Thursday, May 15, 2008

കൈരളി TVയിലെ മണ്ടന്‍ കുണാപ്പികള്‍ക്ക്

Jornalists എന്നുമ്പറഞ്ഞ് കൈരളി TVയില്‍ ചില മണ്ടന്‍ കുണാപ്പികള്‍ ജോലി ചെയ്യുന്നുണ്ട്. ഇന്നലെ വാര്‍ത്തയില്‍ ഈ clip കാണുകയുണ്ടായി.

അദ്യം ഇത് കാണുക.



(youtube ന്റെ timerല്‍ 1:28 ശ്രദ്ദിക്കുക)
അതില്‍ ഇത് യഥാര്‍ത്ഥ ഭൂതമാണെന്ന രീതിയിലാണു ഈ വാര്‍ത്ത അവതരിപ്പിച്ചത്.

ഇനി ഇതും കാണുക.




ഇത് എങ്ങനെ നിര്‍മ്മിച്ചു എന്ന് ഇവിടെ പറയുന്നു. (ചൈനീസ് ഭാഷയാണെങ്കിലും കാണ്ടാല്‍ മനസിലാക്കും.)


CGI (Computer generated Imagery)ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു തരികിടയാണ് ഇത്.

ഇത് ഒരു വാര്‍ത്തയാക്കി കൊടുക്കുന്ന മല്ലു journalistന്റെ Journalistic senseനെയാണു് ഞാന്‍ ചോദ്യം ചെയ്യുന്നത്. ഒരല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് search ചെയ്താല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാവുന്നതേയുള്ളു. കുറഞ്ഞപക്ഷം ഇത് computerല്‍ നിര്‍മ്മിച്ചതായിരിക്കും എന്നൊരു സൂചനയെങ്കിലും കൊടുക്കാമായിരുന്നു.

അക്ഷരം വായിക്കാനറിയാത്ത 400,000,000 ജനം ജീവിക്കുന്ന നമ്മുടെ നാട്ടില്‍ ജ്യോതിഷവും, ഭക്തി പ്രഹസനങ്ങളും ദൃശ്യമാദ്ധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതിനിടയില്‍ ഇമ്മാതിരി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ദേശദ്രോഹമാണു്.

കൈരളി ഒരു ഇടതുപക്ഷ ചനലാണെന്നാണു് വെപ്പ്. കമ്മ്യൂണിസ്റ്റുകാര്‍ ഭൂതത്തിലും വിശ്വസിച്ച് തുടങ്ങിയോ?

17 comments:

  1. Yesturday i saw my room_mates sitting surprised seeing the ghost and i know they beleived so as it was presented in such a manner...

    just to say one thing,....Thanks to post in right time...

    ReplyDelete
  2. ദൈവമെ ,,, ഇത്രയ്ക്കു തരംതാണോ കേരളത്തിലെ മീഡിയ ...... കൈപ്പള്ളി ജി ... കൊള്ളാം... ഉഷാര്‍ ആയിരിക്കുന്നു ..... ഇങ്ങനെ ആണെന്കില്‍ ഉടനെ തന്നെ സിനിമ എല്ലാം സത്യം ആണ് എന്ന് പറയേണ്ടി വരും

    ReplyDelete
  3. പ്രൊഫഷണലിസമില്ലായ്‌മയും വ്യാജവാര്‍ത്ത ചമക്കലും ഭരണക്കാരുടെ ജനവിരുദ്ധ നിലപാടുകള്‍ക്ക് ഏറാന്‍ മൂളലും പാവങ്ങളുടെ പട്ടിണിസമരം അട്ടിമറിക്കലും എല്ലാമായി കൈരളി “ഒരു ദേശത്തിന്റെ അപമാനം” ആയി മാറിയിരിക്കുന്നു.

    ReplyDelete
  4. നടുക്കുള്ളത് മാത്രമേ കാണുന്നുള്ളൂ സര്‍. മറ്റേത് രണ്ടും ലഭ്യമല്ലാ എന്നാണ് എഴുതി കാണിക്കുന്നത്.

    ReplyDelete
  5. അത്യാവശ്യം ഗ്രാഫിക്സ്‌ പഠിച്ചൊരു കംപ്യൂട്ടര്‍ വിദഗ്ധന്‌ നിസ്സാരമായി ചെയ്യാവുന്ന ഒരു കാര്യം..... അത്‌ ഭൂതാവേശമാണെന്ന തരത്തില്‍അവതരിപ്പിക്കുന്ന യുട്യൂബും, കൈരളിയും...കൊള്ളാം.... എന്തായാലും പോസ്റ്റ്‌ നന്നായിട്ടോ..കൈപ്പള്ളീ.... ആശംസകള്‍...

    ReplyDelete
  6. കൈപ്പള്ളീ തത്സമയം പ്രതികരിച്ചത് നന്നായി. ഇത് കൈരളിക്കാര്‍ മനസ്സിലാക്കിയെന്ന് വേണം കരുതാന്‍. ഫസ്റ്റ് യൂട്യൂബ് വീഡിയോ കിട്ടുന്നില്ല. സാക്ഷിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിച്ചത് ഇതേ കൈരളിയാണല്ലോ അല്ലേ?

    ReplyDelete
  7. എന്നാലും കൈരളിപോലൊരു ജനകീയ ചാനലല്‍
    ഇത്തരം അന്ധവിശ്വാസങ്ങളെ പ്രോതസാഹിപ്പിക്കരുത്

    ReplyDelete
  8. http://io9.com/386641/unidentified-flying-human-freaks-the-hell-out-of-mexico

    ഇതിനെ കുറിച്ച് എന്തു പറയുന്നു? ഇന്ത്യയിലെ ഒട്ടുമുക്കാലും ചാനലുകാരും ഇതു സം‌പ്രേക്ഷണം ചെയ്തിരുന്നു!

    ReplyDelete
  9. കൈപ്പള്ളി, ഇന്ന് രാവിലെ ഇതിനെ കുറിച്ച് പറഞ്ഞ് ലിങ്ക് തന്നപ്പോഴും ഇത് ഒരു തട്ടിപ്പാണെന്നറിയാമായിരുന്നെങ്കിലും, പുച്ഛിച്ഛു തള്ളാന്‍ പറ്റാത്ത വിധം തെളിവുള്ള ഒരു പ്രേത കേസ് എന്റെ കയ്യിലുണ്ട്. അത് ഒരു പോസ്റ്റാക്കണം എന്ന് വിചാരിച്ചിട്ട് കുറേ ആയി. സ്ത്രീ വിഷയം ഉള്ളത് കൊണ്ട് മാറി നിന്നതാണ് (കുറു സ്ത്രീ ലമ്പടനും, മുളയേല്‍ തുണി ചുറ്റിയാല്‍ പോലും കയറുന്നവനുമാണ് എന്നാണ് ചിലരുടെ ധാരണ‌). ഇനി എന്തായാലും അതെഴുതിയേ തീരൂ.

    ReplyDelete
  10. വാസ്തു എന്ന പേരിലൊരു പരിപാടി കൈരളിയില്‍ കാണാറുണ്ട്. അതുകൊണ്ട് ഞെട്ടിയില്ല!
    ജ്യോതിഷ പംക്തി താമസിക്കാതെ തുടങ്ങാന്‍ സാധ്യതയുണ്ട്.
    കൈനോട്ടം, മഷിയിട്ടു നോട്ടം, മന്ത്രവാദം ഒക്കെ വരും.
    ഇതും ഒരു കണക്കിനു പുരോഗമനമാണല്ലോ!

    ReplyDelete
  11. headlines today എന്നൊരു പൈങ്കിളി ചാനലുണ്ട്. അതിലെ കുക്കുണാപ്പികള്‍ ഇതേ വാര്‍ത്ത അരമണിക്കൂര്‍ ചര്‍ച്ച വരെയാക്കി അവതരിപ്പിച്ചിരുന്നു.ഇങ്ങനെയുമുണ്ടോ വിഷയ ദാരിദ്ര്യം???

    ReplyDelete
  12. ശരിയായ കമ്മ്യൂണിസ്റ്റുകാര്‍ ഭൂതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരാണ്. പക്ഷെ അക്കൂട്ടര്‍ ഇപ്പോള്‍ കേരളത്തിലുണ്ടോ? മറ്റ് പാര്‍ട്ടികളെ എതിര്‍ക്കുന്നവര്‍ക്കുള്ള ഒരു പാര്‍ട്ടിയായി മാറികൊണ്ടിരിക്കുന്നു.

    ReplyDelete
  13. കൈപ്പിള്ളി..ഈ തുറന്ന റവലൂഷന്‍ എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  14. ദസ്തക്കിര്‍ പറഞ്ഞതു ശരിയാണ്....

    India Today ഗ്രൂപ്പിന്റെ Headlines Today ക്ക് ഇതു ഒരു അര മണിക്കൂര്‍ കാണിക്കാമെങ്കില്‍ കൈരളിക്ക് ഒരു 5 മിനിട്ട് കാണിച്ചാലെന്തു ??

    അവര്‍ (Headlines Today) ഭയങ്കരമായി ആഘോഷിക്കുന്നുണ്ടായിരുന്നു ആ മുപ്പതു മിനുട്ടും...

    ReplyDelete
  15. എ.ജെ,
    അവര്‍ കൂടുതല്‍ കാണിച്ചെന്നേ ഞാന്‍ പറഞ്ഞുള്ളൂ, തമ്മില്‍ ഭേദം തൊമ്മന്‍ എന്നാണോ?

    ReplyDelete
  16. കൈപ്പള്ളീ സമയോചിതമായ പോസ്റ്റ്. ഇതൊക്കെ യഥാര്‍ത്ഥമെന്ന രിതിയില്‍ കാണിക്കുന്ന ഈ ചാനലുകാരെയും അതെല്ല്ലാ‍ാം സത്യമെന്നു കരുതുന്ന കാണികളും... കഷ്ടം. ചുരുക്കത്തില്‍ ദൈവ സീരിയലുകളില്‍ കാണുന്ന അത്ഭുതങ്ങളഒക്കെ കമ്പ്യൂട്ട്റ്റര്‍ ഗ്രാഫിക്സ് ആണെന്നറിയാത്ഥവരാ ക്kഊടുതല്‍ അലലേ.

    ReplyDelete
  17. തമിഴ് പത്രങ്ങളില്‍ ഇതുപോലുള്ള പല അല്‍ഭുതസംഭവങ്ങളും യാതാര്‍ഥസംഭവങ്ങളായി അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.
    കോയമ്പത്തൂരില്‍ വെച്ചുകിട്ടിയ ഒരു മാതൃഭൂമിപത്രത്തില്‍ 2 ദിവസം അടിപ്പിച്ചൊരു വാര്‍ത്തകണ്ടു. പാലക്കാടിനടുത്ത് ഒരു ജ്യോതിഷക്കാരന്റെ വീട്ടിലൊരു അല്‍ഭുതജീവി..അത് വളര്‍ന്നുകൊണ്ടിരിയ്ക്കുന്നു..ഒരു ദിവസം മുറ്റത്തുനിന്നും കിട്ടിയതാണ്. അന്യഗ്രഹത്തില്‍ നിന്നെങ്ങോ വന്നതാണെന്നു പറയപ്പെടുന്നു. ശനിയാഴ്ച ഞാന്‍ പാലക്കാട്ടെക്ക് വിട്ടു. പാലക്കാട്ട്നിന്ന് കൊഴിഞ്ഞാമ്പാറ റൂട്ടില്‍. ബസ്സിറങ്ങു കുറേ നടന്ന് ആ വീട്ടിലെത്തി. ഗൃഹനാഥന്‍ സ്ഥലത്തില്ല. അതുകൊണ്ട് ജീവിയെ കാണിയ്ക്കാന്‍ പറ്റില്ല. നാളെ വാ..എനിയ്ക്ക് കണ്ടേ പറ്റൂ..ഞാനൊരു നമ്പരിട്ടു..ഡെല്‍ഹിയില്‍ നിന്നും വരികയാ..അവിടെ ഒരു മാസികയില്‍ എഴുതാനാ..
    അതുകേട്ടപ്പോള്‍ അവര്‍ക്ക് സന്തോഷം..അവര്‍ അകത്തേക്ക് പോയി.
    ഞാന്‍ ആകെ മസിലു പിടിച്ചിരുന്നു. ഭൂലോകത്തുള്ള ജീവികളേതന്നെ വളരെ കുറച്ചേ കണ്ടിട്ടുള്ളൂ..ആ ഞാന്‍ ഒരു അന്യഗ്രഹ ജീവിയെ കാണാന്‍ പോകുന്നു!
    ആകെ ഒരു പരവേശം..വയറ്റില്‍ ഒരു തീ..തൊണ്ട വരളുന്നു..
    വീട്ടുകാരി ഒരു കണ്ണാടിഭരണി അനക്കാതെ കൊണ്ടുവന്നു..എന്റെ മുന്നില്‍ വെച്ച് ഭവ്യതയോടെ നിന്നു. ഞാനൊന്ന് നോക്കി.ഞെട്ടിപ്പോയി!
    അതിനുള്ളിലെ വെള്ളത്തില്‍ മാംസക്കഷണം പോലെ എന്തോ ഒന്ന്..സംഗതി മറ്റൊന്നുമല്ല..ഒരു തരം പായല്‍..കട്ടിയില്‍ വളരുന്നത്..എന്റെ നാട്ടിലെ കുളത്തിലും ചാലുകളിലുമൊക്കെ ഇതിനെ കണ്ടീട്ടുണ്ട്.
    ഇതാണ് മാതൃഭൂമി ലേഖകന്‍ 2 ദിവസം അച്ചു നിരത്തിയ അല്‍ഭുതജീവി! (വര്‍ഷം 1995)

    ഒരു ഇടതു പക്ഷ ദൃശ്യമാദ്ധ്യമം ഇങ്ങനെയൊക്കെ കാണിയ്ക്കുന്നുണ്ടെങ്കില്‍ അതു ലജ്ജാവഹം!

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..