


"ഇന്ന് മഴക്കാറുണ്ട് ബോട്ടുകള്‍ ഒന്നും മീന്‍ പിടിക്കാന്‍ പോവുകയില്ല" ദിനേശ് പറഞ്ഞു. ഗുജറാത്തുകാരായ തൊഴിലാളികളുടെ സ്പെണ്സരും ബോട്ടിന്റെ ഉടമയും അറബിയാണു്. ബോട്ട് കടലില്‍ പോയിലെങ്കില്‍ കൂലിയില്ല. കുടുമ്പം നാട്ടിലാണു്. അമ്മയില്ലാത്ത നാലു കുട്ടികളുടെ അച്ഛനാണു ദിനേശ്. കുട്ടികളെ വളര്ത്താന്‍ ഈ പാവം കഷ്ട പെടുന്നു. എങ്കിലും സന്തുഷ്ടനാണു്.
ദിനേശിന്റെ താമസവും, പാചകവും, ഭക്ഷണവും എല്ലാം ബോട്ടില്‍ തന്നെയാണു്. മറ്റു തൊഴില്‍ മേഖലകളില്‍ ഉള്ള് നിയമങ്ങള്‍ ഈ തൊഴിലിനു് ഷാര്‍ജ്ജയില്‍ ബാദകമല്ല എന്നാണു ദിനേശ് പറഞ്ഞത്. ഇന്ത്യാ പകിസ്ഥാന്‍ ബങ്ക്ലാദേശ് എന്നീ രാജ്യങ്ങളിലെ തീര പ്രദേശക്കാരാണു് ഇവരില്‍ അധികം പേരും. പത്തും പതിനഞ്ജും ദിവസം കടലില്‍ ഇവര്‍ മത്സ്യബന്ധനത്തിനായി പോകും. ബോട്ടില്‍ deep freezer ഉണ്ട് പിടിക്കുന്ന മത്സ്യങള്‍ അധികവും, ചൂരയും (Tuna), കലവയും (ഹമൂര്‍, Grouper) ആണു്. ഒരിക്കല്‍ ഒരു ബോട്ടിന്റെ starter battery ദിനേശിനെ ഒറ്റക്ക് തലയില്‍ ചുമക്കുന്നതു കണ്ടു. ഞാന്‍ അന്ന് എന്റെ മകനുമായി മീന്‍ പിടിക്കന്‍ കടവത്ത് ഇരിക്കുകയായിരുന്നു. എന്റെ വണ്ടിയില്‍ അടുത്തുള്ള ഒരു കടയില്‍ കൊണ്ട് കൊടുക്കാന്‍ അയ്യാളെ സഹായിച്ച്. അതിനു ശേഷം ദിനേശ് എന്റെ സുഹൃത്താണു്. പലവെട്ടം ദിനേശിനെ പിന്നെ ഞാന്‍ കണ്ടു. അയ്യാള്‍ക്ക് ഞാന്‍ "മല്ബാറി സഹാബാണു." (ഈ ലേഖനം ദിനേശിന്റെ അനുവാദത്തോടുകൂടിയാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്)

"മഴ എത്ര സുന്ദരം... അല്ല"
ReplyDeleteദിവസവും മഴക്കാറും അതിനിടയില്‍ ഒളിച്ച് കളിക്കുന്ന സൂര്യനേയും കാണുമ്പോള്‍ എന്‍റെ ക്യാമറയെപ്പറ്റി ഓര്‍ക്കാറുണ്ട്... പക്ഷേ, എന്നും അതെടുക്കാന്‍ മറക്കും :)
ReplyDeleteഐവ!!
ReplyDeleteകൈപ്പിള്ളീയേ.. ഇന്ന് ഞാന്‍ പറഞ്ഞേയുള്ളു ഒരു സുഹൃത്തിനൊട്.. ഇന്നലെ ഉരുണ്ട് കൂടിയ മേഘങ്ങളേയും, ഇരമ്പുന്ന കടലുമൊക്കെയായി ഒരു നേര്‍ക്കാഴ്ച ഞാന്‍ കണ്ടു എന്ന്. എന്റെ അപ്പീസ്സിന്ന് നോക്കിയാ കടലാന്ന്. ഇന്ന് ഇത് സമ്മതമെങ്കില്‍ ഞാന്‍ ആ സുഹൃത്തിനു കൊടുക്കട്ടേ?
ദിനേശിനെ ഞാനും എന്നും കാണുന്നുണ്ടാവുമോ എന്തോ? നേരെയുള്ള കണ്ണാടി സമുച്ചയമാണെന്റെ അപ്പീസ്.
കൈപ്പിള്ളീ നല്ല ചിത്രം.
അഗ്രജന്‍:
ReplyDeleteനിങ്ങളുടെ കണ്ണുകള്‍ നിങ്ങളുടേതാണു്. നിങ്ങളുടെ ദൃശ്യങ്ങള്‍ പകര്ത്തുന്ന കാമറ അസ്വാദകര്‍ക്കുവേണ്ടിയാണു് നിങ്ങള്‍ സൂക്ഷിക്കന്നത്. അതു എപ്പോഴും കൂടെ കുട്ടാന്‍ മറക്കരുത്.
:)
അതുല്യേച്ചി:
നന്ദി. കാണുന്ന കഴ്ചകള്‍ ഒന്നു പകര്ത്തിക്കൂടെ.
internetല്‍ ഞാന്‍ ഇടുന്ന പടങ്ങള്‍ എല്ലാം നിങ്ങള്‍ക് കാണാനുള്ളതാണു്.
കണ്ണുകള്‍ കാണുന്നു.
ReplyDeleteക്യാമറ നോക്കുന്നു.
തല ചിന്തിക്കുന്നു.
നല്ല കുറിപ്പ്, കൈപ്പള്ളീ..
-സങ്കുചിതന്‍
മഴ നൂലുകള്‍
ReplyDeleteമഴ നാരുകള്‍
മഴത്തൂണുകള്‍
മഴ മനവും മഹിയും നിറഞ്ഞു പെയ്യട്ടെ