Tuesday, November 14, 2006

Kaippally's Bodcast No 14


11 comments:

  1. 2006 യൂ.ഏ.ഈ. ബ്ലോഗ് മീറ്റ്. കുത്തിത്തിരിപ്പുണ്ടാക്കി പബ്ലിസിറ്റി തേടുന്ന ബ്ലോഗില്ലാത്ത പുതുമുഖ പ്രതിഭകള്‍. പിന്നെ സദ്ദാമിനെ വിറ്റ് കാശുണ്ടാക്കുന്ന മലയാളം T.V. Channelഉകള്‍

    ReplyDelete
  2. കൈപ്പള്ളീ
    വിമര്‍ശനം നന്നായിരിക്കുന്നു. (കൈപ്പള്ളിക്കായതോണ്ട് എന്ത്കൊണ്ട് എന്നൂടെ പറയണം)
    1. കുത്തിതിരിപ്പുകള്‍.
    തീര്‍ച്ചയായും അനുകൂലിക്കുന്നു. കാരണം മീറ്റിന്റെ വിമര്‍ശകര്‍ക്ക് വൈകിയാണ്‍ സദാചാരബോധമുണര്‍ന്നത്.
    വിമര്‍ശകര്‍ അതിലവര്‍ക്ക് പിണഞ്ഞ അബദ്ധം ഏറ്റ് പറഞ്ഞതിനാല്‍ കൈപ്പള്ളിയുടെ വിമര്‍ശനം ഇത്തിരി വൈകിപ്പോയി.ബ്ലോഗ് മീറ്റിനെ കുറിച്ച് കൂടുതലെന്തെങ്കിലും പറയേണ്ടിയിരുന്നു. കാരണം നല്ലൊരു റിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല.
    2.മലയാളിയുടെ എസ് എം എസ് പ്രതികരണവും ബ്ലോഗര്‍മാരുടെ കമന്റ് വിമര്‍ശനവും ഏകദേശ സ്വഭാവമാണ് പുലര്‍ത്തുന്നതെന്ന് തോന്നിപ്പിക്കുന്നു ഈ അവതരണം.
    3.ഉഡായിപ്പ് കമന്റന്മാര്‍, ഇത്തരക്കാര്‍ക്ക് പറയാന്‍ നല്ല കാര്യങ്ങളാണെങ്കില്‍ കൂടെ ഒരു ബ്ലോഗില്ലാതെ പോകുന്നു.കൈപ്പള്ളി അവരെ പേരെടുത്ത് തന്നെ വിമര്‍ശിക്കേണ്ടിയിരുന്നു.
    (കമന്റിട്ടതിന്‍ ചീത്ത വിളിക്കരുതേ..പ്ലീസ്)

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. ചില നേരത്ത്: (അതെന്തരു പേരു, വിളിക്കാന്‍ ഒരു സുഖമില്ല !)
    ബ്ലോഗില്ലാതെ വന്ന് കമന്റി വിഷയമില്ലാതെ വെറുതെ വന്നു നിരങ്ങി കമന്റുന്നവരെ ഉദ്ദേശിച്ചാണു ഞാന്‍ പറഞ്ഞതു. അവരുടെ പേരു കൊടുത്താല്‍, അത് അവര്‍ക്ക് പരസ്യമാകും. അതാണല്ലോ അവരുടെ ഉദ്ദേശം. ആാാാാ ഡിങ്കി ജിഗ!! അങ്ങനെ എന്നെ പറ്റിക്കാന്‍ നോക്കണ്ട.

    നിന്നെ ഞാന്‍ എന്തിനു ചീത്ത വിളിക്കണം. നീ പറയാനുള്ളതു് പറയെടേയ്!

    എടെയ് എനിക്ക് ഇന്നാണു് ഒന്നു നേരാമ്മണ്ണം ഇതിന്റെ മുമ്പില് ഇരുന്ന് email നോക്കാന്‍ സമയം കിട്ടിയതു്. ബ്ലോഗിങ്ങ് മാത്രം കൊണ്ടു പച്ചരിയും മണ്ണെണ്ണയും വാങ്ങാന്‍ പറ്റില്ലല്ലോ. വല്ലപ്പോഴും ജ്വലികളെല്ലാം ചെയ്യണ്ടെ?

    ReplyDelete
  5. കൈപള്ളീ,

    എന്നെ ദൈവം സൃഷ്ടിച്ചപ്പോള്‍ , കയ്യില്‍ മൊബൈല്‍ തന്നു , തലക്കുള്ളീല്‍ സ്വല്പം എന്തോ തന്നു , പുട്ടാണെങ്കില്‍ ഓ.കെ , ഒന്നും തന്നില്ലായിരുന്നെങ്കിലുള്ള ഒരവസ്ഥ ഒന്നാലോചിച്ച് നോക്യേ ,

    കൈപള്ളീ , സംഭവം ഗംഭീരമായിട്ടുണ്ട്ട്ടൊ

    ReplyDelete
  6. കൈപ്പള്ളീ..ദേ ഞാന്‍ വന്നു..
    വേണ്ട വേണ്ട..തല്ലരുത്. അതിനു മുന്‍പേ ഞാന്‍ കൈ തന്നിരിക്കുന്നു. :-))

    ചിരിച്ചു തള്ളി കൈപ്പള്ളീ..പടച്ചോന്റെ പുട്ട് കേട്ട് അലറിച്ചിരിച്ചു.
    ദൈവമേ ഇങ്ങനേയും എസ് എം എസ് പരിപാടികള്‍ നിലവിലുണ്ടോ?

    മീറ്റ് കുത്തിത്തിരുപ്പുകാരെ വെറുതേ വിടെന്ന്. പാവങ്ങ ജീവിച്ച് പൊയ്ക്കാട്ടെന്ന്. :-)

    അഭിനന്ദനങ്ങള്‍.

    അയ്യോ...!
    (ങാഹാ..ഷേക്ക് ഹാ‌ന്‍ഡ്‍ തരാന്‍ കൈപൊക്കിയതാരുന്നോ, ഞാന്‍ വിചാരിച്ചു തല്ലാനാണെന്ന്..:-))

    ReplyDelete
  7. കൈപ്പള്ളീ,

    നന്നായിരിക്കുന്നു. സദ്ദാം ടീ ബാഗുവുന്നത്......ഹാ ഹാ എന്തൊരു ഇമാജിനേഷന്‍, എന്തൊരു വര്‍ണ്ണന

    ReplyDelete
  8. മീറ്റിനെക്കുറിച്ച്‌ കാര്യമായിട്ടൊന്നുമില്ലല്ലോ കൈപ്പള്ളീ? അതോ പറയാന്‍ മാത്രമൊന്നുമില്ലേ?

    യു ഏ ഇ മീറ്റ്‌ ബ്ലോഗില്‍ ഇടാതെ ഇവിടെ ഇടുന്ന ഒരഭിപ്രായം. വാര്‍ഷികയോഗം പോലെ ഒരു സോഷ്യലൈസേഷന്‍ മീറ്റ്‌ നല്ലതൊക്കെ തന്നെ. ബൂലോഗരെല്ലാരും ഒന്നുപോലെ എന്ന ഫീലിംഗ്‌ അത്‌ ഊട്ടിയുറപ്പിക്കും. പക്ഷേ അതിലും അത്യാവശ്യം സെമിനാറുകളല്ലേ? വട്ടമേശക്കു ചുറ്റും (അതാകുമ്പോള്‍ സ്റ്റേജിന്റെ കുരുക്ക്‌ എനിക്കൊഴിഞ്ഞു കിട്ടും!)ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ കണ്ടെത്തി അതില്‍ താല്‍പ്പര്യമുള്ളവര്‍ കൂടാന്‍ ഒരു അറിയിപ്പിട്ടാല്‍ വേഗം വിളിച്ചു ചേര്‍ക്കുകയും പിരിച്ചു വിടുകയും ചെയ്യാമെന്നതിനാല്‍ സംഘാടകന്‍ മൂക്കിപ്പൊടി കൊടുത്ത ഓന്തിനെപ്പോലെ കിടന്ന് പരക്കം പായുകയും വേണ്ട.

    ടെലിവിഷത്തില്‍ സ്ക്രോളിക്കണ്ട ഒരു എസ്‌ എം എസ്‌
    "Hi I am seek anybody love"

    ReplyDelete
  9. ഈ sms പരിപാടി റ്റിവി ചാനലുകള്‍ മാത്രമല്ല, എല്ലാവരും ചെയ്യുന്നുണ്ട്; പത്രങ്ങളും മൊബൈല്‍ ഫോണ്‍കാരും ഒക്കെ. ഇതൊക്കെ കണ്ട് അങ്ങോട്ട് അയക്കാന്‍ നിക്കുന്നവരെ പറഞ്ഞിട്ടു ഒരു കാര്യവുമില്ല

    ReplyDelete
  10. കൈപ്പള്ളീ,

    ആദ്യാമായിട്ടാണ് ബൊഡ്കാസ്റ്റ് കേള്‍ക്കുന്നത്,(ഒരിക്കല്‍ ആ നാടക ആശയം കേട്ടിരുന്നു) അവതരണത്തിലെ അനൌപചാരികതകൊണ്ടും സംസാരരീതിയിലെ സ്വാഭാവികതകൊണ്ടും ശരിക്കും ആസ്വാദ്യകരമാണിത്, റ്റിവി ചാനലുകളിലെ പതിവ് അവതരണ കൊലാഹലങ്ങള്‍ ഒന്നുകൂടി അരൊചകമാകുന്നു ഇത് കേല്‍ക്കുന്നതൊടെ, ആദ്യാമയത്കൊണ്ടാണ് വിഷയത്തെകുറിച്ച് പറയുന്നതിനുമുന്‍പ് ഇത് പറഞ്ഞത്,

    മീറ്റിനെ വിമര്‍ശിച്ചവരുടെ ഉദ്ദേശം കുത്തിത്തിരുപ്പാണെന്ന് തൊന്നിയില്ല, എന്നാല്‍ അവരത് പറഞ്ഞ വേദിയും സമയവും അനുയൊജ്യമായിരുന്നില്ല എന്നത് സത്യമാണ് താനും.

    സദ്ദാം മാത്രമല്ല, ചാനലുകള്‍ എല്ലാം കച്ചവടമാക്കി ആഘൊഷിക്കുകയാണ്, ആദിവാസിയും, പീഡിപ്പിക്കപ്പെട്ട പെണ്ണും, ദുരന്തങ്ങളും ഒക്കെ ചാനലുമാര്‍ എസ് എം എസ് മേളത്തിലൂടെ പ്രതികരിച്ചാര്‍മാദിക്കുന്നു, അതിനൊട് പ്രതികരിക്കുന്ന സാധാരണക്കാരന്റെ തലയില്‍ പുട്ടൊന്നും കാണാന്‍ വഴികാണുന്നില്ല, ഉണ്ടായിരുന്നെങ്കില്‍ അതിന്റെ ചൂടെങ്കിലും കാണുമായിരുന്നു,

    ReplyDelete
  11. സത്യം വിളിച്ചുപറയാന്‍ ആരുടേയും മുഖം നോക്കണ്ട കൈപ്പള്ളീ..
    സംഭവം !!!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..