കണ്ണാടിയില്‍ ഇന്നു ഞാന്‍ എന്നെ നോക്കി. ഇതെന്റെ ബ്ലോഗ്ഗ് എനിക്ക് മാത്രം അവകാശപെട്ട ബ്ലോഗ്ഗ്. ഇനി ഞാന്‍ എന്നെ പരാമര്‍ശിക്കട്ടെ.
"ആരിവന്‍ കൈപ്പള്ളി?"
-by കൈപ്പള്ളി
അക്ഷരശുന്യന്‍, അക്ഷമ വിദ്വാന്‍
ഇവനാരിവരെ പഴി പറയാന്‍
തെറ്റില്ലാത്തൊരു തെറി അറിയില്ലിവനു്,
എന്നിട്ടെന്തൊരു അഹങ്കാരം.
വെട്ടം കണ്ടാല്‍ വട്ടിളകുന്നവന്‍
മണ്ണും മരവും തേടി നിരങ്ങും
വാനത്തിലിനി പാറാനൊരു കിളി
എല്ലാം തന്നുടെ ചിത്രങ്ങള്‍
മുഖമില്ലത്തവനാരാവട്ടെ
ഇവനാരവനെ ക്രൂശിക്കാന്‍?
ചിത്രം മാത്രം ചിത്തഭ്രമം.
നാട്ടര്‍ക്കെന്തൊരു പൊല്ലാപ്പ്.
തീരം തോറും തിരകള്‍ തേടും
ജിവിതം ഇവനൊരു വിളയാടല്‍
കൈക്കുള്ളില്‍ ദേ ഒരു പുള്ളി
എന്നാലെവിടെ ആ പള്ളി.
ആരായാലും ഇല്ലാരാധന
ഗുരുത്വം കെട്ടവനിവനാരു്?
സ്വാതന്ത്രയം ഒരു തന്ത്രം മാത്രം
സത്യത്തില്‍ ഒരു വായാടി.
എന്നാലിനിയും ഉണ്ടൊരു സത്യം
സത്യം മത്രം വട്ടനു ധര്‍മ്മം.
കഷ്ടം, നഷ്ടം നാടിനുമില്ല
നാട്ടരൊട്ടും അറിയുകയില്ല
കണ്ണാടിയില്‍ ഇന്നു ഞാന്‍ എന്നെ നോക്കി. ഇതെന്റെ ബ്ലോഗ്ഗ് എനിക്ക് മാത്രം അവകാശപെട്ട ബ്ലോഗ്ഗ്. ഇനി ഞാന്‍ എന്നെ പരാമര്‍ശിക്കട്ടെ.
ReplyDeleteകൈപ്പള്ളീ നമിച്ചു.മനുഷ്യരായാല്‍ ഇങ്ങിനെ വേണം.ആത്മ പരിശോധന നല്ലതാണ്.
ReplyDeleteകൈപ്പള്ളി കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
കൈപള്ളിയെ എഴുത്തിനിരുത്തി - ഇന്നലെ ഇടങ്ങള്‍ നമിച്ചു - ഇന്നിതാ അനംഗാരിയും നമിച്ചു - പുതിയ പ്രതിഷ്ഠയാ - ചിത്രകാരന്‍ കൊപ്ര ഉണ്ടാക്കാന്‍ തുടങ്ങിയതില്‍പിന്നെ മൂത്ത തേങ്ങ കിട്ടാതെയായി - ഇപ്പോള്‍ എല്ലാരും നമിച്ചു തൊഴുതു മടങ്ങുക - പ്ലീസ് ക്യൂ പാലിക്കുക.
ReplyDeleteയിത് യാരപ്പാ..പള്ളിയാ .. പുള്ളിയാ..
ReplyDeleteഗൊള്ളാം. ആത്മപരിശോധന നല്ല കാര്യമല്ലേ.
(ഗൊച്ചു ഗൊച്ചു അച്ചരതെറ്റുകളുണ്ട്. ശരിയാക്കൂ)
Kaippally Sir... Namikkunnu. Sammathichu ketto. Pranamangal...!!!!
ReplyDelete