Sunday, January 10, 2010

യാസ് മറീന ഹോട്ടൽ

അബു ദാബി യാസ് ദ്വീപിലാണു് "യാസ് മറീന" ഹോട്ടൽ എന്ന പഞ്ച നക്ഷത്ര ഹോട്ടൽ. ഫോർമുല 1 സർക്കിട്ടിന്റെ മുകളിലൂടെ നിർമ്മിച്ച ആദ്യത്തെ ഹോട്ടൽ ആണിതു്.

ഹാനി റാഷിദ് എന്ന പ്രശസ്ത ആർക്കിട്ടെക്റ്റ് ആണു ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നതു്. ഈ കെട്ടിടത്തിന്റെ പുറം "ചട്ട" നിർമ്മിച്ചിരിക്കുന്നതു് തുറക്കാൻ കഴിയുന്ന 5000-തിൽ ഏറെ കണ്ണാടി പാളികൾ കൊണ്ടാണു്.
ഓരോ പാളിയിലും നിറം മാറുന്ന LED ലൈറ്റുകൾ ഖടിപ്പിച്ചിട്ടുമുണ്ടു്. രാത്രി നേരം ഈ കെട്ടിടം അതിമനോഹരമായ ഒരു കാഴ്ച തന്നെയാണു്.
കെട്ടിടം എന്നതിനേക്കാൾ ശില്പം എന്ന പദമായിരിക്കും ഈ സൃഷ്ടിക്ക് കൂടുതൽ അനുയോജ്യം. ഈ ശില്പം കണ്ടപ്പോൾ Beijing നഗരത്തിലെ Birds Nest Stadium ഞാൻ ഓർത്തുപോയി.

ഒൻപതാം നിലയിൽ ഉള്ള pool side restaurantൽ നിന്നു് താഴേക്ക് നോക്കിയാൽ ചുറ്റിനും F1 circuit കാണുകയും ചെയ്യാം.

യാസ് മറീന ഹോട്ടലിനെ കുറിച്ചു് കൂടുതൽ വിവരങ്ങൾ



4 comments:

  1. ഗംഭീര ഹോട്ടൽ ആണല്ലൊ. ഇതിനൊരു സ്റ്റേഡിയത്തിന്റെ ഷേപ്പ് ആണെന്ന് തോന്നുന്നു

    ReplyDelete
  2. ഒരു ഫുള്‍ പിക്ചര്‍ കിട്ടിയില്ല..
    കുറച്ചുകൂടി ഷോറ്റ്സ് ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു

    ReplyDelete
  3. സജി
    yes you are right.
    എന്റെ കണ്ണ് പോയതെല്ലാം ആ external curvilinear shell structureൽ മാത്രം ആയിരുന്നു.
    കെട്ടിടം കണ്ട ഉടൻ തന്നെ ഒരുമാതിരി കരുമ്പ് കണ്ടത്തിൽ ആന ഇറങ്ങിയതുപോലെയായിരുന്നു. ഈ Engineering achievement കണ്ടതിന്റെ ഒരു സന്തോഷവും, പെരളിയും വെപ്രാളവും, പിന്നെ ഇതുപോലത്തെ ഒരു സാദനവും എന്റെ തലയിൽ ഉദിക്കുന്നില്ലല്ലോ എന്നൊരു അസൂയയും സങ്കടവും.

    എല്ലാം കൂടി ആയപ്പോഴേക്കും പടം പിടുത്തം അങ്ങോട്ട് ഒത്തില്ല. വീട്ടിൽ എത്തിയപ്പോഴാണു് ഇതു മനസിലായതു്.

    ReplyDelete
  4. കൊള്ളാം ..വമ്പന്‍ സാധനം ആണല്ലോ

    ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..