Saturday, November 04, 2006

കമന്റുകള്‍ ഇനി മതി

ഇന്നുവരെ കമന്റുകള്‍ ആയിരുന്നു പ്രശ്നം.
ഇനി ഞാന്‍ പറയുന്നതു മാത്രം കേള്‍ക്കു. അക്ഷരതെറ്റുകള്‍ മാത്രമാണു എനിക്കിവ്ടെ തിരുത്തിതരാന്‍ നിങ്ങള്‍ ശ്രമിച്ചിട്ടുള്ളു. ഒന്നും ചര്‍ച്ച ചെതു കണ്ടില്ല. പിന്നെ എന്തിനു എനിക്ക് നിങ്ങള്‍ കമന്റണം. നിങ്ങളുടെ കമന്റുകള്‍ എല്ലാത്തിനും നന്ദി. ഞാന്‍ കമന്റുകള്‍ക്കാണു് എഴുതുന്നതു് എന്നു ഉമേഷ് പറഞ്ഞ. ഇനി അങ്ങനെ പറയില്ലല്ലോ. ആരും വയിക്കണമെന്നുമില്ല. എനിക്ക് എഴുത്തും പടമെടുപ്പും, പോട്കാസ്റ്റും ഒന്നും നിര്‍ത്താന്‍ ആവില്ല. തുടങ്ങി പോയി.

നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് constructive അയി തോന്നിയതുമില്ല. വെറുതെ വല്ലന്റേയും വായിലിരിക്കുന്ന തെറി എന്തിനു കേള്‍ക്കണം

ആത്മസംതൃപ്തിക്കല്ല ഞാന്‍ ഇവിടെ എഴുതുന്നതു. മനസിലായല്ലോ.

16 comments:

 1. ഹോ ഒരു സമാധാനമായി.

  നേരത്തെ ചെയണമെന്നു വിചാരിച്ചതാണു. വല്ലവനും കയറി എന്നെ തെറിവിലിക്കാനുള്ളതല്ല എന്റെ ബ്ലോഗ്.

  പ്രിയപെട്ട ബ്ലോഗര്മാര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ആര്‍ എത്ര വലിയവനാണെങ്കിലും തെറ്റുകണ്ടാല്‍ തെറ്റു എന്നു പറയണം. ഉമേഷ എന്നെ "അല്പന്‍" എന്നുവിളിച്ചു. ഞാന്‍ അദ്ദേഹത്തിനെ തെറി വിളിച്ചില്ല. അടിക്കും എന്നു ഭീഷണിപെടുത്തി. തെറ്റാണോ. നിങ്ങളെല്ലാം ബഹുമാനിക്കുന്ന അക്ഷരം അറിയാവുന്ന ഒരുആളല്ലെ. അദ്ദേഹം അങ്ങന ചെതാല്‍ ശരിയാണോ.
  ‌‌
  ഞാന്‍ എന്തായാലും മാപ്പു പറഞ്ഞു.

  ReplyDelete
 2. ഇടിയും മിന്നലും എല്ലം കഴിഞ്ഞു. ഇനി എഴുതി തള്ള്.

  ReplyDelete
 3. ആരും കമെന്റുന്നില്ലല്ലോ, കൈപള്ളീ, ആള്‍കാരെ പ്യാടിപ്പിച്ചു വിട്ടാല്‍, ഇങ്ങനെ ആയിരിക്കും. അണ്ണന്മാരൊക്കെ, എവിടെ പോയെടെയ്‌...

  ReplyDelete
 4. ബയാന്‍:
  അനിയ. (comment ന്റെ ശൈലിവെച്ച് മാത്രമാണു് അനിയാ എന്നു വിളിക്കുന്നത്. പ്രായത്തില്‍ മൂത്തവനാണെങ്കില്‍ ക്ഷമിക്കണം). നിങ്ങള്‍ക്കെല്ലാവരെയും കൈപ്പളിയെ നല്ലതുപോലെ അറിയാം. എന്റെ ജോലി, എന്റെ ജീവിതമാര്‍ഗ്ഗം, എന്റെ ചിന്ത, എല്ലാം. അതുകോണ്ട് നിങ്ങള്‍ എന്നെ പരിഹസിക്കുന്നു. പേരു പോലും വെളിപ്പെടുത്താത്ത പലരും ഇവിടെ എഴുതുന്നു. നിങ്ങള്‍ക്ക് അവരെ അറിയില്ല അതിനാല്‍ അവര്‍ പരിഹസിക്കപെടുന്നുമില്ല. ഞാന്‍ എന്റെ മനസ്സ് തുറന്ന് മറകളില്ലാതെ, മുഖം മൂടി അണിയാതെ എഴുതുന്നു. അതു ചിലരെല്ലാം വായിക്കുന്നു. എന്നെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ ഈ വിധത്തില്‍ എന്നോട് സംസാരിക്കില്ല് എന്ന് എനിക്ക് ഉറപ്പുണ്ട്. മുഖം ഇല്ലാത്ത് മാദ്ധ്യമം തരുന്ന ധൈര്യം മുതലെടുക്കുകയാണല്ലോ പലരും. എനിക്കിവിടെ കാണുന്ന മുഖം തന്നെയാണു് ജീവിതത്തിലും. എന്നെ കുറിച്ച് അറിയാമെന്നുള്ള വിവരം മുതലെടുത്ത് എന്നെ വ്യക്തിഹത്യ ചെയുന്നത് ഒഴിവാക്കാനാണ്‍ ഞാന്‍ കമന്റുകള്‍ പൂര്‍ണ്ണമായും നിര്ത്തിവെക്കാന്‍ തീരുമാനിച്ചത്. നല്ലവരായ എന്റെ സുഹൃത്തുക്കള്‍ എന്നെ നിര്‍ബ്ബന്ദിച്ചതുകൊണ്ടാണു് വീണ്ടും comments അനുവതിച്ചത്.

  എനിക്ക് പൊള്ളയായ കമന്റുകള്‍ വേണ്ട സുഹൃത്തെ. എന്നേ കുറിച്ചുള്ള കമന്റുകളും വേണ്ട. ഞാന്‍ എഴുതുന്നതിനെ കുറിച്ച്‍, വേണമേങ്കില്‍ കമന്റിട്ടാല്‍ മതി. Blogging is a means not an end in itself. ബ്ലോഗില്‍ comments എനിക്ക് ജീവശ്വാസം പോലെ അത്യാവശ്യവും അല്ല. ഇതിനു പുറത്തും എനിക്ക് ഒരു ലോകമുണ്ട്.

  പിന്നെ താങ്കള്‍ തിരുവനന്തപുരത്തുകാരന്‍ അല്ല. കാരണം തിരുവനതപുരത്തുകാര്‍ അപരിചിതരെ "എടെ" "പോടെ" എന്നു വിളിക്കാറില്ല. താങ്കള്‍ എനിക്ക് അപരിചിതനാണു.

  സസ്നേഹം,

  കൈപ്പള്ളി

  ReplyDelete
 5. ഈ യു.എ.ഇ. മീറ്റു എനിക്കു മിസ്സായതിന്റെ ഫലമായി ഞാന്‍ അനുഭവിക്കുന്ന നഷ്‌ടബോധത്തില്‍ മുഖ്യമായതു കൈപ്പിള്ളി, പെരിങ്ങോടന്‍,വിശ്വപ്രഭ തുടങ്ങിയ പെരിന്തച്ചന്മാരെയും പിന്നെ കാണാന്‍ വളരെ ആഗ്രഹിച്ച മറ്റു പതിഭകളെയും ദര്‍ശിക്കാനുള്ള അസുലഭ അവസരം മിസ്സായതാണ്‌.ബ്ലോഗിലെഴുത്തിന്റെ വുക്തിത്വം വെളിവാക്കലിന്റെ ഗുണവും ദൂഷ്യവും ഈ വെക്കേഷന്‍ കാലത്തു ഞാന്‍ അനുഭവിച്ചു.
  അതു ഞാന്‍ വിശദമായി സംവേദിക്കാം.
  സ്വന്തം അഭിപ്രായങ്ങള്‍ തുറന്നെഴുതാനുള്ള ആ ചങ്കൂറ്റത്തിനു ഞാനെന്നും ഫുള്‍മാര്‍ക്കാണിട്ടിട്ടുള്ളത്‌. കീപ്‌ ഓണ്‍ ഡൂയിംഗ്‌

  ReplyDelete
 6. കരീം ഭായി:
  താങ്കളെ മീറ്റിനില്ലതെ പോയതില്‍ എനിക്ക് വിഷമമുണ്ട്. നമുക്ക് ഇടക്കിടേ ചില രഹസ്യമായ കൊച്ചു് മീറ്റുകള്‍ നടത്തുന്നതിനെ കുറിച്ചെന്താണ്‍ അഭിപ്രായം.

  ReplyDelete
 7. . ബ്ലോഗില്‍ ഔപചാരികതയുടെ ആവശ്യമുണ്ടോ, ഈ അണ്ണ, ചേച്ചീ, അനിയാ, ഏട്ടാ വിളി, ഞാനാദ്യമായാണു കൈപള്ളിയെ അണ്ണ വിളിച്ചതു, കൈപള്ള്ലിയുടെ podcast ഇലും , asianet plus, DANGEROUS BOYS ഉം കേട്ടതിന്റെ ഹാങ്ങോവറില്‍ വിളിച്ചു പോയതാ.

  2. അല്‍പന്‍ വിളിയും അതിന്റെ ഗുലുമാലും കഴിഞ്ഞതിന്നു ശേഷം ഔപചാരികത കൂടിപ്പോയോ എന്നൊരു സംശയം, (ക്ഷമിക്കണം, നന്ദി,) ഇതൊക്കെ പറയാം, കൂടെക്കൂടെ പറയുമ്പോള്‍ എന്തോ നമ്മളൊക്കെ തമ്മില്‍ ഒരകലം ഉള്ളതു പോലെ തോന്നുന്നു. എന്നൊടു എന്തും പറഞ്ഞോളൂ, എല്ലാം മുങ്കൂറ്റി ക്ഷമിച്ചിരിക്കുന്നു. (വരമൊഴിയിലൂടെ മിസെയിലൊന്നും വിടാന്‍ പറ്റില്ലല്ലോ)

  3. പിന്നെ, മുഖം മൂടി ആക്രമണം, എല്ലാ ബ്ലോഗ്ഗനും അവന്റെ identity, phone നമ്പരടക്കം പറഞ്ഞു ബ്ലോഗില്‍ ഒപ്പുവെക്കട്ടെ. എല്ലാവര്‍കും എവിടെയാണു എന്നു അറിയാമല്ലൊ. ഒരു form അയച്ചു തരിക.

  4. കരീം മാഷിനെയും കൂട്ടി, കൊച്ചു, കൊച്ചു മീറ്റിങ്ങിനു പോയാല്‍, കേരളാ കോണ്‍ഗ്രസ്സ്‌ ആവും ( കേരളാ കോണ്‍ഗ്രെസ്സ്‌ കാര്‍കു ഇതൊക്കെ തമാശയാണെന്നു തോന്നും എന്നു കരുതുന്നു, ആരെയൊക്കെയാണാവോ എനി പേഡിക്കേണ്ടി വരിക).

  സ്നേഹപൂര്‍വ്വം- ബയാന്‍.

  ReplyDelete
 8. കൈപ്പിള്ളി, ഐ ഒബ്ജെക്റ്റ്‌ യുവര്‍ ഓണര്‍. രഹസ്യ മീറ്റോ? പറ്റില്ല്യ ഞാനും വരും. ഏതായാലും കരീം മാഷ്‌ വന്നിട്ട്‌ നമുക്കൊന്നു കൂടാം. താല്‍പര്യമുള്ളവര്‍ സമീപിയ്കുമല്ലോ മെയിലിലൂടെയോ ഫോണിലൂടെയോ മറ്റോ,

  ReplyDelete
 9. ബയാന്‍:

  ബയാന്‍ എന്തിനാ വെറുതെ സമയം കളയുന്നത്. ആദ്യം പോയി വല്ലതും എഴുതു. എന്നിട്ട് നമുക്ക് തമ്മില്‍ സംസാരിക്കാം.
  ഒഹ്! ഓര്മ്മപിശകുകാരണമാണോ എഴുതാത്തതു? താങ്കളുടെ കഴിഞ്ഞ പോസ്റ്റില്‍ എന്നെ അല്ല അണ്ണാ എന്നുവിളിച്ചതു്.

  "ആരും കമെന്റുന്നില്ലല്ലോ, കൈപള്ളീ, ആള്‍കാരെ പ്യാടിപ്പിച്ചു വിട്ടാല്‍, ഇങ്ങനെ ആയിരിക്കും. അണ്ണന്മാരൊക്കെ, എവിടെ പോയെടെയ്‌..."

  എന്നെ താങ്കള്‍ "എടേ" എന്നാണു വിളിച്ചത്. നമ്മള്‍ അത്രക്ക് അടുത്ത ആള്‍ക്കാരാണെന്നു അറിയില്ലായിരുന്നു. പിന്നെ താങ്കള്‍ കാണുന്ന റ്റെലിവിഷന്‍ "Dengerous Boys" പരിപാടി കാണാനുള്ള നിലവാരവും എനിക്കില്ല. നമ്മള്‍ ഒരിക്കലും ഒരേ രീതിയില്‍ ചിന്തിക്കുന്നവരും അല്ല. എന്നുവെച്ച് ഞാന്‍ ഒരു "ബുജ്ജി" ഒന്നുമല്ല, എങ്കിലും എന്നെ ഒരു വെറും "ബജ്ജി" (വെജിറ്റബിള്‍) ആയി കണണ്ട.

  ഇവിടെ അക്ഷരം പഠിക്കാത്ത ഞാന്‍ അടക്കം 10 വയസുമുതല്‍ 60 വയസുവരെ ഉള്ള നാലക്ഷരം അല്പസ്വല്പം എഴുതുന്നവരാണു. ഇവിടെ എല്ലാവരും സുഹൃത്തുക്കളാണു്. താങ്കളും സുഹൃത്താണു. എന്നു വെച്ച് എന്റ ബ്ലോഗില്‍ ചുമ്മാ വള വളാന്ന് വന്നിരുന്ന് സംസാരിക്കരുത്. ഇത് അതിനുള്ള് സ്ഥലമാല്ല. അതിനുപറ്റിയ സ്ഥലം chat roomഉകള്‍ ആണു. ബ്ലോഗിനു ചില മര്യാതകളൊക്കെ ഉണ്ട്. അതു തനിക്ക ആരെങ്കിലും ഒക്കെ പഠിപ്പിച്ചു തരും. എനിക്ക് അതിനു സമയമില്ല.

  തങ്കള്‍ക്ക് ഞന്‍ എഴുതിയ വിഷത്തെ പറ്റി എന്തെങ്കിലും പറയാനുണ്ടോ. ഇല്ലല്ലോ? എന്നാല്‍ വേഗം പോയി നല്ല രണ്ട് പോസ്റ്റിടു.

  ലാല്‍ സലാം

  ReplyDelete
 10. ബയാന്‍
  എന്റെ പേരു പ്രതിപാദിച്ചു കണ്ടപ്പോള്‍ പ്രതികരിക്കാന്‍ തോന്നി.
  ബൃഹത്തായ യു.എ.ഇ മീറ്റുകള്‍ക്കിടയില്‍ ചെറിയ അനൗപചാരിക ഫ്രണ്ടിലി മീറ്റിംഗുകളാണ്‌ കൈപ്പള്ളി ഉദ്ദേശിച്ചിരിക്കുക. അല്ലാതെ ഗ്രൂപ്പിസമല്ല. എന്നെക്കുറിച്ചു അങ്ങനെ ചിന്തിക്കാന്‍ ബ്ലോഗില്‍ ആര്‍ക്കും സാധിക്കില്ല. (എന്റെ മുന്‍ കമന്റുകളും, പോസ്‌റ്റുകളും വായിച്ചിട്ടുള്ളവര്‍ക്കു).

  കൈപ്പള്ളിയേ ഞാന്‍ ദേവരാഗം മാഷെയും,ഉമേഷിനെയും പെരിങ്ങോടനെയും ശ്രീജിത്ത്‌, വിശ്വം, ഏവൂരാന്‍ തുടങ്ങിയ നീണ്ട നിരയോടു ചേര്‍ത്തു കാണാന്‍ ഞാന്‍ വ്യക്തിപരമായി ഇഷ്‌ടപ്പെടുന്നതു കൈപ്പള്ളിയും തന്റെ പ്രതിഭയെ നന്മക്കുപയോഗിക്കുന്നതിനാലാണ്‌.

  കൈപ്പിള്ളി സ്വന്തം മുഖത്തോടെ വിമര്‍ശനങ്ങളെ തടുക്കുകയും,തൊടുക്കുകയും ചെയ്യുന്നു. പലരും മുഖസ്‌തുതി പറയാന്‍ ഒരു തൂലികാ നാമവും. വിമര്‍ശനത്തിന്ന്‌ മറ്റൊരു തൂലികാനാമവും ഉപയോഗിക്കുന്നു. (ചിലര്‍ക്കൊക്കെ അതറിയാം) അതു അനിവാര്യമായതിനാലായിരിക്കാം
  .
  പലരും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ നെര്‍വസ്‌ ആകുന്നു.പിന്നെ വ്യക്തിപരമായി എടുക്കുന്നു.ആ അവസ്‌ഥയെ അതി ജീവിക്കാന്‍ കഴിയണം.

  ഞാന്‍ എന്റെ ഒരനുഭവം പങ്കുവെക്കാം.
  ഈ കഴിഞ്ഞ ദിവസം ഞാന്‍ എന്റെ സുഹൃത്തിനെ കൊണ്ടു എന്നെ ഒന്നു ഹിപ്‌നോട്ടു ചെയ്യിച്ചു,( കാരണം എന്റെ ചില പോസ്‌റ്റിലും കമന്റിലും വാക്കുകള്‍ക്ക്‌ ഒരു ഭീഷണിയുടെ ചുവയുണ്ടെന്നു എനിക്കു തന്നെ തോന്നിയിരുന്നു.പലരും അതു ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ കാരണം കണ്ടെത്താന്‍ വേണ്ടി.) എനിക്കു സുഹൃത്തിനെ കൂടുതല്‍ ബഹുമാനമുള്ളതിരുന്നതിനാല്‍ എന്റെ ഫോണിന്റെ വോയ്‌സ്‌ റിക്കര്‍ഡര്‍ ഓണ്‍ ചെയ്‌തിരുന്നു.
  അതിന്നാല്‍ ഞാന്‍ തന്നെ എന്റെ അബോധമനസ്സിലുള്ളതു മനസ്സിലാക്കി.
  ഒരിക്കല്‍ കോളേജ്‌ അഡ്മിഷനു ഒരു സര്‍ട്ടിഫിക്കറ്റിനായി വില്ലേജ്‌ ഓഫീസിലേക്കു ഞാന്‍ തനിച്ച്‌ ആരുടേയും സഹായമില്ലാതെ പോയി കൈക്കൂലി കൊടുക്കേണ്ടതിനെ കുറിച്ചൊന്നും അറിയാതെ അപമാനിതനായി മനസ്സുവിഷമിച്ചു വീട്ടില്‍ വന്നപ്പോള്‍ തറവാട്ടിന്റെ മാനം കെടുത്തിയല്ലോ എന്നു പറഞ്ഞു എന്റുപ്പ എന്നെ വലിച്ചു വണ്ടിയില്‍ കേറ്റി വില്ലേജാഫീസറുടേ മേശപ്പുറത്തു ആദ്യം ഒരു മലപ്പുറം കത്തിയും പിന്നെ നൂറു രൂപയുടെ ഒരു നോട്ടും വെച്ചു. ആപ്പീസര്‍ ഉപ്പാന്റെ മുഖത്തെക്കു സൂക്ഷിച്ചു നോക്കി, ഒരു മിനിട്ടിനകം സര്‍ട്ടിഫിക്കറ്റ്‌ എഴുതി തന്നു.ഉപ്പ കാശും കത്തിയും ബെല്‍റ്റില്‍ തിരുകി ആപ്പീസിനു പുറത്തു കടന്നപ്പോള്‍ ആ ദൃശ്യം എന്റെ അബോധമനസ്സില്‍ ഇത്രക്കു തീവൃമായി പതിഞ്ഞിരുന്നുവെന്നു ഞാന്‍ ഇന്നലെയാണ്‌ മനസ്സിലാക്കിയത്‌.

  ഇനി അതൊന്നു പോയികിട്ടാന്‍ ഞാന്‍ എന്താണാവോ ചെയ്യേണ്ടത്‌

  ReplyDelete
 11. ഹ!
  ആ മലപ്പുറം കത്തി കളയരുതു മാഷേ ഇടയ്ക്കൊക്കെ നമുക്കുപയോഗിക്കാം.

  ReplyDelete
 12. ബയാന്‍ said...
  3. പിന്നെ, മുഖം മൂടി ആക്രമണം, എല്ലാ ബ്ലോഗ്ഗനും അവന്റെ identity, phone നമ്പരടക്കം പറഞ്ഞു ബ്ലോഗില്‍ ഒപ്പുവെക്കട്ടെ. എല്ലാവര്‍കും എവിടെയാണു എന്നു അറിയാമല്ലൊ. ഒരു form അയച്ചു തരിക.
  Mr. Bayan , UAE l aaNallE, :-O
  നിന്റെ ജാതകം പൊക്കാന്‍ വലിയ പണിയൊന്നും വേണ്ട....
  കുടുംബവും കുട്ടിയും ഒക്കെ ആയ നിലയില്‍ കൂടുതല്‍ ഉത്തരവാദിത്ത്ത്തോടു കൂടി പെരുമാറുക..... ജീവിതത്തിലും ബ്ലോഗിലും
  എന്തേ മീറ്റിനു വരാഞ്ഞത്... കൈപ്പള്ളിയെ പേടിച്ചോ?

  (sorry for the off...ithu pinne delete cheyyaNE...)

  ReplyDelete
 13. കൈപ്പള്ളീ, (ഒരു കമെന്റും കൂടി വിട്ടു, ഈ പരിപാടി തന്നെ, ഇവിടെ ഫുള്‍ സ്റ്റോപ്‌ ഇടുകയാണു )

  ആദ്യം നിങ്ങളോടു തന്നെയാവട്ടെ: സഹോദരാ, നമ്മള്‍ തമ്മില്‍ ക്കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല, എങ്കിലും നിങ്ങളും ഞാനും തമ്മില്‍ എനിക്കു വല്യ അകലം ഒന്നും തോന്നുന്നില്ല, അതു നിങ്ങളുടെ ബ്ലോഗിന്റെയും, podcast ന്റെയും വിജയമാണു,എന്നെപോലെ ഒരു പാടു പേരു കാണും,പിന്നെ, ബ്ലോഗില്‍ വന്നു കയറിയപ്പോള്‍, എല്ലാം വിവരമുള്ള വല്യ വല്യ ആള്‍കാരല്ലെ, എല്ലാം അതിന്റേതായ സ്പിരിറ്റില്‍ എടുക്കാനും, കൂടുതല്‍ ഔപചാരികത ഇല്ലാതെ, പെരുമാറുമെന്നും പ്രതീക്ഷിച്ചു, പ്രവാസികാളാണു ബ്ലോഗ്ഗില്‍ കൂടുതലും , ഡല്‍,ഹിയിലും, ബോംബെയിലും,യു,എ.ഇ യിലും, യു,സ്‌ ലും എല്ലാമുള്ള മലയാളികളുടെ ഒരു മാവേലി നാടു ഞാന്‍ സ്വപ്നം കണ്ടിരുന്നു, എല്ലാം വൃഥാവിലാണോ എന്നാണു ഇപ്പോള്‍ തോന്നിപ്പ്പോവുന്നു,

  കരീം മാഷ്‌: നിങ്ങളെയൊക്കെ മനസ്സിലാക്കി വരുന്നെയുള്ളു, തെറ്റിദ്ധാരണ ചൂണ്ടികാട്ടിയതിനു നന്ദി, എല്ലാവരും ഒന്നിച്ചുണ്ടവണം എന്നേ ആഗ്രഹിച്ചുള്ളൂ,

  പട്ടേരി: കൈപള്ളിയുടെ ഈ കമെന്റും," നിങ്ങള്‍ക്കെല്ലാവരെയും കൈപ്പളിയെ നല്ലതുപോലെ അറിയാം. എന്റെ ജോലി, എന്റെ ജീവിതമാര്‍ഗ്ഗം, എന്റെ ചിന്ത, എല്ലാം. അതുകോണ്ട് നിങ്ങള്‍ എന്നെ പരിഹസിക്കുന്നു. പേരു പോലും വെളിപ്പെടുത്താത്ത പലരും ഇവിടെ എഴുതുന്നു. നിങ്ങള്‍ക്ക് അവരെ അറിയില്ല അതിനാല്‍ അവര്‍ പരിഹസിക്കപെടുന്നുമില്ല. ഞാന്‍ എന്റെ മനസ്സ് തുറന്ന് മറകളില്ലാതെ, മുഖം മൂടി അണിയാതെ എഴുതുന്നു. അതു ചിലരെല്ലാം വായിക്കുന്നു. എന്നെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ ഈ വിധത്തില്‍ എന്നോട് സംസാരിക്കില്ല് എന്ന് എനിക്ക് ഉറപ്പുണ്ട്. മുഖം ഇല്ലാത്ത് മാദ്ധ്യമം തരുന്ന ധൈര്യം മുതലെടുക്കുകയാണല്ലോ പലരും. എനിക്കിവിടെ കാണുന്ന മുഖം തന്നെയാണു് ജീവിതത്തിലും. എന്നെ കുറിച്ച് അറിയാമെന്നുള്ള വിവരം മുതലെടുത്ത് എന്നെ വ്യക്തിഹത്യ ചെയുന്നത് ഒഴിവാക്കാനാണ്‍ "

  കരീം മാഷിന്റെ ഈ കമെന്റും വായിച്ചപ്പോള്‍, :
  കൈപ്പിള്ളി സ്വന്തം മുഖത്തോടെ വിമര്‍ശനങ്ങളെ തടുക്കുകയും,തൊടുക്കുകയും ചെയ്യുന്നു. പലരും മുഖസ്‌തുതി പറയാന്‍ ഒരു തൂലികാ നാമവും. വിമര്‍ശനത്തിന്ന്‌ മറ്റൊരു തൂലികാനാമവും ഉപയോഗിക്കുന്നു. (ചിലര്‍ക്കൊക്കെ അതറിയാം) അതു അനിവാര്യമായതിനാലായിരിക്കാം.
  പലരും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ നെര്‍വസ്‌ ആകുന്നു.പിന്നെ വ്യക്തിപരമായി എടുക്കുന്നു.ആ അവസ്‌ഥയെ അതി ജീവിക്കാന്‍ കഴിയണം."

  അവര്‍ പറയുന്നതു ശരിയാണെന്നു തോന്നി, പലരുടെ profile ചെന്നു നോക്കിയപ്പ്പ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു, എല്ലാവര്‍കും മീറ്റിംഗ്‌ വന്നു തന്നെ പരിചയപ്പെടാന്‍ കഴിഞ്ഞെന്നു വരില്ല, എന്നെപോലെ തുടക്കക്കാര്‍, അലപസ്വല്‍പം പരിചയമായിട്ടു മീറ്റിങ്ങിനു വരാം എന്നു കരുതുന്നവരാ, എന്തായാലും, എല്ലാവരുടെയും, address,ഉം contact ഉം ഉള്‍പ്പെടുത്തി ഒരു ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയാണെങ്കില്‍ നല്ലതായിരുന്നു,അല്ലെങ്കില്‍ വേണ്ട, എന്തിനു എല്ലാം, എല്ലാം അടിഞ്ചുപിരിഞ്ച്പിപ്പിരിയാവട്ടെ, നമ്മളൊരിക്കലും മാറരുതു.

  പിന്നെ പട്ടേരി, എന്റെ ജാതകമെന്നല്ല എന്നെ തന്നെ പൊക്കാന്‍ വല്യ പണിയൊന്നുമില്ല, എന്നു നന്നായി അറിയാം, പൊക്കും എന്നു കരുതി, ഒരു ബേജാറുമില്ല, നിന്റെ വിരട്ടലില്‍ ഞാന്‍ അല്‍പം വിരണ്ടിട്ടുണ്ടു എന്നതു സത്യം.

  പട്ടേരി , നിങ്ങളെ ഞാന്‍ തിരിച്ചറിയുന്നു, സ്നേഹത്തിനു നന്ദി, ഉത്തരവാദിത്ത്വബോധം വേണ്ടുവോളമുണ്ടു, കുടുംബത്തിലെ മൂത്ത സന്തതിയാണെ.

  പട്ടേരി, കരീം മാഷ്‌, കൈപള്ളീ നന്ദി, നമസ്കാരം,

  please remove this comment after two or three days, sorry for the inconvenience, have nice day, take care, bye
  qw_er_ty

  ReplyDelete
 14. പട്ടേരി:
  പട്ടേരി എന്തിന ബയാനുമായി ഇടറുന്നത? പട്ടേരിക്ക് നല്ല രണ്ടു പിച്ച് ഞാന്‍ തരും. :)

  ദയവായി ഇവിടെ നിങ്ങള്‍ തമ്മില്‍ പിണങ്ങരുത്. എഴുത്തിനെ കുറിച്ചും ആശയങ്ങളെകുറിച്ച് സംസാരിക്കു. വിശകലനം ചെയ്യു.

  ബയാന്‍:
  സുഹൃത്തെ. താങ്കള്‍ എന്തെങ്കിലും ഒന്ന് എഴുതിയാലല്ലെ ഞങ്ങള്‍ക്ക് താങ്കളെ ഒന്നു പരിചയപെട്ടന്‍ കഴിയു. താങ്കള ആരാണെന്നോ, എന്താണെന്നോ ഞങ്ങള്‍ക്കറിയില്ല്. സ്വരൂപം കാട്ടിതരൂ. എന്നിട്ടു പോരെ വിരട്ടലും ബഹളവും കരച്ചിലുമ്മ് ഒക്കെ.
  വെറുതെ അലമ്പാക്കല്ലെ അനിയ. മീറ്റില്‍ വന്നിലേലും പരിചയപെടാന്‍ വേറെ എന്തെല്ലാം വഴി ഒണ്ട്.

  സസ്നേഹം
  -------------
  ഓ.ട്ടോ.
  ദേ ഒരു കര്യം ഞാന്‍ പറയാം: ഇവിടെ ഇടുന്ന പോസ്റ്റുകള്‍ ആരെങ്കിലും Delete ചെതാല്‍ എന്റെ വിധം മാറും. ഒരിക്കല്‍ ഇട്ടാല്‍ പിന്നെ മാറ്റുന്ന പ്രശ്നം ഇല്ല. പറഞ്ഞേ!!

  ReplyDelete
 15. ബയാന്‍
  മുഖം മൂടികള്‍ ഇല്ലാത്ത ബൂലോഗത്തിലേക്കു സ്വാഗതം
  (ഈ ബൂലോഗം എന്റെ തറവാട്ടു വകയൊന്നുമല്ല ഞാന്‍ സ്വാഗതിക്കാന്‍ ..എന്നാലും :)
  സ്നേഹാദരങ്ങളോടെ
  Great minds discuss ideas;
  Average minds discuss events;
  Small minds discuss people.
  Eleanor Roosevelt
  qw_er_ty

  ReplyDelete
 16. പട്ടേരി, എനിക്കു മുഖം മൂടി യുണ്ടെങ്കില്‍, എന്റെ ജാതകം നിങ്ങളുടെ കയ്യില്‍ ഉണ്ടാകുമായിരുന്നില്ല, ആദ്യമായുണ്ടാക്കിയ ബ്ലോഗും, പോസ്റ്റും എല്ലാം ഞാന്‍ റ്റെമ്പ്ലേറ്റ്‌ മാറ്റുമ്പോള്‍ പോയതാണു, എന്റെ മേഖല, ഐ. ടി. അല്ല, എന്റെ ആദ്യത്തെ ബ്ലൊഗ്‌ റ്റെമ്പ്ലേറ്റില്‍, ഫോട്ടോയടക്കം എന്റെ തറവാടിന്റെ പേരുവരെ വെച്ചിരുന്നു, സമയക്കുറവു മൂലമാണു ബ്ലോഗാത്തതു, കൊല്ലാവസാനമല്ലെ.പിടിപ്പതു ജോലിയുണ്ടിവിടെ. എന്തായാലും ഇപ്പ്പ്പോള്‍ തന്നെ എല്ലാം ചെയ്യുന്നുണ്ടു. ഒരു രാത്രികൊണ്ടു ലോകം അവസാനിക്കില്ലല്ലോ. എല്ലാവര്‍കും നമസ്കാരം.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..