Wednesday, February 28, 2007

പേരിടാന്‍ മറന്ന സൃഷ്ടി

വൃണങ്ങളുണങ്ങാത്ത ആകാശം തണുത്തു കിടന്നു
എന്റെ കൈലി കീറിയിരുന്നു
തലവേദനക്ക് മരുന്നു ഉണ്ടോ?

അവരാരും കുടയെടുത്തില്ല
വരകള്‍ മുറിയുന്നു, നൂലിഴ വിടരുന്നു
ഗുളികകള്‍ ഓരോന്നായി ഞാന്‍ വിഴുങ്ങി

ചക്രവാളം ഇല്ലാതായി
എന്റെ കൈലി കീറി
എനിക്ക് കുടിക്കാന്‍ വെള്ളം തരൂ.

17 comments:

  1. "പേരിടാന്‍ മറന്ന സൃഷ്ടി"

    ReplyDelete
  2. പേരിട്ടു ....


    സൃഷ്ടി


    ആകാശം തണുത്തു വൃണങ്ങളുണങ്ങാതെ കിടന്നു
    കീറിയിരുന്നു എന്റെ കൈലി
    മരുന്നു തലവേദനക്ക് ഉണ്ടോ?

    കുടയെടുത്തില്ല അവരാരും
    മുറിയുന്നു വരകള്‍ , വിടരുന്നു നൂലിഴ
    ഓരോന്നായി ഗുളികകള്‍ ഞാന്‍ വിഴുങ്ങി

    ഇല്ലാതായി ചക്രവാളം
    കീറി എന്റെ കൈലി
    വെള്ളം കുടിക്കാന്‍ എനിക്ക് തരൂ.


    കൈപ്പള്ളീ പനി മാറിയില്ലേ ?

    ReplyDelete
  3. കിഴക്കന്‍ ചക്രവാളത്തില്‍ വെള്ള കീറി....

    പനിമൂത്തതായിരിക്കും !!പിച്ചും പേയും പറയാന്‍ തുടങ്ങിയിരിക്കുന്നു..

    ReplyDelete
  4. കൈപ്പള്ളീ‍ീ‍ീ‍ീ‍ീ‍ീ‍ീ .... ;)

    ReplyDelete
  5. എന്താ ആകാശത്തിന്റെ ഒരു കാല്പനികത! തലവേദന എന്നതു് എയിഡ്സിന്റെ ഒരു പ്രതീകം മാത്രം. എയിഡ്സിപ്പോള്‍ എല്ലാവര്‍ക്കും ഒരു തലവേദനയായിരിക്കുകയല്ലേ. ആരും കുടയെടുക്കാതെ വീട്ടില്‍ നിന്നിറങ്ങുന്നു. തലവേദനയ്ക്കു മരുന്നില്ലെന്നു കൈപ്പള്ളി വീണ്ടും ഇവിടെ ഓര്‍മ്മിപ്പിക്കുകയാണു്. ഗുളികകളെത്ര വിഴുങ്ങിയ മാനുഷജന്മം, ജന്മത്തിന്റെ ചക്രവാളങ്ങള്‍ അന്വേഷിച്ചു നീ നടക്കുക. കീറിയ കൈലിസ്വപ്നങ്ങളും ദാഹിക്കുന്ന തൊണ്ടയുമായി

    കൈപ്പള്ളീ പ്രമാദം. ഇത്രയും ഗംഭീരമായി കവിത്വം തുളുമ്പുന്നതു ആദ്യമായിട്ടു കാണുകയാ. എന്റെ പ്രമാണം, ഇതാ പിടിച്ചോ.

    ReplyDelete
  6. പനിയായതുകൊണ്ട് കളസത്തിനു പകരം കൈലി (പ്യേശ) കീറി.

    ReplyDelete
  7. ഇതു പകര്‍ച്ചപ്പനിയാണെന്ന് എന്താ കൈപ്പള്ളി പറയാതിരുന്നത്?
    പനിവിശേഷം കേള്‍ക്കാന്‍ വന്ന എനിക്ക് ഇവിടെ വന്നപ്പോള്‍ മുതല്‍ പനി തുടങ്ങി.
    ബ്ലോഗിലൂടെ പനി പകരുമെന്ന് ഇപ്പോഴാ മനസ്സിലായത്:)

    ReplyDelete
  8. പനി വന്നാല്‍ കൈലി കീറുന്നതെങ്ങനെ എന്ന ചോദ്യത്തിനു കവിതയില്‍ സ്ഥാനമില്ലാ‍ത്തതിനാല്‍ ഞാനാ ചോദ്യം ചോദിക്കുന്നില്ല.

    ഗെറ്റ് വെല്‍ സൂണ്‍

    qw_er_ty

    ReplyDelete
  9. മഹാകവി കൈപ്പള്ളിജി!

    എനിക്കു കുടിക്കാനിത്തിരി വെള്ളം തരൂ

    ReplyDelete
  10. ഉദാത്ത സൃഷ്ടി !!!!
    കരീം‌ക്കാ...നിക്കും ഇത്തിരി വെള്ളം:)

    ReplyDelete
  11. ഇങ്ങനെ ‘വിചാര‘ങ്ങളും പിന്നെ വീണ്ടുവിചാരങ്ങളും വന്നു കൊണ്ടിരുന്നാ, കൈലി കീറിക്കൊണ്ടേയിരിക്കും.
    -പിന്നെ തലയുള്ളിടത്തെല്ലാം തലവേദനയും കാണും എന്നല്ലേ പ്രമാണം, കൈപ്പള്ളീ?

    ReplyDelete
  12. കൈപ്പള്ളീജ്യേ...പൂയ്!
    പനി പോയാ??


    “എന്റെ കൈലി കീറി.” കൈലി എന്നത് കൊണ്ട് കവി ഉദ്ദേശിക്കുന്നത് പല വൃത്തികെട്ട കെട്ടുകാഴ്ചകളും മറച്ചുവയ്കുന്ന, സംസ്കാരത്തിന്റെ നേരിയ മൊഹമ്മൂടി കീറി എന്നാണ്. ചങ്ങലക്കിടുന്ന ഉത്കൃഷ്ട ചിന്തകള്‍ കൈലി കീറി പുറത്ത് വന്നു എന്ന മഹത്പരമായ വ്യഗ്യാര്‍ത്ഥപ്രയോഗത്തിലൂടെ വായനക്കാരെ കവിതാസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് കവി ഓടിച്ചുകയറ്റുന്നു.കൈലി എന്നത് മലയാളി സംസ്കാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത തനത് ചിഹ്നമാണെന്നും അതിലൂടെ കവി കുത്തകമുതലാളിത്വത്തിനെതിരെ പ്രതികരിക്കാനുള്ള തന്റെ സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കിയെന്നും വേണം കരുതാന്‍. മനോഹരമായ കൃതി. എന്റെ കീറിയ കൈലി എന്ന് പേരിടൂ.”



    (ഞാനിപ്പോ ജോലി രാജി വച്ചു ഫുള്‍‌ടൈം ബ്ലോഗിംഗ് ആണ്.)

    ReplyDelete
  13. “എരിശ്ശേരിക്ക് ഉപ്പു പോരാഞ്ഞ് ഞാന്‍ തലയിണ മാറ്റിവെച്ചു,
    എന്നിട്ടും തൊടിയിലെ കുരങ്ങന്‍ പോയില്ലല്ലോ!..“

    സഞ്ജയന്‍ പരലോകത്തിരുന്ന് നിലവിളിച്ചേനെ കൈപ്പള്ളീയുടെ കവിത അങ്ങേര്‍ കണ്ടിരുന്നെങ്കില്‍! :-)

    എന്തായാലും അടുത്ത ഒരു സൃഷ്ടികൂടി നടത്തൂ...(അതോ അതിനു അടുത്ത പനി വരുന്നതു വരെ കാക്കണോ! )

    ReplyDelete
  14. ആദ്യം ഒരു കൈലി കിറിയിരുന്നെന്നു പറഞ്ഞു!പിന്നെ പറയുന്നു കൈലി കീറിയെന്നും പറയുന്നു!
    എന്താടൊ ഇതൊക്കെ! കവിതയോ?അതോ..........ഓക്കാനം.........

    ReplyDelete
  15. വിചാരം,കലക്കി.ഇയാളിത്തരക്കാരനാനല്ലേ?ചെ....മോശം!ആളാവനായി എന്ത് തെമ്മാടിത്തരവും കാട്ടുന്നു....................ഓക്കാനം.........മാത്രമല്ല! കാറ്ക്കിച്ചു തുപ്പണം ഇത്തരക്കാരുടെ മുഖത്ത്

    ReplyDelete
  16. Enthina oru peru.. Ithuthanne dharalam...!!!

    ReplyDelete
  17. മുകളിൽ പണ്ടാരത്തിന്റെ comment ഇപ്പോഴാണു കണ്ടതു്.
    കഥ അറിയാതെ ആട്ടം കാണുന്ന ഈ കോവർ കഴുതയെ എന്തു് ചെയ്യും. ഖത്തറിലുള്ള പാവം മലബാറികൾ ഈ മാരണത്തിനെയാണല്ലോ കവി എന്നും പറഞ്ഞു പോക്കി കൊണ്ടു നടക്കുന്നതു്.
    എടോ മരമണ്ട. ഇതു് തന്നെ പോലുള്ള "കപി"കൾക്ക് വേണ്ടി എഴുതിയ കവിതയാ അല്ലാതെ ഇതു കവിതയും മണ്ണാങ്കട്ടിയും ഒന്നുമല്ല.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..