Showing posts with label yas marina. Show all posts
Showing posts with label yas marina. Show all posts

Sunday, January 10, 2010

യാസ് മറീന ഹോട്ടൽ

അബു ദാബി യാസ് ദ്വീപിലാണു് "യാസ് മറീന" ഹോട്ടൽ എന്ന പഞ്ച നക്ഷത്ര ഹോട്ടൽ. ഫോർമുല 1 സർക്കിട്ടിന്റെ മുകളിലൂടെ നിർമ്മിച്ച ആദ്യത്തെ ഹോട്ടൽ ആണിതു്.

ഹാനി റാഷിദ് എന്ന പ്രശസ്ത ആർക്കിട്ടെക്റ്റ് ആണു ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നതു്. ഈ കെട്ടിടത്തിന്റെ പുറം "ചട്ട" നിർമ്മിച്ചിരിക്കുന്നതു് തുറക്കാൻ കഴിയുന്ന 5000-തിൽ ഏറെ കണ്ണാടി പാളികൾ കൊണ്ടാണു്.
ഓരോ പാളിയിലും നിറം മാറുന്ന LED ലൈറ്റുകൾ ഖടിപ്പിച്ചിട്ടുമുണ്ടു്. രാത്രി നേരം ഈ കെട്ടിടം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണു്.
കെട്ടിടം എന്നതിനേക്കാൾ ശില്പം എന്ന പദമായിരിക്കും ഈ സൃഷ്ടിക്ക് കൂടുതൽ അനുയോജ്യം. ഈ ശില്പം കണ്ടപ്പോൾ Beijing നഗരത്തിലെ Birds Nest Stadium ഞാൻ ഓർത്തുപോയി.

ഒൻപതാം നിലയിൽ ഉള്ള pool side restaurantൽ നിന്നു് താഴേക്ക് നോക്കിയാൽ ചുറ്റിനും F1 circuit കാണുകയും ചെയ്യാം.

യാസ് മറീന ഹോട്ടലിനെ കുറിച്ചു് കൂടുതൽ വിവരങ്ങൾ