തുളസിയുടെ പടങ്ങള്‍ എല്ലാം വിഷയത്തില്‍ ആഴമുള്ള ചിത്രങ്ങളായിട്ടാണു എനിക്ക് തോന്നിയിട്ടുള്ളത്.
താങ്കളുടെ പടങ്ങളെ കുറിച്ച് ഒരു പോസ്റ്റ് എഴുതണം എന്നു കരുതി പലവട്ടം ഞാന്‍ ശ്രമിചതാണു. ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. ഇതില്‍ പലപ്പോഴും ഞാന്‍ താങ്കള്‍ എഴുതിയ ഒന്നും വായിക്കാറില്ല. ചിത്രം മാത്രം കണ്ടു കറങ്ങിയടിച്ച് ഞെട്ടാറുണ്ട്.
താങ്കളുടെ ഈ ചിത്രം
ഇതിന്റെ diffused lighting, textured backgound, balanced composition, expressive subject. എല്ലാം modelsനെ വെച്ച് studio set upല്‍ എടുത്താലും ഇത്രയും തന്മയത്വത്തോടെ പ്രതിഭലിപ്പിക്കാന്‍ കഴിയില്ല. ഇതെങ്ങനെ സാദിച്ചണ്ണ?
ഈ മലയാളം ബ്ലോഗിലെ ഞാന്‍ കണ്ട ഏറ്റവും നല്ല ചിത്രം ഇതു തന്നെ.
ഞാന്‍ മേശയുടെ അടിയില്‍ താങ്കളുടെ കാലുകള്‍ തപ്പുകയാണു...
വാരാനല്ല കേട്ടോ.
കഥ പറയുന്ന ചിത്രങ്ങള്‍ എടുക്കുന്ന ഒരു photographer.
ReplyDeleteഇതേതായാലും നന്നായി കൈപ്പള്ളീ. തുളസിയുടെ ഈ പടം ഇപ്പോഴാ കണ്ടത്. അപ്പോ തുളസിയുടെ ചിത്രങ്ങളേ കുറിച്ച് ഒരു പഠനം എഴുതികൂടേ മാഷെ
ReplyDeleteഅണ്ണാ,
ReplyDeleteനല്ല ഉദ്യമം തന്നെ കേട്ടാ. പക്ഷെങ്കീ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാതെ ഇതൊന്ന് വികസിപ്പിച്ച് എഴുതിക്കൂടേ...
സമയം ആരു തരുമെടേയ് എന്ന് മാത്രം ച്വാദിക്കല്ല് കേട്ടാ!
diffused lighting, textured backgound, balanced composition, expressive subject
ReplyDeleteഞെട്ടിത്തരിച്ചുപോയി ഞാന്‍. ആ ഫോട്ടോയില്‍ ഇതൊക്കെ ഉണ്ടായിരുന്നോ. തുളസീ, നീ ഒരു പുലി തന്നെ. ബട്ട്, എന്തുവാ മേല്‍പ്പറഞ്ഞവ ഒക്കെ?
ഞാന്‍ ഓടി.
തൊളസിയുടെ പടങ്ങളെക്കുറിച്ചെഴുതിയതു നന്നായി.ഇത്തിര്യൂടെ എഴുതായിരുന്നു.ശരിക്കും കഥപറയുന്ന ചിത്രങ്ങള്‍.
ReplyDeleteആ ഫോട്ടൊയില് ഇത്രേം കാര്യങ്ങളുണ്ടായിരുന്നൊ എന്റെ ഭഗവതീീീീ!!!
എല്ലാരും ഒന്ന് അടങ്ങ്.
ReplyDeleteഞാന്‍ എഴുതാം.
നാളെത്തന്നെ പടങ്ങള്‍ തിരഞ്ഞെടുത്ത് തുളസിയുടെ ചിത്രങ്ങള്‍ Disect ചെയ്യുന്നതായിരിക്കും.
കൈപ്പള്ളീ,
ReplyDeleteഇതു നന്നായി, യാത്രാമൊഴി പറഞ്ഞപോലെ ഒന്നു വികസിപ്പിച്ച് എഴുതാമോ?
തുളസിക്ക് ഒരു ഫോട്ടോഗ്രാഫറിന് ആവശ്യമായ ‘ആ ഒരു വ്യൂ’ ഉണ്ട്, തുളസിയുടെ ഏറ്റവും നല്ല കഴിവായിട്ട് എനിക്കു തോന്നിയിട്ടുള്ളത് കഥ പറയുന്ന ഫ്രെയ്മുകള്‍ കമ്പോസ് ചെയ്യുവാനുള്ള കഴിവാണ്.
‘ഒടുവില്‍ ഒറ്റയാകുന്നവര്‍ ’ http://thulasid.blogspot.com/2006_10_01_archive.html
‘സായാഹ്നത്തില്‍ ’ http://thulasid.blogspot.com/2006_11_01_archive.html ഇവയൊക്കെ സങ്കേതികതികവ്(അത് ഉപയോഗിക്കുന്ന ക്യാമറയുടെ പരിമിതിയാണ്) മാറ്റി നിര്‍ത്തിയാല്‍, വളരെ മികച്ച ചിത്രങ്ങളാണ്.
2006 മികച്ച ബ്ലോഗ് ചിത്രങ്ങള്‍ എന്നൊരു പോസ്റ്റ് ബൂലോകഫോട്ടോ ക്ലബിനു വേണ്ടി ചെയ്യണം എന്ന് വിചാരിച്ചു തുടങ്ങിയിട്ട് 3 മാസമായി, സമയം അതാണെല്ലോ പ്രശ്നം!
Diffused lighting, textured backgound, balanced composition, expressive subject. I never knew such things were there in Thulasi's photos. But one thing I am sure: I love his photos and captions. To me, that makes him a great photographer.
ReplyDeleteഞാന്‍ ഒരു വളിപ്പ് കമന്റും വച്ച് കടന്നു പോയ തുളസിയുടെ സഹോദരങ്ങളുടെ ഫോട്ടോ.......കര്‍ത്താവേ........
ReplyDeleteകൈപ്പിള്ളീ....ഞാന്‍ കിടുങ്ങി പോയി.......തുടര്‍ ലേഖനങ്ങള്‍ക്ക് കാത്തിരിക്കുന്നു.....
അഭിനന്ദനങ്ങള്‍...കൈപ്പിള്ളിക്കും...തുളസിക്കും.....
ടെക്നീക്സ് ആലോചിച്ച് തലപുണ്ണാക്കാതെ തുളസി കൂടെയുള്ളവന്റെ തലയില്‍ കൊട്ടുന്നതിന്റെ രസം ഓര്‍ത്തങ്ങനെ ക്ലിക്കിയതാരിക്കും.
ReplyDeleteകൈപ്പള്ളി :)
ReplyDeleteആ ചിത്രത്തെ കുറിച്ച്,
അവര്‍ എന്റെ അനിയന്‍ കുട്ടികളാണ്.ഒരു വൈക്കുന്നേരം എന്നോ ബാക്കിയായ പെയിന്റ് എന്റെ വീട്ടിനു പുറത്തുള്ള കുളിമുറിയുടെ ചുമരില്‍ തോന്നുന്നപോലെയൊക്കെ വാരി അടിച്ചതും അവര്‍ തന്നെ. നല്ല വെയിലുണ്ടായിരുന്ന ഒരു വൈക്കുന്നേരമായിരുന്നു അത് , എന്റെ വീട്ടിന് ചുറ്റും നോക്കാത്താ ദൂരത്തോളം കാടും മരങ്ങളുമാണ് (നേരിട്ട് വെയില്‍ വീട്ടിലെത്തില്ല ).ഇഷ്ടമുള്ള പോലെ പോസ് ചെയ്യാന്‍ മാത്രമേ ഞാന്‍ പറഞ്ഞുള്ളു.പിറകില്‍ ഇരുന്ന് അവന്‍ ചെയ്തത് ഷര്‍ട്ടിടാത്ത കുട്ടി കണ്ടിരുന്നില്ല.എന്റെ ക്യാമറ Nikon Coolpix 4600 ആണ്.cloudy എന്ന white balance ഓപ്ഷനാണ് സാധാരണം ഉപയോഗിക്കാറ്.ഈ ചിത്രമെടുക്കുന്നതിന് തൊട്ടുമുന്‍പ് ഞാന്‍ എടുത്ത ചിത്രം കൂടി ഇന്ന് പോസ്റ്റ് ചെയ്യുന്നു,കണ്ട് അഭിപ്രായം അറിയിക്കുമല്ലോ.
കൈപ്പള്ളി നന്നായി,
ReplyDeleteകാണാനും വൈകി. സാങ്കേതിക മികവിനെ അപ്രസക്തമാക്കുന്ന ഫ്രെയിമുകളാണു തുളസിയുടെ ചിത്രങ്ങളില്‍ കാണാന്‍ കഴിയുക. ഒപ്പം ചിത്രത്തിന്റെ ആത്മാവിലേക്കിറങ്ങിചെല്ലുന്ന വരികളും ചിത്രങ്ങളെ അനുഭവമാക്കി മാറ്റുന്നു.