Wednesday, January 16, 2008
ഷര്‍ജ്ജയില്‍ മഴ
Created by
Kaippally
On:
1/16/2008 01:44:00 PM
ഷര്‍ജ്ജയില്‍ മഴ
ഗതാതം പൂര്ണമായും സ്തംഭിച്ചു. നഗരത്തിലെ പല റോഡുകളിലും വെള്ളം കെട്ടികിടക്കുകയാണു്.
ചിലയിടങ്ങളില്‍ കടകമ്പോളങ്ങള്‍ ഒഴിവായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം ഉത്തര എമറത്തുകളിലുള്ള പള്ളിക്കൂടങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണു ഷാര്‍ജ്ജ 110 mm മഴ ഇന്നലെ രേഖപ്പെടുത്ത്.
പ്രധാനപ്പെട്ട Emirates Road (E311 ) ഹൈവെയ് വെള്ളപ്പൊക്കം മൂലം അടച്ചിട്ടു.
ബാക്കി പടങ്ങള്
Subscribe to:
Post Comments (Atom)
ഹൌ!!!!!
ReplyDeleteHRDI ചെയ്യ്തതായാലും ആ ആദ്യത്തെ പടം ഒരു ഒന്നൊന്നര പടങ്ങള് തന്നണ്ണോ.
ReplyDelete-സുല്‍
സുല്‍
ReplyDelete"HDRI ചെയ്യ്തതായാലും" ??
അങ്ങനെ ചെയ്യുന്നത് ഒരു പോരായ്മയാണോ?
ആദ്യത്തെ നലു ഫോട്ടംസ് കാണുന്നില്ല. നാഷണല്‍ പെയിന്റിന്റടുത്ത് പോയാല്‍ നല്ല കുറേ പടങ്ങള്‍ കിട്ടും.
ReplyDeleteമഴയുടെ നല്ല കുറേ പടം കൂടി ഇടണ്ണാ..
ആഫ്രിക്കയില്‍ മഞ്ഞു പെയ്യുന്നു
ReplyDeleteദുബായിയില്‍ മഴ പെയുന്നു
യൂറോപ്പില്‍ വെയില്‍ കൂടി കാടിന് തീ പിടിക്കുന്നു.
ഗ്ലോബല്‍ വാമിംഗ് ഗ്ലോബല്‍ വാണിംഗ്
റിയര്‍ വ്യൂ മിററില്‍ കൂടി കാണുമ്പോലെയുള്ള (ഐ ആര്‍ ഡി പ്പി ചെയ്തെന്നോ? എന്നതാ അത് സുല്ലിക്കാ?) ആദ്യത്തെ പടം തകര്‍പ്പന്‍.
അവിടെയും ഇത്ര മഴയോ?
ReplyDelete:)
This comment has been removed by the author.
ReplyDeleteഅപ്പൊ അവിടെയും രക്ഷ ഇല്ല..::)).മാഷെ എന്ത ഈ HDRI??
ReplyDeleteമഴ തന്നെ മഴ....
ReplyDeleteഇവിടുത്തെ കാര്യം പറഞാല്‍...
വെള്ളം....
അകത്തും പുറത്തും...
[എന്നാലും കൈപ്പിള്ളീ...നിങ്ങള്‍ HDRI ചെയ്തു കളഞല്ലോ...ച്ചെ...]
Sandoz ന്റെ കമന്റ്റാണ്‍ കമന്റ്! ചിരിച്ച് ഒരു വഴിക്കായി! :)
ReplyDeleteഫോട്ടോസ് ആ ‘കൈപ്പള്ളി’ നിലവാരത്തിലേക്കെത്തിയില്ല! :)
മഴ മഴ
ReplyDeleteമടി മടി
മഴ വന്നാല്‍...
ഇല്ല ഫോട്ടോകളില്‍ ആ കൈപ്പള്ളിത്തരം ഇല്ല.
നനഞ്ഞത് കൊണ്ടാവാം.
എന്നാലും നനഞ്ഞല്ലോ. അത് ഇവിടെ ഉണക്കാനിട്ടല്ലോ ? ലത് മതി
ആദ്യപടം ഒരിജിനലാരിറ്റിഫിക്കേഷന്‍ പോര. എന്നാലും നമ്മള്‍ക്കജ്ഞാതം തന്നെ എഛ് ആര്‍ ഡിയോ പരിപാടിയോ..
ReplyDeleteപ്രയത്നത്തിന് കൊടുകൈ
HDRI ചെയ്യുന്നത് ഇത്ര വലിയ തെറ്റാണെന്ന് ഞാന്‍ അറിഞ്ഞില്ല.
ReplyDeleteപക്ഷേ സുല്‍ പറഞ്ഞത് HRDI എന്നാണ്. അതു വേറെ എന്തരോ കുന്തം ആണ്.
കൂട്ടുകാരാ, ദോ ആ വലത്തു വശത്തേക്കൊന്നു നോക്കിയേ.. അവിടെ എന്താണ് HDRI എന്നൊരു പോസ്റ്റ് കാണാം. ചുമ്മാ വായിക്കെന്നേ..
Satheesh :: സതീഷ്
ReplyDeleteഅറിയാം. മഴനനായതെ ഓടുന്ന് വണ്ടിക്കുള്ളില്‍ നിന്നും എടുത്തതാണു്. ഒരു creative photo shoot അല്ലായിരുന്നു.
:)
kaippalli maashe
ReplyDeleteaa aa aettavum mukalile photyude oru valiya copy idumo... adeel copy right: kaippalli enn ezhuthivacchu kandolaam :-)
കൈപ്പള്ളീ...
ReplyDelete"Worshippers performed prayers for rain [Salaat Al Istisqa'a] on Monday in the country's mosques to ask for rain from Allah."
ഈയിടെ ഗള്‍ഫ് ന്യൂസ് പബ്ലിഷ് ചെയ്ത വാര്‍ത്തയാണ്. പ്രാര്‍ത്ഥനയുടെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും ഇവിടെ
അന്ന് അവര്‍ പ്രാര്‍ത്ഥിച്ചിരിക്കുക ഒരുപക്ഷെ ഇങ്ങനെയായിരിക്കാം:
“അല്ലാഹുമ അതിന അല്‍ മത്തര്‍..!
അല്ലാഹുമ: അതിന അല്‍ മത്തര്‍..!!“
(Oh god, Pls give us rain!!!!)
ഇനിയിപ്പോ, മിക്കവാറും ഒരു കൂട്ടപ്രാര്‍ത്ഥനക്ക് കൂടി ചേന്‍സ് കാണുന്നുണ്ട്.
അത് മിക്കവാറും ഇങ്ങനെയായിരിക്കും:
“അല്ലാഹുമ അവ്കെഫ് അല്‍ മത്തര്‍!
അല്ലാഹുമ അവ്കെഫ് അല്‍ മത്തര്‍!!“
(Oh god, Pls Stop this rain!!!)
ഹി ഹി, അല്ലാതെന്താ പറയ്യ...
പിന്നെ, കൈപ്പള്ളി എടുത്ത ഈ ചിത്രങ്ങള്‍ വളരെ കാഷ്വല്‍ മൂഡിലെടുത്തതായത് കൊണ്ട് ഒരു.. ഒരു ഫീല്‍ വന്നിട്ടില്ല എന്നതാ സത്യം. “ഓ, ഇത്രയേ ഉള്ളൂ മഴ“ എന്ന് തോന്നുന്ന തരത്തിലുള്ളതായിപ്പോയി. ബ്ലോഗര്‍ അപ്പു എടുത്ത ചില ചിത്രങ്ങള്‍ കുറേക്കൂടി നന്നായിട്ടുണ്ട്. പ്രകൃതിയുടെ വികൃതി ശരിക്കും അനുഭവവേദ്യമാവുന്നുണ്ട്. അവിടെത്തെ ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്.
[മഴനനഞ്ഞാല്‍ പനിപിടിക്കും എന്ന പോളിസികാരണം കാറില്‍ തന്നെ ഇരുന്ന് ക്ലിക്കി അല്ലേ? ങും!]
പിന്നെ, ആദ്യചിത്രം കൈപ്പള്ളിയുടെ ടെക്ക്നിക്കല്‍ എബിലിറ്റിയുടെ ഔട്ട്പുട്ട് തന്നെ!.
സൂപ്പറായിട്ടുണ്ട്!! എമേസിങ്ങ്!!
വെള്ളം വെള്ളം സര്‍വത്ര വെള്ളം.. ഇതുകണ്ടാല്‍ ത്രേസ്യാമ്മ ഇപ്പോള്‍ അങ്ങോട്ട് വിടുമല്ലോ!! :)
ReplyDelete(രണ്ടാമത്തെ ചിത്രത്തിലെ ആളുടെ കാല് കണ്ടാല്‍ ചേര്‍ത്തലക്കാരുടെ മന്ത് കാല് പോലുണ്ടല്ലോ)
കൈപ്പള്ളീ,
ReplyDelete"ഷാര്‍ജ്ജയിലെ മഴ"യാണ് ടോപ്പിക്ക് എന്നത് കൊണ്ട്, ഇന്നലെ ഇന്റസ്ട്രിയല്‍ ഏറിയാഭാഗത്ത് പോയപ്പോള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ക്ലിക്കിയ ഒരു ചിത്രം ഷേര്‍ചെയ്യട്ടെ.
ദാ, ഒരു പുള്ളി റോഡിലൂടെ അവന്റെ ബോട്ടും തുഴുഞ്ഞ് പോകുന്നു. ഹി ഹി :-) ലിങ്ക് ഇവിടെ
മഴയത്ത് ഷാര്‍ജ്ജയില്‍ ഉണ്ടായ ഒടുക്കത്തെ ട്രാഫിക്ക് ബ്ലോക്ക് ഓഫീസിന്റെ ജനലിലൂടെ കണ്ടപ്പോള്‍... ദാ ഇവിടെ
:-)
ആദ്യചിത്രം: അതിനിഗൂഡവും ഭീകരവുമായ സൌന്ദര്യം!
ReplyDeleteഷാര്‍ജ്ജ, ആദ്യമായാണല്ലെ, 110 mm മഴയ്ക്കു സാക്ഷ്യം വഹിച്ചത്! ഇനിയെങ്കിലും അതോറിറ്റികള്‍ മഴയെ നേരിടാനുള്ള സംവിധാനങളൊരുക്കട്ടെ!
എന്ന്,
944.2 mm മഴയ്ക്ക് സാക്ഷ്യം (മുംബൈ, 27 ജൂലൈ 2005) വഹിയ്ക്കുകയും ഏറ്റുവാങുകയും ചെയ്ത നഗരത്തില്‍ നിന്നും ഇപ്പോഴും ജീവിച്ചിരിയ്ക്കുന്ന ഞാന്‍!
(ചിറാപുഞ്ചിയില്‍ 1912ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് മഴ 833 mm മാത്രമായിരുന്നുവത്രെ!)
ഷാര്‍ജയിലെ മഴയില്‍ എന്‍റെ മനസ്സ് നഞ്ഞു. കൈപ്പള്ളി, നന്നായിട്ടുണ്ട്.
ReplyDeleteആവശ്യം തന്നെ കണ്ടുപിടുത്തങ്ങളുടെ മാതാവ്.ആ രണ്ടാമത്തെ പടത്തിലെ അണ്ണനെക്കണ്ടിട്ട് തോന്നിയതാണ്.മഴ പെയ്താലും ദുരിതം തന്നെ.കുവൈറ്റില്‍ ആണെങ്കില്‍ അടീപൊളി തണുപ്പ്.കലികാലവും ഗ്ലോബല്‍ വാമിങ്ങും കൂടി ഒരുമിച്ചതാ !
ReplyDelete