Wednesday, February 07, 2007

പാവപ്പെട്ടവനും വേണം കക്കൂസ്.

ലോകത്തില്‍ വന്‍ സാമ്പത്തിക വളര്‍ച്ചയില്‍ ഭാരതത്തിനു ഇന്നു നാലാമത്തെ സ്ഥാനമാണു്.
ഭാരതം കൈവരിക്കുന്ന നേട്ടങ്ങളുടെ പട്ടിക മറ്റു ദേശക്കാരുടെ മുന്നില്‍ അവസരത്തിലും അനസവസരത്തിലും നിരത്തി അഭിമാനം കൊള്ളുന്നവനാണു ഞാന്‍. പക്ഷെ ദാരിദ്ര്യം ഇന്നും ഒരു പച്ചയായ ഉണങ്ങാത്ത വൃണമായി നിലനില്കുന്നു. പല വിദേശ സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ വിഭാഗങ്ങളും ദാരിദ്ര്യം ഉന്മൂലന പ്രവര്ത്തനങ്ങളില്‍ ഏറ്റവും അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍ വിദ്യാഭ്യാസവും, ആരോഗ്യവും, തൊഴിലും അണു്. അടിസ്ഥാന സൌകര്യങ്ങളായ ജലവും ശൌചാലയങ്ങളും പലപ്പോഴും ഗൗനിക്കാറില്ല.

wateraid എന്ന സന്നദ്ധ സംഘത്തിന്റെ നിഗമനത്തില്‍ ഭാരതത്തില്‍ പൊതുശുചിത്വം 30% പ്രധേശങ്ങളില്‍ മാത്രമെ ഇപ്പോള്‍ ഉള്ളു.

ഇതു പരിഹരിക്കാന്‍ കക്കൂസ് നിര്മിക്കുന്നതിനു പകരം സര്‍ക്കാര്‍ ഇതിനെ കുറിച്ചു പഠിക്കാനും, കുറേ പര്‍ക്ക് ജോലി കൊടുക്കാനുമായി ഒരു പതിനായിരം departmentഉകളും programsഉം commiteesഉം ministrysഉം ആരംഭിച്ചു. ഇവരില്‍ എനിക്ക് അറിയാവുന്നതില്‍ ചിലതിന്റെ പട്ടിക താഴേ:

All India Institute of Hygiene and Public Health
Accelerated Rural Water Supply Programme
Department of Drinking Water Supply (DDWS)
Centrally Sponsored Accelerated Urban Water Supply Programme for Small Towns
Central Bureau of Health Intelligence
Central Ground Water Board
Central Pollution Control Board
Central Public Health and Environmental Engineering Organisation
Centrally Sponsored Rural Sanitation Programme
Central Water Commission
Delhi Jal Board
Ganga Action Plan
Housing and Urban Development Corporation
Monitoring of Indian National Aquatic Resources
Ministry of Health and Family Welfare,Government of India
Ministry of Rural Development, Government of India
Ministry of Urban Development and Poverty Alleviation, Government of India
Ministry of Water Resources, Government of India
National Institute of Communicable Diseases
National Lake Conservation Plan
National River Action Plan
National Rivers Control Department



സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ departmentകള്‍ക്കോ പഞ്ഞമില്ലാത്ത ഭാരതത്തില്‍ മൂത്രപുര എന്തുകൊണ്ടു ഭാരത്തതില്‍ ഇല്ല എന്നതിനെ കുറിച്ചു പഠിക്കാനും. മൂത്രപുരകള്‍ എങ്ങനെ ഉണ്ടാക്കമെന്നു പഠിക്കാനും. അതില്ലാത്തതുകൊണ്ടു എന്തെല്ലാം ഭവിഷത്താണു ഉണ്ടാകുന്നത് എന്നതിനെ കുറിച്ചു പഠിക്കാനും. ഈ പഠനങ്ങള്‍ എല്ലാ എങ്ങനെ ഒരു സഞ്ചിതവും ധാരണാശക്തിയുള്ളതുമായ ഒരു സംക്ഷിപ്ത രുപമാകാം എന്നതിനെ കുറിച്ച് പഠിക്കാനും ആണു ഇവര്‍ കഠിനാധ്വാനം ചെയ്യുന്നത്. കക്കൂസ് നിര്മിമിക്കാന്‍ ആരുമില്ല എനൊരു ചെറിയ പ്രശ്നം മാത്രമേയുള്ളു. നിര്മിക്കാന്‍ നിയോഗിച്ച സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ കാശു മതി ഭാരതത്തം നിറയേ മൂത്രപുരകള്‍ നിര്മിക്കാന്‍.

ഇവന്മാരുടെയോക്കെ അമ്മേടെ രണ്ടാം അടിയന്തരം കഴിഞ്ഞാലും ഭാരതത്തില്‍ പാവപ്പെട്ടവനു തൂറാന്‍ കക്കൂസുണ്ടാവില്ല.


ജയ് ഹിന്ദ്

15 comments:

  1. പാവപ്പെട്ടവനും വേണം കക്കൂസ്.

    ReplyDelete
  2. ഹ ഹ ഹ ഹ ! കൈപ്പള്ളീ !...... ;)

    ഒരു കാര്യത്തിലെങ്കിലും നമുക്കഭിമാനിക്കാം ! പൊതുജനങ്ങളുടെ അപ്പിയിടല്‍ സൌകര്യാര്‍ത്ഥം ഇത്രേം ഡിപ്പാര്‍ട്ട്മെന്റുകള്‍ ഉള്ള വേറൊരു രാജ്യം ഈ ലോകത്തുണ്ടോ ? അതിലെങ്കിലും റെക്കോഡ് മ്മക്ക് തന്നെ ;)

    22 ഡിപ്പാര്‍ട്ട്മെന്റേ..ഹോ, അത്രേമ്ം കക്കൂസു പണിതിരുന്നേല്‍, ലേശം കൂടി വൃത്തിയുണ്ടായേനേ !

    എന്നു നന്നാവും നമ്മുടെ രാജ്യം ? ജയ്ഹിന്ദ് !

    ReplyDelete
  3. കേരളത്തില്‍ സ്ഥിതി ഭേദമാണ്.... ഒരുപാടൊരുപാട്....

    ReplyDelete
  4. സ്വന്തമായി കക്കൂസ് ഇല്ലാത്തവര്‍ സംഘടിച്ച് ഈ ആ ആപ്പീസ് ഏമാന്‍‌മാരുടെ കാര്യാലയത്തിലും, അവന്റെയൊക്കെ വീട്ടുമുറ്റത്തും പോയി അപ്പിയിട്ട് പ്രതിഷേധിക്കട്ടെ!എന്നാലെ ഇവനൊക്കെ ഇതിന്റെ സൂക്കേട് മനസ്സിലാവൂ.
    കൈപ്പള്ളീ അഭിനന്ദനങ്ങള്‍.

    ReplyDelete
  5. relevant article kaippilly...

    ReplyDelete
  6. സജിത്ത്‌: കേരളത്തില്‍ കടലാക്രമെന്നും പറഞ്ഞു പാറയിട്ടപ്പോല്‍,പടിഞ്ഞാറു സൂര്യോദയം കാണാന്‍ പോകുന്നവരെ ഇത്രയും ഇതു സഹായിക്കുമെന്നു.;ഇടട്ടെ, ഇനിയും പാറ ഇടട്ടെ.

    ReplyDelete
  7. സജിത്ത്|Sajith VK said...



    "കേരളത്തില്‍ സ്ഥിതി ഭേദമാണ്...."

    ഓ!!! സന്തോഷം !!

    തമ്പാനൂര്‍ ബസ് സ്റ്റാന്റിന്റെ അടുത്തൂടെ ഒന്നും ഈ അടുത്ത് പോയിട്ടില്ല അല്ലെ?

    ഈ കേരളം ഉഗാണ്ടാക്കടുത്തുള്ള വേറേ ഏതോ രാജ്യമൊന്നുമല്ലല്ലോ. ഈ "ഫാരതത്തില്‍" തന്നെയല്ലെ കേരളവും കണിയാപുരവും, കുറവന്‍കോണവും എല്ലാം.

    എന്തെടുത്താലും കേരളം ഫയങ്കര മുന്നിലാണു കെട്ട. കള്ള വാറ്റായാലും, ആദിവാസ ബലാല്സംഗമായാലും, കൈക്കൂലി വാങ്ങി വിധി എഴുതുന്ന ജഡ്ജിമാരുടെ എണ്ണത്തിലായാലും,

    ബലെ ഭേഷ് !

    ReplyDelete
  8. സുലഭ് ഇന്റര്‍നാഷണല്‍ എന്നൊരു പ്രസ്ഥാനത്തെക്കുറിച്ച് കേട്ടിട്ടില്ലേ കൈപ്പള്ളീ?

    ReplyDelete
  9. വിശ്വം:
    കേട്ടിട്ടുണ്ട്. അവരുടെ പല programകളും അഭിനന്ദനീയമാണു്. എന്റെ ചോദ്യം മറ്റോന്നുമല്ല. ഇതു എന്തുകോണ്ട് സര്‍ക്കാര്‍ ചെയ്യുന്നില്ല?

    ഇവര്‍ ഈ departmentകള്‍ നിലനിര്ത്താന്‍ എത്ര കോടികള്‍ ചിലവാക്കുന്നു. communication ഇത്രമാത്രം പുരോഗമിച്ച ഈ കാലത്തിലും എന്തിനു ഇത്രമാത്രം വിവിധ സര്‍ക്കാര്‍ ഏജന്സികള്‍. ഇത്രമാത്രം ഏജന്സികളുടെ പ്രവര്ത്തനത്തില്‍ duplication ധാരാളം ഉണ്ടാകും. എന്തുകോണ്ടു ഈ പ്രവര്ത്തനങ്ങള്‍ ഏകോപിച്ചുകൂട.

    ഓ.ടോ.
    എവിട? ഒന്നു കൂടണ്ടേ

    ReplyDelete
  10. ഈ പറയുന്നതില്‍ ആരും രാഷ്ട്രീയം മണക്കരുതേ പ്ലീസ്‌.

    കൈപ്പള്ളീ, ഈ പറഞ്ഞ വകുപ്പുകള്‍ വെള്ളാനകള്‍ തന്നെയായിരിക്കാം, എനിക്കും സംശയമൊന്നുമില്ല. പക്ഷേ, ഇവര്‍ എന്തുകൊണ്ട്‌ കക്കൂസ്‌ കെട്ടുന്നില്ല, അല്ലെങ്കില്‍ സര്‍ക്കാര്‍ എന്തു കൊണ്ടു കെട്ടുന്നില്ല എന്ന ചോദ്യം അത്ര പ്രസക്തമാണെന്ന് തോന്നുന്നില്ല. ഒരു സര്‍ക്കാരിനും, അല്ലെങ്കില്‍ അതിന്റെ നിര്‍ദ്ദേശ പ്രകാരം ഭരിക്കുന്ന ഒരു വകുപ്പിനും, ഇന്ത്യയുടെ 70% ജനങ്ങള്‍ക്ക്‌ ( ആ 30% കണക്ക്‌ ശരിയാണെങ്കില്‍) അടിസ്ഥാന സൌകര്യങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ കഴിയില്ല. അവിടെയാണ്‌ അധികാര വികേന്ദ്രീകരണം പ്രസക്തമാവുന്നത്‌. നമ്മുടെ രാജ്യത്ത്‌ തദ്ദേശീയ ഭരണകൂടം എന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമായാല്‍ മാത്രമേ, ഇത്‌ ഭംഗിയായി നടപ്പാക്കാന്‍ കഴിയൂ. അതിന്‌ മുന്‍കൈ എടുക്കേണ്ടത്‌ സര്‍ക്കാറുകള്‍ തന്നെ, പക്ഷേ എല്ലാവരും തമ്മില്‍ അഭിപ്രായ ഐക്യം വേണം. (ദയവ്‌ ചെയ്ത്‌ അഴിമതിയുടേയും സ്വജന പക്ഷപാതത്തിന്റേയും കണക്കുകള്‍ കാട്ടി ഇത്‌ നിരുത്‌സാഹപ്പെടുത്താതിരിക്കുക. തുടങ്ങി, പ്രാവര്‍ത്തികമായാല്‍ പിന്നെ അഴിമതിക്ക്‌ വലിയ അവസരമൊന്നും ഉണ്ടാവില്ല പ്രാദേശിക ഭരണ സംവിധാനങ്ങളില്‍).

    മറ്റൊന്ന്, പലയിടങ്ങളിലും ജനം തുറന്ന പ്രദേശത്ത്‌ അപ്പിയിടുന്നത്‌ കക്കൂസുകള്‍ ഇല്ലാഞ്ഞിട്ടല്ല (ഡെല്‍ഹിയിലെ ഓഖ്‌ല, മുംബൈയിലെ ധാരാവി എന്ന ചേരികള്‍ ഉദാഹരണം). അവിടത്തെ കക്കൂസുകള്‍, ശരിയായ രീതിയിലുള്ള പരിപാലനം ഇല്ലാതെ ഉപയോഗ ശൂന്യമാവുന്നത്‌ കൊണ്ടാണ്‌. ഇതിന്‌ പ്രാദേശിക ഭരണകൂടങ്ങളുടെ സാന്നിധ്യം മാത്രം പോര, ജനങ്ങളുടെ സഹകരണവും വേണം. നമുക്ക്‌ നന്നായി, വൃത്തിയുള്ള അന്തരീക്ഷത്തില്‍ ജീവിക്കണം എന്ന് ജീവിക്കുന്നവര്‍ കൂടി വിചാരിക്കണ്ടേ? അഞ്ചോ ആറോ മാസം കൊണ്ട്‌ സൂരത്ത്‌ എന്ന സെമി മെട്രോപോളിറ്റന്‍ നഗരം വൃത്തി നിറഞ്ഞതാവാമെങ്കില്‍, ഇന്ത്യയില്‍ എവിടേയും അത്‌ പറ്റും. വേണ്ടത്‌, സഹകരണ മനോഭാവമാണ്‌. എന്തിനും, സര്‍ക്കാരിനേയും, അതിന്റെ വകുപ്പുകളേയും കുറ്റം പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.

    ReplyDelete
  11. കൈപ്പള്ളി, നല്ല പോസ്റ്റ് ;)
    വെള്ളാനകള്‍ കൂടിയാലല്ല്ലേ പോക്കറ്റ് വീര്‍പ്പിക്കാന്‍ പറ്റൂ സുഹൃത്തെ. പാവപ്പെട്ടവന് കക്കൂസ് കെട്ടികൊടുത്താലെന്ത് കൊടുത്തില്ലെങ്കിലെന്ത് വെള്ളാനകളുണ്ടെങ്കില്‍ , കക്കൂസ് നിര്‍മ്മിക്കുമ്പോള്‍ യൂറോപ്യന്‍ വേണോ സാദാ വേണോ എന്നതിനെക്കുറിച്ഛ് ഒരു പഠനം, അഥവാ യൂറോപ്പ്യനാണെങ്കില്‍ ഇതിന്റെ ഉപയോഗ്ഗം കണ്ടു പഠിക്കാന്‍ ഒരു വിദേശ ടൂര്‍ ഒക്കെ തരപ്പെടുത്താമല്ലോ?. പാവപ്പെട്ടന് പറമ്പ് അഭയം അതിലും പാവപ്പെട്ടവന് റെയില് വേ ട്രാക്കും. ഇതൊക്കെയേ ഇനിയും നടക്കൂ.
    ------------------
    പ്രദേശത്തിന് ധ വേണ്ട.

    ReplyDelete
  12. കൈപ്പള്ളി, നല്ല പോസ്റ്റ് ;)
    വെള്ളാനകള്‍ കൂടിയാലല്ല്ലേ പോക്കറ്റ് വീര്‍പ്പിക്കാന്‍ പറ്റൂ സുഹൃത്തെ. പാവപ്പെട്ടവന് കക്കൂസ് കെട്ടികൊടുത്താലെന്ത് കൊടുത്തില്ലെങ്കിലെന്ത് വെള്ളാനകളുണ്ടെങ്കില്‍ , കക്കൂസ് നിര്‍മ്മിക്കുമ്പോള്‍ യൂറോപ്യന്‍ വേണോ സാദാ വേണോ എന്നതിനെക്കുറിച്ഛ് ഒരു സാധ്യതാ പഠനം, അഥവാ യൂറോപ്പ്യനാണെങ്കില്‍ ഇതിന്റെ ഉപയോഗം കണ്ടു പഠിക്കാന്‍ ഒരു വിദേശ ടൂര്‍ ഒക്കെ തരപ്പെടുത്താമല്ലോ?. പാവപ്പെട്ടന് പറമ്പ് അഭയം അതിലും പാവപ്പെട്ടവന് റെയില് വേ ട്രാക്കും. ഇതൊക്കെയേ ഇനിയും നടക്കൂ.
    ------------------
    പ്രദേശത്തിന് ധ വേണ്ട.

    ReplyDelete
  13. ഹ ഹ കലക്കന്‍!
    എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയല്ലേ കൈപ്പള്ളീ, എല്ലാം പഠനങ്ങളിലും, ആസൂത്രണത്തിലും, ഒക്കുമെങ്കില്‍ ഒരു വിദേശരാജ്യ സന്ദറ്ശനത്തിലും ഒതുങ്ങും. കക്കൂസിനേയും വെറുതെ വിടണ്ട കാ‍ര്യമില്ലല്ലോ...
    എന്തായാലും കക്കൂസുകള്‍ ഉണ്ടാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. അവ ശുചിയായി സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യാത്തിടത്തോളം തമ്പാനൂര്‍ ബസ്റ്റാന്റിന്റെതു പോലുള്ള ഭീകരസ്മാരകങ്ങള്‍ നാടിന്‍ മുതല്‍ക്കൂട്ടാവും എന്ന് മാത്രം.

    ReplyDelete
  14. കക്കൂസ് പണിതാല്‍ മാത്രം മതിയാവില്ല, ജനങ്ങളെ അതുപയോഗിക്കാനായി ബോധവല്‍ക്കരണം നടത്തേണ്ടി വരും, അല്ലെങ്കില്‍ വീണ്ടും റെയില്‍വേ ട്രാക്ക് തന്നെ

    ReplyDelete
  15. പ്രസംഗത്തില്‍ നമ്മള്‍ എല്ലവരെക്കാളും മുന്നില്‍ തന്നെ.
    നമ്മുടെ ധാരണ നിയമങ്ങളുണ്ടക്കിയാല്‍ എല്ലെമായി എന്നാണു. അത് പാലിക്കുന്നതിലല്ല. അതെ പോലെതന്നെയാനു ഡിപ്പാര്‍ട്മെന്റ്കളും, അതിനു മാത്രം ക്ഷാമമില്ല, നല്ലത് ഇതെല്ലാം സ്വകര്യവല്‍ക്കരിക്കുക തന്നെ.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..