- The Indian stock market ended Wednesday on a high note, closing above the 14,000 mark for the first time on buying in pharmaceutical, technology and select auto stocks.
ദരിദ്രര്‍ കര്ഷകന്‍ വൃക്ക വില്ക്കാന്‍ തെരുവില്‍ പരസ്യം ചെയ്യുന്നു എന്റെ നാട്
ഒറീസയിലെ തരിശായ ഭൂമിയില്‍ വിശപ്പു സഹിക്കാനാവാതെ ഒരു സഞ്ജി
ധാന്യത്തിനു വേണ്ടി കുഞ്ഞിനെ വില്കുന്ന അമ്മയുള്ള എന്റെ നാട്.
ഗ്രാമം വിട്ടു തൊഴില്‍ അന്വേഷിച്ച് പട്ടണങ്ങളില്‍ അടിമപണി ചെയ്യാന്ന തെണ്ടുന്ന കോടികളുള്ള എന്റെ നാട്.
ആറു വയസുകാരനെ ചുടുക്കട്ട ചൂളകളില്‍ പള്ളിക്കുടത്തില്‍ ചേര്‍ക്കാതെ പണിയെടുപ്പിക്കുന്ന മാത പിതാക്കള്‍ ഉള്ള എന്റെ നാടു.
ഭൂമിയിലേ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന എന്റെ നാടു്.
വെറുപ്പാണെനിക്ക് മാദ്ധ്യമങ്ങളോടു്. അരെയും വേതനിപ്പിക്കാതെ തിരഞ്ഞെടുത്ത് വാര്ത്തകള്‍ ലോകത്തിനു വിളമ്പുന്ന നികൃഷ്ട ജന്തുക്കള്‍.
അമര്ഷമാണെനിക്ക് എന്റെ സര്‍ക്കാര്‍ ഗുമസ്ഥനോട്. ശമ്പളം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന ജീവികള്‍.
ഇതെല്ലാം കണ്ടു മനം മരവിച്ച എന്നെ തന്നെ ഞാന്‍ വെറുക്കുന്നു. ഒന്നും ചെയ്യാന്‍ കഴിയാതെ ഇതെല്ലാം കണ്ടു ഒരു കഴുതയെപ്പോലെ മാറി നിന്നു കരയാന്‍ മാത്രം വിധിക്കപ്പെട്ടവന്‍.
ഞാന്‍ അറിഞ്ഞ് ഭാരതം
ReplyDeleteകൈപ്പള്ളീ,
ReplyDeleteഅപ്പോള്‍ കൈപ്പള്ളീക്ക് സെന്‍സ്സുണ്ട്, സെന്‍സിബിലിറ്റിയുണ്ട്, സെന്‍സിറ്റിവിറ്റിയുണ്ട്!
:)( കിങ്ങ് കഴിഞ്ഞ ദിവസവും ഏഷ്യാനെറ്റില്‍ കണ്ടതേയൊള്ളൂ)
കൈപ്പള്ളീ,
വാര്‍ത്തകള്‍ സൃഷ്ടിക്കുക, പത്രം/ചാനല്‍ വില്‍ക്കുക എന്നത് പത്രക്കാരന്റെ ബിസിനസ്സ്, ലവന്മാരുടെ തൊഴില്‍! ഇന്ത്യ പോലെ വളരെ വിശാലമായ ഒരു രാജ്യം 60 വര്‍ഷങ്ങള്‍ കൊണ്ട് ഇത്രയും പുരോഗമിച്ചെല്ലോ എന്ന് കരുതി അഭിമാനിക്കുകയല്ലേ വേണ്ടത്. സ്വാതന്ത്രം കൂടുതലുള്ള രാജ്യങ്ങളില്‍ പുരോഗമനത്തിന്റെ വേഗത കുറവായിരിക്കും.
Sapthan
ReplyDeleteTrue. We are probably a better democracy than what wee see in most part of third world. But we are not yet the best. There is a concerted effort on part of the media to promote only the eye candy image of India. And that is hurting our poor.
The poor in India are in need of food shelter and drinking water. Amenities that can be provided with a clear and constructive centralised plan. But the Government of India is too slow to address many of these glaring however unglamorouse issues.
Poverty has to be addressed in the Media with a much better voice and zest.
I do not see that happening.
അതെ കൈപ്പള്ളി, ഒന്നും ചെയ്യാന്‍ കഴിയാത്ത നമ്മുടെ (ചെയ്യുന്നവരുണ്ടായിരിക്കാം, അവര്‍ ക്ഷമിക്കുക) പരിതാപകരമായ അവസ്ഥ കണ്ട് കഴുത പോലും പുച്ഛം പൊഴിക്കുന്നുണ്ടായിരിക്കാം.
ReplyDeleteസ്വന്തം നേട്ടങ്ങളും സുഖസൌകര്യങ്ങളും മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. എന്‍റെ കുടുംബം അതിലുമപ്പുറത്തേക്ക് കടന്നാല്‍ എന്‍റെ അടുത്ത ബന്ധു, അതിനുമപ്പുറത്തേക്കൊന്നും കടന്നെത്തി നോക്കാന്‍ ആര്‍ക്കും മനസ്സില്ല. നേട്ടങ്ങള്‍ എത്തിപ്പിടിക്കാനുള്ള നെട്ടോട്ടം, അതിലിടയ്ക്ക് ചില പേക്കോലങ്ങളെ കാണുമ്പോള്‍ ഒന്ന് സഹതപിച്ചും പറ്റുമെങ്കില്‍ രണ്ട് വാചകം ഫിറ്റു ചെയ്ത് സാന്നിധ്യം അറിയിക്കാനും ശ്രമിച്ചേക്കും, ഒരു പക്ഷെ സഹതാപം ആത്മാര്‍ത്ഥമായി തന്നെയായിരിക്കാം. അതില്‍ കൂടുതല്‍ എനിക്കെന്ത് ചെയ്യാന്‍ പറ്റും, അല്ലെങ്കില്‍ അതിനുമാത്രം സമയമെവിടെ എന്‍റെ കയ്യില്‍. ഉച്ച മുതല്‍ കാത്ത് കാത്തിരുന്ന് അസ്തമന കാഴ്ചകള്‍ പകര്‍ത്തുവാനും അത് രണ്ട് പേരെ കാണിച്ച് കയ്യടി വാങ്ങിക്കാനും ഉള്ള എന്‍റെ വിലയേറിയ സമയം ചുമ്മാ ആദര്‍ശങ്ങള്‍ പ്രസംഗിക്കാനുള്ളതല്ല... വേണമെങ്കില്‍ പ്രസംഗം ആവാം. പക്ഷെ, അത് പ്രാവര്‍ത്തികമാക്കാനുള്ളതല്ല.
ചിലര്‍ക്കെന്തെങ്കിലും ചില്ലറ തുട്ടുകള്‍ വല്ലപ്പോഴൂം നല്‍കി സഹായത്തിന്‍റെ മൂടുപടം പുതയ്ക്കുവാനും ഞാന്‍ മടിക്കുന്നില്ല. പക്ഷെ, ശരിയായ പ്രശ്നങ്ങളുടെ ആഴമറിയാന്‍ അതിനായ് എന്തെങ്കിലും ചെയ്യാന്‍ എനിക്ക് താത്പര്യമില്ല, അല്ലെങ്കില്‍ അതിനുള്ള ചുറ്റുപാടിലല്ല ഞാന്‍. മാത്രമല്ല, അതിനൊക്കെ വേണ്ടിയല്ലേ ഭരണകര്‍ത്താക്കളെന്ന ഒരു വിഭാഗത്തെ നാം തിരഞ്ഞെടുത്തു വിടുന്നത്... അവിടെ തീരുന്നു എന്‍റെ ഉത്തരവാദിത്വം.
പത്രക്കാരനാണെങ്കിലും, അവനെ ജനമധ്യത്തില്‍ ശ്രദ്ധേയനാക്കുന്നതേ അവനു വേണ്ടു, അവനും നില നിന്നേ പറ്റൂ. നിലനില്പാണ് ഞാനും നിങ്ങളും ഉള്‍പ്പെടെ എല്ലാവരുടേയും ആവശ്യം. ആര്‍ക്കും ആരേയും കുറ്റം ചാരാന്‍ പറ്റില്ല... പക്ഷെ, സ്വയം സമാധാനിക്കാന്‍ നമുക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തിയേ മതിയാവൂ. അതൊരു പൊതു തത്വമാണ്.
ഈ ചിന്താഗതികള്‍ എല്ലാവരുടെയുള്ളില്‍ നിന്നും മാറണം, പക്ഷെ മാറില്ല... കട്ടായം. കാരണം, എത്ര അല്ലെന്നൊക്കെ പറഞ്ഞാലും മനുഷ്യന്‍ സ്വര്‍ത്ഥനാണ് - അതു തന്നെ കാരണം.
Poverty and the "black" India is also represented in the Media. eg: There is a program named "India Inside" in People. Many programs are there in Visual media showing us the real picture of the "India Shining". So I am optimistic. I can't blame anyone else when I am not doing anything actively to uplift the poor.
ReplyDeleteI am concerned with the "celebrations" of suicides, killings, corruption, accidents etc. Why the media is so negative ? Why can't they be more pro-active ? They can.. and they will be.
Regards
കുഞ്ഞുങ്ങളുടെ കാര്യം ഓര്‍ക്കുമ്പോള്‍ - അവരെ അനാഥരാക്കി പീഢിപ്പിക്കുമ്പോള്‍ - അവരുടെ അലര്‍ച്ച ആരു കേള്‍ക്കാന്‍...ഭാരത മാതാവേ..കാകണേ..!
ReplyDeleteഇന്ത്യയിലെ ജാതിവ്യവസ്ഥയും,ജന്മിത്വവുമാണ് ഭാരതത്തിന്റെ ശത്രു എന്ന് കമ്മ്യൂണിസ്റ്റ് കക്ഷികള്‍ പോലും കണ്ടെത്തുന്നില്ല. കാരണം അവരുടെ നേതാക്കളും കെവലം കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ ഹോള്‍സെയില്‍ ഡീലര്‍മാരായ ബ്രാഹ്മണരും, ജന്മിമാരുമാണ്. വ്യക്തി ബന്ധങ്ങളുടെപേരില്‍ ഇന്ത്യയുടെ ഗതി മുന്‍ജന്മപാപം കൊണ്ടാണെന്നു സമാധാനിക്കാം.
ReplyDeleteഇന്ത്യയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ജനസംഖ്യ വര്‍ദ്ധനവ്. അത് സൃഷ്ടിക്കുന്ന എല്ലാ മതഭ്രാന്തന്മാര്‍ക്കും അവരുടെ വോട്ടിനു വേണ്ടി അവരുടെ കാല് നക്കുന്ന രാഷ്ട്രീയ കോമരങ്ങള്‍ ഉള്ള കാലം ഭാരതത്തിനു മോചനമില്ല
ReplyDelete