------------------
ശ്രീ മമ്മൂട്ടി.
ഇടതു് മുന്നണിയുടെ നേതാക്കളെ നിർത്തുന്നതു് Politburo. അവിടെ ജനാധിപത്യം ഇല്ല.
Congress partyയുടെ സ്ഥാനാർത്ഥിയെ നിർത്തുന്നതു് high command. അവിടെയും ജനാധിപത്യം ഇല്ല. ഇവർ രണ്ടും അയോഗ്യരെ സ്ഥാനാർത്ഥിയായി നിർത്തിയാൽ, ഇന്ത്യൻ constitution പോയിട്ടു് പത്രം വായിക്കാൻ പോലും അക്ഷരാഭ്യാസമില്ലാത്ത 60% ഇന്ത്യൻ ജനത എന്തു് ചെയ്യും? Section 49-O of the Constitution എടുത്തുവെച്ചു പ്രയോഗിക്കാൻ അവർക്ക് അറിയില്ലല്ലെ?
ജനാധിപത്യവും voters rightsഉം മറ്റെല്ലാ സവിധാനങ്ങളും പ്രായോജനപ്പെടണമെങ്കിൽ ജനങ്ങൾക്ക് അക്ഷരാഭ്യാസം വേണം. എന്തുകൊണ്ടാണു് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു് രാഷ്ട്രീയ ബോധം കൂടുതൽ ഉള്ളതു് എന്നു ചിന്തിച്ചിട്ടുണ്ടോ? ആന്ധ്ര പ്രാദേശിലും, ഉത്തർ പ്രദേശിലും ഏതെങ്കിലും ഒരു നേതാവിനെ പരിഹസിച്ചു എന്താ ആരും അവിടെ മിമിക്രി അവതരിപ്പിക്കാത്തതു്?
ജനങ്ങൾ സ്വതന്ത്രരാണെങ്കിൽ മാത്രമെ ജനാധിപത്യം നടപ്പിൽ വരു. ആദ്യം അജ്ഞതയിൽ നിന്നു് മോക്ഷം കിട്ടാതെ ജനം സ്വതന്ത്രര്‍ ആവില്ല. പക്ഷെ നാടു ഭരിക്കാൻ വിദ്യാഭ്യാസം ഒരു ഘടകമല്ല എന്നാണു് നമ്മുടെ ജനനായകന്മാർ ജനങ്ങളെ പഠിപ്പിച്ചു വെച്ചിരിക്കുന്നതു്.
യൂണിവേസിറ്റി വിദ്ധ്യാഭ്യാസമില്ലാത്ത ഒരുത്തനു് പെണ്ണു പോലും കൊടുക്കാത്തവരാണു് മലയാളികൾ പക്ഷെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ ആ കാര്യം എന്താ ആരും അന്വേഷിക്കാത്തതു്?
പറഞ്ഞു വന്നതു് ഇതാണു്. മമ്മൂട്ടി നാട്ടുകാരോടു വോട്ടു് ചെയ്യാൻ പറയുന്നതു് നല്ല കാര്യമാണു്. പക്ഷെ വിദ്യാഭ്യാസമുണ്ടെങ്കിൽ മാത്രമെ നേതാക്കൾ പറയുന്ന വിവരവും (വിവരക്കേടും) വായിച്ചും കേട്ടും മനസിലാക്കാൻ കഴിയൂ. അപ്പോൾ വിദ്യാഭ്യാസം ഉള്ള ജനതക്കു മാത്രമെ യോഗ്യതയുള്ള ജനനായകന്മാരെ തിരിച്ചറിയാൻ കഴിയൂ. താങ്കളുടെ പുതിയ പടം release കാണാൻ class cut ചെയുതു ഉച്ചക്കു തമ്പാനൂരിൽ നില്ക്കുന്ന പിള്ളേരോടു് schoolൽ പോകാൻ പറയൂ. സാർ പറഞ്ഞാൽ ചിലപ്പോൾ കേൾക്കും.
ജനാധിപത്യത്തിന്റെ താക്കോലും കയ്യിൽ പിടിച്ചു് 110 കോടി ജനം കതകു് അന്വഷിക്കുന്നു. ഓരോ അഞ്ചു് കൊല്ലം കൂടുമ്പോഴും ചില വാതിലുകൾ തുറക്കപ്പെടും, പക്ഷെ കതകിനപ്പുറം വെട്ടമില്ലാത്ത ഇരുട്ടു മുറിയാണെന്നു മാത്രം.
ReplyDeleteശ്രീ മമ്മൂട്ടിയുടെ ബ്ലോഗിൽ എന്റെ comment വരില്ല എന്ന എന്റെ വ്യാമോഹം നടന്നില്ല. മമ്മൂട്ടിയുടെ ബ്ലോഗ് moderate ചെയ്യുന്ന സാർ ക്ഷമിക്കുമല്ലോ.
ReplyDelete"താങ്കളുടെ പുതിയ പടം release കാണാൻ class cut ചെയുതു ഉച്ചക്കു തമ്പാനൂരിൽ നില്ക്കുന്ന പിള്ളേരോടു് schoolൽ പോകാൻ പറയൂ. സാർ പറഞ്ഞാൽ ചിലപ്പോൾ കേൾക്കും."
ReplyDeleteകൈപ്പള്ളീ, ഹഹഹ സൂപ്പര്‍ ഡയലോഗ്
എനിക്ക് പത്താം തരത്തില്‍ മാര്‍ക്ക് കുറയാന്‍ ഒരു കാരണം ഈ മമ്മൂട്ടി തന്നെയെന്നത് പരമാര്‍ത്ഥമാണ്.
അന്ന് ക്ലാസ്സ് കട്ട് ചെയ്ത് 'കോട്ടയം കുഞ്ഞകുഞ്ഞച്ചന്‍' കാണാന്‍ ഇടിച്ചുകയറി കൈയ്യും മുറിഞ്ഞ് മാര്‍ക്കും കുറഞ്ഞ്. ഇന്നതൊക്കെ...?
വിദ്യാഭ്യാസം, വിവരം എന്നൊക്കെ ഉള്ളത് സ്കൂളിലും കോളേജിലും പഠിച്ചു കിട്ടുന്ന ഡിഗ്രികള്‍ മാത്രം ആണെന്ന് കരുതുന്നത് പോലെ തോന്നുന്നു ഇതു വായിക്കുമ്പോള്‍. കാര്ഷിക കോളേജില്‍ പടിച്ചവരെക്കാള്‍ ഒരു പക്ഷെ കൃഷി കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ദിവസവും മണ്ണുമായി മല്ലിടുന്ന കര്‍ഷകര്‍ക്ക് കഴിഞ്ഞേക്കും (ഇതൊന്നും വേണ്ടെന്നല്ല). ഭരണ പരിചയം എന്നതും കോളെജ് ഡിഗ്രികളിലൂടെ മാത്രം കിട്ടുന്നതല്ല!
ReplyDeleteHope you are not referring to this
ReplyDeleteSiju | സിജു
ReplyDeleteSadly yes, I was refering to that.
ശ്രീ മമ്മൂട്ടിയുടെ ബ്ലോഗിൽ എനിക്കു മുമ്പ് എഴുതിയ commentൽ ഈ കാര്യം പറയുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഒരിക്കലും വോട്ട് ചെയ്യാത്തതുകൊണ്ടു എനിക്ക് ഇതേകുറിച്ചു് കൂടുതൽ പഠിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു സംഭവം ഇല്ല എന്നു മനസിലായി. ഇന്ത്യൻ constitutionൽ "Section"s പോലും ഇല്ല എന്നും, Articles ആണുള്ളതെന്നും മനസിലായി.
അവിടെ എഴുതണമെന്നുണ്ടായിരുന്നു. സമയം കിട്ടിയില്ല. ആരെങ്കിലും എഴുതും എന്നു പ്രതീക്ഷിക്കാം.
കമന്റ് അവിടെ വായിച്ചിരുന്നു. ജനങ്ങൾക്ക് തീരെ ആധിപത്യമില്ലാത്ത സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന പാർട്ടിക്കാർ അവർ തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കണം എന്ന് പറയാൻ എന്ത് അധികാരം.
ReplyDeleteഅണ്ണ, ജനുവരീലെ ബ്ലോഗ് ആര്‍ക്കൈവ്സിലോട്ടൊന്നു നോക്കിക്കേ... ഒരു ഉപഗ്രഹ വല്‍ക്കരണം.. :D...
ReplyDeleteആചാര്യന്‍...
ReplyDeleteപറഞ്ഞതു മനസിലായില അണ്ണ.
“ താങ്കളുടെ പുതിയ പടം release കാണാൻ class cut ചെയുതു ഉച്ചക്കു തമ്പാനൂരിൽ നില്ക്കുന്ന പിള്ളേരോടു് schoolൽ പോകാൻ പറയൂ. സാർ പറഞ്ഞാൽ ചിലപ്പോൾ കേൾക്കും. “
ReplyDeleteസംശയം നിഴലിക്കുന്ന ആ “ചിലപ്പോൾ “ പ്രയോഗം ഇഷ്ടപ്പെട്ടു. :)
പോസ്റ്റ് നന്നായിരിക്കുന്നു.
പോസ്റ്റല്ല, കമന്റ് നന്നായിരിക്കുന്നു :)
ReplyDelete