വൃണങ്ങളുണങ്ങാത്ത ആകാശം തണുത്തു കിടന്നു
എന്റെ കൈലി കീറിയിരുന്നു
തലവേദനക്ക് മരുന്നു ഉണ്ടോ?
അവരാരും കുടയെടുത്തില്ല
വരകള്‍ മുറിയുന്നു, നൂലിഴ വിടരുന്നു
ഗുളികകള്‍ ഓരോന്നായി ഞാന്‍ വിഴുങ്ങി
ചക്രവാളം ഇല്ലാതായി
എന്റെ കൈലി കീറി
എനിക്ക് കുടിക്കാന്‍ വെള്ളം തരൂ.
Wednesday, February 28, 2007
Tuesday, February 27, 2007
പനി
Created by
Kaippally
On:
2/27/2007 08:45:00 AM
കൂട്ടുകാരെ:
ഞാന്‍ കഴിഞ്ഞ് മൂനു ദിവസമായി കടുത്ത പനി അടിച്ച് വിട്ടില്‍ കിടപ്പാണു. ഇന്നലത്തെ Top score 39.2c ആയിരുന്നു.
വയറ്റത്ത് laptop പൊക്കി വെച്ചാണു എഴുത്ത്. നല്ല ചൂടു.
പനി കുടിയാല്‍ ഞാന്‍ സാധാരണ ഫയങ്കര creative ആകും. പടം വരക്കും. എഴുതും... ദേ ഇപ്പോള്‍ കവിതകളും. എന്റെ വാപ്പ ഇതു കണ്ടാല്‍ അടി ഉറപ്പാണു്.
കൂട്ടുകാരുടേയും ശത്രുവിന്റേയും (singular !) ബ്ലോഗുകള്‍ സന്ദര്‍ശിച്ചു. പിച്ചും പേയും എല്ലാം എഴുതിവിട്ടു.
ഉറങ്ങി മതിയായി. ഇനി ഉറങ്ങാന്‍ വയ്യ. കണ്ണടച്ചാല്‍ ഫയങ്കര 3D സിനിമകളോക്കെ കാണും. പേടിയാണു ഇപ്പോള്‍ കണ്ണടക്കാന്‍.
കസേരയും മേശയും എല്ലാം എന്നേ കാള്‍ ഉയരത്തില്‍ നില്കുന്നപോലെ തോന്നുന്നു. ഇനി ഞാന്‍ താഴെ വീണതു കൊണ്ടാകുമോ. ഒന്നും വ്യക്തമല്ല.

Monday, February 26, 2007
ബ്ലോഗഭിമാനിയുടെ പ്രതേകം ശ്രദ്ധക്ക്
Created by
Kaippally
On:
2/26/2007 01:46:00 AM
എനിക്ക് താങ്കളുടെ ബ്ലോഗ് വായിക്കാന്‍ അനുവാദമില്ല.
ഇപ്പോള്‍ ഇതാണു കാണുന്നത്
This blog is open to invited readers only
ബ്ലോഗഭിമാനി
http://blogabhimani.blogspot.com/
It doesn't look like you have been invited to read this blog. If you think this is a mistake, you might want to contact the blog author and request an invitation.
അറിഞ്ഞുകൊണ്ട് ഒഴിവാക്കിയതാണെങ്കില്‍ സാരമില്ല. പുതിയ blog ലേക്‍ switch ചെയ്തപ്പോള്‍ സംഭവിച്ചതാണെങ്കില്‍, വിരോധമില്ലെങ്കില്‍, എന്നെ വീണ്ടും ക്ഷണിക്കണം. താങ്കള്‍ എഴുതുന്നത് വായിക്കണം എന്നു ആഗ്രഹമുണ്ട്. എന്റെ email kaippally(at)ജീമേയില്‍.കൊം. മറുപടി പ്രതീക്ഷിക്കുന്നു.

ഞാന്‍ കാണ്ണാടിയില്‍ നോക്കിയപ്പോള്‍..
Created by
Kaippally
On:
2/26/2007 12:49:00 AM
കണ്ണാടിയില്‍ ഇന്നു ഞാന്‍ എന്നെ നോക്കി. ഇതെന്റെ ബ്ലോഗ്ഗ് എനിക്ക് മാത്രം അവകാശപെട്ട ബ്ലോഗ്ഗ്. ഇനി ഞാന്‍ എന്നെ പരാമര്‍ശിക്കട്ടെ.
"ആരിവന്‍ കൈപ്പള്ളി?"
-by കൈപ്പള്ളി
അക്ഷരശുന്യന്‍, അക്ഷമ വിദ്വാന്‍
ഇവനാരിവരെ പഴി പറയാന്‍
തെറ്റില്ലാത്തൊരു തെറി അറിയില്ലിവനു്,
എന്നിട്ടെന്തൊരു അഹങ്കാരം.
വെട്ടം കണ്ടാല്‍ വട്ടിളകുന്നവന്‍
മണ്ണും മരവും തേടി നിരങ്ങും
വാനത്തിലിനി പാറാനൊരു കിളി
എല്ലാം തന്നുടെ ചിത്രങ്ങള്‍
മുഖമില്ലത്തവനാരാവട്ടെ
ഇവനാരവനെ ക്രൂശിക്കാന്‍?
ചിത്രം മാത്രം ചിത്തഭ്രമം.
നാട്ടര്‍ക്കെന്തൊരു പൊല്ലാപ്പ്.
തീരം തോറും തിരകള്‍ തേടും
ജിവിതം ഇവനൊരു വിളയാടല്‍
കൈക്കുള്ളില്‍ ദേ ഒരു പുള്ളി
എന്നാലെവിടെ ആ പള്ളി.
ആരായാലും ഇല്ലാരാധന
ഗുരുത്വം കെട്ടവനിവനാരു്?
സ്വാതന്ത്രയം ഒരു തന്ത്രം മാത്രം
സത്യത്തില്‍ ഒരു വായാടി.
എന്നാലിനിയും ഉണ്ടൊരു സത്യം
സത്യം മത്രം വട്ടനു ധര്‍മ്മം.
കഷ്ടം, നഷ്ടം നാടിനുമില്ല
നാട്ടരൊട്ടും അറിയുകയില്ല
"ആരിവന്‍ കൈപ്പള്ളി?"
-by കൈപ്പള്ളി
അക്ഷരശുന്യന്‍, അക്ഷമ വിദ്വാന്‍
ഇവനാരിവരെ പഴി പറയാന്‍
തെറ്റില്ലാത്തൊരു തെറി അറിയില്ലിവനു്,
എന്നിട്ടെന്തൊരു അഹങ്കാരം.
വെട്ടം കണ്ടാല്‍ വട്ടിളകുന്നവന്‍
മണ്ണും മരവും തേടി നിരങ്ങും
വാനത്തിലിനി പാറാനൊരു കിളി
എല്ലാം തന്നുടെ ചിത്രങ്ങള്‍
മുഖമില്ലത്തവനാരാവട്ടെ
ഇവനാരവനെ ക്രൂശിക്കാന്‍?
ചിത്രം മാത്രം ചിത്തഭ്രമം.
നാട്ടര്‍ക്കെന്തൊരു പൊല്ലാപ്പ്.
തീരം തോറും തിരകള്‍ തേടും
ജിവിതം ഇവനൊരു വിളയാടല്‍
കൈക്കുള്ളില്‍ ദേ ഒരു പുള്ളി
എന്നാലെവിടെ ആ പള്ളി.
ആരായാലും ഇല്ലാരാധന
ഗുരുത്വം കെട്ടവനിവനാരു്?
സ്വാതന്ത്രയം ഒരു തന്ത്രം മാത്രം
സത്യത്തില്‍ ഒരു വായാടി.
എന്നാലിനിയും ഉണ്ടൊരു സത്യം
സത്യം മത്രം വട്ടനു ധര്‍മ്മം.
കഷ്ടം, നഷ്ടം നാടിനുമില്ല
നാട്ടരൊട്ടും അറിയുകയില്ല
Sunday, February 25, 2007
എന്തിനു നീ എഴുതുന്നു ഹേ ബ്ലോഗിലെ കവിയെ?
Created by
Kaippally
On:
2/25/2007 07:58:00 PM
എന്തിനു നീ എഴുതുന്നു ഹേ ബ്ലോഗിലെ കവിയെ.
സ്വയം ബ്ലോഗുന്നത് എന്തിനു് നീ എന്നെ കാണിക്കുന്നു.
വായിക്കാനറിയാത്ത എന്നെ പരിഹസിക്കാനോ?
ഒന്നുമില്ലെങ്കില്‍ കോഴി വില്കാന്‍ പോകു.
തന്തൂരിയെങ്കിലും തിനാം.
തന്തമാരെ തെറിവിളിപ്പികുന്ന നിന്റെ വരികള്‍ ഇനി
മതി.
പ്രാസവും, താളവും ഒന്നുമില്ലെങ്കിലും കവിതയാണല്ലെ?
ദാ ഇതുപോലെ.
ഏതവനും കവിയാകാം. ശോ! ഇത്ര താണുപോയോ.
ദേ കൈപ്പള്ളിയും തുടങ്ങിയില്ലെ?
ഇതു ഫോണ്‍ കാര്‍ഡ് കച്ചവടം കണക്കായല്ലോ.
എവിടെ തിരിഞ്ഞാലും കവികള്‍.
മതി.
കൈയും കാലും കുത്താന്‍ ഇടമില്ല.
ചുറ്റിനും കവികള്‍
കവികളുടെ ഒരു മഹാ സമുദ്രം.
വരൂ. വരൂ എന്റെ കവിത വായിക്കു.
കാവ്യസൃഷ്ടികളുടെ സുണാമി വരുന്നേ!!!
കവിച്ച് കവിച്ച് എന്റെ തല പെരുക്കുന്നേ
മതി.
എന്റെ ബുദ്ധിശൂന്യതയാകാം. അല്ലെ?
അല്ല ബാല്ല്യം വിട്ടുമാറാത്ത് മനസ്സാകാം.
പൊങ്ങച്ച കൂട്ടങ്ങള്‍!
എന്നെ പരിഹസിക്കുന്നതു കണ്ടു മതിയായില്ലെ?
മതിയോനിനക്ക്. അടുപ്പിച്ചെഴുതിയതുകൊണ്ടു രക്ഷപ്പെട്ടു.
അക്ഷരപിശാശുക്കള്‍ വിട്ടുമാറത്ത് കൈപ്പള്ളിയാണേ.
പോടെ! പോയി തന്തൂരി ചുട്ട് കൊണ്ടു വാ. നമുക്കിരുന്ന് തിന്നാം
മതിയോ നിനക്ക്?

ദ്രൌപതി വര്‍മ്മ എന്ന കള്ളന്‍/കള്ളി
Created by
Kaippally
On:
2/25/2007 01:12:00 PM
എല്ലാരും ഒന്ന് അടങ്ങ്. നിങ്ങളെല്ലാം ഇത്രയും കാലം ഈ കൊച്ചിന്റെ കവിത വായിച്ച് "ഹാ!" "ഹൂ!" "ഫയങ്കരം" എന്നെല്ലാം പറഞ്ഞു. അത് കട്ടതാണോ അതു ആ കൊച്ചിന്റെ മസ്തിഷ്കത്തില്‍ നിന്നും ഉത്ഭവിച്ചാണോ എന്നൊന്നും എനിക്കറിഞ്ഞൂട. അറിയാന്‍ ശ്രമിച്ചിട്ടുമില്ല. അതെല്ലാം കവിത വായിക്കുന്നവര്‍ നോക്കികോളും.
ഈ കൊച്ച് ഇങ്ങനെയെക്ക് പടം എടുക്കുമെങ്കില്‍ പിന്നെ എന്തരിനാണു് ഒരു നല്ല ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങാത്തത് എന്ന് ആലോചിച്ചപ്പഴാണു മനസിലായത് ഇതെല്ലാം മുക്കിയതാണെന്ന്.
പണ്ടു കണ്ട ഒരു തെറി പടത്തില്‍ കണ്ട ഐറ്റത്തിന്റെ പടം കണ്ടപ്പോഴാണു് സങ്ങതി മനസിലായത്. ദാണ്ടെ.
Rape of the Vampire എന്ന ഒരു തറ French സിനിമയുടെ പടത്തിന്റെ still ഈ websitല്‍ നിന്നും മുക്കി ആണു ചേച്ചി ബ്ലോഗിനു് "ഫംഗി" കൂട്ടിയതു്.
ഇനിയും ഉണ്ട് വേറെ
മറ്റുള്ളതെല്ലാം നോക്കാന്‍ കഴിഞ്ഞില്ല.
എന്റെ പടം മോട്ടിച്ചോ എന്നൊന്നും ചോദിക്കല്ലും. എന്റെ പടമായാലും, നിങ്ങള പടമായലും, വേറെ ആരുടെ പടമായലും, മോഷണം ആരു നടത്തിയാലും മോഷണം തന്നെയാണു.
അല്ലെ! അതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനില്ലെ? ഫോട്ടോ ആര്‍ക്കും internetല്‍ നിന്നും കോപ്പിയടിക്കാനുള്ള സാധനമാണൊ? ഈ മോഷണം ചോദിക്കാനും പറയാനും ഒരുത്തനും ഇല്ലെ? അതോ ഇനി മലയാളിയുടെ ഫോട്ടോ മോട്ടിച്ചാലെ മാത്രമെ ഇവിടെ പ്രശ്നം ഉള്ളോ?
എല്ലാം കണക്ക് തന്നെ. "ഓള്‍ ആര്‍ ദി മതമാറ്റിക്സ്."
വല്ലവന്റേയും കഥയും കവിതയും recipie യും എടുത്ത് സ്വന്തം ബ്ലോഗില്‍ ഇടുന്നതുപോലെ തന്നെ കാശു മുടക്കി കാമറ(കളും) ലെന്സ്(കളും) വാങ്ങി പടം എടുത്തിട്ട്. വല്ലവളും/വല്ലവനും ചോദിക്കാതെയും പറയാതെയും, കാശു തരാതെയും, വന്നു പടം മോട്ടിക്കുന്നത്.
ഫോട്ടോഗ്രാഫേര്സ് എന്താ രണ്ടാം കെട്ടിലുള്ളവരാണോ. അവര്‍ക്കും ഇല്ലെ അവകാശങ്ങള്‍.
നിങ്ങള്‍ ചോദിക്കും "എന്തിനു കൈപ്പള്ളി പാവമല്ലെ. വിട്ടുകള. അറിയാതെ ചെയ്തതല്ലെ"
ഇനി മേലാല്‍ ഈ പണി വേറെ ആരും കാണിക്കരുത്. സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കുന്നവനെ അതിന്റെ വേതന അറിയൂ. അതു് ചിത്രമായാലും, ഫോടോ ആയാലും, കെട്ടിടമായാലും, സങ്കീതമായാലും, softwareആയാലും. ആ വേതന അറിയുന്നവനാണെങ്കില്‍ ഒരിക്കലും മറ്റുള്ളവന്റെ വസ്തു പ്രതിഭലം കൊടുക്കാതെ അപഹരിക്കില്ല.
അതു വൃദ്ധയായലും, ചരക്കായാലും ഒരുപോലെ ബാദകം.

ഒരു ഒണക്ക election commisioner
Created by
Kaippally
On:
2/25/2007 09:38:00 AM
ഇന്നലെ എനിക്ക് ഒരു email കിട്ടി.
ഒരു election നടത്തുന്നതിനേകുറിച്ചുള്ള കത്ത്. ഇതില്‍ രണ്ട് പ്രധാന്‍ പ്രശ്നങ്ങളാണുള്ളത്.
Mistake # 1) emal ID exposure.
മലയാളത്തില്‍ തുമ്മാന്‍ അറിയാവുന്ന എല്ലാ ബ്ലോഗര്‍മാരുടേയും email ID ആ e-mail ല്‍ കാണം. എനിക്ക് എന്റെ email ID പ്രദര്‍ശിപ്പിക്കുന്നതു പ്രശ്നമല്ല. പക്ഷെ പലര്‍ക്കും അതു അസൌകര്യം സൃഷ്ടിക്കും. election commisioner കാണിച്ചത് മഹ 'മറ്റേ പണി" ആയിപ്പൊയി. ഈ വിധ പരിപാടികള്‍ ആസുതൃണം ചെയ്യുംബോള്‍ വിവരമുള്ള നാലാളുമായി ആലോചിച്ച് സ്വന്തം ബ്ലോഗില്‍ ഒരു നല്ല പോസ്റ്റൊക്കെ ഇട്ട് അങ്ങ് നടത്തിയ പോരെ? ഇതെ എന്തിനു ബക്കിയുള്ളവന്റെ മോന്തായത്തിലേക്ക് വെച്ച് തള്ളണം.
Mistake # 2) അല്ല അണ്ണന്‍ ആരാണു്? ഗോസ്രായി സുല്താന. അതോ സേഷന്റെ കൊച്ചളിയന്‍ സുഗ്രീവന?
പേരും മേല്വിലാസവും. എല്ലാം ബോധിപ്പിച്ചിട്ട് പോരെ ചേട്ട electionഉം കടിപിടിയും എല്ലാം.
ഇതെല്ലാം നടത്തേണ്ടവര്‍ നടത്തേണ്ട രീതിയില്‍ നടത്തണം. ചുമ്മ അനോണികള്‍ ഉന്നയിക്കുന്ന തോന്നിവാസത്തിനൊന്നും തുള്ളാന്‍ എന്നെ കിട്ടില്ല.
ഇതു ഇവിടെ ഇട്ടതിന്റെ കാരണം വളരെ സിംപിള്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഞാനിട്ട ഒരു കമന്റും പുള്ളി വിളിയില്‍ കാണിച്ചില്ല. സ്വതന്ത്രമായ അഭിപ്രായം പോലും പറയാന്‍ അനുവാദമില്ലാത്തിടത്ത് എന്തോന്നു election. പോയി പണി നോക്കിനെടെ.

Thursday, February 15, 2007
ഞങ്ങളും അഘോഷിച്ചു "വാലവന്റൈന്സ്" Day.
Created by
Kaippally
On:
2/15/2007 09:33:00 AM
രാത്രി 9 മണിക്ക് വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒരു മണിക്കൂര്‍ ചുറ്റി ചുറ്റി ചുറ്റി വട്ടിളകി, വഴിയെ പെകുന്നവമ്മാരെ എല്ലാം തെറിയ്യും പറഞ്ഞ് അവസാനം വണ്ടി വല്ലവിധം park ചെയ്തു.
വീട്ടില്‍ വന്നപ്പോള്‍ "ഫാര്യക്ക്" വാലവന്റായിന്സ് കൊണ്ടാടണം എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു നമുക്ക് ഒരു പുതിയ സ്റ്റയിലില്‍ അഘോഷിക്കാം എന്ന്. നടന്നു പോയി താഴെയുള്ള മലബാറി കക്കാടെ കഫ്തേരിയയില്‍ ഇരുന്നു വല്ലതു ഞണ്ണാം എന്ന് പറഞ്ഞു നോക്കി.
അവള്‍ എന്നെ കാലുമടക്കി തൊഴിച്ചില്ല. ഭാഗ്യം !
"എന്നും നമുക്ക് valentines day അല്ലെ" എന്നുള്ള സ്ഥിരം cheap dialogue ഒന്നും അവിടെ ഓടിയില്ല.
"വളരെ കഷ്ടപ്പെട്ടാണു മോളെ വണ്ടിക്ക് പാര്‍ക്കിങ്ങ് കിട്ടിയത്. നാളെ രാവിലെ എണിറ്റ് പോകാനുള്ളതാ, pavementല്‍ കയറ്റി park ചെയ്താല്‍ ഏതെങ്കിലും തെണ്ടി വണ്ടി പിന്നില്‍ കൊണ്ടിടും. ഫൈന്‍ വേറേയും. പിന്നെ രാവിലെ 6 മണിക്കുള്ള പോക്ക് നടക്കില്ല. So please honey നമുക്ക് ഷാര്‍ജ്ജയില്‍ എവിടെയെങ്കിലും "വാലവന്റയിന്സ്" അഘോഷിക്കാം എന്നു പറഞ്ഞു.
അവസാനം ഞങ്ങള്‍ നടന്ന് അടുത്തുള്ള് vegetable-"ഏറിയവന്‍" റസ്റ്റാറന്റില്‍ (എന്നും വീട്ടില്‍ എനിക്ക് ഇതു് തന്നെയാണു ഞണ്ണാന്‍ കിട്ടുന്നത് എന്ന കാര്യം വായനക്കാരെ പ്രത്യേകം ഓര്മിപ്പിക്കുന്നു ! ) പോയി ഭേഷ രണ്ടു മസാല ദോശ അടിച്ചു. അര മണിക്കുറിനകം വിട്ടില്‍ എത്തുകയും ചെയ്തു. വണ്ടി എടുത്തതുമില്ല. വാലവന്റയിന്സ് Day അഘോഷിക്കുകയും ചെയ്തു. "ഓള്‍ ആര്‍ ഹാപ്പി"
എത്ര സുന്ദരമായ (ചിലവു ചുരുങ്ങിയ), വാലവന്റയിന്സ് Day.

തുളസി: വിശേഷണങ്ങള്‍കതീതമായ ഒരു Photographer
Created by
Kaippally
On:
2/15/2007 08:58:00 AM
തുളസിയുടെ പടങ്ങള്‍ എല്ലാം വിഷയത്തില്‍ ആഴമുള്ള ചിത്രങ്ങളായിട്ടാണു എനിക്ക് തോന്നിയിട്ടുള്ളത്.
താങ്കളുടെ പടങ്ങളെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നു കരുതി പലവട്ടം ഞാന്‍ ശ്രമിചതാണു. ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. ഇതില്‍ പലപ്പോഴും ഞാന്‍ താങ്കള്‍ എഴുതിയ ഒന്നും വായിക്കാറില്ല. ചിത്രം മാത്രം കണ്ടു കറങ്ങിയടിച്ച് ഞെട്ടാറുണ്ട്.
താങ്കളുടെ ഈ ചിത്രം
ഇതിന്റെ diffused lighting, textured backgound, balanced composition, expressive subject. എല്ലാം modelsനെ വെച്ച് studio set upല്‍ എടുത്താലും ഇത്രയും തന്മയത്വത്തോടെ പ്രതിഭലിപ്പിക്കാന്‍ കഴിയില്ല. ഇതെങ്ങനെ സാദിച്ചണ്ണ?
ഈ മലയാളം ബ്ലോഗിലെ ഞാന്‍ കണ്ട ഏറ്റവും നല്ല ചിത്രം ഇതു തന്നെ.
ഞാന്‍ മേശയുടെ അടിയില്‍ താങ്കളുടെ കാലുകള്‍ തപ്പുകയാണു...
വാരാനല്ല കേട്ടോ.

Wednesday, February 14, 2007
എല്ലാവനും വാലുള്ളവന്റെ Day's ആശംസകള്‍
Created by
Kaippally
On:
2/14/2007 09:00:00 PM
എല്ലാവനും വാലുള്ളവന്റെ Day's ആശംസകള്‍.
ചുമ്മ ഓരെ കാരണവും പറഞ്ഞു കാശു കളയലു തന്നെ പരിപാടി. അതിന്റെ പിന്നാലെ കുറെ അണ്ണമാരും അണ്ണികളും.
കൊള്ളാം.

Sunday, February 11, 2007
അജ്ഞാതചര്യയും മലയാളം blogകളും
Created by
Kaippally
On:
2/11/2007 08:14:00 AM
internetൽ അജ്ഞാതമായി നിലകൊള്ളാൻ ഇന്നു നമുക്ക് അനേകം സൌകര്യങ്ങളുണ്ട്. വിവരങ്ങളെ കഷണങ്ങളായി മുറിച്ച് ഒനിലധികം മര്ഗ്ഗങ്ങളിലൂടെ അയക്കാമെന്നുള്ളത് TCP/IP യുടെ അടിസ്ഥാന സംവിധാനങ്ങളില്‍ പെട്ട ഒന്നാണു. ഈ സൌകര്യം ഉള്ളതുകൊണ്ടാണു വിവരം സഞ്ചരിക്കുന്ന ഒരു വഴി മുടങ്ങിയാലും, അല്പം സമയമെടുത്തെങ്കിലും, തടസങ്ങൾ മറികടന്നു അതെത്തേണ്ട സ്ഥലത്തു് എത്തുന്നതു്. വിവരം നമുക്കെത്തുന്ന വഴി കാണിച്ചുതരാൻ traceroute പോലുള്ള ആദ്യകാല ഉപകരണങ്ങൾ മുതൽ പല അത്യന്താധുനിക സാങ്കേതികവിദ്യകളും ഇന്നുണ്ട്.
പക്ഷെ അജ്ഞാതചര്യ സര്‍വ്വസാധാരണമായാൽ ആ മാദ്ധ്യമം അപ്രസക്തവും അനാഥവും ആയിപോകും.
എന്നാൽ ആവശ്യത്തിനു മാത്രം അജ്ഞാതചര്യ പ്രയോഗിച്ചാൽ വഴിതെറ്റിയ സാമൂഹിക വ്യവസ്ഥിധികളെ നേർവഴിയിലേക്ക് നയിക്കാനും സഹായിക്കും. ഒരു ദേശത്തിന്റെ ഭാവി തന്നെ മാറ്റി എഴുതാൻ സഹായിച്ച ചരിത്രവും ഉണ്ടു്.
ചരിത്രത്തിൽ ഏറ്റവും പ്രശസ്തനായ അജ്ഞാത ലേഖകനായിരുന്നു Thomas Jefferson. 1784ൽ ഇംഗ്ലണ്ട് അമേരിക്കയിൽ നടത്തിയിരുന്ന ആക്രമങ്ങളെ പരാമർശിച്ചുകൊണ്ടു് അജ്ഞാതനായി അദ്ദേഹം എഴുതിയ നിരവധി കത്തുകൾ യൂറോപ്പിലെ പല പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പത്രങ്ങളിലൂടെ അദ്ദേഹം ലോകത്തിനോട് അജ്ഞാതനായി സംസാരിച്ചു.
ഇന്റര്നെറ്റിലുള്ള അജ്ഞാതചര്യ ഒരു തരത്തില്‍ cadmium പോലുള്ള ചില വിഷ ലോഹങ്ങള്‍ പോലെയാണു. സൂക്ഷ്മ അളവില്‍ cellനു് ആവശ്യമുള്ളതും അളവില്‍ അധികമായാല്‍ ദോഷം ചെയ്യുന്നതും. അജ്ഞാതചര്യ ഒരു വ്യവസ്ഥിധിയെ പരാമര്‍ശിക്കാന്‍ ചില നിർണായക ഘട്ടങ്ങളില്‍ അവശ്യമാണു. പക്ഷേ അജ്ഞാതരായി മാത്രം നിലനിൽക്കുന്നവര്‍ നിറഞ്ഞ ഒരു വ്യവസ്ഥിധിക്ക് ഒന്നും നേടാനാവില്ല. അതിന്റെ അളവു് നിയന്ത്രണ രേഖക്ക് പുറത്തെത്തിയാൽ വ്യവസ്ഥിധി തകരുകയും ചെയ്യും. പക്വതയുള്ള ഒരു വ്യവസ്ഥിധിയില്‍ ആരോഗ്യപരമായ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ അജ്ഞാതരില്‍ നിന്നുണ്ടാവാറുണ്ട്. ചിലപ്പോള്‍ അവ അത്യാവശ്യവുമാണു.
മലയാളം blog ആ നിലവാരത്തിലേക്ക് എത്താന്‍ ഇനിയും ചില നാളുകള്‍ എടുക്കും. കഥ, കവിത, ഓർമ്മ കുറിപ്പ് തുടങ്ങിയ ലളിത സാഹിത്യ കൃതികളല്ലാതെ വാർത്താ പ്രാധാന്യം അർഹ്ഹിക്കുന്ന വിഷയങ്ങളിലേക്ക് മലയാളം blog പൂർണ്ണമായി എത്തിയിട്ടില്ല.
അജ്ഞാതചര്യ പ്രാധമിക നിലനില്പാകുംബോള്‍ blogകളുടെ നിലവാരവും കാര്യമായി കുറയും. അജ്ഞാതചര്യ എന്നല്‍ പ്രത്യക്ഷത്തില്‍ ലേഖകനെ അറിയാത്ത അവസ്ഥ. ഈ സ്ഥിധിയില്‍ അയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വമോ പ്രതിബദ്ധതയോ ഇല്ലാതെയാകുന്നു. പലപ്പോഴും അജ്ഞാതചര്യ വികാരങ്ങളും, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കുമാണു മലയാളം blog എഴുത്തുകാര്‍ ഉപയോഗപെടുത്താറുള്ളത്. അപ്പോള്‍ അജ്ഞാതരായ ഒരു കുട്ടം ജനം നിറഞ്ഞ ഒരു blog സമൂഹത്തിനു വിനോദങ്ങള്‍ക്കും വിദ്ദ്വേഷങ്ങള്‍ക്കും അല്ലാതെ പ്രത്യേകിച്ച് ഒന്നും പറയാനുണ്ടാവില്ല എന്നു നാം മനസിലാക്കണം.
അജ്ഞാതചര്യ ഏതൊരു ബ്ലോഗറിന്റേയും പ്രാധമിക അവകശ്യമാണു് എന്നൊരു തെറ്റിധാരണ മലയാളം ബ്ലോഗ് എഴുത്തുകാരുടെ ഇടയില്‍ ഒണ്ട്. എല്ലാവര്‍ക്കും തൽക്കാലത്തേക്ക് അജ്ഞാതരാകാന്‍ അവകാശമുണ്ട്. അജ്ഞാത സന്ദേശങ്ങള്‍ അയക്കാനുള്ള സൌകര്യവും ഉണ്ട്. പക്ഷെ blogകള്‍ കൂട്ടം കൂട്ടമായി അജ്ഞാതമായാല്‍ , മലയാളം ബ്ലോഗ് സമൂഹത്തിന്റെ നിലവാരത്തേ ദൊഷമായി ബാധിക്കും. ഇതു മുകളില്‍ പറഞ്ഞ വിഷാംശം ശരീരം മെച്ചപ്പെടുത്താന്‍ കുത്തിനിറക്കുന്ന പോലെയാകും.
മലയാളം blog സമൂഹത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് അജ്ഞാത ബ്ലോഗുകള്‍ എത്ര കുറഞ്ഞിരിക്കുന്നുവോ അത്രമാത്രം നന്ന്. അതേപോലെ അത്ത്യാവശ്യങ്ങള്‍ക്ക് മാത്രം അജ്ഞാത സന്ദേശങ്ങള്‍ ഒരു ദിശ തിരുത്തല്‍ സംവിധാനമായി മാത്രം ഉപയോഗിക്കേണ്ട ഒന്നായും നമുക്ക് കാണാം.

Wednesday, February 07, 2007
ഞാന്‍ അറിഞ്ഞ് ഭാരതം
Created by
Kaippally
On:
2/07/2007 09:21:00 AM
- The Indian stock market ended Wednesday on a high note, closing above the 14,000 mark for the first time on buying in pharmaceutical, technology and select auto stocks.
ദരിദ്രര്‍ കര്ഷകന്‍ വൃക്ക വില്ക്കാന്‍ തെരുവില്‍ പരസ്യം ചെയ്യുന്നു എന്റെ നാട്
ഒറീസയിലെ തരിശായ ഭൂമിയില്‍ വിശപ്പു സഹിക്കാനാവാതെ ഒരു സഞ്ജി
ധാന്യത്തിനു വേണ്ടി കുഞ്ഞിനെ വില്കുന്ന അമ്മയുള്ള എന്റെ നാട്.
ഗ്രാമം വിട്ടു തൊഴില്‍ അന്വേഷിച്ച് പട്ടണങ്ങളില്‍ അടിമപണി ചെയ്യാന്ന തെണ്ടുന്ന കോടികളുള്ള എന്റെ നാട്.
ആറു വയസുകാരനെ ചുടുക്കട്ട ചൂളകളില്‍ പള്ളിക്കുടത്തില്‍ ചേര്‍ക്കാതെ പണിയെടുപ്പിക്കുന്ന മാത പിതാക്കള്‍ ഉള്ള എന്റെ നാടു.
ഭൂമിയിലേ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന എന്റെ നാടു്.
വെറുപ്പാണെനിക്ക് മാദ്ധ്യമങ്ങളോടു്. അരെയും വേതനിപ്പിക്കാതെ തിരഞ്ഞെടുത്ത് വാര്ത്തകള്‍ ലോകത്തിനു വിളമ്പുന്ന നികൃഷ്ട ജന്തുക്കള്‍.
അമര്ഷമാണെനിക്ക് എന്റെ സര്‍ക്കാര്‍ ഗുമസ്ഥനോട്. ശമ്പളം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന ജീവികള്‍.
ഇതെല്ലാം കണ്ടു മനം മരവിച്ച എന്നെ തന്നെ ഞാന്‍ വെറുക്കുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ ഇതെല്ലാം കണ്ടു ഒരു കഴുതയെപ്പോലെ മാറി നിന്നു കരയാന്‍ മാത്രം വിധിക്കപ്പെട്ടവന്‍.
പാവപ്പെട്ടവനും വേണം കക്കൂസ്.
Created by
Kaippally
On:
2/07/2007 08:35:00 AM
ലോകത്തില്‍ വന്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഭാരതത്തിനു ഇന്നു നാലാമത്തെ സ്ഥാനമാണു്.
ഭാരതം കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടിക മറ്റു ദേശക്കാരുടെ മുന്നില്‍ അവസരത്തിലും അനസവസരത്തിലും നിരത്തി അഭിമാനം കൊള്ളുന്നവനാണു ഞാന്‍. പക്ഷെ ദാരിദ്ര്യം ഇന്നും ഒരു പച്ചയായ ഉണങ്ങാത്ത വൃണമായി നിലനില്കുന്നു. പല വിദേശ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ വിഭാഗങ്ങളും ദാരിദ്ര്യം ഉന്മൂലന പ്രവര്ത്തനങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍ വിദ്യാഭ്യാസവും, ആരോഗ്യവും, തൊഴിലും അണു്. അടിസ്ഥാന സൌകര്യങ്ങളായ ജലവും ശൌചാലയങ്ങളും പലപ്പോഴും ഗൗനിക്കാറില്ല.
wateraid എന്ന സന്നദ്ധ സംഘത്തിന്റെ നിഗമനത്തില്‍ ഭാരതത്തില്‍ പൊതുശുചിത്വം 30% പ്രധേശങ്ങളില്‍ മാത്രമെ ഇപ്പോള്‍ ഉള്ളു.
ഇതു പരിഹരിക്കാന്‍ കക്കൂസ് നിര്മിക്കുന്നതിനു പകരം സര്‍ക്കാര്‍ ഇതിനെ കുറിച്ചു പഠിക്കാനും, കുറേ പര്‍ക്ക് ജോലി കൊടുക്കാനുമായി ഒരു പതിനായിരം departmentഉകളും programsഉം commiteesഉം ministrysഉം ആരംഭിച്ചു. ഇവരില്‍ എനിക്ക് അറിയാവുന്നതില്‍ ചിലതിന്റെ പട്ടിക താഴേ:
All India Institute of Hygiene and Public Health
Accelerated Rural Water Supply Programme
Department of Drinking Water Supply (DDWS)
Centrally Sponsored Accelerated Urban Water Supply Programme for Small Towns
Central Bureau of Health Intelligence
Central Ground Water Board
Central Pollution Control Board
Central Public Health and Environmental Engineering Organisation
Centrally Sponsored Rural Sanitation Programme
Central Water Commission
Delhi Jal Board
Ganga Action Plan
Housing and Urban Development Corporation
Monitoring of Indian National Aquatic Resources
Ministry of Health and Family Welfare,Government of India
Ministry of Rural Development, Government of India
Ministry of Urban Development and Poverty Alleviation, Government of India
Ministry of Water Resources, Government of India
National Institute of Communicable Diseases
National Lake Conservation Plan
National River Action Plan
National Rivers Control Department
സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ departmentകള്‍ക്കോ പഞ്ഞമില്ലാത്ത ഭാരതത്തില്‍ മൂത്രപുര എന്തുകൊണ്ടു ഭാരത്തതില്‍ ഇല്ല എന്നതിനെ കുറിച്ചു പഠിക്കാനും. മൂത്രപുരകള്‍ എങ്ങനെ ഉണ്ടാക്കമെന്നു പഠിക്കാനും. അതില്ലാത്തതുകൊണ്ടു എന്തെല്ലാം ഭവിഷത്താണു ഉണ്ടാകുന്നത് എന്നതിനെ കുറിച്ചു പഠിക്കാനും. ഈ പഠനങ്ങള്‍ എല്ലാ എങ്ങനെ ഒരു സഞ്ചിതവും ധാരണാശക്തിയുള്ളതുമായ ഒരു സംക്ഷിപ്ത രുപമാകാം എന്നതിനെ കുറിച്ച് പഠിക്കാനും ആണു ഇവര്‍ കഠിനാധ്വാനം ചെയ്യുന്നത്. കക്കൂസ് നിര്മിമിക്കാന്‍ ആരുമില്ല എനൊരു ചെറിയ പ്രശ്നം മാത്രമേയുള്ളു. നിര്മിക്കാന്‍ നിയോഗിച്ച സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ കാശു മതി ഭാരതത്തം നിറയേ മൂത്രപുരകള്‍ നിര്മിക്കാന്‍.
ഇവന്മാരുടെയോക്കെ അമ്മേടെ രണ്ടാം അടിയന്തരം കഴിഞ്ഞാലും ഭാരതത്തില്‍ പാവപ്പെട്ടവനു തൂറാന്‍ കക്കൂസുണ്ടാവില്ല.
ജയ് ഹിന്ദ്

Monday, February 05, 2007
ചിത്രകാരന്‍ comment censorship തുടങ്ങി.
Created by
Kaippally
On:
2/05/2007 01:21:00 PM
commentകള്‍ ഭയന്ന് ചിത്രകാരന്‍ comment moderation activate ചെയ്തു. bloging ന്റെ ശാസ്ത്രവും, വിവിധ വശങ്ങളും അറിയാത്ത ചിത്രകാരനു് ആദ്യം പഠിച്ച പാഠം തന്നെ comment censor ചെയ്യാനുള്ള വിദ്യ തന്നെ.
മറഞ്ഞു നിന്നു വ്യക്തിത്വമില്ലാത്ത തൂലികാനമത്തില്‍ തോന്നിവാസം എഴുതുന്ന ഒരു ഭീരുവാണു താങ്കള്‍ സാരമില്ല അതു താങ്കളുടെ കഴിവുകേട്. പക്ഷെ പ്രതികരണങ്ങള്‍ കേള്‍ക്കാനുള്ള ധൈര്യം പോലും താങ്കള്‍ക് ഇല്ല എന്നു കരുതുന്നു. I sincerely feel sorry for you.

Subscribe to:
Posts (Atom)