Wednesday, January 02, 2008

എന്റെ ഡിസമ്പറിന്‍റെ ഓര്മ്മ.

ന്ത് ഒക്കൂലെടെ?

ഈ ഇണത്തില്‍ പാടണം

ഇന്നലെ തിന്ന പരിപ്പുവട....കിട്ടാതെ പോയ contract...ആ നശൂലം പിടിച്ച sub-contractor. ഒരുകാലത്തും ഗുണം പിടിക്കില്ലട നീ.... കാശു കടം വാങ്ങി തരികെ തരാതെ പറ്റിച്ച ഇരപ്പാളികള്‍ ... എന്നെ സ്നേഹിച്ചവര്‍ക്കു് മാത്രം ഞാന്‍ പുതുവത്സര ആശംസകള്‍ നേരുന്നു... ചുമ്മ എല്ലാവര്‍ക്കും നന്മ നേരാന്‍ ഞാനാരാ.. ബാക്കിയുള്ള തെണ്ടികള്‍ക്കും ദരിദ്രവാസികള്‍ക്കും ഒരു കോപ്പും ഇല്ല....

എന്തായിരുന്നു പോയ വര്ഷം. കണക്ക് കൂട്ടി കുറിക്കുമ്പോള്‍ ഇത്തിരി ലാഭം ഉണ്ട്.... പരിചയമുള്ള മുഖങ്ങള്‍ ഒരുപാടുണ്ടെങ്കിലും പരിചയമില്ലാത്തവരും പരിചയമുള്ളതുപോലെ നടിച്ചു.... ഈ വര്ഷമേങ്കിലും വണ്ടിയോടിക്കുമ്പോള്‍ റോഡില്‍ ഒരുത്തനേയും തെറി പറയരുതെന്നു കരുതി, നടന്നില്ല. January 1, 2008 00:05നു തന്നെ ഒരു ഓമാനിക്ക അതു കൊടുത്തു...നിനച്ചിരിന്നതുപോലെ തന്നെ വന്ന സൗഭാഗ്യങ്ങള്‍....അറിഞ്ഞുകൊണ്ടു തന്നെ ജീവന്റെ ഭാഗമായ്‌തീര്‍ന്ന സൗഹ്യദങ്ങള്‍......

പുതിയ ഒരു നരച്ച മുടി തളിരിടുന്നു. ഈ വര്ഷം കാര്യമായി തന്നെ dye തേയ്ക്കാന്‍ തീരുമാനിച്ചു... ആരും കാണാതെ ആ നരച്ച മുടികള്‍ മഷി പുരട്ടി ഒതുക്കിവെച്ചു... പിന്നെ തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല.... Ajmanല്‍ ഒരു നല്ല beach ഉള്ളതായി അറിഞ്ഞു... ഉച്ചക്ക് 1 മണിക്ക് പോയാല്‍ നല്ല ശന്തമായ വെള്ളമാണു്. 200 m വരെ കാല്‍ മുട്ടോളം വെള്ളം....ഓര്‍മ്മയുടെ കാലിപാട്ടകള്‍ സ്വരുകൂട്ടി വച്ചിട്ട് ഒരു കാര്യവുമില്ല...ഈ മല്ലുസെല്ലാം അല്പം കൂടി civil ആകുന്ന നാളക്കുവേണ്ടി സ്വപ്‌നം കാണാം...കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ എല്ലാവര്‍ക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കാം.... മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്ന എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷിക്കാം. അല്ലാതെ എല്ലാം അങ്ങ് സ്വപ്നത്തില്‍ പോലെ നടന്നാല്‍ നാട്ടുകാര്‍ കൈ വെക്കേണ്ടി വരും...

അങ്ങനെ വീണ്ടും ഒരു happy hourനായി കാത്തിരിക്കാം...


Happy New year
note: ഈ പോസ്റ്റിനു് എനിക്ക് "പ്രചോദനം" തന്ന കുട്ടനു നന്ദി

6 comments:

 1. എന്നെ സ്നേഹിച്ചവര്‍ക്കു് മാത്രം ഞാന്‍ പുതുവത്സര ആശംസകള്‍ നേരുന്നു... ചുമ്മ എല്ലാവര്‍ക്കും നന്മ നേരാന്‍ ഞാനാരാ.. ബാക്കിയുള്ള തെണ്ടികള്‍ക്കും ദരിദ്രവാസികള്‍ക്കും ഒരു കോപ്പും ഇല്ല..

  -എന്താ എനിക്കും എഴുതിക്കൂടെ ഇങ്ങനെ?

  ReplyDelete
 2. ദുഖിതരേ, പീഡിതരേ നിങ്ങള്‍ ഭാഗ്യവാന്മാര്‍..

  ഈ പാട്ടെനിക്കോര്‍മ്മവന്നതെന്താണെന്നറിയില്ല.

  കൈപ്പള്ളി പറഞ്ഞത് പോലെ, കണ്ണില്‍കണ്ടവര്‍ക്കൊക്കെ നന്മ നേരാന്‍ എന്താ തലക്കോളമുണ്ടോ....

  കൈപ്പള്ളിക്കും കുടുംബത്തിനും,പുതുവത്സരാശംസകള്‍

  ReplyDelete
 3. എല്ലാ തെണ്ടികള്‍ക്കും ഒട്ടേറെ വഴികള്‍ തെണ്ടാന്‍ തെളീയട്ടെ.
  എല്ലാ ദരിദ്രവാസികള്‍ക്കും കൂടുതല്‍ ദാരിദ്ര വാസരങ്ങള്‍ ഉണ്ടാകട്ടെ.

  ഇങ്ങിനെ ഒക്കെ അല്ലേ അതിന്റെ കിടപ്പ്‌.

  തെണ്ടി,പാണ്ടി, ചാണ്ടി, മണ്ടി, മിണ്ടി, കുണ്ടാമണ്ടി, കിണ്ടി അങ്ങിനെ കുറെ ണ്ടികള്‍ ഇക്കൊല്ലവും ഉണ്ടാകട്ടെ എന്ന്‌ ആശംസിച്ചില്ലെങ്കിലും ഉണ്ടായിക്കോളൂം .
  പിന്നെന്താ...

  ReplyDelete
 4. "മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്ന എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷിക്കാം."

  ഞാനും ഒപ്പമുണ്ട് മാഷേ...

  ReplyDelete
 5. :-)

  "ആ നശൂലം പിടിച്ച sub-contractor. ഒരുകാലത്തും ഗുണം പിടിക്കില്ലട നീ.... കാശു കടം വാങ്ങി തരികെ തരാതെ പറ്റിച്ച ഇരപ്പാളികള്‍ ... എന്നെ സ്നേഹിച്ചവര്‍ക്കു് മാത്രം ഞാന്‍ പുതുവത്സര ആശംസകള്‍ നേരുന്നു..."


  ഇത് ജോറായി

  :-)

  ReplyDelete
 6. കൈപ്പള്ളീ,
  ഇതു വൈകിയാണു കണ്ടതെങ്കിലും ഹൃദയത്തില്‍ തൊട്ട് താങ്കള്‍ പറഞ്ഞ സത്യങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍......

  പുതുവത്സരാശംസകളോടെ

  പൊതുവാള്‍

  ReplyDelete

ഇതെല്ലാം വായിച്ചിറ്റ് ഒന്നും പറയാനില്ലി?
ഇതിനെപറ്റി എന്തരെങ്കിലുമെക്ക പറ..