Tuesday, January 13, 2009

മണ്ണിലോട്ടം (Part 1/2)

ഇമറാത്തിൽ ഇപ്പോൾ ശീതകാലമാണു്. ചെറിയ തോതിൽ ചില ഇടങ്ങളിൽ മഴയും പെയ്യുന്നുണ്ട. അതി സുന്ദരവും പ്രകൃതി രമണീയവുമായ അനേകം പ്രദേശങ്ങൾ ഇവിടെയുണ്ടു്. ഈ പ്രദേശങ്ങൾ അധികവും മനുഷ്യവാസമില്ലാത്ത മരുഭൂമികളാണു്. ഖ്വാനീജ്ജ്, ഖത്ത്, വർഖ, മിർദ്ദിഫ്, ഫലജ്ജ് അൽ മു-അല്ല എന്നീ പ്രദേശങ്ങൾ പിക്നിക്കിനു പറ്റിയ ഇടങ്ങളാണു്. പിന്നെ മണ്ണിൽ വാഹനം ഓടിച്ചു് അല്പം പരിശീലനമുള്ളവർക്ക് അൽ-ഐനും നല്ല സ്ഥലമാണു്. അവധി ദിവസങ്ങളിൽ മണ്ണിൽ വാഹനം ഓടിച്ചു് കളിക്കുന്നതു ഇവിടെയുള്ളവരുടെ ഒരു വിനോദമാണു്, മലയാളത്തിൽ പറഞ്ഞാൽ "ഞങ്ങൾക്ക് ഇതൊരു ഹോബിയാണു്".


ഖത്ത്, റാസ് അൽ ഖൈമഃ


ഇമറാത്തിൽ ഈ വിനോദത്തിനു് Dune Bashing എന്നും Desert Drive എന്നുമാണു് പറയപ്പെടുന്നതു്. മലയാളത്തിൽ അനുയോജ്യം ഒരു പദം എനിക്ക് അറിഞ്ഞൂടാത്തതുകൊണ്ടു് 'മണ്ണിലോട്ടം' എന്നാക്കി .

കുടുംബമായി കഴിയുന്ന മലയാളികളുടെ കൂട്ടത്തിൽ 4X4 ഉള്ളവർ ധാരാളമാണു്. അവരുടെ പ്രിയ വാഹനങ്ങൾ പ്രാഡോയും, പജ്ജേറോയും, പാത്ത് ഫൈന്ററും, എഫ് ജേ ക്രൂസറും, ഹമ്മർ H3-യുമാണു്. ഇവ 3ലിറ്റർ മുതൽ 4 ലിറ്റർ വരെയുള്ള 6 സിലിന്റർ വാഹനങ്ങളാണു്. ഇവ മണ്ണിൽ നല്ല പ്രകടനങ്ങളാണു് കാഴ്ചവെക്കുന്നതു്. പിന്നെ ഇതിന്റെയും മുകളിൽ വരുന്ന ഇനത്തിൽ പെടുന്ന വാഹനങ്ങളാണു് ലാന്റ് ക്രൂസർ, ഹമ്മർ H2, നിസാൻ പറ്റ്രോൾ, റേഞ്ച് റോവർ എന്നീ വാഹനങ്ങൾ. ഇവ 4ലിറ്ററിനു മുകളിലുള്ള 8 സിലിന്റർ വാഹനങ്ങളാണു്.

ഞാൻ സ്ഥിരമായി വിനോദത്തിനായി ഈ പ്രദേശങ്ങളിൽ പോകാറുണ്ടു്. അവിടെ നിന്നും എടുത്ത ചിത്രങ്ങൾ നിങ്ങൾ പലയിടങ്ങളിലും കണ്ടിട്ടുണ്ടാകും. പക്ഷെ 4X4 ഉള്ള എന്റെ മലയാളി സുഹൃത്തുകൾ ആരും തന്നെ ഈ വിനോദത്തിൽ ഏർപ്പെടാറില്ല എന്നാണു് ഞാൻ മനസിലാക്കിയതു്. എന്നു കരുതി ഞാൻ പറയുന്ന പുളൂസ് എല്ലാം കേട്ടു് പിള്ളേരെയും പെമ്പെറന്നോത്തിയേയും കൊണ്ടു് ഇങ്ങോട്ടെല്ലാം വണ്ടിയും കൊണ്ടു പോയിട്ട് മണ്ണിൽ കുടുങ്ങിയാൽ, കുറ്റം എന്റെ തലയിൽ വരാതിരിക്കാനാണു് ഞാൻ ഇതു് എഴുതുന്നതു്.

കരുതലുകൾ.
1) വാഹനത്തിന്റെ Insuranceൽ off-road recovery എഴുതി ചേർക്കാൻ ഓർമ്മിക്കുക. ചില നല്ല insurance സ്ഥാപനങ്ങൾ ഈ സേവനം സൌജന്യമായി കൊടുക്കുന്നുണ്ടു്.
2) വാഹനത്തിൽ കരുതേണ്ട സാധനങ്ങളുടെ പട്ടിക:
ജാക്ക്(Jack), കെട്ടി വലിക്കാനുള്ള സ്റ്റീൽ കേബിൾ, car batteryയിൽ പ്രവർത്തിപ്പിക്കാവുന്ന എയർ കമ്പ്രസ്സർ, ടയർ പ്രഷർ ഗേജ്ജ്, ടയറിന്റെ വാൽവ് ഊരാനുള്ള 'സുന'. (അവസാനത്തെ രണ്ടു് സാധനങ്ങളും വളരെ അത്യാവശ്യമാണു്. ഇലക്റ്റ്റോണിൿ പ്രഷർ ഗേജ്ജ് വാങ്ങുന്നതു് കൊണ്ടു് കാശു് കൂടുതൽ കൊടുക്കാം എന്നല്ലാതെ അത്യാവശ്യത്തിനു് ഉപയോഗിക്കാൻ നോക്കുമ്പോൾ അതിൽ battery കാണില്ല). ഈ പറഞ്ഞ സാധനങ്ങൾ എല്ലാം ചുരുങ്ങിയ വിലക്കു തന്നെ എല്ലാ വൻ സൂപ്പർ മാർക്കറ്റിലും, Ace ഹാർഡ്‌വേറിലും ലഭിക്കും.ടയർ പ്രഷർ ഗേജ്ജ്


3) GPS, അതായതു്, ഭൌമിക സ്ഥാന നിർണ്ണയ സംവിധാനം!(എങ്ങനെ കൊള്ളാമോ?) ഈ കുന്ത്രാണ്ടം ഇല്ലാതെ റോഡില്ലാത്ത ഏതെങ്കിലും ഗുദാമിൽ പോയാൽ തിരിച്ചു വരാൻ വളരെ ബുദ്ധിമുട്ടും. മാത്രമല്ല Civil Defence കാരോടു് സഹായം അഭ്യർത്ഥിക്കുമ്പോൾ GPS cordinates കൊടുത്താൽ അവർക്കു് നമ്മളെ കണ്ടുപിടിച്ചു് മണ്ണിൽ നിന്നും മാന്തി പുറത്തെടുക്കാനും കഴിയും.

4) ചവറു് സൂക്ഷിക്കാനുള്ള സഞ്ചികൾ. പ്രകൃതി നമ്മുടേ കുപ്പ തൊട്ടിയല്ല, അവിടം വൃത്തിയാക്കാൻ ആരും വരില്ല. നമ്മൾ പോയപ്പോൾ കണ്ട വിധത്തിൽ തന്നെ ആയിരിക്കണം നമ്മൾ അവിടെനിന്നും തിരികെ വരുമ്പോഴും.

5) പെട്രോൾ പകുതി ടാങ്കു് മതിയാകും. ഫുള്‍ അടിച്ചാൽ വാഹനത്തിന്റെ ഭാരം കൂടും. ഭാരം കുറയ്ക്കാൻ വാഹനത്തിൽ നിന്നും ആവശ്യമില്ലാത്ത സാധനങ്ങൾ (Marble, metal, roof tiles തുടങ്ങിയതിന്റെ samples, laptop, sub-woofer speaker, etc.) എടുത്തു മാറ്റുക.

6) ഫുൾ charge ചെയ്ത Mobile Phone-കൾ

മണ്ണു്
ആദ്യം നാം മനസിലാക്കേണ്ടതു് ഇമറാത്തിലെ മണ്ണു് എല്ലായിടത്തും ഒരു തരമല്ല എന്നുള്ളതാണു്. ഉണങ്ങി വരണ്ടു് കിടക്കുന്ന മണ്ണു് വളരെ മൃദുലവും ആഴമുള്ളതുമാണു്. അതിനാൽ ഉറച്ച മണലിൽ മാത്രമേ പരിചയമില്ലാത്തവർ വണ്ടി ഓടിക്കാവൂ. അൽ-ഐൻ, ലിവ, തുടങ്ങിയ പ്രദേശങ്ങളിൽ 8ലിറ്റർ വാഹനങ്ങളുമായി മാത്രമെ പോകാൻ ശ്രമിക്കാവൂ. മനുഷ്യന്റെയും, വാഹനങ്ങളുടെയും അടയാളങ്ങൾ ഇല്ലാത്തതിനാൽ ഈ പ്രദേശങ്ങളിലുള്ള മൺകുന്നുകളെ virgin sand എന്നാണു അറിയപ്പെടുന്നതു്. മഴ പെയ്തു കഴിഞ്ഞ സമയത്താണു് മണ്ണിൽ ഓടിച്ചു പഠിക്കാൻ പറ്റിയ സമയം. ഈ ദിവസങ്ങളിൽ ഇവിടങ്ങളിൽ അനേകം വിനോദ സഞ്ചാരികൾ സഹായത്തിനു് ഉണ്ടാകും.

virgin sand

ഒന്നു രണ്ടു തവണ മണ്ണിൽ വഹനം ഓടിച്ചാൽ പരിശീലിക്കാവുന്നതാണു് 'മണ്ണിലോട്ടം'. കൂടുതൽ ധൈര്യം വേണമെങ്കിൽ മണ്ണിൽ വണ്ടി ഓടിക്കുന്നതിനായിട്ടുള്ള ഒരു ദിവസത്തെ പ്രത്യേക പരിശീലനം ദുബൈയ്യിലുള്ള എല്ലാ ഡ്രൈവിങ്ങ് സ്കൂളുകളും നൾകുന്നുണ്ടു്.

സാങ്കേതികം
ഇനി അറിഞ്ഞിരിക്കേണ്ടതു് അല്പം automobile engineering ആണു്. എല്ലാ 4X4 വാഹനങ്ങളും ഒരുപോലെയല്ല നിർമ്മിച്ചിരിക്കുന്നതു്.
വാഹനം Rear Wheel Drive-ല്‍ മാത്രം പ്രവർത്തിപ്പിക്കുമ്പോൾ എഞ്ചിൻ ഉത്പാദിപ്പിക്കുന്ന ശക്തി രണ്ടു ചക്രങ്ങളിലും ഒരുപോലെ എത്തുകയില്ല. ഒരു ചക്രത്തിൽ മണ്ണിൽ നിന്നുള്ള എതിര്‍പ്പു് (ഘര്‍ഷണം) അധികമായി വരുമ്പോള്‍ diffrentialന്റെ പ്രവർത്തനം മൂലം ശക്തി എതിർപ്പില്ലാത്ത ചക്രത്തിലേക്ക് പകർന്നു കൊടുക്കും. ഇതു് എല്ലാ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന ഒരു സംവിധാനമാണു്.

വാഹനം 4H എന്ന modeലേക്ക് മാറ്റുമ്പോൾ മുമ്പിലും പുറകിലും 60%-40 %എന്ന അളവിൽ ചക്രങ്ങൾ പ്രവർത്തിപ്പിക്കും. ഇപ്പോഴും Differential പ്രവർത്തിക്കുന്നതിനാൽ രണ്ടു് ആക്സിലും പ്രവർത്തിക്കുന്നു. പക്ഷെ ഓരോ ആക്സിലിലും ഒരു ചക്രം മാത്രമാണു് ചലിക്കുന്നതു്. ഇനി 4HL എന്ന modeൽ പ്രവർത്തിപ്പിച്ചാൽ, മുമ്പിലും പുറകിലും 50%-50% എന്ന അളവിൽ ശക്തി നൾകും. L വിശേഷിപ്പിക്കുന്നതു Differential Lock ആണു്. ഈ വിധത്തിൽ നാലു് ചക്രങ്ങളും ഒരുപോലെ കറങ്ങും. ഇനിയുള്ളതു് 4LLC. ഈ Low Gear modeൽ കൂടുതൽ ശക്തിയിൽ ചക്രങ്ങൾ കറങ്ങും. ഈ mode-ൽ വാഹനം 10 മിനിറ്റിൽ കൂടുതൽ പ്രവർത്തിപ്പിച്ചാൽ വാഹനത്തിന്റെ Transmission ചൂടാകുന്നുണ്ടു് എന്ന വണ്ടി കണ്ണുരുട്ടി കാണിക്കും. (മുന്നറിയിപ്പു് നൾകും എന്നു് !). ഈ സമയം അതിക്രമിച്ചാൽ വണ്ടിയുടെ Transmission കയ്യിൽ ഊരി വരാനും സാദ്ധ്യതയുണ്ടു്. പിന്നൊരു സമാധാനം 4LLC mode ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങൾ വളരെ കുറവാണു്. വാഹനം പൂർണ്ണമായി മണ്ണിൽ പുതഞ്ഞാൽ മാത്രമെ ഈ mode ഉപയോഗിക്കാൻ ശ്രമിക്കാവൂ.


All wheel Drive (AWD) എന്ന പേരിൽ വിപണിയിൽ ഇറക്കുന്ന ചില വാഹനങ്ങളിൽ മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സംവിധാനങ്ങളും ഇല്ല എന്നാണു് ഞാൻ മനസിലാക്കുന്നതു്. പ്രത്യേകിച്ചു് Differential Lock ചെയ്യാനുള്ള സംവിധാനം.

ദാണ്ടെ വാഹനം മണ്ണിൽ!:
വാഹനം റോഡിൽ നിന്നും മണ്ണിലേക്കു് ഇറക്കിയ ശേഷം ടയറിന്റെ പ്രഷർ 20 psi ആയി കുറയ്ക്കുക. ഇങ്ങനെ ചെയ്താൽ ടയറും മണ്ണുമായി കൂടുതൽ ബന്ധം ഉണ്ടാകും. തിരിച്ചു് റോഡിൽ കയറിയ ശേഷം കമ്പ്രസ്സർ ഉപയോഗിച്ചു് പ്രഷർ കൂട്ടാനും മറക്കരുതു്. കുറഞ്ഞ പ്രഷറിൽ വാഹനം റോഡിൽ ഓടിച്ചാൽ ടയറിന്റെ കാറ്റു പോയിക്കിട്ടും. ടയർ ഇല്ലാതാകുമെന്നു്.

മണ്ണിൽ വാഹനം ഓടിക്കുമ്പോൾ എപ്പോഴും ഉറച്ച സ്ഥാനം നോക്കി ഓടിക്കുക. ചില ഇടങ്ങളിൽ നമ്മളേക്കാൾ നേരത്തെ പോയ അണ്ണന്മാരുടെ വാഹനങ്ങൾ സ്ഥിരം പോയതിനാൽ ഉറച്ച പാതകൾ കാണാൻ കഴിയും. ഈ പാതകൾ പിന്തുടർന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിവാകും.

വാഹനം മണ്ണിൽ താഴ്നാൽ:
പലർക്കും മണ്ണിൽ ഓടിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ മനസിൽ ആദ്യം കടന്നു വരുന്ന ഭയം വാഹനം മണ്ണിൽ താഴ്‌ന്നു പോയാൽ എന്തു ചെയ്യും എന്നുള്ളതാണു്.

വാഹനത്തിന്റെ ഷാസി മണ്ണിൽ ഇരിക്കാതെ ശ്രദ്ധിക്കണം

ഓടിക്കൊണ്ടിരിക്കുന്ന വാഹനം സാധാരണ ഗതിയിൽ മണ്ണിൽ താഴില്ല. പലപ്പോഴും വാഹനം നിർത്തുമ്പോഴാണു് താഴുന്നതു്. നിർത്തിയ വാഹനം ചലിച്ചു തുടങ്ങുമ്പോഴും താഴാൻ ഇടയാകും. അതുകൊണ്ടു തന്നെ വാഹനം നിർത്തുമ്പോൾ എപ്പോഴും ചരിവിൽ കയറ്റി നിർത്തുക. അങ്ങനെ നിർത്തിയാലും പുറകിലോ മുന്നിലോ ഒഴിഞ്ഞ ഇടമായിരിക്കണം. രണ്ടു കുന്നിന്റെ ഇടയിൽ വാഹനം ഒരിക്കലും നിർത്തരുതു്.

വാഹനം മണ്ണിൽ പുതയുന്നതായി തോന്നിയാൽ, അധികം ആക്സലറേറ്റ് ചെയ്യാതെ തന്നെ, Steering Wheel നേരെയാക്കിയ ശേഷം Transmission , 4HLCയിലും പിന്നെ 4LLC modeലേക്കു മാറ്റി ഒന്നുകൂടി പയറ്റി നോക്കണം. (Steering Wheel നേരെ അല്ലെങ്കിൽ Automatic Transmission ഉള്ള വാഹനങ്ങളിൽ 4LLC mode പ്രവർത്തിക്കില്ല.)

ഇതൊന്നും നടന്നില്ല എങ്കിൽ വാഹനത്തിൽ നിന്നും ഇറങ്ങി ടയറിന്റെ പ്രഷർ 10psi ആയി കുറയ്ക്കുക. വാഹനത്തിന്റെ ഷാസിയും (chassis) തറയുമായി മുട്ടാതെ നോക്കുക. ഇനി എത്ര വമ്പൻ വാഹനമാണെങ്കിലും ഷാസി മണ്ണിൽ ഇരുന്നുപോയാൽ ചക്രങ്ങൾ തറയുമായി ബന്ധമില്ലാതെ വെറുതെ കറങ്ങി തുടങ്ങും. ഇവിടെയാണു് ആദ്യം പറഞ്ഞ Off Road recoveryഉള്ള Insurance Company എന്ന മർമ്മ പ്രധാനമായ കാര്യം ആവശ്യമായി വരുന്നതു്.
അവർ വന്നു നിമിഷ നേരം കൊണ്ടുതന്നെ വണ്ടി വലിച്ചു പുറത്താക്കി തരും.

നിർത്തുമ്പോൾ എപ്പോഴും ചരിവിൽ കയറ്റി നിർത്തുക

20 വർഷത്തെ സംഭവബഹുലമായ ജീവിതത്തിന്റെ ഇടയിൽ രണ്ടു തവണ മാത്രമാണു് ഞാൻ മണ്ണിൽ പെട്ടതു്. ഒരിക്കൽ എന്റെ ആന മണ്ടത്തരം കൊണ്ടും, പിന്നെ ഒരിക്കൽ ദൌർഭാഗ്യം കൊണ്ടും.

"എന്തിനു് ഇതു് ചെയ്യണതു് പുല്ലെ?"
"ഇങ്ങൻ ബെദ്ധപ്പെട്ട് എന്തിനിടെ പുല്ലെ ഇതൊക്കെ ചെയ്യണതു്?"
മണ്ണിലോട്ടം ഒരിക്കൽ ചെയ്താൽ എപ്പോഴും ചെയ്യാൻ തോന്നുന്ന വലിയ ചെലവില്ലാത്ത രസകരമായ ഒരു വിനോദമാണു്. മാത്രമല്ല പ്രകൃതി സ്നേഹിയാണെങ്കിൽ പഠിക്കാൻ ഒരുപാടു കാര്യങ്ങളുണ്ടു്.

അനേകം സസ്യങ്ങളും പ്രാണികളും പക്ഷികളും ഇഴ ജന്തുക്കളും മൃഗങ്ങളും നിറഞ്ഞ പ്രദേശമാണു് ഇവിടം. മരുഭൂമിയിലെ ജീവികളും മറ്റുള്ള പ്രദേശങ്ങളിലെ ജീവികളെ പോലെ ശത്രുജീവികളില്‍ നിന്നു് സ്വയം സംരക്ഷിക്കാന്‍ കപടാവരണം ധരിക്കുന്നതിനാല്‍ കണ്ണില്‍പെടാന്‍ പ്രയാസമാണു്. അതുകൊണ്ടു് കണ്ണുണ്ടായാൽ മാത്രം പോര, അവയെ കാണണമെന്നു കരുതി നോക്കുകയും വേണം. അങ്ങനെ നോക്കുന്നവനു മാത്രമെ അവയെ കാണാൻ കഴിയൂ.

രണ്ടാം ഭാഗം

14 comments:

 1. 20 വര്ഷത്തെ എക്സ്പീരിയന്‍സ്? കൈപ്പള്ളി ഒരു പയ്യന്‍സ് ആണെന്നല്ലേ ഞാന്‍ കരുതിയത്‌ ;-)

  പിന്നെ, രണ്ടു തവണയെ അബദ്ധം പറ്റിയിട്ടുള്ളൂ? അപ്പോള്‍ പിന്നെ:
  "നാലു ടയറും മണ്ണില്‍ മുങ്ങി. ഇനി തുല്യ ഭാരമുള്ള മറ്റൊരു 4WD വന്നു കെട്ടി വലിച്ച് ടയറുകള്‍ മണ്ണുമായി അടുപ്പിച്ചാല്‍ മാത്രമെ വണ്ടി കയറി വരികയുള്ളു. ഇതു പണ്ട് പലതവണ പറ്റിയിട്ടുള്ള അബദ്ധമാണു്. ഞാന്‍ അതു സുഹൃത്തിനോട് പറഞ്ഞാല്‍ എന്റെ വില പോകും. അതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല." ഇതോ?

  ReplyDelete
 2. കൈപ്പള്ളി മാഷെ, കുറച്ചൊക്കെ പുതിയ വിവരങ്ങള്‍, നല്ല പോസ്റ്റ്.
  ഒരിക്കല്‍ ഷാര്‍ജ മോനുമെന്റിന്റെ ഭാഗത്ത് ഒന്നു പെട്ടതാണ്. അധികം ബുദ്ധിമുട്ടാതെ ഏതായാലും കയറിപ്പോന്നു!

  ReplyDelete
 3. വിവരങ്ങള്‍ക്ക്‌ നന്ദി. നല്ല ലേഖനം.

  note :
  അന്യോജമായ
  കുടുമ്പമായി

  ReplyDelete
 4. Babu Kalyanam | ബാബു കല്യാണം

  വ്യക്തമാക്കാം.
  രണ്ടു തവണ മാത്രമെ ശരിക്കും കഷ്ടപ്പെട്ടിട്ടുള്ളു. അപ്പോഴെല്ലാം വിജനമായ സ്ഥലമായിരുന്നു.
  ഒരിക്കൽ ഏകദേശം 8 മണിക്കുർ Oman-UAE borderൽ പെട്ടിട്ടുമുണ്ടു്. അന്നു് Oman police ആണു് വന്നു രക്ഷിച്ചതു്. പിന്നൊരിക്കൽ കർണ്ണ് നസ്വയിൽ അതിനെ ആ ലേഖനം നിങ്ങൾ വായിച്ചല്ലോ.
  അങ്ങനെ രണ്ടു തവണ.
  അതിനും മുമ്പ് പല തവണ മണ്ണിൽ വണ്ടി പുതച്ചിട്ടുണ്ടു്. അപോഴെല്ലാം കൂടെ ഉണ്ടായിരുന്ന മറ്റു വണ്ടികൾ സഹായത്തിനു് ഉണ്ടായിരുന്നു.

  പിന്നെ ഇപ്പോഴും കൊച്ചു പയ്യനാണു്, പിള്ളേരു് കളി സ്വഭാവത്തിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മഹാ കുഴപ്പവുമാണു്. അതു് അബുദാബിയിലുള്ള പഴയ ആളുകൾക്ക് നല്ലതുപോലെ അറിയാം. :)

  ReplyDelete
 5. ബഷീര്‍ വെള്ളറക്കാട്‌ / pb

  Note കണ്ടു. ഒന്നും മനസിലായില്ല.

  ReplyDelete
 6. :))

  OT:
  അക്ഷരപിശാച് ആയിരിക്കണം ബഷീര്‍ ഉദ്ദേശിച്ചത്...

  ReplyDelete
 7. This comment has been removed by a blog administrator.

  ReplyDelete
 8. Sureshkumar Punjhayil

  എടോ കോപ്പെ,
  എല്ലാരുടേയും ബ്ലോഗിൽ കയറി തന്റെ ഈ മൈലി ഇടുന്ന പോലെ ഇവിടെ ഇതു കൊണ്ടിടരുതു്.

  തെണ്ടി.

  ReplyDelete
 9. this man kaippally is educated ????

  at least you can calll him begger instead of using your nick name thendi

  ReplyDelete
 10. AK / എ.കെ

  Fuck you too ass hole. Its My blog, My opinion.

  ReplyDelete
 11. AK / എ.കെ

  എന്താണു് തെണ്ടി.
  തെണ്ടൽ എന്നാൽ ഒരു one-way transaction കൊണ്ടു കാര്യങ്ങൾ കഴിക്കുന്ന വ്യക്തി എന്നർത്ഥം. The benificiary does not transfer any value tangible or otherwise to the doner other than some vage spiritual satisfaction derived from the act of donation.

  അനുമതി ഇല്ലാതെയും, പ്രതിഫലം കോടുക്കാതെയും അന്യന്റെ ചുവരിൽ പരസ്യം ഒട്ടിക്കുന്നതും തെണ്ടലാണു്.

  ചില ഇരപ്പാളികൾക്ക് (ഇരന്നു ജീവിക്കുന്നവൻ) ഇതുപോലുള്ള non-bi-lateral-transaction നടത്തുമ്പോൾ ഞാൻ ഇങ്ങനെയാണു് പ്രതികരിക്കുന്നതു്.

  "Beggar" (താൻ എഴുതിയ പോലെ begger അല്ല) എന്നാൽ തെണ്ടി എന്നാണു് മലയാളത്തിൽ. ഇതു് ഒരു മലയാളം post ആണു്. ഞാൻ മലയാളത്തിൽ പ്രതികരിക്കണോ, Englishൽ പ്രതികരിക്കണോ എന്നു ഞാൻ തീരുമാനിക്കും. Beggar എന്ന പദത്തിന്റെ ഇം‌ഗ്ലീഷ് spelling എഴുതാൻ അറിയാത്ത താൻ പറഞ്ഞുതരണമെന്നില്ല.

  തനിക്കു മുകളിൽ തന്ന comment ഒന്നുമല്ല. ഇതിലും നല്ല പോലെ നേരിട്ടു കണ്ടാൽ പറയാനും അറിയാം.

  പോരെ?

  ReplyDelete
 12. "ചവറു് സൂക്ഷിക്കാനുള്ള സഞ്ചികൾ. പ്രകൃതി നമ്മുടേ കുപ്പ തൊട്ടിയല്ല, അവിടം വൃത്തിയാക്കാൻ ആരും വരില്ല. നമ്മൾ പോയപ്പോൾ കണ്ട വിധത്തിൽ തന്നെ ആയിരിക്കണം നമ്മൾ അവിടെനിന്നും തിരികെ വരുമ്പോഴും" thanks!

  ReplyDelete
 13. OT:
  കൈപ്പള്ളിയും എ.കെ. യും ഒരേ തൂവല്‍ പക്ഷികളെപ്പോലെ...

  സുരേഷ്‌, താങ്കള്‍ക്ക്‌ സ്ഥലം മാറി .. ഇവിടെ മൈ..ലി ഇടരുത്‌ ഇനി മേല്‍..

  ReplyDelete
 14. കൈപ്പള്ളി എന്നെ കൊന്നാലും ഞാന്‍ സഹിച്ചു... ഒരു സ്മൈലി ഇവിടേ ജയരാജനു കൊടുക്കാതെ വയ്യ...

  ജയരാജന്‍ :)

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..