Sunday, February 25, 2007

ദ്രൌപതി വര്‍മ്മ എന്ന കള്ളന്‍/കള്ളി

എല്ലാരും ഒന്ന് അടങ്ങ്. നിങ്ങളെല്ലാം ഇത്രയും കാലം ഈ കൊച്ചിന്റെ കവിത വായിച്ച് "ഹാ!" "ഹൂ!" "ഫയങ്കരം" എന്നെല്ലാം പറഞ്ഞു. അത് കട്ടതാണോ അതു ആ കൊച്ചിന്റെ മസ്തിഷ്കത്തില്‍ നിന്നും ഉത്ഭവിച്ചാണോ എന്നൊന്നും എനിക്കറിഞ്ഞൂട. അറിയാന്‍ ശ്രമിച്ചിട്ടുമില്ല. അതെല്ലാം കവിത വായിക്കുന്നവര്‍ നോക്കികോളും.

ഈ കൊച്ച് ഇങ്ങനെയെക്ക് പടം എടുക്കുമെങ്കില്‍ പിന്നെ എന്തരിനാണു് ഒരു നല്ല ഫോട്ടോ ബ്ലോഗ്ഗ് തുടങ്ങാത്തത് എന്ന് ആലോചിച്ചപ്പഴാണു മനസിലായത് ഇതെല്ലാം മുക്കിയതാണെന്ന്.

പണ്ടു കണ്ട ഒരു തെറി പടത്തില്‍ കണ്ട ഐറ്റത്തിന്റെ പടം കണ്ടപ്പോഴാണു് സങ്ങതി മനസിലായത്. ദാണ്ടെ.
Rape of the Vampire എന്ന ഒരു തറ French സിനിമയുടെ പടത്തിന്റെ still ഈ websitല്‍ നിന്നും മുക്കി ആണു ചേച്ചി ബ്ലോഗിനു് "ഫംഗി" കൂട്ടിയതു്.

ഇനിയും ഉണ്ട് വേറെ

മറ്റുള്ളതെല്ലാം നോക്കാന്‍ കഴിഞ്ഞില്ല.


എന്റെ പടം മോട്ടിച്ചോ എന്നൊന്നും ചോദിക്കല്ലും. എന്റെ പടമായാലും, നിങ്ങള പടമായലും, വേറെ ആരുടെ പടമായലും, മോഷണം ആരു നടത്തിയാലും മോഷണം തന്നെയാണു.

അല്ലെ! അതിനെ പറ്റി ആര്‍ക്കും ഒന്നും പറയാനില്ലെ? ഫോട്ടോ ആര്‍ക്കും internetല്‍ നിന്നും കോപ്പിയടിക്കാനുള്ള സാധനമാണൊ? ഈ മോഷണം ചോദിക്കാനും പറയാനും ഒരുത്തനും ഇല്ലെ? അതോ ഇനി മലയാളിയുടെ ഫോട്ടോ മോട്ടിച്ചാലെ മാത്രമെ ഇവിടെ പ്രശ്നം ഉള്ളോ?
എല്ലാം കണക്ക് തന്നെ. "ഓള്‍ ആര്‍ ദി മതമാറ്റിക്സ്."

വല്ലവന്റേയും കഥയും കവിതയും recipie യും എടുത്ത് സ്വന്തം ബ്ലോഗില്‍ ഇടുന്നതുപോലെ തന്നെ കാശു മുടക്കി കാമറ(കളും) ലെന്സ്(കളും) വാങ്ങി പടം എടുത്തിട്ട്. വല്ലവളും/വല്ലവനും ചോദിക്കാതെയും പറയാതെയും, കാശു തരാതെയും, വന്നു പടം മോട്ടിക്കുന്നത്.

ഫോട്ടോഗ്രാഫേര്സ് എന്താ രണ്ടാം കെട്ടിലുള്ളവരാണോ. അവര്‍ക്കും ഇല്ലെ അവകാശങ്ങള്‍.

നിങ്ങള്‍ ചോദിക്കും "എന്തിനു കൈപ്പള്ളി പാവമല്ലെ. വിട്ടുകള. അറിയാതെ ചെയ്തതല്ലെ"
ഇനി മേലാല്‍ ഈ പണി വേറെ ആരും കാണിക്കരുത്. സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കുന്നവനെ അതിന്റെ വേതന അറിയൂ. അതു് ചിത്രമായാലും, ഫോടോ ആയാലും, കെട്ടിടമായാലും, സങ്കീതമായാലും, softwareആയാലും. ആ വേതന അറിയുന്നവനാണെങ്കില്‍ ഒരിക്കലും മറ്റുള്ളവന്റെ വസ്തു പ്രതിഭലം കൊടുക്കാതെ അപഹരിക്കില്ല.

അതു വൃദ്ധയായലും, ചരക്കായാലും ഒരുപോലെ ബാദകം.

45 comments:

  1. ദ്രൌപതി വര്‍മ്മ എന്ന കള്ളന്‍/കള്ളി

    ReplyDelete
  2. അതു വൃദ്ധയായലും, ചരക്കായാലും ഒരുപോലെ ബാദകം

    എന്റെ കൈപ്പള്ളിച്ചേട്ടാ.... :-D

    ReplyDelete
  3. കൈപ്പിളിയേമാനേ...ചാറ്റ്‌ ചെയ്ത്‌ നേരം വെളുപ്പിച്ച വല്ലോരോടും ചോദിയ്ക്‌ സാറെ. ഇനി ഇതില്‍ കമന്റിട്ടെന്നും പറഞ്ഞ്‌ എന്റെ ജ്യോലിയെങ്ങാനും പോയാലു പോട്ട്‌ - പുല്ല്ല് എനിക്ക്‌! വീട്ടിലു അല്‍പം കൂടി ഗോതമ്പ്‌ പൊടീം വെള്ളോം ഇരിപ്പുണ്ട്‌ എന്നെം കാത്ത്‌. ഗന്ധര്‍വ്വരേം ഒന്നിങ്ങട്‌ വിളി. ആരു എന്തൊക്കെ പറഞ്ഞാലും ആഞ്ഞ്‌ കത്തിക്കോളാന്‍ പറഞ്ഞതാ അങ്ങേര്‍ ഈ മാല്‍ ഗാഡിയോട്‌.

    ഗന്ധര്‍വരേ...ഗീരീഷ്‌ കൊച്ചമ്മ വിളിയ്കുന്നു.

    ReplyDelete
  4. മോഷണം കലയാകുന്നു.














    അല്ല തെറ്റി, മോഷണം കൊലയാകുന്നു.

    ReplyDelete
  5. കെവി:
    വേണ്ടാ... എന്നെ കൊണ്ടു ഒന്നു തുടങ്ങിക്കാണ്ടാ. .......

    :)

    ReplyDelete
  6. കൈപ്പള്ളിചേട്ടാ ഈ ചെല്ലക്കിളിയെ ച്യേച്ചീന്ന് വിളിച്ച്യാണ്ട്‌ പ്യരിഹസിക്കാത്‌! നല്ല ഗാഭീര്യള്ള സ്വരത്തിനുടമായാണേലും പ്രായം അത്രായിട്ടില്ലാ കെട്ടാ. ഇനീം ഭാവീള്ള കുട്ട്യാ.

    ReplyDelete
  7. അലോസരപ്പെടുത്തുന്ന ഭാഷയിലാണെങ്കിലും കൈപ്പള്ളിയുടെ ഇത്തരം കരുതലിനെ
    മികച്ച പ്രതിരോധമെന്ന് വിലയിരുത്താവുന്നതാണ്. മോഷണകലയുടെ നുഴഞ്ഞ് കയറ്റം
    പ്രതിരോധിക്കുന്ന ധീരഭടന്മാരെ , മുന്നോട്ട് കുതിയ്ക്ക, സുധീരം!!!
    (ഇന്ന് രണ്ട് പ്രാവശ്യമായി ‘സുധീരം‘ പ്രയോഗിക്കുന്നു :)

    ReplyDelete
  8. കൈപ്പള്ളിയുടെ വാദത്തെ പിന്താങ്ങുന്നു. കുന്നിക്കുരു കട്ടാലും മോഷണം മോഷണം തന്നെ.
    വെറുമൊരു പടമല്ലേ, പാവം പെണ്ണല്ലേ എന്നൊക്കെ വിചാരിക്കുന്നതാണ് കുഴപ്പം.
    സൃഷ്‌ടിച്ചവനേ അതിന്റെ വേദന അറിയൂ...
    വിടരുത് കൈപ്പള്ളീ ഒറ്റ എണ്ണത്തിനേം

    ReplyDelete
  9. അല്ലാ കൈപ്പള്ളീ..
    നിങ്ങക്ക്‌ ബേറെ പണിയില്ലേന്ന്‌.
    എബടെ പോട്ടം കണ്ടാലും അതീ കേറി പിടിക്കും. മനുഷെന്‌ ഒരു പോട്ടം അടിച്ചുമാറ്റി ഇടാന്‍ പറ്റില്ലാന്നുബെച്ചാ.. എത്ര സിനിമാ നടീന്മാരുടെ പോട്ടങ്ങള്‍ ഇങ്ങളടക്കം ഓരോരുത്തര്‌ ശൂഷിച്ചെ ബെക്കണ്‌ ആരേലും ചോയിക്കാന്‍ ബന്നാ.?

    (ഞമ്മ ഇബടേങ്ങും ഇല്ലാട്ടാ)

    ReplyDelete
  10. ഇതു എങ്ങനെ അവ്തരിപ്പിക്കണം എന്നു കരുതി പല വര്‍ഷങ്ങളായി ഈ പ്രശ്നം ഒരു തീര ഗര്‍ഭമായി (സഹോദരിമാര്‍ സദയം ക്ഷമിക്കുക) ഞാന്‍ ചുമക്കുകയായിരുന്നു. പനിയടിച്ച് പണിയെല്ലാം പങ്കുകാരുടെ തലയില്‍ കെട്ടിവെച്ചു വിശ്രമിക്കുംബോഴാണു ദ്രൌപതി വര്‍മ്മയുടെ blog വിവാദം വായിക്കാന്‍ ഇടയായത്. എന്നാല്‍ ഈ ബ്ലോഗ് ഒന്നും പരിശോദിക്കാം എന്നു കരുതി വന്നതാണു്.

    എനിക്ക് കലി ഇളകി.

    വെറും പടങ്ങളല്ല. നല്ല സുന്ദരമായ ഏതോ കലകാരന്‍ സൃഷ്ടിച്ചുവിട്ട അനാധ സൃഷ്ടികള്‍. എന്തുകൊണ്ടു ഭാരതത്തില്‍ qualitiative creative content ഉണ്ടാകുന്നില്ല എന്നതിനു് ഇതു തന്നെ നല്ല ദാഹരണം. we are careless, no. we care less.

    മറ്റുള്ളവന്റെ വിയര്‍പിനെ വിലമതിക്കാത്ത ഈ വൃത്തികെട്ട മനോഭാവം. കള്ള taxi പിടിച്ച് പോയി വ്യാജ CD വാങ്ങി വ്യജ operating സിസ്റ്റത്തില്‍ ഇട്ടു കാണുന്ന MCSA, MSPC, CNCC, PUSSY, C++++ programmer എന്നോടു കരയുന്നു: "അണ്ണ എന്റെ സൊഫ്റ്റവേര്‍ ഒരുത്തന്‍ മോട്ടിച്ച് വിക്കണണ്ണ. എന്തരെങ്കിലും ചെയ്യാന്‍ പറ്റുവോ?"

    ഏഷ്യനെറ്റും, മലയാള മനോരമയും, കൌമുദിയും, സ്വതന്ത്രമായി ഫോടോസും 3D mesh filesഉം, Graphicsഉം മോട്ടിച്ച് നമുക്കു മാതൃക കാട്ടി തരുന്നുണ്ടല്ലോ. ആരും ചോദിക്കുന്നില്ല എന്നു കരുതി അതു് നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാക്കാന്‍ ശ്രമിക്കരുത്. അതു ഗതികേടു മാത്രമാണു്.

    അതുകൊണ്ടു തന്നെ നാം ദ്രൌപതി വര്‍മ്മയുടെ ബ്ലോഗില്‍ ചിത്രങ്ങള്‍ അദ്ദേഹി/അദ്ദേഹത്തിന്റേത് അല്ല എന്നു സംശയിച്ചിട്ടും, നിസങ്കതയോടെ നോക്കി നിന്നത്. എന്റെ പ്രവര്‍ത്തിയാല്‍ ലോകത്ത് ഏതോ ഒരു കോണില്‍ ഇരിക്കുന്ന ഒരുവനു് ഒരു വരുമാന കുറവു് ഉണ്ടാകുന്നു എന്ന ചിന്തികുന്നില്ല. എന്റെ ഇഷ്ട താരം അഭിനയിച്ച സിനിമ ഞാന്‍ കാശു മുടക്കിയാലെ വീണ്ടും നല്ല സിനിമകള്‍ അവര്‍ നിര്‍മിക്കു എന്നു ചിന്തിക്കുനില്ല.

    ആരോടു പറയാന്‍.

    ReplyDelete
  11. കൈപ്പള്ളിയണ്ണാ
    അഫിപ്രായം പറയാന്‍ വന്നതല്ല ഞാന്‍ (ഈയിടെയായിട്ട്‌ അഭിപ്രായം ഒന്നും വരുന്നില്ല - ബ്ലോഗ്ഗാനുള്ള മൂഡു പോയോണ്ടാവും) മുന്‍ കൂര്‍ ജാമ്യമെടുക്കാന്‍ വന്നതാ.

    എന്റെ ഒന്നുരണ്ടു ബ്ലോഗുകളില്‍ ലേഖനങ്ങള്‍ക്കൊപ്പം ഞാന്‍ എടുത്തതല്ലാത്ത ചിത്രങ്ങള്‍ ധാരാളം ഉണ്ട്‌. അവ ഒന്നുകില്‍ ഞാന്‍ കാശ്‌ കൊടുത്ത്‌ ഷട്ടര്‍സ്റ്റോക്കില്‍ നിന്നും പബ്ലിഷിംഗ്‌ ലൈസന്‍സന്‍സ്‌ എന്റെ പേരില്‍ എഴുതി വാങ്ങിയവയോ അല്ലെങ്കില്‍ ത്രീഡി സയന്‍സ്‌ എന്ന ഫ്രീ ഗ്രാഫിക്സ്‌ സൈറ്റില്‍ നിന്നും അവരു പറയുന്ന രീതിയില്‍ ക്രെഡിറ്റ്‌ ഇട്ട്‌ പ്രസിദ്ധീകരിച്ചതോ ആണേ. എന്റെ മീശ പിഴുവല്ലും ന്ന് മുന്നേ കേട്ടാട്ട്.

    ReplyDelete
  12. കൈപ്പള്ളീ,
    ബൂലോകക്ലബില്‍ ഭാസ്കരന്‍ മാഷിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ഈ പോസ്റ്റിലെ മാഷിന്റെ ഫോട്ടോ ദീപികയും കോപ്പിയടിച്ചെല്ലോ!
    :)

    http://boologaclub.blogspot.com/2007/02/blog-post_25.html

    ReplyDelete
  13. http://www.keralakaumudi.com/ ഇവരും ആ ഫോട്ടോ കോപ്പിയടിച്ചിട്ടുണ്ടേ!

    ദീപിക ഫോട്ടോ ക്രോപ്പ് ചെയ്തിട്ടുണ്ട്!
    :)

    ReplyDelete
  14. അതെന്താ ദേവേട്ടാ ഈയിടെയായ്യ് രാരരോ രാരിരാരൊ മാത്രമേ വരുന്നുള്ളോ

    കൈപ്പള്ളി ക്ഷമി ഈ ഓഫ് കുശലാന്വേഷണത്തിന്.

    സര്‍ഗ്ഗപ്രതിഫകളുടെ പേറ്റ്നോവ് തുടരട്ടേ

    ReplyDelete
  15. എന്റെ ബ്ലോഗിലെ പടങ്ങള്ക്ക് ഞാന്‍ ഇന്റെര്‍നെറ്റില്‍ നിന്നു കിട്ടിയ പടങ്ങളൊക്കെ ഇട്ടിട്ടുണ്ട്.... ദോശയെ പറ്റി എഴുതുമ്പോള്‍ ദോശയുടെയും മഴയെക്കുറിച്ചെഴുതുമ്പോള്‍ മഴയെക്കുറിച്ചും എന്തിനു എന്റെ പ്രൊഫയില്‍ ചിത്രം വരെ.... അവിടെയൊക്കെ എന്നെഴുതാറുമുണ്ട്
    ഇതു വായിച്ചപ്പോള്‍ എന്തോ ,,,,, പക്ഷെ ചേട്ടാ ഈ വര്‍മ്മ അതൊക്കെ സ്വന്തം കവിതക്ക് (അത് കട്ടതല്ലെന്ന് വിശ്വസിക്കട്ടെ) ഇട്ടാല്‍ അതൊക്കെ വായിക്കുമ്പോല്‍ ഒരു പടൊം കണ്ടു എന്നു കരുതിയാല്‍ പോരേ...
    പിന്നെ ഈ ഇന്റെര്നെറ്റില്‍ ഉള്ള എല്ലാ പടങ്ങള്ക്കും കോപ്പി റൈറ്റ് ഒക്കെ ബാധകമാണോ?

    ReplyDelete
  16. എന്റെ ബ്ലോഗിലെ പടങ്ങള്ക്ക് ഞാന്‍ ഇന്റെര്‍നെറ്റില്‍ നിന്നു കിട്ടിയ പടങ്ങളൊക്കെ ഇട്ടിട്ടുണ്ട്.... ദോശയെ പറ്റി എഴുതുമ്പോള്‍ ദോശയുടെയും മഴയെക്കുറിച്ചെഴുതുമ്പോള്‍ മഴയെക്കുറിച്ചും എന്തിനു എന്റെ പ്രൊഫയില്‍ ചിത്രം വരെ.... അവിടെയൊക്കെ source:internet എന്നെഴുതാറുമുണ്ട്
    ഇതു വായിച്ചപ്പോള്‍ എന്തോ ,,,,, പക്ഷെ ചേട്ടാ ഈ വര്‍മ്മ അതൊക്കെ സ്വന്തം കവിതക്ക് (അത് കട്ടതല്ലെന്ന് വിശ്വസിക്കട്ടെ) ഇട്ടാല്‍ അതൊക്കെ വായിക്കുമ്പോല്‍ ഒരു പടൊം കണ്ടു എന്നു കരുതിയാല്‍ പോരേ...
    പിന്നെ ഈ ഇന്റെര്നെറ്റില്‍ ഉള്ള എല്ലാ പടങ്ങള്ക്കും കോപ്പി റൈറ്റ് ഒക്കെ ബാധകമാണോ?

    ReplyDelete
  17. ഇതെന്തേരെടേ മോഷണവാരമോ???

    പി.എസ്‌: ഇതൊക്കെ എവിടെ ചെന്ന് തപ്പി എടുക്കുന്നു ചേട്ടായീ?

    ReplyDelete
  18. കുസൃതി:

    "പിന്നെ ഈ ഇന്റെര്നെറ്റില്‍ ഉള്ള എല്ലാ പടങ്ങള്ക്കും കോപ്പി റൈറ്റ് ഒക്കെ ബാധകമാണോ?"

    yes.

    അല്ലെ ഏത് അടിസ്ഥാനത്തിലാണു നിങ്ങള്‍ ഈ ഫോട്ടോസിനു് copyright ഇല്ല എന്നു ധരിച്ചിരിക്കുന്നത്.

    ഫോട്ടോസ് താനെ ഉണ്ടാകുന്നില്ലല്ലോ?

    ReplyDelete
  19. 'ദ്രൗപതീ ഗിരീഷ്‌ വര്‍മ്മയുടെ' പെട്ടിയില്‍ ഒരു ആണി കൂടി......[വിത്ത്‌ സ്ര്റ്റോങ്ങ്‌ എവിഡന്‍സ്‌]......കൈപ്പിള്ളി വക.....

    ReplyDelete
  20. ബ്ലോഗിലെ Mr./Ms. പ്രിയദര്‍ശന്‍ ആര്‌?

    ReplyDelete
  21. ശരിയാണ്‌. ഗംഭീര കണ്ടുപിടുത്തം തന്നെ! ഇതിന്‌ ഇത്രയൊന്നും പറഞ്ഞാല്‍ പോര. ദ്രൗപദിയെ കുനിച്ചു നിര്‍ത്തിയിട്ട്‌ കെട്ടിടനിര്‍മ്മാണത്തില്‍ പൈലിങ്ങിനുപയോഗിക്കുന്ന മെഷീനില്ലെ, അതു കൊണ്ടു ഒരു അമ്പതു പ്രാവശ്യമെങ്കിലും മുതുകത്ത്‌ ഇടിക്കണം. എന്നിട്ട്‌ മലര്‍ത്തിക്കിടത്തിയിട്ട്‌ റോഡ്‌ റോളര്‍ മേലേക്കൂടി ഒരു പത്തു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഓടിക്കണം. അതിനും മാത്രം കൊടും പാതകമാണല്ലൊ അദ്ദേഹം ചെയ്തിരിക്കുന്നത്‌. മുകളില്‍ പറഞ്ഞ രണ്ടു ശിക്ഷാനടപടികള്‍ക്കു ശേഷം സൗകര്യമുണ്ടെങ്കില്‍ തല കീഴായി കെട്ടിത്തൂക്കിയിട്ട്‌ ഇരുനൂറ്റമ്പത്‌ ചാട്ടവാറടിയും കൊടുക്കാവുന്നതാണ്‌.
    (പി.എസ്‌: നന്ദി കൈപ്പള്ളി, ഇതുവരെ ശ്രദ്ധയില്‍ പെടാതിരുന്ന സാമാന്യം ഭേദപ്പെട്ട ഒരു ബ്ലോഗ്‌ ചൂണ്ടിക്കാണിച്ചു തന്നതിന്‌.)
    (പി.പി.എസ്‌: ഇത്‌ ടൈപ്‌ ചെയ്യാന്‍ എന്നെ സഹായിക്കുന്ന വിന്‍ഡോസ്‌ എക്സ്‌പി പൈറേറ്റഡ്‌ ആണ്‌ കേട്ടൊ. പിന്നെ കേള്‍ക്കുന്ന പാട്ടെല്ലാം ഇന്റര്‍നെറ്റില്‍നിന്ന് കാശ്‌ കൊടുക്കാതെ ഡൗണ്‍ലോഡ്‌ ചെയ്തത്‌. പിന്നെ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഓരോരോ സൈറ്റുകളില്‍നിന്ന് മോഷ്ടിച്ചതും. യെപ്പടി? :) )

    ReplyDelete
  22. deepdowne

    കുട്ട നിനക്ക് കാര്യം ഇതുവരെ മനസിലായില്ലെടെ.

    നിന്നെപറ്റി തന്നെടെ ഞാന്‍ ഇതുവരെ പറഞ്ഞതു.

    മുകളിലത്തെ "ഇതു എങ്ങനെ അവ്തരിപ്പിക്കണം.." എന്നു തുടങ്ങുന്ന എന്റെ കമന്റും കൂടി വായിരെടെ. ശെ. ഇവന്റെ കാര്യം..

    ReplyDelete
  23. കൈപ്പള്ളീയോടും അദ്ദേഹത്തിന്‍‌റ്റെ വാദങ്ങളെ പിന്താങ്ങുന്നവരോടും ഒരു വാക്ക്.

    നിങ്ങള്‍ കോപ്പിറൈറ്റിനെ പറ്റിയും മോഷണത്തെ പറ്റിയും ഒക്കെ പറഞ്ഞത് മാനിക്കുന്നു. പക്ഷെ ഈ വിഷയം അവതരിപ്പിച്ച രീതിയും, ചര്‍ച്ച മുന്നോട്ട് പോകുന്ന രീതിയും വല്ലാതെ വേദനിപ്പിച്ചത് കൊണ്ടാണ്‍ ഈ കമന്‍‌റ്റ്. എന്തിനീ ബൂലോകത്തില്‍ വെറുതെ വിഷം കലക്കുന്നു.
    ഒരിക്കല്‍ അടങ്ങിയതെല്ലാം വീണ്ടും കൊളുത്തണോ?
    ഞാനടക്കം ഒരുപാട് പേര്‍ ഇന്‍‌റ്റര്‍‌നെറ്റിലെ ഫോട്ടോകള്‍ ഉപയോഗിക്കാറുണ്ട്.‍ അത് ‘ഞാന്‍‍ എടുത്തതാണ്‍’ എന്ന് ആരും അവകാശപ്പെട്ടിട്ടില്ല, അവകാശപ്പെടുകയുമില്ല. അതും ആ ഫോട്ടോകള്‍ വന്നിട്ടുള്ളത് ഒരു ഫോട്ടോ ബ്ലോഗിലല്ല. ആ ഫോട്ടൊകള്‍ കണ്ട് അത് എടുത്തത് ബ്ലോഗര്‍ ആണോ എന്ന് സംശയിക്കുന്നവരാണ്‍ മണ്ടന്മാര്‍ എന്നാ എനിക്ക് തോന്നുന്നത്. എന്തു വൈരാഗ്യത്തിന്‍‌റ്റെ പേരില്‍ ആണ്‍ ആളുകളെ വെറുതെ ടാര്‍‌ഗറ്റ് ചെയ്യുന്നത്. ലോനപ്പന്‍ സംഭവവും കരീം മാഷിനെ പോലെയുള്ള നല്ല ബ്ലോഗര്‍മാര്‍ വിഷമത്തോടെ വിട വാങ്ങിയതും നമ്മള്‍ കണ്ടീട്ട് അധികമായില്ലല്ലോ? ഇനി അത്തരം കൂടുതല്‍ സംഭവങ്ങള്‍ കാണണം എന്നാണോ നമ്മള്‍ ആഗ്രഹിക്കേണ്ടത്. എനിക്കറിയില്ല, നിങ്ങള്‍ തന്നെ തീരുമാനിക്കുക.

    എല്ലാം നന്നായി വരട്ടെ.

    പിന്‍‌കുറിപ്പ്: പറയാന്‍ വിഷമമുണ്ട്, പക്ഷെ, എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും, കൈപ്പള്ളീ, ഈ ബൂലോകത്തില്‍ ഞാന്‍ കണ്ട ഏറ്റവും വൃത്തികെട്ട TITLE ആണ്‍ താങ്കളുടെ പോസ്റ്റിന്‍‌റ്റേത്.

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  24. --sorry വേറെ ഒരു കൊമെന്റും കൂടി വന്നതുകൊണ്ടാനു മുകളിലത്തെ കമന്റ് മാച്ചു കളഞ്ഞതു ----

    ദൃശ്യന്‍ | Drishyan

    കൊള്ളാം.

    ഫയങ്കര ലൊജിക്‍.

    സ്വന്തം പടമാണെന്നു പറയത്തടത്തോളം ആര പടം വേണമെങ്കിലും ഭേഷ മോട്ടിക്ക. ഇത് മറ്റെ "ഉണ്ണിത്താന്‍" ചെയ്ത പ്രസ്ഥാവന കണക്കായിപ്പോയി.

    വല്ലവന്റെയും കവിതെയെല്ലാം കട്ട സ്വന്തം ബ്ലോഗില്‍ ഇട്ടിറ്റ് ഞെളിയുന്നതു കണക്കല്ലെ.

    ടേയ്.
    നീ ഇതു കണ്ട.

    ഇനി ഇതും കാണു.

    ആ പടത്തിന്റെ മൂട്ടില്‍ ഇതു കണ്ട ©2007 ~afoni

    മനസിലാവുല്ല. ഇത്രയും കലിപ്പുണ്ടായതിന്റെ കാരണം താങ്കളുടെ ബ്ലോഗില്‍ പോയപ്പോഴാണു മനസിലായത്. complete പടങ്ങളും മൊഷണം.

    ടേയ്. ആദ്യം പോയി അതെല്ലാം മാറ്റ് ചെല്ല.

    എന്നിറ്റ് നീ ബാക്കിയുള്ളവമ്മാരെ പറ്റി പറ.

    പിന്ന നിനക്ക് എന്റെ ഏത് Title ടെയ് പിടിക്കാത്തത്? ഇതിരി പറഞ്ഞു താ.

    "mallu-ungle" നല്ല ഒന്നാന്തരം ഒരു ഒറിജിനല്‍ Title അല്ലെടെ.  ഓ സോറി original എന്നാല്‍ തനിക്ക് മനസിലാവില്ലല്ലോ.

    qw_er_ty

    ReplyDelete
  25. കൈപ്പള്ളീ, ദൃശ്യന്‍ ഉദ്ദേശിച്ച ടൈറ്റില്‍ എന്നത് “ദ്രൌപതി വര്‍മ്മ എന്ന കള്ളന്‍/കള്ളി” എന്നതാണെന്ന് തോന്നുന്നു.

    ഒരു സംശയം ചോദിച്ചോട്ടേ. സിനിമാനിരൂപണം എന്ന ബ്ലോഗില്‍ ഞാന്‍ നിരൂപണം എഴുതുമ്പോള്‍ സിനിമയുടെ ഒരു ചിത്രവും ഇടാറുണ്ട്. ഇത് ഏതെങ്കിലും ഒരു സൈറ്റില്‍ നിന്ന് ഒപ്പിക്കുന്നതാണ്. അതില്‍ കോപ്പിറൈറ്റ് പ്രശ്നം ഉണ്ടോ?

    ReplyDelete
  26. ശ്രീജിത്.
    ഏതൊരു സൈറ്റില്‍ നിന്നും ചിത്രങ്ങള്‍ ഉപയോഗികുമ്പോഴും ആ സൈറ്റില്‍ ഉള്‍പ്ടുത്തിയുട്ടുള്ള creditകളും പ്രദര്‍ശിപ്പിക്കണം. ഉദാഹരണം "Pictures courtesy of Columbia Pictures " കഴിയുമെങ്കില്‍ ഒരു linkഉം കൊടുക്കണം. ഇതു "Fair use" എന്നോക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം.

    പക്ഷെ ആ ചിത്രം original copyright notice ഇല്ലാതെ ഉപയോഗിക്കുന്നത് ചില രാജ്യങ്ങളില്‍ കുറ്റകരമാണു. ഭാരതത്തിലെ രീതി എനിക്ക് വലിയ വശമില്ല.

    ചിത്രത്തിന്റെ ഉപയോഗം മൂലം താങ്കളുടെ siteല്‍ വരുമാനം അധവ മറ്റു മൂല്യ വര്ത്ഥനം സൃഷ്ടിക്കുണ്ടെങ്കില്‍ അതു "Fair Use" ആയി വ്യാഖ്യാനിക്കാന്‍ ആവുകയുമില്ല.

    എന്തിരുന്നാലും to be on the safe side എപ്പോഴും original content creatorനോടു ഒരു request ചൊദിക്കുന്നത് നന്നായിരിക്കും.

    ഇ കാര്യത്തില്‍ ചിലര്‍, പ്രത്യേകിച്ചും സിനിമാകാര്‍ , സഹകരിക്കും കാരണം സൌജന്യമായി കിട്ടുന്ന പരസ്യമല്ലെ. ആ സ്ഥിധിക്ക് അവര്‍ ശ്രീജിത്തിനാണു കാശു തരേണ്ടത്. സിനിമയുടെ ചിത്രം അധവ പൊസ്റ്റെര്‍ മാത്രമല്ല് പകര്ത്തുന്നുള്ളു, സിനിമ മൊത്തമായിട്ടല്ലല്ലോ, അപ്പോള്‍ അതു നിയമ വിരുദ്ധമാണെനും പറയാനാവില്ല.
    Since the product itself is not being copied, it can be qualified as an advertisement. പക്ഷേ creative ഫോട്ടോഗ്രാഫുകള്‍ പകര്‍ത്തുമ്പോള്‍ വിത്യാസമുണ്ട്. product അപ്പാടെ പകര്‍ത്തുകയാണു്. അവിടെ നിയമം വളരെ വ്യക്തമാണു്.

    ReplyDelete
  27. സുഹൃത്തേ,

    മറുപടി ഇഷ്ടപ്പെട്ടു. താങ്കളുടെ ഭാഷയില്‍ നിന്നു താങ്കളെ മനസ്സിലാക്കുന്നു. അതു കൊണ്ട് ഈ സംഭാഷണം ഇവിടെ വെച്ച് നിര്‍ത്താന്‍ ആഗ്രഹിക്കുന്നു-തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് ഏതാനും വരികള്‍ കൂടി ചേര്‍ത്തു കൊണ്ട്, അതും താന്‍ എനിക്കിട്ട് ഒന്ന് താങ്ങാന്‍ നോക്കിയത് കൊണ്ട് മാത്രം!

    ഇന്‍‌‌റ്റര്‍നെറ്റിന്‍‌റ്റെ വിശാലലോകത്ത് 'Free photographs for private non-commercial use on the Internet' എന്ന പേരില്‍ ഫോട്ടോകള്‍ തരുന്ന ഒരുപാട് സൈറ്റുകള്‍ ഉണ്ട് മാഷേ. 'Fair use'ന്‍‌റ്റെ പരിധിയില്‍ പെടുത്തി ഉപയോഗിക്കാവുന്ന ഫോട്ടോകളും ധാരാളം. പബ്ലിഷറുടെ Jurisdiction പരിധി define ചെയ്യാതെ വെറുതെ ഇന്‍‌റ്റര്‍നെറ്റില്‍ ഒരു © ഇട്ടവയും ധാരാളം. ഇത്രയും പറയാന്‍ കാരണം ഈ വിഷയങ്ങള്‍ എന്‍‌റ്റെ ഉദ്യോഗത്തിന്‍‌റ്റെ പരിധിയില്‍ വരുന്നത് കൊണ്ട് കൂടിയാണ്. “തന്‍‌റ്റെ ബ്ലോഗിലെ complete പടങ്ങളും മൊഷണം“ എന്ന താങ്കളുടെ കമന്റ് കണ്ടു. എന്‍‌റ്റെ ബ്ലോഗിലുള്ള ഫോട്ടോകളെ കുറിച്ച് വ്യാകുലപ്പെട്ടതിന് നന്ദി. മുകളില്‍ പറഞ്ഞ 'Free photographs for private non-commercial use on the Internet' ന്‍‌റ്റെ പരിധിയില്‍ പെടുന്നതും പിന്നെ എനിക്ക് മെമ്പര്‍ഷിപ്പുള്ള ഫോട്ടൊക്ലബ്ബുകളിലെയും മറ്റും ഫോട്ടൊകളാണ് അവിടെ ഉള്ളത്. അതു കൊണ്ട് അതെല്ലാം മാറ്റണമെന്ന് എനിക്ക് തോന്നുന്നുമില്ല.

    ‘മോഷണം’ ‘മോഷണം’ എന്ന തന്‍‌റ്റെ പറച്ചില്‍ ബൂലോകത്തെ മൊത്തം കുറിച്ചായിരുന്നുവെങ്കില്‍ - തന്‍‌റ്റെ പോസ്റ്റ് ‘ബൂലോകത്തെ കോപ്പിറൈറ്റ് ലംഘനങ്ങളെ കുറിച്ചായിരുന്നുവെങ്കില്‍’ - ഇത്ര ആവേശം(തന്‍‌റ്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കലിപ്പ്’ ) ഉണ്ടാവുമായിരുന്നില്ല. പക്ഷെ
    ഒരു © മാര്‍ക്ക് ഇട്ട എന്തും ബ്ലോഗില്‍ ഉപയോഗിച്ചാല്‍ ഉടനെ അത് മോഷണം ആണെന്ന തന്‍‌റ്റെ പറച്ചിലിന്‍‌റ്റെ പിന്നിലെ ഉദ്ദ്യേശശുദ്ധിയെ കുറിച്ച് സംശയം തോന്നിയതിനാലാണ് ഇത്ര ‘കലിപ്പ്’.

    "mallu-ungle" എന്ന തന്‍‌റ്റെ ബ്ലോഗിന്‍‌റ്റെ Titleനെ പറ്റി ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ? “ഈ ബൂലോകത്തില്‍ ഞാന്‍ കണ്ട ഏറ്റവും വൃത്തികെട്ട TITLE ആണ്‍ താങ്കളുടെ പോസ്റ്റിന്‍‌റ്റേത്“ ന്നാണ് ഞാന്‍ പറഞ്ഞത്. പോസ്റ്റിന്‍‌റ്റെ Titleലും ബ്ലോഗിന്‍‌‌റ്റെ Titleലും തമ്മിലുള്ള വ്യത്യാസം തനിക്ക് മനസ്സിലാവുമെന്ന് കരുതുന്നു.

    പിന്നെ താങ്കള്‍ വലിയ കണ്ടുപിടുത്തം പോലെ “നീ ഇതു കണ്ട. ഇനി ഇതും കാണു.ആ പടത്തിന്റെ മൂട്ടില്‍ ഇതു കണ്ട ©2007 ~afoni“ എന്ന് പറഞ്ഞ് കാണിച്ച ഫോട്ടോകളുടെ കോപ്പിറൈറ്റ് എന്താണെന്നു ഒന്നു മിനക്കെട്ട് ആ സൈറ്റ് വായിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

    “ ഓ സോറി original എന്നാല്‍ തനിക്ക് മനസിലാവില്ലല്ലോ.“ എന്ന തന്‍‌റ്റെ കമന്‍‌റ്റ് മറുപടി അര്‍ഹിക്കുന്നതായ് കരുതുന്നില്ല.

    വാല്‍ക്കഷ്ണം: ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷെ....

    സസ്നേഹം
    ദൃശ്യന്‍

    ReplyDelete
  28. ദൃശ്യ ടേയ്.

    നീ ഫയങ്കര ചൂട?

    ടെയ് നിന്ന ആരെടെ വിളിച്ചത്?


    എന്റെ ഭാഷ വെച്ച് എന്നെ വിലയിരുത്തനൊന്നും
    ചെല്ല കിളി മുറ്റില്ല. മുറ്റുമ്പം അറിയിക്കാം.

    ഇവിടെ വന്നു ഒണ്ടാക്കിയപ്പം തനിക്ക് പബ്ലിസിറ്റി കിട്ടിയല്ലെ. മതി, ഇനി വെക്കം ചെല്ല്. പോയി ചൂട എന്തരെങ്കിലും എഴുതു.

    ReplyDelete
  29. ഈ കോപ്പിറൈറ്റും, ഫോട്ടോ കലാകാരന്റെ വിയര്‍പ്പും വിലയുള്ള സാധനം തന്നെ. എന്നാല്‍ ചിലര്‍ കുറച്ചുകൂടി മാര്‍ക്കറ്റിംഗ്‌ ബുദ്ധിയോടെ തങ്ങളുടെ സൃഷ്ടികളുടെ റസലൂഷന്‍ കുറഞ്ഞ കോപ്പികള്‍ ഇന്റര്‍നെറ്റില്‍ ഉപ്പെക്ഷിക്കുന്നു. കൌതുകത്തിന്‌ അതു കണ്ടവരും ആ വര്‍ക്കിനെ സ്നേഹിച്ച്‌ ബ്ലൊഗില്‍ ഇട്ടവരും മോഷ്ടാക്കളാണെന്നു വിളിക്കപ്പെടാന്മാത്രം മൊശക്കാരല്ല.
    ബ്ലൊഗില്‍ ആരും ഇത്തരം സൃഷ്ടികള്‍ വിറ്റ്‌ പണമുണ്ടാക്കുന്നതായി അറിവില്ല. അതിനാല്‍ കൈപ്പള്ളിയുടെ ഈ പോസ്റ്റ്‌ അനാവശ്യമായ ഒരു അവഹേളനവും, ചുരുക്കി പറഞ്ഞാല്‍ കൈപ്പള്ളിയുടെ ചാരിത്ര്യപ്രസങ്ങവുമാണ്‌ .

    കൈപ്പള്ളിയുടെ കുതിരകയറ്റം ഭയക്കുന്ന ബ്ലൊഗേഴ്സിന്‌ അദ്ധേഹത്തിന്‌ ജയ്‌ വിളിക്കാം.


    അല്ലാത്തവര്‍ക്ക്‌ മനസ്സിലാക്കാനായി :
    ഇപ്പറഞ്ഞ കൈപ്പള്ളി തന്നെ നാഴികക്ക്‌ നാല്‍പ്പതുവട്ടം ഇന്റര്‍നെറ്റിലെ സകല ലൈബ്രറികളും തപ്പി ഉദ്ദരണികളുടെ ഭാണ്ഡക്കെട്ടുമായി മാത്രം ബ്ലൊഗില്‍ പുലികളിച്ചു നടക്കുന്നവനാണ്‌.

    ആരാന്റെ ഉദ്ദരണിയില്ലാതെ ഒരു സെന്റന്‍സ്‌ എഴുതാനറിയാത്ത കൈപ്പള്ളിയുടെ സദാചാര പ്രസങ്ങം കേട്ട്‌ കോരിത്തരിച്ചുനില്‍ക്കാതെ കമന്റിക്കൊടുക്കൂ കൂട്ടുകാരെ...


    കൈപ്പള്ളി,
    കയ്യടി വാങ്ങാന്‍ സമര്‍ത്ഥനായ താങ്കള്‍ തെറ്റായ രാഷ്ട്രീയമാണ്‌ പ്രചരിപ്പിക്കുന്നത്‌. താങ്കള്‍ പറയുന്നത്‌ ഒറ്റനോട്ടത്തില്‍ ശരിയായി തോന്നും... പക്ഷെ, ഇന്നലെകള്‍ കൊള്ളയടിക്കപ്പെട്ട ഒരു സമൂഹത്തിന്‌ ഒരു നിയമവും കൂട്ടുനില്‍ക്കുന്നില്ല . അതിനാല്‍ ഇല്ലാത്ത തറവാടിത്വം പറഞ്ഞ്‌ ഉണ്ണാവൃതമെടുക്കാതെ കള്ളന്റെ നിയോഗത്തിലൂടെയാണെങ്കിലും പത്തായത്തില്‍ നിന്നും നഷ്ടമായത്‌ തിരിച്ചുപിടിക്കുക. മാനവരാശിയുടെ മുന്നിലെത്തുക...
    ഒരു മീശമാധവന്‍ ലെയിന്‍ !!!

    ReplyDelete
  30. ചിത്ര:
    ടേയ്. ആദിയം ഞാന്‍ കട്ട ഉദ്ധരണി (അത് എന്തരു കോപ്പണെന്നു പോലും എനിക്കറിഞ്ഞൂട)
    കാണിച്ച് താ.


    "അതിനാല്‍ ഇല്ലാത്ത തറവാടിത്വം പറഞ്ഞ്‌ ഉണ്ണാവൃതമെടുക്കാതെ കള്ളന്റെ നിയോഗത്തിലൂടെയാണെങ്കിലും പത്തായത്തില്‍ നിന്നും നഷ്ടമായത്‌ തിരിച്ചുപിടിക്കുക."


    ടേ നി കളിച്ച് കളിച്ച് വിട്ടുകാരെയും പറഞ്ഞു തുടങ്ങിയാടെ.


    എനിക്ക് തറവാടിത്വം ഇല്ല എന്നാണോ കൈപ്പള്ളി ലബ്ബമാര്‍ക്ക് ആര്‍ക്കും തറവാടിത്വം ഇല്ലെന്നാണോ.


    നട്ടിലുള്ള കൈപ്പള്ളി ലബ്ബമാരെല്ലാം ഫയങ്കര ചൂടന്മാരാണു കേട്ട. :)

    അവമ്മാരാരെങ്കിലും ഇത് കേട്ട !!!!!

    ReplyDelete
  31. ഈ അടുത്താ fight club എന്ന സിനിമ കണ്ടതു. രാവിലെ മുതല്‍ ഓഫീസില്‍ ജോലി ചെയ്ത്‌ ബോറടിച്ചിരിക്കുന്ന ഉശിരുള്ള ആണ്‍പിള്ളേര്‍ ചേര്‍ന്നു കൈ തരിപ്പു തീര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ ബോക്സിംഗ്‌ ക്ലബ്‌. ഈ ബ്ലോഗും അതു പോലെ തന്നെ ഉണ്ടു. ജോലി ഒക്കെ കഴിഞ്ഞു വൈകുന്നേരം വന്നു ആരെയെങ്കിലും തെറി പറയുകാ. ഇതാവുമ്പൊള്‍ മേലും നോവില്ലാ. നല്ല നേരമ്പോക്ക്‌. കൈപ്പള്ളീ അഭിനന്ദനങ്ങള്‍.. :-) നല്ല ഐഡിയാ...

    ReplyDelete
  32. രാജീവ്
    you are correct. എങ്ങനെ ഈ പ്രപഞ്ജ സത്ത്യങ്ങള്‍ നിങ്ങള്‍ ഇത്ര കൃത്യമായി പ്രവജിക്കുന്നു.

    മുനിയാണോ?

    Fight Club പഴയ സിനിമയല്ലെ പുത്യതൊന്നും കാണാറില്ലെ. ed nortonന്റെ The Illusionist കണ്ടോ?

    ReplyDelete
  33. സത്യം പറ കൈപ്പള്ളീ, ഈ സിനിമ bittorrent ഉപയോഗിച്ചു download ചെയ്തല്ലേ കണ്ടത്‌ ;-) ഇതും മോഷണമാണേയ്‌.. :-)

    ReplyDelete
  34. kaippally said: 'ആ പടത്തിന്റെ മൂട്ടില്‍ ഇതു കണ്ട ©2007 ~afoni'

    ആ ലിങ്കില്‍ പോയപ്പോള്‍ ..അവിടെ share this / blog this എന്ന ബട്ടന്‍ കണ്ടു... അപ്പോള്‍ പിന്നെ അതില്‍ തെറ്റില്ലല്ലോ.. ആ‍ാ ചിത്രം ബ്ലോഗ് ചെയ്തൂടേ .. .ചിത്രം ബ്ലോകില്‍ ഉപയോഗിക്കുന്നതിന് അഫോണിക്ക് ഒരു പ്രശ്നവും ഇല്ല..

    ReplyDelete
  35. മജീദ്‌ പി.കെ:
    share എന്നാല്‍ "മോഷ്ടിച്ചുകൊള്ളു" എന്നല്ല.
    sharingനു് അനുവാദം കൊടിത്തിട്ടുണ്ട. അപ്പോള്‍ അതിന്‍ തക്കതായ courtesy അവര്‍ക്ക് കൊടുക്കണം. അതാണു "Fair Use"

    അല്ലാതെ ചുമ്മ കണ്ടടത്തല്ലാം നടന്നു പടം കക്കലല്ല വേണ്ടത്. അതിനെ ഞ്യായീകരിക്കാന്‍ കുറെ ചേട്ടന്മാരും.

    ReplyDelete
  36. രാജിവ്:
    ഗള്ഫില്‍ ജോലി ചെയ്യുന്നവരെല്ലാം അത്ര cheap ആക്കല്ലെ. ഒരു സിനിമ കാണാന്‍ പോകാനുള്ള കാശൊക്കെ ഉണ്ട് അണ്ണ്.

    ReplyDelete
  37. ഒരു കാര്യം മനസിലായി.

    content മോഷണം മലയാളിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്ന്ന ഒന്നാണു. അതിന്റെ നിയമ വശങ്ങളും ദോഷ വശങ്ങളെ പറ്റി ദുരൂഹതകള്‍ നിലവിലുണ്ട്. അതെല്ലാം അത്മാര്തമായി അറിയാതെ ചെയ്യുന്ന തെറ്റുകളാണെങ്കില്‍ പോറുക്able അണു. നമ്മുടെ കൂട്ടത്തില്‍ തന്നെ നല്ല വിവരമുള്ള വക്കീലന്മാര്‍ അതു പഠിപ്പിച്ചു തരും.

    അല്ലെങ്കില്‍ ഇനിയും ഞാന്‍ ദുശ്ശാസന വേഷം കെട്ടി വസ്ത്രാക്ഷേപം നടത്തേണ്ടി വരും.

    ReplyDelete
  38. ആശാനേ, ഇത്ര പെട്ടെന്നു ഒരു തീരുമാനമായോ ഈ ടോപ്പിക്കില്‍? ച്ചെ... അപ്പൊ ഒരു മാതിരി എല്ലാ മലയാളികളും മോഷ്ടാക്കലാണല്ലേ? നാണക്കേട്‌. ഞാന്‍ ഇതു വരെ കന്റന്റ്‌ മോഷ്ടിച്ചിട്ടില്ലാ കേട്ടോ. കാരണം എനിക്കു ബ്ലോഗ്‌ ഇല്ലാ :-) അതുകൊണ്ടു തന്നെ എന്റെ ബ്ലോഗില്‍ നിന്നും ആരും ഒന്നും കട്ടു കൊണ്ടു പോയിട്ടുമില്ലാ.
    പിന്നെ ഇന്റര്‍നെറ്റില്‍ ഒരുപാടു തരത്തിലുള്ള മോഷണങ്ങള്‍ കണ്ടിട്ടുണ്ട്‌. അതില്‍ മലയാളികളുടെ പങ്ക്‌ പൊതുവെ കുറവാണെന്നാണു എന്റെ അഭിപ്രായം. ഉദാഹരണമായി വെറും മോഷണം (കക്കല്‍) kaza, കൂട്ടം ചേര്‍ന്നുള്ള കൊള്ളയടി bittorrent, ബാന്‍ഡ്വ്വിഡ്ത്‌ മോഷണം skype ഇതില്‍ ഏതെങ്കിലും ഒന്നു ഉപയോഗിച്ചു നോക്കാത്ത unlimited download internet connection എടുത്തിട്ടുള്ള ആള്‍ക്കാര്‍ കുറവാണു. എന്താ കൈപ്പള്ളീടെ അഭിപ്രായം (ഞാന്‍ offtopic അല്ല എന്നു വിശ്വസിക്കുന്നു).
    പിന്നെ കന്റന്റ്‌ മോഷണത്തെക്കുറിച്ചു. ഇതു ചെയ്യുന്ന പാവം individuals നെ വെറുതെ വിട്ടു കൂടെ. ഏതെങ്കിലും corporate വമ്പന്മാര്‍ ഇതു ചെയ്യുമ്പോള്‍ നമുക്കു ചോദിക്കാമെന്നേ. ഇവിടെത്തന്നെ ഈ പാവം ദ്രൗപദിച്ചേച്ചിയെ(ചേട്ടനെ) നോക്കു. പാവം. കാശുണ്ടാക്കനാണു അദ്ദേഹം ഇതു ചെയ്തതെന്നു എനിക്കു തോന്നുന്നില്ല. അദ്ദേഹത്തിന്റെ creations ആണു ഇവ എന്നു അദ്ദേഹം പറഞ്ഞിട്ടും ഇല്ലാ. കൈപ്പള്ളി അഭിപ്രായം പറയൂ.

    ReplyDelete
  39. രാജിവ്:

    ഒരല്പം കാടു കയറി എന്നതു ശരിയാണു. ഒന്നു രാണ്ടാനകളെയെല്ലാം ചവിടി മെദിക്കുകയും ചെയ്തു.

    bittorrentഉം kazaaയും എല്ലാം വേറെ വിഷയങ്ങള്‍. ഇപ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയണ്ട. നല്ല വിഷയമാണു.
    അവസരം തരാം. :)


    internet ഒരു സ്വതന്ത്ര മാദ്ധ്യമം മാത്രമാണു.
    ഒരു സ്വതന്ത്ര വനമല്ല.

    കേരളത്തിലെ കാട്ടില്‍ കയറി കൊക്കിനേയും മാനിനേയും വെടിവെക്കുന്ന ലാഘവത്തോടെ internetല്‍ കയറി കക്കുന്ന ആ സ്വഭാവമാണു പ്രശ്നം.

    എല്ലാത്തിനും ഉടമകളുണ്ട്. അവരുടെ മുഖം നേരിട്ട് കാണുന്നില്ല എന്നു കരുതി അവരറിയാതെ അവരുടെ മുതല്‍ എടുക്കുന്നതാണു പ്രശ്നം.

    രാജിവിനെ മോഷണത്തിന്റെ നഷ്ടം മനസിലാവണമെങ്കില്‍ ഇന്റര്നെറ്റില്‍ അങ്ങനെ നഷ്ടപെടുമ്പോള്‍ മാത്രമെ അതു മനസിലാവുകയുള്ളു.

    professional photographersന്റെ service rate എത്രയാണെന്നു നിങ്ങള്‍ക്ക് അറിയാം എന്നു കരുതുന്നു. ദുബൈയില്‍ മണിക്കൂറിനു AED 500 മുതല്‍ AED 6000 വരെ ലഭിക്കുന്ന industryയാണു. ഇവരുടെ ഉല്പന്നങ്ങള്‍ക്ക് മോഷണത്തിനു നല്ല scope ഉള്ളവയാണു.

    ഇതു ഭയന്നാണു എന്റെ ചിത്രങ്ങള്‍ തന്നെ അവയുടെ ഉപയോഗം കഴിഞ്ഞതിനു ശേഷം മാത്രമെ പ്രദര്‍ശിപ്പിക്കാറുള്ളു. പിന്നെ ഒരു കാര്യം. എന്റെ ചിത്രങ്ങള്‍ കട്ട ഉപയോഗിച്ച പത്രങ്ങളും, മാസികകളും TV ചനലുകളും എല്ലാം മലയാളികളുടെതു തന്നെയായിരുന്നു. പറയാതെ നിവര്ത്തിയില്ല രാജിവ്.

    dreamworksന്റെയും, newlineന്റേയും, Disneyയുടെയും സിനിമകള്‍ bittorent വഴി കക്കുന്ന പോലെ തന്നെ photo മോഷണവും വളരെ രൂക്ഷമായ പ്രശ്നം തന്നെയാണു. പക്ഷെ ഇതു ഒരു professionalന്റെ ജോലിയെ ബാദിക്കുന്ന കാര്യമാണു. മറ്റെതെല്ലാം വലിയ budgetഉം വലിയ law firmഉം ഉള്ള സ്ഥാപനങ്ങള്‍.

    എന്ത കവിതയും കഥയും മാത്രമെയുള്ളോ ശ്രേഷ്ടമായ സൃഷ്ടികള്‍? photography അതില്‍ പെടില്ലെ?

    ReplyDelete
  40. This comment has been removed by a blog administrator.

    ReplyDelete
  41. വിചാരത്തിന്റെ comment കൈപ്പള്ളി അങ്ങ് ശൂ.....

    മോന്റെ തംശയം അങ്ങ് google പോയി തീര്ത്താമതി.

    ReplyDelete
  42. ശരി കൈപ്പള്ളീ, താങ്കള്‍ പറഞ്ഞതിനോടു (പറഞ്ഞ രീതിയോടല്ല) അക്ഷരം പ്രതി യോജിക്കുന്നു. ഫോട്ടോഗ്രഫിയും മാനിക്കപ്പ്പെടേണ്ട ഒരു കല തന്നെ. (ഫോട്ടൊ കട്ടാലും മോഷണം തന്നെ). ആര്‍ക്കും എതിരഭിപ്രായം ഉണ്ടാവും എന്നും തോന്നുന്നില്ലാ. പക്ഷേ കുറച്ചു പേരെ കുറച്ചധികം ചീത്ത വിളിച്ചൊ എന്നു സംശയം. പിന്നെ ദ്രൗപദിവര്‍മ്മയുടെ സ്വന്തം ക്രുതികളെ (സ്വന്തമായിട്ടു എഴുതിയതു, ഫോട്ടോകള്‍ അല്ല) ഇഷ്ടപ്പെടുന്ന കുറച്ചു പേരെങ്കിലും ഉണ്ടെന്നാ തോന്നുന്നത്‌. അദ്ദേഹത്തെ ഒറ്റക്കു target ചെയ്യണ്ടായിരുന്നു. നേരത്തേ തന്നെ വേറൊരു കൈ എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ടായിരുന്നു അദ്ദേഹത്തെക്കുറിച്ച്‌ (എനിക്കൊന്നും മനസ്സിലായില്ലാ, അതു വേറെ കാര്യം, മച്ചാന്‍ പുലിയായിരുന്നെന്നാ തോന്നുന്നെ, അതുകൊണ്ടു അവിടെ കമന്റിയില്ല).

    ReplyDelete
  43. എന്തിരടെ മയിരെ കൈപ്പള്ളി... ചെറ്റത്തരങ്ങള്‌ കാണിക്കാതെടെയ്‌ . ഈ യൂണികൊഡ്‌ മലയാളങ്ങള്‌ നിന്റെ തന്തകളൊടും തള്ളകളോടുമൊക്കെ ച്യാതിച്ചിട്ട്‌ തന്നെടെ ?
    മലയാളം ഖുരാന്‍ കാപ്പിരായറ്റ്‌ നിന്റെ തന്തക്കാണോടെ ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..