Friday, January 09, 2009
Book Republic
Created by
Kaippally
On:
1/09/2009 02:05:00 PM
Book Republic
ഇതു് വളരെ നല്ല ഒരു സംരംഭമാണെന്നു എനിക്കു് തോന്നുന്നു. കേരളത്തിൽ ഇപ്പോഴ് നിലവിലുള്ള 18ആം നൂറ്റാണ്ടിൽ ജീവിക്കുന്ന
കുത്തക പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ നിന്നും എഴുത്തുകാരെ മോചിപ്പിച്ചു 21 ആം നൂറ്റാണ്ടിലേക്കു് കൊണ്ടുവരാൻ ഇതു് സഹായകരമായിരിക്കും.
സഹകരണ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലൂടെ മലയാള സാഹിത്യ ലോകം അറിയാത്ത അനേകം എഴുത്തുകാരെ ഈ പദ്ധതിയിലൂടെ പരിചയപ്പെടാനും കഴിയും.
അധികവും ബ്ലോഗ് എഴുത്തുകാരാണു് അംഗങ്ങൾ എങ്കിലും, പുസ്തകം സ്വന്തമായി പ്രസിദ്ധീകരിക്കാൻ കഴിയാത്ത ദരിദ്ര സാഹിത്യകാർക്കും ഇതു സഹായകരമാകും. ഭാവിയിൽ ആദിവാസി ഗോത്ര വർഗ്ഗക്കാരുടെയും, ദളിത സാഹിത്യകാരുടെയും കൃതികൾ book-republicലൂടെ പ്രസിദ്ധീകരിക്കാനും ശ്രമിക്കണം.
കാശുള്ളവനു് എന്തു വേണമെങ്കിലും എഴുതാൻ കഴിയും, കാശില്ലാത്തവന്റെ എഴുത്തും വായിക്കാൻ നമുക്ക് ഒരവസരം വേണ്ടേ?
---------
Text Corrected by ജയരാജൻ
Subscribe to:
Post Comments (Atom)
കാശുള്ളവനു് എന്തു വേണമെങ്കിലും എഴുതാൻ കഴിയും, കാശില്ലാത്തവന്റെ എഴുത്തും വായിക്കാൻ നമുക്ക് ഒരവസരം വേണ്ടെ?
ReplyDeleteവേണം കൈപ്പള്ളിയേട്ടാ. തീർച്ചയായും വേണം.
:) ന്നാലും പ്രിന്റ് മീഡിയ,കടലാസ്സ്. അത് വേണോ കൈപ്പള്ളി? :P
ReplyDeleteപ്രിയയുടെ കമെന്റു കോപി ആന്റ് പേസ്റ്റ്,
ReplyDeleteഇത് എന്റെ ഒരു സമാധാനത്തിന്:
ReplyDelete1. തോന്നു. --> തോന്നുന്നു.
2. നൂറ്റണ്ടിൽ --> നൂറ്റാണ്ടിൽ
3. കുത്തക്ക --> കുത്തക
4. മോജിപ്പിച്ചു --> മോചിപ്പിച്ചു
5. അറിയത്ത --> അറിയാത്ത
6. പത്ഥതിയിലൂടെ --> പദ്ധതിയിലൂടെ
7. സഹാകരമാകും --> സഹായകരമാകും
8. വർഗ്ഗക്കരുടെയും --> വർഗ്ഗക്കാരുടെയും
9. പ്രസിദ്ധീകരിക്കപ്പെടുത്താനും --> പ്രസിദ്ധീകരിക്കാനും (?)
10. വേണ്ടെ --> വേണ്ടേ
"അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ടാകും അതെല്ലാം സഹിച്ച് ഒരു പിടി അങ്ങ് പിടിച്ചാല്‍ എല്ലാം സ്വാഹ!" - ഇത് കാണാത്തതല്ല. വായിച്ച സ്ഥിതിക്ക് ചൂണ്ടിക്കാട്ടാതിരിക്കാന്‍ കഴിഞ്ഞില്ല; സദയം ക്ഷമിക്കുക :(
ജയരാജന്‍
ReplyDeleteതൽക്കാലം താങ്കളുടെ ക്ഷമാപണം സ്വീകരിക്കുന്നില്ല. പകരം ഞാൻ അങ്ങോട്ടു നന്ദി പറയട്ടെ.
തെറ്റുകൾ ചൂണ്ടിക്കാണിച്ചതിൽ വളരെ സന്തോഷം. പലപ്പോഴും ഞാൻ ലേഖനങ്ങൾ പരിചയത്തിലുള്ള സുഹൃത്തുക്കളെ mail ചെയ്തു് തിരുത്തിയ ശേഷമാണു് പ്രസിദ്ധീകരിക്കുന്നതു്. ആരെയും ഇപ്പോഴും ബുദ്ധിമുട്ടിക്കണ്ടാ എന്നു കരുതി ഞാൻ സഹായം ചോദിക്കാതെയായി.
ഉപയോഗിക്കാതിരുന്നാൽ ഭാഷകൾ ക്രമേണ മറന്നുപോകും എന്നു് അനുഭവത്തിൽ നിന്നും ഞാൻ മനസിലാക്കിയ കാര്യമാണു്. Dutchഉം Frenchഉം Arabicഉം Urduവും എല്ലാം അങ്ങനെ ഞാൻ മറന്നുകൊണ്ടിരിക്കുന്ന ഭാഷകളിൽ പെടും. Voracious reading perhaps contributes to Judicious forgetting! കഴിഞ്ഞ കുറച്ചു നാളുകളായി മലയാളത്തിൽ അധികം എഴുതാത്തതിനാൽ വീണ്ടും തെറ്റുകൾ കടന്നു വരുന്നുണ്ടെന്നു് തോന്നുന്നു. താങ്കളെപ്പോലുള്ളവർ സഹായിച്ചാൽ വീണ്ടും മെച്ചപ്പെടും.