Monday, November 27, 2006

കൊക്കുകളെ അറിയൂ.. :)

യൂ ഏ ഈ യില്, നാല് ഇനം കൊക്കുകളുണ്ട്. ഇവയില് ഇവിടത്തെ സ്ഥിരം നിവാസികളാണു് താഴെ പറയുന്നവര്.

1) Great White Egret (Egretta alba)
2) Western Reef Heron (Egretta gularis)
3) Little Egret (Egretta garzetta )
4) Grey Heron (Ardea cinerea)

ഇവര് എല്ലാവരേയും ഒരിടത്തുതന്നെ കാണാനും കഴിയും. ഇവയില്
Little Egretഉം Western Reef Heronന്റെ ശീതകാല രൂപവും തമ്മില് ചിത്രത്തില് സാമ്യം കണ്ടാലും, നേരില് കാണുമ്പോള് Western Reef Heron വലുതാണു്.

ഇതില് Western Reef Heron ആണു് ഏറ്റവും ബുദ്ധിയുള്ള ജീവി. മത്സ്യത്തെ ഓട്ടിച്ചിട്ട് പിടിക്കാന് ഇവന് കേമനാണു്. മണിക്കൂറില് പത്തും പതിനഞ്ജും മത്സ്യങ്ങളെ ഇവന് ഭക്ഷിക്കും!

Great White പേരുപോലെ തന്നെ കുലീനത്വമുള്ള പക്ഷിയാണു് ഇവ. വലുപ്പത്തിലും, ഭംഗിയിലും ഇവര് മുന്നിലാണു്.

ഉമ്മ് അല് കുവൈന് ബീച്ച്, ഖോര് ഖല്ബ, ഖോര് ഫക്കാന്, ഖൊര് ബെയ്യിദ, റാസ്സ് അല് ഖോര് തുടങ്ങി എല്ലാ ചദുപ്പുകളിലും ഇവയെ കണാം.

ഇതു കൂടാതെ ദേശാടന കൊക്കുകള് വെറേയുമുണ്ട്.

കഴിഞ്ഞ നാലു വര്ഷമായി രണ്ടു Yellow Billed Storkകള് റാസ്സ് അല് ഖോര് സന്ദര്ശിച്ചുവരുന്നു. ഇവര് ഇണകളാണു്. വളരെ ദൂര നിന്നുമാത്രമെ ഇവയെ ചിത്രീകരിക്കാന് എനിക്ക് കഴിഞ്ഞിട്ടുള്ളു.

Purple Heron കണ്ടതായി സ്ഥിദീകരിക്കാത്ത് ചില റിപ്പോര്ട്ടുകളുമുണ്ട്.

IUCN Red List പ്രകാരം ഇവ എല്ലാം Least Concern പട്ടികയില് പെട്ടവയാണു്. എന്നു വെച്ചാല് ഇവയ്ക്ക് പ്രത്യേക പരിഗണന വേണ്ടാത്തവയാണെന്നു്.

4 comments:

  1. കൊക്കുകളെ പരിചയപെടു..

    ReplyDelete
  2. കൈപ്പള്ളി ചേട്ടാ,
    ലീസ്റ്റ് കണ്‍സേണ്‍ ലിറ്റില്‍ പെട്ട എനിയ്ക്ക് വേണ്ടി ഈ വിവരങ്ങള്‍ പങ്ക് വെച്ചതിന് ഒരു പാട് നന്ദി. ഞാന്‍ വരുന്നുണ്ട് ഗൈഡഡ് ടൂറിന് ഒരു ദിവസം. :-)

    ReplyDelete
  3. ഇത് ഇവിടെ കണ്ടില്ലായിരുന്നേൽ ഞാൻ സത്യമായും തെറി വിളിച്ചേനെ!

    ReplyDelete
  4. റാസ് അല്‍ ഖോര്‍ സന്ദര്‍ശിക്കാന്‍ എവിടെ നിന്നാണു അനുവാദം കിട്ടുക,കൈപ്പള്ളി ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..