Tuesday, January 13, 2009

മണ്ണിലോട്ടം (Part 2/2)

ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
നിർമ്മാതാക്കൾ നിർദ്ദേശിക്കുന്ന വിധത്തിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വാഹനത്തിന്റെ Transmission കേടാകാനും സാദ്ധ്യതയുണ്ടു്. 4 വീൽ ഡ്രൈവ് സംവിധാനത്തെക്കുറിച്ചു് വിശദമായ വിവരവും പ്രവർത്തന പരിധികളും വാഹനത്തിന്റെ operation manual പഠിച്ചു മനസ്സിലാക്കേണ്ടതാണു്.

Jerboa എന്ന മരുഭൂമിയിൽ കാണപ്പെടുന്ന ഒരു തരം Nocturnal (രാമൃഗം ?) എലിയുടെ കാൽപാടുകൾ


വെറുതേ മണ്ണിലൂടെ വണ്ടി ഓടിച്ചു് രസിക്കാനാണെങ്കിൽ, ഏതെങ്കിലും desert safari company-ക്കാരെ വിളിച്ചു പറഞ്ഞാൽ അവർ വന്നു നമ്മളെ കൊണ്ടുപോകുമല്ലൊ !

വാഹനം എന്നത് ഉദ്ദേശിക്കുന്ന ഇടം വരെ നമ്മെ എത്തിക്കാനുള്ള യന്ത്രം മാത്രമാണു്. ലക്ഷ്യ സ്ഥലം എത്തിക്കഴിഞ്ഞാൽ നമ്മൾ ഇറങ്ങി നടന്നു സ്ഥലത്തുള്ള പ്രകൃതി ഭംഗി ആസ്വദിക്കുക. 'പോട്ടം പിടിക്കണ സൂത്രം' ഉണ്ടെങ്കിൽ 'പോട്ടങ്ങൾ' പിടിക്കുക. ചിത്രീകരിക്കാൻ അനേകം വിഷയങ്ങൾ ഉള്ള പ്രദേശമാണു്. ഈ ലേഖനം nature photographyയെക്കുറിച്ചല്ലാത്തതിനാൽ അതിനെക്കുറിച്ചു് കൂടുതൽ എഴുതുന്നില്ല.

മരുഭുമിയിൽ നിന്നും സസ്യങ്ങളുടെയും പക്ഷികളുടെയും മുട്ടകളോ മറ്റു വസ്തുക്കളോ ശേഖരിക്കുന്നതു് കുറ്റകരമാണു്. മരുഭൂമിയിൽ വളരുന്ന സസ്യങ്ങൾ ഫ്ലാറ്റുകളിൽ കൊണ്ടുവന്നാൽ അവ വളരില്ല എന്നുമാത്രമല്ല, വീട്ടിൽ വളരുന്ന സസ്യങ്ങൾക്ക് അവയിൽ നിന്ന് പുതിയ രോഗങ്ങൾ പടരുകയും ചെയ്യും.

പക്ഷികളും മൃഗങ്ങളും അവരുടെ സാമ്രാജ്യത്തിൽ സ്വന്തം നിയമങ്ങളനുസരിച്ചാണു് ജീവിക്കുന്നതു്. നമ്മൾ അവരുടെ നീതിന്യായങ്ങളിൽ ഇടപെട്ടുകൂടാ. കുഞ്ഞു പക്ഷികളെയും ജീവികളെയും ഊളനും, കഴുകന്മാരും കൊല്ലാൻ ശ്രമിക്കുന്നതു കണ്ടാൽ നിശ്ശബ്ദമായി നോക്കി നില്കുക മാത്രം ചെയ്യുക. മനുഷ്യരുടെ sentiments ഒന്നും അങ്ങോട്ടു് പ്രയോഗിചുകൂടാ.


എലിയുടെ മാളം

തീകത്തിക്കാൻ, കണ്ണില്ക്കാണുന്ന പുല്ലും, മരങ്ങളും നശിപ്പിക്കരുതു്. പകരം, Barbecue-വിനുള്ള സാധനങ്ങൾ നമ്മൾ വാഹനത്തിൽത്തന്നെ കരുതണം. നിങ്ങൾ ഉണ്ടാക്കിയ തീ അണക്കാൻ അഗ്നി ശമനസേന മരുഭൂമിയിൽ പ്രവർത്തിക്കുന്നില്ല അതുകൊണ്ടു് തീ കൂട്ടിയാൽ, തിരികെ പോകുമ്പോൾ വെള്ളം ഒഴിച്ചു അണയ്ക്കാൻ മറക്കരുതു്.


ചില പ്രദേശങ്ങളിൽ വാഹനം ഓടിക്കുന്നതിനു് നിയന്ത്രണമുണ്ടു്. എണ്ണയും ദ്രാവകങ്ങളും കടത്തിവിടുന്ന ഭൂഗർഭ കുഴലുകൾ ഉള്ള ഇടങ്ങളിൽ വാഹനം ഓടിക്കുന്നതു് കുറ്റകരമാണു്. അങ്ങനെയുള്ള ഇടങ്ങളിൽ ചൂണ്ടുപലകകൾ വിവരം രേഖപ്പെടുത്തിയിട്ടുണ്ടാകും.

5 comments:

  1. നല്ല പോസ്റ്റ്, "മണലോട്ടം" ഇഷ്ട്ടപ്പെടുന്നവർക്കും പേടിച്ച് ഇതു വരെ പോകാതിരുന്നവർക്കും ഉപകാരപ്പെടും. ഇത് അറബിയിലോ ഇം‌ഗ്ലീഷിലോ എഴുതിയുരുന്നെൻകിൽ uae സ്വദേശികൾക്ക് / സായിപ്പന്മാർക്ക് ഉപകാരപ്പെടാം.

    മലയാളികളെയൊന്നും ഈ പണിക്ക് കിട്ടില്ല.

    ReplyDelete
  2. നിങ്ങളുടെ പുതിയ പോസ്റ്റുകൽ aggregator തനിമലയാളത്തിൽ കാണുന്നില്ല.

    തനിമലയാളം തനിസ്വഭാവം കാണിക്കുകയാണോ?

    ReplyDelete
  3. 'തനിമലയാളത്തിൽ' വരുത്തുന്നതും വരുത്താതിരിക്കുന്നതും ഞാൻ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. 'തനിമലയാളം' എന്ന blog aggregator ഒരു സ്വകാര്യ സ്വത്താണു്.

    മാത്രമല്ല ഞാൻ എഴുതുന്ന കോപ്പൊന്നും തനിമലയാളത്തിൽ കാണിക്കാവുന്ന നിലവാരമൊന്നും ഉണ്ടാവില്ല.

    പിന്നെ അവിടെ എന്റെ ലേഖനം വന്നിട്ടല്ലല്ലോ താങ്കൾ ഇതു കണ്ടതു്. അതുപോലെ ചിലർ എങ്കിലും വായിച്ചാൽ മതി.

    ReplyDelete
  4. ഫെബ്രുവരിയില്‍ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഡെസെര്‍ട്ട് ഇന്‍ഷുറന്‍സും കൂടെ എടുക്കാം. അതിനു ശേഷം ഞാന്‍ അണ്ണന്റെ പുറകേ ഒണ്ട്.

    ReplyDelete
  5. ഇഷ്ടപെട്ടു. എന്നു വെച്ചാ ഇവിടെ അടുത്തെങ്ങും മരുഭൂമി ഇല്ലാത്തത് എന്റേം വീട്ടുകാരുടേം ഭാഗ്യം :-)
    പണ്ടൊരിക്കല്‍ ബീച്ചില്‍ കാറോടിച്ച് പൂണ്ടുപോയിട്ടുണ്ട്. അന്ന് അവിടുള്ള ആളുകള്‍ വന്ന് വണ്ടി പൊക്കിതന്നു.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..