രാത്രി 9 മണിക്ക് വണ്ടി പാര്‍ക്ക് ചെയ്യാന്‍ ഒരു മണിക്കൂര്‍ ചുറ്റി ചുറ്റി ചുറ്റി വട്ടിളകി, വഴിയെ പെകുന്നവമ്മാരെ എല്ലാം തെറിയ്യും പറഞ്ഞ് അവസാനം വണ്ടി വല്ലവിധം park ചെയ്തു.
വീട്ടില്‍ വന്നപ്പോള്‍ "ഫാര്യക്ക്" വാലവന്റായിന്സ് കൊണ്ടാടണം എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു നമുക്ക് ഒരു പുതിയ സ്റ്റയിലില്‍ അഘോഷിക്കാം എന്ന്. നടന്നു പോയി താഴെയുള്ള മലബാറി കക്കാടെ കഫ്തേരിയയില്‍ ഇരുന്നു വല്ലതു ഞണ്ണാം എന്ന് പറഞ്ഞു നോക്കി.
അവള്‍ എന്നെ കാലുമടക്കി തൊഴിച്ചില്ല. ഭാഗ്യം !
"എന്നും നമുക്ക് valentines day അല്ലെ" എന്നുള്ള സ്ഥിരം cheap dialogue ഒന്നും അവിടെ ഓടിയില്ല.
"വളരെ കഷ്ടപ്പെട്ടാണു മോളെ വണ്ടിക്ക് പാര്‍ക്കിങ്ങ് കിട്ടിയത്. നാളെ രാവിലെ എണിറ്റ് പോകാനുള്ളതാ, pavementല്‍ കയറ്റി park ചെയ്താല്‍ ഏതെങ്കിലും തെണ്ടി വണ്ടി പിന്നില്‍ കൊണ്ടിടും. ഫൈന്‍ വേറേയും. പിന്നെ രാവിലെ 6 മണിക്കുള്ള പോക്ക് നടക്കില്ല. So please honey നമുക്ക് ഷാര്‍ജ്ജയില്‍ എവിടെയെങ്കിലും "വാലവന്റയിന്സ്" അഘോഷിക്കാം എന്നു പറഞ്ഞു.
അവസാനം ഞങ്ങള്‍ നടന്ന് അടുത്തുള്ള് vegetable-"ഏറിയവന്‍" റസ്റ്റാറന്റില്‍ (എന്നും വീട്ടില്‍ എനിക്ക് ഇതു് തന്നെയാണു ഞണ്ണാന്‍ കിട്ടുന്നത് എന്ന കാര്യം വായനക്കാരെ പ്രത്യേകം ഓര്മിപ്പിക്കുന്നു ! ) പോയി ഭേഷ രണ്ടു മസാല ദോശ അടിച്ചു. അര മണിക്കുറിനകം വിട്ടില്‍ എത്തുകയും ചെയ്തു. വണ്ടി എടുത്തതുമില്ല. വാലവന്റയിന്സ് Day അഘോഷിക്കുകയും ചെയ്തു. "ഓള്‍ ആര്‍ ഹാപ്പി"
എത്ര സുന്ദരമായ (ചിലവു ചുരുങ്ങിയ), വാലവന്റയിന്സ് Day.
"ഞങ്ങളും അഘോഷിച്ചു "വാലവന്റൈന്സ്" Day."
ReplyDeleteപോരെ
ചാത്തനേറ്:: മസാല്‍ദോശയും വാലന്ന്റൈനും തമ്മിലുള്ള ബന്ധം എന്താ?
ReplyDeleteകുട്ടിച്ചാത്തന്‍:
ReplyDeleteഎല്ലാറ്റിനും ബന്ധങ്ങള്‍ നോക്കല്ലെടെ ! അങ്ങനയാണെങ്കില്‍ കേരളക്കാരായാ നമുക്ക് ഇതുമായിട്ട് എന്തരു് ബന്ധം?
അതെക്ക ചോദിച്ചാ ഒരുപാട് സമയം ചുമ്മ ഇരുന്നു സമയം കളയണം.
ബൊബി കൊട്ടാരക്കര പട്ടണ "പ്രവേശത്തില്‍" പറഞ്ഞതുപോലെ "എങ്ങനേങ്കിലും എക്ക അങ്ങ് പെഴക്കണം.."
ഹ..ഹ..ഹാ...
ReplyDeleteകൈപ്പിള്ളി... അഥവാ 'ചെലവു ചുരുക്കി വാലന്റയിന്‍'
"ഞങ്ങളും അഘോഷിച്ചു "വാലവന്റൈന്സ്" Day."
പോരെ ........
....പോരും
:))
ReplyDeleteവാലെന്റൈന്‍സ് രാവില്‍
യുവമിഥുനങ്ങളുടെ നടുവില്‍
തനിയെ ഡപ്പാംകൂത്ത് ആടി,
കൈകാല്‍ തളര്‍ന്നുപോയ്!
ഏതാണ് ചേട്ട ഈ ‘ഏറിയവന്‍’ റേസ്റ്റോറന്റ്?
ReplyDeleteഹഹ...ഭേഷ് കൈപ്പള്ളി..
ReplyDeleteഅത്താഴത്തിന് കഴിച്ചത്, “സ്പൈസി പൊറ്റേറ്റോ മാഷ് സ്റ്റഫ്‌ഡ് പാന്‍കേക്ക് വിത്ത് എ ടച്ച് ഓഫ് ബട്ടര്‍“
ആയിരുന്നു എന്ന് ഒരു വാലന്റയിന്‍സ് സ്റ്റൈലില്‍ പറയാമായിരുന്നു..
ഇതൊരുമാതിരി “മസാലദോശ“....അയ്യേ..
;-)
ഹി ഹി...
ReplyDeleteമോര്‍ പവര്‍ റ്റു ഹെര്‍..!
qw_er_ty