Monday, November 20, 2006

എന്റെ ഉമ്മ എന്ന "സൂപ്പര്‍ വുമണ്‍"

 

1987മുതല്‍ 2001ല്‍ റിട്ടൈര്‍ ചെയ്യുന്നവരെ അബു ദാബിയിലെ മാനസീക ആശുപത്രിയുടെ Female വാര്‍ഡിന്റെ ചുമതല എന്റെ മാതാവായ നൂറുന്നീസ്സ ബീഗത്തിന്റേത് ആയിരുന്നു. പുതിയ ആശുപത്രി കെട്ടിതീരുംവരെ താല്കാലികമായി പ്ലൈവുഡും മരവും കൊണ്ടു നിര്മ്മിച്ച ഒറ്റപ്പെട്ട ഒരു ഒരുനിലകെട്ടിടമായിരുന്നു. അത്തില്‍ പത്തിരുപത് അന്തേവാസികളും ആറു് നേഴ്സുമാരും കുറെ ശുചീകരണ തൊഴിലാളികളും ഉള്ള ചെറിയ ഒരു വിങ് ആയിരുന്നു അത്. അശുപത്രിയുടെ സമീപമായിരുന്നു അത്ത്യാഹിത വിഭാഗവും. അന്ന് ഇടക്കിടെ ചില നേരത്ത് നേഴ്സുമാരേയും ജോലിക്കാരേയും അത്യാഹിത വിഭാഗത്തിലേക്ക് തല്കാലത്തേക്ക് മാറ്റാറുണ്ടായിരുനു.

അന്തേവാസികളില്‍ പതിനാറു വയസുമുതല്‍ അറുപതു വയസുവരെയുള്ള മുഴു ബ്രാന്തുള്ളവരും ചിലരോക്കെ സാമാന്യം ഭേതപ്പെട്ട മനോരോകികളും, പിന്നെ ചില അബലകളായ സ്ത്രീകളും ഉണ്ടായിരുന്നു. കെട്ടിടത്തിനു ചുറ്റും കംബിവേലിയും പുറത്ത്കാവല്കാരനായി ഒരു സുഡാനി പോലിസുകാരനും ഉണ്ടായിരുന്നു. ഒരു ജെയില്‍ പോലെ സുരക്ഷിതമായിരുന്നു ആ സ്ഥലം. പ്രവേശനം ഒരു പരിധികഴിഞ്ഞാല്‍ പിന്നെ ഇല്ലായിരുന്നു.

അശുപത്രിയുടെ അരികില്‍ തന്നെയായിരുന്നു ഞങ്ങളുടെ വീടും. ഒരു തണുത്ത് December മാസമായിരുന്നു. രാത്രി 1 മണി നേരം. വാര്‍ഡ്ഡിന്റെ ബാത്രൂമില്‍ exhaust ഫാനിനു തീപിടിച്ചു. അത് ആളി കത്തി തുടങ്ങി. ചില മനോരോഗികളെ ബഹളം വെച്ചുതുടങ്ങി. ചിലര്‍ തെക്ക് വടക്ക് ഓട്ടവും. ഒരുപാടു പോലീസുകാരും ജോലിക്കാര്മെല്ലാം ഉണ്ടായിരുന്നിട്ടും അന്ന് അവിടെ തീ പിടിച്ചപ്പോള്‍ എല്ലാവരും പുറതേക്കോടി. പോലിസുകാരനോടും അന്നു Dutyയില്‍ ഉണ്ടായിരുന്ന രണ്ടു നേഴ്സുമാരോടും ward ഒഴിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ കോടുത്തിട്ട് ഉമ്മ Fire Extinguisher കയിലേന്തി ബാത്രൂമിന്റെ ഉള്ളില്‍ കടന്ന് തീ അണക്കാന്‍ തുടങ്ങി.

ഫയര്‍ ബ്രിഗേഡ് എത്തിയപ്പോഴേക്കും ബാത്രൂമിന്റെ ഒരു ചുവരു് മുഴുവന്‍ കത്തി ചാമ്പലായികഴിഞ്ഞിരുന്നു. പോലിസുകാരും ഫയറു ഫോഴ്സും എത്തിയപ്പോള്‍ കണ്ടത് കരിപുരണ്ട വെള്ള തൂവാലയാല്‍ വായും മൂക്കും മൂടി Fire Extinguisher കയ്യിലേന്തി നില്കുന്ന എന്റെ ഉമ്മയെ ആണു്. അന്ന് ഉമ്മാക്ക് 58 വയ്യസായിരുന്നു. ചെറുപ്പക്കാരികളായ പലരും ഓടി പോയപ്പോഴും ഉമ്മ ധൈര്യം കൈവിടാതെ തീ അണച്ചു.

ആശുപത്രിയുടെ തലവന്മാര്‍ എല്ലാം അന്നു രാത്രി അവിടെ എത്തി. ഉമ്മയേ പ്രശംസിച്ച്. പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്ത പോലെ ഉമ്മ ഈ വിവരം ഞങ്ങളോട് പറഞ്ഞ്. അപ്പെഴാണു് ഞങ്ങള്‍ വേറൊരു കാര്യം അറിഞ്ഞത്. മുമ്പൊരിക്കല്‍ അന്തേവാസികള്‍ ആരോ സിഗറെറ്റുവലിച്ചു തീ കൊളുത്തിയിരുന്നു. ഇതു രണ്ടാമത്തെ തീ ആണു ഉമ്മ കെടുത്തിയതെന്ന് ! ഞങ്ങളെല്ലാം അദിശയിച്ചുപോയി. 2001ല്‍ 35 വര്ഷത്തെ സേവനത്തിനു ശേഷം ജോലിയില്‍ നിന്നും വിരമിക്കുംബോള്‍ കൂടെ ജോലിചെയ്തവരും ആശുപത്രി തലവന്മാരും എല്ലാം ഉമ്മയെ ഓര്‍ക്കുന്നത് ഈ ധീരകൃത്ത്യത്തിലൂടെയാണു്. "നൂറ" ഒരു സൂപ്പര്‍ വുമണ്‍ തന്നെ!

 

ഉപ്പ് നിരോധനം നിലവില്‍ നില്കേ നൂറ ഒളിച്ച് saladല്‍ ഉപ്പിടുന്നു. Posted by Picasa

26 comments:

 1. "എന്റെ ഉമ്മ എന്ന "സൂപ്പര്‍ വുമണ്‍"

  ReplyDelete
 2. കൈപ്പള്ളി സാറേ,
  ഉമ്മായെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ഇഷ്ടപ്പെട്ടു.
  ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഇതുപോലുള്ള കുറിപ്പുകള്‍ ഇനിയുമെഴുതൂ.
  എന്നെയൊക്കെപ്പോലെ ചിന്താ ശക്തി കുറഞ്ഞവര്‍ക്ക് ഇതൊക്കെ വായിക്കുമ്പോള്‍ കിട്ടുന്ന തൃപ്തി ഗൌരവമേറിയ വിഷയങ്ങള്‍ വായിക്കുമ്പോള്‍ കിട്ടുകില്ല.

  ReplyDelete
 3. വിത്തു ഗുണം പത്തു ഗുണം.
  ഉമ്മയെ ഞാന്‍ ഈ ലോകത്തില്‍ ഏറ്റവും സ്‌നേഹിക്കുന്നത്,
  ഉമ്മാരെ ഇഷ്‌ടപ്പെടുന്നവരെ ഞാന്‍ എല്ലാകാലത്തും ഇഷ്‌ടപ്പെടുന്ന്നത്‌

  ReplyDelete
 4. ഈ തീപ്പൊരിയാണു താങ്കള്‍ക്കും പകര്‍ന്നു കിട്ടിയിട്ടുള്ളതെന്നു ഇപ്പോള്‍ മനസ്സിലായി,കൈപ്പള്ളി.

  ReplyDelete
 5. വിത്തുഗുണം പത്തുഗുണം!

  ReplyDelete
 6. ഉമ്മ എന്ന വാക്ക് കേള്‍ക്കുമ്പൊഴൊക്കെ എന്റെ വെയില്‍ തണുക്കുന്നു, എന്റെ കാഴ്ച നനയുന്നു,

  ഞാനീ പൊസ്റ്റ് വായിച്ചില്ല, ഇപ്പൊ എനിക്കതിന് കഴിയില്ല എന്നതാണ് സത്യം

  ReplyDelete
 7. ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായിരിക്കുന്നു

  ReplyDelete
 8. ന്നാലും ഉമ്മാന്റെ കരളേ, ജ്ജ് കുടീന്റുള്ള്ലും ഇങ്ങനെ ക്യാന്‍ഡിഡ് ക്യാമറ കൊണ്ട് നടക്ക്ണത് ഒരു ശെര്യാണോ ബെലാലേ?

  ReplyDelete
 9. വിശ്വത്തിന്റെ കമന്റ് വായിച്ചപ്പോ-
  ‘ഉമ്മാന്റെ കരളെ , ഉപ്പാന്റെ പൊരുളേ, മുത്താണ് നീ നമ്മുക്ക്’
  (തല്ലോ?):D

  ഉമ്മാന്റെ ഉപ്പ് സത്യാഗ്രഹം വിട്ട് കൊടുക്കല്ലേ.

  ReplyDelete
 10. ഈ ഉമ്മാനെ എനിക്കൊരുപാട് ഇഷ്ടായി. :‌)

  ReplyDelete
 11. ഉമ്മയുടെ മനസ്സാന്നിദ്ധ്യത്തിനു മുന്നില്‍, തലകുനിക്കുന്നു. പ്രാത്ഥനയോടെ. (ബയാന്‍).

  ReplyDelete
 12. ഉമ്മ ആളു കിടിലമാണല്ലോ..

  ReplyDelete
 13. ഇന്നാണ് ഇത് കണ്ടത് കൈപ്പള്ളി. ഉമ്മാനെ പരിചയപെടുത്തിയതില്‍ സന്തോഷം. വളരെ അത്മധൈര്യം ഉള്ള കൂട്ടതിലാണല്ലോ ഉമ്മാ, ഉമ്മയുടെ ധൈര്യത്തിന്റെ അര്‍പ്പണമനോഭാവത്തിന്റെ മുന്‍പില്‍ കുമ്പിടുന്നു.

  ReplyDelete
 14. ഉമ്മയുടെ മനോധൈര്യം അപാരം! ഇവര്‍ക്ക്‌ ബൂലോഗത്തിന്റെ വക എന്തേലും പുരസ്‌കാരം നല്‍കേണ്ടേ? കലേഷ്‌ജീ ഹലോ..ഹലോ.. ലൈന്‍ കട്ട്‌ ആയിപോയി..

  ReplyDelete
 15. ഈ ഉമ്മയ്ക്ക്‌ എണ്റ്റെ അഭിവാദ്യങ്ങള്‍.

  ReplyDelete
 16. കൈപ്പള്ളിയുടെ ഉമ്മായുടെ നെറുകയില്‍ സ്നേഹത്തോടെ എന്റെയൊരുമ്മ.. ഉമ്മ!!!
  ഒരു അത്യാധുനികമായ സൌകര്യങ്ങളുമില്ലാതിരുന്ന കാലത്ത്, എല്ലാ വേദനകളും സഹിച്ചു നമ്മുക്കു ജന്മം നല്‍കിയ ഉമ്മമാര്‍ തികച്ചും സൂപ്പര്‍ ഉമ്മമാര്‍ തന്നെ.
  അഭിവാദ്യങ്ങള്‍

  ReplyDelete
 17. കൈപ്പള്ളി
  ഒരു മകന്‍/മകള്‍ എന്റെ ഉമ്മ/അമ്മ ഒരു ‘സുപ്പര്‍ വുമണ്‍’ ആണ് എന്നു ലോക സമക്ഷം പറയുമ്പോള്‍, ആ അമ്മയ്കുണ്ടാകുന്ന സന്തോഷം എത്ര വലുതാണെന്നറിയാമോ. ആ അമ്മ ഇതു വായിച്ച് എത്ര സന്തോഷിച്ചു കാണും.

  I can see she is your pride and joy. Please pass on my love and regards to her.

  ReplyDelete
 18. കൈപ്പള്ളീ...
  നല്ല ഓര്‍മ്മകള്‍. ഈ ഉമ്മ ഇനിയും അനേകകാലം നമ്മോടൊപ്പം ഉണ്ടാവട്ടെ.

  ReplyDelete
 19. കൈപ്പള്ളി:)
  ആ ഉമ്മയ്ക്കു മുന്നില്‍ എന്റെയും പ്രണാമം....

  താങ്കളുടെ ബലവത്തായ നട്ടെല്ലിന്റെ പിന്നിലെ ജീന്‍ രഹസ്യം ഇപ്പോള്‍ മനസ്സിലായി:)

  ReplyDelete
 20. മുത്താണു നീ എനക്കും.
  ഉമ്മക്കു് എന്‍റെ പ്രണാമം...

  ReplyDelete
 21. വെറുതെയാണോ ചെക്കന്‍ ഇമ്മാതിരി ജഗജില്ലി ആയിപ്പോയത്??

  ആ സൂപ്പര്‍ സ്റ്റാര്‍ വുമണെന്റെയും സലാം.

  ReplyDelete
 22. ഇന്നലെ ഞാനിവിടെ വരികയും ഈ പോസ്റ്റ്‌ വായിയ്ക്കുകയും ചെയ്തിരുന്നു... പിന്നെ ഡേറ്റു നോക്കിയപ്പോള്‍, കഴിഞ്ഞ വര്‍ഷത്തെ പൊസ്റ്റാണെന്നു തോന്നിയതുകൊണ്ടും സമയമില്ലാതിരുന്നതുകൊണ്ടും, കമന്റിയില്ല... പക്ഷേ, ഇന്നലെ ഉച്ച മുതല്‍ക്കേ, ഇതു ചര്‍ച്ചാവിഷയമാകുന്നതു കണ്ടു... അപ്പോള്‍ ഒരു കുണ്ഠിതം തോന്നി... കൂടെയുള്ളവരെല്ലാം ഈയൊരമ്മയ്ക്ക്‌ സല്യൂട്ടടിയ്ക്കുമ്പോള്‍ വെറുതെ നില്‍ക്കാന്‍ നാണാവില്ലേടോ' ന്ന്... :)

  ഭ്രാന്താശുപത്രിയിലെ പച്ചയായ ജീവിതയാഥാര്‍ത്യങ്ങളുടെ അനുഭവങ്ങളായിരിയ്ക്കും ഈ അമ്മയെ ഇത്രയും കരുത്തുറ്റ ആളാക്കിയത്‌...

  എന്റെ ഒരു സുഹൃത്ത്‌ ഈയിടെ എന്നോട്‌ ചോദിയ്ക്കുകയുണ്ടായി, ജീവിതത്തിന്റെ അര്‍ത്ഥമെന്താണെന്ന്..
  ഞാന്‍ പറഞ്ഞു..'മരണമില്ലായ്മ' എന്ന്..

  അദ്ദേഹം പറഞ്ഞു " അല്ല, നല്ല വസ്ത്രം ശുചിയായ ഭക്ഷണം, വീട്‌, മരുന്നുകള്‍ ആണെന്ന്...

  എനിയ്ക്ക്‌ യോജിയ്ക്കാന്‍ കഴിഞ്ഞില്ല..
  ഞാന്‍ എന്നെ വിശദീകരിച്ചു.. 'മരണമില്ലായ്മ' എന്നാല്‍ മരിച്ചു കഴിഞ്ഞിട്ടും മറ്റുള്ളവരുടെ മനസ്സില്‍ ജീവിയ്ക്കുക എന്നതാണ്‌... അത്‌ ജീവിച്ചിരിയ്ക്കുമ്പോള്‍ സഹജീവികളോടു ചെയ്യുന്ന സല്‍പ്രവര്‍ത്തികളിലൂടെയേ നേടാന്‍ കഴിയൂ...

  കേട്ട ശേഷം അദ്ദേഹം എന്നോടു agree ചെയ്തു...

  ഈ അമ്മയും തന്റെ ജീവിതത്തിലൂടെ ആ സ്ഥാനം നേടിയിരിയ്ക്കുന്നു...

  ReplyDelete
 23. അവസാനത്തെ വരി ഇങ്ങനെ വായിയ്ക്കാന്‍ അപേക്ഷ..
  'ഈ അമ്മയും തന്റെ സല്‍പ്രവര്‍ത്തിയിലൂടെ ആ സ്ഥാനത്തേയ്ക്കുയര്‍ന്നിരിയ്ക്കുന്നു...

  ReplyDelete
 24. എന്റെ വക ഒരു സല്യൂട്ട് ആ സൂപ്പര്‍ വുമണിന്!

  ReplyDelete
 25. എല്ലാരും പറയ്‌ണ്‌ ഉമ്മാനും മോനും ഒരേ പോലേന്ന്‌.
  ഒന്ന്‌ ശര്യാ സൂപ്പര്‍.
  പക്കേങ്കില്‌ ഒന്ന്‌ തീയണക്ക്‌ണ്‌ മറ്റേത്‌ ദുനിയാവ്‌ മുഴുവന്‍ തീയിട്ട്‌ കളിക്ക്‌ണത്‌.
  ഒര്‌ പാട്‌ ബിത്യാസണ്ട്‌ട്ടാ

  ReplyDelete
 26. സൂപ്പര്‍ വുമണ്‍, സൂപ്പര്‍ പോസ്റ്റ്.

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..