internetൽ അജ്ഞാതമായി നിലകൊള്ളാൻ ഇന്നു നമുക്ക് അനേകം സൌകര്യങ്ങളുണ്ട്. വിവരങ്ങളെ കഷണങ്ങളായി മുറിച്ച് ഒനിലധികം മര്ഗ്ഗങ്ങളിലൂടെ അയക്കാമെന്നുള്ളത് TCP/IP യുടെ അടിസ്ഥാന സംവിധാനങ്ങളില്‍ പെട്ട ഒന്നാണു. ഈ സൌകര്യം ഉള്ളതുകൊണ്ടാണു വിവരം സഞ്ചരിക്കുന്ന ഒരു വഴി മുടങ്ങിയാലും, അല്പം സമയമെടുത്തെങ്കിലും, തടസങ്ങൾ മറികടന്നു അതെത്തേണ്ട സ്ഥലത്തു് എത്തുന്നതു്. വിവരം നമുക്കെത്തുന്ന വഴി കാണിച്ചുതരാൻ traceroute പോലുള്ള ആദ്യകാല ഉപകരണങ്ങൾ മുതൽ പല അത്യന്താധുനിക സാങ്കേതികവിദ്യകളും ഇന്നുണ്ട്.
പക്ഷെ അജ്ഞാതചര്യ സര്‍വ്വസാധാരണമായാൽ ആ മാദ്ധ്യമം അപ്രസക്തവും അനാഥവും ആയിപോകും.
എന്നാൽ ആവശ്യത്തിനു മാത്രം അജ്ഞാതചര്യ പ്രയോഗിച്ചാൽ വഴിതെറ്റിയ സാമൂഹിക വ്യവസ്ഥിധികളെ നേർവഴിയിലേക്ക് നയിക്കാനും സഹായിക്കും. ഒരു ദേശത്തിന്റെ ഭാവി തന്നെ മാറ്റി എഴുതാൻ സഹായിച്ച ചരിത്രവും ഉണ്ടു്.
ചരിത്രത്തിൽ ഏറ്റവും പ്രശസ്തനായ അജ്ഞാത ലേഖകനായിരുന്നു Thomas Jefferson. 1784ൽ ഇംഗ്ലണ്ട് അമേരിക്കയിൽ നടത്തിയിരുന്ന ആക്രമങ്ങളെ പരാമർശിച്ചുകൊണ്ടു് അജ്ഞാതനായി അദ്ദേഹം എഴുതിയ നിരവധി കത്തുകൾ യൂറോപ്പിലെ പല പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പത്രങ്ങളിലൂടെ അദ്ദേഹം ലോകത്തിനോട് അജ്ഞാതനായി സംസാരിച്ചു.
ഇന്റര്നെറ്റിലുള്ള അജ്ഞാതചര്യ ഒരു തരത്തില്‍ cadmium പോലുള്ള ചില വിഷ ലോഹങ്ങള്‍ പോലെയാണു. സൂക്ഷ്മ അളവില്‍ cellനു് ആവശ്യമുള്ളതും അളവില്‍ അധികമായാല്‍ ദോഷം ചെയ്യുന്നതും. അജ്ഞാതചര്യ ഒരു വ്യവസ്ഥിധിയെ പരാമര്‍ശിക്കാന്‍ ചില നിർണായക ഘട്ടങ്ങളില്‍ അവശ്യമാണു. പക്ഷേ അജ്ഞാതരായി മാത്രം നിലനിൽക്കുന്നവര്‍ നിറഞ്ഞ ഒരു വ്യവസ്ഥിധിക്ക് ഒന്നും നേടാനാവില്ല. അതിന്റെ അളവു് നിയന്ത്രണ രേഖക്ക് പുറത്തെത്തിയാൽ വ്യവസ്ഥിധി തകരുകയും ചെയ്യും. പക്വതയുള്ള ഒരു വ്യവസ്ഥിധിയില്‍ ആരോഗ്യപരമായ പരാമര്‍ശങ്ങള്‍ ചിലപ്പോള്‍ അജ്ഞാതരില്‍ നിന്നുണ്ടാവാറുണ്ട്. ചിലപ്പോള്‍ അവ അത്യാവശ്യവുമാണു.
മലയാളം blog ആ നിലവാരത്തിലേക്ക് എത്താന്‍ ഇനിയും ചില നാളുകള്‍ എടുക്കും. കഥ, കവിത, ഓർമ്മ കുറിപ്പ് തുടങ്ങിയ ലളിത സാഹിത്യ കൃതികളല്ലാതെ വാർത്താ പ്രാധാന്യം അർഹ്ഹിക്കുന്ന വിഷയങ്ങളിലേക്ക് മലയാളം blog പൂർണ്ണമായി എത്തിയിട്ടില്ല.
അജ്ഞാതചര്യ പ്രാധമിക നിലനില്പാകുംബോള്‍ blogകളുടെ നിലവാരവും കാര്യമായി കുറയും. അജ്ഞാതചര്യ എന്നല്‍ പ്രത്യക്ഷത്തില്‍ ലേഖകനെ അറിയാത്ത അവസ്ഥ. ഈ സ്ഥിധിയില്‍ അയ്യാള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഉത്തരവാദിത്വമോ പ്രതിബദ്ധതയോ ഇല്ലാതെയാകുന്നു. പലപ്പോഴും അജ്ഞാതചര്യ വികാരങ്ങളും, വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കുമാണു മലയാളം blog എഴുത്തുകാര്‍ ഉപയോഗപെടുത്താറുള്ളത്. അപ്പോള്‍ അജ്ഞാതരായ ഒരു കുട്ടം ജനം നിറഞ്ഞ ഒരു blog സമൂഹത്തിനു വിനോദങ്ങള്‍ക്കും വിദ്ദ്വേഷങ്ങള്‍ക്കും അല്ലാതെ പ്രത്യേകിച്ച് ഒന്നും പറയാനുണ്ടാവില്ല എന്നു നാം മനസിലാക്കണം.
അജ്ഞാതചര്യ ഏതൊരു ബ്ലോഗറിന്റേയും പ്രാധമിക അവകശ്യമാണു് എന്നൊരു തെറ്റിധാരണ മലയാളം ബ്ലോഗ് എഴുത്തുകാരുടെ ഇടയില്‍ ഒണ്ട്. എല്ലാവര്‍ക്കും തൽക്കാലത്തേക്ക് അജ്ഞാതരാകാന്‍ അവകാശമുണ്ട്. അജ്ഞാത സന്ദേശങ്ങള്‍ അയക്കാനുള്ള സൌകര്യവും ഉണ്ട്. പക്ഷെ blogകള്‍ കൂട്ടം കൂട്ടമായി അജ്ഞാതമായാല്‍ , മലയാളം ബ്ലോഗ് സമൂഹത്തിന്റെ നിലവാരത്തേ ദൊഷമായി ബാധിക്കും. ഇതു മുകളില്‍ പറഞ്ഞ വിഷാംശം ശരീരം മെച്ചപ്പെടുത്താന്‍ കുത്തിനിറക്കുന്ന പോലെയാകും.
മലയാളം blog സമൂഹത്തിന്റെ ആരോഗ്യപരമായ വളര്‍ച്ചക്ക് അജ്ഞാത ബ്ലോഗുകള്‍ എത്ര കുറഞ്ഞിരിക്കുന്നുവോ അത്രമാത്രം നന്ന്. അതേപോലെ അത്ത്യാവശ്യങ്ങള്‍ക്ക് മാത്രം അജ്ഞാത സന്ദേശങ്ങള്‍ ഒരു ദിശ തിരുത്തല്‍ സംവിധാനമായി മാത്രം ഉപയോഗിക്കേണ്ട ഒന്നായും നമുക്ക് കാണാം.
അജ്ഞാതചര്യയും മലയാളം blogകളും
ReplyDeleteനല്ല നിരീക്ഷണങ്ങള്‍, കൈപ്പള്ളീ.
ReplyDeleteപ്രത്യേകിച്ച്, രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗര്‍മാര്‍ കഴിയുന്നതും അജ്ഞാതരായി ഇരിക്കരുത് എന്നാണ് എന്റെ അഭിപ്രായം. പലപ്പോഴും, അവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടാന്‍ ഇത് കാരണമാവും. തത്‌പരകക്ഷികള്‍, ബ്ലോഗര്‍മാരെ ബിനാമികള്‍ ആയി ഉപയോഗിക്കുന്നതിനുള്ള സാധ്യത കുറക്കുന്നതിനും, അജ്ഞാതചര്യ ഒഴിവാക്കപ്പെടേണ്ടതാണ്.
സ്വകാര്യത സംരക്ഷിക്കല്‍ വളരെ പ്രസക്തമായ ഒരു വാദമായി പ്രഥമദൃഷ്ട്യാ തോന്നിച്ചേക്കാമെങ്കിലും, വിശാലമായ ഒരു വീക്ഷണകോണില്‍ ഇതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം പരിഗണിക്കപ്പെടേണ്ടതാണ്. സമൂഹവുമായി സംവദിക്കുന്നവര്‍ ഇന്റര്‍നെറ്റില്‍ മാത്രമല്ലല്ലോ ഉള്ളത്? വേറേ ഒരു മാധ്യമത്തിലും പ്രസക്തമല്ലാത്ത ഈ സ്വകാര്യത, ഇന്റര്‍നെറ്റില്‍ മാത്രമായി എന്തിനു സൂക്ഷിക്കണം?
പി.എസ്. Anonimity-ക്ക് ഉപയോഗിച്ച മലയാളം വാക്ക് വളരെ ഇഷ്ടപ്പെട്ടു. അജ്ഞാതചര്യ. ബലേ ഭേഷ്!!
അനോണിമിറ്റിയുടെ വിവിധ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിച്ച നല്ല കുറിപ്പ്..
ReplyDeleteകൈപ്പള്ള്, അഭിനന്ദനം
നല്ല കുറിപ്പ് കൈപ്പള്ളീ, അവസരോചിതവും.
ReplyDeleteസാങ്കേതിക വിഷയങ്ങള്‍ കൂടി കണ്ണൂസിന്‍റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്‍റെ അഭിപ്രായവും അതു തന്നെ. കേവലം വിനോദവും പരദൂഷണവുമെന്ന ലേബലില്‍ നിന്ന് മലയാളം ബ്ലോഗുകള്‍ ഒട്ടും വളരാത്തതിനു കാരണവും ചാറ്റ് റൂമുകളായി അധപതിക്കുന്ന ‘അജ്ഞാത ചര്യ ‘ പുലര്‍ത്തുന്നവരുടെ പോസ്റ്റ് -കമന്‍റ് കൂട്ടങ്ങളാണ്. നേരില്‍ പ്രത്യക്ഷപ്പെടാതുള്ള ഒളിയമ്പെയ്യലില്‍ എന്ത് ആത്മാര്‍ത്ഥതയാണോ പ്രകടിപ്പിക്കാനാവുക.സമൂഹത്തോട് പ്രതിബദ്ധതയുള്ളവര്‍ മുഖമൂടിയണിയേണ്ട കാര്യമില്ലന്ന് തന്നെയാണെനിക്ക് തോന്നിയിട്ടുള്ളത്.
വളരെ നല്ല ലേഖനം കൈപ്പള്ളി. ഇടേണ്ട സമയത്ത് തന്നെ ഇട്ടതിനാല്‍, പത്തരമാറ്റിന്റെ തിളക്കവും, ഗുണവും പ്രതിഫലിക്കുന്നു.
ReplyDeletecopyrightഉം copyleftഉം പിന്നെ legal actionഉം എല്ലാം address ഉള്ള അണ്ണന്മാര്‍ക്ക് പറഞ്ഞിട്ടുള്ള കാര്യമാണു.
ReplyDeleteഅജ്ഞാതരായവര്‍ക്ക് ഏത് അടിസ്ഥാനത്തില്‍ പകര്‍പ്പവകാശം ചോദിക്കുന്നു എന്നാ കാരിയം ഒരുത്തനും ഇതുവരെ ആലോചിച്ചില്ലെ?
ജീവിതത്തില്‍ ഒരിക്കല്‍ പോലും കോടതി കയറാത്ത് ശിശുക്കളാണു intellectual property infringement എന്നും, കോടതി എന്നും ഒക്കെ വള വളാന്ന് പ്രസങ്ങിക്കുന്നത് എന്നു ഓര്‍ക്കണം.
അല്ലെ. ഈ anonymous ആയി blog ചെയുന്നവരുടെ infringement case, അവരുടെ Identity establish ചെയ്യാതെ ഏതെങ്കിലും കോടതിയില്‍ എടുക്കുമോ?
കൈപ്പിള്ളീ വളരെ നന്നായിരിക്കുന്നു ഈ പോസ്റ്റ്. നല്ല നിരീക്ഷണങ്ങള്‍ പക്ഷെ വ്യക്തിപരമായ വിവരങ്ങള്‍ വിശദമാക്കതെ സ്വന്തം ലേഖകന്‍, അല്ലെങ്കില്‍ പല തരത്തിലുള്ള തൂലികാ നാമങ്ങളില്‍ എഴുതുന്നവര്‍ നമ്മുടെ പത്ര മാധ്യമങ്ങളില്‍ ധാരാളം ഉണ്ടെന്നത് സത്യമല്ലെ? മാത്രമല്ല ഇന്നത്തെ ആരെങ്കിലും ദുരുപയോഗപ്പെടുത്തിയാലോ എന്നതിനാല്‍ പലരും നെറ്റില്‍ തന്റെ വിശദമായ വിവരങ്ങള്‍ കൊടുക്കുവാന്‍ തയ്യാറാകുന്നില്ല.പ്രത്യേകിച്ചും ബ്ലോഗ്ഗെഴുതുന്ന സ്ത്രീകളുടെ കാര്യത്തിലും അതുപോലെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും ഒക്കെ പല വിഷമങ്ങളും ഉണ്ട് അതു മറക്കാമോ? ഫോട്ടോഷോപ്പിലെ തലമാറല്‍ ഭീഷണിയെ കുറിച്ച് എഴുതെണ്ടതില്ലല്ലൊ?
ReplyDeleteനല്ല വിഷയം, നല്ല ലേഖനം.
ReplyDeleteകണ്ണൂസിന്റെ കമന്റും.
ഈ നിരീക്ഷണങ്ങള്‍, വരാനിരിക്കുന്ന ബ്ലോഗുലോകത്തു് തീര്‍ച്ചയായും വന്നു ചേരാനിരിക്കുന്ന യുക്തിഭദ്രമായ സിദ്ധാന്തങ്ങളില്‍ നില കൊള്ളുന്നു .അതിനാല്‍ തന്നെ ഈ നിരീക്ഷണങ്ങളോടു യോജിക്കുന്നു.
ReplyDeleteലേഖനത്തിനു പ്രസക്തിയുണ്ട്....പക്ഷേ ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ.....വളരെ ഗൗരവമായിട്ട് ബ്ലോഗിനെ കാണുന്നുണ്ടെങ്കില്‍ മാത്രമല്ലേ.....ഇഷ്യൂകള്‍ ഉണ്ടാവുകയുള്ളൂ[കോപി റൈറ്റ് പോലെ].
ReplyDeleteഒരു സ്ടെസ്സ് ഫ്രീ ഉപാധിയെന്ന രീതിയില്‍ ബ്ലോഗിനെ കാണുന്ന എന്നെ പോലുള്ളവര്‍ക്ക് സമൂഹത്തിനു മുന്‍പില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ സംവേദനത്തിനു ആത്മാര്‍ഥത ഉണ്ടാകൂ എന്നൊക്കെ ശഠിക്കുന്നത് ബാലിശമല്ലേ.
sandoz.
ReplyDeleteഞാന്‍ പറഞ്ഞത് ഒന്നുകൂടി വിശതീകരിക്കാം.
ബ്ലോഗ് പല മാദ്ധ്യമങ്ങളുടെ ഇടയില്‍ ഒരു ചെറിയ മാദ്ധ്യമം ആണു. വളരെ വേഗം പ്രസക്തി നേടികൊണ്ടിരിക്കുന്ന ഒരു മദ്ധ്യമം.
മറ്റു പൊതു മേഖലകളില്‍ പ്രവര്‍ത്തിച്ചുകോണ്ടിരിക്കുന്നവര്‍ അവരുടെ വ്യക്തിപരമായ കാഴ്ചപാടുകളും ആശയങ്ങളും കൈമാറുന്ന ഒരു മാധ്യമം കൂടിയാണു. ആ നിലക്ക് ഗൌരവപരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപെടുമ്പോള്‍ (തെറ്റോ ശരിയോ) അജ്ഞാതരെകാള്‍ അജ്ഞാതരല്ലാത്തവരുടെ വാക്കുകള്‍ക്കാണു ജനം കൂടുതല്‍ വില കല്പ്പിക്കുക.
അത് ലോക സഹജമായ ഒരു സത്യമാണു്.
അജ്ഞാതചര്യ പാടില്ല എന്നല്ല ഞാന്‍ പറഞ്ഞത്. അതിന്റെ അതിക്രമമാണു പ്രശ്നം. അജ്ഞാതചര്യ ഒരു ആയുധമാക്കുന്നവരും, അതിന്റെ മറയില്‍ ഇരുന്ന് നീചമായ വ്യക്തി ഹത്യ ചെയ്യുന്നവരും വര്‍ധിച്ചുവരുന്നതു നാംകാണുന്നില്ലെ?
anonyകള്‍ ഇതു കാണിക്കുന്നതിനു് ഒരു കാരണം ഇടി പേടിച്ചുതന്നെയാണു്. മുന്നും പിന്നും നോക്കാതെ വേദി അലങ്കോലപ്പെടുത്തിയതിനു്
തള്ളിയിട്ട് ഇടികൊടുത്തിട്ടുളവനാണു ഈ ഞാന്‍. (അതിന്‍ സാക്ഷ്യം വഹിച ചില ബ്ലോഗര്മാരെങ്കിലും ദുബൈയില്‍ ഇന്ന് ഉണ്ട് )ആ സ്ഥിധിക്ക് ഏവനെങ്കിലും അപരിചതരായ സ്ത്രീകളേ അക്ഷേപിക്കുന്നത് എന്റെ മുന്നില്‍ കാണാന്‍ ഇടയായല്‍ ഉള്ള് മേളം പറഞ്ഞറിയിക്കണോ.
നേരില്‍ കാണുമ്പോള്‍ പറയാന്‍ മടിയും ധൈര്യവും ഇല്ലാത്തതുകോണ്ടാണു് പല blog anony വീരന്മാരും ഇവിടെ വിലസുന്നത്. ഇവന്മാരെയെങ്ങാനം നേരില്‍ കിട്ടിയാലുള്ള ആ ആഘോഷം ഒന്ന് ആലോചിക്കാനേ വയ്യ.
ഒന്നു പറഞ്ഞ് കൊടുക്കു വിശാല...
കാര്യഗൌരവമുള്ള കാര്യങ്ങള്‍ കൈപ്പള്ളിച്ചേട്ടാ, ഇങ്ങനെയുള്ള കാര്യങ്ങള്‍ പോരട്ടെ..!
ReplyDeleteനല്ല കാര്യങ്ങള്‍. പക്ഷെ ഇന്റര്‍നെറ്റില്‍ ഒരു പരിധിവരെ അജ്ഞാതരായി ഇരിക്കുന്നതാവും നല്ലത്.
ReplyDeleteപിന്നെ, ചില കാര്യങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വിശ്വാസ്യത വേണം. അപ്പോഴാണ്, മറഞ്ഞിരിക്കുന്ന ആളുടെ ബ്ലോഗില്‍ വായിച്ച് ചാടി ഇറങ്ങിപ്പുറപ്പെടരുത് എന്ന് കരുതേണ്ടി വരുന്നത്. കഥയും, നോവലും, കവിതകളും എഴുതാന്‍ പുറത്തുവരേണ്ട ആവശ്യം ഇല്ലല്ലോ. അതൊക്കെ നമ്മള്‍, വായിച്ച് പോകുന്നതല്ലേ ഉള്ളൂ.
നമ്മള്‍, മറ്റുള്ളവരെ ദ്രോഹിക്കാത്തിടത്തോളം, അജ്ഞാതരായി ബ്ലോഗിങ്ങ് നടത്തുന്നതുകൊണ്ട് കുഴപ്പമില്ല എന്ന് തോന്നുന്നു. കേസ് നടത്തുമ്പോള്‍, ഐഡന്റിറ്റി, അതുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രം വെളിപ്പെടുത്തിയാല്‍പ്പോരേ? ബ്ലോഗില്‍ പരസ്യത്തിനുവെക്കേണ്ടല്ലോ. അല്ലേ? അല്ല, എന്റെ കാര്യം പറഞ്ഞതല്ല കേട്ടോ. എന്നെ പലരും കണ്ടതും പരിചയപ്പെട്ടതും ആണ്. :)
കൈപ്പള്ളീ,
ReplyDelete'അജ്ഞാതചര്യ' (Anonimity) ബ്ലോഗുകള്‍ തരുന്ന ഒരു 'അവകാശമാണ്' എന്ന ഞാന്‍ വിചാരിക്കുന്നില്ല, അങ്ങനെ ഒരു ധാരണ മലയാളി ബ്ലോഗന്മാര്‍ക്കിടയിലുണ്ടോ എന്ന് എനിക്ക് അറിയുകയുമില്ല. എന്റെ അഭിപ്രായത്തില്‍ 'അജ്ഞാതചര്യ' ബ്ലോഗുകള്‍ തരുന്ന 'സ്വാതന്ത്ര്യമാണ്'. ആ സ്വാതന്ത്ര്യം ഉത്തരവാദിത്തതോടെ വിനിയോഗിക്കുകയാണെങ്കില്‍ ഒരു പ്രശ്നവും ഞാന്‍ കാണുന്നില്ല. സ്ഥിരമായി ബ്ലോഗുന്നവര്‍ക്ക് ഒരു ഭാഷയുണ്ട്,വ്യക്തിത്വമുണ്ട്, അതാണ് ആ ബ്ലോഗിന്റെയും ബ്ലോഗിനെ നിയന്ത്രിക്കുന്ന വ്യക്തിയുടെ വ്യക്തിത്വമായി ഭവിക്കുന്നതും.
എന്തും അധികമായാല്‍ പ്രശ്നമാണ്,അമൃതും.ബൂലോകത്തിനു ഒരു ബ്ലോഗന്‍ എന്തു സംഭാവന നല്‍കുന്നു എന്നല്ലേ പരിഗണിക്കേണ്ടത്, അതോ അവന്‍ ആരാണ് എന്നറിഞ്ഞാലേ ഈ സംഭാവന സ്വീകരിക്കൂ? ഓരോ ബ്ലോഗറുടേയും സംഭാവനകളാണ് ബൂലോകത്തിന്റെ നിലവാരം നിശ്ചയിക്കുന്നത്, അതുമായി അവരുടെ യഥാര്‍തവ്യക്തിത്വം വെളിപ്പെടുത്തലുമായി ഒരു ബന്ധവും ഞാന്‍ കാണുന്നില്ല.
അനോനികളുടെ സ്വഭാവമാണ് പ്രശ്നമെങ്കില്‍ ഒരു ഒറിജിനല്‍ ബ്ലോഗറുടെ സ്വഭാവവും പ്രശ്നമല്ലേ?
ഇനി അതു പോട്ടെ, എന്താണ് അനോനിമസ്സ് അല്ലാത്ത അവസ്ഥ?
ഒരു പ്രൊഫൈലും ഫോട്ടോയും? എന്ത് അടിസ്ഥാനത്തില്‍ അതിനെ വിശ്വസിക്കും? അപ്പോള്‍ പിന്നെ മീറ്റ് വേണോ? 5 പേരുടെ ഫോട്ടോ തന്നിട്ട് , സിംഗപ്പൂര്‍ ബ്ലോഗന്മാര്‍ മീറ്റി എന്ന് പറഞ്ഞാല്‍ ഗള്‍ഫിലുള്ളവര്‍ക്ക് വിശ്വാസമാകുമോ?
ബ്ലോഗിലുള്ളവര്‍ പറയുന്നത് ഒരു പരിധി വരെയേ മുഖവിലയ്ക്ക് എടുക്കാന്‍ സാധിക്കൂ. അത് ഇഞ്ചി പറഞ്ഞാലും സിബു പറഞ്ഞാലും അതിനു കൊടുക്കേണ്ട വെയ്റ്റേജിന് ഒരു പരിധിയുണ്ട്. ആ പരിധി നിശ്ചയിക്കേണ്ടത് അവനവന്‍ തന്നെയാണ്.
ബ്ലോഗുകള്‍ക്ക് സെക്യൂരിറ്റി കോണ്ടസ്റ്റില്‍ ഒത്തിരി ഒത്തിരി ന്യൂനതകളുണ്ട്. ‘ഐഡന്റ്റിറ്റി തെഫ്റ്റ്‘ വളരെ എളുപ്പത്തില്‍ നടത്താവുന്ന ഒരു സ്ഥലമാണ് ബ്ലോഗുകള്‍. അതു കൊണ്ട് നമ്മുടെ മുഖം കണ്ടു, മീറ്റി പരിചയപ്പെട്ടു, എന്നതു കൊണ്ട് ആ ഐഡിയില്‍ നിന്ന് വരുന്ന എല്ലാ കമന്റുകളും എപ്പോഴും ‘genuine' ആയിരിക്കണം എന്ന് നിര്‍ബന്ധമില്ല.
ആത്യന്തികമായി പറയാന്‍ ഉദ്ദേശിക്കുന്നത് ഒരു ബ്ലോഗന്റെ വ്യക്തിത്വം ആ ബ്ലോഗര്‍ നടത്തുന്ന പോസ്റ്റുകളും കമന്റുകളുമാണ്. ബ്ലോഗര്‍ അജ്ഞാതനായിരിക്കുന്നത് കൊണ്ട് ബ്ലോഗ് സമൂഹത്തിന്റെ നിലവാരത്തിന് ഒരു മാറ്റവും സംഭവിക്കുകയില്ല.
കണ്ണൂസ്സ്,
ഇന്റ്റര്‍നെറ്റ് എന്ന മാധ്യമത്തിന്റെ പ്രത്യേകതയാണ്, സ്വകാര്യത സംരക്ഷിക്കല്‍ വളരെ പ്രസക്തമായ ഒരു കാര്യം തന്നെയാണ്. വ്യക്തികള്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു അതു തന്നെ. നമ്മൂടെ പേര്, ഫോണ്‍, ജനനതിയതി, ഇതൊക്കെ പൊതുവായി പ്രദര്‍ശിപ്പിച്ചാല്‍ നമ്മുടെ പല യൂസര്‍ അകൌണ്ടുകള്‍ക്കും ഒരു ഭീഷണിയാകും.
അലിഫ്,
ഞാന്‍(ഒരു അനോനി ബ്ലോഗന്‍) ഒരു ബ്ലോഗില്‍ ഫോട്ടോഗ്രാഫിയെ കുറിച്ച് എഴുതുന്നു, എന്റെ മുഖം കണ്ടാല്‍ എന്ത് വിശ്വാസകൂടുതലാണ് അതു വായിക്കുന്നവര്‍ക്ക് കിട്ടുന്നത്? അലിഫിനും അനോനിയായി കമന്റാന്‍ അവസരം ഉണ്ട്, അത് ചെയുന്നുണ്ടോ എന്നത് വേറേ വിഷയം! അതാണ് ഉത്തരവാദിത്വം, സാമുഹിക പ്രതിബദ്ധത, വ്യക്തിത്വം എന്നുള്ള കാര്യം. ബ്ലോഗുകള്‍ ഒട്ടും വളരാത്തതിനു കാരണവും ചാറ്റ് റൂമുകളായി അധപതിക്കുന്നതിനു ഒരു പ്രധാനകാരണം ഈ മീറ്റുകളും വെളീവാക്കപ്പെട്ട വ്യക്തിത്വങ്ങളുമാണ്. ഒരു നിലവാരമില്ലാത്ത സൃഷ്ടി കണ്ടാല്‍ പലര്‍ക്കും പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു, അവന്‍ എന്തു വീചാരിക്കും എന്ന് ചിന്തിക്കുന്നു. കൂടുതല്‍ പരിചയമുള്ളവരുടെ ബ്ലോഗിനു ചുറ്റും ചാറ്റ് റൂമുകള്‍ വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം.
സപ്താ,
ReplyDeleteഒരു ചാറ്റ് റൂമില്‍, അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ചര്‍ച്ചാ വേദിയില്‍, വ്യക്തിത്വം വെളിപ്പെടുത്തുന്ന കാര്യമാണെങ്കില്‍ സപ്തന്‍ പറയുന്നത് ശരിയാണ്. അതിന്റെ ആവശ്യമില്ല എന്നു മാത്രമല്ല, പലപ്പോഴും അത് നമുക്ക് പാരയായി മാറുകയും ചെയ്യും. നേരത്തെ സാന്‍ഡോസും സുവും സൂചിപ്പിച്ച പോലെ, ബ്ലോഗിംഗ് ഒരു നേരം പോക്കോ, പെട്ടെന്ന് വരുന്ന ചിന്തകള്‍ കുറിച്ചിടാനുള്ള ഓണ്‍-ലൈന്‍ ഡയറിയോ ആയി കണക്കാക്കുന്നവര്‍ക്കും ശരിക്കും പറഞ്ഞാല്‍ ഈ സ്വയം വ്യക്തിപരിചയം നടത്തല്‍ ആവശ്യമില്ല. പക്ഷേ, നമ്മള്‍ പ്രതീക്ഷിക്കുന്നത് ബ്ലോഗ്, അംഗീകൃത മാധ്യമങ്ങള്‍ക്ക് സമാന്തരമായി നീങ്ങുന്ന ഒരു സ്ഥിതി വിശേഷമാണ്. അങ്ങിനെ ഒരു സാഹചര്യത്തില്‍, ബ്ലോഗ് പ്രതിനിധീകരിക്കുന്ന വിവരവിനിമയത്തിന് ആധികാരിത കിട്ടണമെങ്കില്‍, ആ വിവരം കൊടുക്കുന്ന ആള്‍ക്ക് ഒരു സ്വഭാവം - character- ഉണ്ടായിരിക്കണം. അതാണ് അജ്ഞാതചര്യക്ക് ബ്ലോഗില്‍ മേധാവിത്തം ഉണ്ടാവാന്‍ പാടില്ലാത്തതിന്റെ ആവശ്യകത.
അനോണി ആയിiരിക്കാാന്‍ സ്വാതന്ത്ര്യമുണ്ട് എന്നും അതിന് നിയമസാധുത്ത അമേരിക്കയിലുണ്ടെന്നും ഞാന്‍ നെറ്റില്‍ എവിടെയോ വ്vഅയിച്ചതോര്‍ക്കുന്നു. ലിങ്ക് കിട്ടിയാല്‍ തരാം -സൂ-
ReplyDeleteഅജ്ഞാതരായൊ അഥവ അനോണിയായൊ അല്ലെങ്കില്‍ തൂലികാനമത്തിലൊ, സ്വന്തം പേരിലൊ ബ്ലൊഗില്‍ കമന്റുന്നതും,ആശയപ്രകാശനം നടത്തുന്നതും അന്തസ്സില്‍ ഉയര്‍ച്ച താഴ്ച്ചകളൊന്നും ഉണ്ടാക്കുന്നില്ല.(പറയുന്ന മനസിന്റെ-blogger's- ഇരട്ട മുഖമാണ് ബ്ലൊഗിന്റെ ശാപം)
ReplyDeleteവളരെ നല്ല പ്രൊഫെയില്‍ സൂക്ഷിക്കുന്ന പരിചയ സംബന്നരും, പക്വമതികളുമായ ചില ബ്ലൊഗര്‍മാര്‍തന്നെയാണ് ക്ഷുദ്ര വൃത്തിക്കായി അനൊണി വെഷം കെട്ടുന്നത്.
ഉദാഹരണം നൊക്കൂ.... ഇങ്ങിനെ എത്ര ...എത്ര ..ഉദാഹരണങ്ങള്‍ വേണമെങ്കിലും പല പുതിയ ബ്ലൊഗര്‍മാരുടെയും അനുഭവങ്ങളില്‍ നിന്നും കണ്ടെടുക്കാം.
//////മലയാളം ബ്ലോഗ്ഗേഴ്സ് കൂട്ടായ്മ said...
ആദ്യം ബുദ്ധന്‍, പിന്നെ അയ്യപ്പന്‍, പിന്നെ ശ്രീ... ശ്രീ... രവിശങ്കര്‍, പിന്നെ മാതാ അമൃത...പിന്നെ ആറ്റുകാലമ്മ
ആവോ. ഈശ്വരാ ഇനി ഈ പിന്മൊഴിയിലൂടെ.
ലോകം മൊത്തം പല അനിശ്ചിതാവസ്ഥയിലും, പട്ടിണിയിലും പാരിവട്ടത്തിലും കിടന്നുഴുലുമ്പോ ചിത്രകാരന്‍ എന്ത് ഭാവിച്ചാണു ഈ മാതിരി പോസ്റ്റുകള്‍ ഇട്ട് ആളെ കൂട്ടുന്നത്? കഴിഞ്ഞ തവണത്തേ പോസ്റ്റില്‍ അബദ്ധത്തിനാണു ഈ ബ്ലൊഗ് കുടുമ്മത്തിലേ ആളുകള്‍ വന്ന് പെട്ട് വളരെ ഗൗരവമായ ചര്‍ച്ചയ്ക് നിങ്ങളുടെ കൂടെ നിന്നത്. അവര്‍ അഭിനന്ദനമര്‍ഹിയ്കുന്നുമുണ്ട്. പക്ഷെ താങ്കള്‍ ഇത് ഒരു സ്റ്റണ്ടായി കൊണ്ട് നടക്കുന്നുവെന്ന് പറയാതെ വയ്യാ. പണ്ട് ഒരു ജനശക്തി ന്യൂസുമുണ്ടായിരുന്നും ഇത് പോലെ. ദയവായി ഇങ്ങനെയുള്ള തലക്കെട്ടുകളില്‍ പോസ്റ്റിട്ട് മനുഷ്യരേ മെനക്കെടുത്താതിരിയ്കുക.
ഈ കൂട്ടായ്മയിലേ എല്ലാരൊടും ആയിട്ടാണു ഇത് പറയുന്നത്, ചിതൃകാരന്റെ ഉദ്ദേശം ഇതിന്റെ പൊരുള്‍ അറിയുക അല്ലാ,കാരണം അതായിരുന്നുവെങ്കില്‍, ബ്ലോഗ്ഗ് അതിനു ഒരു മീഡിയ ആയിട്ട് അദ്ദേഹം തിരഞ്ഞെടുക്കില്ല. മറിച്ച്, ഇതിലൂടെ ഇതിന്റെ ഒക്കെ ഒപ്പവും/എതിരേയും ആയിട്ടുള്ള ആളുകളേ വേര്‍തിരിച്ചറിയുകയാണു, നമ്മളുടെ വിലയേറിയ സമയം കളയുകയാണു. ദയവായി മാറിനില്‍ക്കുക. ബ്ലോഗുകള്‍ വര്‍ഗ്ഗിയതയോ സംവരണമോ ഒക്കെ വിഷയമാക്കുമ്പോ ഉയരുന്ന തീ ഈ ചിത്രകാരന്‍ ആളിക്കത്തിയ്കുകയാണു.
ചിത്രകാരാ അണുബോംബിന്റെ ആവശ്യകതയോ, ദാരിദ്ര്യ നിര്‍മാജനത്തേയോ ജനനസംഖ്യയുടെ ഉയരുന്ന നിരക്കുകളേയോ പറ്റി പോസ്റ്റിടുക നിങ്ങള്‍, ഞങ്ങള്‍ നിങ്ങളുടേ ഒപ്പം ഉണ്ടാവും.
പോസ്റ്റില്‍ നിന്ന് മാറി നില്‍കാന്‍ ഇമെയില്‍ ആയിട്ട് സന്ദേശം പോയിട്ടുണ്ട്. കമന്റിടാത്തവര്‍ക്ക് ചിത്രകാരന്റെ ദുര്‍ദ്ദേശം മനസ്സിലായിട്ടുണ്ടാവുമെന്നും മനസ്സില്ലായിട്ടുണ്ടാവും.
ദയവായി പിന്മൊഴി അംഗങ്ങള്‍ ഈ വിവാദതത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍കുക.
പിന്മൊഴിയുടെ നിലനില്‍പ്പിനു വേണ്ടി ഇത്രയും എങ്കിലും നമുക്ക് ചെയ്യാം.
Tuesday, November 28, 2006 4:17:00 PM ////////
അഞ്ജാതനായി ബ്ലോഗുന്നതു് കൊണ്ടു് ഒരു കുഴപ്പവുമില്ല. അവര്‍ക്കു് ലയബിലിറ്റി ഉണ്ടാവില്ല എന്നു് ആര്‍ക്കെങ്കിലും വല്ല തെറ്റിദ്ധാരണയുമുണ്ടെങ്കില്‍ അതും തിരുത്തുന്നതു് നന്നായിരിക്കും.
ReplyDeleteതന്നേക്കാളും തന്റെ നിലപാടുകള്‍ക്കു് പ്രാധാന്യം നല്‍കാന്‍ ഒരു അഞ്ജാതബ്ലോഗര്‍ക്കു് കഴിയും.
Ralminov:
ReplyDeleteചുമ്മ കുഴപ്പമില്ല, കഴിയില്ല പറ്റൂല്ല. ഒക്കൂല്ല എന്നൊക്കെ പറഞ്ഞാലെങ്ങനാ. വിശദൈകരിക്കു.
അജ്ഞാതനായ ഒരുത്തനു് എന്തു liablity. എന്തു responsibility. എന്തു തോന്നിവാസം വേണമെങ്കിലും വിളമ്പാം. അതാണല്ലോ ചിത്രകാരന്‍ കാണിക്കുന്നത്.
അജ്ഞാതനുള്ള responsibility and liability യെ കുറിച്ച് Ralminov (വളരെ ചുരുക്കത്തില്‍)ഒന്നു വിശദീകരിക്കു.
പിന്നെ...
നിങ്ങളാരെങ്കിലും കരുതുന്നുന്നുണ്ടൊ (എനിക്ക് തീരെ ബഹുമാനമില്ലാത്ത !) ചിത്രകാരന്‍ മുഖം മൂടിയിട്ടിരിക്കുന്നത് identity theft പേടിച്ചാണെന്ന്?
മുഖം മൂടി അദ്ദേഹത്തിന്റെ കവചം ആണു്.
അക്ഷെ മുഖം മൂടി ഇട്ടവരെല്ലാം ഈ ഇനത്തില്‍ പെട്ടവരല്ലല്ലോ. പേരു പോലും അറിയാത്ത അനേകം സല്സ്വാഭികളായ നല്ല സുഹൃത്തുക്കള്‍ ബ്ലോഗില്‍ എനിക്കുണ്ട്.
മുഖം മൂടിയിട്ടാലും വേണം ചില ഉത്തരവാദം. പക്ഷെ പറയുന്നകാര്യങ്ങളുടെ ഉത്തരവാദത്തില്‍ നിന്നും ഒളിച്ചോടാനാണു് അതു അധികം പേരും അണിയുന്നത്
വൃത്തികേട് ഏത് ഇരപ്പാളിക്കും എഴുതാം അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നാം അതു തടസങ്ങളില്ലാതെ അനുവതിച്ചു കൊടുക്കുകയും വേണം. പക്ഷെ ഉത്തരവാദിത്വമില്ലെങ്കില്‍ ആ അവകാശങ്ങള്‍ക്ക് സ്ഥാനമില്ല.
തോന്നിവാസം എഴുതി കഴിഞ്ഞാല്‍ എന്തു സംഭവിക്കും എന്നു കൂടി അറിയണം.
ഏതൊരു terrestrial fixed line networkല്‍ നിന്നും ഈ കക്ഷിയുടെ mail addressല്‍ നിന്നും ഒരു ഒറ്റ email കിട്ടിയാല്‍ മതി അധികൃതര്‍ക്ക് ഇവനെയൊക്കെ പൊക്കാന്‍. അതു മറക്കണ്ട. anonyയായി തൊന്നിവാസം എഴുതുന്നവര്‍ അല്പം കൂടി കരുതലോടെ ഇവിടെ പെരുമാറണം.
ഭീഷണിയല്ല. മുന്നറിയിപ്പാണേ !!!
കൈപ്പള്ളീ,
ReplyDeleteസത്യം പറഞ്ഞാല്‍ പലരും 'anonymous' അവസ്ഥയെ തെറ്റിദ്ധരിച്ചിരീക്കുകയാണെന്ന് തോന്നും. പൂര്‍ണ്ണമായും ഒളിഞ്ഞിരിന്ന് എന്തും ചെയ്യാം എന്നുള്ള ഒരു അവസ്ഥയാണ് 'anonymous' അവസ്ഥ എന്നാണ് പലരുടേയും വിചാരം. ഇവിടെ ഒരു പയ്യനെ കഴിഞ്ഞ ദിവസം പൊക്കി. അവന്‍ അയല്‍ക്കാരന്റെ വയര്‍ലെസ്സ് കണക്ഷനില്‍ അതിക്രമിച്ചു കയറി എന്തോ കുരുത്തകേട് കാണിച്ചു. (ഏതോ ഫോറത്തില്), പോലീസ് വന്നു പൊക്കി കൊണ്ടു പോയി, ജയിലും നല്ല ഫൈനും!അങ്ങനെ വളരെ കര്‍ശനമായ സൈബര്‍ നിയമങ്ങള്‍ ഉള്ള രാജ്യങ്ങളിലെ ബ്ലോഗന്മാര്‍ക്കും ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഉത്തരവാദിത്വം തന്നെ വന്നുകൊള്ളൂം.
ഓഫ് ടോപ്പിക്കായി ഒരു കാര്യം കൂടി പറയട്ടെ, പലരും വിചാരിക്കും ഞാനാണ് ഏറ്റവും മിടുക്കന്‍ എന്ന്, ചില ബ്ലോഗുകളിലെ കമന്റ് ഓപ്ഷനുകള്‍ വഴി വേറേ പ്രൊഫൈലില്‍ വ്യാജ കമന്റ് ഇടുന്നവരും സൂക്ഷിക്കണം. ബ്ലോഗാണെങ്കിലും, കമന്റാണെങ്കിലും അതും വ്യക്തിത്വ മോഷണമാകുന്നു (Identity Theft) ആരെങ്കിലും കപ്ലെയ്ന്റ് ചെയ്തു പിടിച്ചാല്‍ ശിക്ഷ കിട്ടുന്ന വകുപ്പ്, അതു കൊണ്ട് അങ്ങനത്തെ കേമന്മാരും സൂക്ഷിച്ച് കമന്റുന്നത് നന്നായിരിക്കും.
സപ്തന്റെ കമന്റില്‍ നിന്നു അടിവരയിടേണ്ടതു. സപ്താ, നിങ്ങളുടെ ദീര്‍ഘവീക്ഷണത്തിനു നന്ദി.
ReplyDelete"വ്യക്തികള്‍ ഇന്റെര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതു അതു തന്നെ. നമ്മൂടെ പേര്, ഫോണ്‍, ജനനതിയതി, ഇതൊക്കെ പൊതുവായി പ്രദര്‍ശിപ്പിച്ചാല്‍ നമ്മുടെ പല യൂസര്‍ അകൌണ്ടുകള്‍ക്കും ഒരു ഭീഷണിയാകും."
"കൂടുതല്‍ പരിചയമുള്ളവരുടെ ബ്ലോഗിനു ചുറ്റും ചാറ്റ് റൂമുകള്‍ വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. "
ഏതാണ്ടെല്ലാ മലയാളം ബ്ലോഗും അരിച്ചുപെറുക്കി വായിക്കുന്ന ഒരാളെന്ന നിലയില്‍ പറയുകയാ .. മലയാളം ബ്ലോഗിങ്ങിനു ഈയിടെ ആയി മണ്ടരി ബാധിച്ചപോലെ - ഗൗരവമുള്ള ഫൊട്ടോസ് പോലും കാണുന്നില്ല. എങ്ങിനെ ബ്ലോഗണം എന്നായി ഇപ്പോഴത്തെ ചര്‍ച്ച. കുറെ ആയല്ലോ- നമ്മള്‍ മലയാളികള്‍ ബ്ലോഗ്ഗിംഗ് തുടങ്ങിയിട്ടു,- പുതിയ ആള്‍ക്കാര്‍ക്കു എങ്ങിനെ ബ്ലോഗണം , എന്തു ബ്ലോഗരുത്, എങ്ങിനെ തുടങ്ങി, എല്ലാം സ്പൂണ്‍ഫീഡിംഗ് ചെയ്തു കൊടുത്തിട്ടും - എന്തേ നമ്മള്‍ ഇങ്ങനെ- എന്നും ഓട്ടൊയ്ക്കു പോലും കഷ്ടി പോവാനാവാത്ത പഞ്ചായത്തു റോഡുമായി നമുക്കു ജീവിച്ചാല്‍ മതിയോ.
കൈപ്പള്ളിക്കറിയാവുന്ന ഉത്തരമായതു് കൊണ്ടാണു് വിശദീകരിക്കാഞ്ഞതു്. മാന്യമായി അജ്ഞാതബ്ലോഗിങ് നടത്തിയാല്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. എന്നാല്‍ അജ്ഞാതകവചം നിയമനടപടികളില്‍ നിന്നും ആരേയും സംരക്ഷിക്കാന്‍ പര്യാപ്തമല്ല.
ReplyDeleteരാഷ്ട്രപതിയ്ക്കു് ഭീഷണിക്കത്തെഴുതിയ അനോണിയുടെ അനുഭവം അറിയാമല്ലോ. വൈറസുകളുണ്ടാക്കി വിടുന്നവനെ അവന്റെ വീട്ടില്‍ ചെന്നു് പൊക്കുന്ന കാലമാണു്. അതു്കൊണ്ടു് അനോണികവചം നല്ലകാര്യത്തിനു് ഉപയോഗിക്കൂ.
ബയാന്‍:
ReplyDelete"ഗൗരവമുള്ള ഫൊട്ടോസ് പോലും കാണുന്നില്ല"
അതെന്തോന്നു ഫോട്ടോ. അങ്ങനെയിന്നുണ്ടോ?
കാണിച്ചു തരൂ പ്ലീസ്.
ralminov.
ആ പറഞ്ഞതു കാര്യം.
കൈപള്ളി,
ReplyDeleteതീക്കും തന്നുള്ളിലേ തോന്നിത്തുടങ്ങീതെ-
തീക്കായ വേണമെനിക്കുമെന്നു -
എന്നപോലെ ഈയിടെ ആയി ഗൗരവമുള്ള ബ്ലോഗൊന്നും കാണുന്നില്ല എന്നതു ഒന്നു stress ചെയ്തു പറയാന്‍, അതു താനെല്ലയോയിതു എന്നു, ഫോടോസ് പോലും കാ
ണുന്നില്ല എന്നു പറഞ്ഞതാ, ഇതില്‍ നിന്നെല്ലാം കൈപള്ളി തുടങ്ങി ബ്ലോഗുമായി ഉപജീവനം കഴിക്കുന്ന കുറച്ചാള്‍കാരും ഒഴിവാണെ. (കാര്‍മേഘം തെക്കോട്ടു നീങ്ങുന്നുണ്ടോ ആവോ..ഒരു കാറ്റും കോളും..)
മലയാള ബ്ലോഗിനെക്കുറിച്ചു introduce ചെയ്യുമ്പോല്‍ കൈപള്ളിയെ പോലുള്ള രണ്ടു മൂന്നു പേരിലൊതൊങ്ങുങ്ങിപ്പോവുന്നു അതിന്റെ റഫറന്‍സ്, തനിമയുള്ള(തന്റേടമുള്ള എന്നും വായിക്കാം) വ്യക്തിത്വവുമായി തനി സ്വരൂപത്തില്‍ ബ്ലോഗ് ചെയ്യാതെ, പാത്തും പതുങ്ങിയും വന്നു ബ്ലോഗിന്റെ ചെറ്റ മുട്ടി സ്വന്തം വ്യക്തിത്വം തന്നെ പരീക്ഷിക്കാനുള്ള lab ആയിരിക്കുന്നു മലയാളം ബ്ലോഗ്, അനോണിത്തരം മാന്യമാവുന്നതിനേക്കാള്‍, ക്ഷുദ്രതയാണു നമുക്കു നല്‍കുന്നതു. വിദ്യാഭ്യാസവും സംസ്കാരവുമുള്ള ഒരു സമൂഹത്തോടാണു സംവദിക്കുന്നത് എന്ന ധാരണയില്‍ ഇങ്ങോട്ടു കയറി വരുന്നവര്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണു - പരസ്പരം ചെളി വാരിയെറിഞ്ഞാല്‍ ആരു ആരെയാണു തോല്‍പിക്കുക.? സംസ്കാരം, സംസ്കാരികം എന്നൊക്കെ മലയാളികള്‍ വീമ്പു പറയാറുണ്ടല്ലോ, പരപരം ഭയപ്പാടൊടെ ജീവിക്കുന്ന ഒരു സമൂഹം ഏതുമാനതണ്ഡതിലാ സാംസ്കര സമ്പന്നത കുറിച്ചിടുക. ?
ഇരുട്ടടിയാണു നീതി തീരുമനിക്കുക എന്നാല്‍ ശിലായുഗമായിരുന്നു മെച്ചം.
കൈപ്പള്ളീ,
ReplyDeleteകണ്ടെല്ലോ അനോനിയല്ലാത്ത ഒരു ബ്ലോഗനു വന്ന ദുരിതം.
http://vivitovivi.blogspot.com/2007/02/blog-post_22.html
അജ്ഞാതനായി നില്‍ക്കുക എന്നത് ഒരു പരിധിവരെ നല്ലതാണ്. വ്യക്തിപരമായി ഉണ്ടാകാവുന്ന പ്രതിബന്ധങ്ങള്‍ മറികടന്ന് സ്വതന്ത്രമായ ആശയപ്രകാശനത്തിന് അത് അവസരം നല്‍കുന്നുണ്ട്. ഞാന്‍ ഇപ്പറഞ്ഞത് ‘അനോനി’കളെക്കുറിച്ചല്ല. സ്വന്തം പേരിലല്ലാതെയോ കൂടുതലായി ഒന്നും തന്നെക്കുറിച്ച് വെളിപ്പെടുത്താതെയും ബ്ലോഗു എഴുതുന്നതിനെക്കുറിച്ചാണ്.
ReplyDeleteആഷാമേനോന്‍ എന്ന പ്രശസ്തസാഹിത്യകാരന്‍ ഏറെക്കുറെ അജ്ഞാതനായാണ് നിലകൊണ്ടിട്ടൂള്ളത്.
ONV പേരെടുത്തും ചില സാങ്കേതിക കാരണങ്ങളാന്‍ ബാലമുരളി എന്ന പേരില്‍ ചില സിനിമാ ഗാനങ്ങള്‍ എഴുതിയിട്ടൂണ്ട്. പലസാഹിത്യകാരന്മാരും തൂലികാനാമം ഒരു മറയായി ഉപയോഗിച്ചിട്ടൂണ്ട്. ഈ നിലയില്‍ ആശയപ്രകാശനത്തിന് കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടാന്‍ അജ്ഞാതനായി നില്‍ക്കുന്നതില്‍ തെറ്റില്ല.
അതേ സമയം ഒരാളെ പുലഭ്യം പറയുവാന്‍ അനോനിയായി കമന്റിടുന്നതോ, അതിനുവേണ്ടി ഒരു പ്രൊഫൈല്‍ തന്നെ ഉണ്ടാക്കുന്നതോ നല്ല ഏര്‍പ്പാടല്ല. തന്റെ കുരുത്തക്കേടുകള്‍ മറയ്ക്കുവാന്‍ അജ്ഞാതനാവുന്നത് നല്ലതല്ല.
നല്ല കുറിപ്പുകള്‍ കൈപ്പള്ളീ..
ReplyDelete