Monday, January 19, 2009

സന്തോഷിനുള്ള മറുപടി

ശ്രീ സന്തോഷ് ചിത്രകാരനെതിരെ കേസു കൊടുത്തു എന്നു് പറയുന്ന ഈ ലേഖനത്തിനുള്ള മറുപടിയാണു് ഇതു.


താങ്കളുടെ ആദ്യത്തെ point ഇങ്ങനെ.
"1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്."

അങ്ങനെ എങ്കിൽ പിന്നെ എന്തിനു point number 18ൽ ഇങ്ങനെ പറയുന്നു

18) “ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം.
ശ്രീ.സന്തോഷ് ജനാര്‍ദ്ദനന്‍ ഇതൊന്നും കാണാത്തതോ അതോ കണ്ടില്ലെന്ന് നടിയ്ക്കുന്നതോ“ - കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ. എന്താ കുഴപ്പമുണ്ടോ?



7) ചിത്രകാരന്റെ അഭിപ്രായം പാർ‌ലമെന്ററി അല്ലെങ്കിൽ പബ്ലിക്ക് ആയി പറയാതിരിക്കുന്നത് ഉത്തമം.

Parliamentary അഭിപ്രായങ്ങൾ മാത്രമെ പാടുള്ളു എന്നതു് parliamentലും കോടതിയിലും മാത്രമാണു് ബാധകം. ബ്ലോഗിൽ അങ്ങനെ ഒരു നിയമം ഇല്ല.

8) ഒരു പോസ്റ്റ് വായിച്ച്, എടുപിടീന്ന് പരാതി കൊടുത്തവനല്ല ഞാൻ. ചിത്രകാരന്റെ ബ്ലോഗ് ഹിസ്റ്ററി കാണുക.


എന്റെ blog historyയും എടുത്തു നോക്കുക. ഒരുപാടു അഭിപ്രായങളും കൊടിത്തിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്നു വരെ വിളിച്ചിട്ടുണ്ടു്. അതും എന്റെ സ്വരത്തിൽ podcast ആയിട്ടു തന്നെ. ദയവു ചെയ്തു് എന്റെ പേരിലും ആരെങ്കിലും ഒരു case കൊടുക്കു. Please.


9) ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിനെ കരിവാരി തേയ്ക്കുമ്പോൾ, അതിൽ ഞാനും പെടും. എന്നെ ആരും കരിവാരി തേയ്ക്കാൻ ഞാൻ അനുവദിക്കില്ല. കാരണം വ്യക്തം- സ്വാർത്ഥത; സ്വന്തം കാര്യം നോക്കി പോകൽ. താറ്റ്സ് ആൾ ഫോക്സ്.


സന്തോഷിനെ കരി വാരി തേച്ചു എന്ന ആരോപണം സ്ഥിധീ(കരിക്കാനായി) കരി പുരണ്ട ഭാഗങ്ങൾ വ്യക്തമായി photo എടുത്തു കാണിക്കുന്നതും ഈ ഘട്ടത്തിൽ നന്നായിരിക്കും.

10) എന്റെ കയ്യിൽ പണവും ഇല്ല, പത്രാസും ഇല്ല. ആർക്കെതിരെയും കൊല കേസും കൊടുക്കുന്നില്ല. എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിൾ” പൊലീസ് ഡിപ്പാർട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ.


ചിത്രകാരൻ “ബാഡ് എക്സാമ്പിൾ” ആണെന്നുള്ളതു് താങ്കളുടെ ആരോപണമാണു്. അങ്ങനെ പറയണമെങ്കിൽ ചിത്രകാരനെ മുമ്പ് കോടതി ശിക്ഷിച്ചിട്ടുണ്ടു് എന്നു് തെളിയിക്കണം. A convicted Criminal എന്നു സ്ഥാപിക്കാതെ അദ്ദേഹത്തെ “ബാഡ് എക്സാമ്പിൾ” എന്നു വിളിക്കുന്നതും മാനഹാനിയാണു്.

11) ഞാൻ ഭാരതീയൻ, മലയാളി, കേരളീയൻ എന്നീ കാറ്റഗറിയിൽ പെടും. യൂറോപ്യൻ അല്ല. സത്യം.
ഇവിടെ ഒരു ചിന്ന നിയമപരമായ പ്രശ്നമുണ്ടു്. താങ്കൾ ആരോപിക്കുന്ന കുറ്റം. ചിത്രകാരന്റെ എഴുത്തിലൂടെ ചില വിഭാകങ്ങളെ അപമാനിച്ചു എന്നുള്ളതാണു്.


പറയപ്പെടുന്ന കുറ്റം നടന്നിരിക്കുന്നതു് എവിടെയാണു് എന്നു് നമുക്ക് നോക്കാം. ചിത്രകാരൻ എഴുതിയതു് കേരളത്തിൽ ഇരുന്നാണെങ്കിലും എഴുതിയ ലേഖനം എഴുതപ്പെട്ടതു് അമേരിക്കയിൽ സ്ഥിധിചെയ്യുന്ന ഒരു കമ്പ്യൂട്ടർ hard-diskൽ ആണു്. അപ്പോൾ ലേഖനം ഇരിക്കുന്ന രാജ്യത്തു വെച്ചാണു് കുറ്റം നടന്നിരിക്കുന്നതു്. ഇന്ത്യൻ നിയമ നടപടികൾ അമേരിക്കയിൽ ഏർപ്പെടുത്താൻ കഴിയില്ല. Jurisdiction ഇല്ല.

Blogger Terms of Service വായിക്കുക.

  • 15. Choice of Law, Jurisdiction, Forum. These Terms of Service will be governed by and construed in accordance with the laws of the State of California, without giving effect to its conflict of laws provisions or your actual state or country of residence. Any claims, legal proceedings or litigation arising in connection with the Service will be brought solely in Santa Clara County, California, and you consent to the jurisdiction of such courts.

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%
ആശയപരമായ എതിർപ്പ് ആശയപരമായി തീർക്കേണ്ടതല്ലെ?

Racial abuse നിയമപരമായി ശിക്ഷിക്കാൻ ഇന്ത്യയിൽ നിയമം ഉണ്ടു്. (IPC Section 153A.) പ്രകാരം മൂന്നു വർഷത്തെ തടവും പിഴയും ഉണ്ടു്.


1[153A. Promoting enmity between different groups on grounds of religion, race, place of birth, residence, language, etc., and doing acts prejudicial to maintenance of harmony.

പക്ഷെ ഈ കുറ്റം ചിത്രകാരൻ ചെയ്തിട്ടുണ്ടു് എന്നതിനു് വ്യക്തമായ തെളിവുകൾ വേണ്ടിവരും. ഒരു കലാസൃഷ്ടിയെ വിമർശിക്കുന്നതു് കുറ്റകരമാണെങ്കിൽ പിന്നെ കലാ നിരൂപകന്മാർക്ക് കിളക്കാൻ പോകേണ്ടി വരും. അന്ഥവിശ്വാസികൾ വീണ്ടും ശ്രദ്ധിക്കുക. ചിത്രകാരൻ വിമർശിച്ചതു് ഹൈന്ദവ വിശ്വാസികളുടെ ദേവിയെ അല്ല. ഒരു ചിത്രകാരൻ വരച്ച ചിത്രത്തിൽ കാണുന്ന രൂപത്തേയാണു്.

39 comments:

  1. വിഷയത്തില്‍ അഭിപ്രായം ഒന്നും പറയുന്നില്ല. ശ്രദ്ധിച്ച ഒരു പിശക് മാത്രം:

    താങ്കളുടെ ആദ്യത്തെ point ഇങ്ങനെ.
    "1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്."

    അങ്ങനെ എങ്കിൽ പിന്നെ എന്തിനു point number 18ൽ ഇങ്ങനെ പറയുന്നു .....


    അതിലെ പോയിന്റ് പതിനെട്ടില്‍ പറയുന്ന :
    ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം.

    ഈ ഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രകാരനെ അനുകൂലിച്ച് ആരോ ഇട്ട പോസ്റ്റില്‍ നിന്നാണ്. അങ്ങനെ കണ്ടിരുന്നു. അതിനുള്ള മറുപടി ആവണം സന്തോഷ് പറയുന്ന പോയിന്റ് 18.

    ReplyDelete
  2. racial abuse ? which are the different races involved here ?

    മതവികാരം വൃണപ്പെടുന്നതിനെ സംബന്ധിക്കുന്ന കാടന്‍ നിയമങ്ങള്‍ എടുത്തു കളയേണ്ടതാണു.
    അസഹിഷ്ണുതയെ നിയമം മൂലം സാധൂകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതല്ല. സഹിഷ്ണുത തീരെയില്ലാത്തവരെ ചികിത്സിക്കുകയോ, ബോധവല്‍ക്കരിക്കുകയോയാണു വേണ്ടത്. പക്ഷെ നമ്മുടെ നിയമങ്ങള്‍ നടത്തുന്നത് തലതിരിഞ്ഞ ചികിത്സയാണു, രോഗിയെ ചികിത്സിക്കുന്നതിനു പകരം രോഗമില്ലാത്തവനെയാണു. ഇമ്മാതിരി കേസുകളുമായി പോലീസ് സ്റ്റേഷനില്‍ വരുന്നവരെ ചികിത്സിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ തന്നെ വേണ്ട സംവിധാനങ്ങള്‍ ഉറപ്പാക്കുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്.

    മതമേല്‍ക്കൊയ്മയെ വാഴ്ത്തുന്ന അല്ലെങ്കില്‍ അടിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി കൊണ്ടുവന്നിട്ടുള്ളതാണു മതവികാരം വൃണപ്പെടുന്നതിനെ സംബന്ധിക്കുന്ന നിയമങ്ങള്‍. പഴയ ഫ്യൂടല്‍ പുഴുക്കള്‍ക്കു ജനാധിപത്യത്തില്‍ കിടന്നു നുരയ്ക്കാനുള്ള ഇടം ഇനിയും കൊടുക്കേണ്ടതുണ്ടോ ?

    ReplyDelete
  3. ഫക്‍!

    ഒരു ജനാധിപത്യത്ത്യസമൂഹത്ത്യസമൂഹം ഏറ്റവും വിലമതിക്കേണ്ടത്‌ അതിലെ അംഗങ്ങളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെയാണ്‌, . ഏതവന്റെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ പോയി പുഴുക്കടിക്കുള്ള മരുന്നടിച്ചേക്കണം, അത്രതന്നെ.

    യോജിക്കാവുന്നതായി ചിത്രകാരന്‍ എന്തെങ്കിലും എഴുതാറുണ്ടോയെന്നു സംശയമാണ്‌, പക്ഷേ അതദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്‌. സാംസ്കാരികമായ വിചാരണകളാണ്‌ നിയമത്തിന്റെ മുരടന്‍ വിധിതീര്‍പ്പുകളേക്കള്‍ പ്രസക്തം. കൃസ്തുവിന്റെ ആറാം തിരുമുറിവ്‌ നിരോധിച്ച കോടതി വികാരം വ്രണപ്പെട്ടുവെന്നുപറഞ്ഞ്‌ ഏതവന്‍ പരാതികൊടുത്താലും പരിഗണിച്ചേക്കാം, ചിലപ്പോള്‍ ശിക്ഷിക്കുകയും ചെയ്തേക്കാം. അതുകൊണ്ട്‌?

    (ഒവ്വ, കോടതിയെക്കൊണ്ട്‌ കഞ്ചാവടിപ്പിക്കേണ്ടിവരും ഇത്തരമൊരു കേയ്സില്‍ പ്രതിക്കെതിരെ വിധിക്കാന്‍!)

    റേഷ്യല്‍ അബ്യൂസോ? പൂയ്‌...

    അപ്പോ വിവിധ ജാതികളെന്നുപറയുന്നതൊക്കെ വ്യത്യസ്ത റേയ്സില്‍ പെട്ടവരാണല്ലേ? വെരി ഗുഡ്‌.

    "ഞാന്‍ നിങ്ങളോടു വിയോജിക്കുന്നു, പക്ഷേ എന്നോടു വിയോജിക്കാനുള്ള നിങ്ങളുടെ അവകാശത്തെ സംരക്ഷിക്കാന്‍ ഞാനെന്റെ ജീവന്‍ ബലികഴിക്കും"

    ReplyDelete
  4. ഇന്ത്യയുടെ രാഷ്ട്രപതിയെ രാഷ്ട്രപത്നി എന്നു വരെ വിളിച്ചിട്ടുണ്ടു്. അതും എന്റെ സ്വരത്തിൽ podcast ആയിട്ടു തന്നെ. ദയവു ചെയ്തു് എന്റെ പേരിലും ആരെങ്കിലും ഒരു case കൊടുക്കു. Please.

    ഞാൻ കേസ് കൊടുക്കാൻ തീരുമാനിച്ചു.
    അറിയില്ലെ സന്തോഷ് ജനാർദ്ദനൻ(പൊന്നംബലം). ഇദ്ദേഹത്തെ പേടിച്ച് പലരും ബ്ലൊഗ് നിറുത്തിയതായും നിറുത്താനും" പോകുന്നു. മതം, ദൈവം, കേരളം, മലയാളി, യൂറോപ്പ്, നായർ, മുല, മൂലം, മുലച്ചക്ക എന്നീ കാര്യങ്ങളെ കുറിച്ചു എഴുതുന്നതിനു മുംബ് ടിയാനുമായി കൂടിയാലോചിക്കേണ്ടതാണ്. ആൽ പുലിയാ എന്നാൺ അറിയാൻ കഴിഞ്ഞത്. പുള്ളിയോടൊന്ന് കൂടിയാലോചിക്കട്ടേ, പുള്ളിക്കാണിതിന്റെ ഇൻചാർജ് ഇപ്പൊൽ. ഒരുങ്ങിയിരിന്നോളൂ.

    ReplyDelete
  5. കൈപ്പള്ളി,
    സൂക്ഷിച്ചോ...നിയമത്തെ വളച്ചൊടിച്ച് ദുര്‍വ്യാഖ്യാനം ചെയ്ത് ബ്ലോഗിലിട്ടതിന് താങ്കള്‍ക്കെതിരെ നടപടിയുണ്ടാവും...:)

    ReplyDelete
  6. ഒന്നിലധികം ബ്ലോഗുകളിലായി പല പ്രശ്നങ്ങൾ കൂട്ടികുഴഞ്ഞു തുടങ്ങി.
    ഇതിൽ ചിത്രകാരനുമായി ബന്ധപ്പെടുന്ന രണ്ടു വിഷയങ്ങളുണ്ടു്. രണ്ടിനേയും വ്യത്യസ്തമായി കാണാൻ ശ്രമിക്കാത്തതാണു് ഇവുടുത്തെ പ്രശ്നം.

    1) ചിത്രകാരൻ എന്ന വ്യക്തി ബ്ലോഗിലൂടെ കേരളാ ഫാർമ്മർ എന്ന ചന്ദ്രശേഖരൻ നായറേയും മറ്റു ചിലരേയും അസഭ്യം പറഞ്ഞു. അതിന്റെ തെളിവുകൾ google cacheൽ ഉണ്ടു്. അഭിപ്രായ സ്വാന്ത്ര്യത്തിന്റെ പേരിൽ മറ്റുള്ളവരെ വ്യക്തിപരമായി നിരന്തരമായി ആക്ഷേപിക്കുമ്പോൾ അതു് മാനഹാനിയായി വാദിക്കപ്പെടാം. അസഭ്യം പറയുന്നതിലൂടെ പറയുന്ന കാര്യം അപ്രസക്തമാകുന്നു. കാര്യം പറയുന്ന ആളിനെ വ്യക്തിപരമായി ജനങ്ങൾ കാണുകയും ചെയ്യും.

    2) ചിത്രകാരൻ രാജാരവിവർമ്മ ചിത്രങ്ങളിൽ കാണുന്ന സ്ത്രീ രൂപങ്ങളെ അവലോകനം ചെയ്യുകയുണ്ടായി. ഈ അവലോകനത്തിലൂടെ ചില ഹിന്ദു വിശ്വാസികളുടെ സങ്കല്പത്തിനു് ക്ഷതം ഏല്പിച്ചു എന്നു് ചിലർ അരോപിച്ചു.

    രണ്ടും രണ്ടു ആരോപണങ്ങളാണു്. ഇവ രണ്ടും ഒരുമിച്ചു കാണുമ്പോഴാണു് ചിത്രകാരൻ ഒരു ഭീകര ജീവിയായി ചിലർക്ക് തോന്നുന്നതു്. അങ്ങനെ കാണതിരിക്കാൻ ശ്രമിക്കുക.

    ഇനി ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കൂടി ശ്രദ്ധിക്കുക. ഈ രണ്ടു ആരോപണങ്ങളും കോടതിയിൽ അവതരിപ്പിക്കുമ്പോൾ ആദ്യം ചിത്രകാരൻ എന്ന പെരിൽ എഴുതുന്ന വ്യക്തി ആരാണെന്നും, ആ വ്യക്തി തന്നെയാണു് ഇതെല്ലാം എഴുതിയതെന്നും വ്യക്തമായ തെളിവുകൾ നൾഗി സ്ഥിധീകരിക്കണം. അപ്പോൾ അതിനു് google.comൽ നിന്നും രേഖകൾ വേണ്ടിവരും. ഇതുപോലുള്ള കേസുകൾ googleന്റെ ചട്ടങ്ങൾ തെറ്റിക്കുന്നുണ്ടോ എന്നു് അവർ ഉറപ്പുവരുത്തിയ ശേഷം മാത്രമെ അവർ അതു് കൈമാറുകയുള്ളു. Googleന്റെ Privacy നിയമങ്ങൾ വളരെ ശക്തമാണു് എന്നാണു് മനസിലാക്കാൻ കഴിഞ്ഞതു്. അവരുടേ നയം ഇതാണു്: കോടതി അവശ്യപ്പെട്ടാൽ കൂടി Googleനു ഈ ആവശ്യം നിരാകരിക്കാൻ അധികാരമുണ്ടു്. Googleനു ഈ വിവരം കൈമാറുവാൻ വേണ്ടതു് ഇത്രമാത്രം "have a good faith belief that access, preservation or disclosure of such information is reasonably necessary to protect the rights, property or safety of Google, its users or the public. ചുരുക്കം ചില അവസരങ്ങളിൽ മാത്രമെ ഈ വിവരങ്ങൾ അവർ കൈമാറിയിട്ടുള്ളു.

    google ഈ വിവരം കൈമാറിയാൽ ആദ്യം പറഞ്ഞ ആരോപണം കോടതിയിൽ പോയാൽ (ചിത്രകാരന്റെ അസഭ്യവർഷാഖോഷം) വിജയിക്കും എന്നതിൽ സംശയമില്ല. ഒരു നഷ്ടപരിഹാരത്തിനുള്ള scope കാണുന്നുണ്ടു്.

    എന്നാൽ രണ്ടാമത്തെ ആരോപണത്തിനു് നിയമപരമായി ചില കുഴപ്പങ്ങൾ പ്രത്യക്ഷത്തിൽ കാണുണ്ടു്. ചിത്രകാരനു് കേസ് വാദിച്ചു ജയിക്കാവുന്നതേയുള്ളു.

    ReplyDelete
  7. കാര്യമെന്തെന്നറിയാതെ ആണ് മിക്ക ബ്ലോഗ് പോസ്റ്റുകളിലെയും പ്രതികരണം എന്ന് തോന്നുന്നു. സരസ്വതിയുടെ മുലകളെക്കുറിച്ചുള്ള പോസ്റ്റിന്റെ പേരില്‍ കേസ് പോയി എന്നൊക്കെ ആണ് ചിത്രകാരനെ അനുകൂലിക്കുന്ന മിക്ക പോസ്റ്റുകളിലെയും നിലപാട്.

    പണ്ട് നായന്മാരും നമ്പൂതിരിമാരും ചെയ്തിട്ടുള്ള പാതകങ്ങള്‍ക്ക് ഇന്നത്തെ ദോഷമായ സകലതിനെയും നമ്പൂതിരി സംസ്കാരം എന്നുവിളിക്കുകയും എല്ലാ നായര്‍ സ്തീകളും വേശ്യമാരാണെന്ന് പറയുകയും പിന്നെ പലരും പുണ്യമുള്ളവരെന്നോ ദൈവങ്ങളെന്നോ കരുതുന്നവരെ ചരിത്രാന്വേഷണത്തിന്റെ വ്യക്തതയോ കലാപരമായ ദര്‍ശനത്തിന്റെ പിന്‍ബലമോ ഇല്ലാതെ പച്ചത്തെറി വിളിക്കുകയൌം ചെയ്യുമ്പോള്‍ വ്യക്തിപരമായി ഒരാള്‍ അതില്‍ ഹര്‍ട്ടായാല്‍ അത് അക്ഷന്തവ്യമായ തെറ്റൊന്നും അല്ല.

    കേസ് കൊടുക്കണോ എന്നതൊക്കെ ഹര്‍ട്ട് ആകുന്ന ആളിന്റെ വ്യക്തിപരമായ നിലപാടുകളെ ആശ്രയിച്ചിരിക്കുന്ന കാര്യം ആണ്. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ ചരിത്രാന്വേഷണം എന്ന ലേബലില്‍ പച്ചത്തെറി എഴുതാമെങ്കില്‍ ഒഫെന്‍സ് റ്റൂ പബ്ലിക് ട്രാങ്ക്വിലിറ്റി എന്ന വകുപ്പ് ഇന്ത്യന്‍ പീനല്‍ കോഡില്‍ നിന്ന് എടുത്തുകളയുകയും ചന്ത സ്ഥലത്ത് തെറിവിളിക്കുന്ന സകല കുടിയന്മാരെയും എം എഫ് ഹുസൈന്മാരായി ആഘോഷിക്കുകയും വേണം.

    എന്തും എഴുതിയിട്ട് എന്റെ ബ്ലോഗ് എന്റെ റൈറ്റ് എന്നുപറയാന്‍ ബ്ലോഗ് ഭരണ ഘടനക്ക് ഉപരിയായ വിശുദ്ധപശു ഒന്നും അല്ല.

    ReplyDelete
  8. എല്ലാം സരസ്വതി പോസ്റ്റിനോട് കണക്റ്റ് ചെയ്ത് ഒരു പോക്കറ്റില്‍ നിന്ന് പോസ്റ്റുകള്‍ തുരുതുരാ വരുന്നത് (അതല്ല കാരണം എന്ന് സന്തോഷ് വിശദീകരിച്ചിട്ടും) ബ്ലോഗ് ചെയ്യുന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള മനഃപൂര്‍വമായ ശ്രമം ആണെന്ന് തോന്നുന്നു. ഒരു ഐക്കണോക്ലാസ്റ്റിനെ വെറുതെ ക്രൂശിക്കുന്നു എന്നൊരു ഇമ്പ്രഷന്‍ പരക്കെ ഉണ്ടാക്കി എടുത്തിട്ടുണ്ട്.

    ചിത്രകാരന്‍ ഈ വിഷയത്തില്‍ (പുരാണം/ജാതി) ഇട്ട പലപോസ്റ്റുകള്‍ക്കും ചെങ്ങന്നൂരില്‍ മുന്‍പുണ്ടായിരുന്ന ഭ്രാന്തന്‍ കര്‍ണ്ണന്റെ ജല്പനങ്ങളുടെ വിലയേ ഉള്ളൂ. നാരായണഗുരുവിനെ കലി ആയിരുന്നു അയാള്‍ക്ക്. ഗുരുവിന്റെ പ്രതിമ എവിടെയെങ്കിലും കണ്ടാല്‍ കള്ളനാണൂ ബാങ്ക് മാനേജരേ നിനക്കെന്താടാ കുളിരാണോ പുതച്ചുമൂടിയിരിക്കാന്‍.. കണ്ട പുറമ്പോക്കെല്ല്ലാം നിന്റെ തന്തേടെ വകയാണോ എല്ല്ലായിടത്തും കുടിലുകെട്ടാന്‍ എന്നിങ്ങനെ തെറിവിളിച്ചോണ്ടേയിരിക്കും . ചിത്രന്റെ പുരാണപോസ്റ്റുകള്‍ ഐക്കണോ ക്ലാസം ആണെങ്കില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ ഐക്കണോക്ലാസ്റ്റ് ഭ്രാന്തന്‍ കര്‍ണനാണ്.

    ബാബുമാഷോ ജബ്ബാര്‍ മാഷോ നടത്തുന്നതുപോലെ ശബരിമലയെക്കുറിച്ചും അമൃതാനങയിയെക്കുറിച്ചും പലരും എഴുതിയതുപോലെ വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളുണ്ടാവണം. എം എഫ് ഹുസൈന്‍ ഒക്കെ ചെയ്തതുപോലെ വിഗഹഭഞ്ജകമായ കലയും ഉണ്ടാകണം.ചിത്രകാരന്‍ ചെയ്യുന്നത് ഇതു രണ്ടും ആണെന്ന് തോന്നിയിട്ടില്ല.

    ReplyDelete
  9. ചിത്രകാരന്റെ ഭാഷക്ക് കടുപ്പമുൻടോ നിറമുൻടോ എന്നോക്കെ ബൂലോകത്തിലെ ബ്ലോഗർമാർ തീരുമാനിക്കട്ടെയ്.
    അതിന് ഈ വോട്ടെടുപ്പ് വളരെയധികം ഉപകരിക്കും എന്ന് വിശ്വസിക്കാം.

    ചിത്രകാരന്റെ ഭാഷ/വിഷയം ഇഷ്ടമാണോ എന്നതിനുപരി സഹ ബ്ലോഗർമാരക്കെതിരെ കേസ് കോടുക്കൽ എന്നിങ്ങനെയുള്ള ചെറ്റത്തരൻങ്ങൾ മറ്റു സ്വതന്ത്യ എഴുത്തുകാരിൽ ഇത് എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് കണ്ടറിയാം.

    ReplyDelete
  10. ബാബുമാഷോ ജബ്ബാര്‍ മാഷോ നടത്തുന്നതുപോലെ ശബരിമലയെക്കുറിച്ചും അമൃതാനങയിയെക്കുറിച്ചും പലരും എഴുതിയതുപോലെ വസ്തുനിഷ്ഠമായ വിമര്‍ശനങ്ങളുണ്ടാവണം.

    ഇവിടെ ചിത്രകാരനല്ല കുറ്റക്കാരൻ, ജബ്ബാർ മാഷിന്റെ ബ്ലോഗിൽ മുസ്ലിങ്ങളൂടെ പ്രവാചകനെ പറ്റി നീചമായ പല ആരോപണങ്ങളുൻടല്ലോ, അവടെയോന്നും ആരും കേട്ട പാടെ പോലീസ് സ്റ്റെഷനിലെക്ക് ഓടുകയോ അയാളുടെ identity വെളിപ്പെടുത്താനോ പോകാറില്ല. ബ്ലൊഗിനെ ബ്ലോഗ് കൊൻടാൺ നേരിടാറ്.
    ചിത്രകാരന്റെ വിഷയങ്ങളെ ആശയപരമായി കൈകാര്യം ചെയ്യാതെ പോലീസിനെ വിളിക്കും എന്നെക്കെ പാടി നടന്നാൽ സരസ്വതിക്ക് മുലകളുടെ എണ്ണം കൂടാനേ ഇതുപകരിക്കൂ.

    ReplyDelete
  11. കൈപ്പള്ളി,

    hate mongering - അതിനു ഇരയായ ഒരാള്‍ കേസുകൊടുക്കുന്നതില്‍ - ബ്ലോഗിനെ തകര്‍ത്തു തുടങ്ങിയ ആരോപണങ്ങളുമായി വരുന്നത് എന്തിനെന്നു മനസിലാവുന്നില്ല.

    ചിത്രകാരന്‍ നടത്തുന്നത് hate mongering ആണ്.

    ഭൂരിപക്ഷത്തിന്റെ മതത്തെ ചീത്തവിളിച്ചാല്‍ പലരും മിണ്ടാതെ ഇരിക്കും. ഇതേ പോലെ ചീത്തവിളി ക്രിസ്തുമതത്തെക്കുറിച്ച് ആയിരുന്നെങ്കിലോ? ഇസ്ലാം മതത്തിന് എതിരേ ആയിരുന്നെങ്കിലോ? ഇതിനും വളരെ മുന്നേ കേസ് പോയേനെ.

    ബ്ലോഗിലെ അഭിപ്രായസ്വാതന്ത്ര്യം എന്നത് വായില്‍ തോന്നിയത് എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമായി എടുക്കരുത്. അത്തരം സ്വാതന്ത്ര്യം വേണോ വേണ്ടയോ എന്നത് വേറെ വിഷയം. ഉദാഹരണത്തിന് നെതര്‍ലാന്റിലും ഡെന്മാര്‍ക്കിലും എന്തു ഹേറ്റ് മോങ്ങറിങ്ങ് ആയാലും ഒരു ചുക്കും ഇല്ല. ആര്‍ക്കും ആരുടെ മതത്തെയും ചീത്തവിളിക്കാം.

    ReplyDelete
  12. സിമി ജബ്ബാർ മാഷിന്റെ ബ്ലോഗ് വായിച്ച് നോക്കൂ.. അതിൽ എവിടെയാണ് അസംഭ്യൻങ്ങൽ ഇല്ലാത്തത്.

    ഈ ഭൂരിപക്ഷം ആരാണാവോ?

    ReplyDelete
  13. “I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not. Atleast, if the user gets a warning from the concerned department, that would be great.“

    ഇതില്‍ തെറ്റുണ്ട് എന്ന് തോന്നുന്നില്ല. വിരുദ്ധമായ പല ആശയമുള്ളവരും അഭിപ്രായമുള്ളവരും ബൂലോകത്തുണ്ട്. അത് സഭ്യമായ ഭാഷയില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് സമൂഹത്തിന് ഗുണകരമാകുന്നത്. ചിത്രകാരന്റെ മാത്രമല്ല മറ്റു പലരുടെ ബ്ലോഗീലും ഇത് സംഭവിക്കുന്നുണ്ട്. ചില ചര്‍ച്ചകളില്‍ അനോണിമസ് കമന്റുകളില്‍ തന്തക്ക് വിളിയും കാണുന്നു.

    അത് കൊണ്ട് തന്നെ ഇത്തരം പരാതികളില്‍ പോലീസ് ഇടപെടുമ്പോള്‍ മറഞ്ഞിരുന്ന് എന്ത് തൊട്ടിത്തരവും ആരേയും വിളിച്ച് പറയാം എന്ന മലയാളിയുടെ കുരുട്ട് ബുദ്ധി നടക്കാതെ വരും.

    ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെപ്പറഞ്ഞ് എന്ത് അസഭ്യവും എഴുതിവെക്കുന്നതും, മറ്റുള്ളവരെ ഭര്‍ത്സിക്കുന്നതും അവസാനിപ്പിക്കേണ്ടതു തന്നെ.

    അല്ലെങ്കില്‍ പിന്നെ നാട്ടില്‍ നീലച്ചിത്രങ്ങളും കൊച്ച് പുസ്തകങ്ങളും വ്യഭിചാരവും മോഷണവും ഒക്കെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായിക്കാണേണ്ടിവരും.

    ReplyDelete
  14. മാ‍ങ്ങാത്തൊലി: ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് യു.എ.ഇ.-ഇല്‍ ബ്ലോക്ക്ഡ് ആണ്, വായിച്ചു നോക്കാന്‍ നിര്‍വ്വാഹമില്ല.

    പ്രവാചകന്റെ തലയില്‍ ബോംബ് ചിത്രീകരിച്ച് വരച്ച ഡാനിഷ് കാര്‍ട്ടൂണിനെതിരെ മുസ്ലീം ജനത പ്രതികരിച്ചത് എങ്ങനെ എന്ന് അറിയാമല്ലോ. സല്‍മാന്‍ റഷ്ദിയ്ക്ക് എതിരെ ഫത്‌വ വന്നതും, എം.എഫ്. ഹുസൈന്‍ പെയിന്റിങ്ങില്‍ ഹിന്ദു ദേവതമാരെ ആണ് വരച്ചത് (ഉദാ: ഹനുമാന്റെ തുടയില്‍ നഗ്നയായി സീത ഇരിക്കുന്ന ചിത്രം), പുള്ളിയ്ക്ക് സ്വന്തം മതത്തിലെ പ്രവാചകരെ ഇത്തരത്തില്‍ വരച്ചാല്‍ വരുന്ന ഭവിഷ്യത്ത് അറിയുന്നതുകൊണ്ടാണ് ഒരിക്കലും അത്തരം ഒരു പെയിന്റിങ്ങ് വരയ്ക്കാന്‍ എം.എഫ്. ഹുസൈന്‍ ധൈര്യപ്പെടാത്തത് എന്നു ഞാന്‍ പറഞ്ഞാലോ?

    ഇയ്യിടെ - കുരിശില്‍ തറച്ച ഒരു തവളയുടെ സ്കള്‍പ്ച്ചര്‍ - ബ്രിട്ടനിലെ ആണെന്നു തോന്നുന്നു, ഒരു മ്യൂസിയത്തില്‍ നിന്നും ജനങ്ങളുടെ പ്രതിഷേധം കാരണം നീക്കം ചെയ്തു.

    പറഞ്ഞുവന്നത് - ന്യൂനപക്ഷ പീഢനം എന്ന പേരില്‍ ന്യൂനപക്ഷത്തിന്റെ മതത്തെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നത് നമ്മള്‍ ഒരു വലിയ അളവുവരെ തടയുന്നുണ്ട്. ഹിന്ദുമതം ഭൂരിപക്ഷ മതമായതുകൊണ്ട് അതില്‍ ഏതു ചിത്രകാരനും കേറി ഞരങ്ങിയാലും - ആളുകള്‍ എതിര്‍ക്കുന്നതിനു മുന്‍പ് ഒന്നു മടിക്കും.

    ReplyDelete
  15. പ്രവാചകന്റെ തലയില്‍ ബോംബ് ചിത്രീകരിച്ച് വരച്ച ഡാനിഷ് കാര്‍ട്ടൂണിനെതിരെ മുസ്ലീം ജനത പ്രതികരിച്ചത് എങ്ങനെ എന്ന് അറിയാമല്ലോ

    അറിഞ്ഞിടത്തോളം ഗുജറാത്തിൽ ഒരു മോഡി കൊന്നോടുക്കിയ്തോളം വരില്ല. ഇനി മോഡി മുസ്ലിമാണോ. വയസ്സാൻ കാലത്ത് ബാൽതാക്കറേ വിളിച്ച് പറയുന്ന അത്രയും വരികയും ഇല്ല. ഇയാൾ ഉണ്ടാക്കുന്ന പോല്ലാപ്പിനെ കുറിച്ച് വിശദീകരിക്കേണ്ടല്ലോ.

    ന്യൂനപക്ഷത്തിന്റെ പേരു പറഞ്ഞ് ആരെയാണ് നിങ്ങൽ
    സംരക്ഷിക്കുന്നത്. അതോ നിങ്ങൾക്ക് മാത്രമാണോ അവഹേളനങ്ങൾ കിട്ടുന്നത്. സത്യങ്ങളോ അതു തെളിയിക്കാൻ ആശയപരമായി കഴിയാത്തിടത്തൊളം കാലം ഇതെല്ലാം എന്നും അവഹെളനങ്ങലായിട്ടെ നിൻങ്ങൾക്ക് തോന്നൂ.

    "ഭൂരിപക്ഷത്തിന്റെ" സഹിഷ്ണതയെ കുറിച്ചോന്നും ഇവിടെ സംസാരിക്കണ്ട.
    :)

    ReplyDelete
  16. എന്റെ പൊന്നേ നമ്മള്‍ എവിടെത്തി :-)

    ഭൂരിപക്ഷത്തിനെ ചീത്തപറയരുത് എന്നു പറഞ്ഞാല്‍ ഞാന്‍ ന്യൂനപക്ഷ വിധ്വംസകന്‍ എന്നാവുമോ? ഹിന്ദു വര്‍ഗ്ഗീയവാദി ആകുമോ? ന്യൂനപക്ഷത്തെയും ചീത്തപറയരുത് എന്നു ഞാന്‍ പറഞ്ഞാല്‍ പിന്നെ ഞാനെന്താ :-)

    പറഞ്ഞുവരുന്നത് മാങ്ങാത്തൊലിയ്ക്കും മനസിലായ സ്ഥിതിയ്ക്ക് മുങ്ങുന്നു..

    ReplyDelete
  17. മനസിലായില്ലെങ്കില്‍ -

    ഭൂരിപക്ഷത്തിന്റെ സഹിഷ്ണുതയ്ക്കുമേല്‍ കുതിരകയറരുത്.

    ന്യൂനപക്ഷത്തിന്റെ സഹിഷ്ണുതയ്ക്കുമേല്‍ കുതിരകയറരുത്.

    മതം / ജാതി - ഇതൊക്കെ മനുഷ്യന് - ചുരുങ്ങിയപക്ഷം എനിക്ക് - സ്വത്വത്തിന് അടുത്ത കാര്യങ്ങളാണ്. അതിനു ഞാന്‍ ഇന്ന മതം ആവണമെന്നില്ല. വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും നിങ്ങളുടെ സ്വാതന്ത്ര്യം എന്നിരിക്കേ, എന്റെ വിശ്വാസത്തിനെ വൃണപ്പെടുത്തരുത്. ഭൂരിപക്ഷം ആയാലും ന്യൂനപക്ഷം ആയാലും.

    ReplyDelete
  18. സിമിയെ ഇനി പ്രചാരകന്‍ എ കെ ചിന്തകന്‍ മുതലായ അവതാരങ്ങള്‍ കൂടി എത്തുന്നതിനു മുന്നേ വിട്ടാല്‍ വീടുപറ്റാം ::))

    ReplyDelete
  19. ഗുപ്താ ... ഇയാളിവിടേ ഭൂരിപക്ഷത്തിന്റെ സഹിഷ്ണതയെ കുറിച്ച് സംസാരിക്കുന്നു, അതിനയാൾക്ക് സാധിക്കുന്നതങ്ങനെ! മുസ്ലിങ്ങളായലും ക്രിസ്ത്താനിയയാലും ഹിന്ദുവായാലും സംസാരിക്കാൻ ത്ക്കതായി യോഗ്യരായി ആരുമില്ല.
    A.K., jabbar, ahangari,.. എന്നിവരുമായി എനിക്ക് ബന‌ധവുമില്ല.

    ReplyDelete
  20. എന്റെ ഈ പോസ്റ്റും കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെയും കാണുന്ന വിവരങ്ങള്‍ കൈപ്പള്ളീക്ക് താല്പര്യമുണ്ടാകുമെന്ന് കരുതുന്നു.

    ReplyDelete
  21. അദ്ദാണ്... യെന്തിരോയെന്തോ ..എത്ര പൊതിഞ്ഞു വച്ചാലും ഡൈമാവുമ്പോള്‍ എത്ര വല്യ കുട്ടപ്പന്മാരുഡേം ജാതിഫ്രാഡുകള്‍ ബുദ്ധിപൂര്‍വ്വമായ “പ്രതികരണമില്ലായ്മയിലൂടെയും“ അര്‍ത്ഥഗര്‍ഭിണിയായ (എട്ടുമാസം) സംശയം പ്രകടിപ്പിക്കലിലൂടെയും ഇങ്ങ് ചവിട്ടിത്തള്ളി പുറത്ത് പോരും.മനുഷ്യജാതി എന്നതൊരുത്തനുമൊട്ടൊരു മതവുമല്ല താനും.ബെസ്റ്റ് പുണ്യാളക്കണ്ണന്മാര്‍.

    ചരിത്രന്വേഷണത്തിന്റെ ഭാഗമായോ കലാപരമായ ദര്‍ശനത്തിന്റേയോ പിന്നണിയിലോ‍ നിന്നു ഒരു കൊടുങ്ങല്ലൂർ സ്റ്റൈൽ തെറിപ്പാട്ട് പാടിയാൽ വല്യ കുഴപ്പമില്ലല്ലേ ഗുപ്താ,അതായത് ബൗദ്ധികമായി ഈ മഹാന്റെ ശിരസ്സ് പിളർന്നന്തരിക്കണേന്നു പറയുന്ന സ്റ്റൈലിൽ :) ( ഇസ്മൈലി ഉണ്ട് കേട്ടല്ല് )

    ആശയസമരം ഈയിടെ പോലീസ് സ്റ്റേഷനിലേക്ക് മാറിയോ എന്നു കൈപ്പള്ളി ചോദിച്ചതിനു ഒരു സല്യൂട്ട്..!

    ReplyDelete
  22. ഉവ്വ.. നായര്‍ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളെല്ലാം വേശ്യകളായിരുന്നു എന്നും അവരെ കൂട്ടിക്കൊടുക്കുകയായിരുന്നു നായന്മാരുടെ പണി എന്നും ചരിത്രം എഴുതിയാല്‍ വഴിയേവരുന്ന എല്ലാ തെണ്ടിത്തരത്തിനും ബ്രാഹ്മണ്യം എന്നു പേരിട്ടാല്‍ പുരോഗമനം ഇങ്ങു തനിയേ പോരും കിരണ്‍സേ.

    അയാള്‍ എഴുതുന്ന കാര്യംതന്നെ സഭ്യമായ ഭാഷയിലെഴുതുന്ന എത്ര ബ്ലോഗര്‍മാരുണ്ട്. അവിടെയൊക്കെ സംവാദമല്ലാതെ തെറിവിളി (ചിലര്‍ സ്പോണ്‍സര്‍ ചെയ്ത് ആളിനെ ഇറക്കുമ്പോഴല്ലാതെ) ഉണ്ടായിക്കണ്ടിട്ടില്ല.

    കൊടുങ്ങല്ലൂര്‍ പൂരം. അത് നാട്ടില്‍ അനുവദിക്കുന്നതുകൊണ്ട് വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ അയലത്തുകാരന്‍ വന്നു തെറിവിളിച്ചാല്‍ എല്ലാരും കേട്ടോണം എന്നു പറയുന്ന ന്യായം അങ്ങു സുഖിച്ചു. (പൂരം -അതു കൊടുങ്ങല്ലൂരായാലും തൃശ്ശൂരായാലും നടത്തണോ വേണ്ടയോ എന്ന വിഷയം വേറേ).

    ReplyDelete
  23. ഗുപ്താ,സഭ്യമായ രീതിയിൽ മറ്റൊരുത്തനെ ഏതെങ്കിലും തരത്തിൽ വ്രണപ്പെടുത്തുന്നതിൽ തെറ്റില്ലെന്നുള്ള ധ്വനിയില്ലേന്നു തന്നെയാണു മുമ്പത്തേയും ചോദ്യം.!

    ReplyDelete
  24. സഭ്യമായ മുറിപ്പെടുത്തല്‍; അത് നല്ലൊരു വിഷയമാണ്.

    സംവാദാത്മകമായ തുറന്ന വിമര്‍ശനവും കാരണമെന്തെന്നു പോലും സ്റ്റേറ്റ് ചെയ്യാത്ത ചീത്തവിളിയും തമ്മിലായിരുന്നു എന്റെ കമ്പാരിസണ്‍.

    കള്ള നാണൂ രാവില്ലെ കണ്ണാടിക്കൂട്ടില്‍ കയറിയിരിക്കാന്‍ നീ ബാങ്ക് മാനേജരാണോടാ .... മോനേ എന്ന് നാരായണഗുരുവിനെ കര്‍ണന്‍ ചീത്തവിളിക്കുന്നത് നാട്ടുകാര്‍ കേട്ടുനില്‍ക്കുന്നത് അവന്‍ ഭ്രാന്തനായതുകൊണ്ട്ടാണ്. അതേസമയം ബോധമൂള്ള ഒരുത്തന്‍ -അവന്‍ വെള്ളാപ്പള്ളിയുടെ അളിയനാണേലും- പരസ്യമായി അതുചെയ്താല്‍ ആരെങ്കിലും -ആരെങ്കിലും-- പ്രതികരിച്ചു എന്നു വരും. അവിടെ പ്രകോപനത്തിനുള്ള ഉത്തരവാ‍ദിത്തം ചീത്തവിളിക്കുന്നവനാണ്. അവിടെ ജാതിയും ജാതിക്കായും അല്ല വിഷയം- സുജനമര്യാദ എന്നുപറയുന്ന , എന്റെ അറിവില്‍ തികച്ചും ജാതിയേതരമായ, ഒന്നാണ്.

    ReplyDelete
  25. കോടുങ്ങല്ലൂർ പൂരത്തെറി അച്ച്നും അമ്മക്കുമോന്നിച്ച് കേൾക്കുന്നതിനും പാടുന്നതിനും തെറ്റില്ല. ലൈവ് തെറി കേൾക്കാം, പക്ഷെ ബ്ലൊഗിൽ അങ്ങനെയുളള സദചാര മുറ തെറ്റിച്ച്
    ബ്ലൊഗ് എയുതാനും പാടില്ല.

    ചിത്രകാരൻ മുലയെണ്ണിയപ്പോയെക്കും പലർക്കും ഇവിടെ കലി. എന്തോന്നാടെ ഇത്.

    ReplyDelete
  26. ദൈവങ്ങളെ കുറ്റം പറഞ്ഞതല്ല പ്രശ്നം വ്യക്തികളെ തെറി പറഞ്ഞതാണ് എന്ന് എനിക്ക് തോന്നുന്നു. ചിത്രകാരന്റെ അവസാനത്തെ പോസ്റ്റ് ആണ് വിഷയം എന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. പൊന്നമ്പലത്തിന്റെ പോസ്റ്റ് വന്നതിനു ശേഷവും വിഷയം ചിത്രകാരന്റെ അവസാന പോസ്റ്റ് തന്നെയാണെന്ന മട്ടില്‍ വരുന്ന കമന്റുകളും പോസ്റ്റുകളും അതിനെ ശരി വയ്ക്കുന്നു.

    എന്നെ സംബന്ധിച്ചിടത്തോളം സരസ്വതിയെ തെറി വിളിച്ചാല്‍ എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷെ എന്നെയോ വീട്ടിലിരിക്കുന്നവരെയോ തെറി പറയാന്‍ പാടില്ല. അദ്ദേഹത്തിന്റെ തെറി പണ്ടേ അവഗണിച്ചതാണ്. പക്ഷെ ഒരു പാടു പേര്‍ ചേര്ന്നു ഈ പരിപാടി വേണ്ട എന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു.

    ReplyDelete
  27. വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

    അപ്പോ ചിത്രകാരനു ബോധമുണ്ട്,പക്ഷേ ആശയപരമായി എതിർക്കണമെങ്കിൽ പോലീസ് സ്റ്റേഷൻ വേണം താനും.നല്ല ലോജിക്ക്.

    കുതിരവട്ടാ,വ്യക്തിയെ തെറിപറഞ്ഞെങ്കിൽ അത് തീർച്ചയായും പേർസണൽ അബ്യൂസ് കൊണ്ട് ഫയൽ ചെയ്യാം.കൈപ്പള്ളി പറഞ്ഞത് പോലെ വ്യക്തമായ തെളിവുണ്ടെങ്കിൽ.ഇവിടെ സന്തോഷ് തന്നെ അദ്ദേഹത്തിന്റെ ബ്ലോഗിൽ ആശയപരമായ എതിർപ്പാണെന്നെഴുതി വച്ചിരിക്കുന്നു.

    ReplyDelete
  28. വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

    ഇതിനെ

    ചിത്രകാരനെന്ന വ്യക്തിയെ അല്ല അസഭ്യപ്രയോഗത്തിലൂടെ -കലാപരമായോ ചരിത്രപരമായോ സാധുതയില്ലാതെ തെറിവാക്കുകള്‍ ഉപയോഗിക്കിന്നതിലൂടെ- ആശയപ്രചരണം നടത്തുക എന്ന ആശയത്തെ ആണ് എതിര്‍ക്കുന്നതെന്നും വായീക്കാം.

    ഇത്രയും വായിച്ചിട്ട് സന്തോഷ് എന്റെ മച്ചുനന്‍ ആണെന്നു തെളിയിച്ചുകളയരുത്. എനിക്കയാളെ അറിയില്ല. അയാള്‍ ബ്ലോഗില്‍ ഈ ചിത്രകാരനെത്തന്നെ നല്ല തെറിവിളിച്ചിട്ടുള്ളതുകൊണ്ട് വ്യക്തിപരമായി അയാളോട് യോജിക്കുന്നും ഇല്ല.

    കുറഞ്ഞപക്ഷം മേല്പറഞ്ഞ വായന സാധ്യമായതുകൊണ്ടാണ് ചിത്രകാരനെതിരെ വന്ന കേസ് ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ രാഷ്ട്രീയ ബാധ്യത അല്ല എന്ന നിലപാട് ഞാന്‍ എടുക്കുന്നത്.

    ReplyDelete
  29. -കലാപരമായോ ചരിത്രപരമായോ സാധുതയില്ലാതെ തെറിവാക്കുകള്‍ ഉപയോഗിക്കിന്നതിലൂടെ-

    ഇതിനെ ചൊല്ലി ഇനി ഒരു സംശയം വേണ്ട. ഒരു കലാകാരനോ ഒരു അകാഡമീഷ്യനോ ഒരു സാഹിത്യകാരനോ അയാളുടെവര്‍ക്കില്‍ തെറിയോ നഗ്നതയോ ഉപയോഗിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. അതാണ് സാധുത എന്ന് ഉദ്ദേശിക്കുന്നത്. മിനിമ്ം ഗ്രാഫിറ്റി എഴുതുന്നവന്‍ സൃഷ്ടിക്കുന്ന സോഷ്യല്‍ ഇംബാലന്‍സിനുള്ള നീതീകരണം എങ്കിലും ഉണ്ടാവണം ബ്ലോഗില്‍ അസഭ്യമെന്ന് പൊതുവേ കരുതപ്പെടുന്ന ഒരു വാക്ക് എഴുതിവയ്ക്കുന്നതിന് .

    ReplyDelete
  30. "യാഗങ്ങളിലൂടെ ബ്രഹ്മണര്‍ തട്ടിയെടുത്ത കേരള ജനതയുടെ ഭൂമിയും, സ്വത്തും,അഭിമാനവും വേശ്യ വൃത്തിയിലൂടെ നായര്‍ സ്ത്രീകള്‍ തിരിച്ചു പിടിച്ച്‌ സംബന്നമായ ഒരു സംസ്കൃതി വളര്‍ത്തിയെടുത്തെന്ന് ആശ്വസിക്കാം."

    ഇതൊരു സാമ്പിള്‍. ഇതെഴുതിയത് മുത്തപ്പന്‍ ആണ്. അതാരാണെന്നു തെളിയിക്കാന്‍ കുതിരവട്ടനോട് പറയരുത്. ( തെളിയിക്കേണ്ടി വന്നാല്‍ തെഇളിയിക്കാം) പറഞ്ഞു വന്നത്, നായര്‍ സ്ത്രീകളെ അടച്ചു വേശ്യകള്‍ എന്ന് വിളിച്ചാല്‍ അത് കൊള്ളുന്നത് വ്യക്തികള്‍ക്കാണ്. മതം പോലെ മാറാന്‍ പറ്റുന്ന ഒന്നല്ല ജാതി. (മാറിയാല്‍ അകത്തു പോവും) കിരണിന്റെ അയല്‍ക്കാരന്‍ അയാളുടെ വീടിന്റെ മതിലിന്മേല്‍ നാട്ടുകാര്‍ കാണുന്ന വിധത്തില്‍ കിരണിന്റെ വീട്ടുപേര്‍ കൊടുത്തിട്ട് അവിടെയുള്ള പെണ്ണുങ്ങള്‍ മുഴുവന്‍ വേശ്യകള്‍ ആണെന്നോ അവര്‍ വേശ്യ വൃത്തിയിലൂടെ നേടിയെടുത്തതാണ് ഇപ്പോഴുള്ള സംപത്തെന്നോ എഴുതി വച്ചാല്‍ കിരണ്‍ എന്ത് ചെയ്യും? ആ മതിലിലേക്ക് നോക്കന്ടന്നു വയ്ക്കും അല്ലേ? ചിലപ്പോ അയാള്ക്ക് ചായ കൂടി വാങ്ങിച്ചു കൊടുത്തെക്കുമോ? :-)

    എന്നിട്ട് കുതിരവട്ടന്‍ എന്തു ചെയ്തു എന്ന് ചോദിക്കരുത് :-) ഒന്നും ചെയ്തില്ല. എന്നെപ്പോലുള്ളവര്‍ മാത്രമുള്ളത് കൊണ്ടാണ് മതിലില്‍ എഴുതാന്‍ ആള് കൂടുന്നത് എന്ന് മനസ്സിലാക്കി തുടങ്ങി എന്ന് മാത്രം.ചാന്ത് പൊട്ടുകള്‍ എന്ന് വരെ വിളിച്ചു തുടങ്ങി ചിലര്‍ :-)

    ReplyDelete
  31. വേശ്യയെന്നു വിളിച്ചാൽ അത് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മിനിമം കോൺഫിഡൻസ് വീട്ടില്‍ നിന്നു തന്നെ ആർജ്ജിക്കണമെന്നു പറയാനേ കഴിയൂ കുതിരാ :),നഴ്സുമ്മാരെല്ലാം ഡാക്കിട്ടറുടെ കീപ്പ്സാണെന്നു പറയുന്നവനെതിരെ അത് ധീരമായി ഏറ്റെടുത്ത് പൊതു താല്പര്യ ഹർജികൊടുത്ത പോലെയായിപ്പോയി ഇത്.

    ആന്റി ചാന്തുപൊട്ട് മൂവ്മെന്റ് ദ്രുതകർമ്മസേനയുടെ ഭാഗമായാണോ അപ്പോ ഈ കേസ് ?

    ReplyDelete
  32. എന്നാല്‍ കിരണ്‍ അയല്‍ക്കാരനു ചായ വാങ്ങിക്കൊടുത്തോ. :-) കുതിരവട്ടന്‍ ആ ടൈപ്പ് അല്ല്ല.

    "ആന്റി ചാന്തുപൊട്ട് മൂവ്മെന്റ് ദ്രുതകർമ്മസേനയുടെ ഭാഗമായാണോ അപ്പോ ഈ കേസ് ?"
    അത് സന്തോഷിനോട് ചോദിക്കണം. അവന്‍ ചാന്ത്പൊട്ടാനെന്നു എനിക്ക് തോന്നുന്നില്ല.

    ReplyDelete
  33. ചിത്രകാരന്റെ സരസ്വതി മുലകളല്ല കേസിനു ആസ്പദമായ സംഗതി എന്ന് സന്തോഷ് പറഞ്ഞത് ശരിയാവാമെന്ന് കുതിരവട്ടന്‍, ഗുപ്തന്‍ തുടങ്ങിയവരുടെ കമന്റുകള്‍ സപ്പൊര്‍ട്ട് ചെയ്യുന്നു.അവര്‍ക്കും വിഷമം തൊന്നാറുണ്ടെന്നതല്ലെ അര്‍ത്ഥം? ഒരു പബ്ലീക്ക് ഡെമോയില്‍ കാട്ടാവുന്ന എത്ര പൊസ്റ്റ് കാണും ചിത്രകാരന്? (ഫാര്‍മറെ ഇക്കാര്യത്തിലെങ്കിലും തെറിപറയാനാവില്ല.)വായിക്കുന്ന ഏതൊരാളുടേയും സ്വബോധത്തെ ഇളിച്ചുകാട്ടുന്നതാണ് ചിത്രകാരന്റെ ഓരോ വാചകങ്ങളും. ഇതൊരു ബോധപൂര്‍വ്വമുള്ള ശ്രമമായി തന്നെയാണ് ഞാന്‍ കാണുന്നത്. (ഇയാളാരുവാ, എന്ന ചോദ്യത്തിനു പ്രസക്തിയില്ല.)ബ്ലോഗ്ഗ് എന്നത് എന്ത് അസഭ്യവും എഴുതാനുള്ളതാണെന്ന ധാരണ പഴയ തലമുറ ബ്ലോഗ്ഗേഴ്സിനുണ്ടെങ്കില്‍ അത് തെറ്റാണ്. അസഭ്യം എഴുതിയാല്‍ അതു ആധുനികതയുടെ മുഖമുദ്രയാണെന്ന് വാദിക്കുന്നതാണ് കഷ്ടം. ഏറ്റവും ക്ഷുദ്രം എന്നു വിശേഷിപ്പാക്കാവുന്ന വാചകങ്ങള്‍ ധാരാളം ചിത്രകാരന്റെ പൊസ്റ്റില്‍ കാണുകയും ചെയ്യാം. പക്ഷെ ഇതൊന്നും കോടതിയിലോ പോലീസിലോ പരാതി നല്‍കി പരിഹരിക്കണതല്ല. ബ്ലോഗ്ഗിലെ ആരോഗ്യപരമായ സംവാദത്തിലൂടെ തീര്‍ക്കേണ്ട വിഷയമാണ്. പക്ഷെ ചിത്രകാരന്റെ കമന്റുകള്‍ പലപ്പോഴും അതിനുള്ള സാദ്ധ്യതകള്‍ അടക്കാറുണ്ട് എന്നത് വാസ്തവമാണ്. സീനിയറായ സഹ ബ്ലോഗ്ഗേഴ്സിന്റെ പിന്തുണയാലാണ് ചിത്രകാരന്‍ ഇതു തുടരുന്നതെന്നും തോന്നുന്നു. ചിത്രകാരനെ ന്യായീകരിക്കുന്നവരുടെ നിര പരിശോധിക്കുക. അവര്‍ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നു പരിശോധിക്കാനാവുമോ?
    (സ്വാതന്ത്ര്യം എന്ന ന്യായം പറയല്ലെ, ചിത്രകാരന്‍ ഉപയോഗിക്കുന്നത് അമിത സ്വാതന്ത്ര്യമാണ്)

    ഏതായാലും സ്ന്തോഷ് എന്ന പൊന്നമ്പലം കേസ് മുറുക്കാന്‍ പോകുന്നു എന്നൊരു പ്രസ്താവന ഇട്ടു കണ്ടു, ഇന്ന്. എന്തു ഉണ്ടയാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് നോക്കാം. എന്നാലും യുദ്ധതന്ത്രങ്ങള്‍ മറക്കാന്‍ പാടില്ലായിരുന്നു.(കളരിപ്പയറ്റിനിടയില്‍ കള്ള വെട്ടു പാടില്ലെന്ന് അറിയാമ്പാടില്ലെ, തോക്കും ഉപയോഗിക്കരുത് )
    :)
    സ്മൈലി ഇട്ടിട്ടുണ്ട്.

    ReplyDelete
  34. കൈപ്പള്ളി ആദ്യം പറഞ്ഞ ഒരു പോയന്റ്,

    “ഈ രണ്ടു ആരോപണങ്ങളും കോടതിയിൽ അവതരിപ്പിക്കുമ്പോൾ ആദ്യം ചിത്രകാരൻ എന്ന പെരിൽ എഴുതുന്ന വ്യക്തി ആരാണെന്നും, ആ വ്യക്തി തന്നെയാണു് ഇതെല്ലാം എഴുതിയതെന്നും വ്യക്തമായ തെളിവുകൾ നൾഗി സ്ഥിധീകരിക്കണം”

    അത്ര ബുദ്ധിമുട്ടാണോ?
    ഒരുമാര്‍തിരി ക്ലൂ ഒക്കെ ചിത്രകാരന്‍ തന്നെ ഇറ്റിട്ടുണ്ട്. പിന്നെ ഇത് ഏതു കമ്പ്യൂട്ടറില്‍ നിന്നും വരുന്നു എന്നു കണ്ടുപിടിക്കാന്‍ ഇത്ര ബുദ്ധിമുട്ടുണ്ടാവുമോ? (എന്റെ ഒരു സംശയം)

    ReplyDelete
  35. nalan::നളന്‍ said...

    മതവികാരം വൃണപ്പെടുന്നതിനെ സംബന്ധിക്കുന്ന കാടന്‍ നിയമങ്ങള്‍ എടുത്തു കളയേണ്ടതാണു.
    അസഹിഷ്ണുതയെ നിയമം മൂലം സാധൂകരിക്കുന്നത് ജനാധിപത്യത്തിനു ചേര്‍ന്നതല്ല.

    ചന്ത്രക്കാറന്‍ said...

    ഒരു ജനാധിപത്യത്ത്യസമൂഹത്ത്യസമൂഹം ഏറ്റവും വിലമതിക്കേണ്ടത്‌ അതിലെ അംഗങ്ങളുടെ അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തെയാണ്‌, . ഏതവന്റെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ പോയി പുഴുക്കടിക്കുള്ള മരുന്നടിച്ചേക്കണം, അത്രതന്നെ.


    ചിത്രകാരന്റെ പോസ്റ്റ് താങ്കളുടെ വികാരത്തെ വൃണപ്പെടുത്തിയോ എന്ന ചോദ്യത്തിന്, ഇല്ല എന്നു തന്നെയാണ് ഞാൻ അടയാളപ്പെടുത്തിയത്.

    വൃണപ്പെടുന്നില്ല എന്നുവച്ച്‌ മോശമായ ചിത്രീകരണത്തിനെതിരെ അഭിപ്രായം പറയാൻ പാടില്ലെന്നുണ്ടോ. അതുപോലെ എതിരഭിപ്രായം ഉണ്ട്‌ എന്നു വച്ച്‌ വികാരം വൃണപ്പെട്ടു എന്നും ഇല്ല.

    നമുക്ക് ചില ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേൽ നമ്മുടെ സർക്കാരും ലോക ജനതയും എങ്ങിനെ പ്രതികരിച്ചു എന്നു നോക്കാം.
    1. ആറാം തിരുമുറിവ്‌.
    2. ഭഗവാൻ കാലുമാറുന്നു.
    3. ഹുസൈന്റെ സരസ്വതീ/ഹനുമാൻ ചിത്രങ്ങൾ.
    4. ഡെന്മാർക്കിലെ തലയിൽ ബോംബുവെച്ച മൊല്ല്ലാക്ക.
    ഈ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രതികരണവും അതിന്മേലെടുത്ത തീരുമാനവും എല്ലാവർക്കും അറിയാവുന്നതാണ്.

    ദൈവം സങ്കല്പമാണ്. ഏകദൈവമാണ് ഈ പ്രപഞ്ചത്തിനാധാരം. പക്ഷെ ഞങ്ങടെ / നിങ്ങടെ ദൈവം, ഞങ്ങടെ ഗ്രന്ഥം എന്നൊക്കെ
    പറയുമ്പോൾ തന്നെ ഒന്നല്ല, പല ദൈവം ഉണ്ടെന്നുതന്നെ അവർ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ടുതന്നെ ഓരോ സമൂഹത്തിലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് പല മുഖങ്ങളാണ്.

    ReplyDelete
  36. അനിലേ, ചിത്രകാരന്‍ ബ്ലോഗില്‍ വന്ന കാലത്തെ കുറച്ചു തമാശകള്‍ ഒക്കെയുണ്ട്. അതൊക്കെ ഒന്നു അറിഞ്ഞു വയ്കൂ :-) പകുതിക്ക് വച്ചു വായിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ലാന്നേ. ഞാന്‍ ഈ വിഷയം വിട്ടു.

    qw_er_ty

    ReplyDelete
  37. കുതിരവട്ടന്‍ മാഷെ,

    കഥയറിയാതെ ആട്ടം കാണുന്ന ഒരു ഇടപാടാണെന്ന് അറിയായ്കയല്ല. പക്ഷെ ഞാന്‍ വെള്ളത്തില്‍ ചാടിയ ശേഷമാണ് നീന്തല്‍ പഠിച്ചത്.
    :)
    (പിന്നേം സ്മൈലി)

    ReplyDelete
  38. മുകളിലെ ഒരു കമന്‍‌റില്‍ എന്‍‌റെ പേരിനൊപ്പം ചായയെക്കുറിച്ച് സംസാരിച്ചത് നായരെ ചായക്കട എന്ന ബിംബത്തിലൊതുക്കാനുള്ള ഒരു ഗൂഡശ്രമമായേ എനിക്ക് കാണാനാവൂ. എന്തുകൊണ്ട് അയല്‍ക്കാരന് കള്ളുവാങ്ങ്ക്കൊടുത്തുകൂടാ?

    ReplyDelete
  39. ഞാൻ ഈ വിഷയത്തെ നിയമത്തിന്റെയോ,സാങ്കേതികത്തിന്റെ വിഷയമായി ചുരുക്കികാണാൻ ആഗ്രഹിക്കുന്നില്ല ജാതീയമായും,ലിംഗപരമായും,വർഗ്ഗപരമായും അടിച്ചമർത്തിക്കൊണ്ടിരിക്കുന്ന ഒരു മഹാഭൂരിപക്ഷത്തിന്റെ താൽപ്പര്യ മാണ് ചിത്രകാരൻ പലപ്പോഴായി ഉയർത്തിപ്പിടിച്ചിട്ടുള്ളത്‌ .തന്നെക്കാൾപ്രായമുള്ളവരെപ്പോലും ജാതി ഉയർന്നവാനാണെന്നതിന്റെ പേരിൽ ബഹുമാനിക്കാതിരിക്കുന്ന ,താഴ്‌ന്നജാതിക്കാരനെ ചെക്കനെന്നും ,പെണ്ണെന്നും വിളിക്കുന്ന- വിശദാംശത്തിലേക്ക്‌ കടക്കുന്നില്ല-ഈ മാന്യത ഇല്ലായ്മയെ ഇനിയും കാണാതിരിക്ക്കണമെങ്കിൽ ..... ഒരുപക്ഷെ ചിത്രകാരൻ ശിക്ഷിക്കപ്പെട്ടേക്കാം ..ജാതി മേധാവിത്തത്തിന്നെതിരെ പ്രതികരിച്ചവർക്കൊക്കെ സംഭവിച്ചതുതന്നെ ചിത്രകാരനും സംഭവിക്കും ..ഒരുകാര്യ്ം തറപ്പിച്ചുപറയാം താഴ്‌ന്നവനായി കണക്കാക്കി അപമാനിക്കാൻ ശ്രമിച്ചാൽ നിയമത്തിന്റെ മാർഗ്ഗം മാത്രമെ താഴ്‌ന്നവൻ സ്വീകരിക്കാവൂ എന്ന് നിർബന്ധം പിടിക്കരുതു...ഓ;ടോ; ഒരു വ്യ്ക്തി ഉത്തമ വിശ്വാസത്തോടെ സദുദ്ദേശത്തോടെ സ്വകാര്യമാക്കി വെച്ചിട്ടുള്ള ഒരു കാര്യത്തെ അദ്ദേഹത്തിന്റെ അറിവോ സമ്മതമില്ലാതെ,ബോധപൂർവ്വം അപമാനിക്കുന്നതിന്നും ഗൂഡാലോചനപരമായി സമൂഹമദ്ധ്യത്തിൽ അപമാനിതനാക്കാനു താഴ്‌ന്നജാതിക്കരന്റെ........- ഒളിഞ്ഞുനോക്കി കണ്ടുപിടിച്ച്‌ ഒരു പരസ്യ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നത്‌ മാന്യതയാണോ നീതിയാണോ?...

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..