എന്തിനു നീ എഴുതുന്നു ഹേ ബ്ലോഗിലെ കവിയെ.
സ്വയം ബ്ലോഗുന്നത് എന്തിനു് നീ എന്നെ കാണിക്കുന്നു.
വായിക്കാനറിയാത്ത എന്നെ പരിഹസിക്കാനോ?
ഒന്നുമില്ലെങ്കില്‍ കോഴി വില്കാന്‍ പോകു.
തന്തൂരിയെങ്കിലും തിനാം.
തന്തമാരെ തെറിവിളിപ്പികുന്ന നിന്റെ വരികള്‍ ഇനി
മതി.
പ്രാസവും, താളവും ഒന്നുമില്ലെങ്കിലും കവിതയാണല്ലെ?
ദാ ഇതുപോലെ.
ഏതവനും കവിയാകാം. ശോ! ഇത്ര താണുപോയോ.
ദേ കൈപ്പള്ളിയും തുടങ്ങിയില്ലെ?
ഇതു ഫോണ്‍ കാര്‍ഡ് കച്ചവടം കണക്കായല്ലോ.
എവിടെ തിരിഞ്ഞാലും കവികള്‍.
മതി.
കൈയും കാലും കുത്താന്‍ ഇടമില്ല.
ചുറ്റിനും കവികള്‍
കവികളുടെ ഒരു മഹാ സമുദ്രം.
വരൂ. വരൂ എന്റെ കവിത വായിക്കു.
കാവ്യസൃഷ്ടികളുടെ സുണാമി വരുന്നേ!!!
കവിച്ച് കവിച്ച് എന്റെ തല പെരുക്കുന്നേ
മതി.
എന്റെ ബുദ്ധിശൂന്യതയാകാം. അല്ലെ?
അല്ല ബാല്ല്യം വിട്ടുമാറാത്ത് മനസ്സാകാം.
പൊങ്ങച്ച കൂട്ടങ്ങള്‍!
എന്നെ പരിഹസിക്കുന്നതു കണ്ടു മതിയായില്ലെ?
മതിയോനിനക്ക്. അടുപ്പിച്ചെഴുതിയതുകൊണ്ടു രക്ഷപ്പെട്ടു.
അക്ഷരപിശാശുക്കള്‍ വിട്ടുമാറത്ത് കൈപ്പള്ളിയാണേ.
പോടെ! പോയി തന്തൂരി ചുട്ട് കൊണ്ടു വാ. നമുക്കിരുന്ന് തിന്നാം
മതിയോ നിനക്ക്?
എന്തിനു നീ എഴുതുന്നു ഹേ ബ്ലോഗിലെ കവിയെ?
ReplyDeleteഹ ഹ,
ReplyDeleteഎന്റെ കൈപ്പള്ളീ,
ഞാനിതാ നമിച്ചിരിക്കുന്നു,
എന്നെയങ്ങ് കൊല്ല് :)
മഹത്തരം! ഗംഭീരം ! ഉഡായിപ്പം !
ReplyDeleteഉള്ളിലൊരു കവി ഒറങ്ങിക്കിടപ്പുണ്ടായിരുന്നല്ലേ...ഗൊച്ച് ഗള്ളന്‍!
എന്‍റ കര്‍ത്താവേ നീ ഇതെല്ലാം കാണാന്‍ എന്നെ എന്തിനിവിടെ വരുത്തി
(അശരീരി “നിഞ്ഞോടാരുപറഞ്ഞേടേയ് ഇവിടെ വന്ന് നോക്കാന്‍”)
നിഗൂഢവും, ഗംഭീരവും, അതി ഭയങ്കരുവുമായ എന്റെ മഹാ കാവ്യം നിങ്ങളെല്ലാം വായിച്ചതില്‍ എനിക്ക് ഫയങ്കര സന്തോഷം ഉണ്ട് കെട്ട.
ReplyDeleteഇനിയും ഇതുപോല ഒരണ്ണം ഒണ്ടാവണമെങ്കില്‍ നിങ്ങള്‍ ഇതേ നിലവാരമുള്ള ഐറ്റംസ് ഇറക്കണം. യേതു്?
എല്ലാരിക്കും ബുദ്ധിമാന്‍ ഭവഃ
കൈപ്പള്ളി കവിതകള്‍. താങ്കള്‍ ഒരു മഹാ കവിയാണെന്ന രഹസ്യം എന്തേ ഞങ്ങളില്‍ നിന്നും മറച്ചു വച്ചു.
ReplyDeleteവാ നമുക്ക് ചുട്ട കോഴി തിന്നാം, ആ കുപ്പി ഒന്ന് മാറ്റി പിടിച്ചേക്ക്, നാട്ടുകാര്‍ കാണണ്ട :)
ഹ..ഹ.ഹാ..എനിക്ക് വയ്യ....താങ്ങ്....എന്നൊക്കെ പറഞ്ഞാല്‍ ഇതാണു.........
ReplyDelete[ഇതിനും ......കുത്തും കോമയും ഇട്ടിട്ടില്ലാ ..എന്ന് പറഞ്ഞ് ആളുകള്‍ വരാന്‍ ചാന്‍സ് ഉണ്ട്]
ഈ "കവിതയുടെ" അവസാനത്തെ വരിയുടെ "ഒരുള്സ്" & "പൊരുള്സ്" മനസിലായവര്‍ എന്നെ gmail വഴി എഴുതി അറിയിക്കും എന്നു പ്രതീക്ഷിക്കുന്നു. യേത്?
ReplyDeleteകൈപ്പള്ളിയണ്ണാ.. ഹഹഹ്.. അതൊരു താങ്ങാനല്ലോ..
ReplyDeleteഞാനും ഇതുപോലത്തെ ഒത്തിരി കവിതകള്‍ എഴുതിയിട്ടുണ്ട്... ദോ..
ഇവിടെ ;)
അവസാനത്തെ വരി അസ്സലായി. പക്ഷെ അക്ഷരങ്ങളുടെ ഗ്രൂപ്പിംഗ് ഇങ്ങനെയല്ലെന്നു മാത്രം. ;-)
ReplyDeleteഹൊഹോ.. പോയിപ്പോയി കൈപ്പള്ളിക്കവിത വരെ മനസ്സിലാവാത്തൊരു ഉത്തരാധുനികന്‍ ആയോ?
ReplyDeleteഒന്നും മനസ്സിലായില്ലേ..
അവസാനവരി മനസ്സിലായത്: ചില കവിതയൊക്കെ വായിച്ച എഴുതിയവന്റെ തന്തക്കു വിളിക്കാന്‍ ചൊറിഞ്ഞു വരും എന്നാണോ സാറേ..
അല്ലെങ്കില്‍ ഷെമി..
ജീമെയില്‍ലേക്ക് അയക്കാനൊന്നും നേരമില്ല ;)
ആ “അവസാന വരി” പ്രയോഗത്തിനണു കൈപ്പള്ളി ‘കര്‍മ്മണി പ്രയോഗം” എന്നു പറയുക ;)
ReplyDeleteങേ.. എനിക്കെന്താ കമന്റോ മാനിയ പിടിച്ചോ.. ;)
ഒന്നും രണ്ടും രണ്ടും മൂന്നും പതിന്നാല്ലിന്നാറുഗണം, പാതം രണ്ടുമൊരുപോല്‍, നടുക്കുയതിപ്പതാതി യിതു കൈപള്ളിയാം....പീറ്റര്‍ സ്കോട്, ആന്റിക്വിറ്റി, ഗോള്‍കൊണ്ട, കൊഡേയ്സ്, ചിവാസ് രീഗല്‍, സിംഗിള്‍മാള്‍ട്ട്, സ്മിര്‍നോഫ്ഫ് എനിയും നല്ല കുപ്പിയുമായി കവികള്‍ വരും...ഈയിടെ മലാശയം എന്ന കവിത വായിച്ചിരുന്നു... നല്ല നാടന്‍ കോഴിയുടേ തന്തൂരി എന്നു അവസാന വരി തിരുത്തിയാല്‍ ഇതൊരു അസ്സല്‍ കവിത തന്നെ.
ReplyDeleteഎന്നാലിന്ന ഇതും കൂറ്റി ഇരിക്കട്ടെ.
ReplyDelete--------------------------------
"ആരിവന്‍ കൈപ്പള്ളി?"
-by കൈപ്പള്ളി
അക്ഷരശുന്യന്‍, അക്ഷമ വിദ്വാന്‍
ഇവനാരിവരെ പഴി പറയാന്‍
തെറ്റില്ലാത്തൊരു തെറി അറിയില്ലിവനു്,
എന്നിട്ടെന്തൊരു അഹങ്കാരം.
വെട്ടം കണ്ടാല്‍ വട്ടിളകുന്നവന്‍
മണ്ണും മരവും തേടി നിരങ്ങും
വാനത്തിലിനി പാറാനൊരു കിളി
എല്ലാം തന്നുടെ ചിത്രങ്ങള്‍
മുഖമില്ലത്തവനാരാവട്ടെ
ഇവനാരവനെ ക്രൂശിക്കാന്‍?
ചിത്രം മാത്രം ചിത്തഭ്രമം.
നാട്ടര്‍ക്കെന്തൊരു പൊല്ലാപ്പ്.
തീരം തോറും തിരകള്‍ തേടും
ജിവിതം ഇവനൊരു വിളയാടല്‍
കൈകുള്ളില്‍ ദേ ഒരു പുള്ളി
എന്നാലെവിടെ ആ പള്ളി.
ആരായാലും ഇല്ലാരാധന
ഗുരുത്വം കെട്ടവനിവനാരു്?
സ്വാതന്ത്രയം ഒരു തന്ത്രം മാത്രം
സത്യത്തില്‍ ഒരു വായാടി.
എന്നാലിനിയും ഉണ്ടൊരു സത്യം
സത്യം മത്രം വട്ടനു ധര്‍മ്മം.
കഷ്ടം, നഷ്ടം നാടിനുമില്ല
നാട്ടരൊട്ടും അറിയുകയില്ല
മറിയംംംം.....
ReplyDeleteവേണ്ടാ...വേണ്ടാ...
നാലുമുതല്‍ നാനൂറുവയസ്സുവരെയുള്ളവര്‍ വായിക്കുന്നതാണത്രേ മലയാളബ്ലോഗ്, എവിടെയും തൊടാതെയേ എഴുതാന്‍ പാടുള്ളൂ!
കൈപ്പള്ളിച്ചേട്ടാ,
ReplyDelete:-)
ആ കമന്റ് കവിതയാണ് കലക്കിയത്.നന്ന്.
ഇനി വിമര്‍ശനം:
വാനത്തിലിനി പാറാനൊരു കിളി
എല്ലാം തന്നുടെ ചിത്രങ്ങള്‍
ഇവിടെ വിസര്‍ഗ (അമ്മച്ചീ..) ചിഹ്നമിടാത്തതിനാല്‍ എനിക്ക് താങ്കളുടെ പ്രതിഭയോട് സഹതാപം തോന്നുന്നു. ചിഹ്നമിട്ടില്ലെങ്കില്‍ അപ്പൊ വരും ഈ സഹതാപം. എന്താണെന്നറിയില്ല. :-)
ബെസ്റ്റ് കണ്ണാ, ബെസ്റ്റ്. കൈപ്പള്ളീ, ഇതുപോലെ നല്ല താങ്ങ് താങ്ങാന്‍ കൈപ്പള്ളിയെക്കഴിഞ്ഞേ ആളുള്ളൂ. ആക്ഷേപഹാസ്യം ഇഷ്ടമായി. കണ്ടിന്യൂ.
ReplyDeleteഒരുളും പൊരുളും തേടി കവിത വായിച്ചു വായിച്ചു വന്നപ്പൊ, ഇത്തിരി മസിലു കൂടുതലുള്ള പുള്ളിയാണീ
ReplyDeleteകൈപ്പിള്ളീന്ന് മനസ്സിലായി. കമന്റിലെ കവിത വായിച്ചപ്പോ, ദേണ്ടെ ഇരിക്കുന്നു ഒരു സാക്ഷാല്‍
കപി, അല്ല മഹാകവി. ഞാനൊരു പാവമാണേ...
സ്വയമറിഞ്ഞും മറിയാതെയും ഇങ്ങിനെ ചിലര്!
ReplyDeleteSathyamayum ithu enikku cherunnathanu...!!! Enne pakshe appozonnum parichayappettittillallo...??
ReplyDeleteഇതു സഗീർ പണ്ടാരത്തിനു വേണ്ടി (സഗീർ കവിത എഴുതുന്നതിനും മുമ്പ്) എഴുതിയ കവിത
ReplyDelete