Saturday, November 18, 2006
Dubai Motorcity FIA GT 500
Created by
Kaippally
On:
11/18/2006 08:16:00 AM
കൈപ്പള്ളി: "ദോണ്ടാ ലവിടെ! നോയിക്കാണ്. ഒരു പൈദ ഉരുളണു് "
ഇന്നലെ ദുബൈ FIA GT 500ന്റ ഒന്നാം മത്സരം ആയിരുന്നു. Maserratiഉം , Porcheഉം, Ferrariഉം ആണു വഹനങ്ങളായി അധികവും stock car racingനു ദുബൈയില്‍ ഉപയോഗിക്കുക. ഇത്തവണ ഇന്ത്യയുടെ കരുണ്‍ ചന്ദൊക്കും, അര്‍മ്മാന്‍ ഇബ്രഹിമും പങ്കെടുത്തില്ല.
വേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ കാണാന്‍ ദുബൈയിലുള്ള ഞാനടക്കമുള്ള വണ്ടി പ്രാന്തന്മാര്‍ കുടുംബ സമേദം തടിച്ചുകൂടി. ("ഫാര്യ" പ്രിയ എടുത്ത പടം)
മകന് വണ്ടികള്‍ ഇഷ്ടപ്പെട്ടെങ്കിലും ശബ്ദം തീരെ പ്ടിച്ചില്ല.
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ
Subscribe to:
Post Comments (Atom)
ഇന്നലത്തെ കാര്‍ ഓട്ട മത്സരത്തിന്റെ ചിത്രങ്ങള്‍
ReplyDeleteകിടിലം കൈപ്പള്ളീ...
ReplyDeleteഇതിനെയൊക്കെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ ഡിക്ഷണറിയെവിടേ ?
ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി. പച്ച കളറുള്ള ബൈക്ക് കൂടുതല്‍ ഇഷ്ടമായി. :)
ReplyDeleteഒരു പടംകൂടി ചേര്ത്തു.
ReplyDeleteഫോട്ടോസ് അടിപോളി
ReplyDeleteആ ചുവന്ന കാറിന്റെത് (അവസാനത്തേത്) എന്റെ ഫേവറിറ്റ്
കലക്കന്‍ പടങ്ങള്‍. ഷട്ടര്‍ സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതുകൊണ്ടാണോ അതോ പ്രത്യേകതരം ലെന്‍സുപയോഗിക്കുന്നതുകൊണ്ടാണോ ചലിക്കുന്ന വസ്തുക്കളുടെ പടങ്ങള്‍ ഇത്ര വ്യക്തമായി എടുക്കാന്‍ പറ്റുന്നതു്?
ReplyDelete(ഫോട്ടോഗ്രാഫി പിടിയില്ലാത്തതുകൊണ്ടു ചോദിക്കുന്നതാണേ...)
നല്ല കലക്കന്‍ പടങ്ങള്‍ കൈപ്പള്ളീ..
ReplyDeleteകൃഷ് | krish
കലക്കന്‍ പടങ്ങള്‍
ReplyDeleteദെന്ത് പുട്ട് കുറ്റി ക്യാമറയാ കൈപ്പള്ളി മാഷേ..
ഈ മിന്നല്‍ വേഗത്തില്‍ പായുന്ന കാറിനെ എങ്ങനെ പിടിച്ചെടുത്തു..?
പ്രിയ ആള്‍ മോശമല്ലല്ലോ...!
ReplyDeleteങാ.. പാലക്കാട് എത്തിയപോലെ ഒരു തോന്നല്‍.. മനോഹരം.
ReplyDeleteദൈവം സഹായിച്ചാല്‍ ജനസംഖ്യ കുറയാനുള്ള സ്കോപ്പ് ഉണ്ടെന്ന് പാര്‍വതി പറഞ്ഞത് മനസ്സിലായില്ലല്ലോ.. മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമെന്നാണൊ ഉദ്ദേശിച്ചത്.. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
കൃഷ് | krish
sorry kaippally.. wrong insertion.
ReplyDeleteകൈപ്പിള്ളീ.. എനിക്കസൂയ. എനിക്കസൂയ... ഓടുന്ന കാറുകള്‍ ഇത് പോലെയൊക്കെ എടുക്കുന്ന നിങ്ങളോട്... അസൂയ മാത്രം.
ReplyDeleteകൈപ്പള്ളി..കലക്കന്‍ പടങ്ങള്‍ ,ബൈക്കറിന്റെ ആ ചാഞ്ഞു കിടക്കുന്ന പടങ്ങള്‍ തന്നെ ഇതില്‍ ഏറ്റവും മികച്ചത്..!
ReplyDeleteമുടിപ്പെര അമ്മച്ചീ..നിങ്ങളൊരു ‘സംഭവം’തന്നെ പള്ളിഅണ്ണാ..
ReplyDeleteഅത്യുഗ്രന്‍ പടങ്ങള്‍.
അണ്ണാ,
ReplyDeleteസ്പീഡില്‍ പറക്കുന്ന ലവന്മാരെ പടമാക്കാന്‍ എളുപ്പമാവില്ലെന്നുറപ്പ്. കൊട് കൈ! :-)
അണ്ണാ ഇതെങ്ങനെ എടുക്കണത്...ക്യാമറ പാറ്റി എടുക്കേന്ണ്ടി വന്നു കാണൂല്ലൊ...
ReplyDeleteഉമേഷ്::Umesh
ReplyDeleteSutter speed ഒരുപാട് കൂട്ടിയാല്‍ എല്ലാം നിശ്ചലമായി കാണും. വാഹനങ്ങള്‍ ചല്ലിക്കുന്നകണക്ക് ചിത്രീകരിക്കണമെങ്കില്‍ വഹനത്തിന്റെ അതെ വേഗതയില്‍ കാമറ ചലിപ്പിക്കണം. ഇതിന് Panning എന്നാണു പറയുക. ഇതില്‍ ചില ചിത്രങ്ങള്‍ 1/120 seconds set ചെയ്താണു് എടുത്തത്. ചിലതൊകെ 1/4000 ഉം. 1/4000 ന്റെ ആവശ്യം ഇവിടെ തീരെ ഇല്ലായിരുന്ന്.
ചലനം കാണിക്കാന്‍ ഷുട്ടര്‍ സ്പീഡ് കുറച്ച് വണ്ടിയുടെ വേഗതക്കനുസരിച്ച് ലെന്സ് തിരിക്കണം. ഒരുപാട് practice ചെയ്യണം. ഈ 1750g ലെന്സ് + 300 g കാമറ നല്ല ഭാരമുള്ള് സാധനമാണിത്. ലെന്സിനു weight കുറഞ്ഞല്‍ വലുപ്പവും ക്രമേണ കുറയും. ചിത്രങ്ങളുടെ വ്യക്തതയും കുറയും.
പിന്നൊരു കാര്യം. നന്നായ പടങ്ങള്‍ മാത്രമെ സാധരണ പടം പിടിക്കണ അണ്ണമാരു് കാണിക്കാറുള്ള്. കൊളമായത് കണിച്ച ഒള്ള് കമ്പ്രഷനും ഇമ്പ്രഷനുല്‍ എലാം തീരും.
ഉത്സവം:
പടത്തില്‍ കാണുന്ന ലെന്സ് ഇവനാണു്. എന്റെ ഇടത്തെ കൈക്ക് ഇപ്പോള്‍ നല്ല മസില്സ്സ് വരാന്‍ കരണം ഇവനാണു. പക്ഷെ ഇവനെ വെച്ച് എടുത്ത പടങ്ങള്‍ ഈ മത്സരത്തില്‍ കുറവാണു. ഞാന്‍ ഉപയോഗിച്ച് ലെന്സ് ഇവനാണു. വളരെ വേഗത്തില്‍ ഇതു focus ചെയ്യും ഭാരവും കുറവാണു്.
എല്ലാര്‍ക്കും എടുക്കാമെന്നതെ ഉള്ളു. സമയം വേണം, ഒരു SLR manual കാമറ വേണം. ഓടുന്ന കാറുകളുടെ (fast moving objects)ചിത്രം എടുക്കാന്‍ telephoto lense(പുട്ടുകുറ്റി) ആവശ്യമില്ല. 50mm ലെന്സ് ധാരാളം. കാമറ shutter speed 1/100 ല്‍ set ചെതിട്ട് അല്പം experiment ചെയ്യണം. ഒരുപാട് പടങ്ങള്‍ എടുക്കണം. എനിക്ക് എടുക്കാമെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്തുകൊണ്ട് കഴിയില്ല.
ഇതിനേകാള്‍ വലിയ ലെന്സുകളുമായി പത്രത്തിലും മീഡിയയിലും ഉള്ള ഒരുപാട് "വമ്പന്മാര്‍" ഇന്നലെ അവിടെ വന്നിരുന്നു. പക്ഷേ അര്യമായി ഒന്നും സംഭവിച്ചില്ല. Gulf News നു് പോലും നല്ല ഒരു action ഷൊട്ട് കിട്ടിയില്ല. ഓടുന്ന വണ്ടിയുടെ കുടെ കാമറ പാന്‍ ചെയ്യാന്‍ അല്പം അര്‍പ്പണ മനോഭാവവും, ആത്മാഭിമാനവും, കര്മഭോധവും വേണം. ഞാന്‍ പറഞ്ഞുകൊടുത്തിട്ടും ഇതു ചെയ്യാന്‍ "മാനക്കേട്" തോന്നി വെറുതെ "ഐറ്റംസിന്റെ" പടങ്ങളെടുത്ത് പോയ "press" ഫോട്ടോഗ്രാഫര്മാരും അവിടെ ഉണ്ടായിരുന്നു. ഞാനും ഒരുപക്ഷേ വിരസമായ ഇവിടുത്തെ പത്രത്തിലായിരുന്നു എങ്കില്‍ അങ്ങനെ തന്നെ ചെയ്യുമായിരുന്നിരിക്കണം.
ദിലബാസുര, ചന്ദ്രു, ചന്തു, Kiranz.., അതുല്യേച്ചി, കൃഷ്, കലേഷ്, ഉത്സവം, സിജു, സു, ദിവാ:
നന്ദി.
സത്യമായും ഈ കാര്‍ റേസിന്റെ പടങ്ങള്‍ ഇവിടത്തെ പത്രങ്ങളില്‍ വരുന്നതിനേക്കാളും ഗംഭീരം...കൈപ്പള്ളി പറഞ്ഞപോലെ കാശിനുപുറമേ ചെയ്യുന്ന തൊഴിലിനോടൊരു അര്‍പ്പണ മനോഭാവം വേണ്ടേ..മിനക്കേടാന്‍ ആര്‍ക്ക്കു നേരം അല്ലേ?
ReplyDeleteShutter നെ rear curtain synch. set ചെയ്ത് ഒരു slightly slow shutterspeed ഉപയോഗിച്ച് ഇമ്മാതിരി high speed object നെ ഒന്നു ചെയ്തു നോക്കാമോ? (use a wide angle lense) ചുമ്മാ റിസള്‍ട്ട് ഒന്നറിയാലോ.
ഓട്ടോ ഡ്രോമില്‍ കാര്‍ റേസിങ് കാണാനുള്ള നാലു പാസ്സ് മടിമൂലം വേസ്റ്റായി പോയതിന്റെ വിഷമം ഉള്ളില്‍ അടക്കി പിടിച്ചിരിക്കുകയായിരുന്നു ഇത്ര നേരം. താങ്കളുടെ ഫോട്ടോസ് കണ്ടപ്പോള്‍ വിഷമം കുറച്ചു കുറഞ്ഞു. ഇനി ജിടെക്സിന്റെ പടങ്ങളും വരുമായിരിക്കും അല്ലെ?
ReplyDeletephysel:
ReplyDeleteഅങ്ങനെയോക്കെ ചെതു നോക്കി. അതെല്ലാം flickrല്‍ ഉണ്ട്.
സു | Su:
ReplyDeleteപച്ച ബൈക്കോടിച്ച (No: 88) അബ്ദുല്‍ അസീസ് ആണു ആ മത്സരം ജൈച്ചത്. അവന്റെ പടം പോലും ഒരുത്തനും എടുത്തില്ല.
physel:
ReplyDeleterear curtain sync ഉപയോഗിക്കുന്നതു് flash ഉപയോഗിക്കുമ്പോള്‍ ആണു. കാമറ tripodല്‍ വെച്ച് ഫ്ലാഷ് setup ചെയ്യണം. ഇതാണു അതിന്റെ sequence:
Shutter opens > event happens > Flash fires > Shutter closes
ഈ രീതിയില്‍ ഫ്ലാഷ് fire ചെയ്യുമ്പോള്‍ subjectന്റ പുറകില്‍ motion blur സംഭവിക്കും. സബ്ജക്‍റ്റ് വ്യതമാവുകയും ചെയ്യും. താങ്കള്‍ ഉദ്ദേശിച്ചതു ഇതായിരിക്കണം. പക്ഷെ 100 meter ദൂരേ ഉള്ള സംഭവം എടുക്കുംബോള്‍ flash ഉപയോഗിക്കാന്‍ കഴില്ല. അതിനാലാണു pan ചെയ്യതെടുക്കുന്നതു.
monopodഉം Horizontal stabiliser പ്രത്യേകം select ചെയ്യാവുന്ന lenseഉം ഉപയോഗിച്ചാണു് ഈ ചിത്രങ്ങള്‍ എടുത്തത്. Optical Image Stabilizationനെ കുറിച്ച് wikiയില്‍ ചില ലേഖനങ്ങള്‍ ഉണ്ട്. Digital image stabilizer എന്നു പറയുന്ന വിദ്യ തികച്ചും വ്യത്യസ്തമായ post-processing പരിപാടിയാണു്. അത് SLR ഫോടോഗ്രഫിയില്‍ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല.
കൈപ്പള്ളീ,
ReplyDeleteനല്ല ചിത്രങ്ങള്‍!
കൂടുതല്‍ എന്തു പറയാന്‍!