Thursday, May 15, 2008

കൈരളി TVയിലെ മണ്ടന്‍ കുണാപ്പികള്‍ക്ക്

Jornalists എന്നുമ്പറഞ്ഞ് കൈരളി TVയില്‍ ചില മണ്ടന്‍ കുണാപ്പികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വാര്‍ത്തയില്‍ ഈ clip കാണുകയുണ്ടായി.

അദ്യം ഇത് കാണുക.(youtube ന്റെ timerല്‍ 1:28 ശ്രദ്ദിക്കുക)
അതില്‍ ഇത് യഥാര്‍ത്ഥ ഭൂതമാണെന്ന രീതിയിലാണു ഈ വാര്‍ത്ത അവതരിപ്പിച്ചത്.

ഇനി ഇതും കാണുക.
ഇത് എങ്ങനെ നിര്‍മ്മിച്ചു എന്ന് ഇവിടെ പറയുന്നു. (ചൈനീസ് ഭാഷയാണെങ്കിലും കാണ്ടാല്‍ മനസിലാക്കും.)


CGI (Computer generated Imagery)ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു തരികിടയാണ് ഇത്.

ഇത് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതേയുള്ളു. കുറഞ്ഞപക്ഷം ഇത് computerല്‍ നിര്‍മ്മിച്ചതായിരിക്കും എന്നൊരു സൂചനയെങ്കിലും കൊടുക്കാമായിരുന്നു.

അക്ഷരം വായിക്കാനറിയാത്ത 400,000,000 ജനം ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ജ്യോതിഷവും, ഭക്തി പ്രഹസനങ്ങളും ദൃശ്യമാദ്ധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതിനിടയില്‍ ഇമ്മാതിരി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ദേശദ്രോഹമാണു്.

കൈരളി ഒരു ഇടതുപക്ഷ ചനലാണെന്നാണു് വെപ്പ്. കമ്മ്യൂണിസ്റ്റുകാര്‍ ഭൂതത്തിലും വിശ്വസിച്ച് തുടങ്ങിയോ?

Wednesday, May 14, 2008

വിജയകരമായ ഒരു മുലയൂട്ടല്‍ പരീക്ഷണം.

എന്റെ ഭാര്യ, പ്രിയ, മലയാളിയല്ലാത്തതിനാല്‍, ഈ പരീക്ഷണത്തിന്റെ ഫലങ്ങള്‍ മലയാളത്തില്‍ എഴുതാന്‍ അവള്‍ക്ക് കഴിയില്ല. ഇനി എഴുതുന്നതെല്ലാം പ്രിയയുടെ അനുഭവങ്ങളാണു്.

ജനിച്ച് വീഴുന്ന കുഞ്ഞിനു് അമ്മയുടെ മുലപ്പാല്‍ എത്രമാത്രം അത്യാവശ്യമാണു് എന്ന് മലയാളികള്‍ക്ക് നല്ലതുപോലെ അറിയാവുന്ന ഒരു കാര്യമാണു്. ശിശുപാലനത്തിന്റെ കാര്യത്തിലും പ്രാഥമിക അരോഗ്യത്തിന്റെ കാര്യത്തിലും കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണു്. പക്ഷെ ജോലി ചെയ്യുന്ന അമ്മമാര്‍ എത്രമാത്രം വിജയകരമായി കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നുണ്ട് എന്ന കാര്യത്തില്‍ സംശങ്ങളുണ്ട്. അറിഞ്ഞിടത്തോളം കുറവാണു്.

ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് (മായ) ജനിച്ചപ്പോള്‍ ഞങ്ങളെ അലട്ടിയ ഒരു പ്രശ്നം, പ്രിയ (ഭാര്യ)ജോലിക്ക് പോകുമ്പോള്‍ എങ്ങനെ മുലയൂട്ടും എന്നതായിരുന്നു. ജോലിയുടെ ഭാഗമായി Qatar ലും പോകേണ്ടി വരുന്നതിനാല്‍ പ്രശ്നം കുറച്ചുകൂടി ഗുരുതരമാണു്. ആദ്യത്തെ കുഞ്ഞിനെ രണ്ട് വര്‍ഷവും ആറു മാസവും മുലയൂട്ടി. അതേ ശുശ്രൂഷ മായക്കും ലഭിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഒരു നല്ല career ഉപേക്ഷിക്കാതെ തന്നെ ഇതെല്ലാം ചെയ്യണം എന്നുമുണ്ടായിരുന്നു.

Breast pump ഉപയോഗിച്ച് പാല്‍ ശേഖരിച്ച് റിഫ്രിജറേറ്ററില്‍ സൂക്ഷിക്കുന്ന സംവിധാനത്തേ കുറിച്ച് ഞങ്ങള്‍ പഠിച്ചു തുടങ്ങി. Breast pump പല നിര്‍മ്മാതാക്കളും നിര്‍മ്മിക്കുന്നുണ്ട്, പക്ഷെ ഈ സാങ്കേതിക വിദ്യയില്‍ വര്‍ഷങ്ങളായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രണ്ട് സ്ഥപനങ്ങളാണു്. Aventഉം Medelaയും. രണ്ടിനേക്കുറിച്ചും നല്ലതുപോലെ അന്വേഷിച്ചു. രണ്ടു് ഉപകരണങ്ങളും ഉപയോഗിച്ച സ്ത്രീകളുമായി ഇതിന്റെ ഗുണമേന്മയേ കുറിച്ച് അന്വേഷിച്ചു. അവസാനം ഞങ്ങള്‍ Medelaയുടെ ഒരു പുതിയ മോഡല്‍ വാങ്ങി. പ്രിയ Breast pump officeല്‍ കൊണ്ടു പോയി എന്നും രണ്ടു തവണ പാല്‍ pump ചെയ്യുതു് തുടങ്ങി. Officeലുള്ള German സഹപ്രവര്‍ത്തകര്‍ ആരും തന്നെ പ്രിയ മുറി അടച്ച് എന്താണു് ചെയ്യുന്നത് എന്ന് അന്വേഷിക്കാറില്ല. മലയാളികള്‍ അങ്ങനെയല്ലല്ലോ. ഓഫീസിലുള്ള ഫ്രിജ്ജ് തുറന്നപ്പോള്‍ അവരുടെ ആശ്ചര്യ സൂചകമായ പല പ്രകടനങ്ങളില്‍ നിന്നും ചില കാര്യങ്ങള്‍ മനസിലായി. ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ഇടയില്‍ Breast pump ഉപയോഗം പ്രാഭല്യത്തില്‍ വന്നിട്ടില്ലാ. ഈ ലേഖനത്തിലൂടെ പല സംശയങ്ങളും മാറും എന്ന് കരുതുന്നു. എന്റെ പ്രിയപ്പെട്ട മല്ലൂ സഹോദരി സഹോദരന്മാര്‍ക്ക് വേണ്ടിക്കൂടിയാണു് ഈ ലേഖനം.

Breast pump വാങ്ങിയതുകൊണ്ട് മാത്രം കാര്യമില്ല. അത് ഉപയോഗിക്കാന്‍ സൌകര്യമുള്ള ജോലി സ്തലവും ഉണ്ടായിരിക്കണം. മുലയൂട്ടുന്നതിനു രാജ്യത്ത് ചില നിയമങ്ങളും ഉണ്ടായിരിക്കണം. ഇമറാത്തിലെ സര്‍ക്കാര്‍ ശിശുപാലനത്തിനും മുലയൂട്ടലിനും വളരെയധികം മുന്‍‌‌ഗണനകള്‍ കൊടുക്കുന്നുണ്ട് എന്ന് നാം മനസിലാക്കണം. ഇത് സം‌രക്ഷിക്കാന്‍ ചില നിയമങ്ങളും നിലവിലുണ്ട്.

  1) ഗര്‍ഭിണിയായ സ്ത്രീയെ ഗര്‍ഭത്തിന്റെ കാരണത്താല്‍ പിരിച്ചുവിടാന്‍ പാടില്ല. അങ്ങനെ പിരിച്ചുവിട്ടാല്‍ ഒന്നിലധികം നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനേയും ഉടമയേയും ശിക്ഷിക്കാന്‍ വകുപ്പുണ്ട്.
  2) പ്രസവത്തിനു ശേഷം എല്ലാ അനുകൂല്യങ്ങളോടുംകൂടിയ 45 ദിവസത്തെ അവധി.
  3) അതിനു പുറമേ, ശമ്പളം ഇല്ലാത്ത 100 ദിവസത്തെ അവധി
  4) ജോലിയില്‍ പ്രവേശിച്ച ശേഷം, രണ്ടു വര്‍ഷത്തേക്ക് നിലവിലുള്ള ജോലി സമയത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ കുറവു്.

മുലയൂട്ടലിനു ഇത്രയും ആനുകൂല്യങ്ങള്‍ ഇമറാത്ത് സര്‍ക്കാര്‍ ചെയ്ത് തരുന്നുണ്ട്. അമേരിക്കയിലും, യൂറോപ്പിലും ഇതിലും അധികം ആനുകൂല്യങ്ങള്‍ ഉണ്ട് എന്ന് അറിയുന്നു. ചില സ്ഥാപനങ്ങള്‍ മുലയൂട്ടുന്ന സ്ത്രീകളെ വീട്ടില്‍ പോകാനും അനുവദിക്കുന്നുണ്ട്.

ഇത്രയും വിശദമായി പറഞ്ഞതിന്റെ കാരണം, ദുബൈയിലുള്ള പല ചെറ്റ സ്ഥാപനങ്ങളും ഈ നിയമങ്ങള്‍ പാലിക്കാറില്ല. അതിനു കാരണം സ്ത്രീകള്‍ക്ക് ഈ നിയമങ്ങള്‍ വ്യക്തമായി അറിയാത്തത് കൊണ്ട് തന്നെയാണു്.

മുലയൂട്ടലിനെ ചുറ്റിപ്പറ്റി പല തെറ്റിദ്ധാരണകള്‍ ഇപ്പോഴും ഉണ്ട്. അതില്‍ ചിലത്.

  1) കുട്ടി ജനിച്ച ഉടന്‍ മുലയില്‍ നിന്നും ചുരത്തുന്ന ദ്രാവകം കുട്ടികള്‍ക്ക് കൊടുക്കരുത്: തെറ്റ്.
  Colostrum എന്ന ഈ ദ്രാവകം കുട്ടികളുടെ പ്രതിരോധ ശക്തിക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു്. ഓരോ കെളവികള്‍ ഓരോന്ന് പറയുന്നത് കേട്ട് കുട്ടികളുടെ ഭാവി കൊളമാക്കരുത്.

  2) ലൈംഗിക ബന്ധത്തിനു് ശേഷം കുഞ്ഞിനു് പാല്‍ കൊടുക്കരുത്: തെറ്റ്.
  സ്ത്രീയും പുരുഷനും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ തലച്ചോറില്‍ ഉല്പാദിപ്പിക്കുന്ന Oxytoxin എന്ന hormone തന്നെയാണു അമ്മ കുഞ്ഞിനു മുലയൂട്ടുമ്പോഴും ഉല്പാദിപ്പിക്കുന്നത്. ഈ hormone അമ്മയേയും കുഞ്ഞിനേയും സാന്ത്വനപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ ലൈംഗിക ബന്ധത്തിനു് ശേഷം മുലയൂട്ടുന്നതില്‍ ശാസ്ത്രീയമായി ഒരു തെറ്റുമില്ല.

  3) ആണ്‍ കുട്ടികള്‍ക്ക് ഒരു വയസുവരേയും പെണ്‍ കുട്ടികള്‍ക്ക് ആറു മാസം വരെയും മാത്രമേ മുല പാല്‍ കൊടുക്കാവൂ. തെറ്റ്.
  ഈ വിശ്വാസത്തിനു് യാതോരു അടിസ്ഥാനവുമില്ല.

  4) അമ്മയുടെ മുലപ്പാല്‍ തികയുന്നില്ല: തെറ്റ്
  സ്ഥിരം കേള്‍ക്കാറുള്ള ഒരു കാര്യമാണു് ഇത്. കുഞ്ഞ് കരയുന്നതിന്റെ അര്‍ത്ഥം പാല്‍ തികയാത്തതു മൂലമാണു് എന്ന് പല മമ്മമാരും കരുതാറുണ്ട്. അമ്മ പാല്‍ ഉല്പാദിപ്പിക്കുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും പാല്‍ തികയുന്നുണ്ട്.

  5) ആറു മാസം കഴിഞ്ഞ് പാല്‍പൊടി കൊടുക്കണം: നിര്‍ബന്ധമല്ല.
  ആറു മാസം കഴിഞ്ഞ ഉടന്‍ കടയില്‍ പോയി formula വാങ്ങി കുപ്പിയിലാക്കണം എന്നില്ല. പഴ വര്‍ഗ്ഗങ്ങളും, ചില അരി ആഹാരങ്ങളും കൊടുത്തുതുടങ്ങാം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കുന്നത് കൊണ്ട് വയറ്റിളക്കമല്ലാതെ വേറെ ഗുണം ഒന്നും ഉണ്ടായതായി കാണുന്നില്ല. കഴിയുന്നതും മറ്റ് മൃഗങ്ങളുടെ പാല്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക. അത് അവരുടെ കുട്ടികള്‍ക്ക് വേണ്ടി ഉല്പാദിപ്പിക്കുന്നതാണു്.

സ്തനസൌന്ദര്യത്തിനു പാശ്ചാത്യ രാജ്യങ്ങള്‍ കൊടുക്കുന്ന വ്യാഖ്യാനം ഇന്ത്യയില്‍ 50 വര്‍ഷം മുന്‍‌പ് വരെ ഇല്ലായിരുന്നു. സ്തനം എന്നാല്‍ മാതൃത്വത്തിനു് ആവശ്യമുള്ള ഒരു പ്രധാന ശരീരാവയവം മാത്രമായിരുന്നു. പക്ഷെ അതില്‍ നിന്നുമെല്ലാം ഇന്ന് സ്തനം ഒരു sex object ആയി മാറിയിരിക്കുന്നു. ചില സ്ത്രീകള്‍ സ്തനസൌന്ദര്യം നഷ്ടപ്പെടാതിരിക്കാനായ് മുലയൂട്ടുന്നതിന്റെ കാലായളവ് കുറക്കുന്നതായി കേട്ടിട്ടുമുണ്ട്. സ്തനസൌന്ദര്യത്തിന് നാം ഇന്നു് നല്‍കുന്ന പ്രാധാന്യം, അവയുടെ പ്രാഥമിക ആവശ്യത്തിനു കൂടി കോടുക്കേണ്ടതാണു് എന്ന് ഞാന്‍ കരുതുന്നു.

ഇനിയുമുണ്ട് പല അന്ധ വിശ്വാസങ്ങളും. എല്ലാമൊന്നും എനിക്കറിയില്ല. അറിയാവുന്നവര്‍ ഇവിടെ comment അയി എഴുതു.

മായ മോള്‍ക്ക് അറു മാസം തികഞ്ഞു. അവള്‍ ഇന്നുവരെ പൊടിപ്പാല്‍ കുടിച്ചിട്ടില്ല. ഞങ്ങളുടെ ഫ്രീസറില്‍ ഇപ്പോള്‍ അടുത്ത നാലു മാസത്തേക്കുള്ള പാല്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് നേരിട്ട് ബന്ധപ്പെടാം.മായ കുട്ടിഞങ്ങളുടെ ഫ്രീസറില്‍ ഇനി ഭക്ഷണത്തിന് സ്ഥലം ഇല്ല.

Sunday, May 11, 2008

അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും

മലയാളികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും. വേണമെങ്കില്‍ മതി. കാരണം മലയാളി ഈ വാക്കുകള്‍ തിരിച്ചും മറിച്ചും പണിഞ്ഞ് പണിഞ്ഞ് ഇത് ഒരു പുതിയ "ഫാഷ" ആക്കി മാറ്റികഴിഞ്ഞു.

Marriage = ദാബത്യ ജീവിതം. ഈ വാക്കിന്റെ അര്ത്ഥം കല്യാണം എന്നല്ല. ഒരു മണിക്കൂര്‍ മുതല്‍ 50 വര്ഷം വരെ ചിലപ്പോള്‍ നീണ്ട് നില്കും. കുടുമ്പ സമേതം പങ്കേടുക്കാന്‍ വിളിക്കരുത്, please.

Wedding = കല്യാണം, നിക്കാഹ്, വേളി, വിവാഹം. ഇതാണു നിങ്ങള്‍ കല്യാണ കത്തില്‍ എടുത്തുവെച്ച് ഉപയോഗിക്കേണ്ട വാക്ക്. മറ്റേ വക്ക് അല്ല.

Saloon = ഹോട്ടല്‍ ലോബിയില്‍ വിശ്രമിക്കാനുള്ള ഇടം. കള്ളടിച്ച് പാമ്പാകാനുള്ള ഇടം. മുടി വെട്ടുന്ന ഇടമല്ല.
Salon = മുടിവെട്ടുന്ന ഇടം. മലയളത്തില്‍ സലോണ്‍ എന്ന് വേണമെങ്കില്‍ എഴുതാം.

Lead kindly Light = എന്നാല്‍ "ലീഡ് കൈന്റ്ലി ലൈറ്റ്" എന്നാണു ഉച്ചരിക്കേണ്ടത്. Our own English School, Shjല്‍ രാവിലെ വിളിച്ച് കൂവുന്നത് കണക്ക്. "ലെഡ് കൈന്റ്ലി ലൈറ്റ്" അല്ല.

ചോദ്യം ചോദിക്കുമ്പോള്‍ തലയാട്ടാതേ, "Your are coming"? എന്ന് ചോദിച്ച് ക്ഷീണിക്കണമെന്നില്ല. "Are you coming ?" എന്ന് ചോദിച്ചാല്‍ മതി.

പിന്നെ ദയവായി ആ (Illegal) Microsoft Officeന്റെ Default Dictionary British English ആകി വെക്കുക. അതില്‍ by default US dictionary ആണു load ചെയ്യുക. കുറേ തലവേദന അങ്ങനെ ഒഴിവായി കിട്ടും.

Sunday, May 04, 2008

പുതിയ സാമ്രാജ്യങ്ങള്‍.

ലോക ശക്തി അഥവാ super power എന്ന് ഞാന്‍ കരുതുന്നത്: ഒരു രാജ്യം എടുക്കുന്ന തീരുമാനങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ രാജ്യങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളതാണു്. കഴിഞ്ഞ 50 വര്‍ഷം അമേരിക്കയും റഷ്യയും ഈ പട്ടികയില്‍ പെട്ടിരുന്നു. സൈനിക ശക്തിയില്‍ ഇന്നും അമേരിക്കയും റഷ്യയും മുന്നിലാണു്. പക്ഷെ സൈനിക ശക്തികൊണ്ടു മാത്രം ഒരു രാജ്യം ആഗോള ശക്തിയായി അംഗീകരിക്കപ്പെടുന്നില്ല.

റഷ്യ എടുക്കുന്ന തീരുമാനങ്ങള്‍ ഇന്ന് ലോകത്തിലുള്ള മറ്റ് CISനു പുറത്തുള്ള രാജ്യങ്ങളെ ഒരു വിധത്തിലും ബാധിക്കുന്നില്ല. ഇന്ത്യയും ജപ്പാനും എടുക്കുന്ന തീരുമാനങ്ങള്‍ പോലും ആരെയും കാര്യമായി ബാധിക്കുന്നില്ല. പക്ഷെ ചൈനയുടെ തീരുമാനങ്ങള്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്നു. ഇവിടെയാണു് ചൈനയുടെ അന്താരഷ്ട്ര സ്വാധീനവും ശക്തിയും തെളിയുന്നത്. ചൈന സൈനിക ശക്തി പ്രത്യക്ഷത്തില്‍ പ്രകടിപ്പിക്കുന്നില്ല. അതും അവരുടെ പ്രധാനപ്പെട്ട നയങ്ങളില്‍ ഒന്നാണു്. പക്ഷെ അവരുടെ സാമ്പത്തിക ശക്തിയില്‍ ആര്‍ക്കും സംശയമില്ല. ചൈനയുടെ നയങ്ങള്‍ ആഫ്രിക്കയിലും, അമേരിക്കയിലും, റഷ്യയിലും ഇന്ത്യയിലും ശ്രദ്ധേയമായ സാമ്പത്തിക ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചൈന സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്ന അനേകം ആഫ്രിക്കന്‍ രാജ്യങ്ങളുണ്ട്. പ്രതിഫലമായി അവര്‍ ആ രാജ്യങ്ങളുടെ ഭൂസമ്പത്തും, ധാതുപദാര്‍ത്ഥങ്ങളും അടങ്കലോടെ കൊണ്ടുപോകും എന്നത് വേറെ കാര്യം.

ഇന്നത്തെ യൂറോപ്പും ആധുനിക ആഗോള വന്‍ ശക്തികളുടെ പട്ടികയില്‍ പെടുത്താം. ഇന്ന് യൂറോപ്പ് മൊത്തത്തില്‍ ഒരു രാജ്യത്തിന്റെ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നടപ്പാക്കുന്ന തീരുമാനങ്ങള്‍ പല രാജ്യങ്ങളുടെ നയങ്ങളേയും സ്വാധീനിക്കുന്നു. അവര്‍ ലോകത്തിലെ പ്രധാന സാമ്പതിക കേന്ദ്രവുമാണ്.

പക്ഷെ, 18ആം നൂറ്റാണ്ടില്‍ കണ്ടതുപോലുള്ള ഒരു പുതിയ സാമ്രാജ്യ സംസ്കാരം അല്ല ഇപ്പോള്‍ കണ്ടുവരുന്നത്. കാരണം അന്നുണ്ടായ സാമ്രാജ്യ ശക്തികള്‍ അധികവും മറ്റു രാജ്യങ്ങളില്‍ ഉള്ള ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയായിരുന്നു. അവര്‍ അധികവും തന്നെ യൂറോപ്പ്യന്‍ ശക്തികളായിരുന്നു.

യൂറോപ്പും ചൈനയും പ്രത്യക്ഷത്തില്‍ കാണുന്നതിനേക്കാള്‍ പല കാര്യങ്ങളിലും സമാന ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം.

യൂറോപ്പിലുള്ള വന്‍ തൊഴിലാളി സംഘടനകളും, സ്ഥാപനങ്ങളും സര്‍ക്കാരുമായി ഒത്തുചേര്‍ന്ന് സാമ്പത്തിക പുരോഗമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ചൈനയിലും ഇതേ സ്വഭാവം നമുക്ക് കാണാം.

രണ്ട് ശക്തികളും capitalism പൂര്‍ണമായി സ്വീകരിച്ച് പോരുന്നു. ചൈനയുടെ കുതിച്ചു് ചാട്ടത്തിന്റെ ചരിത്രത്തില്‍ മനുഷ്യാവകാശ ലംഘനവും ഏകാധിപത്യവും ഒന്നും സാമ്പത്തിക മുന്നേറ്റത്തിനു ഒരു തടസമല്ല എന്നുള്ളതും ശ്രദ്ധിക്കണം.

പക്ഷെ ചൈനയുടെ ശൈലിയും, ഉദ്ദേശങ്ങളും, പ്രവര്‍ത്തനരീതിയും യൂറോപ്പുമായി വിത്യസ്തമാണു്.

യൂറോപ്പിലും അമേരിക്കയിലും ഉള്ളതുപോലുള്ള ജനാധിപത്യ സ്വഭാവമുള്ള നിബന്ധനകള്‍ ചൈനയില്‍ ഇല്ല. തൊഴിലാളി സംഘടനകളും, തൊഴിലാളികളുടെ അവകാശങ്ങളും, തൊഴില്‍ നിയമങ്ങളും ഒന്നും ഒരു പ്രശ്നമായി ചൈനയില്‍ വരുന്നില്ല. പ്രതികരണ സ്വാതന്ത്ര്യം ലഭിക്കാത്ത ഒരു വ്യവസ്ഥിതിയില്‍ ഏത് ദിശയിലേക്ക് വേണമെങ്കിലും ദേശത്തെ നയിക്കാം എന്ന് ലോകത്തിനു് കാണിക്കുകയാണു് ചൈന. യൂറോപ്പ് ഒരു രാജ്യവുമായി ഇടപെടുമ്പോള്‍ പല നിബന്ധനകളും മുന്നോട്ട് വെക്കും. ചൈനയ്ക്ക് ഈ വിധത്തില്‍ യാതൊരു നിബന്ധനകളും ഇല്ല. സുഡാനിന്റെ ഏറ്റവും അടുത്ത സുഹൃത്താണു് ചൈന. അവിടെ എത്ര ജനങ്ങളെ കൂട്ട കൊല ചെയ്താലും ചൈനക്ക് അത് പ്രശ്നമല്ല. ചൈനയുടെ neo capitalisത്തില്‍ ഈ വക പ്രശ്നങ്ങള്‍ ഒന്നും പരിഗണിക്കാന്‍ വകുപ്പില്ല.

രണ്ടു വിത്യസ്ത സാമ്രാജ്യ ശക്തികളാണ് 21ആം നൂറ്റാണ്ട് പ്രകടമാകാന്‍ പോകുന്നത്.


അന്താരാഷ്ട്ര സ്വാധീനമാണു് ഒരു രാജ്യത്തിന്റെ യഥാര്ത്ത ശക്തി എന്ന് കരുതുന്നു.
കൊച്ചു രാജ്യങ്ങള്‍ ഇന്നത്തെ ശക്തികളുമായി തന്ത്രപരമായി ഇടപെടാനും പഠിച്ചു കഴിഞ്ഞു. ഈ അടുത്ത ഞാന്‍ ശ്രദ്ധിച്ച ഒരു രാജ്യമാണു് ലിബിയ. നയപരമായി അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും വലിയ മാറ്റം കാഴ്ചവെച്ച ഒരു രാജ്യമായി മാറി. 80കളില്‍ തീവ്രവാദത്തിന്റെ ആഗോള തലസ്ഥാനമായ ലിബിയ ഇന്ന് ഫ്രാന്‍സിന്റെയും ബ്രട്ടണിന്റെയും സുഹൃത്താണു്. തീവ്രവാദവും, ഇസ്ലാമിസവും, അണു ആയുധ നിര്‍മാണ പദ്ധതിയും എല്ലാം മതിയാക്കി പുരോഗതിയുടെ വഴി സ്വീകരിച്ചതിനു് പ്രതിഫലമായി പല യൂറോപ്പ്യന്‍ രാജ്യങ്ങളുടെ സഹായവും ഇന്ന് ലിബിയ അനുഭവിക്കുന്നു. തീവ്രവാദത്തിനെതിരെ അമേരിക്കയുമായി സഹകരിക്കുന്നതിനു് അമേരിക്ക ലിബിയയുടെ പെട്രോള്‍ വാങ്ങുന്നു. ചൈനയുമായി സഹകരിച്ച് പെട്രോള്‍ വില്ക്കുന്നു. ഒരു വന്‍ ശക്തിയുമായി മാത്രം കൂട്ടുപിടിച്ച് ചരിത്രം ആവര്‍ത്തിക്കാന്‍ ലിബിയക്ക് താല്പര്യമില്ല. ഏത് ശക്തിയുമായി വേണമെങ്കിലും സഹകരിക്കും എന്ന് തെളിയിക്കുകയാണു ലിബിയ. കിഴക്കും പടിഞ്ഞറും എന്നു് വേര്‍തിരിവില്ലാതെ ഇടപെടുന്നു. ഇതു മൂലം ലിബിയയില്‍ സാംസ്കാരികവും സാമ്പത്തീകവുമായ സന്തുലിതാവസ്ഥ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇതാണു് ബോധോദയം ഉള്ള രണ്ടാംകിട രാജ്യങ്ങള്‍ ഇപ്പോള്‍ ചെയ്തുവരുന്നത്.

ലിബിയയില്‍ ചൈനയുടെ സ്വാധീനം പ്രത്യക്ഷത്തില്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല എങ്കിലും അഫ്രിക്കയില്‍ പലയിടത്തും China Townകള്‍ പെങ്ങിവരുന്നുണ്ട്. അങ്കോളയിലും കീന്യയിലും, ഇറാനിലും, സൌത്താഫ്രിക്കയിലും ചൈനയുടെ വ്യാപാര സ്വാധീനം വളരെ പ്രകടമാണു്.

സാമ്രാജ്യത്വ ശക്തി എന്ന പദത്തിനു പുതിയ അര്ത്ഥങ്ങള്‍ ഉണ്ടായി വരുകയാണു്. യുദ്ധവും അധിനിവേശവും ഇല്ലാതെ തന്നെ സമാധാനപരമായി രണ്ടു് വന്‍ സാമ്രാജ്യങ്ങള്‍ ഉണ്ടായി വരുന്നു. ഇന്ന് ആഫ്രിക്കയിലെ ഉത്തര പ്രദേശത്തുള്ള രാജ്യങ്ങള്‍ എല്ലാം തന്നെ യൂറോപ്പിനു് ഇന്ധനങ്ങള്‍ വില്കുന്നു. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങളുടെ 2/3 കയറ്റുമതികള്‍ യൂറോപ്പിലേക്കാണു് പോകുന്നത്. ഭൂരിഭാഗം നിക്ഷേപങ്ങളും യൂറോപ്പില്‍ നിന്നു തന്നെയാണു്. ചുരുക്കത്തില്‍ 18ആം നൂറ്റാണ്ടിലെ സാമ്രാജ്യ ശക്തികളും കോളനികളും തമ്മിലുണ്ടായിരുന്നതിനേക്കാള്‍ അടുത്ത ബന്ധങ്ങള്‍ ഇന്ന് ഇവര്‍ തമ്മില്‍ നിലനില്ക്കുന്നു.

പക്ഷെ യൂറോപ്പില്‍ സാമ്രാജ്യത്വം എന്ന പദത്തിനോട് കടുത്ത വിരോധം നിലനില്ക്കന്നു. ആശയത്തിലും ഫലത്തിലും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുതന്നെയാണെങ്കിലും അതിനെ ദാര്‍ശനികപരമായി എതിര്‍ക്കുന്നവര്‍ അനേകമാണു്. നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വം സൃഷ്ടിച്ച വൃണങ്ങള്‍ അവര്‍ക്ക് മറക്കാന്‍ സമയമായില്ല.

യൂറോപ്പ്യന്‍ യൂണിയനില്‍ വീണ്ടും രാജ്യങ്ങളെ ചേര്‍ത്ത് വികസിപ്പിക്കാനുള്ള ശ്രമം തടയാന്‍ ഫ്രാന്‍സും, നെതര്‍ലാന്റും എത്രതന്നെ പരിശ്രമിച്ചാലും വികസനം നടക്കുകതന്നെ ചെയ്യും. ചേരുന്ന രാജ്യങ്ങളില്‍ യൂറോപ്പ്യന്‍ ആദര്‍ശങ്ങളും, വ്യാപാര നയങ്ങളും, നിയമ വ്യവസ്ഥകളും അടിച്ചേല്പിക്കുകയും ചെയ്യും. നല്ലതിനായാല്‍ കൂടി ഇത് ഒരു വിധത്തില്‍ സാമ്രാജ്യത്വം തന്നെയാണു് എന്ന് ഞാന്‍ പറയും.

റോം പലവെട്ടം ശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പ്യന്‍ സാമ്രാജ്യം ഇന്ന് പ്രാബല്യത്തില്‍ വന്നു എന്ന് വേണമെങ്കില്‍ പറയാം. യൂറോപ്പ് ഇന്ന് എല്ലാ അര്‍ത്ഥത്തിലും ഒരു സാമ്രാജ്യ ശക്തിയാണു്. ഒരു രാജ്യത്തിന്റെ നേട്ടം യുറോപ്പിന്റെ മൊത്തം നേട്ടമാകുന്നു. 27 പട്ടാളങ്ങളുള്ള, 27 തലസ്ഥാനങ്ങളുള്ള ഒരു വന്‍ സാമ്രാജ്യം. ജനാധിപത്യ സാമ്രാജ്യം.

അമേരിക്കയുടെ ആഗോള സ്വാധിനത്തിനുണ്ടായ ക്ഷയത്തിനു കാരണം അവരുടെ വിദേശ നയങ്ങളില്‍ ഉണ്ടായ പാളിച്ച മാത്രമാണെന്ന് കരുതരുത്. അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയും കണക്കിലെടുക്കണം. സൈനിക ശക്തി കൊണ്ടു മാത്രം അമേരിക്കയെ ഒരു ശക്തിയായി ലോകം ഇനി അംഗീകരിക്കും എന്നു് കരുതിന്നില്ല. അമേരിക്കയുടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരാണു് ഇതിനെല്ലാം കാരണം എന്ന് വിശ്വസിച്ചാല്‍ പ്രശ്നം ഗുരുതരമാകും. അപ്പോള്‍ ഒരു പുതിയ പ്രസിഡന്റ് വന്നാല്‍ അവരുടെ ശക്തി തിരികെ കിട്ടുമോ?. ഇല്ല എന്നാണു് എനിക്ക് തോന്നുന്നത്.


ആഗോളവല്കരണം തന്നെയാണു് ഒരു പരിധിവരെ അമേരിക്കയെ ഒന്നാം സ്ഥാനത്തില്‍ നിന്നും പുറംതള്ളിയത്. ആഗോള തലത്തില്‍ വിപണനം നടത്തുന്ന ചൈനയുടെ ഉയര്‍ച്ചയും അതുമൂലം ഉണ്ടായതാണു്. അല്ലാതെ അമേരിക്ക ആ വളര്‍ച്ച അനുവദിച്ചതുകൊണ്ടല്ല. അമേരിക്കയല്ല, ആരു വിചാരിച്ചാലും ആഗോളവല്ക്കരണം തടയാന്‍ കഴിയില്ല. അപ്പോള്‍ ശക്തിയുടെ ആഗോളവല്കരണം നിയന്ത്രിക്കാനും ആര്‍ക്കും കഴിയില്ല.

ഇന്ത്യയും ഈ ശക്തികളുടെ പട്ടികയില്‍ പെടുമോ?

ഇന്ത്യയും ചൈനയും രണ്ടും രണ്ട് തരത്തില്‍ പെട്ട രാജ്യങ്ങള്‍ തന്നെയാണു്. സമാനമായ ജനസംഖ്യയുടെ കാര്യത്തിലല്ലാതെ ഇന്ത്യ ചൈനയുമായി ഒരു വിധത്തിലും സമാനമല്ല.
ഇന്ത്യന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര കമ്പനികള്‍ പണം കൊടുത്തുവാങ്ങികൂട്ടിയത് കൊണ്ട് മാത്രം ഇന്ത്യ ഒരു വന്‍ ശക്തിയാകുന്നില്ല. ഈ ധന സമ്പത്ത് ഇന്ത്യന്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന് കൂടി ചോദിക്കണം. ചൈനക്കു ചുറ്റുമുള്ള രാജ്യങ്ങളുമായി ചൈന എല്ലാ രീതിയിലും ബന്ധങ്ങള്‍ വികസിപ്പിക്കുന്നു. ഇന്ത്യക്ക് മൂന്നു ചുറ്റും സമുദ്രവും, കുറേ ദരിദ്ര രാഷ്ട്രങ്ങളും ഒരു ശത്രു ദേശവുമാണുള്ളത്. ആഗോള തലത്തില്‍ ശക്തി പ്രകടിപ്പിക്കാന്‍ പറ്റിയ അന്തരീക്ഷം ഇവിടില്ല. മാത്രമല്ല ഒരു രാജ്യവുമായി ഇന്ത്യ കാര്യമായ ബന്ധവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ജനാധിപത്യ ഇന്ത്യ ഏത് ദിശയില്‍ പോകണം എന്ന് തീരുമാനിക്കാന്‍ ഇന്ത്യന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. അപ്പോള്‍ ആഗോള ശക്തിയാവാന്‍ ജനാധിപത്യം ഇവിടെ ഒരു തടസമായി അനുഭവപ്പെടും. ഈ തടസം ചൈനക്കില്ല.

റഷ്യയും, അമേരിക്കയും, യൂറോപ്പുമെല്ലാം ആഗോള ശക്തിയാണെന്ന് ഒരു സമാധാനത്തിനെങ്കിലും അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ആരും ഇങ്ങനെ പറഞ്ഞ് കേള്‍ക്കാറില്ല. ഇങ്ങനെ ഒരു ആഗ്രഹം ഇന്ത്യന്‍ ജനതക്ക് ഇല്ല എന്നു് തന്നെ മനസിലാക്കാം. ചൈനയുടെ വളര്‍ച്ചയുടെ മാര്‍ഗ്ഗം പിന്തുടരാന്‍ ഇന്ത്യ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കണം.

--------------------------------------
അക്ഷരത്തെറ്റുകള്‍ തിരുത്തി സഹായിച്ച അഭിലാഷിനു് പ്രത്യേകം നന്ദി പറയുന്നു.

Saturday, May 03, 2008

ഇന്ത്യന്‍ passportകള്‍ ചളമായിപ്പോയി.

Dubaiയില്‍ Indian consulate issue ചെയ്ത കുറേ ഇന്ത്യന്‍ Passportകള്‍ എന്തോ കാരണത്താല്‍ ചളമായിപ്പോയതിനാല്‍ 46,000 passportകള്‍ വീണ്ടും അവന്മാര്‍ ഉണ്ടാക്കി കൊടുക്കാന്‍ പോകുന്നു എന്ന് ഒരു വാര്ത്ത വായിച്ചു്. വാര്ത്ത ഇവിടെ

വാര്ത്തയില്‍ എന്തു കൊണ്ടു ഇത് സംഭവിച്ചു എന്നോ, ഏതെ "യേമാന്‍" ആണു് ഇതിനു പുരസ്കാരം കൊടുക്കേണ്ടതെന്നോ എങ്ങും എഴുതി കണ്ടില്ല. കണ്ടവരുണ്ടെങ്കില്‍ അറിയിക്കുക. ഇവുടുത്തേ Radio സ്റ്റേഷനുള്ള മോന്മാരും ഇതൊന്നും അന്വേഷിക്കാന്‍ ശ്രമം നടത്തിയതായി കണ്ടില്ല.

പത്രപ്രവര്ത്തനത്തിന്റെ പേരില്‍ ഓരോരുത്തന്മാര്‍ തരുന്ന press release ഇതുപോലെ Daily ശര്‍ദ്ദിക്കുന്ന അണ്ണന്മാരുടെ ശ്രദ്ദക്ക: വാര്ത്ത എന്നാല്‍ ഇത് മാത്രമല്ല. എന്തുകൊണ്ട്, എങ്ങനെ, ആരു് ഉത്തരവാദി, ഇതിന്റെ ചെലവിനു ആരു് സമാധാനം പറയും, എന്നുകൂടി വിശദീകരിക്കണം.

ഇത് വായിച്ച് ഉടന്‍ സ്വന്തം passport തപ്പാന്‍ ഓടുന്നവരോടു്: നികുതി കൊടുക്കുന്ന പണം ഇവന്റെയോക്കെ തോന്നിവാസം കളിക്കാനുള്ളതണോ എന്ന് ഫോണിലെങ്കിലും വിളിച്ച് ചോദിക്കാനുള്ള ധൈര്യം കാണിക്കുക.

എന്തായാലും Delhiയില്‍ ഒരുത്തന്‍ ഇതിന്റെ പേരില്‍ കാശുണ്ടാക്കുന്നുണ്ട്.