ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
നിർമ്മാതാക്കൾ നിർദ്ദേശിക്കുന്ന വിധത്തിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വാഹനത്തിന്റെ Transmission കേടാകാനും സാദ്ധ്യതയുണ്ടു്. 4 വീൽ ഡ്രൈവ് സംവിധാനത്തെക്കുറിച്ചു് വിശദമായ വിവരവും പ്രവർത്തന പരിധികളും വാഹനത്തിന്റെ operation manual പഠിച്ചു മനസ്സിലാക്കേണ്ടതാണു്.
വെറുതേ മണ്ണിലൂടെ വണ്ടി ഓടിച്ചു് രസിക്കാനാണെങ്കിൽ, ഏതെങ്കിലും desert safari company-ക്കാരെ വിളിച്ചു പറഞ്ഞാൽ അവർ വന്നു നമ്മളെ കൊണ്ടുപോകുമല്ലൊ !
വാഹനം എന്നത് ഉദ്ദേശിക്കുന്ന ഇടം വരെ നമ്മെ എത്തിക്കാനുള്ള യന്ത്രം മാത്രമാണു്. ലക്ഷ്യ സ്ഥലം എത്തിക്കഴിഞ്ഞാൽ നമ്മൾ ഇറങ്ങി നടന്നു സ്ഥലത്തുള്ള പ്രകൃതി ഭംഗി ആസ്വദിക്കുക. 'പോട്ടം പിടിക്കണ സൂത്രം' ഉണ്ടെങ്കിൽ 'പോട്ടങ്ങൾ' പിടിക്കുക. ചിത്രീകരിക്കാൻ അനേകം വിഷയങ്ങൾ ഉള്ള പ്രദേശമാണു്. ഈ ലേഖനം nature photographyയെക്കുറിച്ചല്ലാത്തതിനാൽ അതിനെക്കുറിച്ചു് കൂടുതൽ എഴുതുന്നില്ല.
മരുഭുമിയിൽ നിന്നും സസ്യങ്ങളുടെയും പക്ഷികളുടെയും മുട്ടകളോ മറ്റു വസ്തുക്കളോ ശേഖരിക്കുന്നതു് കുറ്റകരമാണു്. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ ഫ്ലാറ്റുകളിൽ കൊണ്ടുവന്നാൽ അവ വളരില്ല എന്നുമാത്രമല്ല, വീട്ടിൽ വളരുന്ന സസ്യങ്ങൾക്ക് അവയിൽ നിന്ന് പുതിയ രോഗങ്ങൾ പടരുകയും ചെയ്യും.
പക്ഷികളും മൃഗങ്ങളും അവരുടെ സാമ്രാജ്യത്തിൽ സ്വന്തം നിയമങ്ങളനുസരിച്ചാണു് ജീവിക്കുന്നതു്. നമ്മൾ അവരുടെ നീതിന്യായങ്ങളിൽ ഇടപെട്ടുകൂടാ. കുഞ്ഞു പക്ഷികളെയും ജീവികളെയും ഊളനും, കഴുകന്മാരും കൊല്ലാൻ ശ്രമിക്കുന്നതു കണ്ടാൽ നിശ്ശബ്ദമായി നോക്കി നില്കുക മാത്രം ചെയ്യുക. മനുഷ്യരുടെ sentiments ഒന്നും അങ്ങോട്ടു് പ്രയോഗിചുകൂടാ.
തീകത്തിക്കാൻ, കണ്ണില്ക്കാണുന്ന പുല്ലും, മരങ്ങളും നശിപ്പിക്കരുതു്. പകരം, Barbecue-വിനുള്ള സാധനങ്ങൾ നമ്മൾ വാഹനത്തിൽത്തന്നെ കരുതണം. നിങ്ങൾ ഉണ്ടാക്കിയ തീ അണക്കാൻ അഗ്നി ശമനസേന മരുഭൂമിയിൽ പ്രവർത്തിക്കുന്നില്ല അതുകൊണ്ടു് തീ കൂട്ടിയാൽ, തിരികെ പോകുമ്പോൾ വെള്ളം ഒഴിച്ചു അണയ്ക്കാൻ മറക്കരുതു്.
ചില പ്രദേശങ്ങളിൽ വാഹനം ഓടിക്കുന്നതിനു് നിയന്ത്രണമുണ്ടു്. എണ്ണയും ദ്രാവകങ്ങളും കടത്തിവിടുന്ന ഭൂഗർഭ കുഴലുകൾ ഉള്ള ഇടങ്ങളിൽ വാഹനം ഓടിക്കുന്നതു് കുറ്റകരമാണു്. അങ്ങനെയുള്ള ഇടങ്ങളിൽ ചൂണ്ടുപലകകൾ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും.
Showing posts with label മണ്ണു്. Show all posts

Tuesday, January 13, 2009
മണ്ണിലോട്ടം (Part 1/2)
Created by
Kaippally
On:
1/13/2009 02:40:00 PM
ഇമറാത്തിൽ ഇപ്പോൾ ശീതകാലമാണു്. ചെറിയ തോതിൽ ചില ഇടങ്ങളിൽ മഴയും പെയ്യുന്നുണ്ട. അതി സുന്ദരവും പ്രകൃതി രമണീയവുമായ അനേകം പ്രദേശങ്ങൾ ഇവിടെയുണ്ടു്. ഈ പ്രദേശങ്ങൾ അധികവും മനുഷ്യവാസമില്ലാത്ത മരുഭൂമികളാണു്. ഖ്വാനീജ്ജ്, ഖത്ത്, വർഖ, മിർദ്ദിഫ്, ഫലജ്ജ് അൽ മു-അല്ല എന്നീ പ്രദേശങ്ങൾ പിക്നിക്കിനു പറ്റിയ ഇടങ്ങളാണു്. പിന്നെ മണ്ണിൽ വാഹനം ഓടിച്ചു് അല്പം പരിശീലനമുള്ളവർക്ക് അൽ-ഐനും നല്ല സ്ഥലമാണു്. അവധി ദിവസങ്ങളിൽ മണ്ണിൽ വാഹനം ഓടിച്ചു് കളിക്കുന്നതു ഇവിടെയുള്ളവരുടെ ഒരു വിനോദമാണു്, മലയാളത്തിൽ പറഞ്ഞാൽ "ഞങ്ങൾക്ക് ഇതൊരു ഹോബിയാണു്".

ഖത്ത്, റാസ് അൽ ഖൈമഃ
ഇമറാത്തിൽ ഈ വിനോദത്തിനു് Dune Bashing എന്നും Desert Drive എന്നുമാണു് പറയപ്പെടുന്നതു്. മലയാളത്തിൽ അനുയോജ്യം ഒരു പദം എനിക്ക് അറിഞ്ഞൂടാത്തതുകൊണ്ടു് 'മണ്ണിലോട്ടം' എന്നാക്കി .
കുടുംബമായി കഴിയുന്ന മലയാളികളുടെ കൂട്ടത്തിൽ 4X4 ഉള്ളവർ ധാരാളമാണു്. അവരുടെ പ്രിയ വാഹനങ്ങൾ പ്രാഡോയും, പജ്ജേറോയും, പാത്ത് ഫൈന്ററും, എഫ് ജേ ക്രൂസറും, ഹമ്മർ H3-യുമാണു്. ഇവ 3ലിറ്റർ മുതൽ 4 ലിറ്റർ വരെയുള്ള 6 സിലിന്റർ വാഹനങ്ങളാണു്. ഇവ മണ്ണിൽ നല്ല പ്രകടനങ്ങളാണു് കാഴ്ചവെക്കുന്നതു്. പിന്നെ ഇതിന്റെയും മുകളിൽ വരുന്ന ഇനത്തിൽ പെടുന്ന വാഹനങ്ങളാണു് ലാന്റ് ക്രൂസർ, ഹമ്മർ H2, നിസാൻ പറ്റ്രോൾ, റേഞ്ച് റോവർ എന്നീ വാഹനങ്ങൾ. ഇവ 4ലിറ്ററിനു മുകളിലുള്ള 8 സിലിന്റർ വാഹനങ്ങളാണു്.
ഞാൻ സ്ഥിരമായി വിനോദത്തിനായി ഈ പ്രദേശങ്ങളിൽ പോകാറുണ്ടു്. അവിടെ നിന്നും എടുത്ത ചിത്രങ്ങൾ നിങ്ങൾ പലയിടങ്ങളിലും കണ്ടിട്ടുണ്ടാകും. പക്ഷെ 4X4 ഉള്ള എന്റെ മലയാളി സുഹൃത്തുകൾ ആരും തന്നെ ഈ വിനോദത്തിൽ ഏർപ്പെടാറില്ല എന്നാണു് ഞാൻ മനസിലാക്കിയതു്. എന്നു കരുതി ഞാൻ പറയുന്ന പുളൂസ് എല്ലാം കേട്ടു് പിള്ളേരെയും പെമ്പെറന്നോത്തിയേയും കൊണ്ടു് ഇങ്ങോട്ടെല്ലാം വണ്ടിയും കൊണ്ടു പോയിട്ട് മണ്ണിൽ കുടുങ്ങിയാൽ, കുറ്റം എന്റെ തലയിൽ വരാതിരിക്കാനാണു് ഞാൻ ഇതു് എഴുതുന്നതു്.
കരുതലുകൾ.
1) വാഹനത്തിന്റെ Insuranceൽ off-road recovery എഴുതി ചേർക്കാൻ ഓർമ്മിക്കുക. ചില നല്ല insurance സ്ഥാപനങ്ങൾ ഈ സേവനം സൌജന്യമായി കൊടുക്കുന്നുണ്ടു്.
2) വാഹനത്തിൽ കരുതേണ്ട സാധനങ്ങളുടെ പട്ടിക:
ജാക്ക്(Jack), കെട്ടി വലിക്കാനുള്ള സ്റ്റീൽ കേബിൾ, car batteryയിൽ പ്രവർത്തിപ്പിക്കാവുന്ന എയർ കമ്പ്രസ്സർ, ടയർ പ്രഷർ ഗേജ്ജ്, ടയറിന്റെ വാൽവ് ഊരാനുള്ള 'സുന'. (അവസാനത്തെ രണ്ടു് സാധനങ്ങളും വളരെ അത്യാവശ്യമാണു്. ഇലക്റ്റ്റോണിൿ പ്രഷർ ഗേജ്ജ് വാങ്ങുന്നതു് കൊണ്ടു് കാശു് കൂടുതൽ കൊടുക്കാം എന്നല്ലാതെ അത്യാവശ്യത്തിനു് ഉപയോഗിക്കാൻ നോക്കുമ്പോൾ അതിൽ battery കാണില്ല). ഈ പറഞ്ഞ സാധനങ്ങൾ എല്ലാം ചുരുങ്ങിയ വിലക്കു തന്നെ എല്ലാ വൻ സൂപ്പർ മാർക്കറ്റിലും, Ace ഹാർഡ്‌വേറിലും ലഭിക്കും.

ടയർ പ്രഷർ ഗേജ്ജ്
3) GPS, അതായതു്, ഭൌമിക സ്ഥാന നിർണ്ണയ സംവിധാനം!(എങ്ങനെ കൊള്ളാമോ?) ഈ കുന്ത്രാണ്ടം ഇല്ലാതെ റോഡില്ലാത്ത ഏതെങ്കിലും ഗുദാമിൽ പോയാൽ തിരിച്ചു വരാൻ വളരെ ബുദ്ധിമുട്ടും. മാത്രമല്ല Civil Defence കാരോടു് സഹായം അഭ്യർത്ഥിക്കുമ്പോൾ GPS cordinates കൊടുത്താൽ അവർക്കു് നമ്മളെ കണ്ടുപിടിച്ചു് മണ്ണിൽ നിന്നും മാന്തി പുറത്തെടുക്കാനും കഴിയും.
4) ചവറു് സൂക്ഷിക്കാനുള്ള സഞ്ചികൾ. പ്രകൃതി നമ്മുടേ കുപ്പ തൊട്ടിയല്ല, അവിടം വൃത്തിയാക്കാൻ ആരും വരില്ല. നമ്മൾ പോയപ്പോൾ കണ്ട വിധത്തിൽ തന്നെ ആയിരിക്കണം നമ്മൾ അവിടെനിന്നും തിരികെ വരുമ്പോഴും.
5) പെട്രോൾ പകുതി ടാങ്കു് മതിയാകും. ഫുള്‍ അടിച്ചാൽ വാഹനത്തിന്റെ ഭാരം കൂടും. ഭാരം കുറയ്ക്കാൻ വാഹനത്തിൽ നിന്നും ആവശ്യമില്ലാത്ത സാധനങ്ങൾ (Marble, metal, roof tiles തുടങ്ങിയതിന്റെ samples, laptop, sub-woofer speaker, etc.) എടുത്തു മാറ്റുക.
6) ഫുൾ charge ചെയ്ത Mobile Phone-കൾ
മണ്ണു്
ആദ്യം നാം മനസിലാക്കേണ്ടതു് ഇമറാത്തിലെ മണ്ണു് എല്ലായിടത്തും ഒരു തരമല്ല എന്നുള്ളതാണു്. ഉണങ്ങി വരണ്ടു് കിടക്കുന്ന മണ്ണു് വളരെ മൃദുലവും ആഴമുള്ളതുമാണു്. അതിനാൽ ഉറച്ച മണലിൽ മാത്രമേ പരിചയമില്ലാത്തവർ വണ്ടി ഓടിക്കാവൂ. അൽ-ഐൻ, ലിവ, തുടങ്ങിയ പ്രദേശങ്ങളിൽ 8ലിറ്റർ വാഹനങ്ങളുമായി മാത്രമെ പോകാൻ ശ്രമിക്കാവൂ. മനുഷ്യന്റെയും, വാഹനങ്ങളുടെയും അടയാളങ്ങൾ ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിലുള്ള മൺകുന്നുകളെ virgin sand എന്നാണു അറിയപ്പെടുന്നതു്. മഴ പെയ്തു കഴിഞ്ഞ സമയത്താണു് മണ്ണിൽ ഓടിച്ചു പഠിക്കാൻ പറ്റിയ സമയം. ഈ ദിവസങ്ങളിൽ ഇവിടങ്ങളിൽ അനേകം വിനോദ സഞ്ചാരികൾ സഹായത്തിനു് ഉണ്ടാകും.

virgin sand
ഒന്നു രണ്ടു തവണ മണ്ണിൽ വഹനം ഓടിച്ചാൽ പരിശീലിക്കാവുന്നതാണു് 'മണ്ണിലോട്ടം'. കൂടുതൽ ധൈര്യം വേണമെങ്കിൽ മണ്ണിൽ വണ്ടി ഓടിക്കുന്നതിനായിട്ടുള്ള ഒരു ദിവസത്തെ പ്രത്യേക പരിശീലനം ദുബൈയ്യിലുള്ള എല്ലാ ഡ്രൈവിങ്ങ് സ്കൂളുകളും നൾകുന്നുണ്ടു്.
സാങ്കേതികം
ഇനി അറിഞ്ഞിരിക്കേണ്ടതു് അല്പം automobile engineering ആണു്. എല്ലാ 4X4 വാഹനങ്ങളും ഒരുപോലെയല്ല നിർമ്മിച്ചിരിക്കുന്നതു്.
വാഹനം Rear Wheel Drive-ല്‍ മാത്രം പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ ഉത്പാദിപ്പിക്കുന്ന ശക്തി രണ്ടു ചക്രങ്ങളിലും ഒരുപോലെ എത്തുകയില്ല. ഒരു ചക്രത്തിൽ മണ്ണിൽ നിന്നുള്ള എതിര്‍പ്പു് (ഘര്‍ഷണം) അധികമായി വരുമ്പോള്‍ diffrentialന്റെ പ്രവർത്തനം മൂലം ശക്തി എതിർപ്പില്ലാത്ത ചക്രത്തിലേക്ക് പകർന്നു കൊടുക്കും. ഇതു് എല്ലാ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന ഒരു സംവിധാനമാണു്.
വാഹനം 4H എന്ന modeലേക്ക് മാറ്റുമ്പോൾ മുമ്പിലും പുറകിലും 60%-40 %എന്ന അളവിൽ ചക്രങ്ങൾ പ്രവർത്തിപ്പിക്കും. ഇപ്പോഴും Differential പ്രവർത്തിക്കുന്നതിനാൽ രണ്ടു് ആക്സിലും പ്രവർത്തിക്കുന്നു. പക്ഷെ ഓരോ ആക്സിലിലും ഒരു ചക്രം മാത്രമാണു് ചലിക്കുന്നതു്. ഇനി 4HL എന്ന modeൽ പ്രവർത്തിപ്പിച്ചാൽ, മുമ്പിലും പുറകിലും 50%-50% എന്ന അളവിൽ ശക്തി നൾകും. L വിശേഷിപ്പിക്കുന്നതു Differential Lock ആണു്. ഈ വിധത്തിൽ നാലു് ചക്രങ്ങളും ഒരുപോലെ കറങ്ങും. ഇനിയുള്ളതു് 4LLC. ഈ Low Gear modeൽ കൂടുതൽ ശക്തിയിൽ ചക്രങ്ങൾ കറങ്ങും. ഈ mode-ൽ വാഹനം 10 മിനിറ്റിൽ കൂടുതൽ പ്രവർത്തിപ്പിച്ചാൽ വാഹനത്തിന്റെ Transmission ചൂടാകുന്നുണ്ടു് എന്ന വണ്ടി കണ്ണുരുട്ടി കാണിക്കും. (മുന്നറിയിപ്പു് നൾകും എന്നു് !). ഈ സമയം അതിക്രമിച്ചാൽ വണ്ടിയുടെ Transmission കയ്യിൽ ഊരി വരാനും സാദ്ധ്യതയുണ്ടു്. പിന്നൊരു സമാധാനം 4LLC mode ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങൾ വളരെ കുറവാണു്. വാഹനം പൂർണ്ണമായി മണ്ണിൽ പുതഞ്ഞാൽ മാത്രമെ ഈ mode ഉപയോഗിക്കാൻ ശ്രമിക്കാവൂ.

All wheel Drive (AWD) എന്ന പേരിൽ വിപണിയിൽ ഇറക്കുന്ന ചില വാഹനങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സംവിധാനങ്ങളും ഇല്ല എന്നാണു് ഞാൻ മനസിലാക്കുന്നതു്. പ്രത്യേകിച്ചു് Differential Lock ചെയ്യാനുള്ള സംവിധാനം.
ദാണ്ടെ വാഹനം മണ്ണിൽ!:
വാഹനം റോഡിൽ നിന്നും മണ്ണിലേക്കു് ഇറക്കിയ ശേഷം ടയറിന്റെ പ്രഷർ 20 psi ആയി കുറയ്ക്കുക. ഇങ്ങനെ ചെയ്താൽ ടയറും മണ്ണുമായി കൂടുതൽ ബന്ധം ഉണ്ടാകും. തിരിച്ചു് റോഡിൽ കയറിയ ശേഷം കമ്പ്രസ്സർ ഉപയോഗിച്ചു് പ്രഷർ കൂട്ടാനും മറക്കരുതു്. കുറഞ്ഞ പ്രഷറിൽ വാഹനം റോഡിൽ ഓടിച്ചാൽ ടയറിന്റെ കാറ്റു പോയിക്കിട്ടും. ടയർ ഇല്ലാതാകുമെന്നു്.
മണ്ണിൽ വാഹനം ഓടിക്കുമ്പോൾ എപ്പോഴും ഉറച്ച സ്ഥാനം നോക്കി ഓടിക്കുക. ചില ഇടങ്ങളിൽ നമ്മളേക്കാൾ നേരത്തെ പോയ അണ്ണന്മാരുടെ വാഹനങ്ങൾ സ്ഥിരം പോയതിനാൽ ഉറച്ച പാതകൾ കാണാൻ കഴിയും. ഈ പാതകൾ പിന്തുടർന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിവാകും.
വാഹനം മണ്ണിൽ താഴ്നാൽ:
പലർക്കും മണ്ണിൽ ഓടിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസിൽ ആദ്യം കടന്നു വരുന്ന ഭയം വാഹനം മണ്ണിൽ താഴ്‌ന്നു പോയാൽ എന്തു ചെയ്യും എന്നുള്ളതാണു്.

വാഹനത്തിന്റെ ഷാസി മണ്ണിൽ ഇരിക്കാതെ ശ്രദ്ധിക്കണം
ഓടിക്കൊണ്ടിരിക്കുന്ന വാഹനം സാധാരണ ഗതിയിൽ മണ്ണിൽ താഴില്ല. പലപ്പോഴും വാഹനം നിർത്തുമ്പോഴാണു് താഴുന്നതു്. നിർത്തിയ വാഹനം ചലിച്ചു തുടങ്ങുമ്പോഴും താഴാൻ ഇടയാകും. അതുകൊണ്ടു തന്നെ വാഹനം നിർത്തുമ്പോൾ എപ്പോഴും ചരിവിൽ കയറ്റി നിർത്തുക. അങ്ങനെ നിർത്തിയാലും പുറകിലോ മുന്നിലോ ഒഴിഞ്ഞ ഇടമായിരിക്കണം. രണ്ടു കുന്നിന്റെ ഇടയിൽ വാഹനം ഒരിക്കലും നിർത്തരുതു്.
വാഹനം മണ്ണിൽ പുതയുന്നതായി തോന്നിയാൽ, അധികം ആക്സലറേറ്റ് ചെയ്യാതെ തന്നെ, Steering Wheel നേരെയാക്കിയ ശേഷം Transmission , 4HLCയിലും പിന്നെ 4LLC modeലേക്കു മാറ്റി ഒന്നുകൂടി പയറ്റി നോക്കണം. (Steering Wheel നേരെ അല്ലെങ്കിൽ Automatic Transmission ഉള്ള വാഹനങ്ങളിൽ 4LLC mode പ്രവർത്തിക്കില്ല.)
ഇതൊന്നും നടന്നില്ല എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി ടയറിന്റെ പ്രഷർ 10psi ആയി കുറയ്ക്കുക. വാഹനത്തിന്റെ ഷാസിയും (chassis) തറയുമായി മുട്ടാതെ നോക്കുക. ഇനി എത്ര വമ്പൻ വാഹനമാണെങ്കിലും ഷാസി മണ്ണിൽ ഇരുന്നുപോയാൽ ചക്രങ്ങൾ തറയുമായി ബന്ധമില്ലാതെ വെറുതെ കറങ്ങി തുടങ്ങും. ഇവിടെയാണു് ആദ്യം പറഞ്ഞ Off Road recoveryഉള്ള Insurance Company എന്ന മർമ്മ പ്രധാനമായ കാര്യം ആവശ്യമായി വരുന്നതു്.
അവർ വന്നു നിമിഷ നേരം കൊണ്ടുതന്നെ വണ്ടി വലിച്ചു പുറത്താക്കി തരും.

നിർത്തുമ്പോൾ എപ്പോഴും ചരിവിൽ കയറ്റി നിർത്തുക
20 വർഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ഇടയിൽ രണ്ടു തവണ മാത്രമാണു് ഞാൻ മണ്ണിൽ പെട്ടതു്. ഒരിക്കൽ എന്റെ ആന മണ്ടത്തരം കൊണ്ടും, പിന്നെ ഒരിക്കൽ ദൌർഭാഗ്യം കൊണ്ടും.
"എന്തിനു് ഇതു് ചെയ്യണതു് പുല്ലെ?"
"ഇങ്ങൻ ബെദ്ധപ്പെട്ട് എന്തിനിടെ പുല്ലെ ഇതൊക്കെ ചെയ്യണതു്?"
മണ്ണിലോട്ടം ഒരിക്കൽ ചെയ്താൽ എപ്പോഴും ചെയ്യാൻ തോന്നുന്ന വലിയ ചെലവില്ലാത്ത രസകരമായ ഒരു വിനോദമാണു്. മാത്രമല്ല പ്രകൃതി സ്നേഹിയാണെങ്കിൽ പഠിക്കാൻ ഒരുപാടു കാര്യങ്ങളുണ്ടു്.
അനേകം സസ്യങ്ങളും പ്രാണികളും പക്ഷികളും ഇഴ ജന്തുക്കളും മൃഗങ്ങളും നിറഞ്ഞ പ്രദേശമാണു് ഇവിടം. മരുഭൂമിയിലെ ജീവികളും മറ്റുള്ള പ്രദേശങ്ങളിലെ ജീവികളെ പോലെ ശത്രുജീവികളില്‍ നിന്നു് സ്വയം സംരക്ഷിക്കാന്‍ കപടാവരണം ധരിക്കുന്നതിനാല്‍ കണ്ണില്‍പെടാന്‍ പ്രയാസമാണു്. അതുകൊണ്ടു് കണ്ണുണ്ടായാൽ മാത്രം പോര, അവയെ കാണണമെന്നു കരുതി നോക്കുകയും വേണം. അങ്ങനെ നോക്കുന്നവനു മാത്രമെ അവയെ കാണാൻ കഴിയൂ.
രണ്ടാം ഭാഗം

Sunday, July 09, 2006
മരുഭൂമിയിലെ മണ്ടത്തരം
Created by
Kaippally
On:
7/09/2006 06:29:00 PM
![]() |
വരണ്ട മരുഭുമി, ഉച്ച സമയം 1:10. മേഘശൂന്യമായ ആകാശം. 40 ഡിഗ്രി ചൂട്.
മരുഭൂമിയിലെ മണ്ണിൽ കാറ്റു വീശി പ്രകൃതി സൃഷ്ടിക്കുന്ന വരകളുടെ ചിത്രം എടുക്കാൻ ഒരു ആഗ്രഹം. ഉച്ചക്കു് തലക്കു് ചൂടുപിടിച്ചാൽ ഇതുപോലെ പല ഭ്രാന്തും എനിക്കു തോന്നാറുണ്ടു്. ഞാൻ കരുതിയപോലെ സാമാന്യം ഭേതപേട്ട ഒരു ആശയമാണു്. "മരൂഭൂമി വരച്ച ചിത്ത്രങ്ങൾ."
മണ്ണിൽ ഓടിക്കാവുന്ന വാഹനവുമുണ്ട്. കൂടെ സഹയാത്രികനാകാൻ, എനിക്കു മനസിലാക്കാൻ പ്രയാസമുള്ള തനി തൃശൂർ ശൈലിയിൽ സംസാരിക്കുന്ന കരുണനും ഉണ്ടായിരുന്നു. (എന്നാൽ എല്ലാ തൃശൂർക്കാരും കരുണനെ പോലെയല്ല കേട്ടോ !)
ദുബൈ ഷാർജ്ജ അതിർത്തിയിൽ ഉള്ള നസ്വ (Nazwa) എന്ന പ്രദേശം വളരെ പ്രത്യേകതകളുള്ള ഒരു സ്ഥലമാണു്. നസ്വ പ്രദേശത്തു് ഭൂനിരപ്പിൽനിന്നും 80m മണ്ണിൽനിന്നുയരുന്ന രണ്ടു് പാറകളുണ്ട്. (അവയെ മലകളെന്നു വിശേഷിപ്പിക്കാനാവില്ല) അറബികൾ അവയെ "കർണ്ണു് നസ്വ" , Qarn Nazwa القرن نزوه എന്നാണു വിളിക്കുന്നത്. ("കർണ്" എന്നാൽ കൊമ്പ്. "നസ്വ" എന്നാൽ മിധ്യ). മരുഭൂമിയിലെ മരീചികയിൽ നിന്നുയരുന്ന രണ്ടു കൊമ്പുകൾതന്നയാണു ഈ രണ്ടു പാറകളും. ശൂന്യമായ ഭൂമിയുടെ ചക്രവാളത്തിൽ പൊന്തി നിൽക്കുന്ന രണ്ടു സുന്ദരികൾ.
ഈ പാറകെട്ടുകളിൽ ധാരാളം പോടുകൾ ഉണ്ട്. അവയിൽ Eagle Owl (Bubo bubo) എന്ന ഒരു തരം മൂങ്ങകൾ കൂടുകൂട്ടാറുണ്ട്. അതിന്റെ ചിത്രം എടുക്കാൻ 15 വർഷം മുന്പു് പത്രത്തിൽ ജോലി ചെയ്തിരുന്നപ്പോൾ പോയിരുന്നു. അന്നു് ഞാൻ ഈ പാറയിൽ ഓടി കയറി, സൂർയാസ്തമനം കണ്ടു.
അന്നു് അവിടെ മനുഷ്യവാസം ഇല്ലായിരുന്നു. ഇന്നവിടെ മലബാർകാരുടെ സൂപ്പർമാർക്കറ്റുകളും കടകളും ഒക്കെയുണ്ട്. മണൽകാടുകൾ വിദേശികൾക്കു് കാട്ടിക്കൊടുക്കുന്ന ടൂരു് കമ്പനികളുടെ ഒരു വിശ്രമസ്ഥലം ആണിന്നവിടം.
കർൺ നസ്വ പാറകൾക്കു ചുറ്റം ഇപ്പോൾ കമ്പിവേലി കെട്ടിയിരിക്കുന്നു. ദുബൈ സർക്കാരിന്റെ വന്യമൃഗസംരക്ഷണ വകുപ്പു് പക്ഷികൾക്കു് സംരക്ഷണം നൽകാൻ വേണ്ടി അവിടം കെട്ടിയടച്ചതാണ്. രണ്ടു സുന്ദരികളെയും കൂടിലിട്ടതുപോലെ എനിക്കു് തോന്നി. മനുഷ്യരിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കാനും, മൃഗങ്ങളിൽനിന്നും മനുഷ്യരെ സംരക്ഷിക്കാനും ഒരേ പരിഹാരം: മൃഗങ്ങളെ കൂട്ടിലടയ്ക്കുക. ഇതെന്തു ഞ്യയം? എങ്കിലും സാരമില്ല. കുറേ കാലം കൂടി ആ പാറകൾ നിലകൊള്ളുമല്ലോ! മലകൾ പൊട്ടിച്ചു് കടലിൽ കല്ലിട്ട്, കൃതൃമ ദ്വീപുകൾസൃഷ്ടിക്കുന്നതിന്റെ ഇടയിൽ ഈ പാറക്കെട്ടുകൾകൂടി കടലിൽ പോകാതിരിക്കാനകും, ദുബൈ സർക്കാരു് ഈ സുന്ദരികളെ രണ്ടു വളച്ചു വേലി കെട്ടിയത്!
വണ്ടി ദുബൈ-ഹത്ത റോഡിലൂടെ ഇറക്കം ഇറങ്ങി വരുമ്പോൾ സുന്ദരികൾ രണ്ടും ഉയർന്നു വന്നു. എന്റെ 4X4 വാഹനത്തിൽ ടാങ്കു് നിറയെ ഇന്ധനവും, ഫ്രിഡ്ജു് നിറയെ കുടിക്കാനുള്ള വെള്ളവും, ഉപഗ്രഹങ്ങളുടെ സഹായത്താൽ ദിശ നിർണ്ണയിക്കുന്ന ഉപകരണവും (GPS, Global Positioning System) ഉണ്ട്. 4WD ഗിയർ അമർത്തി വളരെ ധൈർയത്തോടെ തന്നെ വണ്ടി മണ്ണിലേക്കിറക്കി. വണ്ടി പതുക്കെ മുന്പോട്ടു് നീങ്ങി. കടലിൽ തിരകൾ തുളച്ചു മാറ്റുന്ന കപ്പൽ പോലെ മണ്കുന്നുകൾ താണ്ടി വണ്ടി നീങ്ങി. ഒരു മണ്കുന്നിന്റെ താഴ്ന്ന വശത്തെത്തിയപ്പോൾ വാഹനത്തിന്റെ കണ്ണാടിയിൽ ഞാൻ നോക്കി. അതിസുന്ദരിയായു് അവൾ നിൽക്കുന്നു - കർണു് നസ്വ.
ടാറിട്ട പാതയിൽ നിന്നും എതാണ്ടു് 200 മിറ്റരു് ഉള്ളിൽ വണ്ടി നിർത്തി. സുർയന്റെ നേരെ നീലാകാശത്തിന്റെ മുന്നിൽ പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ആ പാറയുടെ ചിത്രം ഒപ്പിയെടുക്കാൻ എനിക്കു തോന്നി. വണ്ടി പൂഴി മണ്ണിൻ മേൽ നിർത്തി. പുറകിലത്തെ വാതിൽ തുറന്ന്, ക്യാമറയിൽ രണ്ടു് ചിത്രങ്ങൾ പകർത്തി .(ഒന്നാമത്തെ അബദ്ധം). സാധാരണ റോഡിലൂടെ വണ്ടിയോടിക്കുന്നതു പോലെയല്ല മരുഭൂമിയിൽ വണ്ടി ഓടിക്കുന്നത്. മണ്ണിൽ വണ്ടി നിർത്തുമ്പോൾ ഉറച്ച മണ്ണിൽ മാത്രമേ നിർത്താൻ പാടുള്ളു. ഓടികൊണ്ടിരിക്കുന്ന 4WD വണ്ടി മണ്ണിൽ താഴില്ല.
തിരിച്ചു ഞാൻ വണ്ടിയിൽ കയറി ആക്സിലറേറ്ററിൽ കാലമർത്തി. വാഹനത്തിന്റെ ചക്രങ്ങൾ മണ്ണിൽ തെന്നുന്നുണ്ടു് എന്ന മുന്നറിയിപ്പു് വണ്ടിയുടെ സെന്സറുകൾ നൽകുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ അതു് കാർയമാക്കിയില്ല. ആ മണ്ണു് കാറ്റുവീശി വീഴ്ത്തിയ പുത്തൻ മണ്ണായിരുന്നു - കാലുകുത്തിയാൽ ഒരടിയോളം താഴേക്കിറങ്ങുന്ന മൃദുലമായ ചുവന്ന പൂഴി മണ്ണ്. ആംഗലേയത്തിൽ പറഞ്ഞാൽ "virgin sand".
വണ്ടി നല്ലതുപോലെ ഒന്ൻ ഇരുന്നു. അപ്പോഴാണു് പഴയ ഹിന്ദി സിനിമയിലെ ഫ്ലാഷ്ബായ്ക്കു് പോലെ ഒരു കാർയം ഓർമ്മ വന്നത്. പിറ്റേദിവസം ഷോപ്പിംഗു് മാളിൽ വണ്ടി തിരിക്കുമ്പോൾ സിമന്റു് തറയിൽ ചക്രങ്ങൾ പൂച്ച നിലവിളിക്കുന്ന പോലെ ശബ്ദം ഉണ്ടാക്കി. അതു് മോശമല്ലേന്ൻ കരുതി അടുത്തു് കണ്ട ഒരു ഇറാനിയുടെ ടയരു് കടയിൽ ചെന്നു ടയറിൽ കാറ്റു 30 പി.എസ്. ഐ. യിൽനിന്നും 40 പി.എസ്.ഐ ആക്കി. (രണ്ടാമത്തെ അബദ്ധം) മണ്ണിൽ യാത്രചെയുമ്പോൾ ടയറിലെ കാറ്റു് 18 പി.എസ്.ഐ ആയിരിക്കണം ഈ കാർയം വളരെ നല്ലതുപോലെ അറിയാമായിരുന്നിട്ടും എനിക്കു് ഈ അബദ്ധം പറ്റി. ടയരു് പ്രഷരു് കുറയ്ക്കാൻ വിട്ടുപോയി! വണ്ടി ശരിക്കും മണ്ണിൽ ഇരുന്നു. ഉപദേശകൻ അടുത്തിരുന്നു മനസിലാകത്ത തൃശൂർ ഭാഷയിൽ എന്തോ എന്നോടു പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. ഉപദേശങ്ങൾക്കിനി വിലയില്ലലോ. വണ്ടി മണ്ണിൽ ഇരുന്നിലെ. എനിക്കു കലിയും സങ്കടവും ഒരുമിച്ചു വന്നു. ഒരു ദീർഖശ്യാസം വലിച്ചു വണ്ടിയിൽ നിന്നും പുറത്തിറങ്ങി.
നാലു ടയറും മണ്ണിൽ മുങ്ങി. ഇനി തുൽയ ഭാരമുള്ള മറ്റൊരു 4WD വന്നു കെട്ടി വലിച്ചു് ടയറുകൾ മണ്ണുമായി അടുപ്പിച്ചാൽ മാത്രമെ വണ്ടി കയറി വരികയുള്ളു. ഇതു പണ്ടു് പലതവണ പറ്റിയിട്ടുള്ള അബദ്ധമാണു്. ഞാൻ അതു സുഹൃത്തിനോടു് പറഞ്ഞാൽ എന്റെ വില പോകും. അതുകൊണ്ടു് ഞാനൊന്നും മിണ്ടിയില്ല. സമയം 2 മണിയായി. നല്ല ഒന്നാംതരം ചൂടുകാറ്റു് അടിക്കുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി മരുഭൂമിയിൽ വന്ന പുള്ളിക്കാരൻ വിരണ്ടുതുടങ്ങി. ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഞാൻ ഒരു കുപ്പി വെള്ളം എടുത്തു് പോക്കറ്റിൽ തിരുകി. ഒരണ്ണം കരുണനും വച്ചുനീട്ടി. എന്നിട്ടു വളരെ സമധാനത്തോടെ പറഞ്ഞു, "അരെങ്കിലും ഇതുവഴി വരതിരിക്കില്ല. പാറയുടെ പടിഞ്ഞാറേ ഭാഗത്തു് കടകളും റെസ്റ്റാറെന്റും ഉണ്ട്. നമുക്ക ആ ദിശയിലേക്കു് നടക്കാം. അതിനിടയിൽ ഏതെങ്കിലും വണ്ടി വന്നാൽ കൈകാട്ടി നിർത്തുകയും ചെയ്യാം." തലയിൽ വെള്ള തുണികെട്ടി വിജനമായ ആ പ്രദേശത്തൂടെ ഞങ്ങൾ രണ്ടും പതുക്കെ നടന്നു നീങ്ങി. മുന്നിൽ "കർണു് നസ്വ" സുന്ദരികൾ എന്നെ നോക്കി ചിരിക്കുന്നതുപോലെ എനിക്കു തോന്നി.
ഏതാണ്ടു് പത്തു് മിനിറ്റോളം ഞങ്ങൾ നടന്നു. അപ്പോഴാണു ഒരു യന്ത്രത്തിന്റെ മനോഹരമായ ആ ശബ്ദം ഞങ്ങൾ കേട്ടത്. ഞങ്ങൾ തിരിഞ്ഞു നോക്കി. ഒരു 1950 മോഡൽ ലാന്റു് റോവർ. മരുഭൂമിയിലെ പഴയ പുലിയായുന്നു ഇവൻ. ഞങ്ങൾ ആ വണ്ടിക്കു കൈകാട്ടി. വണ്ടി നിർത്തി. അതിന്റെ സാരഥി മുഖത്തു മണ്ണിലെ വരകൾ പോലെ ഒരുപാടു വരകളുള്ള ഒരു വയസൻ അറബിയായിരുന്നു. ആ മനുഷ്യന്റെ അദ്ധ്വാനിച്ചു തഴമ്പിച്ച തന്റെ കൈ പുറത്തേക്കു നീട്ടി. അദേഹം എനിക്കു സമാധാനുവും ദൈവത്തിന്റെ കരുണയും അനുഗ്രങ്ങളും നേർന്നു. ഞാൻ അദ്ദേഹത്തിനും അവ തിരികെ നേർന്നു. കാർയം പറഞ്ഞു് ഞാൻ സഹായം അഭ്യർത്ഥിച്ചു.
നിശബ്ദമായി ഏതോ വിശുദ്ധ കടമ നിറവേറ്റുന്ന പോലെ അദ്ദേഹം തന്റെ പഴയ ലാന്റ റോവറിന്റെ മുന്നിൽ ഇരുമ്പു് വടം കെട്ടി എന്റെ വണ്ടി കെട്ടിവലിച്ചു. വെറും 5 മിനുട്ടിനുള്ളിൽ പുതഞ്ഞുകിടന്ന എന്റെ വണ്ടിയുടെ നാലു ടയറുകളും പുറത്തെടുത്തു. അദ്ദേഹം വന്നതുപോലെ തിരികെ പോയി.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അപരിചിതരെ വിജനമായ സ്ഥലത്തു സഹായിക്കുന്ന അസാധാരണ മനുഷ്യൻ. വൽയവൻ! അദ്ദേഹത്തിൻ നന്മകളും ദീർഖായുസും നേർന്നുകൊണ്ടു് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
Subscribe to:
Posts (Atom)