Sunday, May 11, 2008

അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും

മലയാളികള്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അര്ത്ഥങ്ങളും. വേണമെങ്കില്‍ മതി. കാരണം മലയാളി ഈ വാക്കുകള്‍ തിരിച്ചും മറിച്ചും പണിഞ്ഞ് പണിഞ്ഞ് ഇത് ഒരു പുതിയ "ഫാഷ" ആക്കി മാറ്റികഴിഞ്ഞു.

Marriage = ദാബത്യ ജീവിതം. ഈ വാക്കിന്റെ അര്ത്ഥം കല്യാണം എന്നല്ല. ഒരു മണിക്കൂര്‍ മുതല്‍ 50 വര്ഷം വരെ ചിലപ്പോള്‍ നീണ്ട് നില്കും. കുടുമ്പ സമേതം പങ്കേടുക്കാന്‍ വിളിക്കരുത്, please.

Wedding = കല്യാണം, നിക്കാഹ്, വേളി, വിവാഹം. ഇതാണു നിങ്ങള്‍ കല്യാണ കത്തില്‍ എടുത്തുവെച്ച് ഉപയോഗിക്കേണ്ട വാക്ക്. മറ്റേ വക്ക് അല്ല.

Saloon = ഹോട്ടല്‍ ലോബിയില്‍ വിശ്രമിക്കാനുള്ള ഇടം. കള്ളടിച്ച് പാമ്പാകാനുള്ള ഇടം. മുടി വെട്ടുന്ന ഇടമല്ല.
Salon = മുടിവെട്ടുന്ന ഇടം. മലയളത്തില്‍ സലോണ്‍ എന്ന് വേണമെങ്കില്‍ എഴുതാം.

Lead kindly Light = എന്നാല്‍ "ലീഡ് കൈന്റ്ലി ലൈറ്റ്" എന്നാണു ഉച്ചരിക്കേണ്ടത്. Our own English School, Shjല്‍ രാവിലെ വിളിച്ച് കൂവുന്നത് കണക്ക്. "ലെഡ് കൈന്റ്ലി ലൈറ്റ്" അല്ല.

ചോദ്യം ചോദിക്കുമ്പോള്‍ തലയാട്ടാതേ, "Your are coming"? എന്ന് ചോദിച്ച് ക്ഷീണിക്കണമെന്നില്ല. "Are you coming ?" എന്ന് ചോദിച്ചാല്‍ മതി.

പിന്നെ ദയവായി ആ (Illegal) Microsoft Officeന്റെ Default Dictionary British English ആകി വെക്കുക. അതില്‍ by default US dictionary ആണു load ചെയ്യുക. കുറേ തലവേദന അങ്ങനെ ഒഴിവായി കിട്ടും.

24 comments:

  1. :-)

    PS:
    marriage നു The act of marrying എന്നും അര്ത്ഥം ഇല്ലേ മാഷേ?

    ReplyDelete
  2. Marriage is not the preferred English translation for വിവാഹ ചടങ്ങ്. താങ്കള്‍ തന്ന ആ linkല്‍ അര്ത്ഥ ക്രമത്തില്‍ മൂന്നാമതായിട്ടാണു് കൊടുത്തിരിക്കുന്നത്. ആദ്യത്തെതല്ല. ഒരു വിധം ആധികാരികമായ എല്ലാ നിഘണ്ടുകളും marriage എന്ന പദത്തിനു്. സ്ത്രീയും പുരുഷനും സമൂഹത്തില്‍ ഒരുമിച്ച് ജീവിക്കുന്ന സമ്പ്രദായത്തേയാണു സൂചിപ്പിക്കുന്നത്. അവര്‍ ഒത്തുചേരുന്ന ചടങ്ങിനെയല്ല.

    വിവാഹ ചടങ്ങിനു് marriage എന്ന പദം ഒരു പ്രാകൃതരൂപമായിട്ടാണു് (archaic usage) ചില നിഘണ്ടുകള്‍ കാണിക്കുന്നത്.

    നല്ല ഭാഷ പ്രയോഗങ്ങള്‍ Dictionary മാത്രം എടുത്തു വെച്ച് പ്രയോഗിച്ചാല്‍ ചിലപ്പോള്‍ ചളമായിപ്പോകും. ഭാഷ സംസ്കാരത്തിന്റെ പ്രതിശ്ചായയാണു്. ആ സംസ്കാരമറിയാതെ ഭാഷയിലെ പദങ്ങള്‍ മാത്രം പ്രയോഗിക്കുമ്പെള്‍ സംഭവിക്കുന്ന തെറ്റുകളാണു് ഇവ.
    അര്ത്ഥമറിയാതെ MS wordന്റെ Thesaurus ഉപയോഗിച്ച് കത്തെഴുതുന്നപോലെയാകും.

    മലയാളി, മലയാളിക്ക് വായിക്കാന്‍ എഴുതുന്ന കത്തില്‍ ഒരു വിദേശ ഭാഷ ഉപയോഗിക്കേണ്ടതുണ്ടോ? പിന്നെ നല്ല പദങ്ങള്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?

    ReplyDelete
  3. ഒരു തെറ്റ്‌ തിരുത്തി- മേര്യാജിനിനി കുടുംബ സമേതം വിളിക്കില്ല.

    ഒരു മല്ലു കേരക്റ്റര്‍ കഥ ഇങ്ങിനെ.

    മൈക്രോസോഫ്റ്റ്‌ യൂറൊപ്പിന്റെ ചെയര്‍മാന്‍ പദവിയേലേക്കിന്റര്‍വ്യൂ നടക്കുന്നു. എടുക്കുന്നത്‌ ബില്‍ഗേറ്റ്‌.
    അയ്യായിരത്തോളം അപേക്ഷകരെ കണ്ട ബില്‍ഗേറ്റ്‌ അമ്പരന്നു കൊണ്ട്‌ പറയുന്നു "ജാവ പ്രോഗ്രാം അറിയാത്തവര്‍ വെളിയില്‍ പോവുക".
    രണ്ടായിരം പേര്‍ വെളിയില്‍ പോയി. എന്നിട്ടും ആളുകള്‍ കുറയുന്നില്ലെന്ന്‌ കണ്ട്‌ കടുത്ത അടുത്ത കടമ്പ വക്കുന്നു.
    " 2 ബില്ല്യണ്‍ ആസ്തിയുള്ള
    കമ്പ്പനി മാനേജ്‌ ചെയ്യത്തവര്‍ വെളിയെ". രണ്ടായിരത്തി അഞ്ഞൂറ്‌ പേര്‍ വെളിയില്‍ പോയി.
    അടുത്ത പരിഗണന മേനേജ്മെന്റ്‌ ബിരുദത്തിന്നായി.
    നാനൂറ്‌ പേര്‍ വെളിയില്‍ പോയി.
    ഷോര്‍ട്ട്‌ ലിസ്റ്റ്‌ ചെയ്യാന്‍ ഇനിയും ഏറെ ആളെന്ന്‌ കണ്ട്‌ ബില്ല് ഗേറ്റ്‌ പറയുന്നു "ക്രൊയേഷ്യന്‍, സെര്‍ബിയന്‍ ഭാഷകളറിയാത്തവര്‍
    വെളിയില്‍ പോവുക".
    തൊണ്ണൂറ്റി എട്ട്‌ പേര്‍ പോയി. അവശേഷിച്ച രണ്ടിലൊരാളായ കുഞ്ഞ്‌ മനസ്സിലോര്‍ക്കുന്നു "ഇതെല്ലാം ഉണ്ടെന്നും ഈ ഭാഷകള്‍ അറിയാമെന്നും പറയുന്നത്‌
    കൊണ്ട്‌ ഒന്നും നഷ്ടപ്പെടാനില്ല. മുമ്പേപോയവരുടെ പുറകെ പോകേണ്ടി വരും അത്ര തന്നെ!!!!!!".

    അവശേഷിച്ച രണ്ട്‌ പേര്‍ക്കും ഹസ്തദാനം നടത്തി ബില്‍ഗേറ്റ്‌ പറയുന്നു -"ഇനി നിങ്ങള്‍ ക്രൊയേഷ്യന്‍ ഭാഷയില്‍ സംസാരിക്കു".

    കുഞ്ഞ്‌ മറ്റേയാളോട്‌ തനി മലയാളത്തില്‍
    "എന്താ സുഖമല്ലെ?".

    മറ്റേയാള്‍ -"നീ പോട പുല്ലെ".

    കട: കിട്ടിയൊരു മെയില്‍

    ReplyDelete
  4. കൈപ്പള്ളി സര്‍,
    ഒരു ഡിക്ഷ്‌ണറിയില്‍ marriage ന്റെ പല നിര്‍വ്വചനങ്ങളില്‍ ഒന്നായി ഇങ്ങനെ കാണുന്നു.
    The legal or religious ceremony that formalizes the decision of a man and woman to live as husband and wife, including the accompanying social festivities: to officiate at a marriage.

    American Heritage Dictionary - യില്‍ A wedding എന്നും അര്‍ത്ഥം പറയുന്നു.

    അതെല്ലാം പോട്ടെ. നമ്മ മല്ലൂസിന്റെ സൊന്തം രാമലിംഗം പിള്ള പറയുന്നതെന്താച്ചാല്‍-
    maariage (മാരിജ്) n. wedding, a close union, the ceremony of marrying; വിവാഹം, ഉറ്റചേര്‍ച്ച, വിവാഹച്ചടങ്ങ്- എന്നൊക്കെയാണ്.

    അപ്പോ കൈപ്പള്ളീ, കൈപ്പള്ളി ഉദ്ദേശിച്ചത് മനസ്സിലാകുന്നുണ്ടെങ്കിലും പാവം മല്ലൂസ് തെറ്റിപ്രയോഗിക്കുന്നതിന് ഉത്തരവാദികള്‍ അവര്‍ മാത്രമല്ല എന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  5. ശരിയാണ് കൈപ്പള്ളി, ശരിക്കുള്ള അർത്ഥം അറിയാതെ പല വാക്കുകളും പറഞ്ഞ് പതിഞ്ഞവയാൺ. പക്ഷെ അങ്ങനെ പറഞ്ഞു പറഞ്ഞതിനെ പൊതുവിൽ സമൂഹം അംഗീകരിക്കുകയും ചെയ്തു. ഇനിയിപ്പം marriage നു പകരം wedding പറ്ഞ്ഞു പഠിക്കാൻ എളുപ്പമാവുമോ?.

    ReplyDelete
  6. ഭാഷ ഉപയോഗിക്കുന്നതു ആശയവിനിമയം നടത്താനല്ലെ മാഷെ? കാര്യം എന്തായാലും സംഗതി മനസ്സിലാകണം എല്ലാവര്‍ക്കും. . അതു പോലെ എല്ലാവരും ഓക്സ് ഫോറ്ഡ് സലാങിലൊ. അമേരിക്കന്‍ സ്ല്ലാങിലൊ സംസാരിക്കാനൊ അല്ലെങ്കില്‍ ഡിക്ഷണറിയില്‍ കാണുന്നതു പോലെ തന്നെ ഉപയോഗിക്കണം എന്നു പറയുന്നതു ശരിയാണൊ?

    ഫ്രഞ്ചുകാരന്‍ അവന്റെ രീതിയില്‍ ഇംഗ്ലിഷ് സംസാരിക്കും, ചൈനാക്കാരന്‍ അവന്റെ രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കും,. ഇന്‍‌ഡ്യാക്കാരന്‍ അവന്റെ രീതിയില്‍ സംസാരിക്കും. എല്ലാവര്‍ക്കും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കാനൊ ഓക്സ്ഫോറ്ഡ് ഡിക്ഷണറിയിലെ വാക്കുകള് മാത്രം ഉപയോഗിച്ചു ആശയവിനിമയം നടത്താനൊ സാധിക്കുമൊ?



    മാഷ് എഴുതിയിരിക്കുന്നതിലെ തന്നെ എന്തോരം അക്ഷരതെറ്റാ.. എന്നിട്ടും കാര്യങ്ങള്‍ മനസ്സിലാക്കിയില്ലെ അത്രെയുള്ളൂ കാര്യം..

    ഉദാഹരണമായി മറ്റെ വക്ക് എന്നെഴുതിയിരിക്കുന്നു. വാക്കെന്നായിരിക്കണം ഉദ്ദേശിച്ചത്. വക്കിന്റെ അര്‍ഥം വേറെയാണ്‍. അരികില്‍ എന്നൊക്കെ അര്‍ത്ഥമാക്കാം അതിനു( കിണറിന്റെ വക്ക്, പാത്രത്തിന്റെ വക്ക് എന്നൊക്കെ കേട്ടിട്ടില്ലെ?)

    ReplyDelete
  7. യാരിദ്

    മതി, തോന്നുന്ന പോലെ, പറഞ്ഞാല്‍ മതി.

    ഒരു വിരോധവുമില്ല.

    അങ്ങനെയെങ്കില്‍ അങ്ങാനെ. ഭാഷ വിനിമയത്തീനുള്ളതു തന്നെ.

    പിന്നെ ഈ വ്യാകരണവും കോപ്പും എല്ലാം എന്തരിനെടെ പഠിക്കണത്.

    അപ്പ പിന്ന സ്കൂളിലേ പോകണ്ടല്ല.

    ബെസ്റ്റ് കണ്ണ. വേറെ ‌വീശേഷം ഒന്നും ഇല്ലല്ല.

    ReplyDelete
  8. എന്നാലൊരു കാര്യം ചെയ്തേക്കു മാഷെ, താങ്കളാദ്യം മലയാളഭാഷ വ്യാകരണമൊക്കെ ഉപയോഗിച്ചു തെറ്റു കുടാതെ എഴുതാന്‍ നോക്കു. എന്നിട്ടു പോരെ മറ്റുള്ളവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്??

    വേറെ വിശേഷമൊന്നുമില്ല അണ്ണാ...;)

    ReplyDelete
  9. ഇതാണു് ചെല പുള്ളാര കൊഴപ്പം. മാങ്ങ എന്ന് പറഞ്ഞാല്‍ തൊലി എന്ന് മനസിലാക്കും.

    American slangന്റെയൊന്നും കാര്യം ഇവിടെ പറഞ്ഞില്ലെടെയ്. എഴുതാനും പറയാനും ഒള്ളത് മലയാളത്തില്‍ ചെയ്യാനാണു് പറഞ്ഞത്. അല്ലാത വല്ലവന്റേയും ഭാഷ എടുത്ത് വെച്ച് കൊളമാക്കാനല്ല.

    ReplyDelete
  10. ഹഹ !!! അതെ ഞാനും പറയുന്നുള്ളൂ മാഷെ,

    വല്ലവന്റേയും ഭാഷ എടുത്ത് വെച്ച് കൊളമാക്കല്ലെയെന്നു

    താങ്കളുടെ ഈ പോസ്റ്റില്‍ തന്നെ എന്തോരം തെറ്റുകളാണെന്നു നോക്കിക്കെ. അതു കൊളമല്ലല്ലെ...;)

    ReplyDelete
  11. കൈപ്പള്ളിയണ്ണാ.. വീണിടത്ത് കിടന്ന് ഉരുളാതെ...യാരിദ് ചോദിച്ചതില്‍ എന്താ തെറ്റ്..

    ReplyDelete
  12. പലവെട്ടം പറഞ്ഞു കഴിഞ്ഞ കാര്യമാണു്.

    ഇവരോടെല്ലാം പറഞ്ഞ് സമയം കളയാന്‍ വയ്യാ

    ReplyDelete
  13. അറിയാത്ത അര്‍ഥങ്ങള്‍ തേടിയുള്ള യാത്രയല്ലെ ജീവിതം

    ReplyDelete
  14. marriageന്റെ പ്രാഥമികമായ അര്‍ത്ഥം താങ്കള്‍ പറഞ്ഞതുപോലെ ദാമ്പത്യം തന്നെ. എന്നാല്‍, ചുരുക്കമായി വിവാഹച്ചടങ്ങ്‌ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്‌:

    1) ന്യൂ യോര്‍ക്ക്‌ ടൈംസില്‍ നിന്ന് - ഈ പേജില്‍ താഴെ നിന്ന് മൂന്നാമത്തെ ഖണ്ഡികയില്‍ "attended the marriage" എന്നു കാണുക.

    2) കാലിഫോര്‍ണിയയിലുള്ള ഒരു wedding planning സൈറ്റ്‌: ക്ഷണക്കത്തുകളില്‍ ഉപയോഗിക്കാനുള്ള വാചകങ്ങള്‍. രണ്ടര്‍ത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നതു ഇവിടെ കാണാം.

    ReplyDelete
  15. രാജെഷ്

    :)
    I doubt that any institution of repute in the English speaking world would accept American 'version' of English as the benchmark for correct usage. Please see this as well . However, I am glad that you do indeed concur with me on the original meaning of the word.

    ReplyDelete
  16. കൈപ്പള്ളി, നല്ല സംരഭം.
    ജോണ്‍/യാരിദ് : കൈപ്പള്ളിയുടെ പഴയ പോസ്റ്റുകള്‍ ഒന്നോടിച്ച് വായിച്ചാല്‍ ഉത്തരം കിട്ടും.

    ReplyDelete
  17. മുസ്സാഫിറെ, പഴയ പോസ്റ്റ് വായിച്ചാല്‍ തെറ്റ് തെറ്റല്ലാതാകുമൊ??

    ReplyDelete
  18. 'Closet' is another word wrongly used. In India a closet is found in a toilet.

    'Costly' is used to mean 'expensive'.

    ReplyDelete
  19. കൈപ്പള്ളിയോടും എതിരന്‍ കതിരവനോടും പൂര്‍ണമായി യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
    Merrium-Webster-ല്‍ Marriage-നു ഇങ്ങനെ പറയുന്നു.
    1 a (1): the state of being united to a person of the opposite sex as husband or wife in a consensual and contractual relationship recognized by law
    (2): the state of being united to a person of the same sex in a relationship like that of a traditional marriage; ie. same-sex marriage.
    b: the mutual relation of married persons : wedlock c: the institution whereby individuals are joined in a marriage
    2: an act of marrying or the rite by which the married status is effected; especially : the wedding ceremony and attendant festivities or formalities.
    3: an intimate or close union -the marriage of painting and poetry — J. T. Shawcross
    ഇതില്‍ നിന്നു ഞാന്‍ മനസ്സിലാക്കുന്നത് (പലരും പറഞ്ഞത് പോലെ) an act of marrying-നു ( marriage-നു) വെഡ്ഡിങ്ങിന്റെ തന്നെ അര്‍ത്ഥവും ആവാം എന്നാണ്.

    പിന്നെ ക്ലോസറ്റ്‌ എന്നത് വാട്ടര്‍ ക്ലോസറ്റിന്റെ ചുരുക്കമാണ്. അമേരിക്കയില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന (civil & plumbing) എഞ്ചിനീയറിംഗ് ഡ്രോയിംഗുകളിലെല്ലാം W.C എന്നാണ് (toilet bowl & accessories-നു) കാണിക്കുന്നത്.

    പിന്നെ "costly" എന്നതിന് "expensive" എന്നും അര്‍ത്ഥം വരില്ലേ?
    Merrium-Webster-ല്‍ ഇങ്ങനെ പറയുന്നു:-
    1 a: commanding a high price especially because of intrinsic worth -costly gems- b: rich, splendid
    2: made or done at heavy expense or sacrifice -a costly mistake-
    ഉടക്കാനല്ല. കൂടുതല്‍ അറിയാവുന്നവര്‍‍ ആരെങ്കിലും തെറ്റു തിരുത്തിതന്നാല്‍ എനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനമാവുമല്ലോ?
    അവസാനമായി ഇവിടെ കൂടി ഒന്നു നോക്കുമല്ലോ?

    ReplyDelete
  20. ഇതു ഇപ്പോഴാണു കണ്ടത്.

    Chambers - Macmillan ഡിക്ഷ്ണറിയില്‍ marriage എന്ന പദത്തിനു താഴെ കാണുന്ന അര്‍ത്ഥങള്‍ കൊടുത്തിരിക്കുന്നു.

    1. marriage is the state or relationship of being husband and wife.

    2. A marriage is also a wedding, the ceremony of becoming husband and wife.

    ( ഇതു ഒരു അമേരിക്കന്‍ ഡിക്ഷ്ണറിയല്ല എന്നു കൂടി അറിയിച്ചുകൊള്ളട്ടെ)

    അപ്പോള്‍ വൈവാഹികജീവിതം എന്നും വിവാഹം എന്നും ആ വാക്കിനു അര്‍ത്ഥമുണ്ട്.

    തന്നെയുമല്ല, They were married on 25th March 1790 എന്നു പറയാറുണ്ട്. (അന്നേ ദിവസം വിവാഹിതരായ ദമ്പതികളെപ്പറ്റിയാണു ഉദാഹരണമായി ഇവിടെ പറയുന്നത്). ബ്രിട്ടീഷുകാര്‍ അതു തെറ്റായ ഒരു പ്രയോഗമായി കാണുന്നുണ്ട് എന്നു എനിക്കു തോന്നുന്നില്ല. വൈവാഹികജീവിതം എന്നു മാത്രമാണു മാര്യേജിന്റെ അര്‍ത്ഥമെങ്കില്‍ മുകളില്‍ പറഞ്ഞ വാചകം അര്‍ത്ഥശൂന്യമാകുന്നു.

    അതുപോലെ What is your date of marriage? എന്നു ചില അപേക്ഷാഫോറങ്ങളില്‍ കാണാം. മാര്യേജു എന്ന പദത്തിനു വിവാഹം എന്ന അര്‍ത്ഥം കൂടി ഉണ്ട് എന്നു അതു വ്യക്തമാക്കുന്നു.

    ReplyDelete
  21. "I doubt that any institution of repute in the English speaking world would accept American 'version' of English as the benchmark for correct usage."

    ഒന്നും പറയാനില്ല. ഒരു സ്മൈലിയിട്ടിട്ടു പൊയ്ക്കോട്ടേ.

    :-)

    ReplyDelete
  22. 'Institution of repute in the English speaking world' ല്‍ അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സും പെടുമോ? അവിടെയൊക്കെ അമേരിക്കന്‍ വേര്‍ഷന്‍ ആണല്ലൊ ഉപയൊഗിക്കുന്നത്. ഹാര്‍വാര്‍ഡും എം. ഐ. റ്റിയും ജോണ്‍സ് ഹോപ്കിന്‍സുമൊക്കെ ചെയ്യുന്ന തെറ്റ് ഉടന്‍ തിരുത്തട്ടെ.

    ReplyDelete
  23. എതിരൻ കുതിരവൻ

    എന്റംമെ Harvard and Hopkins, വലിയ പേരുകൾ പറഞ്ഞ് പേടിപ്പിക്കല്ലെ സാർ.

    Yes they all speak crappy English.

    ReplyDelete
  24. എതിരൻ കുതിരവൻ
    ഈ Harvard പള്ളിക്കൂടത്തിൽ പഠിച്ച ഒരു പ്രസിദ്ധനായ വ്യക്തി ഇപ്പോൾ അവിടെ പ്രസിഡന്റാണു്. പുള്ളിക്കാരന്റെ English കേട്ടിട്ടുണ്ടോ?

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..