ആവശ്യമുള്ള സാദനങ്ങള്.
- ഒരു് Manual Mode ഉള്ള കാമറ (SLR വേണമെന്നില്ല)
- ഒരു് Flash. പുതിയ Battery ഉപയോഗിക്കുക, വളരെ കുറഞ്ഞ സമയം കൊണ്ടു തന്നെ Flash recharge ചെയ്യാന്‍ കഴിയണം.
- ഒരു് മുക്കാലി
മേശപ്പുറത്ത് ചിത്രീകരിക്കാനുള്ള വസ്തു വെക്കുക.
Flash കാമറയില്‍ ഘടിപ്പിക്കരുത്.
മുക്കാലിയില്‍ വെച്ച കാമറ അതില്‍ focus ചെയ്ത ശേഷം shutter speed അഞ്ച് സെക്കന്റ് ആക്കുക.
മുറിയിലുള്ള എല്ലാ പ്രകാശങ്ങളും കെടുത്തിയ ശേഷം ഇടത്തെ കൈയ്യില്‍ (താങ്കള്‍ ഇടതുകയ്യനാണെങ്കില് വലത്തെ കയ്യില്‍ വേണമെങ്കിലും പിടിക്കാം).
Flash on ചെയ്ത് വെക്കുക. Flashന്റെ Test ബട്ടന് അമര്‍ത്താന്‍ തയ്യാറായി വിരല്‍ വിക്കുക.
Shutter release ബട്ടണില്‍ അമുക്കിയ ശേഷം Flash ഇരുവശത്തുള്ള ചുവരുകളിലും പ്രകാശിപ്പിക്കുക.
സമയമുണ്ടെങ്കില്‍ മുകളിലേക്കും പ്രകാശിപ്പിക്കാവുന്നതാണു്. ഇതെല്ലാം അഞ്ച് secondനുള്ളില്‍ (Shutter തുറന്ന് അടയുന്നതിനു മുമ്പ് ) ചെയുകയും വേണം.
ചിത്രം preview ചെയത ശേഷം aperture ക്രമീകരിച്ച ശേഷം വീണ്ടും ചിത്രം എടുക്കുക. Flash ഒന്നീലധികം ദിക്കില്‍ നിന്നും പ്രകാശിക്കുന്നതിനാല്‍ നിഴലുകള്‍ കുറയും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
ചലിക്കാത്ത വസ്തുക്കള്‍ എടുക്കാന്‍ ഈ set up ഉപയോഗം ചെയ്യും. ഒന്നിലധികം lightകളും diffuser ഒന്നും തന്നെ ഇല്ലാതെ ഈ രീതിയില്‍ ചിത്രങ്ങള്‍ എടുക്കാവുന്നതാണു്.
ഒരു പത്തു ദിവസം കഴിഞ്ഞു ഇവനെ കൈ വെക്കും .. അത് കഴിഞ്ഞു വലിയ ഒരു കമന്റ് എഴുതാം ....
ReplyDeleteപിന്നെ വെള്ളത്തിന്റെ പടം എടുക്കാന്‍ പറ്റിയ ഒരു circuit കിട്ടി . ടെസ്റ്റ് ചെയ്തിട്ടു postam