Sunday, November 26, 2006
ഒരു മഴക്കാല യുദ്ധം
Created by
Kaippally
On:
11/26/2006 08:36:00 PM
ഇന്ന് ദുബയ്യില്‍ മഴ പ്രമാണിച്ച് Ras al Khor Bird Sanctuaryയില്‍ പക്ഷികളുടെ നല്ല തിരക്കായിരുന്നു. ചില രസകരമായ ദൃശ്യങ്ങള്‍ കാണാന്‍ ഇടയായി.
രണ്ട് Western Reef Heron തമ്മില്‍ ഒരു സൌന്ദര്യപിണക്കത്തിന്‍റെ ചിത്രങ്ങളാണിത്. രണ്ടുപേരും ഒരേ ഇനത്തില്‍ പെട്ടവര്‍ തന്നെയാണു (Egretta gularis). ഇവര്‍ രണ്ടും ഇണക്കുവേണ്ടിയോ, സ്ഥലത്തിനു വേണ്ടിയോ ഉള്ള തര്‍ക്കം തീര്‍ക്കുകയാണു. ഇതില്‍ ഒരുവന്‍ ശീതകാല നിറങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്ന ലക്ഷണങ്ങള്‍ കാണാം. വിള്ള തൂവലുകള്‍ക്കിടയില്‍ ചാരനിറത്തിലുള്ള് തുവല്‍ കാണാം. Winterല്‍ ഇവരില്‍ ചിലര്മാത്രം കടും ചാരനിറത്തില്‍ നിന്നും വെള്ളയിലേക്ക് മാറും.
രണ്ടുപേര്‍ക്കും പരുക്കകളില്ലാതെ അവിടെത്തന്നെ ഇപ്പോഴും ഉണ്ട്.
Subscribe to:
Post Comments (Atom)
Kaippallee, beautiful!
ReplyDeleteYes..Good work again with your cam..!
ReplyDeleteqw_er_ty
കൈപ്പള്ളീ,
ReplyDeleteആ കണ്ണുകളോട് എനിക്കസൂയ തൊന്നുന്നു, സത്യം
ജീവനുള്ള ചിത്രങ്ങള്‍. മനോഹരം.
ReplyDeleteവളരെ മനോഹരം
ReplyDeleteകൈപ്പള്ളി, അതിമനോഹരമായ ചിത്രങ്ങള്‍!
ReplyDeleteതര്‍ക്കങ്ങളും പോരാട്ടങ്ങളും ഇണയ്ക്കും അതിര്‍ത്തികള്‍ക്കും വേണ്ടി തന്നെ - മനുഷ്യരിലായാലും പക്ഷിമൃഗാദികളിലായാലും.
കനകം മൂലം കാമിനി മൂലം എന്നല്ലേ ചൊല്ല് തന്നെ!
good work
ReplyDeleteകൈപ്പള്ളീ, ആദ്യത്തേ രണ്ട് ചിത്രങ്ങള്‍ എന്നെയും പ്രണയ പരവശയാക്കുന്നു.
ReplyDeletePerfect Pictures and my salutes to you.
സൂപ്പര്‍ പടങ്ങള്‍ . ഏതാ കാമറ ?
ReplyDeleteചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി കൈപ്പള്ളീ. :)
ReplyDeleteമനോഹരമായി ഒപ്പിടെടുത്തിരിക്കുന്ന ചിത്രങ്ങള്‍ കൈപ്പള്ളി.
ReplyDeleteഇത് ആ അല്‍ വാസല്‍ ഹോസ്പിറ്റല്‍ റോട്ടിലുള്ള പക്ഷി നിരീക്ഷണ കേന്ദ്രം തന്നെയോ?
അഭിനന്ദനങ്ങള്‍ കൈപ്പള്ളീ..
ReplyDeleteചിത്രങ്ങള്‍ മനോഹരമായി ഒപ്പിയെടുത്തതിന്.
കൃഷ് | krish
നന്നായി.. എനിക്കതിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിയുന്നുണ്ട്..
ReplyDeleteഅവിടെ കേറാന്‍ ചില ലൈസന്‍സൊക്കെ വേണം കുറുമാനേ. നമ്മളെപോലെയുള്ളവര്‍ക്ക് അങ്ങോട്ടു പോകുന്ന വഴിയിലെ ജയന്റ് പാണ്ടയില്‍ കയറി ഉടുതുണിയില്ലാതെ അലമാരിയില്‍ ഇരിക്കുന്ന കോഴികളെ നിരീക്ഷിക്കാനേ പറ്റൂ.
ReplyDelete[സിമ്പതി പിടിച്ചു പറ്റിയാല്‍ കൈപ്പള്ളി പാസ്സ് തരുമോന്ന് നോക്കട്ട്!]
കൈപ്പള്ളി,
ReplyDeleteആദ്യ ചിത്രവും പിന്നെ 2 പക്ഷികള്‍ മാത്രമുള്ള ചിത്രങ്ങളും വളരെ ഇഷ്ടപ്പെട്ടു.അതില്‍ തന്നെ ആകാശത്തില്‍ പറന്നുള്ള യുദ്ധം പ്രത്യേകം പരാമര്‍ശ്ശം (ടൈമിംഗിന്റെ കാര്യത്തില്‍) അര്‍ഹിക്കുന്നു.
thanks for putting it here
ReplyDeleteഇതൊക്കെ നന്നായി എന്നു മാത്രം പറഞ്ഞാല്‍ അതു മോശമാ
saptavarnangal:
ReplyDeleteആകാശം മേഖാവൃതമായതിനാല്‍ എല്ലാ ചിത്രങ്ങള്‍ക്കും പ്രാകാശത്തിന്റെ കുറവ് കാണാന്‍ കഴിയും. ISO 400ല്‍ വെച്ചാണ് ഇതെല്ലാം എടുത്തത്.
Physel, Kiranz, Kala, Su, കൃഷ്, വേണു, സിജു
നന്ദി
അഗ്രജന്‍:
ഇവരുടെ തര്‍ക്കങ്ങള്‍ വളരെ പെട്ടന്നു തന്നെ തീരും. വളരെ അപൂര്‍വ്വമായെ പരിക്കേല്പിക്കാറുള്ളു. രണ്ടുപേര്‍ തമ്മിലുള്ള് പ്രശ്നത്തില്‍ മറ്റാരും ഇടപെടുകയുമില്ല. എല്ലാം അവര്‍ തമ്മില്‍ ഒതുക്കും.
മനുഷ്യന്‍ അങ്ങനെയല്ല. അങ്ങനെ ആയിരുന്നു എങ്കില്‍ എന്ന് ഞാന്‍ അഗ്രഹിക്കാറുണ്ട്.
അതുല്യ:
സംശയങ്ങള്‍ തീര്‍ക്കണമല്ലോ. :)
ഇവര്‍ രണ്ടുപേരും ആണ്‍ കിളികളാണു എന്നതില്‍ എനിക്ക് സംശയമില്ല. ഇവര്‍ അടികൂടുകയാണു്. രണ്ട് ആണ്‍ പക്ഷികള്‍ തമ്മില്‍ തര്‍ക്കം തീര്‍ക്കുന്നതു കണ്ടിട്ടു തന്നെയാണോ താങ്കള്‍ "പ്രണയ പരവശയായത്"? :)
കുട്ടന്‍മേനൊന്‍:
Canon Eos 350D , SIGMA 80-400mm APO OS
flickrല്‍ വലതു ഭാഗത്ത് Additional Information എന്ന തലക്കെട്ടില്‍ More Properties ല്‍ click ചെയ്താല്‍ ചിത്രങ്ങളുടെ വിശത വിവരങ്ങള്‍ കണാം. ഉദാഹരണം
കുറുമാന്‍,
Al Awir industrial Areaക്ക് സമീപമുള്ള Ras Al Khor Wild Life Sanctuary ആണ് ഈ സ്ഥലം.
കുമാര്‍:
ശബ്ദം റിക്കോര്‍ഡ് ചെയ്യണം എന്ന് എനിക്കും വലിയ ആഗ്രഹമുണ്ട്. പക്ഷികളുടെ ശബ്ദരേഖ പകര്ത്തുന്നതില്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം നല്ല ഒരു സ്ഥലം തന്നെയാണു.
ദേവരാഗം.
മൂനു Hideഉകള്‍ ഉണ്ട് ഇവിടെ, ഇതില്‍ ഒന്ന് താല്കാലികമായി അടച്ചിട്ടിരിക്കുകയാണു്. ബാക്കി രണ്ടണ്ണത്തിലും പ്രവേശനം സൌജന്യമാണു്. 8AM - 4PM, 8AM - 2PM Fridays. Video അനുവതിക്കുന്നതല്ല. പുകവലി, ഭക്ഷണം, ബഹളമുണ്ടാക്കുന്ന കുട്ടികള്‍, വളര്ത്തു മൃഗങ്ങള്‍ (പട്ടി, പൂച്ച, etc) അനുവദിക്കുന്നതല്ല.
ഉള്ള് പ്രദേശങ്ങളിലേക്ക് കര്‍ശനമായ നിരോധനം ഉണ്ട്. മുനിസിപ്പാലിറ്റിയുടെ അനുവാദം ഉള്ള ഗവേഷണങ്ങള്‍ നടത്തുന്നവര്‍ക്ക് മാത്രമെ അനുവാദം കൊടുക്കു.
പോകാന്‍ ആഗ്രഹമുള്ളവര്‍ക്ക് എന്നെ 050 868 0 968 ല്‍ വിളിക്കാവുന്നതാണു്, ഒരു guided tour തരാം. :)
ഇതിപ്പോ കൈപ്പിള്ളി വെള്ളത്തില്‍ ഇരുന്ന് മീന്‍ കരഞ്ഞാ ഞാന്‍ എങ്ങനാ കണ്ടു പിടിയ്കണേ...
ReplyDeleteഎന്നാലും എന്നെ വിളിച്ച് പറഞ്ഞാ മതി ആയിരുന്നു. ഇതിപ്പോ എല്ലാരും...
കൈപ്പള്ളീ.. ഇത് അറബികൊക്കാണോ? അതോ വിസിറ്റ് വിസായില്‍ എമറാത്തില്‍ വന്നിറങ്ങിയ നാടന്‍കൊക്കോ? കലപില കൂടുന്നത് കണ്ടിട്ട് തോന്നി, സമരവും തമ്മിലടിയും പരിചയിച്ച നമ്മുടെയെവിടേയോ ഉള്ള ഇനമാണേന്ന്?
ReplyDeleteകൈപ്പള്ളിച്ചേട്ടാ,
ReplyDeleteയൂ ആര്‍ എ പ്രൊഫഷണല്‍!
ആദ്യത്തെ ഫോട്ടോ എനിയ്ക്ക് വളരെ ഇഷ്ടപ്പെട്ടു. ഇവ സ്ഥിരമായി യു.ഏ.ഇയില്‍ ഉള്ളവയാണോ അതോ മൈഗ്രേറ്ററിയാണോ? (എനിയ്ക്ക് ഒരു ചുക്കും അറിയില്ലെന്നേ)
ദില്ബാസുരന്:
ReplyDeleteഇനി പറഞ്ഞ് തന്നില്ലാ എന്ന് പരാതി വേണ്ട.
താല്പര്യമുണ്ടെങ്കില് എന്നെ ഫോണ്‍ ചെയ്തിട്ട് വരു നമുക്ക് ഒരുമിച്ച് പോകാം. എന്റെ ഒരു project അതിനടുത്താണു് നടക്കുന്നത്. എന്നും ഞാന്‍ അവിടെ കാണും
അതിമനോഹരം.
ReplyDeletegreat pix, kaippalli. excellent job
ReplyDeletewow .. !!
ReplyDeleteആദ്യത്തെ പടം കണ്ടപ്പോള്‍ വെളുമ്പനായിരുന്നു വീരന്‍. പക്ഷെ ഒടുവില്‍ നമ്മുടെ കറുമ്പന്‍ തന്നെ ജയിച്ചു. അല്ലേ കൈപ്പള്ളി ?
ReplyDeleteവെട്ടക്കുറവു് ഈ സീരീസിന്റെ ആസ്വാധനത്തെ കുറയ്ക്കുന്നില്ല. ആഭിനന്ദനങ്ങള്‍.
ഉഗ്രനായിട്ടുണ്ട് പടങ്ങള്‍.
ReplyDeleteആദ്യത്തെ ഷോട്ടിന്റെ പെര്‍ഫെക്റ്റ് ടൈമിംഗ് തന്നെ!