Sunday, January 08, 2012

ജയചന്ദ്രന്റെ വക കൊലവെറി.


നൂറിലേറെ  ഹോളിവുഡ് ഹോറർ ചിത്രങ്ങളിൽ അഭിനയിച്ച് നടനാണു ബെല്ല ലുഗോസി. ലുഗോസിയുടേ ശോഭയും സാമ്പത്തും മങ്ങി തുടങ്ങിയതോടെ ഹോളിവുഡ്ഡിലെ ഏറ്റവും മോശം  സംവിധായകൻ എന്നറിയപ്പെടുന്ന എഡ് വൂഡ് ജുനിയർന്റെ സിനിമകളിൽ അഭിനയിക്കേണ്ട ഗതികേടു വന്നു.


അമൃത ടി വി യുടെ പാട്ടു പരുപാടിയുടേ  പരസ്യത്തിനു വേണ്ടി "Why this kolaveri di" എന്ന പാട്ടിനെ ചൊല്ലി  ശ്രീ ജയചന്ദ്രൻ  അവതരിപ്പിക്കുന്ന കൃതൃമ വിവാദവും ഏതാണ്ടു് അതേ പോലെയാണു.
കൊലവെറി എന്ന പാട്ടിനെ ചൊല്ലി ഒരു വിവാദം ഉണ്ടാക്കി പ്രേക്ഷകരെ വിളിച്ചുകൂട്ടാനുള്ള ഈ പരിപാടി വളരെ തന്ത്രപരമായി ആസൂത്രണം ചെയ്തതാണു എന്നു എനിക്ക് തോന്നുന്നു.

വരാൻ പോകുന്ന പരിപാടിയുടേ promo ആയിട്ടാണു ഈ രംഗം അമൃത ടിവി കാണിക്കുന്നതു്.


  • Frame 1. പാട്ടു് ആരംഭിക്കുന്നു. (ഇതിനു മുമ്പ് lightഉം ശബ്ദവും ഒക്കെ test ചെയ്തു് ചിലപ്പോൾ rehearsalഉം check ചെയ്തിട്ടുണ്ടാകും) 
  • Frame 2. ജയചന്ദ്രൻ ആശ്ചര്യത്തോടെ എടം വലം നോക്കുന്നു. ആസനത്തിൽ കുരുപോട്ടിയതുപോലെ കസേരയിൽ ഇരുനു നിരങ്ങുന്നു. 
  • Frame 3: പാട്ടു തുടരുന്നു.
  • Frame 4: "ഇതാര പാടൻ പറഞ്ഞതു്? ഞാൻ പോകുവ" അങ്ങനെ  യാതൊരു originalityയും ഇല്ലാത്ത അഭിനയം കാഴ്ചവെച്ചുകൊണ്ടു ജയചന്ദ്രൻ എഴുനേറ്റു് പോകുന്നു. സംഘാടകർ അദ്ദേഹത്തെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു. Heart beat effect with quick cuts > Signature frame > end. 


ഇതുപോലെ പണ്ടു WWF (World Wrestling Federation)ന്റെ  പതിനായിരക്കണക്കിനു നാടക പരിപാടികൾ കണ്ടിട്ടുണ്ടു്. അതിലൊന്നും ഇത്രയും മോശമായ അഭിനയം കണ്ടിട്ടില്ല. നല്ല പാട്ടുകാരൻ നടൻ ആയിരിക്കണം എന്നു ആരും വാശിപിടിക്കില്ല. പക്ഷെ ഇങ്ങനെ എന്തെങ്കിലും തട്ടി കൂട്ടുമ്പോൾ അതും കൂടി ശ്രദ്ധിക്കണം.

എത്ര നല്ല പാട്ടുകാരനാണു് ശ്രീ ജയചന്ദ്രൻ, അവസാനം പാട്ടിൽ നിന്നുമുള്ള വരുമാനം നിലച്ചപ്പോൾ Amrutha TVയുടേ തറ Marketing planകൾ അനുസരിച്ചു് യുവതലമുറയോടു് പാട്ടു പാടരുതെന്നു (നാടകത്തിൽ കൂടി) പറയേണ്ടി വന്നു. ഒരു കലാകാരനും ഈ ഗതികേടു വരാതിരിക്കട്ടെ.

ഇനി ഇതൊന്നും നാടകം അല്ലായിരുന്നു എന്നു തന്നെ കരുതാം: അവിടെയാണു ഏറ്റവും വലിയ പ്രശ്നം.

കൊലവെറി എന്ന പാട്ടിന്റെ മേന്മയെ കുറിച്ച് പറയാൻ ജയചന്ദ്രൻ തീർച്ചയായും യോഗ്യനാണു്. പാട്ടു അവസാനിച്ച ശേഷം അഭിപ്രായം പ്രകടിപ്പിക്കാമായിരുന്നു. മാർക്ക് കൊടുക്കാതിരിക്കാമായിരുന്നു.  പക്ഷെ ആ പാട്ട് പാടരുതു് എന്നു പറയാൻ ജയചന്ദ്രൻ എന്നുമാത്രമല്ല മലയാള സംഗീതത്തിന്റെ so-called പടച്ചതമ്പുരാൻ ശ്രീ  ഗാനഗന്ധർവ്വനു് പോലും യാതൊരു അധികാരവുമില്ല. ഏതു പാട്ടും എങ്ങനെ വേണമെങ്കിലും പാടാൻ എല്ലാവർക്കും അവകാശമുണ്ടു്. പാടരുതു് എന്നു പറയുന്നതു് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ അടിച്ചമർത്തലാണു, elitism ആണു. Fascism ആണു.

ലോകം മുന്നോട്ടു് പോകുമ്പോൾ കലയേയും സംഗീതത്തേയും പുറകോട്ട് വലിച്ചു കെട്ടാൻ ഇങ്ങനെ കുറെ താപ്പാനകൾ ഉള്ളതാണു കേരളത്തിന്റെ സാംസ്കാരിക ശാപം.

Saturday, January 07, 2012

Letters to the Editor

 (Image courtesty The Wall Street Journal)
To the Editor
The Hindu, Delhi Edition


Okay we both know for a fact that the congress leadership comprises of dim witted sycophants living off of cheap thrills of promos and press ads, but you run one of the few remaining bastions of unbiased journalism that prints objective comentaries in its editorial. The news of course is mostly copy pasted from each other and is probably colder than last weeks McDonalnds fries, but I digress.


A full page front page ad with a blurb sucking up to Sonia Gandhi?  What  came over you guys? Who does that sort of thing? Is Mr. N. Ram still running the show? Don't you have standards to keep even in advertising? I do realize the need for ad revenue to sustain a dying media, but this was a total sell out. 


My rating of respect for your paper has dropped from 4 to 2 (that's out of 10 by the way!). This probably must have been an all time low for a newspaper like yours. I am sure folks will be throwing this shit at you for years to come. Enjoy it.


Cheers.