അഞ്ചലിന്റെ ഹൃദയസ്പർശ്ശിയായ ഈ ലേഖനം വായിച്ചപ്പോൾ ചരിത്രത്തിൽ പേരു കേട്ട രണ്ടു അമ്മമാരെ ഓർമ്മവന്നു.
1800-കളിൽ അമേരിക്കയിൽ അടിമത്വത്തിലേക്ക് വിൽക്കപ്പെടാതിരിക്കാനായി സ്വന്തം മക്കളെ കറുത്തവർഗ്ഗക്കാരികളായ അമ്മമാർ കൊന്നിരുന്നു. അങ്ങനെ അമേരിക്കൻ നിയമ ചരിത്രത്തിൽ പ്രസിദ്ധമായ ഒരു case ആയിരുന്നു മാർഗ്ഗററ്റ് ഗാർനറിന്റെ case. മാസങ്ങളോളം കോടതിയിൽ വിചാരണ നടത്തേണ്ടി വന്നു. കാരണം അടിമ ഒരു് അടിമയെ കൊലപ്പെടുത്തി എന്നു കോടതി അംഗീകരിച്ചാൽ കൊല്ലപ്പെട്ട അടിമ മാനുഷ്യസ്ത്രീയായി അംഗീകരിക്കേണ്ടി വരും. അന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥിധിയിൽ അടിമകൾ ഉടമസ്ഥന്മാരുടെ മുതലായിരുന്നു. അതിനാൽ മുതൽ നശിപ്പിച്ചൂ എന്ന കുറ്റത്തിനു മാത്രം വിചാരണ ചെയ്തു. മർഗ്ഗററ്റ് ഗാർനറിന്റെ ചരിത്രം കഥകളും, സിനിമകളും, നാടകങ്ങളുമായി അവതരിപ്പിച്ചിട്ടുണ്ടു്.
ഇനിയുള്ള ഒരു് അമ്മ യവന കഥകളിലെ കഥാപത്രമായ മീഡിയയാണു്. ജേസൺ എന്ന വീരന്റെ നായികയും അദ്ദേഹത്തിന്റെ മക്കളുടെ അമ്മയുമായ മീഡിയ. ജേസണിന്റെ വീര ദൌത്യങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചതു് മന്ത്രവാദിനിയായ ഇവളായിരുന്നു. അവസാനം ശത്രുക്കളിൽ നിന്നും ക്രൂരമായി മർദ്ദിക്കപ്പെടാതിരിക്കാൻ അമ്മ തന്നെ രണ്ടു മക്കളേയും കൊലപ്പെടുത്തുന്നു.
ഇതിൽ നിന്നെല്ലാം മനസിലാക്കാൻ കഴിയുന്നതു് അമ്മ സ്വന്തം മക്കളെ കൊലപ്പെടുത്തുന്നതു് പലപ്പോഴും അവരോടുള്ള അമിതമായ സ്നേഹം കൊണ്ടായിരിക്കും എന്നാണു്. പക്ഷെ നാം മനസിലാക്കാൻ ശ്രമിക്കാത്ത പലതും അതിനപ്പുറം ഉണ്ടെന്നു് അഞ്ചൽക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
ആകുലതകള്‍ അഞ്ചലിന്റെ പോസ്റ്റില്‍ നിന്ന് ഇവിടെ വരെ എത്തി..
ReplyDeleteഈ വിവരങ്ങള്‍ക്ക് നന്ദി
1800 കളിലും അമേരിക്കയില്‍ അടിമത്തം ഉണ്ടായിരുന്നുവല്ലേ..!
one OT:
ReplyDeleteകീ ബോര്‍ഡ് തിന്നേണ്ട ഗതി വരുമോ.. സാമ്പത്തിക മാന്ദ്യം .. കൊണ്ട് :((
ഓർമ്മകൾ ഉണ്ടായിരിക്കട്ടെ...
ReplyDeleteഈ വിവരങ്ങൾക്ക് നന്ദി, കൈപ്പള്ളി!
ReplyDelete