മലയാള പത്രമാദ്ധ്യമത്തില്‍ നിന്നും ചിലരോക്കെ ഇങ്ങോട്ട് (ബൂലോകത്തിലേക്ക്) കെട്ടിയെടിത്തുണ്ടല്ലോ. ഇവരില്‍ ചിലര്‍ ബ്ലോഗില്‍ എഴുതുന്നവരെയോക്കെ കളിയക്കിയും പരിഹസിച്ച് നിരവധി പോസ്റ്റുകള്‍ എഴുതിയിട്ടുണ്ടല്ലോ. ഞാനും ചിലതൊക്കെ വായിച്ചു രസിച്ചിരുന്നു. ഇവര്‍ എല്ലാ മേഖലയിലുള്ളവരെ പറ്റി എഴുതുമ്പോഴും ഈ സൂഷ്മ ദൃഷ്ടി ഉള്ളവരാണെ എന്ന് ഞാന്‍ കരുതി. ചിലരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷെ Only one "simble proBLUM".
പരിഹാസങ്ങള്‍ ബ്ലോഗ് എഴുത്തുകാരെ പറ്റി മാത്രമെ എഴുതു, സ്വന്തം തൊഴിലില്‍ ഏര്‍പെട്ടിട്ടുള്ളവരെ പറ്റി എഴുതില്ല. അതായത് മഹ ചെറ്റകളായ പത്രപ്രവര്തകനായ ഒരാളിനെ പറ്റി പോലും ഇവര്‍ ആരും സ്വന്തം പേരില്‍ ഒന്നും എങ്ങും എഴുതില്ല.
ഇതിനു കാരണം ബ്ലോഗന്മാരെ പറ്റി എന്തും എഴുതാം എന്നൊരു തെറ്റിധാരണ നിലവിലുണ്ട്.
ഇതിനോട് എനിക്ക് യോജിപ്പില്ല. എഴുതുമ്പോള്‍ എല്ലാവരെ പറ്റിയിയും എഴുതാനുള്ള നട്ടെല്ലുണ്ടാവണം. ബ്ലോഗന്മാരെ പറ്റി എഴുതാന്‍ ഇവര്‍ക്ക് ധൈര്യം കൊടുക്കുന്നത്, ബ്ലോഗന്മാര്‍ക്ക് പ്രതികരിക്കാന്‍ എന്തോ വൈകല്യമുള്ളതിനാലാണു് എന്നൊരു തെറ്റിധാരണ നിലവിലുള്ളതിനാലാണു്.
അപ്പോള്‍ പത്ര പ്രവര്ത്തകര്‍ ബ്ലോഗിലേക്ക് വന്നാലും വലിയ മെച്ചം ഒന്നുമില്ല എന്ന് സാരം.. അവരുടെ ചിന്താഗതികള്‍ മാറുന്നില്ല. അവരുടെ വംശത്തെ പരാമര്‍ശിക്കാനുള്ള കര്മ്മ ബോധവും, ധൈര്യവും ഒന്നും ഇല്ല.
Thursday, January 31, 2008
ഹരികുമാറിന്റെ ലേഖനത്തിനു് എന്റെ പ്രതിഷേധം
Created by
Kaippally
On:
1/31/2008 11:24:00 AM
കലകൌമുദിയില്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരജാലകം എന്ന പംക്തിയിലൂടെ മലയാളം ബ്ലോഗിനെ മൊത്തമായി ആക്ഷേപിച്ചരിക്കുകയാണു് എം. കേ. ഹരികുമാറിര്‍
ഈ ലേഖനത്തിനോടും, എം. കേ. ഹരികുമാര്‍ എന്ന ലേഖകനോടും എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു.
വീണ്ടും ഞാന്‍ അഭ്യര്ത്തിക്കുന്നു:
ബ്ലോഗിനേക്കുറിച്ചുള്ള താങ്കളുടെ ധാരണകള്‍ തെറ്റാണു്. അച്ചടി മാദ്ധ്യമത്തില്‍ നിന്നും തികച്ചും വിത്യസ്തമായ ബ്ലോഗ് മാദ്ധ്യമം എന്താണെന്ന് ആദ്യം മനസിലാക്കാന്‍ ശ്രമിക്കു.
Tuesday, January 29, 2008
Product & Packaging Design Part 1- കുപ്പികള്‍
Created by
Kaippally
On:
1/29/2008 10:16:00 AM
ഇന്ത്യയില്‍ വ്യവസായിക അടിസ്ഥാനത്തില്‍ തേങ്ങ എണ്ണ കുപ്പിയിലാക്കി വിറ്റു തുടങ്ങിയിട്ട് എത്ര വര്ഷമാകും എന്ന് എനിക്കറിയില്ല. എന്തായാലും നമ്മള്‍ തേങ്ങാ എണ്ണയുടെ കാര്യത്തില്‍ കേമന്മാരാണു് എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.
പക്ഷെ എണ്ണ കുപ്പിയിലാക്കി പ്രായോഗികമായി വില്കുന്നതില്‍... സോറി വീ ആര്‍ വെരി വെരി ബാഡ്...
വെളിച്ചെണ്ണ കട്ടിയാകുന്ന പ്രശ്നം, താപനില കുറഞ്ഞ കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്ന മല്ലൂസ് പലപ്പോള്‍ അനുഭവിച്ചിട്ടുള്ള ഒരു പ്രശ്നമാണു്. ഈ പ്രശ്നം വളരെ എളുപ്പം പരിഹരിക്കാം. പൈപ്പ് തുറന്ന് അല്പ നേരം കുപ്പി ചൂടു വെള്ളത്തില്‍ വെച്ചാല്‍ കുപ്പിയിലുള്ള എണ്ണ അല്പം ഉരുകും (മുഴുവനും ഉരുകുന്നില്ല). പക്ഷെ പ്രശ്നം അവിടെ തീരുന്നില്ല. കുപ്പി കമഴ്തുമ്പോള്‍ കട്ടിയായ എണ്ണ ഉരുകിയ എണ്ണയെ കുപ്പിയില്‍ നിന്നും ഒലിച്ചിറങ്ങാന്‍ അനുവദിക്കില്ല. കട്ടിയായ എണ്ണ ഒരു gravity valve പോലെ കുപ്പിയെ അടക്കും. ഇതിനു് ഒരു പരിഹാരം പ്ലാസ്റ്റിക്ക് കുപ്പിയുടെ designല്‍ മാറ്റം വരുത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളു.
Design ഇല്ലാത്ത കുഴപ്പമാണെങ്കില്‍ ദാണ്ടെ ഞാന്‍ തരാം ഒരു Design. (Copyright Free). എങ്ങനെ വേണേലും എടുത്തെവെച്ച് പണി.
ഇത് ഇപ്പോഴ് നിലവിലുള്ള വെളിച്ചെണ്ണ കുപ്പി. (വിശതീകരിക്കാനായി Transparent ആയി കാണിച്ചിരിക്കുന്നു)
ഇതു് re-design ചെയ്ത കുപ്പി. കുപ്പിയുടെ ഉള്ളില്‍ കട്ടിയായ എണ്ണയെ തടയാനുള്ള് തടസങ്ങള്‍ ശ്രദ്ദിക്കുക. കുപ്പിയുടെ plastic mouldല്‍ ഈ തടസങ്ങള്‍ ഉള്ള്കൊള്ളിക്കണം.
പക്ഷെ അവന്മാര്‍ അത് ചെയ്യുമോ?
യവിട!!!
ചെയ്യാത്ത കാരണം എന്തായാലും. ഇങ്ങനെ കുപ്പി re-design ചെയ്താല്‍ തീര്‍ശ്ചയായും ഒരു USP ആണെന്ന് എനിക്ക് തോന്നുന്നു.
ഇതും ഒരു ഇന്ത്യന്‍ വെളിച്ചെണ്ണ കുപ്പിയാണു്. ഇതിന്റെ അടപ്പ് രണ്ട് plastic കഷണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതാണു്. കാണാന്‍ ചന്ദമുള്ളതാണെങ്കിലും മൂര്‍ച്ചയുള്ള കഷണങ്ങളുടെ അറ്റങ്ങള്‍ കാരണം അടപ്പ് തുറക്കുമ്പോള്‍ വിരല്‍ മുറിയാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ packaging designersനെ സമ്മതിക്കണം.
ഇതു് ഒരു ഇന്ത്യന്‍ നിര്മ്മിത Shaving Cream. രണ്ടു മാസം കഴിഞ്ഞാല്‍ വളരെ തരം താണ mild stealകൊണ്ടു നിര്മിച്ച ഇതിന്റെ seal തുരുമ്പിക്കും. Seal പൊട്ടിയാല്‍ ഉള്ളിലെ ദ്രാവകം പൊട്ടിത്തെറിക്കും. Aerosol Canല്‍ Shaving Cream നിര്മ്മിക്കുന്ന മറ്റ് നിര്മ്മാതാക്കള്‍ ഇതെങ്ങനെ പരിഹരിച്ചു എന്ന് ഇന്ത്യന്‍ നിര്മാതാക്കള്‍ക്ക് വേണമെങ്കില്‍ പഠിക്കാം. പക്ഷെ പഠിക്കൂല്ലാ !!!
ഇന്ത്യയില്‍ 20 വര്ഷം മുമ്പ് വളരെ പ്രചാരത്തിലുള്ള അനേകം ഉത്പന്നങ്ങള്‍ ഇന്ന് വിപണിയില്നിന്നും അപ്ര്യതക്ഷമായതിന്റെ കാരണം ഇതാണു്. വിദേശ ഉത്പന്നങ്ങളുമായി മത്സരിക്കണമെങ്കില്‍ Product designലും Product Packaging designലും കാര്യമായ മാറ്റങ്ങള്‍ വരുത്തുക തന്നെ വേണം.
[തുടരും.]

Sunday, January 27, 2008
ബ്ലോഗ് പുസ്തകമാക്കാന്‍ ഉത്സാഹം കാണിക്കുന്നവരോട്.
Created by
Kaippally
On:
1/27/2008 08:32:00 PM
പുസ്തകത്തില്‍ "comment" ബട്ടണ്‍ വെക്കാന്‍ പറ്റുമെങ്കില്‍ ബ്ലോഗ് പുസ്തകം ആക്കു. രണ്ടണ്ണം എന്നിക്കും തരാന്‍ പറയൂ.
ഇനി പ്രസാധകരോടു്: ബ്ലോഗ് എന്താണെന്നും ബ്ലോഗിന്റെ comment button എന്ത് കോപ്പാണെന്നും അറിയുക. പുതുമയുള്ള എന്തും വിറ്റു കാശാക്കാനുള്ള തിടുക്കത്തില്‍ ബ്ലോഗിന്റെ പ്രധാന ഘടകമായ commentുകള്‍ ഉപേക്ഷിച്ച് പ്രസിദ്ധീകരിക്കുന്നത് ഒരുമാതിരി തറ pirated chinese DVD കാണുന്ന പോലിരിക്കും.
Qualityയും കാണില്ല, Extra featuresഉം കാണില്ല,
ബ്ലോഗ് പൊസ്റ്റുകള്‍ ജീവിക്കുന്ന ലേഖനങ്ങളാണു്, അവയെ മരങ്ങളുടെ ജഢത്തിന്മേല്‍ പഴക്കം ചെന്ന മഷിയില്‍ മുക്കി കൊല്ലരുത്.

Wednesday, January 16, 2008
ഷര്‍ജ്ജയില്‍ മഴ
Created by
Kaippally
On:
1/16/2008 01:44:00 PM
ഷര്‍ജ്ജയില്‍ മഴ
ഗതാതം പൂര്ണമായും സ്തംഭിച്ചു. നഗരത്തിലെ പല റോഡുകളിലും വെള്ളം കെട്ടികിടക്കുകയാണു്.
ചിലയിടങ്ങളില്‍ കടകമ്പോളങ്ങള്‍ ഒഴിവായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം ഉത്തര എമറത്തുകളിലുള്ള പള്ളിക്കൂടങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണു ഷാര്‍ജ്ജ 110 mm മഴ ഇന്നലെ രേഖപ്പെടുത്ത്.
പ്രധാനപ്പെട്ട Emirates Road (E311 ) ഹൈവെയ് വെള്ളപ്പൊക്കം മൂലം അടച്ചിട്ടു.
ബാക്കി പടങ്ങള്‍
Saturday, January 12, 2008
എന്താണു് HDRI
Created by
Kaippally
On:
1/12/2008 11:46:00 AM
കണ്ണുകളും കാമറയും തമ്മിലുള്ള ഏറ്റവും വലിയ വിത്യാസം, കാമറയില്‍ ചിത്രം എടുത്തുകഴിഞ്ഞതിനു ശേഷം പ്രാകാശക്രമീകരണം സാദ്ധ്യമല്ല. കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യം മസ്തിഷ്കത്തിലാണു് കാണപ്പെടുന്നത്. കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യത്തില്‍ പ്രകാശം കുറഞ്ഞ ഭാഗങ്ങളില്‍ നോക്കുമ്പോള്‍ കണ്ണിനുള്ളിലുള്ള Iris എന്ന അവയവം കണ്ണില്‍ പതിക്കുന്ന പ്രകാശത്തെ നിയന്ത്രിക്കും. മാത്രമല്ല കണ്ണുകള്‍ക്ക് computer screenനേക്കാള്‍ കൂടുതല്‍ colour range കാണാന്‍ കഴിയും. ഇതു് ഒരിക്കലും ഒരു digital camera exposure വഴി കാണാന്‍ കഴിയില്ല.
കാമറ ചിത്രം എടുകുമ്പോള്‍ ചിത്രത്തിനാവശ്യമുള്ള പ്രകാശം ഒരേരു പ്രാവശ്യം മൊത്തമായി ക്രമീകരിക്കാന്‍ സാധിക്കു.
HDRI (High Dynamic Range Imaging) എന്ന പ്രക്രിയ ഉപയോഗിച്ച് ദൃശ്യത്തില്‍ പ്രകാശ വിത്യാസമുള്ള ഭാഗങ്ങളില്‍ മാത്രം നിയന്ത്രണം ഏര്‍പ്പെടുത്താം.
ഒരു ദൃശ്യം ഒന്നിലധികം പ്രാവശ്യം tripod ഉപയോഗിച്ച് കാമറയില്‍ expose ചെയ്യുകയാണെങ്കില്‍ ആ ദൃശ്യത്തിന്റെ നിറങ്ങളും പ്രകാശ തീവ്രതയും കൂട്ടാന്‍ സഹായിക്കും.
ചിത്രം കൂടുതല്‍ കൃതൃമം ആവുകയും ചെയ്യും.
പല SLR കാമറയിലും exposure bracketing എന്ന സംവിധാനമുണ്ട്. ഇതിനര്ത്ഥം ഒരു ദൃശ്യം മൂനു വിവിധ പ്രകാശ ക്രമീകരണങ്ങളില്‍ എടുക്കാനുള്ള സംവിധാനമാണു്. ചിത്രങ്ങള്‍ തമ്മിലുള്ള പ്രാശ ക്രമീകരണത്തിന്റെ അളവും നിയന്ത്രിക്കാവുന്നതാണു്. ഈ വിധത്തില്‍ മൂനു വിവിധ exposureകളുള്ള ചിത്രങ്ങള്‍ എടുക്കാവുന്നതാണ്‍.
ഇതില്‍ കാണുന്ന ചിത്രം ഈ വിധത്തില്‍ നിര്മിച്ചതാണു്. ഈ ദൃശ്യം മൂനു exposureല്‍ RAW formatല്‍ എടുത്ത ശേഷം Photoshop CS3 ഉപയോഗിച്ച് compose ചെയ്തതാണു്.
Exposure = 0
Exposure = -0.6
Exposure = +0.6
Final Composite

Sunday, January 06, 2008
പത്രത്തിന്റെ ബലത്തില്‍ ബൂലോകത്തെ വിമര്ശിക്കുന്നവര്ക്കായി..
Created by
Kaippally
On:
1/06/2008 08:49:00 AM
ഹരികുമാര, രണ്ടു കൈയും പൊക്കി വിമര്‍ശിക്കരുത് please !!!
[ഈ കാര്‍ട്ടൂണിന്റെ പശ്ചാത്തലം അറിയാന്‍ ഇതു് വായിക്കുക. ]
Saturday, January 05, 2008
ബ്ലോഗ് പരസ്യം
Created by
Kaippally
On:
1/05/2008 07:57:00 PM
ബ്ലോഗില്‍ ഈ ഇടയായി ചില പരസ്യ പരമ്പരകള്‍ കണ്ടു വരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു നാറിയ ഏര്പ്പാടാണിത്.
ഏതെങ്കിലും പാവപ്പെട്ടവന്റെ ഭാര്യ വല്ലവന്റെയും കൂടെ ഒളിച്ചോടി പോയ വിവരം ബ്ലോഗില്‍ എഴുതിയിട്ടാല്‍ ഉടന്‍ വന്ന് കമന്റും. "Wonderful news, താങ്കളുടെ എഴുത്ത് എനിക്ക് വളരെ ഇഷ്ടമാണു് you are of the write in the well and of course you are also of the visiting of the my blog at "www...."
marumozhi യുടെ feedല്‍ ഈ ഇടെയ് "നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ" എന്ന string search ചെയ്തു നോക്കിയപ്പോള്‍ ഒരു ബ്ലോഗര്‍ 14 commentകള്‍ പലരുടെയും ബ്ലോഗില്‍ ഇങ്ങനെ Copy paste ചെയ്തതായി കണ്ടു.
എന്തെഴുതണം എന്നുള്ളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു് പക്ഷെ നാണം കെട്ട പരസ്യം ചെയ്യതാല്‍ ഇനി അമേരിക്കന്‍ പ്രെസിഡന്റിന്റെ കൊച്ചളിയനാണെന്നു പറഞ്ഞാലും കാര്യമില്ല. ഇങ്ങനെ പരസ്യം ചെയ്യുന്നവരെ എങ്ങനെ നേരിടണം എന്നുള്ളതും ഓരോരുത്തരുടെയും ഇഷ്ടം.

Friday, January 04, 2008
ഒരു ഫ്ലാഷില്‍ പല വെടം :)
Created by
Kaippally
On:
1/04/2008 02:41:00 PM
ഒരൊറ്റ Flash കൊണ്ടു മാത്രം professional quality ചിത്രങ്ങള്‍ എടുക്കുന്ന ഏര്‍പ്പാടാണു് ഈ പാഠത്തില്‍.
ആവശ്യമുള്ള സാദനങ്ങള്‍.
മേശപ്പുറത്ത് ചിത്രീകരിക്കാനുള്ള വസ്തു വെക്കുക.
Flash കാമറയില്‍ ഘടിപ്പിക്കരുത്.
മുക്കാലിയില്‍ വെച്ച കാമറ അതില്‍ focus ചെയ്ത ശേഷം shutter speed അഞ്ച് സെക്കന്റ് ആക്കുക.
മുറിയിലുള്ള എല്ലാ പ്രകാശങ്ങളും കെടുത്തിയ ശേഷം ഇടത്തെ കൈയ്യില്‍ (താങ്കള്‍ ഇടതുകയ്യനാണെങ്കില്‍ വലത്തെ കയ്യില്‍ വേണമെങ്കിലും പിടിക്കാം).
Flash on ചെയ്ത് വെക്കുക. Flashന്‍റെ Test ബട്ടന്‍ അമര്ത്താന്‍ തയ്യാറായി വിരല്‍ വിക്കുക.
Shutter release ബട്ടണില്‍ അമുക്കിയ ശേഷം Flash ഇരുവശത്തുള്ള ചുവരുകളിലും പ്രകാശിപ്പിക്കുക.
സമയമുണ്ടെങ്കില്‍ മുകളിലേക്കും പ്രകാശിപ്പിക്കാവുന്നതാണു്. ഇതെല്ലാം അഞ്ച് secondനുള്ളില്‍ (Shutter തുറന്ന് അടയുന്നതിനു മുമ്പ് ) ചെയുകയും വേണം.
ചിത്രം preview ചെയത ശേഷം aperture ക്രമീകരിച്ച ശേഷം വീണ്ടും ചിത്രം എടുക്കുക. Flash ഒന്നീലധികം ദിക്കില്‍ നിന്നും പ്രകാശിക്കുന്നതിനാല്‍ നിഴലുകള്‍ കുറയും എന്നതാണ്‍ ശ്രദ്ധിക്കേണ്ട കാര്യം.
ചലിക്കാത്ത വസ്തുക്കള്‍ എടുക്കാന്‍ ഈ set up ഉപയോഗം ചെയ്യും. ഒന്നിലധികം lightകളും diffuser ഒന്നും തന്നെ ഇല്ലാതെ ഈ രീതിയില്‍ ചിത്രങ്ങള്‍ എടുക്കാവുന്നതാണു്.
ആവശ്യമുള്ള സാദനങ്ങള്‍.
- ഒരു് Manual Mode ഉള്ള കാമറ (SLR വേണമെന്നില്ല)
- ഒരു് Flash. പുതിയ Battery ഉപയോഗിക്കുക, വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ Flash recharge ചെയ്യാന്‍ കഴിയണം.
- ഒരു് മുക്കാലി
മേശപ്പുറത്ത് ചിത്രീകരിക്കാനുള്ള വസ്തു വെക്കുക.
Flash കാമറയില്‍ ഘടിപ്പിക്കരുത്.
മുക്കാലിയില്‍ വെച്ച കാമറ അതില്‍ focus ചെയ്ത ശേഷം shutter speed അഞ്ച് സെക്കന്റ് ആക്കുക.
മുറിയിലുള്ള എല്ലാ പ്രകാശങ്ങളും കെടുത്തിയ ശേഷം ഇടത്തെ കൈയ്യില്‍ (താങ്കള്‍ ഇടതുകയ്യനാണെങ്കില്‍ വലത്തെ കയ്യില്‍ വേണമെങ്കിലും പിടിക്കാം).
Flash on ചെയ്ത് വെക്കുക. Flashന്‍റെ Test ബട്ടന്‍ അമര്ത്താന്‍ തയ്യാറായി വിരല്‍ വിക്കുക.
Shutter release ബട്ടണില്‍ അമുക്കിയ ശേഷം Flash ഇരുവശത്തുള്ള ചുവരുകളിലും പ്രകാശിപ്പിക്കുക.
സമയമുണ്ടെങ്കില്‍ മുകളിലേക്കും പ്രകാശിപ്പിക്കാവുന്നതാണു്. ഇതെല്ലാം അഞ്ച് secondനുള്ളില്‍ (Shutter തുറന്ന് അടയുന്നതിനു മുമ്പ് ) ചെയുകയും വേണം.
ചിത്രം preview ചെയത ശേഷം aperture ക്രമീകരിച്ച ശേഷം വീണ്ടും ചിത്രം എടുക്കുക. Flash ഒന്നീലധികം ദിക്കില്‍ നിന്നും പ്രകാശിക്കുന്നതിനാല്‍ നിഴലുകള്‍ കുറയും എന്നതാണ്‍ ശ്രദ്ധിക്കേണ്ട കാര്യം.
ചലിക്കാത്ത വസ്തുക്കള്‍ എടുക്കാന്‍ ഈ set up ഉപയോഗം ചെയ്യും. ഒന്നിലധികം lightകളും diffuser ഒന്നും തന്നെ ഇല്ലാതെ ഈ രീതിയില്‍ ചിത്രങ്ങള്‍ എടുക്കാവുന്നതാണു്.
Wednesday, January 02, 2008
എന്റെ ഡിസമ്പറിന്‍റെ ഓര്മ്മ.
Created by
Kaippally
On:
1/02/2008 01:42:00 PM
ന്ത് ഒക്കൂലെടെ?
ഈ ഇണത്തില്‍ പാടണം
ഇന്നലെ തിന്ന പരിപ്പുവട....കിട്ടാതെ പോയ contract...ആ നശൂലം പിടിച്ച sub-contractor. ഒരുകാലത്തും ഗുണം പിടിക്കില്ലട നീ.... കാശു കടം വാങ്ങി തരികെ തരാതെ പറ്റിച്ച ഇരപ്പാളികള്‍ ... എന്നെ സ്നേഹിച്ചവര്‍ക്കു് മാത്രം ഞാന്‍ പുതുവത്സര ആശംസകള്‍ നേരുന്നു... ചുമ്മ എല്ലാവര്‍ക്കും നന്മ നേരാന്‍ ഞാനാരാ.. ബാക്കിയുള്ള തെണ്ടികള്‍ക്കും ദരിദ്രവാസികള്‍ക്കും ഒരു കോപ്പും ഇല്ല....
എന്തായിരുന്നു പോയ വര്ഷം. കണക്ക് കൂട്ടി കുറിക്കുമ്പോള്‍ ഇത്തിരി ലാഭം ഉണ്ട്.... പരിചയമുള്ള മുഖങ്ങള്‍ ഒരുപാടുണ്ടെങ്കിലും പരിചയമില്ലാത്തവരും പരിചയമുള്ളതുപോലെ നടിച്ചു.... ഈ വര്ഷമേങ്കിലും വണ്ടിയോടിക്കുമ്പോള്‍ റോഡില്‍ ഒരുത്തനേയും തെറി പറയരുതെന്നു കരുതി, നടന്നില്ല. January 1, 2008 00:05നു തന്നെ ഒരു ഓമാനിക്ക അതു കൊടുത്തു...നിനച്ചിരിന്നതുപോലെ തന്നെ വന്ന സൗഭാഗ്യങ്ങള്‍....അറിഞ്ഞുകൊണ്ടു തന്നെ ജീവന്റെ ഭാഗമായ്‌തീര്‍ന്ന സൗഹ്യദങ്ങള്‍......
പുതിയ ഒരു നരച്ച മുടി തളിരിടുന്നു. ഈ വര്ഷം കാര്യമായി തന്നെ dye തേയ്ക്കാന്‍ തീരുമാനിച്ചു... ആരും കാണാതെ ആ നരച്ച മുടികള്‍ മഷി പുരട്ടി ഒതുക്കിവെച്ചു... പിന്നെ തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.... Ajmanല്‍ ഒരു നല്ല beach ഉള്ളതായി അറിഞ്ഞു... ഉച്ചക്ക് 1 മണിക്ക് പോയാല്‍ നല്ല ശന്തമായ വെള്ളമാണു്. 200 m വരെ കാല്‍ മുട്ടോളം വെള്ളം....ഓര്‍മ്മയുടെ കാലിപാട്ടകള്‍ സ്വരുകൂട്ടി വച്ചിട്ട് ഒരു കാര്യവുമില്ല...ഈ മല്ലുസെല്ലാം അല്പം കൂടി civil ആകുന്ന നാളക്കുവേണ്ടി സ്വപ്‌നം കാണാം...കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കാം.... മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്ന എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷിക്കാം. അല്ലാതെ എല്ലാം അങ്ങ് സ്വപ്നത്തില്‍ പോലെ നടന്നാല്‍ നാട്ടുകാര്‍ കൈ വെക്കേണ്ടി വരും...
അങ്ങനെ വീണ്ടും ഒരു happy hourനായി കാത്തിരിക്കാം...
Happy New year
note: ഈ പോസ്റ്റിനു് എനിക്ക് "പ്രചോദനം" തന്ന കുട്ടനു നന്ദി

Subscribe to:
Posts (Atom)