Monday, January 05, 2009

സ്നേഹപൂർവ്വം മമ്മൂട്ടിക്ക്

-------------
ഈ ലേഖനം ശ്രീ മമ്മൂട്ടിയുടെ ബ്ലോഗിൽ comment അയി എഴുതിയതാണു്. Moderation ഉള്ളതിനാൽ അതിവിടെ പ്രസിദ്ധീകരിക്കുന്നു.
-------------

ശ്രീ മമ്മൂട്ടി ബ്ലോഗ് തുടങ്ങിയതു് വളരെ നല്ല കാര്യമാണു്. പക്ഷെ ഒരു അപേക്ഷയുണ്ടു്. താങ്കളുടെ ആരാധകരുടെ അനുമോദനങ്ങളും പ്രശംസയും മാത്രം കൊണ്ടു ബ്ലോഗു് നിറച്ചിട്ട് കാര്യമില്ല. ബ്ലോഗിന്റെ സ്വഭാവമനിസരിച്ചു ചോദ്യങ്ങൾക്കു് മറുപടിയും എഴുതണം.

LDFന്റെ സ്ഥാനാർത്ഥിയായി താങ്കൾ കേരള രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നു എന്ന വാർത്ത കണ്ടു.

ഇന്നുവരെ കേരളം കണ്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകരിൽ നിന്നും വ്യത്യസ്തമായ ഒരു ഭാവി താങ്കൾക്കുണ്ടു. Obamaയുടെ election വിജയത്തിന്റെ പ്രധാന കാരണം അദ്ദേഹം internetലൂടെ യുവജനങ്ങളുമായി അടുക്കാൻ കഴിഞ്ഞു എന്നുള്ളതാണു്. താങ്കൾക്കും അതിനുള്ള കഴിവുണ്ടു് എന്നു് എനിക്കു് തോന്നുന്നു. ആ കഴിവു് താങ്കൾ ബ്ലോഗിലൂടെ തെളിയിക്കണം.

താങ്കൾ കേരള രാഷ്ട്രീയത്തിലേക്കു് കടന്നുവരുമ്പോൾ കേരളത്തിനെന്തു് ഗുണം എന്നു് ഞാനടക്കമുള്ള ചിലർ ചോദിച്ചേക്കാം. അതിനുള്ള മറുപടി കൂടി ബ്ലോഗിലൂടെ താങ്കൾ എഴുതണം.

നാടു ഭരിച്ച പൂർവികരുടെ പോരായ്മകളും കോട്ടങ്ങളും എണ്ണി പറഞ്ഞുകൊണ്ടാണു് ഇന്നുവരെ കേരളത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും കടന്നു വന്നതു്. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായി തന്നെ ഭാവിയിൽ പ്രായോഗികമായി എന്തെല്ലാം മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതിനെ കുറിച്ചും സാമ്പത്തിക ഭദ്രത എങ്ങനെ ഉറപ്പുവരുത്താം എന്നും. കാർഷിക മേഖല എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ചും ഇവിടെ എഴുതണം.

കഴിഞ്ഞ മന്ത്രിസഭ ഭരിച്ചു് ഭരിച്ചു് ഒരു വഴിക്കാക്കിയ പല വികസന പദ്ധതികളും അലംങ്കോലപ്പെട്ടു കിടക്കുന്ന കാര്യം ശ്രീ മമ്മൂട്ടിക്ക് അറിയമായിരിക്കും.

എങ്കിലും ഒരു ചെറിയ clue തരാം.

വിഴിഞ്ഞം തുറമുഖം: ചില വൻകിട real-estate കച്ചവടക്കാർ കാശുണ്ടാക്കിയതല്ലാതെ പദ്ധതി എങ്ങും ചെന്നെത്താതെ കിടക്കുന്നു.

വള്ളാർപ്പാടം Container Terminal: നാടിന്റെ നന്മയേക്കാൾ ചുരുക്കം ചില വ്യക്തികളുടെ താല്പര്യങ്ങൾ മാത്രം പരിഗണിച്ചു് ഇപ്പോഴും എങ്ങും ചെന്നെത്താതെ കിടക്കുന്നു.

സ്മാർട്ട് സിറ്റി: മൂന്നു കൊല്ലം മുമ്പു് പദ്ധതി ഒപ്പുവെച്ചിട്ടും ഇന്നുവരെ എങ്ങും കൊണ്ടെത്തിച്ചിട്ടില്ല.

ടെക്നോ സിറ്റി: കേരളത്തിന്റെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ കലാപരിപാടികൾ കണ്ടു നിക്ഷേപകർ ഭയന്നു പിന്മാറി നില്കുന്നു.

തലസ്ഥാന നഗരമായ തിരുവനതപുരത്തു് നടപ്പിലാക്കാം എന്നു ഉറപ്പു പറഞ്ഞിട്ടും ഇതുവരെ ഒന്നും പൂർത്തിയക്കാതെ പല projectകളും പാതി വഴി നിർത്തി വെച്ചിരിക്കുന്നു. Airportന്റെ expansion projectന്റെ കഥ ഒരു mega-serial പോലെ നീണ്ടു നീണ്ടു പോകും.

ഇത്രയും പറഞ്ഞതിന്റെ കാരണം:
സാമ്പതിക തകർച്ച എല്ലാം ചർച്ച ചെയ്യാൻ എളുപ്പമാണു്. കാരണം കേരളത്തിലുള്ള ആരെയും പേരെടുത്തു് പരാമർശിക്കണ്ടല്ലോ. ഇനി അല്പ നേരം കേരളത്തിലെ ഭാവിയെ കുറിച്ചു് എഴുതു. ശ്രീ മമ്മൂട്ടിക്ക് എഴുതാൻ കേരളത്തിൽ തന്നെ വിഷയങ്ങൾ ഒരുപാടുണ്ടു്. ധൈര്യമായിട്ടു് തന്നെ ഇവിടെ എഴുതു.

ഇതും വായിക്കുക

7 comments:

  1. മമ്മൂട്ടിയെപ്പോലെ റീച്ചുള്ള ഒരാള്‍ ബ്ലോഗിലൂടെ സംവേദിക്കുന്നത് തീര്‍ച്ചയായും മുതല്‍ക്കൂട്ടു തന്നെ.
    അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ പറയാത്തതും പറയാന്‍ കഴിയാത്തതുമായ വിഷയങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിനേറ്റവും അനുയോജ്യ മാധ്യമവും ബ്ലോഗുതന്നെയെന്നതുകൊണ്ട് താരപ്രഭയുടെ സ്വാധീനവും റീച്ചും പ്രയോജനപ്പെടുത്തേണ്ടതു തന്നെ.
    മമ്മൂട്ടിക്കതിനാകട്ടെ എന്നു കരുതാം... കാത്തിരുന്നു കാണാം

    ReplyDelete
  2. അണ്ണെയ് മമ്മുട്ടി ഒന്ന് ബ്ലോഗില്‍ പച്ചപിടിക്കട്ട്, രാഷ്ട്രീയത്തിലും. എന്നിട്ട് പണികൊടുത്താ പോരണ്ണേയ്.

    -സുല്‍

    ReplyDelete
  3. "ഈ ലേഖനം ശ്രീ മമ്മൂട്ടിയുടെ ബ്ലോഗിൽ comment അയി എഴുതിയതാണു്. Moderation ഉള്ളതിനാൽ അതിവിടെ പ്രസിദ്ധീകരിക്കുന്നു."

    kaipaLLi :)

    കാകക്കൂട്ടില്‍ കല്ലെറിഞ്ഞപോലെയാ മമ്മൂട്ടിയുടെ ബ്ലോഗിലെ കമെന്റു വീഴ്ച, ഈ ലേഖനം മമ്മൂട്ടിയുടെ ബ്ലോഗിലാ എഴുതിയിരുന്നെങ്കില്‍ മമ്മൂട്ടി പോലും കാണില്ലായിരുന്നു, എനിക്കു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. മമ്മൂട്ടി ഒരു അനോണി ബ്ലോഗായിരുന്നു തുറന്ന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് കഴിവുതെളിയിക്കാമായിരുന്നു.

    മോഡറേഷന്‍ ഉള്ളതിനാലാണ് ഈ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു എന്നു പറഞ്ഞത് കളവോ, വഞ്ചനയോ..:)


    നടത്തവും കിടത്തവും കണ്ണും മൂക്കും ചിന്തയും നോട്ടവും പദ്ധതിയും ജീവിതവും മരണവും ഭാവിയും ഭൂതവും എഴുത്തും വായനയും ബ്ലോഗും സിനിമയും എല്ലാം രാഷ്ട്രീയമയമായി കണ്ണുകാണാത്ത ഒരു സമൂഹത്തില്‍ മമ്മൂട്ടിക്കു എന്തു ചെയ്യാനാവും,?. തിരക്കില്ല, ഒരു കാഴചക്കാരനായി ഞാനുമുണ്ടാവട്ടെ.

    രാഷ്ട്രീയം-അധികാരം, കഴിഞ്ഞു കേരള‍ത്തിന്റെ പദ്ധതികള്‍.

    സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ കരാര്‍ മമ്മൂട്ടി ദുബായില്‍ പറന്നുവന്നു ഇടപെട്ടിട്ടാണ് അവസാനം സംഗതി പാസായിക്കിട്ടിയത് എന്ന് ഒരു കിംവദന്തി കേട്ടിരുന്നു, ശരിയാണോ..ആവോ ?.

    ReplyDelete
  4. അണ്ണ, കൈപ്പള്ളി...'പത്ഥതി' അല്ലാ, 'പദ്ധതി' ആണ്...തിരക്കിട്ട് ടൈപ്പിയതിനാലാവാം എങ്കിലും നല്ല റീഡര്‍ഷിപ്പുള്ള ബ്ലോഗുകള്‍ അക്ഷരത്തെറ്റുകള്‍ കഴിവതും ഒഴിവാക്കണം...

    ReplyDelete
  5. ആചാര്യന്‍...
    തെറ്റു തിരുത്തി. നന്ദി.

    അതെ വളരെ തിരക്കിലാണു്.
    ഷക്കീലയും ബ്ലോഗ് തുടങ്ങിയതായി കേട്ടു അവിടെ പോയി രണ്ടു വാക്ക് പറഞ്ഞില്ലെങ്കിൽ അവർ തന്നെ എന്തു വിചാരിക്കും. പോകട്ടെ. ബൈ ബൈ.

    ReplyDelete
  6. നല്ല നിര്‍ദ്ദേശങ്ങള്‍

    ReplyDelete
  7. This comment has been removed by a blog administrator.

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..