ്പാക്കിയോ!...അബ്രാം ടാങ്ക് അല്യോ നെരന്ന് വന്നത്...പിന്നെന്നാ പാട്! ;-)

    കൈപ്പള്ളി, പോഡ് കാസ്റ്റിന്റെ പ്രേക്ഷകരെ കുറക്കാതിരിക്കുക. ഒരു അപ്പോളജി പോഡ്കാസ്റ്റിന് സമയം ആയോന്നൊരു സംശം..:-)

    എല്ലാവര്‍ക്കും നവംബര്‍ 3 ആശംസകള്‍.
    (എന്താ സ്പെഷ്യാലിറ്റി?)

    ReplyDelete
  17. അരവിന്ദ് , Adithyan, ഉമേഷ്, evuraan, ദിവാസ്വപ്നം, മന്‍ജിത്‌, അനംഗാരി, അരവിന്ദ്,
    അഭിപ്രായങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി. പിന്മൊഴിയില്‍ വലിയ കമന്റുകള്‍ വരാതിരിക്കാന്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടു.

    ReplyDelete
  18. ജോണ്‍ അബ്രഹാം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന സമയത്തു ചെയ്ത ഒരു സിനിമയില്‍ 13 പാട്ടുണ്ടെന്നു കേട്ടിട്ടുണ്ട്. ജോണ്‍ അത് ബുജിയാണെന്നു കാണിക്കുവാന്‍ ചെയ്തതാണെന്നു സിനിമയെ കുറിച്ചറിയുന്ന ആരും പറയുക പതിവില്ല. ഒറ്റവാക്കില്‍ കഥയെഴുത്തു സാഹിത്യവിനോദം മാത്രമല്ല, സാഹിത്യ വിപ്ലവം കൂടിയാണു്, ജോണ്‍ സിനിമയില്‍ ചെയ്തതു പോലെ. എല്ലാറ്റിലും കാപട്യമുണ്ട്, അത് നല്ലതിനെ സമര്‍ഥമായി മൂടിവയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കവി, ‘ഈ കപടലോകത്തിലൊരാത്മാര്‍ഥ ഹൃദയമുണ്ടായതാണെന്‍ പരാജയം’ എന്നു എഴുതിയത്. കപടതയെ വേര്‍തിരിച്ചു കാണുവാനുള്ള കഴിവാണു വിമര്‍ശനത്തിന്റെ കാമ്പ്, നല്ലതിനെ കാപട്യമെന്നു തെറ്റിദ്ധരിക്കുന്നതിലല്ല.

    ReplyDelete
  19. ക്രിക്കറ്റ് നല്ലതെന്ന് പറയുന്നവരും പൊട്ടയെന്ന് പറയുന്നവരും ഉണ്ട്. അങ്ങാടി സിനിമയിലെ ‘പാവാട വേണം മേലാട വേണം’ എന്ന പാട്ട് കേട്ട് ഹ്രദയത്തിന്റെ ഉള്ളില്‍ നിന്ന് കയ്യടിക്കുന്നവരും അത് കേട്ടാല്‍ രേഡിയോ തല്ലിപ്പൊളിക്കുന്നവരും ഉണ്ട്.
    ആസ്വാദനം അവനവന്റെ സൊകാര്യതയാണ്.

    ReplyDelete
  20. ചിലിയിലെ പ്രശസ്തകവിയായിരുന്ന നിക്കനോര്‍ പാര ഒറ്റവരിയില്ലൊരു കവിതയെഴുതി..

    In America, liberty is a statue.

    ഇനി പറ അതില്‍ കവിതയുണ്ടോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..