മലയാളത്തിലെ ഒരു വാര്ത്ത പത്ത്രത്തിനും Public-access ഉള്ള് Digital ആര്‍ക്കൈവുകള്‍ പ്രവര്ത്തിക്കുന്നില്ല.
മലയാള ഭാഷയില്‍ ഇന്നത്തെ പത്രമാദ്ധ്യമങ്ങള്‍ വിശതപഠനത്തിനു ആധാരമായി സ്വീകരിച്ച് വരുന്നത് ഇന്റര്നെറ്റില്‍ സ്ഥിതിചെയ്യുന്ന ആങ്കലയ ഭാഷയില്‍ എഴുതി മറ്റു ആധാരങ്ങളാണു്. അവയില്‍ കേരളത്തിന്റെ സംസ്കാരത്തെ കുറിച്ചോ, ചരിത്ത്രത്തെ കുറിച്ചോ ഉള്ള രേഖകള്‍ വളരെ കുറവും ആധികാരമല്ലാത്തതുമാണു്. പത്രങ്ങള്‍ക്കെല്ലാം സ്വന്തം ലേഖകന്‍ എല്ലാ ദേശങ്ങളിലും എപ്പോഴും സ്ഥിരമായി ഉണ്ടാവില്ല. ഒരു പത്ര ലേഖകന്റെ ജീവിതാനുഭവത്തിന്റെ ഏടുകള്‍ ഓര്‍മ്മിച്ച്, വസ്തുനിഷ്ടമായ കാര്യങ്ങള്‍ എഴുതാന്‍ പതിനഞ്ജോ ഇരുപതൊ വര്ഷം പിന്നിലേക്ക് മാത്രമേ കഴിയു. അച്ചടിച്ച പഴയ പത്ത്രങ്ങളുടെ ശേഖരങ്ങള്‍ പരിശോധിച്ച് ലേഖനങ്ങള്‍ എഴുതുന്നവര്‍ വിരളമാണു്. അമേരിക്കയിലും, യൂറോപ്പിലും, ജീവിക്കുന്ന ഒരു സാധരണക്കാരനു ഇന്നു ഇന്റര്നെറ്റിലുള്ള ആര്‍ക്കൈവുകള്‍ പരിശോധിച്ച് അവന്റെ ചരിത്ര പഠനങ്ങള്‍ സ്വന്തമായി അനായാസമായി നടത്താന്‍ കഴിയും. മലയാളത്തില്‍ കേരളത്തേകുറിച്ച് ആ വിധത്തില്‍ ഒരു പഠനം ഇന്ന് അസാധ്യമാണു്.
ചരിത്രകാരന്റെ കര്മ്മം എന്തിനു് പത്ര പ്രവര്ത്തകര്‍ ഏറ്റെടുക്കണം എന്ന ചോദ്യം ഉണ്ടാവും. ഇന്നത്തെ വാര്ത്ത പത്രങ്ങളാണു നാളത്തെ ചരിത്ര കുറിപ്പുകള്‍. അതു ഉപയോകപ്രദമായ രൂപത്തില്‍ രേഖപെടുത്തി സുക്ഷിച്ചില്ലെങ്കില്‍ അതു നാളത്തെ തലമുറക്ക് ഉപകരിക്കില്ല. മലയാള മനോരമയും, മാതൃഭൂമിയു, കേരള കൌമുദിയും, ദേശാഭിമാനിയും എല്ലാം ഇന്നത്തേക്ക് പടച്ചുവിടുന്ന പത്രങ്ങള്‍ നാളത്തേക്ക് ഉപരിക്കുനവിധത്തില്‍ യാതൊന്നും സൂക്ഷിക്കുന്നില്ല. പൊടിപിടിച്ച godown കളില്‍ പഴയ പത്രം കൊണ്ടു തള്ളലല്ല അര്‍ക്കൈവിങ്ങ്.
Unicode ഉപയോഗിച്ചുള്ള Public Access Digital Archiving നാട്ടില്‍ ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഉള്ളതായി അറിവില്ല. ഒരു ജനന സര്‍ട്ടിഫിക്കേറ്റ് തപ്പിയെടുക്കാന്‍ ഒരു ആഴ്ചയില്‍ കൂടുതല്‍ വേണ്ടിവരും. (കൈക്കൂലി കൊടുത്താല്‍ ചിലപ്പോള്‍ രണ്ടു ദിവസം) ഇതിന്റെ അഭാവത്തില്‍ നമുക്ക് പലവിധത്തിലുള്ള സംസ്കാരിക പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. സമകാലിക പ്രശ്നങ്ങളെ അത്തേ സ്വഭാവമുള്ള നാല്പതും അന്‍പതും വര്ഷങ്ങള്‍ മുന്‍പുള്ള് പ്രശ്നങ്ങളുമായി താരതമ്യ പഠനങ്ങള്‍ നടത്താന്‍ ജനങ്ങള്‍ക്ക് അവസരം കിട്ടാതെപോകുന്നു. ഏതു മേഖലയിലും ഉള്ള് മാറ്റങ്ങള്‍ വിശകലനം ചെയ്യണമെങ്കില്‍ ഒരു താരതമ്യ പഠനം ആവശ്യമാണു. അതു നടപ്പിലാക്കാന്‍ ചരിത്ര രേഖകള്‍ നമ്മെ സഹായിക്കും.
മറ്റു ഭാഷകളില്‍ എഴുതിവെച്ച് രേഖകള്‍ക്ക് പ്രദേശവും കാലവും ഒരു പ്രശ്നമോ തടസമോ അല്ല. ഇഷ്ടമുള്ള വാര്ത്ത് അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള് സംവിധാനം അവര്‍ ലളിതമായ രീതിയില്‍ നടപ്പാക്കി. ഒരു സംഭവത്തിന്റെ വിവിധ കഴ്ചപാടുകളോടുള്ള് ലേഖനങ്ങള്‍ അവര്‍ക്ക് വായിക്കാനും വിശകലനം ചെയ്യാനും അവസരമുണ്ട്. 1870 മുതലുള്ള്പത്രങ്ങള്‍ digitally archive ചയ്ത പത്രങ്ങളും ഇന്നുണ്ട്.
ഇതു നമുക്കാരാണു ചെയ്തു തരേണ്ടതു?
വിവര സാങ്കേതിക മേഖലയില്‍ പഠനം നടത്തിയ ശാസ്ത്രജ്ഞന്മാരും, ഭാഷ പണ്ഠിതന്മാരും ചേര്ന്നാണു് ഇതിനേ കുറിച്ച് ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതു്. പക്ഷേ ആ കര്മ്മം ഇപ്പോള്‍ ജനങ്ങള്‍ തന്നേയാണു് ഏറ്റെടുത്ത് നിര്‍വഹിക്കുന്നതു.
വിവര സാങ്കേതിക ശാസ്ത്രത്തിന്റെ പേരില്‍ ഗോഷ്ടി കാണിക്കുന്ന സര്‍ക്കാര്‍ തീറ്റിപോറ്റുന്ന ഒരുപറ്റം "ഗമ്പ്യൂഡര്‍ ബ്രോഗ്രാമര്മാരുണ്ട്". CDAC, ERNDC, CDIT തുടങ്ങി അങ്ങനെ ഡസന്‍ കണക്കിന്‍ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്തു എന്റേയും നിങ്ങളുടേയും നികുതി പണം തിന്നു കൊഴുക്കുന്നു ആയിരക്കണക്കിനു് തൊഴിലാളികള്‍. ഇവരെല്ലാം തൊഴിച്ച് തൊഴിച്ച് ഇന്നുവരെ നാട്ടില്‍ ഭാഷ മുദ്രണ സംവിധാനത്തിന്റെ അഡിസ്ഥാനമായ മലയാളം UNICODE എന്ന തറക്കല്ല് ഇന്നുവരെ ഇട്ടിട്ടില്ല. ഈ തറക്കല്ലില്ലാതെ എത്ര വലിയ പദ്ധതികള്‍ കോണ്ടുവന്നാലും രിക്കലും ഉറക്കില്ല. ലോകം അങ്കീകരിച്ച് ഒരു നടപടിയാണു് യൂണികോട്. അതു സ്വീകരിച്ചാല്‍ മാത്രമെ വിവര സാങ്കേതിക വിദ്ദ്യ ജനകീയമാകു.
ഇന്നു നമുക്ക് കേരളത്തിലെ അന്‍പതു വര്ഷം മുന്‍പുള്ള് ചരിത്രം പോയിട്ട് കഴിഞ്ഞ മന്ത്രിസഭയുടെ പാളിച്ചകളും നേട്ടങ്ങള്‍ പോലും താരതമ്യം ചെയ്യാന്‍ കഴിയാത്ത് ഒരു അവസ്ഥയാണു്. വിശകലനശേഷി ഇല്ലാത്ത ജനങ്ങള്‍ എന്തു ജനാതിപത്യമാണു പടുത്തുയര്ത്താന്‍ പോകുന്നതു. വിവര രഹിതരായ ഒരു ജനത വരും തലമുറക്ക് എന്താണു ചൂണ്ടിക്കാണിക്കാന്‍ പോകുന്നത്തു. എഴുതി വെച്ച ചരിത്രത്തിനു് പ്രാധാന്യം കല്പിക്കാത്ത് ഒരു ജനതയായി മറികഴിഞ്ഞൊ മലയാളികള്‍? കഷ്ടം.
മനോരമ, മാതൃഭൂമി, മാധ്യമം(മാദ്ധ്യമം), കേരള കൌമുദി, ദീപിക, ദേശാഭിമാനി തുടങ്ങി എല്ലാ പത്ര പ്രവര്‍ത്തകരും വായിക്കണം. UNICODE ഇല്ലെങ്കില്‍ സുഹൃത്തുക്കള്‍ ഇതു അച്ചടിച്ച് കൈയില്‍ കൊടുക്കണം.
ReplyDeleteകൈപ്പള്ളീ, നമ്മുടെ ബൂലോകത്തില്‍ തന്നേയുള്ള മാധ്യമ/പത്രപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന കൂട്ടുകാര്‍ ഇതിനായ് ഉത്സാഹിക്കുമെന്നു കരുതാം
ReplyDeleteകുറുമാന്‍
ReplyDeleteപലര്‍ക്കും ഭയമാണ്‍. IT department തോട്ട്, പത്ര ലേഖകനു വരെ ഭയം. ഇതെല്ലാം ജനങ്ങള്‍ ചെതാല്‍ പിന്നെ ഇവന്മാരെന്തു ചെയ്യും. Web 2.0 Traditional പത്രങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കും. ആവണം.
എല്ലാ വിപ്ലവങ്ങളും പ്രസവങ്ങളാണു്, വേതനാജനകമായ ഒരു പുതിയ ജനമം. അതില്‍ പഴയതെല്ലാം ചാമ്പലാകും. ആകണം.
ചരിത്രകാരന്റെ കര്‍മ്മം പത്രക്കാരന്‍ ഏറ്റെടുത്താല്‍ സത്യസന്ധതക്ക് കോട്ടം വരില്ലേയെന്നാണെന്റെ സംശയം , കാരണം സത്യസന്ധമായി പത്ര പ്രവര്‍ത്തനം നടത്തുന്ന എത്രപത്രങ്ങളുണ്ട് നമുക്ക്? ഇന്‍ വെസ്റ്റിഗേറ്റീവ് ജേര്‍ണലിസമില്ലെങ്കിലും , ഉള്ളത് പറയുന്ന എത്രപേരുണ്ട്?
ReplyDeleteപിന്നെ ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതല്ലെ കുറച്ച് എന്ന ഒരു ഉദ്ധേശമെങ്കില്‍ നല്ലത് എന്നാല്‍ അവിടെയും , പ്രധാന്യമര്‍ഹിക്കുന്ന ഒരു കാര്യം സത്യസന്ധമല്ലെങ്കില്‍ ഗുരുതരമാവില്ലെ?
ഇതൊക്കെ എന്റെ സംശയങ്ങള്‍ മാത്രം , തിരുത്തുക ഞാന്‍ തെറ്റാണെങ്കില്‍.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ആണ് ബൂലോകത്തിന്റെ പ്രാധാന്യമെന്നു തൊന്നുന്നു , കാരണം , നമുക്ക് ഭയക്കേണ്ടല്ലോ , ശരിയാണോ കൈപള്ളി എന്റെ ധാരണകള്‍?
തറവാടി:
ReplyDeleteതാങ്കളുടെ ചോദ്യം വളരെ പ്രസക്തമാണു. അധികം പേരും ഒരു പത്രം വായിക്കുന്നവരാണു. അവ ഏതെങ്കിലും ഒരു മതവിഭാകത്തിന്റേയോ, രാഷ്ട്രീയ സിദ്ധാന്തത്തില്‍ അതിഷ്ടിതമായ ദര്‍ശനങ്ങള്‍ വെളിപെടുത്തുന്നവയോ ആകും. ഇന്നത്തെ ഇന്റര്നെറ്റ് (അതായത് Web 2.0) നമുക്ക് വാര്ത്തകളെ ചോദ്യംചെയ്യാനും, എതിര്‍ക്കാനും, സംവാദം നടത്താനും, സ്വന്തം വാര്ത്ത സൃഷ്ടിക്കാനും അവസരം നള്‍കുന്നു.
തറവാടിയുടെ സംശയത്തിനു Web 0 യുഗത്തില്‍ ധാരാളം വിലയുണ്ട്. പക്ഷേ ആയിരക്കണക്കിനു ജനങ്ങള്‍ ഒരേ വാര്ത്തയും അതിന്റെ കാഴ്ചപാടുകളും വിവരിക്കുംബോള്‍ അതിന്റെ സത്യസന്തത ജനാതിപത്യപരമായിരിക്കും.
ഒരു വാര്ത്ത തന്നെ നമുക്ക് പല പത്രങ്ങളില്‍ നിന്നും വായിക്കാന്‍ XML അഗ്രഗേറ്റൊര്‍ വഴി സാധിക്കും. print മീടിയയിലും, മലയാളം ASCII പത്രങ്ങളിലും അതു ഒരിക്കലും സാധ്യമല്ല.
ഒരു പത്രം മാത്രം വായിച്ചു, അതു തന്നെ തിന്നു, അതില്‍ തന്നെ, കിടന്നുറങ്ങുന്നവര്‍ക്കു, ഒരു മാറ്റം ആവശ്യമാണു, സഫലമാകും...ബയാന്‍.
ReplyDeleteകൈപ്പള്ളീ;
ReplyDelete“ഭാഷാപോഷിണിക്കാരുടെ “സംവാദം” എന്ന വാക്ക് ശ്രദ്ധിക്കുക. വേറിട്ടൊരു ആശയമോ പ്രസ്താവനയോ തള്ളിക്കയറുമ്പോഴാണ് സംവാദം ആവശ്യമായി വരുന്നത്. ഭാഷാപോഷിണി വളരെ പഴക്കമുള്ള പ്രസിദ്ധീകരനമാണ്. മയൂരസന്ദേശവും വീണപൂവുമൊക്കെ പ്രസിദ്ധീകരിച്ച മാസിക. അവര്‍ ബ്ലോഗിനെപ്പറ്റിയൊക്കെ കേട്ടു തുടങ്ങിയതേ ഉള്ളു. ബ്ലോഗ് തള്ളിക്കയറുകയാണെന്ന് മനസ്സിലാക്കിയിരിക്കുന്നു.
ഇത് പൊതുവേ ഉള്ള സന്നിഗ്ധ ഘട്ടമാണ്.
കൂടെ ഇപ്പോള്‍ പഴകിക്കൊണ്ടിരിക്കുന്ന ചോദ്യം. ബ്ലോഗ് എഴുത്തുകള്‍ printed media ല്‍ വരുന്നത് തിരിച്ചു പോക്കാണോ? തല്‍ക്കാലം അംഗീകാരമാായതുകൊണ്ടല്ലെ ഇത് ആഘോഷിക്കപ്പെടുന്നത്? ഭാഷാപോഷിണി ഇതും സംവാദത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.
വായന കാര്യമായെടുക്കുന്നവരുടേതാണ് ഭാഷാപോഷിണി. കൈപ്പള്ളിയുടെ മറുപടി അവര്‍ ശരിക്കും മനസ്സിലാക്കട്ടെ.
ബ്ലൊഗുകാര്‍ അദൃശ്യരായിരിക്കാന്‍ എന്തുകൊണ്ടു താല്പര്യം കാണിക്കുന്നു എന്നും ചോദിച്ചിട്ടുണ്ടല്ലൊ. എം. ടി. എന്തുകൊണ്ട് “നായര്‍” എന്ന വാലും വച്ചോണ്ടിരിക്കുന്നു എന്നൊക്കെ മുറവിളികൂട്ടിയ സമൂഹത്തില്‍ നിന്നു തന്നെ ഈ ചോദ്യം വന്നിരിക്കുന്നു! ശ്രീബാല മേനോന്‍ എന്ന പുതിയ എഴുത്തുകാരി മേനോന്‍ എന്നത് മുറിച്ചു കളയാത്തതിനെക്കുറിച്ചും വേവലാതിയുണ്ട്. ആ ചോദ്യത്തിനു ഉത്തരമായോ? (അരുന്ധതി റോയ് “റോയ്” എന്ന ആഢ്യ ബെംഗാളി വാല്‍ മുറിച്ചുകളഞ്ഞില്ലല്ലൊ എന്ന് ചോദിക്കാന്‍ ആരും വരുന്നില്ല).
ബ്ലോഗെഴുത്തുകാര്‍ തൂലികാനാമങ്ങളില്‍ അറിയപ്പെടുന്നു എന്നത് ആരെയൊക്കെയോ പേടിച്ചിട്ടാണെന്ന് ആരെങ്കിലും കരുതുന്നുവോ?
ഇംഗ്ലീഷില്‍ എഴുതിയതൊക്കെ മോശമായിപ്പോയി.
എതിരന്‍ കുതിരവന്‍
ReplyDeleteഎനിക്ക് വളരെ പ്രിയപ്പെട്ട രണ്ടു ഭാഷകളില്‍ ഒന്ന് മലയാളവും പിന്നെ Englishമാണു. രണ്ടു ഭാഷയും ഞാന്‍ ഒരുപോലെ സ്നേഹിക്കുന്നു. മലയാളം അറിയാവുന്ന മലയാളി എന്തിനു് English ഉപയോഗിക്കണം. അതും മുറി English. മലയാളത്തില്‍ പൊട്ട തെറ്റുകള്‍ ഞാന്‍ എഴുതി വെച്ചാല്‍ നിങ്ങള്‍ സഹിക്കുമോ? അതുപോലെ തന്നെ അങ്കലയത്തില്‍ ഇവര്‍ നടത്തുന്ന കസര്ത്തു് കാണുമ്പോള്‍ എനിക്ക് കലി ഇളകും.
ഭാഷ പോഷിണി എന്താണെന്നും, അവര്‍ ഭാഷക്കായി നടത്തിയ സംഭാവനകളും ആജീവനാന്ത പ്രവാസം വിധിക്കപ്പെട്ട എനിക്കും നാളത്തെ തലമുറക്കും അറിയില്ല. അതിനാണല്ലോ ഈ internet internet എന്ന് പറയുന്ന കോപ്പ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.
ഭാഷയാണു അവര്‍ പോഷിപ്പിക്കുന്നതെങ്കില്‍ അവര്‍ ആയിരിക്കണം ആദ്യമായി internetല്‍ വരേണ്ട Malayalam Unicode Online Magazine. അല്ലെ.
ഇതെല്ലാം വെറും പ്രഹസനം. ജനകീയ സ്വതന്ത്രവുമായ സൌജന്യ മാദ്ധ്യമം ഇന്ന് ബ്ലോഗ് മാത്രമാണു്. മറ്റുള്ളതെല്ലാം ഓരെ കുത്തകകളുടെ വിനിമയ മാര്‍ഗ്ഗങ്ങള്‍ മാത്രം.
ഭാഷ പോഷിണി എന്ത് ചെയ്യുന്നു എന്ന് ഞാന്‍ അറിയണ്ട കാര്യമില്ല. ഭാഷ പോഷിണി നാളത്തെ മാദ്ധ്യമങ്ങളുടെ മലയാള ഭാഷ മുദ്രണ സംവിധാനത്തിനു വേണ്ടി എന്തു ചെയ്തൂ എന്ന് എനിക്ക് അറിയണം. മുദ്രണം ഇല്ലാതെ എന്തു് ഭാഷ, എന്തു് സാഹിത്യം.
സ്വന്തമായി നാലക്ഷരം മലയാളത്തില്‍ അക്ഷരത്തെറ്റില്ലാതെ എഴുതനറിയാതെ പോയത് ഇത്തരം മഷി മുദ്രണങ്ങള്‍ വേണ്ടസമയത്ത് വായിക്കാനാവാഞ്ഞതാണ് കൈപ്പള്ളി. മലയാളത്തിനോട് സ്നേഹം വേണം, അതിന് തര്‍ക്കമില്ല, നാളെയുടെ സാങ്കേതികമുദ്രണരീതിയായി വളരുന്ന യൂണികോഡിനോട് അഡിക്ടുമാകാം. അതിലും കുഴപ്പമില്ല, പക്ഷേ അച്ചടിമാധ്യമങ്ങള്‍, അതു ഭാഷാഭോഷിണിയായാലും മാതൃഭൂമിയായാലും (ആ സാങ്കേതിക വിദ്യയെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത് )ഇത്ര രൂക്ഷമായി തള്ളിപ്പറയുന്നതിനോട് എനിക്ക് യോജിക്കാനാവുന്നില്ല സഹോദരാ... പക്ഷേ താങ്കളുടെ സ്പിരിറ്റ് എനിക്ക് ക്ഷ പിടിച്ചു... keep it up
ReplyDelete