Saturday, January 17, 2009

നമ്മൾ എന്ത ഇങ്ങനെ?

[കുതറ അവലോകനം എന്ന ബ്ലോഗിലേക്ക് എഴുതിയതു്. commentകൾ അവിടെ ഇടുക]


ന്യൂ യോർക്കിൽ, രണ്ടു എഞ്ചിനും തകരാറിലായ വിമാനം ഹഡ്സൺ നദിയിൽ ഇറക്കി എല്ലാ യാത്രക്കാരെയും രക്ഷിച്ച സാരധിയെ ന്യൂ യോർക്ക് നഗരം civic ബഹുമതി നൽകി ആദരിച്ചു.

ഇനി ഒരു ഫ്ലാഷ് ബാൿ.
1997ൽ കണിയാപുരത്തിനടുത്തുള്ള പള്ളിപ്പുറം എന്ന സ്ഥലത്തു് കേരളത്തിന്റെ അപമ.. അല്ല അഭിമാനമായ KSRTC യുടെ ബസ്സിന്റെ brake നഷ്ടപ്പെട്ടപ്പോൾ ഡ്രൈവർ വഴിയിൽ കണ്ട ഒരു വൃക്ഷത്തിൽ ഇടിച്ചു ബസ്സ് നിർത്തി. ബസ്സിലുള്ള എല്ലാ യാത്രക്കാരും ചില്ലറ പരുക്കളോടെ രക്ഷപ്പെട്ടു. വലിയ ഒരു വിപത്തിൽ നിന്നും ബസ്സ് ഡ്രൈവർ എല്ലാവരെയും രക്ഷപ്പെടുത്തി എന്നു തന്നെ പറയാണം. പക്ഷെ ബസ്സ് നിർത്തിയ ഉടൻതന്നെ അദ്ദേഹം ബസ്സിൽ നിന്നും ഇറങ്ങി ഓടി. നാട്ടുകാരും ബസ്സ് യാത്രക്കാരും പുറകേ ഓട്ടിച്ചിട്ട് പുള്ളിയെ പെരുമാറി. അദ്ദേഹത്തിനു് അന്ന് എന്താ ആരും ഒരു ബഹുമതിയും കൊടുക്കത്തതു് എന്ന് എത്ര ആലോചിച്ചിട്ടും പിടിക്കിട്ടുന്നില്ല.

നമ്മൾ എന്ത ഇങ്ങനെ?

3 comments:

  1. ബസ്സില്‍ നിന്നും ഇറങ്ങിയോടുന്ന വഴിയേ ഡ്രൈവര്‍ വിളിച്ചുപറഞ്ഞത് ഇങ്ങിനെ “$#%%^*&(**)(*)(*)*&^$^&"

    ReplyDelete
  2. k.s.r.t.c ഡ്രൈവൻസിനെക്കുറിച്ചൽ‌പ്പം.99%വും വെള്ള്മാണ്(കണക്ക്‌ എന്റെത്). വെള്ളമൊഴിക്കാതെ നീലാണ്ടൻ ഗ്ലാസിനു രണ്ടെണ്ണം(ഈ വിധം കുടിക്കുന്നത്‌ പിന്നെ പൊലിസുകാരാണ്) അല്ലാത്ത്വന്മാര് പൊയില വായിൽ തള്ളിക്കെറ്റും.ലഹരി ഒരു മസ്റ്റ്.
    കഴ്ചയുടെ കാര്യം പറയാതിരിക്കുകയാണ് നല്ലത്‌.യാത്രക്കരന്റെ ചങ്ക് പറിയുന്നവിധമാണ് റൊഡിലൂടെയുള്ള പാച്ചിൽ(ബി പി ഉള്ള്വനാണെങ്കിൽ അയൊർട്ട പൊട്ടി പറിഞുതുതന്നെ)
    ഡോർ`രണ്ടെണ്ണ്മാണെല്ലൊ, അങ്ങോട്ടും ഇങ്ങൊട്ടും ആളെ ഓടീക്കും
    കളക്ഷൻ ബാക്കി കുറഞത് 60 കാണും വൈകുന്നെരം(കണക്ക്‌ എകദേശം)
    സീസൺ സമയത്ത്‌(ഡിസംബർ-മെയ്) പ്രൈവറ്റ് ഓട്ടം പോകും;മൂകംബിക,ഊട്ടി,....ടൂർ പ്രൊഗ്രാം.
    കിംഫലം...ഷെഡൂൾ ക്യാൻസൽ
    അമെരിക്കൻ കണ്ട്രാക്കും ഡ്രൈവനും ഇന്ദ്യൻ കണ്ട്രക്കും ഡ്രൈവനും രണ്ടു രണ്ടാണെന്ന് മനസ്സിലായില്ലെ..

    ReplyDelete