Wednesday, January 21, 2009

ചിത്രകാരൻ എന്ന ബ്ലോഗറോടു് ഒരഭ്യർത്ഥന

നല്ലതുപോലെ ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരു വ്യക്തിയാണു് താങ്കൾ. ചിത്രകാരൻ അവതരിപ്പിക്കുന്ന പോസ്റ്റുകളിൽ പലതും കാര്യമാത്ര പ്രസക്തിയുള്ളതും നല്ല രീതിയിൽ ചർച്ചകൾ നടക്കേണ്ട പോസ്റ്റുകളും ആണു്. പക്ഷെ പലപ്പോഴും വായനക്കാരന്റെ ശ്രദ്ധ താങ്കളുടെ അസഭ്യത്തിൽ പോയി നില്കുന്നതായി കാണാം. ആചാരങ്ങളെ ചോദ്യം ചെയ്യാം. ദൈവ സങ്കല്പങ്ങളെ ചോദ്യം ചെയ്യാം. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യാം. ലോകത്തിലെ ഏതു് പാചക ക്കുറിപ്പിനെ വേണേലും ചോദ്യം ചെയ്യാം. പക്ഷെ അതെല്ലാം വസ്തുനിഷ്ടമായ ഒരു പഠനത്തിന്റെ അടിസ്താനത്തിൽ ആയിരിക്കണം.

മുമ്പൊരിക്കൽ താങ്കൾ ഒരു പോസ്റ്റിന്റെ commentൽ ഇപ്രകാരം പറഞ്ഞു:
"കൃസ്തുവിനെ തല്ലിക്കൊന്ന് കുരിശില്‍ കെട്ടിത്തൂക്കിയ കൃസ്ത്യാനികള്‍ "

ബൈബിൾ ഒരിക്കൽ എങ്കിലും വായിച്ചിട്ടുള്ള ഒരാളിനു് പോലും അറിയാം താങ്കൾ എഴുതിയതു് അറിവില്ലാതെ എഴുതിയതാണെന്നു. ഇതുപോലുള്ള് വരികൾ ചില വിശ്വാസികൾ ആക്ഷേപമായി കാണും എന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം താങ്കളുടെ ആ പ്രഖ്യാപനത്തിൽ വിശതീകരണങ്ങളോ, തെളിവുകളോ ഒന്നുമില്ല. താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ എഴുതുക. അറിയാത്ത കാര്യങ്ങൾ പഠിച്ച ശേഷം എഴുതുക. തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതു് തിരുത്താൻ ശ്രമിക്കുക.

ദേവിയുടെ ചിത്രത്തേകുറിച്ചുള്ള താങ്കളുടെ അവലോകനത്തിൽ തെറ്റില്ല എന്നാണു് ഭൂരിഭാഗം വായനക്കാർ surveyയിലൂടെ തിളിയിക്കുന്നതു്. അതു് കോടതിയിൽ പോയാലും ജയിക്കാൻ വകുപ്പില്ല എന്നും എന്റെ കഴിഞ്ഞ പോസ്റ്റിൽ എഴുതിയിട്ടുണ്ടു്. പക്ഷെ അസഭ്യവർഷം അതിനെ കുറിച്ചാണു് എനിക്ക് പറയാനുള്ളതു്. ഈ പറയുന്ന ഞാനും ചില്ലറ തെറിയൊക്കെ വിളിച്ചിട്ടുള്ളവനാണു്. പക്ഷെ ചിത്രകാനപ്പോലെ സാമൂഹിക അടിസ്ഥാനത്തിൽ തെറിവിളി നടത്തിയിട്ടില്ല.

വിവാദമായ പോസ്റ്റിൽ ചിത്രങ്ങളുടെ അവലോകനം മാത്രമാണു് താങ്കൾ എഴുതിയതെങ്കിൽ ഈ കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നില്ല. താങ്കളോടു ബ്ലോഗിൽ മുമ്പ് ഒടക്കിയിട്ടുള്ളവർ അവസരം കിട്ടിയപ്പോൾ അതു വിന്യോഗിച്ചു.

താങ്കളുടെ ഭാഷയിൽ അരോചകമായ വാചകങ്ങളും, ജാതി വിദ്വേഷങ്ങളും എല്ലാം മുഴച്ചുനില്കുന്നതു് ശ്രദ്ദിക്കാതിരിക്കാൻ കഴിയില്ല. വളരെ പണ്ടു തന്നെ പലരും ഇതു് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണു്. അരോടെങ്കിലും എതിർപ്പ് രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. പക്ഷെ ആ പേരിൽ ഒരു ജാതിയിൽ പെട്ട എല്ലാവരെയും ചേർത്ത് ആക്ഷേപിച്ചാൽ എല്ലാവരും വെറുതേയിരിക്കില്ല.

താങ്കൾ നായന്മാരെയും അവരുടെ സ്ത്രീകളേയും കൂട്ടമായി ബ്ലോഗിലൂടെ ആക്ഷേപിച്ചു എന്നാണു് ആരോപണം ഉയർന്നിരിക്കുന്നതു്. ഇതു വഴി താങ്കൾക്ക് അനേകം നായന്മാരുടെ ശ്രദ്ധയും ശത്രുതയും സമ്പാതിക്കാൻ കഴിഞ്ഞു. ഇതിന്റെ ആവശ്യമൊന്നുമില്ലാതെ തന്നെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാമായിരുന്നു. പിന്നെ തെറി വിളിക്കണം എന്നു് നിർബന്ധം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ നായന്മാരെ ഒരു സൈടിലേക്കു് മാറ്റി നിർത്തി സ്വകാര്യമായി നല്ല തെറി വിളിക്കാമായിരുന്നു. പ്രതികരണവും ഒത്തുതീർപ്പും എല്ലാം അപ്പോഴെ കഴിഞ്ഞേനെ.

ചിത്രകാരൻ ബ്ലോഗ് എഴുതാൻ തുടങ്ങിയ കാലത്തു് എന്തൊക്കെ കോലാഹലങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു കാലം കുഴപ്പം ഒന്നുമില്ലായിരുന്നു എന്നു തോന്നുന്നു. ഇപ്പോൾ ഇതേ അസുഖം വീണ്ടും തുടങ്ങിയിരിക്കുന്നു.


ഈ പ്രശ്നം കോടതിയിൽ പോയാലും പോയില്ലെങ്കിലും ചിത്രകാരൻ ഒരു സമുദായത്തെ മൊത്തം ആക്ഷേപിച്ചു എന്ന ആരോപണം ഉയർന്ന സ്ഥിദിക്ക് താങ്കൾ ഒരു ക്ഷമാപണം നടത്തുന്നതു് എന്തുകൊണ്ടും നന്നായിരിക്കും. അതിലൂടെ ചിത്രകാരൻ എന്ന തറ ബ്ലോഗറിൽ നിന്നും ഒരു പുതിയ ബ്ലോഗർ ഉണ്ടാകും എന്നു കരുതുന്നു.

ഈ പോസ്റ്റിന്റെ താഴെ കാണുന്ന survey ശ്രദ്ദിക്കുമല്ലോ. ഇതിൽ നിന്നും താങ്കൾ അറിഞ്ഞിരിക്കേണ്ടതു് ഇത്രമാത്രം: ഭൂരിഭാഗം ബ്ലോഗ് വായനക്കാരും തുറന്ന മനസ്സുള്ളവരാണു്. താങ്കൾ എഴുതുന്ന വിഷയങ്ങളും ഇഷ്ടപ്പെടുന്നു പക്ഷെ അധികം പേർക്കും താങ്കളുടെ ഭാഷ ഇഷ്ടപ്പെടുന്നില്ല. വിലപ്പെട്ട പലരുടെയും സമയം ഈ തലവേദനക്കായി ചിത്രകാരൻ കാരണം കളഞ്ഞു എന്നു പറയുന്നതിൽ തെറ്റില്ല. ഈ survey യിലൂടെ ഫലങ്ങൾ വായിച്ചു മനസ്സിലാക്കി നന്നാവാൻ താല്പര്യമുണ്ടെങ്കിൽ നന്നാവുക. അത്രമാത്രം.

39 comments:

  1. ഞാനും പിന്താങ്ങുന്നു. ചിത്രകാരന്റെ പല ആശയങ്ങളോടും (എല്ലാം എന്നര്‍ത്ഥമില്ല) യോജിക്കുന്ന ചിന്താഗതിയാണെങ്കിലും അത് പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഭാഷ എനിക്ക് അരോചകമായി തോന്നിയിട്ടുണ്ട്.

    പണ്ടുണ്ടായ കോലാഹലങ്ങള്‍ (ബഹിഷ്കരണം, പിന്മൊഴി.....etc) മറന്നിട്ട് ചിത്രകാരന്‍ വീണ്ടും പഴയപോലെ ആയതാണ് കുഴപ്പം എന്ന് മനസ്സിലാക്കി, ഒരു മാറ്റം വരുത്തുന്നത് നല്ലതാണ്.

    നീയൊക്കെ പോടാ പുല്ലേ..നീയൊക്കെയാരാ ഉപദേശിക്കാന്‍ എന്നാണെങ്കില്‍ ... ദേ..ഞാന്‍ ഒന്നും പറഞ്ഞിട്ടുമില്ല....കേട്ടിട്ടുമില്ല....

    ReplyDelete
  2. “....ഭൂരിഭാഗം ബ്ലോഗ് വായനക്കാരും തുറന്ന മനസ്സുള്ളവരാണു്.
    താങ്കൾ എഴുതുന്ന വിഷയങ്ങളും ഇഷ്ടപ്പെടുന്നു “

    : ഓക്കെ!

    “...പക്ഷെ അധികം പേർക്കും താങ്കളുടെ ഭാഷ ഇഷ്ടപ്പെടുന്നില്ല....“

    :കൈപ്പേ, സമീപനത്തിലെ സന്തുലിതാവസ്ഥയുടെ അഭാവം ആണ് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നത് എന്ന് തോന്നുന്നു!.

    ReplyDelete
  3. /പിന്നെ തെറി വിളിക്കണം എന്നു് നിർബന്ധം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ നായന്മാരെ ഒരു സൈടിലേക്കു് മാറ്റി നിർത്തി സ്വകാര്യമായി നല്ല തെറി വിളിക്കാമായിരുന്നു. പ്രതികരണവും ഒത്തുതീർപ്പും എല്ലാം അപ്പോഴെ കഴിഞ്ഞേനെ/

    HAHAHA ;) Kaippalleeeeeee

    ReplyDelete
  4. അഭിനന്ദനംസ് കൈപ്പള്ളി.
    എന്റെ ഒരു ഒപ്പ്.

    ReplyDelete
  5. കൈപ്പള്ളിയുടെ സോദ്ദേശപരതയെ മാനിക്കുന്നു.
    സസ്നേഹം,

    ReplyDelete
  6. "പിന്നെ തെറി വിളിക്കണം എന്നു് നിർബന്ധം ഉണ്ടെങ്കിൽ ഒന്നോ രണ്ടോ നായന്മാരെ ഒരു സൈടിലേക്കു് മാറ്റി നിർത്തി സ്വകാര്യമായി നല്ല തെറി വിളിക്കാമായിരുന്നു. പ്രതികരണവും ഒത്തുതീർപ്പും എല്ലാം അപ്പോഴെ കഴിഞ്ഞേനെ"

    ഹ ഹ ഹ

    ReplyDelete
  7. സത്യം!
    സെയിം പിച്ച്

    ReplyDelete
  8. കൈപ്പള്ളിയുടെ ഈ അഭ്യർഥനയെ സ്വാഗതം ചെയ്യുന്നു. സഹ ബ്ലോഗറെന്ന നിലയിൽ ഇതാണ് വേൻടത്.

    നല്ല ഉപദേശത്തിലൂടെ കാര്യങ്ങൾ ഒരാൾ സ്വീകരിക്കൂ, അല്ലതെ ഞാൻ ഇതാക്കും, അതാക്കും, എന്ന് പറഞ്ഞാൽ കൂടുതലാകുന്നതിന് വളം വെച്ച് കൊടുക്കുന്നതിനു തുല്യമാണ്.

    സസ്നേഹം

    ReplyDelete
  9. കൈപ്പള്ളി, ഇത് കലക്കി:)
    ചിത്രകാരനോട്രാടാ‍ാ‍ാ‍ാ കളി!(നെട്ടൂരാനാടോടാ‍ാ കളി എന്ന ശൈലിയില്‍ വായിക്കൂ).
    വര്‍ത്തമാന കാലത്തില്‍ മലയാളം ബ്ലോഗ് എന്ന മുഖം മൂടി മാധ്യമത്തിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആളാണ് ചിത്രകാരന്‍ എന്നതിനു സംശയമില്ല.

    പിന്നെ ക്ഷമ പറയുന്ന കാര്യം,
    ഇദിപ്പൊ എത്രാമത്തെ തവണയാ ഷമ പറച്ചിലും പുതു ബ്ലോഗറാവലും, പണ്ടൊരിക്കല്‍ വിശ്വേട്ടന്‍ (വിശ്വ പ്രഭ)എല്ലാം സംസാരിച്ച് ഗോമ്പ്ലിമെന്റാക്കിയത് തൊട്ട് മറന്ന് പോയോ?
    ഹെന്തിന്, ഇടക്കാലത്ത് നിങ്ങള്‍ തമ്മില്‍ ഉണ്ടായ പൂരവും വായനക്കാര്‍ മറന്നെങ്കിലും നിങ്ങക്ക് മറക്കാന്‍ ഒക്ക്വോ? ബ്ലോഗില്‍ കണ്ടയിടത്തോളം അദ്ദേഹം സ്വഭാവം മാറുമെന്ന് തോന്നുന്നില്ല,
    എന്റെ അറിവില്‍ ബ്ലോഗില്‍ ഇദ്ദേഹമായി അടിവെക്കാത്ത ആളുകള്‍ ചുരുക്കമാണ്,
    (അടിവെക്കാത്തവര്‍ ഉണ്ടെങ്കില്‍ പിണങ്ങണ്ട, നിങ്ങള്‍ക്കും അവസരം അദ്ദേഹം ഉണ്ടാക്കി തരും.)
    പിന്നെ എല്ലാവരും ഒരു പോലെ പ്രതികരിക്കാന്‍ നമളൊന്നും പ്രോഗ്രാം ചെയ്ത റോബോട്ടുകളല്ലല്ലോ ,അദ്ദേഹത്തിനെ എതിര്‍ക്കുന്നവര്‍ എല്ലാവരും തിരിച്ച് ഒരു പോലെ പെരുമാറിക്കൊള്ളണമെന്നില്ലല്ലൊ.
    ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാന്‍ ചെയ്യുമായിരുന്നത്/ ഭാവിയില്‍ ചെയ്യാന്‍ പോകുന്നതേ ഇപ്പോള്‍ സന്തോഷ് ചെയ്തുള്ളൂ.( കഴിഞ്ഞ കുറേ മാസങ്ങള്‍ക്ക് മുമ്പ് ചിത്രകാരനും സന്തോഷും ആയി നടന്നതെറി യുദ്ധത്തെക്കാള്‍ ഞാന്‍ വില മതിക്കുന്നത് നിയമപരമായ ഈ നീക്കം തന്നെയാണ്, ചില പുഴുക്കുത്തുകള്‍ ഉണ്ടെന്ന് കരുതി സാധാരണകാര്‍ക്ക് പോലീസ് അത്ര മോശം ഓപ്ഷന്‍ അല്ലല്ലോ.(എന്തായാലും ഇല്ലാത്ത ഒരു നിയമം അവര്‍ എഴുതിയുണ്ടാക്കുമെന്ന് കരുതാനും വയ്യ)

    പിന്നെ ഒന്നുണ്ട് ഇദ്ദേഹത്തിനിത്രയും എങ്കിലും പിന്തുണ കിട്ടിയത് മതങ്ങളുടേയും വിശ്വാസങ്ങളുടേയും നേര്‍ക്ക് ഇദ്ദേഹം കാണിക്കുന്ന അസഹിഷ്ണത കൊണ്ടല്ലേ?
    എന്തിന് കൈപ്പള്ളി പോലുമദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തത് ഒരു പരിധി വരെ വിഷയം അതായത് കൊണ്ടല്ലേ?
    സരസ്വതിയെ കുറിച്ച് എഴുതിയ ഒറ്റ പോസ്റ്റ് ആണ് ചിത്രകാരന് നേരേ തിരിയാന്‍ കാരണമെന്ന പ്രചാരണം ഒരളവ് വരെ അദ്ദേഹത്തിനു പിന്തുണ നേടികൊടുത്തു എന്നത് മറ്റൊരു കാര്യം, അങ്ങനെയുള്ളവര്‍ അദ്ദേഹത്തിന്റെ ഡിലീറ്റ് ചെയ്തതും ചെയ്യാത്തതും ആയ എല്ലാ പോസ്റ്റുകളും വായിക്കേണ്ടിയിരുന്നു:( പിന്നെ അങ്ങനെയുള്ളവരുടെ അഫിപ്രായമൊക്കെ എപ്പൊ മാറിയെന്ന് ചോദിച്ചാ മതി.

    എന്തായാലും കൈപ്പള്ളിയുടെ സര്‍വേ പോലെ ഇതുകൊണ്ട് ബ്ലോഗിനൊരു ചുക്കും സംഭവിക്കില്ലല്ലൊ പിന്നെ നമുക്കെന്തിനൊരു ടെന്‍ഷന്‍, ഇനി ഇതു മൂലം മലയാള ബ്ലോഗിങ്ങിന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായ പ്രകടനത്തിനും ഒരു ഫ്രെയിം വര്‍ക് ഉണ്ടാവുന്നെങ്കില്‍ ആത്യന്തികമായ അതിന്റെ ഉപഭോക്താക്കള്‍ മലയാളം ബ്ലോഗേഴ്സ് ഓരോരുത്തരും അല്ലേ?
    അതിനാല്‍ നിയമ നടപടികള്‍ അതിന്റെ വഴിക്ക് നടക്കട്ടെ തെറ്റു ചെയ്തവര്‍ (അതാരായാലും) തിരുത്തട്ടെ മലയാളം ബ്ലോഗിങ്ങ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിലുള്ള അവ്യക്തതയും കടന്ന് പുതിയ നീലാ‍കാശത്തില്‍ പാറിപ്പറക്കട്ടെ, ബ്ലോഗിങ്ങ് ജയിക്കട്ടെ!

    ReplyDelete
  10. ചിത്രകാരന്റെ പോസ്റ്റുകളില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ പ്രശ്നം തീരുമെന്ന് തോന്നുന്നു. ചിത്രകാരനോട് ഇന്ന രീതിയിലുള്ള ഭാഷ ഉപയോഗിക്കൂ എന്ന് ഉപദേശിക്കാന്‍ ഞാനാളല്ല. തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണ്.

    പിന്നെ ക്രിസ്തുവിനെ കുരിശില്‍ തറച്ചതിനെപ്പറ്റിയുള്ള പരാമര്‍ശം - വാച്യാര്‍ത്ഥം മാത്രമെടൂക്കുമ്പോഴേ അത് തെറ്റാവുന്നുള്ളൂ. സമീപകാലത്ത് കേരളത്തിലെ ക്രിസ്തീയ സഭകള്‍ നടത്തിയ പല പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്താല്‍ അവര്‍ നിത്യേനയെന്നോണം ദൈവപുത്രനെ കുരിശില്‍ തറയ്ക്കുന്നു എന്ന തോന്നലുണ്ടാവുന്നത് സ്വാഭാവികം.

    ReplyDelete
  11. ചിത്രകാരനെ ക്കുറിച്ച് താങ്കള്‍ പറയുന്നതിനോട് മിക്കവാറും യോജിപ്പാണ്.പക്ഷേ മാപ്പു പറയാന്‍ തക്ക അപരാധം എന്തെങ്കിലും അദ്ദേഹം കേസ്സിനാസ്പദമായ പോസ്റ്റില്‍ ചെയ്തിട്ടുണ്ടെന്ന്‍ അഭിപ്രായമില്ല.സരസ്വതിക്ക് എത്ര മുലയുണ്ടെന്ന് ചോദിച്ചത് പോലീസിനു ചൂണ്ടിക്കൊടുത്ത് കേസ്സാക്കിയ "സദാചാരി" ബ്ലോഗറെ ബോയ്ക്കോട്ട് ചെയ്യുകയാണു വേണ്ടത്.മകളായ സരസ്വതിയെ ക്കണ്ട് കാമം ഇളകി ലൈംഗിക വിക്രിയ നടത്തിയ ബ്രഹ്മാവിനെതിരെ ഇയാള്‍ കേസ്സ് കൊടുക്കുമോ?ലിംഗത്തെയും യോനിയേയും ആരാധിക്കുന്നവര്‍ക്ക് അതേക്കുറിച്ച് എഴുതുമ്പോള്‍ അശ്ലീലം ആരോപിക്കാന്‍ ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?ബ്ലോഗിലെ അശ്ലീല,സദാചാരവിരുദ്ധ പോസ്റ്റുകള്‍ മണപ്പിച്ചു കണ്ടുപിടിച്ച് പോലീസ്സിന് ഒറ്റിക്കൊടുക്കാന്‍ നടക്കുന്ന ഇത്തരം പ്രാകൃത ജീവികള്‍ക്കെതിരെയാണ് ബൂലോകത്തെ നട്ടെല്ലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ടത്-
    -ദത്തന്‍

    ReplyDelete
  12. എന്റെ വലംകൈവെച്ചും ഇടംകൈ വെച്ചും ഓരോ ഒപ്പ്.
    അയ്യോ!ഞാൻ കള്ളയൊപ്പിടുന്ന ആളാന്നും പറഞ്ഞ് ആരെങ്കിലും കേസുകൊടുക്കുമോ ആവോ?വേണ്ട,വലം കൈ കൊണ്ട് ഉറച്ച ഒറ്റ ഒപ്പ്.

    ReplyDelete
  13. Very relevant suggestions. Chithrakaaaran's language is very vulgur and uncivilized. He pretents to be a genies, but in reality a fool.

    ReplyDelete
  14. ചിത്രകാരന്‍ എന്ത് എഴുതണം എന്ന് നമ്മള്‍ എല്ലവരും കൂടി വോട്ട് ചെയ്ത് നിശ്ചയിക്കേന്‍ട ആവശ്യം ഉന്‍ടെന്ന് എനിക്ക് തോന്നുന്നില്ല. ഇന്‍റ്റര്നെറ്റ് എന്നുള്ളത് ഒരു സ്വതന്ത്രമായ സ്ഥലമാണ്. അവരവര്‍ എന്തെഴുതണം എങ്ങിനെ എഴുതണം ഏതു ഭാഷ ഉപയോഗിക്കണം ,എന്നോക്കെ എഴുതുന്ന ആള്‍ക്ക് വിടുന്നതായിരുക്കും നല്ലത്. ഇനി എഴുത്ത് പിടിക്കുന്നില്ല ദഹിക്കുന്നില്ലാന്നുന്‍ടെന്‍കില്‍ വായിക്കാതിരിക്കാം അല്ലെന്‍കില്‍ കോടതി കയറി ഇറങ്ങാം. ..

    ReplyDelete
  15. മുരളി മാപ്പു പറയാനോ? അസംഭാവ്യം.

    മാപ്പും കോപ്പും ഒന്നും ആവശ്യമുണ്ടെന്നു ഈയുള്ളവന് തോന്നുന്നില്ല. എഴുത്തും കേസും ഒക്കെ അതിന്‍റെ വഴി പോട്ടെ. നല്ല മലയാള ഭാഷ ഉപയോഗിച്ചു constructive criticism നടത്തിയാല്‍ മുരളിയെ ആള്‍ക്കാര്‍ ബഹുമാനിക്കും, അത്ര തന്നെ. അല്ലെങ്കില്‍ പുല്ലു വില കല്‍പ്പിക്കും. (പുല്ലേ, നീ ക്ഷമിക്കൂ.)

    പിന്നെ, ശ്രീ ദത്തന്‍ പറഞ്ഞതിന് ചെറിയ ഒരു മറുപടി കൂടി.

    ""സരസ്വതിക്ക് എത്ര മുലയുണ്ടെന്ന് ചോദിച്ചത് പോലീസിനു ചൂണ്ടിക്കൊടുത്ത് കേസ്സാക്കിയ "സദാചാരി" ബ്ലോഗറെ ബോയ്ക്കോട്ട് ചെയ്യുകയാണു വേണ്ടത്""

    പൊന്നമ്പലത്തിന്റെ ബ്ലോഗ് വായിക്കൂ ദത്താ. സരസ്വതിക്കുള്ള മുലകളല്ല കേസ് കൊടുക്കാന്‍ കാരണം എന്ന് അവിടെ എഴുതിയിട്ടുണ്ട്. വെറുതെ മുലയില്‍ പിടിച്ചു (പ്രശ്നം) വീര്‍പ്പിക്കാതെ, പ്ലീസ്...

    ""ലിംഗത്തെയും യോനിയേയും ആരാധിക്കുന്നവര്‍ക്ക് അതേക്കുറിച്ച് എഴുതുമ്പോള്‍ അശ്ലീലം ആരോപിക്കാന്‍ ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?""

    അയ്യേ, ദത്താ, പിന്നെയും വിവരക്കേട് വിളമ്പാതെ. ലിംഗവും യോനിയും ഒക്കെ എന്തെന്നറിയാന്‍ ബാത്ത് റൂമില്‍ കണ്ണാടി നോക്കിയിട്ട് കാര്യമില്ല. കുറച്ചു വായിക്കണം, ശ്രവണം ചെയ്യണം, ചിന്തിക്കണം.

    ReplyDelete
  16. ഒരാളുടെ ശൈലിമാറ്റി മാനസാ‍ന്തരപ്പെടുത്താന്‍ നമ്മളാര്‍‍?

    ReplyDelete
  17. As Kid told...
    ചിത്രകാരന്റെ പോസ്റ്റുകളില്‍ നിന്നും നെല്ലും പതിരും വേര്‍തിരിക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ പ്രശ്നം തീരുമെന്ന് തോന്നുന്നു.

    ReplyDelete
  18. ചിത്രകാരന്‍ എന്ന വ്യക്തിയെ നേരില്‍ പരിചയപ്പെടുകയും ഒരുമിച്ച് ബ്ലോഗ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയ്ക്ക് ഞാന്‍ പറയട്ടെ..

    ചിത്രകാരന്റെ വിഷയസമീപനത്തോടും ഭാഷാഉപയോഗരീതിയോടും ഒന്നും ഒരിക്കലും എനിക്ക് യോജിപ്പില്ല. മുന്‍പ് ബ്ലോഗില്‍ മാത്രം അറിഞ്ഞിരുന്ന ചിത്രകാരന്‍ എന്ന വ്യക്തിയെ ആദ്യമായി കണ്ടപ്പോഴും പരിചയമായപ്പോഴും ശ്ശൊ! ഇതാണോ ഈ ദേഹമാണോ അമ്മാതിരി മറ്റേ പോസ്റ്റുകളൊക്കെ ഇട്ട് പ്രതിഷേധ രോഷാകുല കൂരമ്പുകള്‍ തട്ടിത്തെറിപ്പിച്ച് കൂസലില്ലാതെ നില്‍ക്കുന്നത് എന്നാണ്‌!

    വ്യക്തിയെന്ന നിലയില്‍ ചിത്രകാരന്‍ മാന്യനും ആകര്‍ഷക വ്യക്തിത്വത്തിനുടമയുമാണ്‌. അതിനെയാണ്‌ ഞാന്‍ വിലമതിക്കുന്നതും.

    ഇനിയെല്ലാം നിയമത്തിന്റെ വഴിക്ക് വിട്ടുകൊടുക്കാം. അല്ലതെന്തു ചെയ്യാന്‍ അല്ലേ?

    ReplyDelete
  19. മറ്റു മതങ്ങളെ മാനിക്കുക.ആക്ഷേപിക്കാതിരിക്കുക.
    മാധ്യമങ്ങള്‍ നന്മയിലേക്കുള്ളതാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  20. Blogger Content Policy

    Blogger is a free service for communication, self-expression and freedom of speech. We believe Blogger increases the availability of information, encourages healthy debate, and makes possible new connections between people.

    We respect our users' ownership of and responsibility for the content they choose to share. It is our belief that censoring this content is contrary to a service that bases itself on freedom of expression.

    In order to uphold these values, we need to curb abuses that threaten our ability to provide this service and the freedom of expression it encourages. As a result, there are some boundaries on the type of content that can be hosted with Blogger. The boundaries we've defined are those that both comply with legal requirements and that serve to enhance the service as a whole.
    To read more >>>>
    HATEFUL CONTENT: Users may not publish material that promotes hate toward groups based on race or ethnic origin, religion, disability, gender, age, veteran status, and sexual orientation/gender identity.

    ReplyDelete
  21. കേരളാ ഫാര്‍മര്‍ മാഷെ,
    ലിങ്കുകള്‍ക്ക് നന്ദി.
    എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ബ്ലോഗ്ഗ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന പലരുടേയും ധാരണകള്‍ മാറുമെങ്കില്‍ മാറട്ടെ.

    താങ്കള്‍ ഇന്നലെയും ഈ ലിങ്കുകളുമായി പല പോസ്റ്റുകളിലും പോയത് കണ്ടു. എനിക്ക് താങ്കളെ പരിചയവുമില്ല, വിരോധവുമില്ല. പക്ഷെ ഇത്ര കണ്ട് അവേശം വേണോ.

    ഏതായാലും പൊന്നമ്പലം കേസ് കൊടുത്തു. ഇനി നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. താങ്കള്‍ക്ക് കേസില്‍ കക്ഷി ചേര്‍ന്നുകൂടെ?

    ReplyDelete
  22. dethan said..."ലിംഗത്തെയും യോനിയേയും ആരാധിക്കുന്നവര്‍ക്ക് അതേക്കുറിച്ച് എഴുതുമ്പോള്‍ അശ്ലീലം ആരോപിക്കാന്‍ ധാര്‍മ്മികമായി എന്തവകാശമാണുള്ളത്?"

    ദെത്തന്‍, ശിവലിംഗ ആരാധനയുടെ ആദ്ധ്യാല്‍മികത്യിലേക്കൊന്നും പോകുന്നില്ല, പക്ഷേ അതില്‍ വിശ്വാസമുള്ളവര്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്തു വച്ച് തികച്ചും സ്വകാര്യ്മായാണ് നടത്തുന്നത്, നിയമം അനുവദിച്ചിട്ടുള്ളതുമാണ്.

    താങ്കളുടെ രീതി വച്ചു നോക്കുമ്പോല്‍ ശിവനെ ആരാധിക്കുന്ന കുടുംബം വഴിയിലൂടെ പോകുമ്പോള്‍‍ ചില ചിത്രകാരനമാര്‍ ചെന്ന് “ ആഹാ നിങ്ങളുടേ മക്കള്‍ നല്ല സുന്ദരീ സുന്ദരന്മാരാണല്ലോ, ഇവരേ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച ലിംഗവും യോനിയുമൊക്കെ എങ്ങനെയാണിരിക്കുന്നത്, എനിക്കതിന്റെ വലിപ്പവും വ്യാസവും ഒക്കെ എങ്ങനെയിരിക്കും എന്നറിയണം, നിങ്ങള്‍ ലിംഗാരാധനക്കാരല്ലേ തുണി പൊക്കൂ” എന്നു പറഞ്ഞാല്‍ പൊക്കിക്കാണിക്കുമോ?

    താങ്കളുടെ ന്യായമനുസ്സരിച്ച് താങ്കള്‍ തന്നെ മുന്‍‌കൈ എടുത്തു കാണിച്ചു കൊടുക്കുമായിരിക്കുമല്ലോ അല്ലേ...;)

    ReplyDelete
  23. മൈ,
    പൂ,
    പൊ,
    കു,
    മു,
    താ.

    ബൂലോക കോടതിയില്‍ നടന്നവിചാരണയില്‍ ചിത്രകാരന്‍ പലപോസ്റ്റിലും കുഴിബോംബായും പന്നിപ്പടക്കമായുംഉപയോഗിച്ച പദങ്ങളുടെ മൂലാക്ഷരങ്ങള്‍ അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നു. നൂലുള്ളതും,വാലുണ്ടെന്ന് തോന്നിപ്പിക്കുന്നതുമായ ഏതാനും ജാതികള്‍ക്കുമേല്‍ ഈപദങ്ങളുപയോഗിച്ച് അങ്ങേര് നടത്തിയ അക്രമണങ്ങളാണ് ബൂലോകം മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് കോടതിയ്ക്ക് സംശയലേശമന്യേ ബോധ്യപ്പെട്ടിരിക്കുന്നു ആയതിനാല്‍ മുകളില്‍ കൊടുത്തിരിക്കുന്ന അക്ഷരങ്ങള്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ചിത്രകാരന്‍ ഉപയോഗിക്കുന്നത് ഈ ഒരറിയിപ്പു മുഖാന്തരം നിരോധിച്ചുകൊണ്ട് ഉത്തരവായിരിക്കുന്നു.


    ഓ;ടോ,വിധിക്ക് അപ്പീലില്ല.

    ReplyDelete
  24. സന്തോഷ് കൊടുത്ത പരാതി ചിത്രകാരന്‍ സരസ്വതിയെപ്പറ്റി പോസ്റ്റ് ഇടുന്നതിന് മുമ്പ് കൊടുത്തതായി സംശയിക്കുന്നു. കാരണം റബ്ബര്‍പലില്‍നിന്ന് പശുവിന്‍പാല്‍ എന്ന പോസ്റ്റ് പോലീസുകാര്‍ വായിച്ചത് പരാതിക്ക് ശേഷമായിരിക്കുമല്ലോ. മൊത്തം ചില സമുദായങ്ങള്‍ക്കെതിരെ ഹേറ്റ് സ്പീച്ച് നടത്തിയതിനാലാവണം സന്തോഷ് പരാതി കൊടുത്തത്. ഇത് സന്തോഷിനെ വെളിപ്പെടുത്താന്‍ കഴിയൂ. ഇപ്പോള്‍ സരസ്വതിയുടെ പേരില്‍ വിവാദമുണ്ടാക്കുന്നത് കുറ്റം ചെയ്ത വ്യക്തിയെ സംരക്ഷിക്കാനാണെന്ന് സംശയിക്കുന്നു.

    ReplyDelete
  25. അത് സന്തോഷോ പോലീസോ പറയെട്ടെ.. തീയതിയൊക്കെ സന്തോഷിനറിയാമല്ലോ.. നമ്മള്‍ അതൊക്കെ ഊഹിക്കേണ്ട കാര്യമില്ലല്ലോ.. (ചുരുങ്ങിയത് എനിക്കെങ്കിലുമില്ല)..

    സന്തോഷ് പറഞ്ഞ അറിവേ എല്ലാവര്‍ക്കുമുള്ളു. പരാതിയുടെ സ്കാന്‍ ചെയ്ത കോപ്പിയൊന്നുമല്ലല്ലോ സന്തോഷ് പുറത്ത് വിട്ടത് :)

    താങ്കള്‍ക്ക് ഇതിന്റെ പുറകുലിള്ള അമിത താല്പര്യം തീര്‍ത്തും വ്യക്തിപരമാണ് എന്ന് കരുതുന്നു. പൊതു താല്പര്യമല്ല എന്ന് വ്യക്തം.

    ReplyDelete
  26. അനില്‍ശ്രീ,
    "താങ്കള്‍ക്ക് ഇതിന്റെ പുറകുലിള്ള അമിത താല്പര്യം തീര്‍ത്തും വ്യക്തിപരമാണ് എന്ന് കരുതുന്നു. പൊതു താല്പര്യമല്ല എന്ന് വ്യക്തം."
    ഇതെനിക്ക് മനസിലായില്ല. ഞാനും ചിത്രകാരനും തമ്മില്‍ എന്ത് വ്യക്തിബന്ധമാണുള്ളത്?
    ഞാനും അയാളും മലയാളം ബ്ലോഗേഴ്സ്. ഹേറ്റ് സ്പീച്ച് നടത്തി പോസ്റ്റ് മാറ്റിയത് മൊത്തം ചില സമുദായങ്ങള്‍ക്കെതിരേയാണ്.

    ReplyDelete
  27. അയ്യോ.. ഒരു വ്യക്തിബന്ധം ഉണ്ട് എന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. കുറെ നാളായി ബ്ലോഗുകള്‍ വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ നിങ്ങള്‍ തമ്മില്‍ 'ഒരു ബന്ധവും ഇല്ല' എന്ന് എനിക്കറിയാം.

    ഒരുപക്ഷേ, കേസ് കൊടുത്ത സന്തോഷിനേക്കാള്‍ ഈ കേസിന് പ്രചാരണം കൊടുക്കുന്നത് താങ്കളാണെന്ന് എനിക്ക് തോന്നിയതായിരിക്കാം. ഇനി ഒരു സമുദായത്തിനെതിരേ ആണെന്ന് കരുതിയാല്‍ തന്നെ താങ്കള്‍ മാത്രമാണ് ആ സമുദായത്തില്‍ നിന്നുള്ള ബ്ലോഗര്‍ എന്ന് വിശ്വസിക്കാന്‍ പറ്റില്ലല്ലോ. അവര്‍ക്കൊന്നുമില്ലാത്ത അമിതാവേശം കണ്ട് പറഞ്ഞ് പോയതാണ്. എല്ലാവര്‍ക്കും എതിര്‍പ്പുണ്ട് എന്നറിയാം.. പക്ഷേ ഇത്ര 'ആവേശം' ആര്‍ക്കും കണ്ടില്ല.

    ReplyDelete
  28. അനിശ്രീ,
    ശരിയാണ് "ഒരുപക്ഷേ, കേസ് കൊടുത്ത സന്തോഷിനേക്കാള്‍ ഈ കേസിന് പ്രചാരണം കൊടുക്കുന്നത് താങ്കളാണെന്ന് എനിക്ക് തോന്നിയതായിരിക്കാം."
    തോന്നലല്ല അത് ശരിതന്നെയാണ്. അതിന് കാരണം ബ്ലോഗ് അക്കാദമിയും. അയാളിട്ട വിവാദ പോസ്റ്റ് താങ്കള്‍ വായിച്ചുകാണില്ല എന്നെനിക്കറിയാം. പക്ഷെ അത് വായിച്ചവര്‍ പലരും ഇപ്പോഴും ബ്ലോഗുകളില്‍ ഉണ്ട്.

    ReplyDelete
  29. I have read only a few of his writings. I didn't like it. So I choose to stay away. He got a serious attitude problem I guess!

    ReplyDelete
  30. കൈപ്പള്ളി പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. ചിത്രകാരന്റെ ഭാഷയും അവതരണ രീതിയുമാണ് പ്രശ്നം, ചിന്താഗതികളല്ല.

    ReplyDelete
  31. ദത്തന്റെ ജല്പനങ്ങൾക്ക്‌ ഒരു മറുപടി എഴുതാം എന്നു കരുതിയപ്പോൾ, സൂരജനും ശ്രീ@ശ്രേയസും എഴുതിക്കഴിഞ്ഞിരിക്കുന്നു. (എന്റെ ഒരു കയ്യൊപ്പുകൂടി)
    ----------------
    “Freedom of expression and thought should not be an excuse to abuse and hurt communal feeling." ഇത്‌ കൈപ്പള്ളിയുടെ expressbuzz.com ലെ ഒരു ന്യൂസിനുള്ള കമന്റ്‌ ആണ്. “സന്തോഷിനുള്ള മറുപടിയിൽ“ ചിത്രകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെ കൈപ്പള്ളി പരോക്ഷമായി അനുകൂലിച്ചതുകൊണ്ട്, ഞാൻ ഒരു കമന്റ് എഴുതിയിരുന്നു. അത് ആരും ശ്രദ്ധിച്ചതേയില്ല. ഒറ്റ മറുപടിക്കുള്ള സാധ്യത ഇല്ലാത്തതുകൊണ്ടാകും.
    എന്തായാലും കൈപ്പള്ളിയുടെ മുകളിൽ കോട്ടുചെയ്ത അഭിപ്രായത്തിന് വിലയുണ്ടോ ആവോ.

    ReplyDelete
  32. ഇന്നും അന്നും ഞാൻ പറഞ്ഞിട്ടുള്ള ഒരു കാര്യം തന്നെ.

    വർഷങ്ങൾക്കു മുമ്പു് ചിത്രകാരനു് ഇട്ട comment വായിക്കു.

    ReplyDelete
  33. യുവർ ഓണർ,കാവലാൻ കോടതിയുടെ വിധി പകർപ്പ്‌ കിട്ടാൻ വൈകിപ്പോയി കാലതാമസത്തിന് മാപ്പാക്കണം . അങ്ങയുടെവിധിക്കെതിരെ "പോറ്റിയുടെ കോടതിയിൽനിന്ന് അടിയങ്ങൾക്കിനിയും നീധി ലഭിക്കില്ലെന്ന്" ഉറക്കെ പറഞ്ഞുപോയാൽ, പ്രതികരിച്ചാൽ കോടതിയലക്ഷ്യ മാവുമോ

    ReplyDelete
  34. ചിത്രകാരനോ.....he is just a bastard

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..